Tag: Latest news

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
Kerala, Malappuram

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

കടുങ്ങപുരം : കൊളത്തൂര്‍ ജനമൈത്രി പോലീസും പാപ്പിലിയോ വണ്ടര്‍ലാന്‍ഡ് പാര്‍ക്ക് പലകപറമ്പും സംയുക്തമായി കടുങ്ങപുരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പാപ്പിലിയോ എംഡി അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ കൊളത്തൂര്‍ എസ് ഐ അബ്ദുള്‍ നാസര്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സൂസമ്മ ചെറിയാന് പഠനോപകരണം നല്‍കി ക്കൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പാപ്പിലിയോ ഡയറക്ടര്‍മാരായ ബാവ പുഴക്കാട്ടിരി, അബ്ദുല്‍ ഗഫൂര്‍, വേങ്ങര സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് കുഞ്ഞാപ്പ കരുവാടി, എസ് എം സി ചെയര്‍മാന്‍ ഷാഹുല്‍ഹമീദ്, പൂക്കോയ തങ്ങള്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. ജനമൈത്രി ഓഫീസര്‍ ബൈജു , കെ മോഹന്‍ദാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി....
Kerala

12 കാരനെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം കഠിന തടവും പിഴയും

പാലക്കാട്: മണ്ണാര്‍ക്കാട് 12 വയസ് ആണ്‍ കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് 43 വര്‍ഷം കഠിനതടവ് ശിക്ഷയും 2,11,000 രൂപ പിഴയും. 35 കാരനായ ഹംസയെയാണ് പട്ടാമ്പി കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനു ശിക്ഷിച്ചത്. പിഴ സംഖ്യ കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് മണ്ണാര്‍ക്കാട് സബ് ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍, അജിത്കുമാര്‍ എന്നിവരാണ്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയ കുമാര്‍ ഹാജരായി. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു....
Kerala

നാലംഗ കുടുംബം വിഷം കഴിച്ചു : രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കില്‍ നാലംഗ കുടുംബം വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. പുളിങ്കുടിയിലെ അഭിരാമി ജ്വല്ലറി ഉടമയായ ശിവരാജന്‍ (56), ഭാര്യ ബിന്ദു, മകള്‍ അഭിരാമി, മകന്‍ അര്‍ജുന്‍ എന്നിവരാണ് വിഷം കഴിച്ചത്. ഇതില്‍ ശിവരാജനും മകളുമാണ് മരിച്ചത്. അമ്മയും മകനും തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടേയും നില ഗുരുതരമാണെന്നാണ് വിവരം. കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. രാവിലെ മകന്‍ വീട്ടില്‍ നിന്ന് പുറത്തുവന്ന മകന്‍ മുതിര്‍ന്ന ഒരു സ്ത്രീയോട് വിഷം കഴിച്ചെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും നാല് പേരേയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും ...
Kerala, Malappuram

മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷിക്കാം

2022-23 വര്‍ഷത്തില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനം നടത്തിയ വ്യക്തി/സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കുന്നു. മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, രജിസ്റ്റേര്‍ഡ് സംഘടനകള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അടക്കം ജൂലൈ 25നുള്ളില്‍ ബന്ധപ്പെട്ട മൃഗാശുപത്രിയില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഇത്തരത്തിലുള്ള അവാര്‍ഡ് ലഭിച്ചവരെ ഈ വര്‍ഷം പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകളില്‍ നിന്നും ഒരു വ്യക്തി/സംഘടനയ്ക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. അപേക്ഷാ ഫോറത്തിന് അതത് പ്രദേശത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെടാം....
Kerala, Malappuram

മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണ കിറ്റ് വിതരണം

മലപ്പുറം : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മലപ്പുറം ജില്ലയിലെ മോട്ടോര്‍ തൊഴിലാളികളുടെ ഒന്നു മുതല്‍ ഏഴു വരെയുളള ക്ലാസ്സുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ടി. ഗോപിനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.ജെ.സ്റ്റാലിന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് വി.എ.കെ തങ്ങള്‍ (എസ്.ടി.യു), എന്‍.അറമുഖന്‍ (സി.ഐ.ടി.യു), ഹരീഷ് കുമാര്‍ (എ.ഐ.ടി.യു.സി), വി.പി ഫിറോസ് (ഐ.എന്‍.ടി.യു.സി), എല്‍.സതീഷ് (ബി.എം.എസ്), പി.കെ.മൂസ്സ (ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈഷേന്‍), ഹംസ ഏരിക്കുന്നന്‍ (ബസ്സ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍), മുഹമ്മദ് ഇസ്ഹാക്ക്(യു.ടി.യു.സി) എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എം അബ്ദുള്‍ ഹക്കീം സ്വാഗതവും ഹെഡ്ക്ലര്‍ക്ക് എ.ഷൈന...
Kerala, Malappuram

പോക്‌സോ കേസ് പ്രതി വില്പനക്കായി എത്തിച്ച എംഡിഎംഎയുമായി കൊണ്ടോട്ടി ബസ്റ്റാന്റില്‍ നിന്നും പിടിയില്‍

കൊണ്ടോട്ടി : കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ലഹരി മരുന്ന് വില്പന നടത്തിവന്ന യുവാവ് പിടിയിലായി. മഞ്ചേരി പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി കണയാന്‍കോട്ടില്‍ ജാവിദ് മോനാണ് പിടിയിലായത്. 2021 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടി കൊണ്ടുവന്നു ലഹരി നല്‍കി എയര്‍ പോര്‍ട്ട് പരിസരത്തെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ പിടിക്കപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി വിചാരണ നടപടികള്‍ നടന്നു കൊണ്ടിരിക്കെയാണ് ഇയാള്‍ വീണ്ടും പിടിയിലായത്. ഇന്നലെ വൈകുന്നേരം എം.ഡി.എം.എ വില്പന നടത്താന്‍ കൊണ്ടോട്ടി ബസ്റ്റാന്റ് പരിസരത്ത് എത്തിയ സമയത്താണ് ജാവിദ് പിടിയിലായത്. ഇയാളില്‍ നിന്നും വില്പനക്കായി കൊണ്ടുവന്ന 2 പാക്കറ്റ് എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂ...
Kerala, Local news, Malappuram

‘റൂം ഫോര്‍ റിവര്‍’: പ്രളയാവശിഷ്ടങ്ങള്‍ ലേലം ചെയ്യുന്നു ; കൂടുതല്‍ അറിയാന്‍

മലപ്പുറം ജില്ലയിലെ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി കടലുണ്ടി പുഴയില്‍ നിന്നും കൈവഴികളില്‍ നിന്നും നീക്കം ചെയ്തിട്ടുള്ള സില്‍റ്റും പ്രളയാവശിഷ്ടങ്ങളും ജലസേചന വകുപ്പിന്റെ (മൈനര്‍) നേതൃത്വത്തില്‍ ലേലം ചെയ്യുന്നു. ജൂലൈ 20ന് രാവിലെ 11 മണിക്ക് താഴെ പറയുന്ന ഇടങ്ങളിലായാണ് ലേലം നടക്കുക. എടയാറ്റൂര്‍ പള്ളിക്കടവ്- വെള്ളിയാര്‍ (മേലാറ്റൂര്‍, കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത്), എടയാറ്റൂൂര്‍ ഏരിയ-വെള്ളിയാര്‍ (മേലാറ്റൂര്‍), ചെമ്പ്രശ്ശേരി ഈസ്റ്റ്-കടലുണ്ടി (പാണ്ടിക്കാട്), പള്ളത്തു ശിവ ക്ഷേത്രം ഏരിയ- വെള്ളിയാര്‍ (മേലാറ്റൂര്‍), തോട്ടത്തൊടി ചെക്ക് ഡാം അപ് സ്ട്രീം-ചെറുപുഴ (കുറുവ), പാലപ്പക്കയം (പാണ്ടിക്കാട്), തെക്കേമണ്ണ കല്ലുവളപ്പു കടവ് (പാണ്ടിക്കാട്), പന്നിക്കുഴി (പാണ്ടിക്കാട്), ഇരുക്കുംപള്ളി (പാണ്ടിക്കാട്), സി.ടി പാലം (കരുവാരുകുണ്ട്), മാമ്പറ്റ (കരുവാരുകുണ്ട്), കുണ്ടോട ട്രാന്‍സ്ഫോര്‍മര്‍ (കരുവാരക്കുണ്ട്), തൊണ്ണം ...
Kerala

ജിദ്ദയില്‍ മലയാളി ഫുട്‌ബോളര്‍ ഷാഹിദ് എന്ന ഈപ്പു നിര്യാതനായി

ജിദ്ദയിലെ അറിയപ്പെടുന്ന മലയാളി ഫുട്‌ബോളര്‍ ഷാഹിദ് എന്ന ഈപ്പു ( 30 ) നിര്യാതനായി. ടൗണ്‍ ടീം സ്ട്രൈക്കേഴ്സ് ക്ലബ്ബില്‍ മുന്‍നിര കളിക്കാരനായ അദ്ദേഹം മലപ്പുറം അരീക്കോട് തേരട്ടമ്മല്‍ സ്വദേശിയാണ്. ദീര്‍ഘ കാലമായി ജിദ്ദയില്‍ പ്രവാസിയാണ്. ജിദ്ദ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മരിച്ചു...
National

ഭര്‍ത്താവ് തക്കാളി കറിവെച്ചു ; ഭാര്യ മകളെയുംകൂട്ടി വീട് വിട്ട് ഇറങ്ങി

രാജ്യത്ത് തക്കാളി വില കുതിച്ചുയരുകയാണ്. പലരുടെയും കുടുംബ ബജറ്റിനെയും കുത്തനെയുള്ള വില വര്‍ധനവ് താളം തെറ്റിച്ചിരിക്കുകയാണ്. തക്കാളി കാരണം ഇപ്പോള്‍ ഇതാ ദാമ്പത്യം തകര്‍ന്നിരിക്കുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്. മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയില്‍ അനുമതിയില്ലാതെ ഭര്‍ത്താവ് തക്കാളിയെടുത്ത് കറിവെച്ചതിന് ഭാര്യ മകളെയും കൂട്ടി വീട് വിട്ടിറങ്ങി. ഷാഹ്‌ദോള്‍ ജില്ലയില്‍ ടിഫിന്‍ സര്‍വീസ് നടത്തുന്ന സഞ്ജീവ് ബര്‍മനാണ് ഭാര്യയുടെ അനുമതി ഇല്ലാതെ തക്കാളി കറി ഉണ്ടാക്കിയത്. പാകം ചെയ്യുന്ന പച്ചക്കറി വിഭവത്തില്‍ ഒന്നിന് പകരം രണ്ട് തക്കാളി ഇട്ടതിനാലാണ് തര്‍ക്കം ഉണ്ടായത്. ഒടുവില്‍ യുവതി മകളെയും കൂട്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു. സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വീട് വിട്ടുപോയ ഭാര്യയെയും മകളെയും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് സഞ്ജീവ് ബര്‍മന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. മൂന്ന് ദിവസമായി ഭ...
Kerala, Local news, Malappuram

ഇരുമ്പുചോല അങ്കണവാടിക്ക് ഭൂമി വാങ്ങാന്‍ അധ്യാപകരുടെയും കൈത്താങ്ങ്

എ ആര്‍ നഗര്‍: പതിനഞ്ചാം വാര്‍ഡ് ഇരുമ്പുചോല അരിത്തല അംഗനവാടിക്ക് കെട്ടിട നിര്‍മ്മിക്കുന്നതിന് വേണ്ടി ഭൂമി കണ്ടെത്താന്‍ അധ്യാപകരുടെയും കൈത്താങ്ങ്. ഭൂമി വാങ്ങുന്നതിനായി ജനകീയമായി ഫണ്ട് സ്വരൂപിക്കുന്നതിലേക്ക് ഇരുമ്പുചോല എ യു പി സ്‌കൂള്‍ അധ്യാപകര്‍ ശേഖരിച്ച തുക ഫണ്ട് ശേഖരണ ഭാരവാഹികള്‍ക്ക് കൈമാറി. ഫണ്ട് ശേഖരണ ഭാരവാഹികളായ വാര്‍ഡ് മെമ്പര്‍ ഒ സി മൈമൂനത്ത്, ഫൈസല്‍ കാവുങ്ങല്‍ എന്നിവര്‍ക്ക് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാഹുല്‍ ഹമീദ് തറയില്‍ ,സീനിയര്‍ അസിസ്റ്റന്റ് ജി സുഹറാബി ടീച്ചര്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ചെമ്പകത്ത് അബ്ദുല്‍ റഷീദ് വൈസ് പ്രസിഡണ്ട് ഇസ്മായില്‍ തെങ്ങിലാന്‍ അധ്യാപകരായ ടി പി അബ്ദുല്‍ ഹഖ് പി അബ്ദുല്‍ ലത്തീഫ് കെ എം എ ഹമീദ് നൂര്‍ജഹാന്‍ കുറ്റിത്തൊടി നുസൈബ കാപ്പന്‍ സി നജീബ് മുനീര്‍ വിലാശേരി പിടി അനസ്, സി അര്‍ഷദ് പിടിഎ കമ്മറ്റി അംഗങ്ങളായ ഇ കെ ഷറഫുദ്ദീന്‍ ട...
Kerala, Malappuram

നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാകളക്ടര്‍

മലപ്പുറം : അവശ്യസാധനങ്ങളുടെ വിലനിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാകളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍. ജില്ലയില്‍ പച്ചക്കറിയുള്‍പ്പെടെയുള്ള നിത്യോപയോഗസാധനങ്ങള്‍ക്ക് വില വര്‍ധിച്ച സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെ ഇടപെടല്‍. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച കളക്ടറുടെ നേതൃത്വത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കും. ജില്ലയില്‍ പലസ്ഥലങ്ങളിലും പല വിലയാണ് നിലവിലുള്ളതെന്ന കാര്യ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇത് ഏകീകരിക്കാന്‍ നടപടി സ്വീകരിക്കും. എല്ലാ കടകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കും. താലൂക്ക് തലത്തില്‍ രൂപീകരിച്ച റവന്യൂ, ഭക്ഷ്യവകുപ്പ്, പൊലീസ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തമാക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ പരിശോധന വ്യാപകമാക്കും. മൊത്ത വ്യാപാര കേന്ദ്രങ്ങളിലേയ...
Kerala, Malappuram

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് പൊന്നാനിയിൽ തുടക്കം

പൊന്നാനി : വിഷമില്ലാത്ത പച്ചക്കറി വീട്ടുവളപ്പിൽ വിളയിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാറിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം. പൊന്നാനി കൃഷിഭവന്റെ കീഴിലുള്ള വാർഡുകളിലേക്ക് വെള്ളരി, പയർ, കയ്പ്പ, വെണ്ട എന്നീ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. പദ്ധതിയിൽ കർഷകർക്ക് നടീൽ വസ്തുക്കൾ നൽകുന്നതോടൊപ്പം വിത്തുകളും വിതരണം ചെയ്യുന്നുണ്ട്. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ അജീന ജബാർ അധ്യക്ഷത വഹിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്‌സൺ ഷീന സുദേശൻ, പൊന്നാനി കൃഷിഭവൻ ഫീൽഡ് ഓഫീസർ ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു...
Kerala

അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കി ; കായിക അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

വയനാട്: കല്‍പ്പറ്റയില്‍ അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കായിക അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ സ്വദേശി ജോണി(50) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പോക്‌സോ കേസ് ഉള്ളതായി കണ്ടെത്തി...
Kerala, Local news, Malappuram

വേങ്ങര ഗ്രാമപഞ്ചായത്തിലെ തെരുവുകള്‍ പ്രകാശപൂര്‍ണ്ണമാകുന്നു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ തെരുവുകള്‍ പ്രകാശപൂര്‍ണ്ണമാക്കുന്നു. ഇതിന്റെ ഭാഗമായി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടന കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. എ കെ സലീം, സി പി ഹസീന ബാനു, മെമ്പര്‍മാരായ സി പി അബ്ദുല്‍ ഖാദര്‍, ചോലക്കന്‍ റഫീഖ്, യൂസഫലി വലിയോറ, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു....
Kerala

മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് രോഗിയുമായി വന്ന ആംബുലന്‍സ് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് രോഗിയുമായി വന്ന ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത രോഗിയുമായി വന്ന ആംബുലന്‍സാണ് കൂട്ടിയിടിച്ചത്. കോട്ടയത്ത് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം. അപകടത്തില്‍ രോഗിക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Kerala, Malappuram

പെൺകരുത്തിന്റെ ശോഭയിൽ കുടുംബശ്രീ; വനിതകൾക്ക് കരാട്ടെ പരിശീലന പദ്ധതിക്ക് ജില്ലയിൽ തുടക്കം

മലപ്പുറം : മെയ് കരുത്തിൽ തിളങ്ങാൻ ഒരുങ്ങി മലപ്പുറം ജില്ലയിലെ കുടുംബശ്രീ കുടുംബാംഗങ്ങൾ. സ്ത്രീകളിൽ സ്വയം സുരക്ഷയും ആത്മവിശ്വാസവും വളർത്താൻ കുടുംബശ്രീയും സ്‌പോർട്‌സ് കേരള ഫൗണ്ടേഷനുമായി (എസ്.കെ.എഫ്) ആരംഭിച്ച 'ധീരം' പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി. വനിതകളെ സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും പ്രാപ്തരാക്കുന്നതിനോടൊപ്പം സംരംഭ മാതൃകയിൽ കരാട്ടെ പരിശീലന ഗ്രൂപ്പുകൾ രൂപീകരിച്ച് വനിതകൾക്ക് ഉപജീവന മാർഗമൊരുക്കുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിന്റെ മൂന്നാം 100 ദിന പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 'ധീരം' പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത രണ്ടു വനിതകൾക്ക് സംസ്ഥാനതലത്തിൽ 25 ദിവസത്തെ പരിശീലനം നൽകിയിരുന്നു. തുടർന്ന് നടക്കുന്ന രണ്ടാംഘട്ടം മാസ്റ്റർ പരിശീലകരുടെ നേതൃത്വത്തിലുള്ള പരിശീലന പരിപാടികളാണ് പുരോഗമിക്കുന്നത്. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുക...
Kerala, Local news, Malappuram

ജിവിഎച്ച്എസ്എസ് ചേളാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിയമ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തിരുരങ്ങാടി : ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി, മഞ്ചേരിയും തിരുരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി ജിവിഎച്ച്എസ്എസ് ചേളാരിയുടെ സഹകരണത്തോടെ നിയമ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടി ഡിഎല്‍എസ്എ സെക്രട്ടറി/സബ് ജഡ്ജ് ഷാബിര്‍ ഇബ്രാഹിം എം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അഡ്വക്കേറ്റ് എം സി അനീഷ് പോക്‌സോ നിയമത്തെ കുറിച്ച് ക്ലാസ്സ് എടുത്തു.സ്‌കൂള്‍ ഹെഡ് മിസ്‌ട്രെസ് ലത ടീച്ചര്‍ അധ്യക്ഷത വഹിച്ചു .100 ഇല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പരിപാടിയില്‍ പാരാ ലീഗല്‍ വോളന്റീര്‍സ് ആയ ഹൈരുന്നിസ, സരിത,സിന്ധു, സജിനി മോള്‍,ശിവദാസന്‍, റഷീദ്, തുടങ്ങിയവരും പങ്കെടുത്തു....
Kerala

യൂട്യൂബര്‍ തൊപ്പിയെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്

കണ്ണൂര്‍: തൊപ്പി എന്ന പേരില്‍ അറിയിപ്പെടുന്ന യൂട്യൂബര്‍ നിഹാദ് വീണ്ടും അറസ്റ്റില്‍. യൂട്യൂബിലൂടെ അവഹേളിച്ചെന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയില്‍ ആണ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്ത്. ശ്രീകണ്ഠാപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. മങ്ങാട്ടെ വീടിന് സമീപത്തുവെച്ചാണ് ശ്രീകണ്ഠാപുരം എസ്എച്ച്ഒ രാജേഷ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. തുമ്പേനിയിലെ കൊല്ലറക്കല്‍ സജി സേവ്യറിന്റെ പരാതിയിലാണ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. കമ്പിവേലി നിര്‍മ്മിക്കുന്ന ജോലി ചെയ്യുന്ന സേവ്യറിനെ യൂട്യൂബിലൂടെ നിരന്തരം അവഹേളിച്ചെന്നാണ് കേസ്. തുടര്‍ന്ന് നിഹാദിനെ ജാമ്യത്തില്‍ വിട്ടയച്ചു. പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ നിഹാദിനെ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം എടത്തലയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അന്ന് അറസ്റ്റ് ചെയ്തത്. വിളിച്ചിട്ടും വാതില്‍ തുറക്കാതെ അകത്തുനിന്ന് പൂട്ടിത...
Kerala, Malappuram

ലോക ജനസംഖ്യ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിച്ചു

തേഞ്ഞിപ്പലം : ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍.എസ്.എസ് വിഭാഗത്തിന്റെ സഹകരണത്തോടുകൂടി കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും ജില്ലാതല ഉദ്ഘാടന പരിപാടിയും നടത്തി. ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വെച്ച് തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജിത്ത് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ ആര്‍.സി.ച്ച് ഓഫീസര്‍ ഡോ: എന്‍.എന്‍ പമീലി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി രാജു, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍.എസ്.എസ് പ്രോഗ്രാം കോ ഓ‍ര്‍ഡിനേറ്റര്‍ ഡോ: സോണി ടി എന്‍, തേഞ്ഞിപ്പലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: നിഷാദ് എന്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി എം ഫസല്‍, രാമദാസ് കെ...
Kerala, Malappuram

വാട്ടർ കിയോസ്ക് പദ്ധതി ഉദ്ഘാടനം ചെയ്തു

പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയ ആസൂത്രണം 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി പെരുമ്പറമ്പ് ജി എൽ പി സ്കൂളിൽ ഒരുക്കിയ വട്ടർ കിയോസ്ക് പദ്ധതിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ്‌ അഡ്വ. ആർ ഗായത്രി നിർവഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ എൻ.ആർ അനീഷ്, ഇ.കെ ദിലീഷ്, രാധിക,സ്കൂൾ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു. പൊതു സ്ഥലങ്ങളിൽ വാട്ടർ കിയോസ്ക് സ്ഥാപിക്കുന്ന പദ്ധതി ജി.എൽ.പി സ്കൂൾ കാലടി, ജി.യു.പി സ്കൂൾ കോലമ്പ് സി.എച്ച് സി തവനൂർ എന്നിവിടങ്ങളിലും നടപ്പിലാക്കും....
Calicut, Kerala

ഭര്‍തൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് : നാദാപുരം തൂണേരി കോടഞ്ചേരിയില്‍ യുവതിയെ ഭര്‍തൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളയം നിറവുമ്മല്‍ സ്വദേശിനിയും കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യയുമായ അശ്വതി (25) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അയല്‍വാസിയായ അധ്യാപകന്റെ വീടിന്റെ കുളിമുറിയുടെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് അദ്ദേഹം ചെന്നു നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാദാപുരം പൊലീസ് സ്ഥല ത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മകന്‍. നൈനിക്....
Kerala, Malappuram

വിദ്യാർഥികൾക്കായി മാപ്പിളപ്പാട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

മഹാകവി മോയിൻകുട്ടിവൈദ്യർ മാപ്പിളകലാ അക്കാദമിയിൽ മൂന്നു വർഷത്തെ മാപ്പിളപ്പാട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നാലുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പ്രവേശനം. ഞായറാഴ്ചകളിലാണ് പരിശീലനം നൽകു. ആദ്യവർഷം മാപ്പിളപ്പാട്ട് ആലാപനം, രണ്ടാം വർഷം ഹാർമോണിയം, അവസാന വർഷം അവതരണം എന്നിങ്ങനെയാണ് പരിശീലന ക്ലാസ്. കോഴ്സിൽ ചേരാനാഗ്രഹിക്കുന്നവർ ആഗസ്റ്റ് ഒന്നിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറവും വിശദവിവരങ്ങളും അക്കാദമിയിൽ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷയോടൊപ്പം രണ്ട് കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും വയസ്സ് തെളിയിക്കുന്ന രേഖയുടെ (ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്) പകർപ്പും സമർപ്പിക്കേണ്ടതാണ്. വിലാസം: സെക്രട്ടറി, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ജില്ല. പിൻ: 673638. ഫോൺ: 0483 2711432, 7902711432....
Kerala

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്ന് സ്വര്‍ണവും എടിഎമ്മും മോഷണം പോയി

കുന്നംകുളം : ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്ന് 12 പവനും എടിഎം കാര്‍ഡും മോഷണം പോയി. തിങ്കളാഴ്ച ഉച്ചയോടെ അഞ്ഞൂര്‍ കമ്പനിപ്പടി പാണേങ്ങാട്ടില്‍ വീട്ടില്‍ വിനോദിനിയുടെ സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടത്. കുറ്റിപ്പുറത്തു നിന്ന് കുന്നംകുളത്ത് എത്തിയ വിനോദിനി പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി....
Information, Kerala, Malappuram

നന്നമ്പ്ര, വേങ്ങര ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലേക്ക് പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്/ നഗരസഭകളില്‍ പുതിയ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാണ്ടികശാല (വേങ്ങര ഗ്രാമപഞ്ചായത്ത്), ചെറുമുക്ക് പള്ളിക്കത്താഴം, കൊടിഞ്ഞി കോറ്റത്ത് (നന്നമ്പ്ര ഗ്രാമപഞ്ചായത്ത്), വലമ്പൂര്‍ സെന്‍ട്രല്‍ (അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്), കാഞ്ഞിരാട്ടുകുന്ന്, ചീനിക്കമണ്ണ് (മഞ്ചേരി നഗരസഭ), ഇന്ത്യനൂര്‍ (കോട്ടയ്ക്കല്‍ നഗരസഭ), മോങ്ങം (മൊറയൂര്‍ ഗ്രാമപഞ്ചായത്ത്), പേരശ്ശനൂര്‍ (കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്), പെരിങ്ങാവ് (ചെറുകാവ് ഗ്രാമപഞ്ചായത്ത്), തലക്കടത്തൂര്‍, പൂഴിക്കുത്ത് (ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്), മൊല്ലപ്പടി (കണ്ണമംഗലം ഗ്രാമപഞ്ചായത്ത്), അരൂര്‍ (പുളിക്കല്‍ ഗ്രാമപഞ്ചായത്ത്), മുണ്ടിതൊടിക (പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്), എന്‍.എച്ച് കോളനി (കൊണ്ടോട്ടി മുനിസിപ്പാലിറ്റി) എന്നീ പ്രദേശങ്ങളിലേക്കാണ് കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്. http://akshayaexam.ke...
Kerala

കഞ്ചാവ് കിട്ടാതെ ക്ഷാമം വരുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ വീടിന് മുകളില്‍ മണ്‍കലത്തില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ 19-കാരന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ഇരവിപുരത്ത് വീടിന് മുകളില്‍ മണ്‍കലത്തില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ കേസില്‍ 19-കാരന്‍ പിടിയില്‍. ഇരവിപുരം ആക്കോലില്‍ വീട്ടില്‍ അനന്തുവാണ് എക്‌സൈസിന്റെ പിടിയിലായത്. അനന്തു സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നു. കഞ്ചാവ് കിട്ടാതെ ക്ഷാമം വരുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാണ് നട്ടുവളര്‍ത്തിയതെന്നാണ് അനന്തു പറഞ്ഞത്. രണ്ട് മാസത്തോളം വളര്‍ച്ചയെത്തിയതായിരുന്നു ചെടി. മണ്‍കലത്തില്‍ മണ്ണ് നിറച്ച് കഞ്ചാവിന്റെ അരികള്‍ ഇട്ട് ചെടികള്‍ വളര്‍ത്തിയെടുക്കുകയായിരുന്നു എന്നാണ് യുവാവ് നല്‍കിയിരിക്കുന്ന മൊഴിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി....
Kerala, Malappuram

ലഹരി ഉപയോഗം കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നു: പി ഉബൈദുള്ള എംഎൽഎ

ലഹരി ഉപയോഗം കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നുണ്ടെന്ന് പി ഉബൈദുള്ള എംഎൽഎ. സാമൂഹിക നീതി വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് നടത്തിയ 'ലഹരിമുക്ത കേരളം, ലഹരിമുക്ത ഭാരതം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ ലഹരി ഉപയോഗത്തിന് പങ്കുണ്ട്. പുതുതലമുറയെ ലഹരിയുടെ ചതിക്കുഴികളിൽ നിന്നും രക്ഷപ്പെടുത്താൻ മുതിർന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. മുൻ ഡിജിപി ഋഷിരാജ്സിങ് മുഖ്യാതിഥിയായി. മയക്കുമരുന്ന് ഉപഭോക്താക്കളായവരിൽ ഏറെയും വിദ്യാർഥികളാണ്. ലഹരി ഉപയോഗത്തിൽ നിന്നും വിദ്യാർഥികളെ രക്ഷിക്കാൻ രക്ഷിതാക്കൾക്ക് കഴിയും. മാതാപിതാക്കൾ കുട്ടികളോട് അടുത്തിടപഴകണമെന്നും അദ്ദേഹം പറഞ്ഞു. എഡിഎം എൻഎം മെഹറലി, സാമൂഹിക നീതി ഓഫീസർ സമീർ മച്ചിങ്ങൽ എന്നിവർ സംസാരിച്ചു....
Kerala, Malappuram

ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ: മന്ത്രി വി.അബ്ദുറഹിമാൻ

വഴിക്കടവ് : പൊതുവിദ്യാഭ്യാസം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന കാലത്തുനിന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി മാറിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. മരുത ഗവ. ഹൈസ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും കായികവും പഠനവും ചേർന്ന് കൊണ്ടുള്ള കേന്ദ്രങ്ങളായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ മാറി. വിദ്യാലയങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളായി മാറ്റിയെടുക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വിദ്യാലയങ്ങളിൽ പഠിച്ചിരുന്ന 11 ലക്ഷത്തിൽ പരം വിദ്യാർഥികൾ ഇന്ന് പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നു. കാലത്തിന് അനുസൃതമായി കുട്ടികളെ വളർത്തിയെടുക്കുന്നതിനായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ കഴിഞ്ഞു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ലഭിച്ചത് മലപ്പുറം ജില്ലക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.വി. അൻവർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ...
Education, Kerala, Malappuram

സാമ്പത്തിക സാക്ഷരതാ ക്വിസ്: ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി ജേതാക്കൾ

സർക്കാർ സ്‌കൂളുകളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഭാരതീയ റിസർവ് ബാങ്ക് നടത്തിയ മലപ്പുറം ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി ജേതാക്കളായി. എ. അഹമ്മദ് റാസി, വി.വി പ്രബിൻ പ്രകാശ് എന്നിവരാണ് സ്‌കൂളിന് വേണ്ടി മത്സരിച്ചത്. ജൂൺ 26നു ഓൺലൈനായി സംഘടിപ്പിച്ച ഉപജില്ലാതല ക്വിസിൽ നിന്നും ഒന്നാം സ്ഥാനത്തെത്തിയ സ്‌കൂളുകളാണ് ജില്ലാതല ക്വിസിൽ പങ്കെടുത്തത്. മലപ്പുറത്തു നടന്ന ക്വിസ് മത്സരത്തിൽ ജി എച്ച് എസ് എസ് തടത്തിൽപറമ്പ് (അയൻ, മെഹബൂബ ജന്ന), ജി എച്ച് എസ് കാപ്പ് ( സി. മുഹമ്മദ് നിജിൽ, പി. ഫാത്തിമ റിയാന പി) എന്നീ സ്‌കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജില്ലാതല ക്വിസിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 7500 രൂപ, 5000 രൂപ എന്ന ക്രമത്തിലും സമ...
Education, Kerala, Local news, Malappuram

വിജയസ്പര്‍ശം പദ്ധതിക്ക് ഒളകര ജി എല്‍ പി സ്‌കൂളില്‍ തുടക്കമായി

പെരുവള്ളൂര്‍ : ഒളകര ജി.എല്‍.പി.സ്‌കൂളില്‍ വിജയഭേരി വിജയസ്പര്‍ശം പദ്ധതിക്ക് തുടക്കമായി. പഠനത്തില്‍ പിന്നോക്കമുള്ള കുട്ടികളെ കണ്ടെത്തി മുഖ്യ ധാരയിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് വിജയസ്പര്‍ശം. സ്‌കൂള്‍ തല ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ തസ്ലീന സലാം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും മലപ്പുറം ജില്ലാഭരണകൂടവും സംയുക്തമായാണ് 'വിജയസ്പര്‍ശം' നടപ്പിലാക്കുന്നത്. 'വിജയഭേരി' ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയവരാണ് മലപ്പുറം ജില്ലയിലെ പൊതുസമൂഹം എന്നും. ഇന്ന് മലപ്പുറം പൊതുവിദ്യാഭ്യാസ രംഗത്ത് ഉന്നതിയിലെത്തിയത് അതിന്റെ പ്രതിഫലനമാണെന്നും പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദ് അഭിപ്രായപ്പെട്ടു. എസ് എം സി ചെയര്‍മാന്‍ കെ എം പ്രതീപ് കുമാര്‍, എം പി ടി എ പ്രസിഡണ്ട് സൗമ്യ, കുട്ടന്‍ മാസ്റ്റര്‍, സോമരാജ് പാലക്കല്‍, മുഹമ്മദ് നബീല്‍ പി, എന്നിവര്‍ സംസ...
Kerala

ബന്ധു വീട്ടിലെ വിരുന്ന് കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങവെ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് നവവധു മരിച്ചു ; വരന്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട്: കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധുവിന് ദാരുണാന്ത്യം. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് വച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷ മരിച്ചു. ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിന്റെ പരിക്ക് ഗുരുതമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ജൂണ്‍ 4ാം തീയതി ആയിരുന്നു ഇവരുടെ വിവാഹം....
error: Content is protected !!