Thursday, June 25

Tag: Latest news

അനധികൃത ഖനനം : 11 ടിപ്പര്‍ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു.
Malappuram

അനധികൃത ഖനനം : 11 ടിപ്പര്‍ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു.

പെരിന്തല്‍മണ്ണ : പരിയാപുരം ചീരട്ടാമലയില്‍ അനധികൃതമായി ഖനനം നടത്തിയിരുന്ന ചെങ്കല്‍ ക്വാറിയില്‍നിന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ 11 ടിപ്പര്‍ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകര്‍, എസ്‌ഐ സെബാസ്റ്റിയന്‍ രാജേഷ്, സിപിഒമാരായ പ്രശാന്ത്, പ്രജീഷ്, ഷജീര്‍, സല്‍മാന്‍ എന്നിവരടങ്ങിയ സംഘമാണ് തിങ്കളാഴ്ച രാവിലെ പരിശോധന നടത്തിയത്.വരും ദിവസങ്ങളിലും ക്വാറികളില്‍ വ്യാപക പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു. പോലീസും മോട്ടോര്‍ വാഹനവകുപ്പും ജിയോളജി വിഭാഗവും സംയുക്തമായി അമിതഭാരം കയറ്റിവന്ന ടിപ്പര്‍ ലോറികളെ കണ്ടെത്തുന്നതിനായി പെരിന്തല്‍മണ്ണയില്‍ പ്രത്യേക പരിശോധനയും നടത്തി....
Malappuram

കക്കാടംപൊയില്‍ നിയന്ത്രണം വിട്ട കാര്‍ കലുങ്കില്‍ ഇടിച്ച് യുവതി മരിച്ചു ; അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത് കാറ് വെട്ടിപൊളിച്ച്

കക്കാടം പൊയില്‍ ; കക്കാടം പൊയില്‍ വീണ്ടും അപകട മരണം. കക്കാടംപൊയില്‍ റോഡിലെ ആനക്കല്ലുംപാറയില്‍ കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ഇന്നലെ വൈകീട്ട് ആയിരുന്നു അപകടം. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത് പറമ്പ് ഷുക്കൂറിന്റെയും സലീനയുടെയും മകള്‍ ഫാത്തിമ മഖ്ബൂല (21) ആണു മരിച്ചത്. കാര്‍ ഓടിച്ചിരുന്ന കല്ലുരുട്ടി ചക്കിട്ടക്കണ്ടി സ്വദേശി മുഹമ്മദ് മുന്‍ഷിഖ്(23) പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. കക്കാടംപൊയിലില്‍ നിന്നു മലയിറങ്ങി വന്ന കാര്‍ ആനക്കല്ലുംപാറ ജംക്ഷനു സമീപം നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് മറിയുകയായിരുന്നു. കലുങ്കില്‍ ഇടിച്ചു തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ അരീക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
Accident, Malappuram

ബൈക്ക് ബസുമായി കൂട്ടിയിടിച്ച് കൊണ്ടോട്ടി സ്വദേശികളായ ഉറ്റ സുഹൃത്തുക്കള്‍ മരിച്ചു

കോഴിക്കോട് : കല്ലായ് വട്ടാംപൊയില്‍ ഭാഗത്തു ബൈക്ക് ബസുമായി കൂട്ടിയിടിച്ച് കൊണ്ടോട്ടി സ്വദേശികളായ ഉറ്റ സുഹൃത്തുക്കള്‍ മരിച്ചു. കൊണ്ടോട്ടി കോടങ്ങാട് ഇളനീര്‍ക്കര കോച്ചാമ്പള്ളി അമീറലിയുടെയും ഖദീജയുടെയും മകന്‍ മുഹമ്മദ് സാബിത് (21), മഞ്ഞപ്പുലത്ത് മുഹമ്മദലിയുടെയും റസിയാബിയുടെയും മകന്‍ മുഹമ്മദ് സിയാദ് (18) എന്നിവരാണു മരിച്ചത്. സാബിത് ഓട്ടോമൊബൈല്‍ കോഴ്‌സ് വിദ്യാര്‍ഥിയും സിയാദ് വാഴക്കാട് ഐടിഐ വിദ്യാര്‍ഥിയുമാണ്. മുഹമ്മദ് സാബിതിന്റെ സഹോദരങ്ങള്‍: നിദ ഫാത്തിമ, ഷഹാന്‍. മുഹമ്മദ് സിയാദിന്റെ സഹോദരങ്ങള്‍: അഹമ്മദ് ഹാദി, ഫാത്തിമ റിഫ, മുനവ്വറലി...
Kerala

ഹജ്ജ് 2025: ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ആരംഭിച്ചു ; അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ

ഹജ്ജ് 2025-ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ആരംഭിച്ചു. 2024 സെപ്തംബർ 9 ആണ് അവസാന തിയ്യതി. അപേക്ഷ സമർപ്പിക്കുന്നതിന്ന് മുമ്പ് ഹജ്ജ്-2025 നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. ഗൈഡ്‌ലൈൻസ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. "Hajsuvidha" മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുതാണ്.അപേക്ഷകർക്ക് 15-01-2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കേണ്ടതാണ്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറിൽ അപേക്ഷിക്കേണ്ടത്. പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്‌), അപേക്ഷകരുടെ പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയ...
Kerala

കേരളത്തിന്റെ പുതുവര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന് ; പതിമൂന്നാം നൂറ്റാണ്ടിലേക്ക് കടന്ന് മലയാളികള്‍

മലപ്പുറം : കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളുമായി കേരളത്തിന്റെ പുതുവര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന്. തോരാമഴയുടേയും വറുതിയുടേയും മാസമായ കര്‍ക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങപ്പുലരി കര്‍ക്കടത്തിലെ കഷ്ടതകള്‍ മറക്കാനുള്ള പ്രചോദനം കൂടിയാണ്. ഇത്തവണ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. പുതിയ നൂറ്റാണ്ടിന്റെ കൂടി തുടക്കമാകുകയാണ് ഇന്ന്. കൊല്ലവര്‍ഷം 1200ലേക്ക് കടക്കുകയാണ്. അതായത് പതിമൂന്നാം നൂറ്റാണ്ടിലേക്ക് കടക്കുകയാണ്. കേരളത്തിന് കര്‍ഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്. ഞാറ്റ് പാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ നിറയുന്ന ചിങ്ങം ഒന്ന് കര്‍ഷക ദിനമായും ആചരിക്കുന്നു. 22 ദിനം കൂടി കഴിഞ്ഞാല്‍ പൊന്നോണമെത്തും. കാണം വിറ്റും ഓണം ഉണ്ണാന്‍ നാടും വീടും ഒരുങ്ങുന്ന ദിവസങ്ങള്‍ക്ക് തുടക്കമാകുകയാണ്. തുമ്പയും മുക്കൂറ്റിയും കണ്ണാന്തളിയും പൂവിടുന്ന തൊടിയും പറമ്പും. സ്വര്‍ണ വര്‍ണമുള്ള നെല...
Other

ഇനി ദൂരപരിധിയില്ല, ഓട്ടോറിക്ഷകള്‍ക്ക് കേരളം മുഴുവന്‍ സര്‍വീസ് നടത്താം ; പെര്‍മിറ്റില്‍ ഇളവ് നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ ഓട്ടോറിക്ഷകള്‍ക്ക് ദൂരപരിധിയില്ല, കേരളത്തില്‍ മുഴുവനും സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഓട്ടോറിക്ഷാ പെര്‍മിറ്റില്‍ ഇളവ് നല്‍കി സര്‍ക്കാര്‍ തീരുമാനം. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂര്‍ മാടായി ഏരിയ കമ്മിറ്റി നല്‍കി അപേക്ഷ പരിഗണിച്ചാണ് പെര്‍മിറ്റിലെ ഇളവ്. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്റെ ആവശ്യപ്രകാരം സംസ്ഥാന ട്രാന്‍സ്‌ഫോര്‍ട്ട് അതോറിറ്റിയുടെ ഈ തീരുമാനം. പെര്‍മിറ്റില്‍ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റ് ആയി രജിസ്ട്രര്‍ ചെയ്യണം. 'ഓട്ടോറിക്ഷ ഇന്‍ ദ സ്റ്റേറ്റ്' എന്ന രീതിയില്‍ പെര്‍മിറ്റ് സംവിധാനം മാറ്റും. ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെര്‍മിറ്റ് നല്‍കിയിരുന്നത്. ഓട്ട...
Malappuram

മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മലപ്പുറം : 78മത് ഭാരതത്തിന്റെ സ്വാതന്ത്ര ദിനം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ആഘോഷിച്ചു. രാവിലെ 9 മണിക്ക് ഡി.സി.സി. ഓഫീസില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് ദേശീയപതാക ഉയര്‍ത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.സി വേലായുധന്‍ കുട്ടി, കെ.പി.സി.സി മെമ്പര്‍ വി.എസ്.എന്‍ നമ്പൂതിരി, ബ്ലോക്ക് പ്രസിഡന്റ് ഇസ്ഹാക് ആനക്കയം, സേവാദള്‍ ജില്ലാ ചീഫ് സുരേന്ദ്രന്‍ വാഴക്കാട്, സത്യന്‍ പൂക്കോട്ടൂര്‍, എം.കെ മുഹ്‌സിന്‍, മുജീബ് ആനക്കയം, ഖാദര്‍ മേല്‍മുറി, ഉമര്‍ തയ്യില്‍, മൊയ്ദീന്‍ മൂന്നിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു....
Local news

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേർന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്

പരപ്പനങ്ങാടി : വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേർന്ന് 78 -ാ മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്. ക്ലബ്ബ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കേലച്ചൻ കണ്ടി ചുടലപ്പമ്പ് മൈതാനത്ത് ദേശീയ പതാക ഉയർത്തി. തുടർന്ന് വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് രവീന്ദ്രൻ. പി അനുശോചന പ്രമേയം അവതരിപ്പിച്ചു. ടി. കെ ചന്ദ്രൻ മാസ്റ്റർ സ്വതന്ത്ര്യദിന സന്ദേശം നൽകി. കെ.ടി വിനോദ്, കുഞ്ഞിമരക്കാർ പി.വി., അഷ്റ്ഫ് , അഷ്റഫ് ഗ്രാൻ്റ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത അൻപതോളം കുട്ടികൾക്ക് മധുര പലങ്ങാരങ്ങളും നൽകി....
Malappuram

കൂട്ടുകാർക്കൊപ്പം കുളത്തിലിങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

കോട്ടയ്ക്കൽ:കൂട്ടുകാർക്കൊപ്പം കുളത്തിലിങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ചെനയ്ക്കൽ പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ്ലഹ് (12) ആണ് ഇന്നലെ കുറ്റിപ്പുറം സർഹിന്ദ് നഗറിലെ കുളത്തിൽ അപകടത്തിൽപ്പെട്ടത്. നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ കഴിയവെ ഇന്നു പുലർച്ചെ മരിച്ചു. കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്....
Local news

സ്വാതന്ത്ര്യ ദിനത്തില്‍ വയനാട് ദുരന്തഭൂമിയില്‍ രാപകലില്ലാതെ സേവനം ചെയ്ത ബഷീര്‍ പികെയെ ആദരിച്ച് സ്‌കൂള്‍ പിടിഎ

പെരുമണ്ണ : രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പെരുമണ്ണയില്‍ നിന്നും വയനാട്ടിലെ ദുരന്തഭൂമിയില്‍ രാപകലില്ലാതെ സേവനത്തില്‍ ഏര്‍പ്പെട്ട ബഷീര്‍ പികെയെ എഎംഎല്‍പി സ്‌കൂള്‍ പെരുമണ്ണ പിടിഎ ആദരിച്ചു. പിടിഎ പ്രസിഡന്റ് ഇബ്രാഹിം കുട്ടിയുടെ ആദ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പുതുമ ഷംസു ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസ്‌ന ടീച്ചറില്‍ നിന്നും ബഷീര്‍ പികെ മൊമെന്റോ ഏറ്റുവാങ്ങി പ്രധാന അധ്യാപിക ഉഷ കുമാരി സ്വാഗതവും വാര്‍ഡ് മെമ്പര്‍ ഷാജു കാട്ടകത്ത് നന്ദിയും പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടിയായ ഷാകിര്‍ പികെ, കൂടാതെ ചെരിച്ചി ചെറിയാപ്പു ഹാജി മെമ്പര്‍ കുഞ്ഞിമോയ്ദീന്‍ പിടിഎ മെമ്പര്‍മാരായ ഇഖ്ബാല്‍ ചെമ്മിളി, മുസ്തഫ എന്നിവര്‍ സാന്നിഹിതരായി....
Local news

പെരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം ; ആർ ജെ ഡി

പെരുവള്ളൂർ : പെരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചൊവ്വ, ശനി ദിവസങ്ങളിൽ നടക്കുന്ന നിത്യ ശൈലീ രോഗ പരിശോധനക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം അനുവദിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി ) പെരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇരുനൂറോളം രോഗികളാണ് ഈ ദിവസങ്ങളിൽ വിദഗ്ധ പരിശോധനക്കായി ആശുപത്രിയിൽ എത്തുന്നത്. പരിശോധനക്കെത്തുന്ന സാധാരണക്കാരായ രോഗികൾക്ക് മരുന്ന് പൂർണ്ണമായി ലഭ്യമാക്കാൻ പറ്റാത്ത അവസ്ഥക്ക് ശാശ്വത പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ കെ സി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. തേനത്ത് മൊയ്തീൻകുട്ടി, ഇരുമ്പൻ അബ്ദുറഹിമാൻ, കൊണ്ടാടൻ സൈതലവി, ടി സന്തോഷ്‌,എൻ കെ അബ്ദുൽകരീം, എം കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു....
Local news

ദാറുല്‍ഹുദയില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

തിരൂരങ്ങാടി: രാജ്യത്തിന്റെ 78-ാം സ്വാത്രന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെമ്മാട് ദാറുല്‍ഹുദാ ഇസ് ലമിക് യൂനിവേഴ്സിറ്റയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ദേശീയ പതാക ഉയര്‍ത്തി. ദാറുല്‍ഹുദാ സ്റ്റുഡന്‍സ് യൂണിയന്‍ ഡി.എസ് യുവും, യു.ജി അസോസിയേഷന്‍ അസാസും സംയുക്തമായി നടത്തിയ ഫ്രീഡം അസംബ്ലിയില്‍ വിവിധ ഭാഷകളിലുള്ള പ്രഭാഷണങ്ങള്‍ നടത്തപ്പെട്ടു. ദാറുല്‍ഹുദാ സെക്കന്ററി വിദ്യാര്‍ഥി സ്‌കൗട്ട് വിഭാഗം നടത്തിയ സ്വാത്രന്ത്ര്യ ദിന പരേഡ് ശ്രദ്ധേയമായി. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എല്ലാ വിധ അടിച്ചമര്‍ത്തലുകളില്‍ നിന്നുമുള്ള മോചനമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നും നിയമ ഭേദഗതികളിലൂടെ വഖഫ് വസ്തുക്കള്‍ കയ്യടക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത് ന്യൂനപക്ഷ വിഭാഗങ്ങളടക്കമുള്ളവര്‍ക്ക് നേരെയുള്ള സ്വാതന്ത്ര്യ നിഷേധമാണെന്നും അദ്ദേ...
Local news

തുടർച്ചയായി അഞ്ചാം തവണയും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം അവാർഡ് പി എസ് എം ഒ കോളേജിന്

തിരൂരങ്ങാടി: സംസ്ഥാനത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള സർക്കാറിൻ്റെ അവാർഡ് തിരൂരങ്ങാടി പി എസ് എം ഒ കോളേജിന്. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അസോസിയേറ്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.നിസാമുദ്ദീൻ, എൻ സി സി അണ്ടർ ഓഫീസർമാരായ നാഫിഹ് എൻ സി, സൽവ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഇത് തുടർച്ചയായി അഞ്ചാം തവണയാണ് പി എസ് എം ഒ കോളേജ് ഈ അവാർഡ് ഏറ്റുവാങ്ങുന്നത്....
Kerala

കരിപ്പൂരില്‍ സൗജന്യ സമയം ഇനി 11 മിനിറ്റ്; പാര്‍ക്കിങ് നിരക്ക് കുത്തനെ കൂട്ടി, നാളെമുതല്‍ പുതിയ നിരക്ക്

കരിപ്പൂര്‍ : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ് നിരക്ക് എയര്‍പോര്‍ട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചു. നാളെ മുതല്‍ പുതിയ നിരക്ക് ബാധകമാകും. വിമാനത്താവള പ്രവേശനകവാടം മുതല്‍ പുറത്തു കടക്കുന്നതുവരെ വാഹനങ്ങള്‍ക്കുള്ള 6 മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആയി ഉയര്‍ത്തി. ഇത് വാഹനം പാര്‍ക്ക് ചെയ്യാതെ പുറത്തുപോകാന്‍ ഉദ്ദേശിക്കുന്ന യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വാസമാകും. എന്നാല്‍, പാര്‍ക്കിങ് നിരക്കില്‍ വര്‍ധനയുണ്ട്. മാത്രമല്ല, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ടാക്‌സി വാഹനങ്ങളുടെ നിരക്ക് കുത്തനെ ഉയര്‍ത്തി. ആദ്യത്തെ അര മണിക്കൂറിനും പിന്നീട് രണ്ട് മണിക്കൂര്‍ വരെയുള്ള പാര്‍ക്കിങ്ങിനുമുള്ള നിരക്ക് ഇങ്ങനെ: കാറുകള്‍ക്ക് (7 സീറ്റ് വരെ) 40 രൂപ. നേരത്തേ 20 രൂപ ആയിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞാല്‍ 65 രൂപ (നേരത്തേ 55 രൂപ). മിനി ബസ്, എസ്‌യുവി (7 സീറ്റ് വാഹനങ്ങള്‍...
Malappuram

ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതി തള്ളി കേരള ബാങ്ക് ; മനുഷ്യത്വപരമായ സമീപനം മറ്റു ബാങ്കുകളും മാതൃകയാകട്ടെയെന്ന് പി.എം. മുഹമ്മദലി ബാബു

മലപ്പുറം : വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലുണ്ടായ പശ്ചാത്തലത്തില്‍ പ്രദേശങ്ങളില്‍ കഷ്ട നഷ്ടം വന്നവരുടെ വായ്പകള്‍ എഴുതി തള്ളിയ കേരള ബാങ്കിന്റെ നടപടിയെ സ്വാഗതം ചെയ്ത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയംഗം പി.എം. മുഹമ്മദലി ബാബു. വായ്പകള്‍ എഴുതി തള്ളാന്‍ കേരള ബാങ്ക് എടുത്ത തീരുമാനം മറ്റ് ദേശ സാല്‍കൃത സ്വകാര്യ ബാങ്കുകളും പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ വിളിച്ചു വായ്പ തിരിച്ചടക്കാന്‍ ആവശ്യപെട്ട ചില ധനകാര്യ സ്ഥാപനങ്ങളുടെ നടപടി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട് ജീവിച്ചിരിക്കുന്നവരെ ക്രൂഷിക്കുന്ന ഇത്തരം നടപടി മനുഷ്യത്വ രഹിതമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇഎംഐ അടക്കുന്ന പ്രശ്‌നമില്ലെന്ന് സിദ്ധീഖ് എംഎല്‍എയും അത്തരം സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ദ...
Kerala

സംസ്ഥാനം അതീവ ദുഃഖത്തില്‍, അതിജീവിക്കണം ; 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം

തിരുവനന്തപുരം : രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ രാജ്യത്തിനാകുന്നില്ല.ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടെന്നു പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തി...
Malappuram

ജില്ലയിൽ നിപ ബോധവൽക്കരണ പ്രതിരോധ ക്യാംപയിന് തുടക്കമായി

മലപ്പുറം : ‘ഏകലോകം ഏകാരോഗ്യം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന നിപ ബോധവത്ക്കരണ പ്രതിരോധ ക്യാംപയിന് തുടക്കമായി. ബോധവത്ക്കരണ പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട് ജില്ലാ കളക്ടർ വി.ആർ വിനോദ് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം, മൃഗസംരക്ഷണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ക്ഷീര വികസന വകുപ്പ്, കൃഷി, വനം വകുപ്പ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാംപയിന്‍ നടത്തുന്നത്. നാലു ഘട്ടങ്ങളിലായാണ് ക്യാംപയിന്‍ നടക്കുക. ക്യാംപയിനിന്റെ ആദ്യഘട്ടമായി വിവിധ വകുപ്പുകളുടെ ഫീൽഡ് തല ഉദ്യോഗസ്ഥർക്കായി നിപ ബോധവത്ക്കരണ ശില്പശാല നടത്തി. രണ്ടാംഘട്ടത്തിൽ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർക്കും സ്കൂള്‍ മേധാവികള്‍ക്കും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കുമായി സെമിനാർ സംഘടിപ്പിക്കും. മൂന്നാംഘട്ടമ...
Local news

വയനാടിന് കൈത്താങ്ങായി പരപ്പനങ്ങാടിയിലെ കുടുംബശ്രീ അംഗങ്ങള്‍

പരപ്പനങ്ങാടി : വയനാട് ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി പരപ്പനങ്ങാടിയിലെ കുടുംബശ്രീ അംഗങ്ങള്‍ സ്വരുപിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. നഗരസഭ 15-ാം ഡിവിഷനിലെ കുടുംബശ്രീ ഗ്രൂപ്പ് അംഗങ്ങള്‍ സ്വരൂപിച്ച 25,390 രൂപയാണ് നഗരസഭകുടുംബശ്രീ ഓഫീസില്‍ വെച്ച് നഗരസഭ സിഡിഎസ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ വെച്ച് ഡിവിഷന്‍ കൗണ്‍സിലര്‍ എം. സമീര്‍ പരപ്പനങ്ങാടി കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ റഹിയാനത്തിന് കൈമാറിയത്. പരപ്പനങ്ങാടി സിഡിഎസ് മെമ്പര്‍മാര്‍ക്കുള്ള പരിശീലന പ്രവര്‍ത്തനവുമായി തിരുവനന്തപുരത്ത് നിന്നും നഗരസഭയിലെത്തിയ മെന്റര്‍ ഷീല മുഖ്യാതിഥിയായിരുന്നു. ഡിവിഷനില്‍ 23 കുടുംബശ്രീയുള്ളതില്‍ സജീവമായ 22 കുടുംബശ്രീ അംഗങ്ങളില്‍ നിന്നാണ് ഈ തുക സമാഹരിച്ചത്. ഒരു കുടുംബശ്രീ പ്രവര്‍ത്തനരഹിതമാണ്. ചടങ്ങില്‍ സി ഡി എസ് അംഗങ്ങളായ ഷാജിമോള്‍, സുബൈദ, ഷീന , സാജിത ,കുടുംബശ്രീ അക്കൗണ്ടന്റ് ജിംഷി എന്നിവരും സന്ന...
Kerala

10 വയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ : ചേലക്കരയില്‍ 10 വയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ സിയാദ് ഷാജിത ദമ്പതികളുടെ മകനും ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആസിം സിയാദിനെയാണ് ചൊവ്വാഴ്ച രാത്രിയോടെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേലക്കര പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു....
Local news

അക്ഷയ സെന്ററില്‍ അധിക തുക ഈടാക്കി ; പരാതിക്കാരന് തുക തിരിച്ചു നല്‍കി, അക്ഷയ സെന്ററുകളിലും ജനസേവ കേന്ദ്രങ്ങളിലും സേവന ഫീസുകള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ സൊസൈറ്റി

തിരൂരങ്ങാടി : വിവിധ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അക്ഷയ സെന്ററുകളിലെയും /പ്രൈവറ്റായി സേവനം നല്‍കി വരുന്ന സേവാ കേന്ദ്രങ്ങളിലും സേവനത്തിനുള്ള ഫീസുകള്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ സൊസൈറ്റി. ഫീസുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമം ഉണ്ടായിരിക്കെ ഗവണ്‍മെന്റ് അംഗീകൃത അക്ഷയ സെന്ററുകളില്‍ പോലും സേവനങ്ങള്‍ക്കുള്ള ഫീസ് പ്രദര്‍ശിപ്പിക്കാതെ ജനങ്ങളില്‍ നിന്നും അധിക തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി അക്ഷയ സെന്റര്‍ ഉടമയെ വിളിച്ചു വരുത്തുകയും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പണം തിരിച്ചു നല്‍കുകയും ഇനി ഇത് ആവര്‍ത്തിക്കില്ല എന്ന് ലെറ്റര്‍ ഹെഡില്‍ എഴുതി നല്‍കുകയും ചെയ്തു. പല ഭാഗങ്ങളിലും ഇത്തരത്തില്‍ ഫീസ് പ്രദര്‍ശിപ്പിക്കാതെ അധിക തുക വാങ്ങുന്ന സ...
Kerala

ഹജ്ജ് 2025; അപേക്ഷ സമർപ്പണം തുടങ്ങി ; സെപ്തംബർ 9 വരെ അപേക്ഷിക്കാം

ഹജ്ജ് 2025- ലേക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. സെപ്തംബര്‍ 9 ആണ് അവസാന തിയ്യതി. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. "Hajsuvidha" എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാം.അപേക്ഷകന് 15/01/2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കണം....
Malappuram

ചൂരല്‍മലയിലെ പത്താം ക്ലാസ്സുകാര്‍ക്ക് മലപ്പുറത്തിന്റെ കൈത്താങ്ങ് ; ഇനി വീട്ടിലിരുന്ന് പഠനം നടത്താം

മലപ്പുറം : സ്‌കൂളില്‍ പോവാന്‍ കഴിയാതെ വന്ന ചൂരല്‍മലയിലെ പത്താം ക്ലാസുകാര്‍ക്ക് ഇനി വീട്ടിലിരുന്ന് പഠനം നടത്താം. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ട്അപ്പ് സംരംഭമായ പ്ലസ് മാര്‍ക്ക് പുറത്തിറക്കിയ വിദ്യാഭ്യാസ ആപ്പാണ് കുട്ടികളുടെ സഹായത്തിനെത്തുന്നത്. കേരള സിലബസില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി പരിക്ഷ എഴുതുന്ന ഇംഗ്ലീഷ്, മലയാളം മീഡിയം കുട്ടികള്‍ക്ക് ആപ്പ് സഹായകമാവും. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് പദ്ധതി ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെ ദേശീയ കുട്ടായ്മയായ നാഷണല്‍ പാരന്റ്‌റ് അസോസിയേഷന്‍ വയനാട് ജില്ലാ ഘടകം മുഖേന ചൂരല്‍മലയില്‍ ക്യാമ്പ് ചെയ്ത് പ്ലസ് മാര്‍ക്ക് വിദ്യാര്‍ത്ഥികളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ചടങ്ങില്‍ കാക്കഞ്ചേരി കിന്‍ഫ്ര ഇന്‍ഡസ്ട്രീസ് ചേംബര്‍ പ്രസിഡണ്ട് മുജീബ് താനാളൂര്‍, ടി.എ ജമാലുദ്ധീന്‍, എം.വി. ...
Local news

അപകട ഭീഷണിയുയര്‍ത്തി പുത്തരിക്കല്‍ അങ്ങാടിയിലെ ഗര്‍ത്തം

പരപ്പനങ്ങാടി : പുത്തരിക്കല്‍ അങ്ങാടിയില്‍ അപകട ഭീഷണിയായി ഗര്‍ത്തം. ഉള്ളണം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് രൂപപ്പെട്ട ഗര്‍ത്തമാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. കുടിവെള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്ത ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്ത് അടച്ചഭാഗത്താണ് വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായി ഗര്‍ത്തം രൂപം കൊണ്ടത്. ഏറെ തിരക്കേറിയ അങ്ങാടിയില്‍ അപകടങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് ഗര്‍ത്തം ശാസ്ത്രീയമായ രീതിയില്‍ അടക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു....
Kerala

വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരി മരിച്ചു

തൃശൂര്‍ : ചേലക്കരയില്‍ വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരിക്കെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേല്‍ റെജി - ബ്രിസിലി ദമ്പതികളുടെ ഏക മകള്‍ എല്‍വിനയാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛന്‍ റെജിയാണ് മകളെ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്....
Local news

കുണ്ടൂര്‍ ഉസ്താദ് 19-ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി പ്രാസ്ഥാനിക സംഗമം നടത്തി

തിരൂരങ്ങാടി : അടുത്ത രണ്ട് മുതല്‍ അഞ്ച് വരെ നടക്കുന്ന കുണ്ടൂര്‍ ഉസ്താദ് 19-ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി പ്രാസ്ഥാനിക സംഗമം നടത്തി. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്തു. അലി ബാഖവി ആറ്റുപുറം അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി, പരപ്പനങ്ങാടി, തേഞ്ഞിപ്പലം, താനൂര്‍, വൈലത്തൂര്‍, വേങ്ങര, കോട്ടക്കല്‍ സോണ്‍, ഡിവിഷന്‍ കേരള മുസ്‌ലിം ജമാഅത്ത്, എസ് എം എ, എസ് വൈ എസ്, എസ് എസ് എഫ് ഭാരവാഹികള്‍ പ്രതിനിധികളായി പങ്കെടുത്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫൈസി, അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, മുഹമ്മദലി സഖാഫി കൊളപ്പുറം, അബ്ദുല്‍ ഹഫീള് അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി, മുഹമ്മദ് ബാഖവി ചേലേമ്പ്ര, ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍ പ്രസംഗിച്ചു...
Malappuram

വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല; നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം : വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിച്ചെന്ന പരാതിയില്‍ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. മലപ്പുറോ കോഡൂര്‍ ഊരോത്തൊടിയില്‍ അബ്ദുറസാഖ് നല്‍കിയ പരാതിയില്‍ മാഗ്മാ എച്ച്.ഡി.ഐ പൂനാവാല ഫിന്‍കോര്‍പ്പ് കമ്പനിക്കെതിരയൊണ് വിധി. അബ്ദുറസാഖ് സ്വന്തം മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ പിറകില്‍ നിന്നും വന്ന കാര്‍ ഇടിച്ച് ഗുരുതരമായ പരുക്കേറ്റിരുന്നു. ചികില്‍സ തീര്‍ന്നപ്പോള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് 75% ശാരീരിക അവശതയുള്ളതായി സര്‍ട്ടിഫിക്കറ്റ് നല്‍കി. വാഹന ഉടമയെന്ന നിലയില്‍ അപകടത്തില്‍ മരണപ്പെടുകയോ 50% ത്തില്‍ അധികമായ ശാരീരിക അവശത ഉണ്ടാവുകയോ ചെയ്താല്‍ പതിനഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക നല്‍കണമെന്ന പോളിസി വ്യവസ്ഥ പ്രകാരം ആനുകൂല്യത്തിനായി അപേക്ഷിച്ചെങ്കിലും തുക അനുവദിച്ചില്ല. മതിയായ രേ...
Kerala

ബസ് കാത്തുനില്‍ക്കുന്നതിനിടെ റോഡില്‍ തളര്‍ന്നു വീണ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട് : ബസ് കാത്തുനില്‍ക്കുന്നതിനിടെ കൂറ്റനാട് റോഡില്‍ തളര്‍ന്നു വീണ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കറുകപുത്തൂര്‍ ഇഞ്ചീരിവളപ്പില്‍ ലത്തീഫിന്റെയും റെജിലയുടെയും മകനായ മുഹമ്മദ് സിയാന്‍(15) ആണ് മരിച്ചത്. കൂറ്റനാട് അല്‍ അമീന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയ്ക്കായിരുന്നു സിയാന്‍ കുഴഞ്ഞു വീണത്. കൂടെയുണ്ടായിരുന്ന സഹപാഠിയും അധ്യാപികയും മറ്റുള്ളവരും ചേര്‍ന്ന് ഉടന്‍തന്നെ വിദ്യാര്‍ത്ഥിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ 10 മണിയോടെ മരിക്കുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കബറടക്കം ഇന്ന് രാവിലെ കറുകപുത്തൂര്‍ ജുമാ മസ്ജിദില്‍ നടന്നു. സഹോ...
Local news

സംസ്ഥാന അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് പരപ്പനാട് വാക്കേഴ്സ് താരത്തിന് ഗോൾഡ് മെഡൽ

പരപ്പനങ്ങാടി : - പാലക്കാട് , വടക്കഞ്ചേരിയിൽ വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം 81+ kg വിഭാഗത്തിൽ പരപ്പനങ്ങാടി സ്വദേശി പവന പവലിന് സ്വർണ്ണ മെഡൽ . സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ കീഴിലുള്ള കൊല്ലം ജില്ലാ ഡിസ്ട്രിക് സ്പോർട്സ് അക്കാഡമി യിൽ കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് മനോജ് കുമാർ ആർ.കെ യുടെ കീഴിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. കൊല്ലം എസ്സ് എൻ ട്രസ്റ്റ് സ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് . പരപ്പനങ്ങാടി നെടുവ ചോനാം കണ്ടത്തിൽ രാമനാഥ്പവലി ൻ്റെയും ശങ്കരത്ത് സന്ധ്യയുടെയും മകളാണ്. പവിത്ര, ശ്രീ ശിവ എന്നിവർ സഹോദരങ്ങളാണ്....
Malappuram

വയനാടിലെ ദുരിതബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ നല്‍കി ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍

വയനാടിലെ ദുരിതബാധിതരായ വിദ്യാര്‍ത്ഥികളായി പഠനോപകരണങ്ങള്‍ നല്‍കി ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍. വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ്, അംഗങ്ങള്‍ ദുരിത ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സംഭാവന നല്‍കിയത്. തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.പി അനിത പഠനോപകരണങ്ങള്‍ സ്വീകരിച്ചു. ഹെഡ്മാസ്റ്റര്‍ ഫോറം കണ്‍വീനര്‍മാരായ അബ്ദുല്‍ റഷീദ് കെ, അനില്‍ കുമാര്‍ എന്‍.പി, മുഹ്‌യദീന്‍.എ, വിദ്യാര്‍ത്ഥി പ്രതിനിധികളായ മെഹ്‌റിന്‍, ആയിഷ മിന്‍ഹ, നാസിം ഇര്‍ഫാന്‍, ആദര്‍ശ്, സബ മെഹ്‌റിന്‍, ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍ അസൈനാര്‍ എടരിക്കോട് എന്നിവര്‍ സംബന്ധിച്ചു....
Kerala

തിരൂരില്‍ അഞ്ച് വയസുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ച നിലയില്‍

തിരൂര്‍ : തിരൂരില്‍ അഞ്ച് വയസുകാരി കുളത്തില്‍ വീണ് മരിച്ച നിലയില്‍. ഇടിയാട്ട് പറമ്പില്‍ പ്രഭിലാഷിന്റെ മകള്‍ ശിവാനി (5) ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കുളത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്നാണ് പ്രഥമിക നിഗമനം....
error: Content is protected !!