Tag: kudumbasree

വയനാടിന് കൈത്താങ്ങായി പരപ്പനങ്ങാടിയിലെ കുടുംബശ്രീ അംഗങ്ങള്‍
Local news

വയനാടിന് കൈത്താങ്ങായി പരപ്പനങ്ങാടിയിലെ കുടുംബശ്രീ അംഗങ്ങള്‍

പരപ്പനങ്ങാടി : വയനാട് ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി പരപ്പനങ്ങാടിയിലെ കുടുംബശ്രീ അംഗങ്ങള്‍ സ്വരുപിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. നഗരസഭ 15-ാം ഡിവിഷനിലെ കുടുംബശ്രീ ഗ്രൂപ്പ് അംഗങ്ങള്‍ സ്വരൂപിച്ച 25,390 രൂപയാണ് നഗരസഭകുടുംബശ്രീ ഓഫീസില്‍ വെച്ച് നഗരസഭ സിഡിഎസ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ വെച്ച് ഡിവിഷന്‍ കൗണ്‍സിലര്‍ എം. സമീര്‍ പരപ്പനങ്ങാടി കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ റഹിയാനത്തിന് കൈമാറിയത്. പരപ്പനങ്ങാടി സിഡിഎസ് മെമ്പര്‍മാര്‍ക്കുള്ള പരിശീലന പ്രവര്‍ത്തനവുമായി തിരുവനന്തപുരത്ത് നിന്നും നഗരസഭയിലെത്തിയ മെന്റര്‍ ഷീല മുഖ്യാതിഥിയായിരുന്നു. ഡിവിഷനില്‍ 23 കുടുംബശ്രീയുള്ളതില്‍ സജീവമായ 22 കുടുംബശ്രീ അംഗങ്ങളില്‍ നിന്നാണ് ഈ തുക സമാഹരിച്ചത്. ഒരു കുടുംബശ്രീ പ്രവര്‍ത്തനരഹിതമാണ്. ചടങ്ങില്‍ സി ഡി എസ് അംഗങ്ങളായ ഷാജിമോള്‍, സുബൈദ, ഷീന , സാജിത ,കുടുംബശ്രീ അക്കൗണ്ടന്റ് ജിംഷി എന്നിവരും സന്...
Local news

കുടുംബശ്രീയുടെ ഹോം ഷോപ്പ് പദ്ധതിക്ക് അബ്ദുറഹ്മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

എആര്‍ നഗര്‍ : കുടുംബശ്രീ ഉത്പാദകരുടെ ഉത്പ്പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് അബ്ദുറഹ്മാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ തുടക്കം കുറിച്ചു. ഹോം ഷോപ്പ് പദ്ധതിയുടെ വാര്‍ഡ് തല ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് പുതുക്കുടി ഹോം ഷോപ്പ് ഉത്പ്പന്നം കൃഷ്ണദാസ് മാഷിന് നല്‍കി നിര്‍വഹിച്ചു. കുടുംബശ്രീലെ വനിതാ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ഉത്പന്നങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ പരിശീലനം ലഭിച്ച ഹോം ഷോപ്പ് ഓണര്‍മാര്‍ മുഖേന ഓരോ വീട്ടുപടിക്കലും എത്തിക്കുന്ന സാമൂഹിക വിപണന സംവിധാനമാണ് ഹോം ഷോപ്പ് പദ്ധതിയിലൂടെ വിഭാവനം ചെയുന്നത്. കുടുംബശ്രീ വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ലഷ്യമിടുന്നത്. ...
Malappuram, Other

കുടുംബശ്രീ കേരള ചിക്കൻ ഇനി പടിഞ്ഞാറ്റുമുറിയിലും

മലപ്പുറം : ജില്ലയിലെ രണ്ടാമത്തെ കുടുംബശ്രീ കേരള ചിക്കൻ ഔട്ട്ലറ്റ് കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറിയിൽ പ്രവർത്തനമാരംഭിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി സീനത്ത് അധ്യക്ഷത വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് പദ്ധതി വിശദീകരിച്ചു. ആഭ്യന്തര ഉപഭോഗത്തിനാവശ്യമായതിന്റെ പകുതിയെങ്കിലും കോഴിയിറച്ചി ഉൽപാദിപ്പിക്കുക, ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള കോഴിയിറച്ചി ലഭ്യമാക്കുക, വനിതകൾക്ക് സുസ്ഥിര തൊഴിലും വരുമാനവും ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതിയാണ് കുടുംബശ്രീ കേരള ചിക്കൻ. കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് 'കേരള ചിക്കൻ' നടപ്പിലാക്കുന്നത്. സംരംഭക സി.റംലത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ...
Malappuram

രുചിക്കൂട്ടിന്റെ വൈവിധ്യങ്ങള്‍ തീര്‍ത്ത് കുടുംബശ്രീ പാചക മത്സരം

മലപ്പുറം : നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടത്തുന്ന കേരളീയം-2023ന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ നേതൃത്വത്തില്‍ പാചക മത്സരം നടത്തി. കേരളീയം-2023ന്റെ ഭക്ഷ്യമേളയിലേക്ക് മികച്ച കാറ്ററിങ് യൂണിറ്റിനെ തെരഞ്ഞെടുക്കുന്നതിനാണ് ജില്ലാ കുടുംബശ്രീയും നിലമ്പൂര്‍ അമല്‍ കോളേജ് ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റും സംയുക്തമായി പാചക മത്സരം നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം പി.വി അബ്ദുള്‍ വഹാബ് എം.പി നിര്‍വഹിച്ചു. ജില്ലയില്‍ നിന്നും 15 ബ്ലോക്കുകളില്‍ നിന്നായി തെരഞ്ഞെടുത്ത 12 യൂണിറ്റുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ യൂണിറ്റുകളില്‍ നിന്നും ബി.സി, എം.ഇ.സിമാര്‍ മുഖേനയാണ് മികച്ച യൂണിറ്റുകളെ തെരഞ്ഞെടുത്തത്. നിലമ്പൂര്‍ അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ.കക്കൂത്ത് അധ്യക്ഷത വഹിച്ചു. അമല്...
Local news, Other

“തിരികെ സ്കൂളിലേക്” സിഡിഎസ് തല റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

തിരുരങ്ങാടി : അയൽകൂട്ടാംഗങ്ങളുടെ സാമ്പത്തിക, സാമൂഹിക ശാക്തികരണം ഉറപ്പാക്കുന്നതിന് 46 ലക്ഷം കുടുംബശ്രീ വനിതകളെ സ്കൂളിൽ എത്തിച്ച് സംഘടിപ്പിക്കുന്ന " തിരികെ സ്കൂൾ ക്യാമ്പയിന്റെ മുന്നോടിയായി സിഡിഎസ് തല റിസോഴ്സ് പേഴ്സൺമാർക്കുള്ള ദ്വിദിന പരിശീലനം തിരൂരങ്ങാടി നഗരസഭ ഹാളിൽ വെച്ച് സപ്തംബർ 26 ന് തുടക്കം കുറിച്ചു. നഗരസഭാ ചെയർമാൻ മുഹമ്മദ്‌ കുട്ടി ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ടാണ് പരിശീലന പരിപാടിക്ക് തുടക്കമായത് . വിദ്യഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രസ്തുത ക്യാമ്പയിൻ ഒക്ടോബർ 1 മുതൽ 10 വരെ സാധ്യമായ ഒഴിവു ദിനങ്ങളിലാണ് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സിഡിഎസ് കളുടെ പരിധിയിലുള്ള സ്കൂളിലേക്ക് വിവിധ വിഷയ മേഖലകളിലെ വിജ്ഞാന സമ്പാദനത്തിനായി അയൽകൂട്ടാംഗങ്ങൾ എത്തുന്നത്. ജില്ലയിലെ വിവിധ സ്കൂളുകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട് .സ്കൂൾ ബാല്യകാലത്തെ ഓർമ്മപ്പെടുത്തും വിധമാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുള...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നഗരസഭ കുടുംബശ്രീ ഓണച്ചന്തയും ഓണാഘോഷവും

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ കുടുംബശ്രീ ഓണച്ചന്ത ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, സി.പി സുഹ്റാബി, സെക്രട്ടറി മനോജ്കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ റംലകക്കടവത്ത് സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ റഷീദ,റഫീഖലി സംസാരിച്ചു. ഓണാഘോഷവും നഗരസഭയില്‍ സംഘടിപ്പിച്ചു. പൂക്കളം, ഓണസദ്യ, കലാപരിപാടികള്‍ സംഘടിപ്പിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സി.പി ഇസ്മായില്‍, സി.പി സുഹ്റാബി, സെക്രട്ടറി മനോജ്കുമാര്‍, ശോഭ, ഫസല്‍ സംസാരിച്ചു. ...
Kerala, Local news, Malappuram, Other

വള്ളിക്കുന്ന് പഞ്ചായത്തിൽ കുടുംബശ്രീ ഓണച്ചന്തക്ക് തുടക്കം

തിരൂരങ്ങാടി : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ജനകീയ ഓണച്ചന്തക്ക് തുടക്കമായി. വള്ളിക്കുന്ന് അത്തണിക്കൽ ഓപ്പൺ സ്‌റ്റേജിൽ നടന്ന പരിപാടി പി. അബ്ദുൾ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണവിപണി മുന്നിൽ കണ്ട് വിവിധ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന സാധ്യത പ്രയോജനപ്പെടുത്തി ഗുണനിലവാരത്തിലുള്ള സാധനങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.കെ രാധ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.പി സിന്ധു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു...
Kerala, Local news, Malappuram, Other

സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കുടുംബശ്രീ സിഡിഎസ് ജനറല്‍ റിസോഴ്‌സ് സെന്ററിന്റെയും, ഡിഎല്‍എസ്എയുടെയും തിരൂരങ്ങാടി താലൂക്ക്‌ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടന്നു. ഡിവിഷന്‍ 5 ആനപ്പടി സ്‌കൂളില്‍ വച്ചാണ് പരിപാടി നടന്നത്. പരിപാടി കൗണ്‍സിലര്‍ റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് മെമ്പര്‍ ആയ കദീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ് ഡി കണ്‍വീനര്‍ അരുണിമ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജസീല ക്ലാസ് നല്‍കി. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ മെന്‍സ്ട്രല്‍ കപ്പ് അവയര്‍നസ് നല്‍കി. ആകെ 110 പേര് പരിപാടിയില്‍ പങ്കെടുത്തു. നാലാം വാര്‍ഡിലെ സിഡിഎസ് മെമ്പര്‍ നന്ദി പറഞ്ഞു ...
Crime

വ്യാജ ഒപ്പിട്ട് പണം തട്ടി; മുന്നിയൂരിൽ കുടുംബശ്രീ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: ചെക്കിൽ വ്യാജ ഒപ്പിട്ട് ബാങ്കിൽനിന്നും പണം തട്ടി എന്ന പരാതിയിൽ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്‌തു.മൂന്നിയൂർ തനിമ കുടുംബശ്രീ പ്രസിഡന്റ് പുല്ലിത്തൊടി ഹബീബയുടെ പരാതിയിൽസെക്രട്ടറി പി.കെ.സുമൈറ (34)യെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്‌തത്.ചേളാരി ഗ്രാമീൺ ബാങ്കിലെ കുടുംബശ്രീ അകൗണ്ടിൽനിന്നും ഇരുപത്തയ്യായിരം രൂപ നഷ്ടപ്പെട്ടതായി പ്രസിഡന്റ് ഹബീബ തിരൂരങ്ങാടി പൊലിസിൽ പരാതി നൽകിയിരുന്നു. താനറിയാതെ തന്റെ ഒപ്പ് വ്യാജമായി ഇട്ട് ബാങ്കിൽനിന്നും പണം തട്ടി എന്നാണ് പരാതി.അൻപതിനായിരം രൂപയുടെ ലോണിനുവേണ്ടി ബാങ്കിനെ സമീപിച്ചപ്പോഴാണ് അകൗണ്ടിൽ പണമില്ലെന്ന് അറിയുന്നത്.അകൗണ്ട് പരിശോധിച്ചപ്പോൾ മെയ് 25ന് ഇരുപത്തയ്യായിരം രൂപ വിൻവലിച്ചതായുംചെക്ക് ബുക്ക് പരിശോധിച്ചപ്പോൾ മൂന്ന് ലീഫുകൾ നഷ്ടപ്പെട്ടതായും കാണപ്പെട്ടു.ഇതോടെയാണ് ഹബീബ പൊലിസിൽ പരാതിനൽകിയത്. നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നെങ്കിലും ഇവർ കുറ്റം സമ്മതിച്ചിര...
Information

മലപ്പുറത്തിന്റെ ഹൃദയം തൊട്ട് കുടുംബശ്രീയുടെ ഹൃദ്യ പദ്ധതി

പെയിന്‍ ആന്റ് പാലിയേറ്റീവ് പരിചരണ മാതൃകയില്‍ സേവനങ്ങളുമായി മലപ്പുറം കുടുംബശ്രീയുടെ ഹൃദ്യ പദ്ധതി. കിടപ്പ് രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ശാസ്ത്രീയ പരിചരണം ലഭ്യമാക്കുന്നതിന് 30,000 കുടുംബശ്രീ വനിതകള്‍ക്ക് പരിശീലനം നല്‍കുകയാണ് ഹൃദ്യ പദ്ധതിയിലൂടെ. പാലിയേറ്റീവ് പരിചരണം വഴിയുള്ള ഹോംകെയര്‍ സേവനങ്ങള്‍ മുഴുവന്‍ സമയവും ലഭ്യമാകുന്നതിലെ പ്രയാസം മറി കടക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു തദ്ദേശ സ്ഥാപന പരിധിയില്‍ 300 വനിതകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ജില്ലയില്‍ അയല്‍ക്കൂട്ട തലത്തില്‍ ഒരാള്‍ക്കെങ്കിലും ഇത്തരത്തില്‍ പരീശീലനം നല്‍കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. സന്നദ്ധ സേവനമെന്ന നിലയിലും ഹോം നഴ്‌സ് മാതൃകയിലുള്ള പാലിയേറ്റീവ് എക്‌സിക്യൂട്ടീവുകളായി വരുമാനം ലഭിക്കുന്ന വിധത്തിലും കുടുംബശ്രീ അംഗങ്ങള്‍ക്ക് പദ്ധതി ഉപയോഗപ്പെടുത്താം. രോഗീപരിചരണ രംഗത്ത് വിദേശത്തുള്‍പ്പടെ ജോലി ചെയ്യാനാഗ്രഹിക്കുന്ന പ...
Kerala, Malappuram

പെൺകരുത്തിന്റെ ശോഭയിൽ കുടുംബശ്രീ; വനിതകൾക്ക് കരാട്ടെ പരിശീലന പദ്ധതിക്ക് ജില്ലയിൽ തുടക്കം

മലപ്പുറം : മെയ് കരുത്തിൽ തിളങ്ങാൻ ഒരുങ്ങി മലപ്പുറം ജില്ലയിലെ കുടുംബശ്രീ കുടുംബാംഗങ്ങൾ. സ്ത്രീകളിൽ സ്വയം സുരക്ഷയും ആത്മവിശ്വാസവും വളർത്താൻ കുടുംബശ്രീയും സ്‌പോർട്‌സ് കേരള ഫൗണ്ടേഷനുമായി (എസ്.കെ.എഫ്) ആരംഭിച്ച 'ധീരം' പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി. വനിതകളെ സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും പ്രാപ്തരാക്കുന്നതിനോടൊപ്പം സംരംഭ മാതൃകയിൽ കരാട്ടെ പരിശീലന ഗ്രൂപ്പുകൾ രൂപീകരിച്ച് വനിതകൾക്ക് ഉപജീവന മാർഗമൊരുക്കുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിന്റെ മൂന്നാം 100 ദിന പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 'ധീരം' പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത രണ്ടു വനിതകൾക്ക് സംസ്ഥാനതലത്തിൽ 25 ദിവസത്തെ പരിശീലനം നൽകിയിരുന്നു. തുടർന്ന് നടക്കുന്ന രണ്ടാംഘട്ടം മാസ്റ്റർ പരിശീലകരുടെ നേതൃത്വത്തിലുള്ള പരിശീലന പരിപാടികളാണ് പുരോഗമിക്കുന്നത്. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണ...
Kerala, Malappuram

കുടുംബശ്രീ റോൾ ഔട്ട് ശിൽപ്പശാല സംഘടിപ്പിച്ചു

പൊന്നാനി : കുടുംബശ്രീ 25-ാം വാർഷികത്തോടനുബന്ധിച്ച് 2023-24 വർഷത്തിൽ നടപ്പാക്കുന്ന ഇതര പദ്ധതികളുടെയും 25 തനതു പദ്ധതികളുടെയും ജില്ലാതല റോൾ ഔട്ട് ശിൽപ്പശാല സംഘടിപ്പിച്ചു. പൊന്നാനി എവറസ്റ്റ് ആട്രിയം കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങ് പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വനിതകളുടെ സാമ്പത്തിക ശാക്തീകരണം, സാമൂഹ്യ ശാക്തീകരണം, സ്ത്രീശാക്തീകരണം എന്നിവ മുൻനിർത്തിയും സ്ത്രീകളുടെ വ്യത്യസ്ത തല കഴിവുകളെയും അവരുടെ പ്രത്യേക നൈപുണ്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ആശ്രയ ഗുണഭോക്താക്കൾ, പട്ടിക വിഭാഗക്കാർ, മറ്റു പാർശ്വവത്കരിക്കപ്പെട്ട വിഭാഗക്കാർ, ട്രാൻസ്‌ജെൻഡേഴ്‌സ് തുടങ്ങിയ വ്യത്യസ്ത തലങ്ങളിൽ ഉൾപ്പെട്ടവരാണ് ഗുണഭോക്താക്കൾ. കുടുംബശ്രീ വനിതകൾക്ക് ആയോധന കല പരിശീലിപ്പിക്കുന്ന 'ധീര' പദ്ധതിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ...
Feature, Information

വര്‍ധിക്കുന്ന ഇറച്ചിക്കോഴി വിലക്ക് പരിഹാരം കണ്ടെത്താന്‍ കുടുംബശ്രീ കേരള ചിക്കന്‍: ആദ്യ ഔട്ട്ലൈറ്റ് പ്രവര്‍ത്തനം തുടങ്ങി

ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്ലെറ്റ് കോഡൂര്‍ ഉര്‍ദു നഗറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ ഉദ്ഘാടനം ചെയ്തു. വര്‍ധിക്കുന്ന ഇറച്ചിക്കോഴി വിലക്ക് പരിഹാരം കണ്ടെത്താനും നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുമുള്ള കേരള സര്‍ക്കാര്‍ പദ്ധതിയാണ് കേരള ചിക്കന്‍. കുടുംബശ്രീ, മൃഗ സംരക്ഷണ വകുപ്പ്, കെപ്പ്കോ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളായ ഇറച്ചി കോഴി കര്‍ഷകര്‍ക്ക്, ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ എന്നിവ നല്‍കും. പിന്നീട് വളര്‍ച്ചയെത്തിയ ഇറച്ചി കോഴികളെ കമ്പനി തന്നെ തിരികെ എടുത്ത് കേരള ചിക്കന്‍ ഔട്ടിലെറ്റുകള്‍ വഴി വിപണനം നടത്തിവരുകയുമാണ് ചെയ്യുന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്...
Information

60 സംരംഭകരുടെ 113 ഇനം നിത്യോപയോഗ വസ്തുക്കളുമായി കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി ഇനി മങ്കടയിലും

മങ്കട : കുടുംബശ്രീ ഉത്പാദകരുടെ ഉല്‍പ്പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് മങ്കട ബ്ലോക്കില്‍ തുടക്കമായി. ഹോം ഷോപ്പ് പദ്ധതിയുടെ ഉദ്ഘാടനം മഞ്ഞളാം കുഴി അലി എം.എല്‍.എ നിര്‍വഹിച്ചു കുടുംബശ്രീലെ വനിതാ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ഉത്പന്നങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ പരിശീലനം ലഭിച്ച ഹോം ഷോപ്പ് ഓണര്‍മാര്‍ മുഖേന ഓരോ വീട്ടുപടിക്കല്‍ എത്തുന്ന സാമൂഹിക വിപണന സംവിധാനം ആയ ഹോം ഷോപ്പ് പദ്ധതി യിലൂടെ വിഭാവനം ചെയുന്നത്. ഇതുവഴി മങ്കട ബ്ലോക്കില്‍ 300 കുടുംബശ്രീ വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ലഷ്യമിടുന്നത്. 60 സംരംഭകരുടെ 113 ഇനം നിത്യോപയോഗ വസ്തുക്കളാണ് ഉപഭോക്താക്കള്‍ക്ക് ഹോം ഷോപ്പ് സംവിധാനംവഴി ലഭ്യമാക്കുക മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓ4ഡിനേറ്റര്‍ ജാഫ...
Information

മീഡിയ കോണ്‍ക്ലേവ് സംഘടിപ്പിച്ചു

മലപ്പുറം : കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഗമം- മീഡിയ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ നാളിതുവരെയായി നേടിയെടുത്ത നേട്ടങ്ങള്‍, പുതിയ ചുവടു വെപ്പുകള്‍, പദ്ധതികള്‍, പരിപാടികള്‍ തുടങ്ങിയവ കൂടുതല്‍ ജനകീയമാക്കുന്നതിനും പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് സംഗമം നടത്തിയത്. മലപ്പുറം സൂര്യ റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ മലപ്പുറം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് വിമല്‍ കോട്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഡ്രൈവ് 23, ടെക്സ്റ്റയില്‍ റീസൈക്ലിങ്, ലോക്കല്‍ കാര്‍ണിവല്‍, യോഗ്യ, ഹൃദ്യ, ക്ലിക്ക്, ബേസിക് ലൈഫ് സപ്പോര്‍ട്ട്, പള്‍സ്, സിഗ്നേച്ചര്‍ സ്റ്റോര്‍, ഷീ സ്റ്റാര്‍ട്ട്‌സ്, ഹോം ഷോപ്പ്, ജനകീയ ഹോട്ടല്‍ ബ്രാന്റിങ്,കാഴ്ചപ്പാട്, ജോബ് മേള, ശേഷി, ബഡ്‌സ് ട്രസ്റ്...
Health,, Information

പച്ചക്കറികളും വിവിധതരം ഉത്പന്നങ്ങളും നോമ്പുതുറ വിഭവങ്ങളുമായി വിഷുച്ചന്തക്ക് തുടക്കമായി

കുടുംബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം കുടുംബശ്രീ സി.ഡി.എസ് രണ്ടിന്റെയും ആഭിമുഖ്യത്തില്‍ നഗരസഭയുടെ സഹകരണത്തോടെ നടത്തുന്ന വിഷു ചന്തക്ക് ബസ് സ്റ്റാന്റ് പരിസരത്ത് തുടക്കമായി. മലപ്പുറം നഗരസഭാ അധ്യക്ഷന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജുമൈല തണ്ടുതുലാന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങളുണ്ടാക്കിയ പച്ചക്കറികളും വിവിധതരം ഉത്പന്നങ്ങളും നോമ്പുതുറ വിഭവങ്ങളും ചന്തയില്‍ വില്‍പ്പനക്കുണ്ട്. സ്ഥിരം സമിതി അധ്യക്ഷരായ പി.കെ സക്കീര്‍ ഹുസൈന്‍, നൂറേങ്ങല്‍ സിദ്ധീഖ്, മറിയുമ്മ ഷെരീഫ്, സി.പി ആയിഷാബി, പി കെ അബ്ദുല്‍ ഹക്കീം, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷംല റിയാസ്, വിനീത, ഷീന, കൗണ്‍സിലര്‍മാരായ സുരേഷ് മാസ്റ്റര്‍, സഹിര്‍, അബ്ദുല്‍സമദ് ഉലുവാന്‍, സല്‍മ, സമീറ, ശിഹാബ്, കദീജ എന്നിവര്‍ പങ്കെടുത്തു. വ്യാഴാഴ്ച ചന്ത അവസാനിക്കും. ...
Feature, Information

കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ ശക്തിപ്പെടുത്തും: പി.വി അബ്ദുല്‍ വഹാബ് എം.പി

മലപ്പുറം : വിശപ്പുരഹിത കേരളമെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച കുടുംബശ്രീ എന്റെ ഹോട്ടലുകള്‍ വൈവിധ്യവത്കരിക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. ആദ്യ ഘട്ടമായി 'എന്റെ ഹോട്ടല്‍ ' ജീവനക്കാര്‍ക്ക് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനം മലപ്പുറത്ത് ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനുമായി സഹകരിച്ച് നല്‍കുന്ന പരിശീലനം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ശുചിത്വം, രുചി എന്നിവയ്ക്ക് പ്രധാന്യം നല്‍കി കലര്‍പ്പില്ലാത്ത ഭക്ഷണം നല്‍കിയാല്‍ ജനകീയ ഹോട്ടലുകള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന് എം.പി പറഞ്ഞു. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എം.പി പറഞ്ഞു. ഹോട്ടല്‍ മാനേജ്‌മെന്റ്, പുതിയ വിവഭവങ്ങളുടെ നിര്‍മാണം, മാര്‍ക്കറ്റിങ് എന്നിവയിലാണ് പരിശീലനം. പരിശീലനം ഏപ്രില്‍ 19ന് സമാപിക്കും. ഉച്ചഭക്ഷണത്തിന് പുറമെ മറ്റു വിഭവങ്ങ...
Accident, Information

കുടുംബശ്രീ ജനകീയ ഹോട്ടലില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ജീവനക്കാര്‍ പുറത്തേക്കോടി

പാലക്കാട്: കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീ പിടിച്ചു. ജീവനക്കാര്‍ ഹോട്ടലില്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. പാലക്കാട് പുതുശ്ശേയില്‍ ആണ് സംഭവം. കഞ്ചിക്കോട് അഗ്‌നി രക്ഷാസേനാംഗങ്ങള്‍ ഹോട്ടലിലെ തീ അണച്ചു. ഹോട്ടലില്‍ പാചകം ചെയ്യുമ്പോഴാണ് ഗ്യാസ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച് ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ ഏകദേശം 200 മീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെടുത്തു. സിലിണ്ടര്‍ പൊട്ടി തെറിച്ചതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ട്രാക്ടര്‍ ഏജന്‍സിയുടെ ഓഫീസിലും കേടുപാടുകള്‍ സംഭവിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാര്‍ അറിയിച്ചു. ...
Information

മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടനത്തിനു വന്നില്ലെങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നൂറു രൂപ പിഴ ; പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: നെടുമങ്ങാട് രണ്ടു മന്ത്രിമാര്‍ പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കില്‍ നൂറു രൂപ പിഴ ഈടാക്കുമെന്നു കുടുംബശ്രീ അംഗങ്ങള്‍ക്കു പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാര്‍ഡ് മെമ്പര്‍ എ.എസ്.ഷീജയുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഞായറാഴ്ച വൈകിട്ട് നടക്കുന്ന പഴകുറ്റി പാലം ഉദ്ഘാടന ചെയ്യാനായി മന്ത്രി മുഹമ്മദ് റിയാസും മന്ത്രി ജി.ആര്‍.അനിലും എത്തുന്നുണ്ട്. ഇതില്‍ പങ്കെടുക്കാതിരുന്നാലാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് നൂറു രൂപ പിഴയീടാക്കുമെന്ന് സിപിഐ വാര്‍ഡ് മെമ്പറുടെ മുന്നറിയിപ്പ്. ചടങ്ങില്‍ എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്നു നിര്‍ദേശിച്ചു കൊണ്ട് വാട്‌സാപ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം പങ്കുവച്ചത്. ''പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും...
Other

തിരൂരങ്ങാടി നഗരസഭ കുടുംബശ്രീ വാർഷികം സംഘടിപ്പിച്ചു 

തിരൂരങ്ങാടി നഗരസഭ സിഡിഎസ് കുടുംബശ്രീ 25 -ആം വാർഷികം ചെമ്മാട് ഗവൺമെൻ്റ് തൃക്കുളം ഹൈസ്കൂളിൽ നടന്നു. നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സിഡി എസ് ചെയർപേഴ്സൺ റംല കക്കടവത്ത് അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ റഷീദ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സി,പി സുഹ്റാബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ,  എം. സുജിനി, ഇ പി സൈതലവി, വഹീദ ചെമ്പ, നഗരസഭ സെക്രട്ടറി മനോജ്‌ കുമാർ, ജാഫർ കുന്നത്തേരി, ആമിന, ചിത്ര, ഹഫ്സ, ഗീത, എൻ യു എൽ എം സിറ്റി പ്രൊജക്റ്റ്‌ ഓഫീസർ ബീന, സിറ്റി മിഷൻ മാനേജർ വിബിത ബാബു, ബാങ്ക് മാനേജർ മാരായ ജിഷ്ണു (കാനറാ ബാങ്ക്, തിരൂരങ്ങാടി ), വിനീഷ് (കേരള ഗ്രാമീണ ബാങ്ക്, ചെമ്മാട് ), ഇമാമുദീൻ (തിരൂരങ്ങാടി സഹകരണ ബാങ്ക്), രാജലക്ഷ്മി ( വനിതാ സഹകരണ സംഘം, ചെമ്മാട് ), പ്രഭാകരൻ (എം ഡി സി ബാങ്ക്, ചെമ്മാട് ) എന്നിവർ സംസാരിച്ചു. മുൻ സിഡിഎസ് ചെയർപേഴ്ണായ...
Other

എ ആർ നഗറിൽ പോസ്റ്റർ നിർമാണ മത്സരവും ശുചിത്വ വിളംബര റാലിയും നടത്തി

കുന്നുംപുറം : ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരവും ശുചിത്വ വിളമ്പര റാലിയും പ്രസിഡന്റ് കെ. ലിയാഖത്തലി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.ശ്രീജ സുനിൽ അധ്യക്ഷ്യം വഹിച്ചു. ആരോഗ്യം വിദ്യാഭ്യാസ സ്ഥിരം സമിതി ചെർപേഴ്സൺ സി.ജിഷ, ക്ഷേമ കാര്യ ചെയർമാൻ അബ്ദുൽ റഷീദ് കൊണ്ടാനത്ത്, വാർഡ് അംഗങ്ങളായ കെ എം പ്രദീപ്കുമാർ, പി ശംസുദ്ധീൻ, സി.മുഹമ്മദ്‌ ജാബിർ, ഷൈലജ പുനത്തിൽ, മെഡിക്കൽ ഓഫിസർ ഡോ. എ കെ റഹീന, അസിസ്റ്റന്റ് സർജൻ ഡോ. ഹരിത മോഹൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ് ഫൈസൽ,പബ്ലിക് ഹെൽത്ത്‌ നഴ്‌സ് പി. തങ്ക, ജെ എച്ച് ഐ മാരായ സി കെ നാസർ അഹമ്മദ്, ടി. ഗിരീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ അസീസ്, നഴ്സിംഗ് ഓഫീസർ കെ. ജിനു എന്നിവർ പ്രസംഗിച്ചു. ശുചിത്വം നാടിൻ മഹത്വം എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ നിർമാണ മത്സരത്തിൽ വിജയികളായ സ്കൂളുകൾക്ക് ട...
Malappuram

നാടനും നല്ലതും ഇനി ഒരു കുടക്കീഴില്‍; കുടുംബശ്രീ ഷോപ്പി തിരൂരില്‍ തുടങ്ങി

മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു കുടുംബശ്രീ വനിതകളുടെ സംരംഭങ്ങള്‍ തയ്യാറാക്കുന്ന വിഷരഹിത ഭക്ഷ്യ ഉത്പന്നങ്ങളും നിത്യോപയോഗ സാധനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന കുടുംബശ്രീ ഷോപ്പിക്ക് തിരൂര്‍ പൂക്കയില്‍ തുടക്കം. നാടനും നല്ലതും ഒരുമിക്കുന്ന കുടുംബശ്രീയുടെ വിപണന സ്റ്റോറിന്റെ ഉദ്ഘാടനം കായിക, വഖഫ്, ഹജ്ജ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കഴുകി ഉണക്കിപ്പൊടിച്ച ധാന്യങ്ങള്‍, പാല്‍, പച്ചക്കറികള്‍, അവില്‍ മില്‍ക്ക് കൂട്ട്, അച്ചാറുകള്‍, സോപ്പുകള്‍, മണ്‍പാത്രങ്ങള്‍, മുള ഉല്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ഓര്‍ഗാനിക്ക് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങി വിവിധ ശ്രേണിയിലുള്ള നിത്യോപയോഗ സാധനങ്ങളാണ് കുടുംബശ്രീ ഷോപ്പിയിലുള്ളത്. അരിപ്പൊടി, മഞ്ഞള്‍, മല്ലി, മുളക് പൊടികള്‍, നാടന്‍ കറിക്കൂട്ടുകള്‍, സാമ്പാര്‍ പൊടി, രസപ്പൊടി, ഗരം മസാല, സസ്യ-സസ്യേതര അച്ചാറുകള്‍, ...
Local news

മമ്പുറം കുടുംബശ്രീ പെൺവിരുന്ന് നവ്യാനുഭവമായി

എആർ നഗർ: സ്ത്രീകളെ സ്വയം പര്യാപ്തരാക്കി വാർഡിൽ സ്ത്രീ സംരംഭകരെ വാർത്തെടുക്കുക, പുതിയ തൊഴിൽ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ മമ്പുറം പത്തൊമ്പതാം വാർഡ് കുടുംബശ്രീ നടത്തിയ പെൺവിരുന്ന് പുതിയ അനുഭവമായി. പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാവുങ്ങൽ ലിയാകത്തലി ഉദ്ഘാടനം നിർവഹിച്ചു.. വാർഡ് മെമ്പർ ജുസൈറ മൻസൂർ അധ്യക്ഷത വഹിച്ചു. 20 വർഷമായി അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിൽ സേവനമനുഷ്ടിച്ച കുടുംബശ്രീ ചെയർ പേഴ്സണൽ സൈഫുന്നീസ,14 വർഷമായി സാക്ഷരത പ്രേരകായി തുടരുന്ന ദേവി എന്നവരെ ആദരിച്ചു. വാർഡിൽ എന്നും കുടുംബശ്രീയുമായി സഹകരിക്കുന്ന വാർഡ് മെമ്പർ ജൂസൈറ മൻസൂറിനും CDS മെമ്പർ ജിസിലിക്കും കുടുംബശ്രീ പ്രവർത്തകർ സ്നേഹാദരം നൽകി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റഷീദ് കൊണ്ടാണത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹനീഫ വാർഡ് മെമ്...
Job

പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ കോമണ്‍സര്‍വീസ് സെന്ററുകളുമായി കുടുംബശ്രീ

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 50ലധികം കോമണ്‍ സര്‍വീസ് സെന്ററുകളും ഓണ്‍ലൈന്‍ സേവന   കേന്ദ്രങ്ങളും ആരംഭിക്കുന്നു. ഗ്രാമപഞ്ചായത്തുകളില്‍ ഐ.എല്‍.ജി.എം.എസ് സോഫ്റ്റ്‌വെയര്‍  വിന്യസിക്കുന്നതിന് ഭാഗമായി പഞ്ചായത്തില്‍ സ്ഥാപിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിന് പുറമെയാണ് കോമണ്‍ സര്‍വീസ് സെന്ററുകളും ഓണ്‍ലൈന്‍ സേവന  കേന്ദ്രങ്ങളും ആരംഭിക്കുന്നത്.  ഐ.എല്‍.ജി.എം.എസ് സോഫ്റ്റ് വെയര്‍ ലോഗിന്‍ ലഭ്യമാക്കി പഞ്ചായത്ത് സേവനങ്ങളുടെ ഹെല്‍പ്പ് ഡെസ്‌ക്കായും മറ്റു ഓണ്‍ലൈന്‍ സേവനങ്ങളും സെന്ററിലൂടെ ലഭിക്കും. സെന്ററുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകളുടെ പേരുവിവരങ്ങള്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസുകളില്‍ നല്‍കണം. താത്പര്യമുള്ളവര്‍ക്ക് കുടുംബശ്രീ എംപാനല്‍ഡ് ഏജന്‍സി വഴി പരിശീലനം നല്‍കും. കുടുംബശ്രീ വനിതകള്‍ക്ക് പോസ്റ്റല്‍ ലൈഫ്ഇന്‍ഷുറന്‍സില്‍ ഏജന്റാകാം...
Other

സ്ത്രീശക്തി കലാ ജാഥ പര്യടനം തുടരു ന്നു, ഇന്ന് കൊണ്ടോട്ടി മേഖലയിൽ

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരെ കുടുംബശ്രീ തലത്തിൽ ഡിസംബർ 18 മുതൽ ആരംഭിച്ച സ്ത്രീപക്ഷ നവകേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള സ്ത്രീ ശക്തി കലാ ജാഥ ഇന്ന് കൊണ്ടോട്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. മലപ്പുറം ജില്ലാ കുടുംബശ്രീ മിഷൻ വനിതാ ദിനത്തിൽ പെരിന്തൽമണ്ണ ഇ എം എസ് സ്മാരക സ്‌ക്വയറിൽ വെച്ച് കലാജാഥയുടെ ഉത്ഘാടനം മുനിസിപ്പൽ വൈസ് ചെയര്പേഴ്സൻ നസീറ ഉത്ഘാടനം നിർവ്വഹിച്ചിരുന്നു.മാർച്ച്‌ 8 ന് ആരംഭിച്ച് മാർച്ച്‌ 20 വരെ ജില്ലയിലുടനീളം 40ൽ പരം കേന്ദ്രങ്ങളിൽ കുടുംബശ്രീ രംഗശ്രീ ടീം അവതരിപ്പിക്കുന്ന നാടകവും സംഗീത ശില്പവും ഉൾകൊള്ളിച്ചുള്ള പരിപാടികളാണ് കലാജാഥയിലുള്ളത്. കുടുബശ്രീയിലൂടെ സമൂഹത്തിലേക്ക് ഉയർന്നുവന്ന സ്ത്രീകളാണ് ഇതിൽ വേഷമിടുന്നത് എന്നുള്ളത് ഇതിന്റെ പ്രാധാന്യം കൂട്ടുന്നു.കുടുംബശ്രീയുടെ സംഘധ്വനി രംഗശ്രീ നാടക ടീം അംഗങ്ങൾ ആണ് പരിപാടിയിൽ പങ്കെടുക്കുന്നത്.പ്രശസ്തരായ നാടക പ്രവർത്തകരുംസംവിധായ...
Accident

തിരൂരങ്ങാടി ജനകീയ ഹോട്ടലിൽ തീ പിടിത്തം, സാധനങ്ങൾ കത്തി നശിച്ചു

ഗ്യാസ് ചോർച്ചയാണെന്നാണ് സംശയം തിരൂരങ്ങാടി നഗരസഭയുടെ ജനകീയ ഹോട്ടലിൽ തീ പിടുത്തം. ചന്തപ്പടിയിലെ ഹോട്ടലിൽ ആണ് തീപിടിത്തം ഉണ്ടായത്. കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഹോട്ടൽ ആണ്. ഇന്ന് രാവിലെ 7.30 ന് ആണ് സംഭവം. ഇന്ന് രാവിലെ അടുപ്പിൽ തീ പിടിപ്പിച്ചപ്പോൾ തീ ആളിക്കത്തുകയായിരുന്നു. നടത്തിപ്പുകാരിൽ പെട്ട ചെമ്പ വഹീദ മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപ വാസികൾ ഓടിയെത്തി സിലിണ്ടർ പുറത്തേക്ക് എറിഞ്ഞു. നാട്ടുകാർ എത്തി തീ അണക്കുകയായിരുന്നു. ഫ്രിഡ്ജ്, ഇലക്ട്രോണിക്‌സ് സാധനങ്ങൾ, പാത്രങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. ...
error: Content is protected !!