പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചതിനു പിന്നാലെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ.
37,719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണിയിലെ ജെയ്ക്ക് സി തോമസിനെയാണ് ചാണ്ടി ഉമ്മന്‍ തോല്‍പ്പിച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഔദ്യോഗികഫലം പുറത്തുവന്നപ്പോള്‍ ചാണ്ടി ഉമ്മന് 80144 വോട്ടും ജെയ്ക്ക് സി തോമസിന് 42425 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ 6558 വോട്ട് നേടി. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ നേടിയത്. യുഡിഎഫിന്റെ 41 എം എല്‍ എ മാരില്‍ ഏറ്റവും വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മനാണ്. തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവും ഇനി ചാണ്ടി ഉമ്മന്റെ പേരിലാ...