Tag: Kerala police

നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു ; മുന്നറിയിപ്പുമായി കേരള പൊലീസ്
Kerala, Other

നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു ; മുന്നറിയിപ്പുമായി കേരള പൊലീസ്

നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായി കേരള പൊലീസ്. പൊലീസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ട്രായ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഇത്തരം ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ കാള്‍ വിച്ഛേദിച്ചശേഷം 1930 എന്ന ഫോണ്‍ നമ്പറില്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : പോലീസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ട്രായ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പോ...
Kerala

റോഡിലൂടെ നടന്നു പോയ യുവതിയെ കാറില്‍ പിന്തുടര്‍ന്നെത്തി അശ്ലീലചേഷ്ടകള്‍ കാണിച്ചു ; പൊലീസുകാരനെതിരെ കേസ്

റോഡിലൂടെ നടന്നു പോയ യുവതിയെ കാറില്‍ പിന്തുടര്‍ന്നെത്തി അശ്ലീലചേഷ്ടകള്‍ കാട്ടിയെന്ന പരാതിയില്‍ പോലീസുകാരനെതിരെ കേസ്. തൊടുപുഴ കുളമാവ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസറായ പെരിങ്ങാശേരി സ്വദേശി മര്‍ഫിക്കെതിരെ കരിമണ്ണൂര്‍ പോലീസാണ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ട് 6.15ന് ആണ് കേസിനാസ്പദമായ സംഭവം. തൊടുപുഴയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കരിമണ്ണൂര്‍ പഞ്ചായത്ത് കവലയില്‍ ബസിറങ്ങി വീട്ടിലേക്കു നടന്നുപോയപ്പോള്‍ പോലീസുകാരനും മറ്റൊരാളും കാറില്‍ പിന്തുടര്‍ന്നെത്തി തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയും അശ്ലീലചേഷ്ട കാണിച്ചെന്നുമാണ് പരാതി. മര്‍ഫിക്കെതിരെ വകുപ്പതല നടപടി എടുക്കുമെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന ആളെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്. ...
Information, Other

ജ്യൂസ്-ജാക്കിംഗ് എന്ന് കേട്ടിട്ടുണ്ടോ ? ; മുന്നറിയിപ്പുമായി കേരള പൊലീസ്

ജ്യൂസ് - ജാക്കിംഗ് എന്ന പുത്തന്‍ ചതി കുഴിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. റെയില്‍വേ സ്റ്റേഷനുകളിലും മറ്റു പൊതു സ്ഥലങ്ങളിലും ഉള്ള സൗജന്യ ചാര്‍ജിംഗ് പോയ്ന്റുകള്‍ വഴി ചാര്‍ജ് ചെയ്യാത്തവരായി വളരെ ചുരുക്കം പേരെ ഉണ്ടാക്കു. അത്തരക്കാര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടെയാണ് കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ നല്‍കുന്നത്. ഇത്തരത്തിലുള്ള സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഡാറ്റ ചോര്‍ത്താന്‍ കഴിയും. ഇത്തരം പൊതുചാര്‍ജ്ജിംഗ് പോയിന്റുകളില്‍ നിന്ന് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നതെന്ന് പൊലീസ് പറയുന്നു. വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെ സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു. ചാര്‍ജിംഗിനായ...
Kerala, Other

റിയാസ് മൗലവി വധക്കേസ് വിധി: സോഷ്യല്‍മീഡിയ നിരീക്ഷണത്തില്‍, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. വിദ്വേഷ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടുകൊണ്ടായിരുന്നു കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ കുടക് സ്വദേശി 27 വയസുള്ള റിയാസ് മൗലവിയെ ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊല നടന്ന് മൂന്ന് ദിവസത്തിനകം കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന ഡോ.എ ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്ന് കോസ്റ്റല്‍ സിഐ ആയി...
Information, Kerala, Other

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വര്‍ധിക്കുന്നു, ഇപ്പോള്‍ പുതിയ മാര്‍ഗത്തില്‍ ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടിവരുകയാണെന്ന് കേരള പൊലീസ്. വന്‍ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണെന്നും ടെലിഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നതെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് തട്ടിപ്പിന്റെ രീതിയെ കുറിച്ചും കേരള പൊലീസ് വ്യക്തമാക്കുന്നുണ്ട്. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണെന്നും ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണമെന്നും എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ...
Information, Malappuram, Other

ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കുക ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ദിനംപ്രതി ഹണി ട്രാപ്പ് കേസുകളില്‍ പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. പരിചയമില്ലാത്ത നമ്പറില്‍ നിന്നും വരുന്ന ഒരു വീഡിയോ കോളുകളാണ് പലപ്പോഴും ആപത്തില്‍ ചെന്നെത്തിക്കുന്നത്. ഇത്തരത്തില്‍ ഹണി ട്രാപ്പില്‍പ്പെടുന്നതിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. നമ്മുടെ ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ചിലപ്പോള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കുകയെന്നാണ് പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. അറിയാത്ത നമ്പറില്‍ നിന്നും വീഡിയോ കോള്‍ വരുന്നത് എടുക്കുമ്പോള്‍ മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍...
Kerala, Other

പാതിരാത്രി വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാടിനു നടുവില്‍ കുടുങ്ങിയ കുടുംബത്തിന് രക്ഷകരായി കേരള പൊലീസ്

രാത്രി ഒരു മണിക്ക് വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാതയില്‍ കുടുങ്ങിയ കുടുംബത്തിന് രക്ഷകരായി കേരള പൊലീസ്. ബത്തേരി-ഊട്ടി അന്തര്‍സംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്തെ കാനനപാതയില്‍ കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച ഇന്നോവ വാഹനം കേടായതിനെ തുടര്‍ന്നാണ് രക്ഷകരായി കേരള പൊലീസ് എത്തിയത്. വന്യമൃഗങ്ങള്‍ വരുമെന്ന് കരുതി ആരും നിര്‍ത്താതെ പോയപ്പോള്‍ ആയിരുന്നു പട്രോളിംഗിന്റെ ഭാഗമായി അതുവഴി കടന്നു വന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസ് ഇവരെ കണ്ടത്. പോലീസ് വാഹനത്തില്‍ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും വാഹനം അവിടെ പാര്‍ക്ക് ചെയ്തിട്ട് പോകാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ്, കേടായ വണ്ടി നന്നാക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ടുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ട്രാഫിക് പൊലീസുകാര്‍ വാഹനം നന്നാക്കിക്കൊടുത്തു. തലശ്ശേരി സ്വദേശികളായ കുട...
Crime, Malappuram, Tech

ഒറ്റ ക്ലിക്കിൽ മലപ്പുറം സ്വദേശി നഷ്ടപ്പെട്ടത് രണ്ടര ലക്ഷം രൂപ ; ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചു പിടിച്ച് കേരള പോലീസ്

മലപ്പുറം: നിരന്തരമായ ബോധവല്‍ക്കരണത്തിനുശേഷവും ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്. ഇപ്പൊൾ ഇതാ തിരൂർ സ്വദേശിക്ക് ആണ് അബദ്ധം പറ്റിയത് . എന്നാല് പോലീസിൻ്റെ സമയോചിത ഇടപെടലിൽ യുവാവിന് പണം തിരികെ ലഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കെവൈസി അപ്‌ഡേഷന്‍ നല്‍കുവാന്‍ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കിൽ ക്ലിക്ക് ചെയ്തിന് പിന്നാലെ പണം നഷ്ടപ്പെട്ടെന്ന തിരൂർ സ്വദേശിയുടെ പരാതിയില്‍ ഒരു മണിക്കൂറിനുള്ളില്‍ പണം തിരിച്ചു പിടിച്ച് കേരള പൊലീസ്. ജനുവരി ആറിന് രാവിലെ 8.30നാണ് വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് 2,71,000 രൂപ നഷ്ടമായത്. ഇതോടെ 10.13ന് ഇയാൾ പൊലീസിന്റെ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 1930ല്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു. സൈബര്‍ ഓപ്പറേഷന്‍ വിഭാഗം ഉടനടി നടത്തിയ അന്വേഷണത്തില്‍ 11.09ന് പണം തിരിച്ചുപിടിക്കാന്‍ സാധിച്ചു. നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തന്നെ തിരികെ ...
Kerala

പൂട്ടി കിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപം പൊലീസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കറന്തക്കാട് താളിപടപ്പിലെ പൂട്ടി കിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപം പൊലീസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എ.ആര്‍ ക്യാമ്പിലെ സി പി ഒ ആലപ്പുഴ സ്വദേശി സുധീഷ് ( 40 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തിയത്. കടുത്ത മദ്യപാനി ആയിരുന്ന സുധീഷ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കുറച്ചു ദിവസമായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ല. അവധിക്ക് അപേക്ഷയും നല്‍കിയിരുന്നില്ല. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. ...
Kerala, Other

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാഭീഷണി മുഴക്കിയ പൊലീസ് ഉദ്യോഗസ്ഥന് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നല്‍കി എസ്പി

പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാഭീഷണി മുഴക്കിയ പത്തനംതിട്ട കൊടുമണ്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നല്‍കി ജില്ലാ പൊലീസ് മേധാവി. സിഐയും റൈറ്ററും മാനസികമായി പീഡിപ്പിക്കുന്നു എന്ന സിപിഒയുടെ പരാതിയുടെ പിന്നാലെയാണ് അടൂര്‍ ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം നല്‍കിയത്. പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള തര്‍ക്കമാണ് ഈ നിലയിലേക്ക് എത്തിയതെന്നാണ് വിവരം. പ്രശ്‌നപരിഹാരത്തിന് ഉദ്യോഗസ്ഥനെ ജില്ലാ പൊലീസ് മേധാവി നേരിട്ട് വിളിച്ചു വരുത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സിഐയും റൈറ്ററും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് പത്തനംതിട്ട കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. തനിക്ക് പുറത്തുളള ഡ്യൂട്ടിയാണ് തരുന്നതെന്നും കഴിഞ്ഞ ദിവസം ഇങ്ങനെ പോയ സമയത്ത് ആരോഗ്യപ്രശ്‌...
Local news, Other

തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി താഴെചിന സ്വദേശി തടത്തില്‍ അബ്ദുല്‍ കരീമി നെ (52) യാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കാപ്പ-3 നിയമപ്രകാരം അറസ്റ്റുചെയ്ത കരീമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടവിലാക്കി. ആറുമാസത്തേക്കാണു തടവ്. ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മയക്കുമരുന്നുകളുമായും തോക്കിന്‍ തിരകളുമായും പോലീസ് പിടിയിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജയിലില്‍നിന്നു പുറത്തിറങ്ങിയത്. താനൂര്‍, തിരൂരങ്ങാടി, വേങ്ങര എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലായി ലഹരിക്കടത്ത്, നരഹത്യാശ്രമം, മാരകായുധങ്ങളായ വടിവാളും തോക്കിന്‍തിരകളും അക്രമപ്രവര്‍ത്തനങ്ങള്‍ക്കായി കൈവശംവെക്കുക...
Kerala, Other

പിതാവ് കട്ടിലില്‍ നിന്ന് വീണ് മരിച്ചെന്ന് അറിയിച്ചു, വിശദമായ ചോദ്യം ചെയ്യലില്‍ പുറത്തു വന്നത് കൊലപാതകം ; മകന്‍ കസ്റ്റഡിയില്‍

ആലപ്പുഴ : പുന്നപ്രയില്‍ മധ്യവയസ്‌കനെ കട്ടിലില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഈരേശേരില്‍ സെബാസ്റ്റ്യനെ (65) കൊന്നതാണെന്ന് മകന്‍ സെബിന്‍ ക്രിസ്റ്റിന്‍ സമ്മതിച്ചു. ഇയാളെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെത്തു. ബുധനാഴ്ച ഉച്ചയോടെയാണ് കിടപ്പ് രോഗിയായിരുന്ന സെബാസ്റ്റ്യന്‍ മരിച്ചത്. പിതാവിനെ കട്ടിലില്‍ നിന്ന് വീണ നിലയില്‍ കണ്ടതെന്നാണ് മൂത്തമകന്‍ സെബിന്‍ അയല്‍ക്കാരോടും പോലീസിനോടും പറഞ്ഞത്. സെബാസ്റ്റ്യന്റെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. തുടര്‍ന്ന് അസ്വഭാവിക മരണത്തിന് പുന്നപ്ര പൊലീസ് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടത്തില്‍ അടിയേറ്റതാണ് മരണ കാരണമെന്ന് വ്യക്തമായി. ഇതോടെ സെബിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. വാക്കര്‍ കൊണ്ട് തലക്കടിച്ചും നെഞ്ചില്‍ ചവിട്ടിയും ആണ് കൊലപ്പെടുത്തിയത് എന്ന് സെബിന്‍ പോലീസിനോട് സമ്മതിച്ചു. ഫോറന്‍സി...
Kerala, Other

ജീപ്പില്‍ കയറ്റാന്‍ പറ്റില്ല, ഓട്ടോ വിളിച്ച് പോകൂ ; അപകടത്തില്‍ പരിക്കേറ്റവരെ തിരിഞ്ഞു നോക്കാതെ പോയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ബൈക്കപകടത്തില്‍ പരുക്കേറ്റവരെ തിരിഞ്ഞു നോക്കാതെ പോയ സംഭവത്തില്‍ രണ്ടു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പനയില്‍ നടന്ന അപകടത്തില്‍ പരുക്കേറ്റവരെ തിരിഞ്ഞ് നോക്കാതെ പോയ നെടുങ്കണ്ടം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആസാദ് എം , അജീഷ് കെ ആര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കട്ടപ്പന പള്ളിക്കവലയില്‍ വച്ച് ശനിയാഴ്ച രാത്രിയാണ് ദിശ തെറ്റിയെത്തിയ പിക്കപ്പ് വാന്‍ ഇടിച്ച് കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു(21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി(23) എന്നിവര്‍ക്ക് പരുക്കേറ്റത്. ഈ സമയം സംഭവ സ്ഥലത്തെത്തിയ നെടുങ്കണ്ടം പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി അപകടത്തില്‍പ്പെട്ടവരെ പോലീസ് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാര്‍ ഇത് സമ്മതിക്കാതെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര...
Kerala, Other

ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത് ; ഓണ്‍ലൈന്‍ തട്ടിപ്പ് ഇരകളുടെ എണ്ണം വര്‍ധിക്കുന്നു ; വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ നിരന്തരമായി ബോധവത്കരണം നടത്തിയിട്ടും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി കേരള പൊലീസ്. എസ്എംഎസ് ആയോ ഇ-മെയിലിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കാനോ അതിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ലെന്ന് കേരള പൊലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കുന്നു. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകള്‍ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടില്ല. ഇത്തരം സന്ദേശങ്ങളില്‍ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേയ്ക്ക് നയിക്കുന്ന ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നുവെന്നും കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് കുറിപ്പ...
Kerala, Other

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം ; അതീവ ജാഗ്രത പാലിക്കുക, മുന്നറിയിപ്പുമായി പൊലീസ്‌

ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവെയ്ക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അഭ്യര്‍ത്ഥിച്ചു. അടുത്തകാലത്തായി സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ കേരള പോലീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://keralapolice.gov.in/page/announcements ...
Kerala, Other

നമ്പര്‍ കണ്ടാല്‍ കസ്റ്റമര്‍ കെയറെന്ന് തോന്നും; പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് രീതി, മുന്നറിയിപ്പുമായി പോലീസ്

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പണം തട്ടാന്‍ പുതിയ രീതിയില്‍ എത്തുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞ് വരുന്ന കോളുകളെ അവഗണിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. മൊബൈല്‍ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെടാറില്ലെന്നും ഇത്തരം കോളുകളിലും തട്ടിപ്പിലും വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ; നിങ്ങളുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി നിരവധി തന്ത്രങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദിനംപ്രതി പരീക്ഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ...
Local news, Malappuram, Other

മലപ്പുറത്ത് നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു

മലപ്പുറം : നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മഞ്ചേരി പുല്‍പ്പറ്റ സ്വദേശി ഒറ്റക്കണ്ടത്തില്‍ പീടിയേക്കല്‍ വീട്ടില്‍ ഷംസുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ്. സുജിത്ത് ദാസ്. ഐപിഎസിന്റെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഐപിഎസ് ആണ് ഉത്തരവിറക്കിയത്. വണ്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് കഞ്ചാവുമായി പോലീസിന്റെ പിടിയിലായ ഇയാള്‍ മൂന്ന് മാസം മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. മഞ്ചേരി, എടവണ്ണ, കരുവാരകുണ്ട്, വണ്ടൂര്‍, കാളികാവ്, നിലമ്പൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസ്സുകളില്‍ പ്രതിയായ ഷംസുദ്ദീന്‍ ജില്ലയിലെ മയക്കുമരുന്ന് വിതരണക്കാരില്‍ പ്രധാനിയാണ്. സ്‌കൂള്‍ കുട്ടികള്‍ക്കടക്കം മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് ഇയാളുടെ പേരില്‍ കേസുകള്...
Kerala, Other

പരാതിയുമായി വരുന്നവരോട് പോലീസുദ്യോഗസ്ഥർ മാന്യമായി പെരുമാറണം : സർക്കുലർ ഇറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: : പരാതിയുമായി വരുന്ന കക്ഷികളോട് മാന്യമായി പെരുമാറണമെന്നും പരാതി സ്വീകരിച്ച് രസീത് നൽകണമെന്നും ജില്ലയിലെ എല്ലാ പോലീസുദ്യോഗസ്ഥർക്കും തൃശൂർ ജില്ലാ പോലീസ് മേധാവിമാർ (സിറ്റി / റൂറൽ) നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ പോലീസ് മേധാവിമാർ അറിയിക്കണമെന്നും കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. സ്റ്റേഷനിൽ പരാതിയുമായി വരുന്നവരോട് പോലീസുദ്യോഗസ്ഥർ മാന്യമായി മാത്രം പെരുമാറണമെന്ന് കമ്മീഷൻ പറഞ്ഞു. ചില പോലീസുദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റം വരേണ്ടതാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രാകൃതമായ നടപടികൾ ഉടൻ അവസാനിപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. വിയ്യൂർ പോലീസ് സ്റ്റേഷനിൽ 2022 ഒക്ടോബർ 21 ന് പരാതി നൽകാനെത്തിയ തന്നോട് അനിൽകുമാർ എന്ന പോലീസുദ്യോഗസ്ഥൻ അപമര്യാദയായി സംസാരിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപ...
Kerala, Other

വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ നഗ്‌ന ചിത്രങ്ങളാക്കി മാറ്റി മൊബൈലില്‍ സൂക്ഷിച്ചു ; യുവാവ് പിടിയില്‍, ഫോണില്‍ അധ്യാപികമാരുടെയും വിദ്യാര്‍ത്ഥിനികളുടെയും ഫോട്ടോകള്‍

വര്‍ക്കല : വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ ടെലിഗ്രാം ബോട്ട് ആപ്ലിക്കേഷനിലൂടെ നഗ്‌ന ചിത്രങ്ങളാക്കി മാറ്റി മൊബൈലില്‍ സൂക്ഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ചെമ്മരുതി മുട്ടപ്പാലം സ്വദേശി കാര്‍ത്തിക് ബിജു (19) വിനെയാണ് അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നഗരൂരിലെ സ്വകാര്യ കോളജിലെ പോളി ടെക്നിക്ക് വിദ്യാര്‍ത്ഥിയാണ് ഇയാള്‍. ഇയാള്‍ അധ്യാപികമാരുടേയും വിദ്യാര്‍ത്ഥിനികളുടേയും ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും ശേഖരിച്ച് മൊബൈലില്‍ സൂക്ഷിച്ചിരുന്നതായും അയിരൂര്‍ പൊലീസ് പറഞ്ഞു. അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ...
Kerala, Other

ഹൃദയാഘാതമുണ്ടായി മരണത്തോടുമല്ലിട്ട വയോധികനായ സുരക്ഷാ ജീവനക്കാരന് കരുതലായത് പോലീസ് ഉദ്യോഗസ്ഥര്‍

കൊല്ലം ; മരണത്തോടുമല്ലിട്ട് ജീവന്‍ നിലനിര്‍ത്താനുള്ള അവസാനശ്വാസത്തിനുവേണ്ടി പിടഞ്ഞ വയോധികനായ സുരക്ഷാ ജീവനക്കാരനു കരുതലായത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍. ഹൃദയാഘാതമുണ്ടായി അബോധാവസ്ഥയില്‍ നിലത്തുകിടന്ന മയ്യനാട് സ്വദേശിയെയാണ് കൊല്ലം സിറ്റി പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലെ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. രാജേഷ്‌കുമാറും സി.പി.ഒ. ദീപക്കും ചേര്‍ന്ന് ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പള്ളിത്തോട്ടം സ്റ്റേഷന്‍ പരിധിയിലെ കൊല്ലം ഡി-ഫോര്‍ട്ട് ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള കടല്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നിലെ ബീറ്റ് ബുക്കില്‍ ഒപ്പിടാനെത്തിയതാണ് പോലീസ് ഉദ്യോഗസ്ഥര്‍. സുരക്ഷാ ജീവനക്കാരനെ കാണാഞ്ഞതിനാല്‍ അവര്‍ പരിസരത്തു നടത്തിയ പരിശോധനയിലാണ് തറയില്‍ മഴയത്തു കമിഴ്ന്നു കിടക്കുന്നനിലയില്‍ അദ്ദേഹത്തെ കണ്ടത്. ഉടന്‍തന്നെ കൊല്ലം ...
Kerala, Other

ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ രൂപം ; നഷ്ടമായത് രണ്ടേകാല്‍ കോടി ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമായി നടക്കുന്ന സാഹചര്യത്തില്‍ പുത്തന്‍ തട്ടിപ്പ് രീതിയെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. പരിചയത്തിലുള്ളവര്‍ക്ക് അയച്ച പാഴ്‌സലിന്റെ പേരില്‍ ഫോണില്‍ വിളിച്ച് പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘം സജീവമാണെന്ന് കേരള പൊലീസ് പറയുന്നു. ഇത്തരത്തില്‍ തിരുവനന്തപുരത്ത് ഒരള്‍ക്ക് രണ്ടേകാല്‍ കോടി രൂപ നഷ്ടപ്പെട്ടമായതായി കേരള പൊലീസ് പറയുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തട്ടിപ്പിന്റെ പുത്തന്‍ രൂപമാണിത്. പാഴ്‌സല്‍ അയച്ച് അതില്‍ എംഡിഎംഎ ഉണ്ടെന്നും നിങ്ങള്‍ അത് കടത്തിയതാണെന്നും കസ്റ്റംസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും പറഞ്ഞ് വിളിച്ച് അറിയിക്കും. തുടര്‍ന്ന് വിവിധ വകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറയും. തുടര്‍ന്ന് നടക്കുക കേട്ടറിവില്ലാത്ത രീതിയിലുള്ള തട്ടിപ്പായിരിക്കും. കേരള പൊലീസിന്റെ ഫെയ...
Malappuram, Other

മലപ്പുറത്ത് ക്ലാസിലെ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം ; അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

മലപ്പുറം: സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്‍. ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ അധ്യാപകനായ സുബൈറാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. ഐപിസി 341, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വിദ്യാര്‍ത്ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി വിദ്യാര്‍ത്ഥിയുടെ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. കുട്ടിയുടെ കാലിലും നെഞ്ചിലും തുടയിലും മറ്റു ശരീരഭാഗങ്ങളിലും പരിക്കേറ്റിരുന്നു ക്ലാസിലെ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് സംസാരിക്കുന്നതിനിടയില്‍ അധ്യാപകന്‍ മൊബൈലില്‍ ഫോട്ടോയെടുത്ത ശേഷം മോശമായി സംസാരിച്ചുവെന്നും വടികൊണ്ട് പലതവണ തല്ലിയെന്നുമാണ് പരാതി. മകന്റെ ക്ലാസില്‍ പഠിപ്പിക്കാത്ത അധ്യാപകനാണ് അകാരണ...
Kerala, Other

സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പൊലീസ്. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ ഷെയര്‍ ആപ്ലിക്കേഷനുകള്‍. ഇത്തരം ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയാണ് കേരള പൊലീസ് ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അതിലെ സ്‌ക്രീന്‍ ഷെയറിങ് മാര്‍ഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പെന്ന് പൊലീസ് പറയുന്നു. കേരള പൊലീസ് ഒഫീഷ്യല്‍ ഫെയ്‌സ് ബുക്ക് പേജ് കുറിപ്പിന്റെ പൂര്‍ണരൂപം ; സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ...
Other

പലപ്പോഴും പോലീസ് പരുഷമായി പെരുമാറുന്നു ; വാഹന പരിശോധനക്കിടയിൽ മാന്യമായി പെരുമാറാൻ പോലീസിന് നിർദ്ദേശം നൽകണം : മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട് : വാഹന പരിശോധന സമയത്ത് യാത്രക്കാരോട് മാന്യമായി ഇടപെടണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പലപ്പോഴും പോലീസ് പരുഷമായി പെരുമാറുന്നുണ്ടെന്ന് കമ്മീഷനിൽ ലഭിക്കുന്ന പരാതികളിൽ നിന്നും വ്യക്തമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. വാഹന പരിശോധനാ സമയത്ത് വാഹനത്തിന്റെ രേഖകളുടെയോ , ലൈസൻസിന്റെയോ പകർപ്പ് മാത്രമാണ് ഹാജരാക്കുന്നതെങ്കിൽ ഒരു കാരണവശാലും വാഹനം പിടിച്ചുവയ്ക്കുരുതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. നിശ്ചിത സമയ പരിധിക്കുള്ളിൽ രേഖകളുടെ അസൽ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു. പരിശോധനാ വേളയിൽ രേഖകൾ ഇല്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ പാടില്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലംഘിച്ചതിനെതിരെ പൊതു പ്രവർത്തകനായ മാങ്കാവ് സ്വദേശി റെയ്മന്റ് ആന്റണ...
Information, Kerala, Other

വമ്പിച്ച ആദായ വില്പന, വമ്പിച്ച ആദായ വില്പന : വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക

സമൂഹ മാധ്യമങ്ങളില്‍ നിരവധി ഓഫറുകള്‍ ദൈനം ദിനത്തില്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഇത്തരം സൈറ്റുകളില്‍ പ്രവേശിക്കുന്നതിലൂടെ തട്ടിപ്പിനിരയാകാറുമുണ്ട്. അത്തരത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ നല്‍കിയാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തുന്നത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളില്‍ കയറി ഓര്‍ഡര്‍ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്ന് കേരള പൊലീസ് ഓര്‍മിപ്പിക്കുന്...
Kerala, Other

ലോണ്‍ ആപ്പ് തട്ടിപ്പ് ; 70 ല്‍ പരം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് സൈബര്‍ ഓപ്പറേഷന്‍ ടീം

ലോണ്‍ ആപ്പ് തട്ടിപ്പ് രൂക്ഷമായതിന് പിന്നാലം എഴുപതില്‍ പരം വ്യാജ ലോണ്‍ ആപ്പുകള്‍ പ്ലേയ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബര്‍ ഓപ്പറേഷന്‍ ടീം. നിരവധി പേരാണ് ലോണ്‍ ആപ്പ് ചതിയില്‍പ്പെട്ട് ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണ് കേരളാ പോലീസ് സൈബര്‍ ഓപ്പറേഷന്‍ ടീമിന്റെ വ്യാജ ലോണ്‍ ആപ്പ് നീക്കം ചെയ്യല്‍ നടപടി. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാല്‍ 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൈബര്‍ പോലീസിന്റെ ഹെല്‍പ് ലൈന്‍ ആയ 1930 ലും ഏതു ...
Information, Other

ശ്രദ്ധിക്കുക ഗൂഗിള്‍ മാപ്പിനും വഴി തെറ്റിയേക്കാം ; ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ : വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞു തന്നെന്നു വരില്ല. മൺസൂൺ കാലങ്ങളിൽ, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പ് അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക് കുറവുള്...
Other

മഴക്കാല ഡ്രൈവിംഗ് ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മഴക്കാലത്ത് റോഡ് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം. മഴക്കാലത്ത് പെട്ടെന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കുക. ബ്രേക്ക് ഉപയോഗം കുറയ്ക്കുന്ന രീതിയില്‍ വേഗം ക്രമപ്പെടുത്തി വാഹനം ഓടിക്കുക. മുൻപിലുള്ള വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിച്ച് ഡ്രൈവ് ചെയ്യുക. ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുകയും ടയര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്തുകയും വേണം. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നു. അപകടത്തിന് കാരണമാകുന്നു. വൈപ്പര്‍ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക. ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ഇന്‍ഡിക്കേറ്ററുകൾ എന്നിവ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക. വെള്ളവും വാഹനങ്ങളില്‍ നിന്നുള്ള ഗ്രീസും ഓയിലും മറ്റും നനഞ്ഞുക...
Information, Other

ലോണ്‍ ആപ്പ് ചതിയില്‍പ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്? അറിഞ്ഞിരിക്കാം പ്രധാന കാര്യങ്ങള്‍

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്. ...
Information, Kerala, Other

ലോണ്‍ ആപ്പില്‍ വായ്പ എടുത്ത് തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പരാതി നല്‍കാന്‍ പുത്തന്‍ സംവിധാനം

തിരുവനന്തപുരം : നിലവില്‍ ഏറ്റവും കൂടുതല്‍ കേട്ടു വരുന്നതും കണ്ടു വരുന്നതുമായ ഒരു സംഭവമാണ് ലോണ്‍ ആപ്പില്‍ വായ്പ എടുത്ത് തട്ടിപ്പിനിരയാകുന്നതും ആത്മഹത്യ ചെയ്യുന്നതും എല്ലാം. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ക്കായി പുത്തന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേരള പൊലീസ്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്‌സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നതായി കേരള പൊലീസ് അറിയിച്ചു. 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ...
error: Content is protected !!