മുഖ്യമന്ത്രി എന്നെ ചതിച്ചു, മുഖ്യമന്ത്രിക്ക് എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേട്, സിറ്റിങ് ജഡ്ജിയെ വച്ച് അന്വേഷിക്കണം ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിവി അന്‍വര്‍ എംഎല്‍എ
മലപ്പുറം : മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിവി അന്‍വര്‍ എംഎല്‍എ. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകള്‍ പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണെന്നും അന്‍വര്‍ വെല്ലുവിളിച്ചു.
എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാര്‍ട്ടിയും ആലോചിക്കണം. പൊലീസ് പിടികൂടുന്ന സ്വര്‍ണത്തിന്റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 30 മുതല്‍ 50 ശതമാനം വരെ സ്വര്‍ണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വര്‍ണം കൊണ്ടുവന്നതില്‍ കുറച്ച് പൊലീസ് അടിച്ചുമാറ്റിയെന്ന നേരത്തെയുള്ള ആരോപണത്തിലുള്ള വെളിപ്പെടുത്തലാണ് വീഡിയോയി അന്‍വര്‍ പുറത്തുവിട്ടത്. 2023ല്‍ വിദേശത്തുനിന്ന് എത്തിയ കുടുംബവുമായ...





























