Tag: Ksrtc

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി പുഴയിലേക്ക് മറിഞ്ഞു ; മരണം രണ്ടായി
Kerala

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി പുഴയിലേക്ക് മറിഞ്ഞു ; മരണം രണ്ടായി

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ (75), തിരുവമ്പാടി കണ്ടപ്പന്‍ചാല്‍ സ്വദേശിനി വേലംകുന്നേല്‍ കമലം (65) എന്നിവരാണ് മരിച്ചത്. 27 പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. രണ്ടു പേരുടെ നില ഗുരുതരമാണ്. നാല്‍പ്പതോളം പേര്‍ ബസിലുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിക്കാനായി. ബസ് പുഴയില്‍ നിന്ന് ഉയര്‍ത്താനുള്ള നീക്കം നടക്കുകയാണ്. തിരുമ്പാടി ലിസ ആശുപത്രിയില്‍ 12 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും ...
Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് ; ഡ്രൈവര്‍ക്ക് പരിക്ക്

കോഴിക്കോട് : പേരാമ്പ്ര കല്ലോട് എരഞ്ഞി അമ്പലത്തിനടുത്ത് വച്ച് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്നു ബസിന് നേരെയായിരുന്നു കല്ലേറ്. ഡ്രൈവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവര്‍ മനോജിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Malappuram

കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് 10 വയസുകാരിയുടെ കൈയ്യൊടിഞ്ഞു ; ഡ്രൈവര്‍ക്കെതിരെ കേസ്

മലപ്പുറം : കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വീണ് 10 വയസുകാരിയുടെ കൈയ്യൊടിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ 9.45ന് മലപ്പുറം കോട്ടപ്പടിയിലാണ് സംഭവം. വള്ളുവമ്പ്രം കക്കാടമ്മല്‍ സുരേഷ് ബാബുവിന്റെ മകള്‍ പി. റിഥിയുടെ കൈയ്യാണ് ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വീണ് ഒടിഞ്ഞത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. കുട്ടിയുടെ പരാതിയിലാണ് നടപടി. ...
Accident

വളാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

വളാഞ്ചേരി ; ദേശീയപാത മൂടാലില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ ഓടിച്ചിരുന്ന യുവതിക്ക് ദാരുണാന്ത്യം. വളാഞ്ചേരി വട്ടപ്പാറ സ്വദേശി ആലുങ്ങല്‍ സിറാജുന്നീസ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാട്ടിപ്പരുത്തി ചെകിടന്‍ കുഴി റാഫിദ(21) യെ പരുക്കുകളോടെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധന്‍ രാവിലെ 9 ന് ആണ് അപകടം. എടപ്പാളില്‍ സ്വകാര്യ ആശുപത്രയില്‍ എം ആര്‍ ഐ സ്‌കാനിങ്ങ് വിഭാഗം ടെക്‌നിഷ്യന്‍മാരാണ് ഇരുവരും. രാവിലെ വീട്ടില്‍ നിന്ന് ജോലിക്ക് പോകുന്നതിനിടെ മൂടാല്‍ ഒലിവ് ഓഡിറ്റോറിയത്തിനു മുന്നിലാണ് അപകടം. ...
Kerala

കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി മലപ്പുറം സ്വദേശിനിയായ യുവതി

തൃശൂര്‍ : കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി മലപ്പുറം സ്വദേശിനിയായ യുവതി. തിരുനാവായ സ്വദേശിയുടെ ഭാര്യയാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തൃശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുന്നതിനിടെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ തൃശൂര്‍ തൊട്ടിപ്പാലത്ത് വച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിച്ചുവിട്ടെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുന്‍പ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്സും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ...
Kerala

യദുവിന്റെ പരാതിയില്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി മൂന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കോടതിയെ സമീപിച്ചത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്റെ പരാതി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. അതേസമയം, ബ...
Malappuram

ഒരുങ്ങുന്നത് കെഎസ്ആര്‍ടിസിയുടെ 22 ഡ്രൈവിംഗ് സ്‌കൂളുകള്‍ ; ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കാന്‍ കെഎസ്ആര്‍ടിസി ; മലപ്പുറത്ത് മൂന്ന് സെന്ററുകള്‍

മലപ്പുറം : സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നത് 22 സ്ഥലങ്ങളില്‍. ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനും അര്‍ഹത നേടുന്നവര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതിനുമുള്ള നൂതന സംവിധാനം കെഎസ്ആര്‍ടിസിയിലൂടെ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉള്‍പ്പെടെ നല്‍കി അതാതിടങ്ങളില്‍ത്തന്നെ ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം വിഭാവനം ചെയ്യുന്നത്. കൂടുതല്‍ സമയം കൃത്യതയോടെയുള്ള പരിശീലനം നല്‍കി ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോര്...
Malappuram, Other

560 രൂപയുണ്ടോ..?: എങ്കിൽ കെ.എസ്.ആർ.ടി.സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കണ്ടു വരാം

മലപ്പുറം : നിങ്ങൾ ഒരു യാത്ര പ്രേമിയാണോ എങ്കിൽ ഒട്ടും വൈകണ്ട 560 രൂപയ്ക്ക് കെ.എസ്.ആർ.ടി.സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കാണാൻ പോകാം. ബജറ്റ് ഫ്രണ്ട്ലി യാത്രകൾ കൊണ്ട് ഹിറ്റായ മലപ്പുറം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ പുതിയ മലമ്പുഴ പാക്കേജ് ഏറെ ആകർഷകമാണ്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി പുഷ്‌പോത്സവത്തിന് ഒരുങ്ങി നിൽക്കുന്ന മലമ്പുഴ ഉദ്യാനത്തിന്റെ മനോഹര കാഴ്ചകളും പാലക്കാട് കോട്ടയും കാഞ്ഞിരപ്പുഴ ഡാമും ഉൾപ്പെടുന്ന യാത്രയ്ക്ക് 560 രൂപയാണ് നിരക്ക് വരുന്നത്. വിവിധ ഇനത്തിൽപ്പെട്ട പുഷ്പങ്ങളും രുചി വൈവിധ്യങ്ങളും കലാപരിപാടികളുമായി ജനുവരി 23 മുതൽ 28വരെയാണ് മലമ്പുഴ ഉദ്യാനത്തിൽ പുഷ്‌പോത്സവം നടക്കുന്നത്. ജനുവരി 26, 28 ദിവസങ്ങളിലായി മലപ്പുറത്തുനിന്നും രാവിലെ ആറിന് പുറപ്പെട്ട് രാത്രി പത്തിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം എൻട്രി ടിക്കറ്റ് നിരക്ക് എന്നിവ പാക്കേജിൽ...
Accident, Kerala, Other

കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി ; യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. വൈകുന്നേരം 4.45 നാണ് സംഭവം. എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമല്ല. മരിച്ചയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. ...
Calicut, Kerala, Other

കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം ; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് : കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കിനാലൂര്‍ കുറുമ്പൊയില്‍ പറയരുകണ്ടി ഷാനവാസിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പൂവമ്പായി എ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപകനാണ് ഷാനവാസ്. ഇന്നലെ വൈകിട്ടോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു സംഭവം. ഒരേ സീറ്റില്‍ ഇരുന്ന യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിക്കുനേരെയാണ് ഷാനവാസ് നഗ്‌നത പ്രദര്‍ശനം നടത്തിയത്. പെണ്‍കുട്ടി ബഹളം വെച്ചതോടെ യാത്രക്കാര്‍ ഇടപെടുകയും ബസ് താമരശ്ശേരി സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഹജ്ജ് ട്രെയിനര്‍, സമസ്ത മഹല്ല് ഫെഡറേഷന് ട്ര...
Kerala

സിഗ്‌നല്‍ ലംഘിച്ച് മുന്നോട്ടെടുത്ത കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഗൃഹനാഥന്‍ മരിച്ചു

അമ്പലപ്പുഴ : സിഗ്‌നല്‍ ലംഘിച്ച് മുന്നോട്ടെടുത്ത കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഗൃഹനാഥന്‍ മരിച്ചു. അമ്പലപ്പുഴ പോസ്റ്റ് ഓഫീസിന് പടിഞ്ഞാറ് ഗീതാ വിഹാറില്‍ വിജയന്‍ പിള്ള (73)യാണ് മരിച്ചത്. ദേശീയ പാതയില്‍ അമ്പലപ്പുഴ ജംഗ്ഷനില്‍ ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്ന് ഹരിപ്പാടേക്ക് പോയ ഓര്‍ഡിനറി ബസ് ജംഗ്ഷനില്‍ റെഡ് സിഗ്‌നല്‍ കിടന്നിട്ടും മുന്നോട്ടെടുക്കുമ്പോള്‍ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞിട്ടു. കാലിനും തലക്കും ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെ വെച്ച് രാത്രി 10 ഓടെയാണ് മരണം സംഭവിച്ചത്. ...
Kerala, Malappuram, Other

കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍: എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള പ്രവൃത്തികള്‍ സെപ്റ്റംബറില്‍ ആരംഭിക്കും

മലപ്പുറം : കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി എം.എല്‍.എയുടെ 2022-23 വര്‍ഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച രണ്ട് കോടി രൂപയുടെ പ്രവൃത്തികള്‍ സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കുമെന്ന് പി. ഉബൈദുള്ള എം.എല്‍.എ അറിയിച്ചു. നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് മുന്‍സിപ്പല്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. പാര്‍ക്കിംഗ് ഗ്രൗണ്ട് ഇന്റര്‍ലോക്കിംഗ് സമയത്ത് നഗരസഭ ബസ് സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യും. ഗാരേജിലേക്കും റാമ്പിലേക്കുമുള്ള വാഹനങ്ങളുടെ പ്രവേശനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തും. കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ കെ.റെയിലുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ജല ലഭ്യത ഉറപ്പു വര...
Accident, Kerala, Malappuram, Other

ചങ്ങരംകുളത്ത് ബൈക്കും കെ എസ് ആര്‍ ടി സിയും ഇടിച്ച് അപകടം ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

മലപ്പുറം : ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കെ എസ് ആര്‍ ടി സി ബസ്സും ബൈക്കും ഇടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ബൈക്ക് ഓടിച്ച മൂക്കുതല ചേലക്കടവ് സ്വദേശിയായ നാണാണ് (69) പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ആയിരുന്നു അപകടം. പറവൂരില്‍ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുന്‍ വശത്താണ് ബൈക്ക് ഇടിച്ചത്. പരിക്കേറ്റയാളെ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി. നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ബസ്സ് വരുന്നത് നോക്കാതെ പെട്ടന്ന് തിരിക്കുകയായിരുന്നുവെന്ന് ബസ്സ് ഡ്രൈവര്‍ പറഞ്ഞു. ബസ്സ് ഡ്രൈവര്‍ ബൈക്ക് തിരിക്കുന്നത് കണ്ട് വലിയ ദൂരത്ത് നിന്നും തന്നെ ബ്രൈക്ക് ചവിട്ടികൊണ്ടാണ് വന്നത്. ...
Kerala, Other

നിരവധി യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു

തിരുവനന്തപുരം : ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഒര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 8 30നാണ് സംഭവം. രാവിലെ ആയതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുമുണ്ടായിരുന്നു. ബസ്സിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവറുടെ സമയോചിത ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി. ബസിന്റെ മുന്‍ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഉടനെ തന്നെ ബസ് നിര്‍ത്തി പുറത്തിറങ്ങി. അപകടം മനസിലാക്കി യാത്രക്കാരെ എല്ലാവരേയും പുറത്തിറക്കുകയായിരുന്നു. ബസ് റോഡരികിലേക്ക് മാറ്റി നിര്‍ത്തിയപ്പോഴാണ് തീ പടര്‍ന്ന് പിടിച്ചത്. ഡ്രൈവര്‍ വാഹനം നിര്‍ത്തി ബോണറ്റ് തുറക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരാണ് പുക ഉയരുന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ ഡ്രൈവര്‍ യാത്രക്കാരെ എല്ലാം പുറത്...
Information

കെഎസ്ഇബിക്ക് തത്ക്കാലം വിശ്രമം ഇനി കെഎസ്ആര്‍ടിസി ; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് എംവിഡി

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെഎസ്ഇബി-എംവിഡി പോര് വലിയ ചര്‍ച്ചയായിരുന്നു. വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് നല്‍കിയതും ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയതുമാണ് ചര്‍ച്ചയായത്. ഇതിന് പിറകെ ഇതാ കെഎസ്ആര്‍ടിസി ബസിന് പിഴ ഈടാക്കിയിരിക്കുകയാണ് എംവിഡി. കൂളിംഗ് പേപ്പര്‍ ഒട്ടിച്ചതിനാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെതിരെ പിഴ ചുമത്തിയത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വച്ചാണ് സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസിന് എം വി ഡി പിഴയിട്ടത്. ...
Information

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം ; യുവാവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് പത്തനംതിട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലാണ് പീഡനശ്രമം നടന്നത്. ഇന്നലെ രാത്രി മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ യുവാവിനെ വളാഞ്ചേരി പോലീസാണ് കണ്ണൂര്‍ സ്വദേശി നിസാമുദ്ദീനെ കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂരില്‍ നിന്നാണ് യുവാവും യുവതിയും ബസില്‍ കയറിയത്. യുവതി ഇരുന്ന സീറ്റിലാണ് നിസാമുദ്ദീനും ഇരുന്നത്. ബസ് കോഴിക്കോട് പിന്നിട്ടതോടെയുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് യുവതി ഇക്കാര്യം കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു. എന്നാല്‍ വീണ്ടും യുവതിയ്ക്കരികില്‍ എത്തിയ യുവാവ് ഇവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന്...
Accident, Information

വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ഭാഗത്തുനിന്നും പാലായ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ബൈപ്പാസില്‍ വച്ച് വടക്കഞ്ചേരി ടൗണില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. യത്തീംഖാന പള്ളിക്കു മുന്‍വശത്തുള്ള ബൈപ്പാസില്‍ പാലത്തിനു സമീപത്ത് വച്ച് വൈകിട്ട് നാല് മണിയോടെയാണ് അപകടം. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗത്ത് ഡോറിനോട് ചേര്‍ന്നാണ് ഇടിയേറ്റത്. ഇതിനോട് ചേര്‍ന്നുള്ള സീറ്റില്‍ ഇരുന്ന ആളാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ...
Malappuram

ആനവണ്ടിയിൽ സിയാറത്ത് യാത്രക്ക് അവസരമൊരുക്കി മലപ്പുറം ബജറ്റ് ടൂറിസം സെൽ

മലപ്പുറം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വ്യത്യസ്തരായ യാത്രികരെയും യാത്രകളും ഏകോപിക്കുകയാണ് കെ.എസ്.ആർ.ടി.സി. വിജയകരമായ നിരവധി വിനോദയാത്രകൾക്ക് പുറമെ റംസാനോടനുബന്ധിച്ച് വിശ്വാസികൾക്കായി ജില്ലയിൽ നിന്നും വിശുദ്ധരുടെ മഖ്ബറകൾ സന്ദർശിക്കാൻ സിയാറത്ത് യാത്രയും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 23ന് മലപ്പുറം ഡിപ്പോയിൽ നിന്നാണ് ആദ്യ യാത്ര പുറപ്പെടുന്നത്. മലപ്പുറം, തൃശൂർ ജില്ലകളിലെ വിശുദ്ധ മഖ്ബറകളാണ് സിയാറത്ത് യാത്രയിൽ ഉൾപ്പെട്ടിരിക്കുന്നത്. രാവിലെ ആറിനാണ് യാത്രകൾ ആരംഭിക്കുന്നത്. ജില്ലയിലെ വലിയങ്ങാടി, പാണക്കാട്, മമ്പുറം, പുതിയങ്ങാടി, പൊന്നാനി, പുത്തൻപള്ളി, വെളിയങ്കോട് മഖ്ബറകൾ സന്ദർശിക്കും. തുടർന്ന് തൃശൂർ ജില്ലയിലെ മണത്തല, ചാവക്കാട് മഖ്ബറകൾ കൂടി സന്ദർശിച്ച് വൈകീട്ട് ആറിന് മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് യാത്രകൾ ക്രമീകരിക്കുന്നത്.ഒരാൾക്ക് 550 രൂപയാണ് നിരക്കായി ഇാടാക്കുന്നത്. പെരിന്തൽമണ്ണ ഡിപ്പോയ...
Information

ബസില്‍ കയറുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പുറത്തടിച്ചു ; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ബസില്‍ കയറുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പുറത്തടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനായി പറവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ചാത്തനാട്ടേക്കുള്ള ബസില്‍ കയറുന്നതിനിടെയാണ് വിദ്യാര്‍ഥിനിയെ ആന്റണി സെബാസ്റ്റ്യന്‍ ഉപദ്രവിച്ചത്. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയിന്മേല്‍ ആണ് നടപടി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ ആന്റണി സെബാസ്റ്റ്യന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും സ്വഭാവദൂഷ്യവുമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്ന...
Information, Kerala

കീറിയ നോട്ട് നല്‍കി ; 13കാരനെ പെരുവഴിയില്‍ ഇറക്കി വിട്ട് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍

തിരുവനന്തപുരം: കീറിയ നോട്ട് നല്‍കിയതിന് നട്ടുച്ചയ്ക്ക് 13 കാരനെ പെരുവഴിയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വനിതാ കണ്ടക്ടര്‍ ഇറക്കി വിട്ടു. പരീക്ഷ കഴിഞ്ഞ് വരുവായിരുന്ന വിദ്യാര്‍ഥി ചാക്ക ബൈപ്പാസില്‍ നിന്ന് ബസില്‍ കയറിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. വിദ്യാര്‍ഥി ബസില്‍ കയറി 20 രൂപ നോട്ട് നല്‍കിയപ്പോള്‍ കണ്ടക്ടര്‍ കീറയതാണെന്ന് പറഞ്ഞു. വേറെ പൈസയില്ലെന്ന് പറഞ്ഞതോടെ ബസില്‍ നിന്നിറക്കി വിടുകയായിരുന്നു. ഉച്ചസമയമായിരുന്നു ബസില്‍ ആരുമുണ്ടായിരുന്നില്ലെന്ന് കുട്ടി പറയുന്നു. പാറ്റൂര്‍ ഇറക്കിയാല്‍ മതിയെന്നും അച്ഛന് വരാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേട്ടിട്ടില്ലെന്ന് കുട്ടി പറയുന്നു. അര മണിക്കൂര്‍ നിന്നശേഷവും റോഡില്‍ നിന്നിട്ടും ബസ് കിട്ടാത്തതിനെ തുടര്‍ന്ന് അതുവഴി വന്ന ഒരാളുടെ വണ്ടിയില്‍ ചാക്ക വരെയെത്തി. അവിടെ നിന്ന് വീട്ടിലേക്ക് നടന്നു പോവുകയായിരുന്നെന്ന് കുട്ടി പറഞ്ഞു ...
Malappuram

പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് അടുത്തമാസം മുതൽ കെഎസ്ആര്‍ടിസി സര്‍വീസ്: മന്ത്രി അബ്ദുറഹിമാന്‍

തീരദേശ റോഡ് വഴി പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് നവംബര്‍ ഒന്ന് മുതല്‍  കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുമെന്ന്  ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് ഒട്ടുപുറം, വാഴക്കത്തെരു, ഉണ്യാല്‍, കൂട്ടായി, ആലിങ്ങല്‍, ചമ്രവട്ടം പാലം വഴിയാണ് സര്‍വീസ്. രണ്ട് ബസുകളാണ് ഇരുഭാഗത്തേക്കുമായി സര്‍വീസ് നടത്തുക. നിലവില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ മാത്രമാണ് ഈ റൂട്ടിലുള്ളത്. ജില്ലയിലെ മിക്ക മത്സ്യബന്ധന ഗ്രാമങ്ങളിലൂടെയും ബസ് സഞ്ചാരിക്കും. ഇതിനാല്‍  തീരകേന്ദ്രങ്ങളില്‍ എളുപ്പത്തിലും സമയലാഭത്തിലും എത്തിച്ചേരാം. ഇത് മേഖലയിലെ വിനോദ സഞ്ചാരത്തിനും ആക്കം കൂട്ടും. ഒട്ടേറെ സര്‍വീസുകള്‍ നേരെത്തെ തന്നെയുള്ളതിനാല്‍ തിരൂര്‍, താനൂര്‍ നഗരങ്ങളെയും ബസ് സ്റ്റാന്‍ഡുകളെയും റൂട്ടില്‍ നിന്ന് ഒഴിവാക്കും. തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ അറബിക്കടലിന് സമാന്തര...
Other

രേഷ്മയുടെ കൺസഷൻ കാർഡ് വീട്ടിൽ എത്തി കൈമാറി കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച പ്രേമനന്റെ മകൾ രേഷ്മയ്ക്ക് കൺസഷൻ കാർഡ് വീട്ടിലെത്തിച്ചു കെഎസ്ആർടിസി ജീവനക്കാർ. കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി കാക്കനാട് ഡിപ്പോയിലെ ജീവനക്കാർ കൺസഷൻ പാസ് വീട്ടിലെത്തി കൈമാറിയത്. ഈ മാസം 20 നായിരുന്നു മകളുടെ കൂടെ കൺസഷൻ പാസ് പുതുക്കാനായി പോയ പ്രേമനനെ കാക്കനാട് കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ ക്രൂരമായി മർദിച്ചത്.കൺസഷൻ കാർഡ് പുതുക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ, മുൻപ് അത് ഹാജരാക്കിയത് ആണെന്നും പുതുക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണ്ടെന്നും പ്രേമൻ പറഞ്ഞതിനെ തുടർന്നാണ് ഡിപ്പോയിലെ ജീവനക്കാർ പ്രേമനനെ മകളുടെ മുന്നിൽ വച്ച് മർദിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ ചർച്ചയായിരുന്നു.സംഭവത്തിൽ കെഎസ്ആർടിസി എംഡി മാപ്പ് ചോദിക്കുകയും, അഞ്ചു ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ...
Accident

കെ സ്വിഫ്റ്റ് ബസിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു

കുന്നംകുളം: കെ സ്വിഫ്റ്റ് ബസ്സിന്റെ ശനിദശ മറഞ്ഞില്ല. ഓട്ടം തുടങ്ങിയ ദിവസം തന്നെ 2 ബസ്സുകൾ 3 അപകടത്തിൽ പെട്ടതിന്ന്നംപിഉറമേ ഇന്ന് ബസിടിച്ചു ഒരാളുടെ ജീവനും നഷ്ടമായി. കുന്നംകുളത്ത് വെച്ചാണ് കാൽ നടയാത്രക്കാരനായ തമിഴ്നാട് സ്വദേശി ബസിടിച്ച് മരിച്ചത്. തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരമസ്വാമി (55)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു. അപകടം. തൃശ്ശൂർ - കോഴിക്കോട് റൂട്ടിലോടുന്ന കെ - സ്വിഫ്റ്റ് ബസ്സ് തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്നതിനിടെയാണ് കുന്നംകുളത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. നിർത്താതെ പോയ ബസ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റയാളെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശി...
Other

ബസ് സമരം രണ്ടാം ദിവസത്തിലേക്ക്, യാത്രക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ

മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ നടത്തുന്ന ബസ് സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. എൽ.ഡി.എഫ് യോ​ഗത്തിന് ശേഷം നിരക്ക് വർദ്ധനയിൽ തീരുമാനമെടുക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തിയില്ലെങ്കിൽ ജനജീവിതംഇന്നും ദുരിതത്തിലാവും. വടക്കൻ ജില്ലകളിൽ ഇന്നലെ സ്വകാര്യ ബസ് സമരം പൂർണമായിരുന്നു. കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തിയിരുന്നില്ല. യാത്രക്കാർ കുറഞ്ഞ റൂട്ടുകളിൽ നിന്നും ബസുകൾ പിൻവലിച്ചു തിരക്കേറിയ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നടത്തി. മെഡിക്കൽ കോളജുകളിലേക്ക് ഷട്ടിൽ സർവീസും ഏർപ്പെടുത്തിയിരുന്നു. ഗ്രാമീണ മേഖലകളിൽ സമാന്തര സർവീസുകളായിരുന്നു യാത്രക്കാർക്കു ആശ്രയം. മധ്യകേരളത്തിലും ബസ് സമരം പൂർണമായിരുന്നു. കെഎസ്ആർടിസി അധിക സർവീസ് നടത്തിയില്ല. തിരുവനന്തപു...
Kerala, Tourisam

മൂന്നാറിലേക്കുള്ള ആദ്യ സര്‍വീസിന് മലപ്പുറത്ത് തുടക്കമായി

ആദ്യയാത്രയില്‍ 48 പേര്‍ മൂന്നാറിന്റെ സൗന്ദര്യം നേരില്‍ കണ്ട് ആസ്വാദിക്കാനായി 48 യാത്രക്കാരുമായി മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള ആദ്യ കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്ക് തുടക്കമായി. മലപ്പുറം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും ആരംഭിച്ച ബസ് സര്‍വീസ് പി. ഉബൈദുള്ള എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. യാത്രയെ ഒരുപാട് സ്‌നേഹിക്കുന്ന മലപ്പുറം ജില്ലയിലുള്ളവര്‍ കെ.എസ്.ആര്‍.ടി.സി ഒരുക്കിയ മൂന്നാര്‍ യാത്രയെ അംഗീകരിച്ചു എന്നതിനുള്ള തെളിവാണ് ബസ് സര്‍വീസ് പ്രഖ്യാപിച്ചതിന് ശേഷമുള്ള രജിസ്‌ട്രേഷനെന്ന് എം.എല്‍.എ പറഞ്ഞു. ഇതുവരെ 547 പേരാണ് മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക് പോകാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിലാണ് ആളുകള്‍ കുറഞ്ഞതെന്നും ഈ സാഹചര്യമല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ യാത്രക്ക് തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷന്‍ കൂടുന്നതിനാല്‍ ദിവസവും സര്‍വീസ് നടത...
error: Content is protected !!