Saturday, October 24

Tag: Latest news

ദുരിതമൊഴിയാതെ പരപ്പനങ്ങാടി റെയിൽവേ അടിപ്പാത
Other

ദുരിതമൊഴിയാതെ പരപ്പനങ്ങാടി റെയിൽവേ അടിപ്പാത

മനുഷ്യാവകാശ കമ്മീഷനിൽ പരാതി പരപ്പനങ്ങാടി : റെയിൽവേ അടിപ്പാതയിലെ യാത്രാദുരിതത്തിന് അറുതിയായില്ല ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും മഴക്കാലമായാൽ അടിപ്പാതയിലൂടെ പോകുന്ന യാത്രക്കാരുടെ കാല് മാത്രമല്ല, തലയും, വസ്ത്രങ്ങളും നനയുമെന്നതാണ് അടിപ്പാതയുടെ മുകൾഭാഗത്തെ ചതുരക്കട്ടകളുടെ വിടവിലൂടെ മഴ വെള്ളവും ചളിയും താഴേക്ക് ഒലിച്ചിറങ്ങി യാത്രക്കാരുടെ ശരീരത്തിലേക്ക് പതിക്കുകയെന്നദുരിത അവസ്ഥയാണ് ഇവിടെ. മറ്റു പല സ്ഥലങ്ങളിലും അടി പ്പാതകളുടെ വിടവുകൾ ശാസ്ത്രീ യമായ രീതിയിൽ അടച്ച് ചോർച്ച ഒഴിവാക്കാറുണ്ടെങ്കിലും പര പ്പനങ്ങാടിയിൽ അതുണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഇതേത്തുടർന്ന് ഓരോ മഴക്കാലത്തും നനഞ്ഞുകുളിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ് അണ്ടർ ബ്രിഡ്ജിലൂടെ യാത്ര ചെയ്യേണ്ട പൊതുജനങ്ങൾ. മഴ ശക്തമായാൽ അടിപ്പാതയിൽ വെള്ളം നിറയുന്നതും സാധാരണമാണ് ഇതോടെ വെള്ളത്തിലൂടെനടക്കേണ്ട അവസ്ഥയുമുണ്ട്. വെള്ളപ്പ...
ടി.ടി.അബ്ദുറഷീദിൻ്റെ  നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു
Other

ടി.ടി.അബ്ദുറഷീദിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ടി.ടി. അബ്ദുറഷീദ് ന്റെ നിര്യാണത്തിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി പ്രസിഡന്റ് അബ്ദു റസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് ന്റെ വിയോഗം സൊസൈറ്റിക്കും ഉപഭോക്തൃ അവകാശ സംരക്ഷണ രംഗത്തിനും തീരാനഷ്ടമാണെന്ന് യോഗത്തിൽ അനുസ്മരിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും സേവനങ്ങളും യോഗത്തിൽ അനുസ്മരിച്ചു.ഖലീൽ സി.എച്ച്, സാബിർ പി. കൊടിഞ്ഞി, അബ്ദുറഹീം പൂക്കത്ത്, സി.വി. സലിം, കാടേരി സൈതലവി, നാസർ ചുള്ളിപ്പാറ, പി.കെ. കുട്ടി, റഫീഖ് മാസ്റ്റർ, എ.ടി. ജാബിർ, സലിം ചുള്ളിപ്പാറ, നാസർ ചുള്ളിപ്പാറ, എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.അബ്ദുറഷീദ് ന്റെ പൊതുപ്രവർത്തന രംഗത്തെ ആത്മാർത്ഥമായ ഇടപെട...
പെരുമണ്ണ എ.എം.എൽ.പി സ്കൂളിൽ ‘ആരവം’ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു
Local news

പെരുമണ്ണ എ.എം.എൽ.പി സ്കൂളിൽ ‘ആരവം’ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു

പെരുമണ്ണ: കേരളത്തിന്റെ തനിമയും ഓണത്തിന്റെ സന്തോഷവും വിളിച്ചോതി പെരുമണ്ണ എ.എം.എൽ.പി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ “ആരവം” എന്ന പേരിൽ വളരെ വിപുലമായും ആവേശകരമായും സംഘടിപ്പിച്ചു.ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ ഒരുക്കിയ മനോഹരമായ പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് കുട്ടികൾക്കായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.വിദ്യാർത്ഥികൾക്കായി വിവിധ വിനോദ മത്സരങ്ങളും സംഘടിപ്പിച്ചു. കസേരകളി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ലെമൺ സ്പൂൺ റേസ്, വടംവലി തുടങ്ങിയ മത്സരങ്ങളിൽ കുട്ടികളും അധ്യാപകരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്തു. ഓണത്തിന്റെ കലാസാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന ഓണപ്പാട്ടുകളും തിരുവാതിരയും ആഘോഷത്തിന് കൂടുതൽ മിഴിവേകി.ആഘോഷത്തിന്റെ ഓർമ്മകൾ മനോഹരമായി സൂക്ഷിക്കുന്നതിനായി പ്രത്യേകമായി ഒരുക്കിയ ഫോട്ടോ ഫ്രെയിമിൽ വിദ്യാർത്ഥികളും അധ്യാപകരും ചിത്രങ്ങൾ പകർത്തി. കൂട്ടായ്മയുടെയും സൗഹൃദത്തി...
വെളിമുക്ക് റഹീസ് ഹിദായയുടെ പിതാവ് അബ്ദുറഹിമാൻ അന്തരിച്ചു
Obituary

വെളിമുക്ക് റഹീസ് ഹിദായയുടെ പിതാവ് അബ്ദുറഹിമാൻ അന്തരിച്ചു

മൂന്നിയൂർ : സാമൂഹിക ജീവ കാരുണ്യ മേഖലയിൽ സജീവമായ ആക്ടിവിസ്റ്റ് വെളിമുക്ക് റഹീസ് ഹിദായയുടെ പിതാവ്വെളിമുക്ക് സ്വദേശി വാക്കയിൽ അബ്ദുറഹ്മാൻ (63) അന്തരിച്ചു. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വെളിമുക്ക് ജുമാ മസ്ജിദിൽ. ഭാര്യ: ഫാത്തിമ പച്ചായി ചെറുമുക്ക്. മക്കൾ: റഹീസ് ഹിദായ, ഫൗസിയ, ഫർസാന, റിസ് വാൻ, അഡ്വ: റൈഹാൻ, റാസിൻ. മരുമക്കൾ: ഫാറൂഖ് ചേളന്നൂർ (അസി. പ്രൊഫസർ , ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, പാലക്കാട്), അബ്ദുൽ ഷുക്കൂർ താനൂർ( ഖത്തർ), ഫാത്വിമ സെഹറ ബത്തൂൽ വാഴക്കാട്, അഡ്വ. സന മറിയം ....
കുണ്ടൂർ തിലായിൽ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു
Obituary

കുണ്ടൂർ തിലായിൽ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു

നന്നമ്പ്ര : കുണ്ടൂര്‍ സ്വദേശി പരേതനായ തിലായില്‍ കുഞ്ഞിമൊയ്തീന്‍ മകന്‍ അബ്ദുറഹ്മാന്‍ഹാജി (73) നിര്യാതനായി. ഭാര്യ ആമിന. മക്കള്‍: റംല, അബ്ദുനാസര, സുഹ്റ, മരുമക്കൾ: റഹീം കുണ്ടൂര്‍, മുഹമ്മദ് ശാഫി. ചെറുശ്ശോല, സുഹറാബി തെന്നല.
വേങ്ങര ബ്ലോക്ക് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇന്ന്, കുഞ്ഞാലിക്കുട്ടിയുടെ ബന്ധു അബു താഹിർ പ്രസിഡൻ്റ് ആകും
Reviews

വേങ്ങര ബ്ലോക്ക് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇന്ന്, കുഞ്ഞാലിക്കുട്ടിയുടെ ബന്ധു അബു താഹിർ പ്രസിഡൻ്റ് ആകും

വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു പാണ്ടിക്കടവത്ത് അബു താഹിർ പ്രസിഡൻ്റ് ആകും. ഇന്ന് രാവിലെ 11 മണിക്ക് ആണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്. മുസ്ലിം അംഗങ്ങൾക്കിടയിൽ പ്രസിഡൻ്റ് സ്ഥാനാർഥിയെ ചൊല്ലി പ്രതിഷേധം ഉള്ളതിനാൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി തന്നെ എല്ലാ അംഗങ്ങൾക്കും വിപ്പ് നൽകിയിട്ടുണ്ട്. വിപ്പ് ലംഘിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത ഇല്ലാത്തതിനാൽ അട്ടിമറി ഉണ്ടാകില്ല, അബു താഹിർ തന്നെ പ്രസിഡൻ്റ് ആകും. ബ്ലോക്ക് പ്രസിഡൻ്റ് ആയിരുന്ന ഊരകത്ത് നിന്നുള്ള കെ കെ മൻസൂർ കോയ തങ്ങൾ രാജി വെച്ചതിനെ തുടർന്നാണ് പുതിയെ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത്. ഭരണം ഏറ്റു ഒരു വർഷം ആകുന്നതിന് മുമ്പേ രാജി വെപ്പിച്ചത് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ പ്രസിഡൻ്റ് ആക്കാൻ ആണെന്ന് അന്ന് തന്നെ ആരോപണം ഉണ്ടായിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് ...
കൊടിഞ്ഞി സ്വദേശി കൊല്ലേത്ത് സൈദലവി അന്തരിച്ചു
Obituary

കൊടിഞ്ഞി സ്വദേശി കൊല്ലേത്ത് സൈദലവി അന്തരിച്ചു

കൊടിഞ്ഞി ഫാറൂഖ്നഗർസ്വദേശി പരേതനായ കൊല്ലേത്ത് മമ്മുദു എന്നവരുടെ മകൻ കൊല്ലേത്ത് സൈദലവി എന്നവർ മരണപ്പെട്ടു.ജനാസ നമസ്കാരം ഇന്ന് (21.8.2026) രാത്രി 8:30 ന്കൊടിഞ്ഞി പള്ളിയിൽ.ഭാര്യ പാത്തുമ്മു, മക്കൾ :നജ്മുന്നിസ, ഫൗസിയ, സീനത്ത്, അഹ്മദ്, ഷറഫുദ്ധീൻ, ഫഹദ്
കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു.
Accident

കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു.

കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ബസ് ഡ്രൈവർ ഗുരുപ്രസാദും ക്ലീനർ ശങ്കറും ആണ്ഉ മരിച്ചത് ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് ദേശീയപാത 48ൽ അയ്മംഗല പൊലീസ് സ്റ്റേഷൻ പരിധിയിൽ അപകടത്തിൽപ്പെട്ടത്. ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ആകെ 53 പേരാണ് ബസിലുണ്ടായിരുന്നത്.പരിക്കേറ്റ 26 പേരിൽ 19 പേരും മലയാളി വിദ്യാർത്ഥിനികളാണ്. ഇവരുടെയാരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും അന്വേഷണവും നടത്തി. കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. രണ്ട് പേർ മരിച്ചു, 26 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ 19 പേർ മലയാളി വിദ്യാർത്ഥിനികളാണ്....
കൊടിഞ്ഞി ചുള്ളിക്കുന്ന് കരുവാരത്തൊടി വേലായുധൻ്റെ ഭാര്യ ജാനകി അന്തരിച്ചു
Obituary

കൊടിഞ്ഞി ചുള്ളിക്കുന്ന് കരുവാരത്തൊടി വേലായുധൻ്റെ ഭാര്യ ജാനകി അന്തരിച്ചു

കൊടിഞ്ഞി ചുള്ളികുന്ന് സ്വദേശി കരുവാരത്തൊടി വേലായുധൻ (അപ്പു കുട്ടൻ ) എന്നവരുടെ ഭാര്യജാനകി (85) അന്തരിച്ചു.സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് (21.8.2026)വീട്ടു വളപ്പിൽ.മക്കൾ: ഗംഗാധരൻ, ഗോപാലൻ, രാജൻ, ഷണ്മുഖൻ, മരുമക്കൾ : സിന്ധു, ഷൈനി (ആശാ വർക്കാർ )പുഷ്‌പ,
​ഭിന്നശേഷിക്കാരെ ചേർത്തു പിടിച്ച് പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർക്ക് ആദരവും വീൽചെയർ വിതരണവും നടത്തി
Local news

​ഭിന്നശേഷിക്കാരെ ചേർത്തു പിടിച്ച് പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർക്ക് ആദരവും വീൽചെയർ വിതരണവും നടത്തി

​തിരൂരങ്ങാടി: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് സ്തുത്യർഹ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർക്ക് ആദരവും എൻ.എസ്.എസ്. യൂണിറ്റിന്റെ പാലിയേറ്റീവ് ഹോം കെയറിന് നൽകുന്ന വീൽചെയറിന്റെയും വാക്കറിന്റെയും വിതരണവും സംഘടിപ്പിച്ചു. "സേവനമാണ് മഹത്തായ കരുണ, കരുണയുടെ കൈകളിൽ ജീവന്റെ പ്രകാശം" എന്ന സന്ദേശമുയർത്തി സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.വിവിധ ഘട്ടങ്ങളിലായി ഭിന്നശേഷി വിഭാഗത്തെ ചേർത്ത് പിടിച്ച് അവരുടെ ഉന്നമനത്തിനായി സേവനം അനുഷ്ഠിച്ച എൻ.എസ്.എസ്. വളണ്ടിയർമാർക്ക് പ്രശസ്തി പത്രം നൽകി ചടങ്ങിൽ ആദരിച്ചു.​കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് തിരൂർ ഡി.വൈ.എസ്.പി. സുനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി രക്ഷാധികാരി ഡോ: എം.എ. കബീർ അദ്ധ്യക്ഷം വഹിച്ചു.പി.എസ്.എം.ഒ. കോളേജ് മാനേജർ എം.കെ. ബാവ ചടങ്ങിൽ മുഖ്യാതിഥിയായി ...
സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍; യുവാവിനെ അറസ്റ്റ് ചെയ്തു
Crime

സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍; യുവാവിനെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്ററുകളും ശബ്ദസന്ദേശങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി നോട്ടീസ് നൽകി. മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തു. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പൊന്നിയത്ത് അന്‍വര്‍ (44) ആണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്. തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ. റസാഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാദിഖലി ശിഹാബ് തങ്ങളെ നിരന്തരം അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വോയ്‌സുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് നാട്ടില്‍ കലാപത്തിനും സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പ്രതി നടത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇത്തരം പ്രചാരണങ്ങള്‍ പലപ്പോഴും കയ്യേറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള...
തിരൂരങ്ങാടി ചക്കിപ്പറമ്പത്ത് ഇബ്രാഹീം ഹാജി അന്തരിച്ചു
Obituary

തിരൂരങ്ങാടി ചക്കിപ്പറമ്പത്ത് ഇബ്രാഹീം ഹാജി അന്തരിച്ചു

തിരൂരങ്ങാടി: ഈസ്റ്റ് ബസാർ  സ്വദേശിയും വെള്ളിനക്കാട് റോഡിൽ താമസക്കരനുമായ പരേതയായ ചക്കിപ്പറമ്പത്ത് മുഹമ്മദ് ഹാജിയുടെ മകൻ ചക്കിപ്പറമ്പത്ത് ഇബ്രാഹീം ഹാജി (77) നിര്യാതനായി. കബറടക്കം ഇന്ന് 5 മണിക്ക്.ദീർഘകാലം ദുബൈ സീ പോർട്ട് ഉദ്യോഗസ്ഥനായിരുന്നു. തിരൂരങ്ങാടി നടുവിലെ പള്ളി കമ്മിറ്റി സെക്രട്ടറിയും കേരള മുസ് ലിം ജമാഅത്ത് അംഗവുമാണ്.ഭാര്യമാർ: സുഹ്റാബി ചെട്ടിപ്പടി,  പരേതായായ എം എൻ ഖദീജ.മക്കൾ: മുഹമ്മദ് ബൈജു (കോഹിനൂർ ഗ്രൂപ്പ് റിയാദ്), ,ജസിയ, തസിയ, നിദ,മരുമക്കൾ:സുലൈഖ (ഇരിങ്ങാവൂർ ) ,അബ്ദുർ റശീദ് (കോൽമണ്ണ ) ,നിസാർ (മുളംമ്പാറ),റശാദ് (ചെട്ടിപ്പടി)....
ചിറകുകൾ’പദ്ധതി: ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കാൻ ഇ.എം.ഇ.എ. സ്കൂളിന്റെ മാതൃകാ സംരംഭം
Education

ചിറകുകൾ’പദ്ധതി: ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കാൻ ഇ.എം.ഇ.എ. സ്കൂളിന്റെ മാതൃകാ സംരംഭം

‘കൊണ്ടോട്ടി: ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടുന്ന ചെമ്മലപ്പറമ്പ് ഗ്രാമത്തെ മാതൃകാ ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇ.എം.ഇ.എ. സ്കൂൾ നടപ്പാക്കുന്ന ‘ചിറകുകൾ’ സമഗ്ര സാമൂഹിക പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടക്കമായി. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതിനൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ സമഗ്രമായി ചേർത്തുനിർത്തുന്നതിനുള്ള വിവിധ ഇടപെടലുകളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. സ്കൂളിലെ വിവിധ ക്ലബുകൾ, അമൽ ഇൻസ്പയർ കൂട്ടായ്മ, ഡിവിഷൻ കൗൺസിലർ ഫൗസിയ ഇക്ബാൽ,സമീപ ഡിവിഷൻ കൗൺസിലർ വി.കെ ഖാലിദ്,കുടുംബശ്രീ യൂണിറ്റ്, ആശാ പ്രവർത്തകർ, പ്രാഥമിക ആരോഗ്യകേന്ദ്രം, വിവിധ സാമൂഹിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, പൂർവ്വ വിദ്യാർത്ഥികൾ, പി.ടി.എ.സ്കൂളിലെ സ്പെഷ്യൽ എജ്യൂക്കേറ്റർ റാഷിദ് പയേരി , എന്നിവരോടൊപ്പം സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടർമാർ, അധ്യാപകർ, ബിസിനസ് രംഗത്തെ പ്രമുഖർ ...
67 കാരനെ കൊന്നത് 13 കാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിൽ, കൃത്യം നടത്തിയത് സഹപാഠികൾ
Crime

67 കാരനെ കൊന്നത് 13 കാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിൽ, കൃത്യം നടത്തിയത് സഹപാഠികൾ

ആലപ്പുഴ: കരുവാറ്റ യിൽ 67 കാരനെ കൊന്നത് എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിൽ കൂടെ പഠിക്കുന്ന കുട്ടികൾ. മുത്തച്ഛനെ കൊല്ലുന്നത് വീഡിയോ കാളിൽ കണ്ട് ഉറപ്പുവരുത്തി പേരക്കുട്ടി. സംഭവത്തിൽ ശിവൻകുട്ടിയുടെ മകളുടെ മകളെയും മൂന്ന് വിദ്യാർത്ഥികളെയുമാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ സ്വർണാഭരണങ്ങള്‍ മോഷ്ടിക്കാനായി നടത്തിയ കൊലപാതകത്തിന്റെ ലക്ഷ്യം പെണ്‍കുട്ടിക്ക് ഐ ഫോണും പ്രതികള്‍ക്ക് ബൈക്കും വാങ്ങലായിരുന്നെന്ന് പോലീസ് പറയുന്നു. കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന ശിവൻകുട്ടിയാണ് കൊല്ലപ്പെട്ടിരുന്നത്.. കൊലപാതകം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ വീഡിയോ കോളിലൂടെ പെണ്‍കുട്ടിക്ക് കാണിച്ചു കൊടുത്തതായി പോലീസ് പറയുന്നു. കൈകാലുകള്‍കൂട്ടിക്കെട്ടി അതിക്രൂരമായായിരുന്നു കൊലപാതകം. ഇന്നലെ രാവിലെയാണ് ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികളായ കുട്ടിക...
റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് തിരൂരങ്ങാടിയിൽ യൂത്ത് ലീഗ് നേതാവും പി ഡബ്ല്യു ഡി ജീവനക്കാരനും തമ്മിൽ കയ്യാങ്കളി
Crime

റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് തിരൂരങ്ങാടിയിൽ യൂത്ത് ലീഗ് നേതാവും പി ഡബ്ല്യു ഡി ജീവനക്കാരനും തമ്മിൽ കയ്യാങ്കളി

തിരൂരങ്ങാടി: റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവും പി ഡബ്ല്യു ഡി ജീവനക്കാരനും തമ്മിൽ കയ്യാങ്കളി. തിരൂരങ്ങാടി പി എസ് എം ഒ കോളജിന് സമീപത്ത് വെച്ചാണ് ഇരുവരും തമ്മിൽ കയ്യാങ്കളി ഉണ്ടായത്. തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി കക്കാട് സ്വദേശി പി കെ ഷമീം, പരപ്പനങ്ങാടി പി ഡബ്ല്യു ഡി ഓഫീസ് ഓവർസിയർ ഒഴൂർ പെരിഞ്ചേരി നാടയമ്പാടി പരപ്പാറ സഫീർ (35) എന്നിവർ തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്. കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ കീറിയ റോഡ് ബി എം ചെയ്യുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് തർക്കം. ഷമീമിൻ്റെ ഉടമസ്ഥതയിൽ ഉള്ള തിരൂരങ്ങാടി മാക്ട് കോളജിൻ്റെ മുന്നിലെ റോഡിൻ്റെ ഭാഗത്ത് കൂടി ടാർ ചെയ്യാൻ ആവശ്യപ്പെട്ടത് അംഗീകരിക്കാത്തത് സംബന്ധിച്ചാണ് തർക്കം എന്നാണ് അറിയുന്നത്. കോൺട്രാക്ടറോട് ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ ഓവർസിയർ ഇത് എതിർത്തു. ഇക്കാര്യം മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റിനെ ഷമീം ഫോണിൽ വിളിച...
കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ടാം ക്ലാസുകാരൻ മരിച്ചു
Accident

കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ടാം ക്ലാസുകാരൻ മരിച്ചു

രണ്ടത്താണി : കൂട്ടുകാർക്കൊപ്പം കുളത്തിൽ മീൻ പിടിക്കുന്നതിനിടെ കുളത്തിൽ വീണ ഏഴ് വയസുകാരൻ മരിച്ചു. രണ്ടത്താണി പൂവ്വൻചിന സ്വദേശി പാലമഠത്തിൽ ഉനൈസിൻ്റെ മകൻ മുഹമ്മദ് നിഹാൽ (7) ആണ് മരിച്ചത്. പുന്നത്തല എ.എം.യു.പി സ്കൂളിലെ 2-സി ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നിഹാലും കൂട്ടുകാരും പൂവ്വൻചിന പള്ളിയുടെ കുളത്തിൽ മീൻ പിടിക്കാൻ പോയതായിരുന്നു. കൂട്ടുകാരുമൊത്ത് മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. കൂട്ടുകാർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി പുറത്തെടുത്ത് കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ​മൃതദേഹം കോട്ടക്കൽ സ്വകര്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കബറടക്കം ഇന്ന് നടക്കും....
പി.ഇ.എസ് പരപ്പനാട് കോവിലകം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ  പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു
Other

പി.ഇ.എസ് പരപ്പനാട് കോവിലകം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു

പി.ഇ.എസ് പരപ്പനാട് കോവിലകം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ പി.ടി.എ ഭാരവാഹികൾ പി.ഇ.എസ് പരപ്പനാട് കോവിലകം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ അധ്യയന വർഷത്തേക്കുള്ള പി.ടി.എ പ്രസിഡന്റായി ബിബിൻ മേനോനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി രേഷ്മ ചന്ദ്രനെയും ഓഡിറ്ററായി മനാഫ് താനൂരിനെയും തെരഞ്ഞെടുത്തു. സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ ഇ. പി.ടി.എ സെക്രട്ടറിയായി പ്രവർത്തിക്കും. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന പി.ടി.എ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികൾ സ്കൂളിന്റെ അക്കാദമികവും സഹപാഠ്യ പ്രവർത്തനങ്ങളുടെയും പുരോഗതിക്കായി രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് യോഗത്തിൽ അറിയിച്ചു....
വേങ്ങരയിൽ വിഷം കഴിച്ച് യുവതി മരിച്ചു
Obituary

വേങ്ങരയിൽ വിഷം കഴിച്ച് യുവതി മരിച്ചു

വേങ്ങര : വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങര പത്തുമൂച്ചി നല്ലാട്ട് തൊടിക അഹമ്മദിൻ്റെ ഭാര്യ സമീര (45) ആണ് മരിച്ചത്. 13 ന് രാവിലെ 6.30 ന് പത്തുമൂച്ചിയിലെ വീട്ടിൽ വെച്ചാണ് സംഭവം. കീടനാശിനി കുടിച്ച സമീറയെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 14 ന് ഉച്ചയ്ക്ക് ശേഷം മരിച്ചു....
ഡിഗ്രി വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

ഡിഗ്രി വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : കോളജ് വിദ്യാർഥിയെ വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണമംഗലം വട്ടപൊന്ത കാളംചിറവിജയ കുമാർ, ബീന ദമ്പതികളുടെ മകൻഅഭിനവ് (19) നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അട്ടപ്പാടി യിൽ അവസാനവർഷ ഡിഗ്രി വിദ്യാർത്ഥിയാണ്സഹോദരങ്ങൾ അശ്വിൻ, അഭിജിത്ത്. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം പടപ്പറമ്പ് ശ്മാശനത്തിൽ മറവ് ചെയ്തു...
80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്
Other

80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് വിപുലമായ പരിപാടികളോടെ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ചുടലപ്പറമ്പ് മൈതാനിയിൽ രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ ശൗര്യ സമ്മാൻ അവാർഡ് ജേതാവ് റിട്ട. സുബേദാർ മേജർ ശ്രീ. കൃഷ്ണൻ ടി. ദേശീയ പതാക ഉയർത്തി.ക്ലബ്ബ് കൺവീനർ കെ.ടി. വിനോദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കേലച്ചൻകണ്ടി അധ്യക്ഷത വഹിച്ചു. കലാ-കായിക താരങ്ങളും ക്ലബ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.ചന്ദ്രൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജോയിന്റ് കൺവീനർ മനോജ് ടി. നന്ദി രേഖപ്പെടുത്തി.ദേശസ്നേഹവും കായിക കൂട്ടായ്മയുടെ ഐക്യവും വിളിച്ചോതിയ ആഘോഷം ആവേശകരമായി സമാപിച്ചു....
മൂന്നിയൂർ കളിയാട്ടമുക്ക് കല്ലൻ ആമിനക്കുട്ടി അന്തരിച്ചു
Obituary

മൂന്നിയൂർ കളിയാട്ടമുക്ക് കല്ലൻ ആമിനക്കുട്ടി അന്തരിച്ചു

മൂന്നിയൂർ:- കളിയാട്ടമുക്ക് കാളികണ്ടം സ്വദേശി പരേതനായചെമ്പൻ മുഹമ്മദ്കുട്ടിഹാജിയുടെ ഭാര്യ കല്ലൻ ആമിനക്കുട്ടി (83) അന്തരിച്ചു.മയ്യിത്ത് നമസ്കാരം ഇന്ന് ഞായർ രാവിലെ 8.30 ന് കാളികണ്ടം റഹ്മാനിയ ജുമാ മസ്ജിദ്മക്കൾ : അബുലൈസ്, ഫൈസൽ, സുലൈഖ, റഷീദ, ഷാഹിദ, ഫദൽ, മുനീദ, ആബിദ . മരുമക്കൾ: അബൂബക്കർ ഉള്ളണം, ഹുസൈൻ പൂക്കിപറമ്പ്, മൂഹിയദ്ധീൻ പരേതൻ, സൈദലവി കളിയാട്ടമുക്ക്, ജാഫർ വെന്നിയൂര്, അബ്ദുൽ സലീം ഫറൂഖ്, ഫൗസിയ കൊണ്ടോട്ടി, ജസീന കൊടിഞ്ഞി...
ദേശീയപതാക ഉയർത്തിയില്ല: തിരൂരങ്ങാടിയിൽ ബാങ്കുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു
Other

ദേശീയപതാക ഉയർത്തിയില്ല: തിരൂരങ്ങാടിയിൽ ബാങ്കുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു

തിരൂരങ്ങാടി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്താത്ത കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ചെമ്മാട് കൊടിഞ്ഞി റോഡിൽ ഉള്ള തിരൂരങ്ങാടി ശാഖകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.​തൃക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. അബു, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജീവ് ബാബു കെ.പി.സി., തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡന്റ് സി.സി. നാസർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. വീഴ്ച വരുത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.​...
ആനങ്ങാടി റോഡ് കയ്യേറ്റം പൊതുമരാമത്ത് വകുപ്പ് സർവേ നടപടികൾ ആരംഭിച്ചു
Other

ആനങ്ങാടി റോഡ് കയ്യേറ്റം പൊതുമരാമത്ത് വകുപ്പ് സർവേ നടപടികൾ ആരംഭിച്ചു

വള്ളിക്കുന്ന്: തിരൂർ–കടലുണ്ടി റോഡ് പ്രവൃത്തി പൂർത്തിയായിട്ടും വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടി ബസ് സ്റ്റോപ്പിലെ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായില്ല. പൊരിയുന്ന വെയിലിൽ തണലില്ലാതെ റോഡരികിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. ബസ് സ്റ്റോപ്പും നടപ്പാതയും കയ്യേറിയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനവും യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നതായി പരാതിനൽകിയതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് താലൂക്ക് സർവേയർക്ക് കത്ത് നൽകുകയും പൊതുമരാമത്ത് വകുപ്പ് അതിർത്തി നിർണയിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. റോഡ് പ്രവൃത്തികളുടെ ഭാഗമായി ഡ്രൈനേജ് സ്ഥാപിച്ചെങ്കിലും കൃത്യമായ സർവേ നടത്തി പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റങ്ങൾ കണ്ടെത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പരാതിക്കാർ പറയുന്നത്. ബസ് സ്റ്റോപ്പിന്റെ കൈവരികൾ തകർത്തതായും റോഡ് ഉയർത്തിയത് കാരണം ബസ്റ്റോപ്പിന് ഉയരം കുറവാവുകയും ചെയ്തിട്ടുണ്...
ചന്തപ്പടി ബുക്‌സ്റ്റാൾ ഉടമ മുഹമ്മദ് ഹനീഫ അന്തരിച്ചു
Obituary

ചന്തപ്പടി ബുക്‌സ്റ്റാൾ ഉടമ മുഹമ്മദ് ഹനീഫ അന്തരിച്ചു

തിരൂരങ്ങാടി: കോഴിക്കോട് മർകസ് കോംപ്ലക്സിലെ ചന്തപ്പടി ബുക്‌സ്റ്റാൾ ഉടമ , മമ്പുറത്ത് താമസിക്കുന്ന കൂർമത്ത് മുഹമ്മദ് ഹനീഫ (58) അന്തരിച്ചു. തിരൂരങ്ങാടിയിലെ കെ മുഹമ്മദ് കുട്ടി ആൻഡ് സൺസ്, ചന്തപ്പടി ബുക്ക് സ്റ്റാൾ ഉടമ പരേതനായ കൂർമത്ത് ഉമ്മർ ഹാജിയുടെ മകൻ ആണ്. ഭാര്യ: ജമീല കടലുണ്ടി നഗരം.മക്കൾ : മൻഹൽ ഉമർ, ഷഫ്‌ന, ശിഫമരുമക്കൾ: ഫൈസൽ വള്ളുവമ്പ്രം, ബഷീർ ചെമ്മാട്, സഫമയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ....
ഇടതുപക്ഷം തോറ്റതിൽ ഏറ്റവും പ്രയാസമനുഭവിക്കുന്നത് ലീഗുകാർ : വിജയരാഘവൻ
Politics

ഇടതുപക്ഷം തോറ്റതിൽ ഏറ്റവും പ്രയാസമനുഭവിക്കുന്നത് ലീഗുകാർ : വിജയരാഘവൻ

വേങ്ങര: കേരളത്തിൽ ഇടതുപക്ഷം തോറ്റതിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത് മുസ്‌ലീം ലീഗ് കാരാണെന്ന് സിപിഐ - എം , പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ . വേങ്ങര കേരള കർഷക സംഘം ജില്ലാ സമാപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാർ അടങ്ങുന്ന മുസ്‌ലിം ലീഗ് നേതൃത്വം ഇപ്പോൾ വന്ദേ മാതരം മുഴുവൻ ചൊല്ലാൻ കാണാതെ പഠിക്കുകയൊണ്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ മുമ്പിൽ നിന്നത് പിണറായി സർക്കാരായിരുന്നു. വലതുപക്ഷം ശക്തിപ്പെടുന്നിടത്ത് ന്യൂനപക്ഷം ഇല്ലാതാവുന്നതാണ് നാം കാണുന്നത്.സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ലീഗുകാർ സന്തോഷ പ്രകടനം നടത്തി. എന്നാൽ അമേരിക്ക കൂടുതൽ ബോംബ് വർഷിച്ചത്, ഇറാക്ക്, അഫ്ഗാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലാണ് അതുപോലെ ഇന്ത്യയിലെ വലതുപക്ഷം ന്യൂന പക്ഷങ്ങൾക്കെതിരായ അക്രമണം നടത്തിക്കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ വി എം ഷൗക്കത്ത് അധ്യക്ഷനായി. സിപിഐ - എം ...
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ ക്വാർട്ടേഴ്സിൽ മരിച്ച നിലയൽ കണ്ടെത്തി; മരിച്ചത് തേഞ്ഞിപ്പലം സ്വദേശിയായ ഡോ നിഖിൽ ചന്ദ്രൻ
Obituary

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ ക്വാർട്ടേഴ്സിൽ മരിച്ച നിലയൽ കണ്ടെത്തി; മരിച്ചത് തേഞ്ഞിപ്പലം സ്വദേശിയായ ഡോ നിഖിൽ ചന്ദ്രൻ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ ബയോ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിഖിൽ ചന്ദ്രനെ (34) ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പാലം കോഹിനൂർ സരയു കോട്ടക്കുന്നൻ ചന്ദ്രൻ്റെ മകൻ ആണ്. കഴിഞ്ഞ മൂന്ന് വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്‌ഠിച്ചുവരികയായിരുന്ന ഇദ്ദേഹത്തെ, ഫോൺ വിളിച്ചിട്ടും ലഭിക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് താമസിക്കുന്ന വാടക വീട്ടിലെ ബെഡ്റൂമിൽ ഫാനിൻ്റെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കൃഷിവകുപ്പിൽ നിന്നും വിരമിച്ച ചന്ദ്രൻ ആണ് പിതാവ്....
അനധികൃത ഖനനം: ജില്ലയിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമാക്കി
Other

അനധികൃത ഖനനം: ജില്ലയിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമാക്കി

മലപ്പുറം: ജില്ലയിൽ അനധികൃത ഖനനവും ധാതുക്കളുടെ അനധികൃത കടത്തും തടയുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംയുക്ത സ്ക്വാഡ് പരിശോധന ശക്തമാക്കി. ജിയോളജി, റവന്യൂ, പൊലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. നിരീക്ഷണം കർശനമാക്കുന്നതിന്റെ ഭാഗമായി ഊരകം, കണ്ണമംഗലം പ്രദേശങ്ങളിലും പരിസരങ്ങളിലുമായി അഞ്ച് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.ആഗസ്റ്റ് 12 നാണ് സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയത്. പരിശോധനയുടെ ആദ്യ രണ്ട് ദിവസങ്ങളിലായി മെറ്റലും എം-സാൻഡും അനധികൃതമായി കടത്തിയ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. സാധുവായ പരിസ്ഥിതി അനുമതി (ഇ.സി.) ഇല്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തിയ നെടിയിരിപ്പിലെ ക്വാറിയുടെ പ്രവർത്തനം തടഞ്ഞ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി. കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് വില്ലേജിൽ പ്രവർത്തിച്ചിരുന...
തിരൂരങ്ങാടി ഗവ.ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ ബീരാൻ കുട്ടി മാസ്റ്റർ അന്തരിച്ചു
Obituary

തിരൂരങ്ങാടി ഗവ.ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ ബീരാൻ കുട്ടി മാസ്റ്റർ അന്തരിച്ചു

തിരൂരങ്ങാടി: സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ദീർഘകാലം ഗവണ്മെൻ്റ് ഹൈസ്കൂൾ ഹെഡ് മാസ്റ്ററും ആയിരുന്ന കാടേങ്ങൽ ബീരാൻ കുട്ടി മാസ്റ്റർ (94) അന്തരിച്ചു. അരീക്കോട്, താനൂർ, വേങ്ങര എന്നിവിടങ്ങളിൽ എ ഇ ഓ ആയും സേവനം അനുഷ്ഠിച്ചിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരൂരങ്ങാടി തറമ്മൽ ജുമാ മസ്ജിദിൽ. ഭാര്യ, ചാലിലകത്ത് അഹമ്മദ് മാഷിൻ്റെ മകൾ പരേതയായ CH സൈനബ തിരൂരങ്ങാടി. മക്കൾ : മുസ്‌തഫ (മുനീറ ഹാർഡ് വേർസ് ചെമ്മാട്), ഫൈസൽ ((റിട്ടയേർഡ് പ്രൊഫസർ PSMO കോളേജ് തിരൂരങ്ങാടി), സുൽഫത്ത് (റിട്ട . അധ്യാപിക, gvhss അലനല്ലൂർ). മരുമകൻ: അബ്ദുൽ കരീം (റിട്ടയേർഡ് പ്രൊഫസർ, MES കോളേജ് മണ്ണാർക്കാട് ), സാഹിറ (അധ്യാപിക, ഫാറൂഖ് ഇംഗ്ലീഷ് സ്കൂൾ കോട്ടക്കൽ), സുലൈഖ (റിട്ട. ജോയിൻ്റ് ഡയറക്ടർ ഫോറൻസിക്). സഹോദരങ്ങൾ: സുബേദാർ മുഹമ്മദ്, ഫാത്തിമ വലിയോറ, ഹലീമ ഐക്കരപ്പടി, അബ്ദുറസാഖ് (ഫെഡറൽ ബാങ്ക്), ജുവൈരിയ കടലുണ്ടി,...
തിരൂരങ്ങാടിയിൽ  റോഡ് പ്രവർത്തി തുടങ്ങാം എന്ന് കരാർ കമ്പനി ഉറപ്പ് നൽകിയതായി യൂത്ത് ലീഗ്
Other

തിരൂരങ്ങാടിയിൽ റോഡ് പ്രവർത്തി തുടങ്ങാം എന്ന് കരാർ കമ്പനി ഉറപ്പ് നൽകിയതായി യൂത്ത് ലീഗ്

തിരുരങ്ങാടി : മുസ്‌ലിം യൂത്ത് ലീഗ് തിരുരങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള വാട്ടർ അതോറിറ്റി കരിപറമ്പ് ഓഫീസിൽ വെച്ച് നടത്തിയ ചർച്ചയിൽ ഓഗസ്റ്റ് 17നകം തിരുരങ്ങാടി മുതൽ പതിനാറുങ്ങൽ വരെയുള്ള റോഡിന്റെ വശങ്ങൾ നിരപ്പാക്കുന്ന ആദ്യഘട്ട വർക്ക് തുടങ്ങാം എന്ന് എ. ബി. എം ഫോർ കരാർ കമ്പനി രേഖ മൂലം ഉറപ്പ് നൽകി. വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ഇത് സംബന്ധിച്ച് പരാതിയും സമർപ്പിച്ചു. പ്രസിഡന്റ്‌ സലീം വടക്കൻ, ജനറൽ സെക്രട്ടറി ബാപ്പുട്ടി ചെമ്മാട്, ഭാരവാഹികളായ അനീസ് ഖാലിദ്, ഷഫീഖ് പുളിക്കൽ,അഷ്‌റഫ്‌ താണീക്കൽ, ആസിഫ് ലൈഫ് കെയർ, എന്നിവർ പങ്കെടുത്തു....
കോഹിനൂര്‍ – കരിപ്പൂര്‍ എലിവേറ്റഡ് ഹൈവേ പദ്ധതി: നടപടികള്‍ വേഗത്തിലാക്കും
Kerala

കോഹിനൂര്‍ – കരിപ്പൂര്‍ എലിവേറ്റഡ് ഹൈവേ പദ്ധതി: നടപടികള്‍ വേഗത്തിലാക്കും

ദേശീയപാത 66-ലെ കോഹിനൂറിനെയും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ച് കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനവും അനുബന്ധ നടപടികളും വേഗത്തിലാക്കാന്‍ തീരുമാനം. പദ്ധതിയുടെ പുരോഗതി ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറില്‍ വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എ ടി. വി. ഇബ്രാഹിം, ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ. നിര്‍ദ്ദേശം നല്‍കി. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗതാഗതം വളരെ സുഗമമാകുകയും മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയും ചെയ്യും. സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ ഒരു കോടി രൂപ ഉപയോഗിച്ചുള്ള സാധ്യതാ പഠനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് ക...