Tag: Karipur

കരിപ്പൂരില്‍ മലപ്പുറം സ്വദേശിനി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണ്ണമിശ്രിതവുമായി പിടികൂടി
Kerala, Malappuram, Other

കരിപ്പൂരില്‍ മലപ്പുറം സ്വദേശിനി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണ്ണമിശ്രിതവുമായി പിടികൂടി

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണ്ണമിശ്രിതവുമായി മലപ്പുറം കാളികാവ് സ്വദേശിനി പിടിയില്‍. ജിദ്ദയില്‍ നിന്നും ഓഗസ്റ്റ് 14ന് എത്തിയ വെള്ളയ്യൂര്‍ സ്വദേശിനിയായ ഷംല അബ്ദുല്‍ കരീം (34) എന്ന യാത്രക്കാരിയില്‍ നിന്നുമാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1112 ഗ്രാം സ്വര്‍ണ്ണ മിശ്രിതം കസ്റ്റംസ് പിടികൂടിയത്. അതില്‍ നിന്നും 973.880 ഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തു. ഇതിന് വിപണിയില്‍ 60 ലക്ഷം രൂപ വില വരും. സംഭവത്തില്‍ വിശദമായ കേസന്വേഷണം കസ്റ്റംസ് ആരംഭിച്ചു ...
Kerala, Malappuram

കരിപ്പൂരില്‍ ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികള്‍ പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികള്‍ കസ്റ്റംസിന്റെ പിടിയില്‍. ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണവുമയാണ് താനൂര്‍ സ്വദേശിയടക്കം രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയിലായത്. ഇന്നലെ രാവിലെ ദുബായ്, അബുദാബി എന്നീവിടങ്ങളില്‍ നിന്നും കരിപ്പൂര്‍വിമാനത്താവളത്തില്‍ എത്തിയവരില്‍ നിന്നുമാണ് ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന 1821 ഗ്രാം സ്വര്‍ണമിശ്രിതം ശരീരത്തിലുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ദുബായില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയ മലപ്പുറം താനൂര്‍ ഓമച്ചപ്പുഴ സ്വദേശിയായ യഹ്യ കടന്നാത്തു (31) ല്‍ നിന്നും 860 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂലുകളും അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലെത്തിയ മലപ്പുറം മേലക്കം സ്വദേശിയായ മുഹമ്മദ് നൗഫലില്‍ (31) നിന്നു...
Crime

കരിപ്പൂരില്‍ രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശികളായ യുവദമ്പതികള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശികളായ യുവദമ്പതികള്‍ പിടിയില്‍. ഇന്നലെ രാത്രി ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ യുവ ദമ്പതികളില്‍ നിന്നുമാണ് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന 2276 ഗ്രാം സ്വര്‍ണമിശ്രിതംകോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീര്‍മോന്‍ പുത്തന്‍ പീടിക (35) സഫ്‌ന പറമ്പന്‍ (21) എന്നിവരി നിന്നുമാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. അമീര്‍മോന്‍ പുത്തന്‍ പീടിക തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സൂളുകളില്‍നിന്നും 1172 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും സഫ്‌ന തന്റെ അടിവസ്ത്രത്തിനു...
Kerala, Malappuram

കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി എറ്റെടുക്കാനുള്ള സര്‍വ്വേ നടപടികള്‍ തിങ്കളാഴ്ച തുടങ്ങും

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) ദീർഘിപ്പിക്കാൻ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വേ നടപടികള്‍ക്ക് തിങ്കളാഴ്ച (ആഗസ്റ്റ് ഏഴ്) തുടക്കമാവുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. സര്‍വ്വേ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഓരോ ഭൂവുടമയ്ക്കുമുള്ള നഷ്ടം കൃത്യമായി കണക്കാക്കാനാവൂ എന്നും മന്ത്രി പറഞ്ഞു. ശേഷം ഓരോ ഭൂവുടമയ്ക്കുമുള്ള നഷ്ടപരിഹാരം കണക്കാക്കി ഇവരെ ബോധ്യപ്പെടുത്തും. ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സമരസമിതി നേതാക്കളുടെയും ചര്‍ച്ചയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകായിരുന്നു മന്ത്രി. നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ഏഴ് ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ ...
Crime

കരിപ്പൂരില്‍ 55 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മോങ്ങം സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂരില്‍ ശശീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ മിശ്രിതവുമായി മലപ്പുറം സ്വദേശി കസ്റ്റംസ് പിടിയില്‍. രാവിലെ ജിദ്ദയില്‍ നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം മോങ്ങം സ്വദേശിയായ ബംഗലത്ത് ഉണ്ണി മൊയ്ദീന്‍ മകന്‍ നവാഫില്‍ (29) നിന്നുമാണ് 55 ലക്ഷം രൂപ വില മതിക്കുന്ന 999 ഗ്രാം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. നവാഫിന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സുലുകളില്‍ നിന്നും ലഭിച്ച 1060 ഗ്രാം സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുത്തതില്‍ നിന്നും 999 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് ലഭിച്ചത്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 90,000 രൂപയ്ക്കു വേണ്ടിയാണ് കള്ളക്കടത്തിനു ശ്രമിച്ചതെന്ന് നവാഫ് വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് നവാഫിന്റെ അറസ്റ്റും മറ്റു ത...
Feature, Information

കരിപ്പൂർ:എയർ ഇന്ത്യാ സർവ്വീസ് നിർത്താനുള്ള തീരുമാനം. എം.ഡി.എഫ്.നേതാക്കൾ മന്ത്രി അബ്ദുറഹ്മാനുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം:കരിപ്പൂരിൽ നിന്നും ദുബൈയിലേക്കും ഷാർജയിലേക്കും അവിടെ നിന്നും കരിപ്പൂരിലേക്കും സർവ്വീസ് നടത്തുന്ന എയർ ഇന്ത്യാ വിമാന സർവ്വീസ് കാരണമൊന്നുമില്ലാതെ മാർച്ച് മുതൽ നിർത്തി വെക്കാനുള്ള തീരുമാനം പുന:പരിശോധിക്കാൻ കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്മെന്റ് ഫോറം(എം.ഡി.എഫ്) സെൻട്രൽ കമ്മറ്റി ഭാരവാഹികൾ ഹജ്ജ് കായിക റെയിൽവെ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനുമായി കൂടികാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ സിവിൽ ഏവിയേഷൻ അധികൃതർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ദുബൈ,ഷാർജ എന്നിവിടങ്ങളിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത് എയർ ഇന്ത്യയെയായിരുന്നു.ഈ സെക്ടറിലേക്ക് എയർ ഇന്ത്യാ സർവ്വീസ് കൂടി നിർത്തലാക്കുന്നതോടെ ആയിരക്കണക്കിന് പ്രവാസികളാണ് പ്രയാസത്തിലാവുക.ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ...
Breaking news, National

സാങ്കേതിക തകരാര്‍; കോഴിക്കോട് നിന്ന് ദമ്മാമിലേക്കുള്ള വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

കരിപ്പൂര്‍ : കോഴിക്കോട് നിന്ന് ടേക്ക് ഓഫ് ചെയ്ത കോഴിക്കോട് - ദമാം എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ഹൈഡ്രോളിക് തകരാര്‍ മൂലമാണ് കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ IX 385 എക്‌സ്പ്രസ്സ് വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് ലാന്റിംഗ്. ലാന്റ് ചെയ്തത് സുരക്ഷിതമായാണ് എന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ 09:44 ന് കോഴിക്കോട് നിന്നും പറയുന്നയര്‍ന്ന വിമാനത്തിനാണ് തകരാറുണ്ടായത്. കോഴിക്കോട് നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ പിന്‍ഭാഗം നിലത്തുരയുകയായിരുന്നു. തുടര്‍ന്ന്, ഹൈഡ്രോളിക് ഗിയറിന് തകരാറുണ്ടായി. വിഷയം ശ്രദ്ധയില്‍പെട്ട ഉട...
Crime

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; അഞ്ച് യാത്രക്കാരില്‍ നിന്നായി 7.5 കിലോ സ്വര്‍ണം പിടികൂടി.

കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ ചട്ടക്കുള്ളിലും മലാശയത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണ കടത്ത്‌. 3.71 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നായി 7.5 കിലോ സ്വര്‍ണം പിടികൂടി. 3.71 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ലഗേജ് കൊണ്ട് വരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ ചട്ടക്കുള്ളില്‍ സ്വര്‍ണമൊളിപ്പിച്ചു കടത്തുന്നതിനിടെയാണ് മൂന്ന് പേര്‍ പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയാണ് കാര്‍ഡ് ബോര്‍ഡിന്റെ ചട്ടക്കുള്ളില്‍ സ്വര്‍ണമൊളിപ്പിച്ചത്. കോഴിക്കോട് വളയം സ്വദേശി ഇരുമ്പന്റവിട ബഷീര്‍ (46), കൂരാച്ചുണ്ട് സ്വദേശി ആല്‍ബിന്‍ തോമസ് (30), , ഓര്‍ക്കാട്ടേരി സ്വദേശി ചമ്പോളി നാസര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഓരോരുത്തരില്‍ നിന്നും യഥാക്രമം, 1628 ഗ്രാം, 1694 ഗ്രാം, 1711 ഗ്രാം സ്വര്‍ണം വീതം പിടികൂടി. മൂവരും ദുബായ...
error: Content is protected !!