Tag: Kozhikode

കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി ; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
Information

കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി ; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കോടഞ്ചേരി പതങ്കയത്ത് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തലയാട് സ്വദേശി ശശിയുടെ മകന്‍ അജല്‍ (18) ആണ് മരിച്ചത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ശിവപുരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അജല്‍ കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കയത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്....
Information

പ്ലസ്ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. വടകര മടപ്പള്ളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓര്‍ക്കാട്ടേരി സ്വദേശി പൊതുവാടത്തില്‍ കെ.കെ.ബാലകൃഷ്ണന്‍ (53) ആണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരം ചോമ്പാല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാവിലെ കുട്ടി സ്‌കൂളിലെത്തിയപ്പോഴാണ് മറ്റ് കുട്ടികളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് കുട്ടികള്‍ ഫോണിലൂടെ ചോമ്പാല പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഉച്ചയോടെ പൊലിസ് സ്ഥലത്തെത്തി പ്രിന്‍സിപ്പലിനെ കസ്റ്റഡിലെടുത്തു. തുടര്‍ന്ന് കുട്ടിയുടെ വിശദമായ മൊഴിയെടുത്തതിന് പിന്നാലെ രാത്രിയോടെ പ്രിന്‍സിപ്പലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു. പൊലീസ് എത്തിയപ്പോള്‍ സ്ഥലത്ത് നാട്ടുകാര്‍ സംഘടിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു....
Accident, Information

സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്ക് പോകുന്നവഴി സ്‌കൂട്ടര്‍ അപകടം; യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴി സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം. . ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശി സി.എ. അസീസിന്റെയും പുതിയപുര ഉസ്താദിന്റവിടെ ആയിശബിയുടെയും മകളായ മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്. പന്തീരാങ്കാവില്‍ വച്ചാണ് അപകടം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് 'ബൈത്തുല്‍ സഫ'യിലേക്ക് കൊണ്ട് വരും. ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും. ഭര്‍ത്താവ്: മനാഫ് (ദുബായ്), മകന്‍: അര്‍ഹാം....
Information

ടെറസില്‍ നിന്ന് തേങ്ങ താഴേക്കിടുന്നതിനിടെ യൂത്ത് ലീഗ് പ്രാദേശിക നേതാവ് താഴേക്ക് വീണ് മരിച്ചു

കോഴിക്കോട്: വീടിന്റെ ടെറസില്‍ വീണ തേങ്ങ താഴേക്കിടുന്നതിനിടെ കാല്‍വഴുതി വീണ് നരിപ്പറ്റ മീത്തല്‍ വയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു. യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്‌കെഎസ്എസ്എഫ് സജീവ പ്രവര്‍ത്തകനുമായ തെറ്റത്ത് അനസാണ് (39) മരിച്ചത്. ഭാര്യ: അസ്മ. മക്കള്‍: അഫ്‌ലഹ്, അയി സമഹ്‌റിന്‍. പിതാവ്: പരേതനായ തെറ്റത്ത് അമ്മത്. മാതാവ്: കുഞ്ഞാമി. സഹോദരങ്ങള്‍: ഹമീദ്, അര്‍ഷാദ് (ഇരുവരും യുഎഇ), അസീസ് (ഖത്തര്‍), ആസ്യ, ഹസീന, അ അര്‍ശിന....
Information

രാത്രി നടന്നു പോകുകയായിരുന്ന യുവതിയെ പിഡിപ്പിക്കാന്‍ ശ്രമിച്ചു ; ഒമാന്‍ പൗരന്‍ പിടിയില്‍

കോഴിക്കോട്: രാത്രി നടന്നു പോകുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഒമാന്‍ പൗരനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. മുബാറക് മുഹമ്മദ് സെയ്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 16ന് കാപ്പാട് അങ്ങാടിയിലാണ് സംഭവം. ചികിത്സാര്‍ത്ഥം ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ഒമാന്‍ പൗരന്‍ രാത്രി എട്ടു മണിയോടെ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി ഏപ്രില്‍ മൂന്നു വരെ റിമാന്റ് ചെയ്തു....
Calicut, Crime, Information

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച അറ്റന്‍ഡര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അറ്റന്‍ഡര്‍ പിടിയില്‍. വടകര മയ്യന്നൂര്‍ സ്വദേശി ശശിധരനാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. വിശദമായ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. ശനിയാഴ്ച രാവിലെയാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി അതിക്രമത്തിന് ഇരയായത്. മറ്റൊരു രോഗിയെ പരിചരിക്കാന്‍ ജീവനക്കാര്‍ പോയ സമയത്തായിരുന്നു അറ്റന്‍ഡര്‍ പീഡിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അര്‍ദ്ധബോധാവസ്ഥയായതിനാല്‍ യുവതിക്ക് പ്രതികരിക്കാനായില്ല. പിന്നീട് സ്വബോധത്തിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡി. കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ ആഭ്യന്...
Information, Politics

യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയം ; കെ എസ് യു കാലുവാരി, മുന്നണി വിട്ട് എംഎസ്എഫ്, ഇനി ഒറ്റക്ക് മത്സരിക്കും

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എം.എസ്.എഫ് മുന്നണി വിട്ടു. യു.ഡി.എസ്.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രാജിവെച്ചു. കെ.എസ്.യു കാലുവാരിയെന്ന് ആക്ഷേപിച്ചാണ് എം.എസ്.എഫ് മുന്നണി വിട്ടത്. ഇനി കാമ്പസുകളില്‍ എം.എസ്.എഫ് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ കെ.എസ്.യുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തൃശൂര്‍ ജില്ലയില്‍ മുന്നണിക്കത്ത് ചതിയും വോട്ട് ചേര്‍ച്ചയും ഉണ്ടായി. കോഴിക്കോട് ജില്ലയിലെ കെ.എസ്.യു വോട്ടുകള്‍ സംരക്ഷിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്നും എം.എസ്.എഫ് വിലയിരുത്തി. എംഎസ്എഫിന് മാത്രമായി ഇരുന്നൂറിലധികം യുയുസിമാരെ ലഭിച്ച യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നഷ്ടപ്പെടാന് കാരണം കെഎസ്യു വോട്ടുമറിച്ചതാണെന്ന് എ...
Crime, Information

പ്ലംബിംഗ് പണിക്കെത്തി, വീട്ടില്‍ ആളില്ലാത്ത സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പ്രതി പിടിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലംബിംഗ് ജോലിക്ക് വീട്ടിലെത്തിയതായ ശ്രീജിത്ത് ആളില്ലാത്ത സമയം നോക്കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്....
Entertainment

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി 20 വര്‍ഷത്തിന് ശേഷം പിടിയില്‍

കോഴിക്കോട്: നിരവധി മോഷണ കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളി 20 വര്‍ഷത്തിന് ശേഷം പിടിയിലായി. അമ്പായത്തോട് സ്‌കൂളിന് സമീപം താമസിക്കുന്ന കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളില്‍ പ്രതിയായ എ.എം വിനോദിനെയാണ് പ്രത്യേക അന്വേഷണ സംഘം താമരശ്ശേരി ചുങ്കത്ത് വെച്ച് അറസ്റ്റു ചെയ്തത്. താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസിലും, ചേവായൂര്‍ സ്റ്റേഷനില്‍ ഒരു കേസിലും, മുക്കം സ്റ്റേഷനില്‍ ഒരു കേസിലും ഇയാള്‍ പിടികിട്ടാപ്പുള്ളിയാണ്. കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന വിനോദ് ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച് പകല്‍ പെയിന്റിംഗ് ജോലികള്‍ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു. 2003 സെപ്തംബര്‍ 26 ന് രാത്രി കുന്ദമംഗലം സ്റ്റേഷന്‍ പരിതിയിലെ പെരിങ്ങളത്തെ വി.കെ ഫ്‌ലോര്‍ ആന്റ് ഒയില്‍ മില്ലില്‍ നിന്നും അന്ന് 22000 രൂപ വിലയുള്ള ഒന്‍പത് ചാക്ക് കൊപ്ര കടയുടെ പൂട്ട് പൊ...
Crime

വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്; ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട് : കോഴിക്കോട്ട് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി ബോണിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഒമ്പതാം ക്ലാസുകാരിയാണ് തന്നെ മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ചെന്ന ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. മൂന്നു വര്‍ഷമായി ലഹരി സംഘത്തിന്റെ വലയിലാണ് താനെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. 'ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുവഴി പരിചപ്പെട്ട ഇടപാടുകാര്‍ ആദ്യം സൗജന്യമായും പിന്നീട് കാരിയറാക്കിയും മയക്കുമരുന്നത് തന്നു. മൂന്നുവര്‍ഷമായി മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ചു. സ്‌കൂളില്‍ നിന്ന് പഠിച്ചുപോയവര്‍ക്കൊക്കെ മയക്കുമരുന്ന് എത്തിച്ചത്'. കൈയില്‍ മുറിവ് കണ്ടപ്പോള്‍ ഉമ്മ ടീച്ചറോടും വിവരം പറഞ്ഞിരുന്നെന്നും വിദ്യാര്‍ഥി വെളിപ്പെടുത്തിയിരുന്നു.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ...
Health,, Malappuram

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ്; കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി

കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. കക്കോടി സ്വദേശി സജ്‌ന (60)യുടെ ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. രോഗിയുടെ ഇടത് കാലിന് പകരം വലത് കാലിന് ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ശസ്ത്രക്രിയ നടത്തിയത് ഓര്‍ത്തോവിഭാഗം മേധാവി ഡോ.ബഹിര്‍ഷാന്‍ എന്നാണ് പരാതി. വലതുകാലിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സജ്‌ന പറഞ്ഞു. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നല്‍കുമെന്ന് മകള്‍ ഷിംന പ്രതികരിച്ചു. ഒരു വര്‍ഷം മുന്‍പ് വാതിലില്‍ കുടുങ്ങിയാണ് സജ്‌നയുടെ വലതുകാലിന്റെ ഞെരമ്പിന് പരുക്കേറ്റത്. ശസ്ത്രക്രിയ വേണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇടത് കാലിന്റെ പരിശോധന പൂര്‍ത്തിയാക്കി ഇന്നലെ അനസ്‌തേഷ്യ നല്‍കി. ബോധം തെളിഞ്ഞപ്പോഴാണ് കാലുമാറിയ കാര്യം സജ്‌ന അറിയുന്നത്. വീഴ്ച പറ്റിയെന്ന് ...
Local news

കുറ്റിപ്പുറത്ത് കാണാതായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കോഴിക്കോട് ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം പങ്ങരംകുളം: കുറ്റിപ്പുറത്ത് നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കോഴിക്കോട് ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. കോക്കർ സിഎച്ച് നഗർ സ്വദേശി പരേതനായ പുത്തൻ പൂരക്കൽ മുനീറിന്റെ മകൻ റസീം(21)ന്റെ മൃതദേഹമാണ് കോഴിക്കോട് ബീച്ചിൽ നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് കൂട്ടുകാരനെ കാണാനാണെന്ന് പറഞ്ഞ് പോയ റസീമിനെ കാണാതായത്. പോലീസിന് പരാതി നൽകി അന്വേഷണം തുടരുന്നതിനിടെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് ബീച്ചിൽ റസിമിന്റെ മുഹം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.കുറ്റിപ്പുറം എൻജിനീയറിങ് കോളേജിൽ അവസാന വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് മരിച്ച റസീം മാതാവ് ഫാത്തിമ.സഹോദരങ്ങൾ മിർവ, തമീം...
Accident

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. കര്‍ണാടകയില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് വടകര അഴിയൂരില്‍ ദേശീയപാതയില്‍ കൂട്ടിയിടിച്ചത്. തീര്‍ത്ഥാടകരായ യാത്രക്കാര്‍ക്കും പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ക്കും പരുക്കേറ്റു. എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Crime, Other

സ്വർണക്കടത്ത്; യുവാക്കളെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘം പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തെ വിറപ്പിച്ച്‌ ക്വട്ടേഷന്‍ സംഘത്തെ പിടികൂടി പോലീസ്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുണ്ടില്‍ത്താഴത്ത് നിന്നും പേരാമ്ബ്ര നടുവണ്ണുരില്‍ നിന്നും സ്വര്‍ണ്ണ കടത്തുമായി ബന്ധമുള്ള രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച്‌ മര്‍ദ്ദിച്ച്‌ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട നാലംഗ സംഘമാണ് അറസ്റ്റിലായിരിക്കുന്നത്.മലപ്പുറം തയ്യിലക്കടവ് സ്വദേശികളായ ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (31), പൂനാടത്തില്‍ ജയരാജന്‍ (51), കടലുണ്ടി ആണ്ടിശ്ശേരി തൊടിപുഴക്കല്‍ രതീഷ് (32), എന്നിവരെയും ഇവര്‍ക്ക് വാഹനം എത്തിച്ചു നല്‍കിയ തയ്യിലകടവ് ഇല്ലിക്കല്‍ മുഹമ്മദ് റൗഫ് എന്നയാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച കാറുകള്‍ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 27ന് ദുബായിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമായി കരിപ്പൂർ വിമാനത്താവ...
error: Content is protected !!