മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും
കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ ഫുൾ സ്റ്റാക്ക് വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്മെന്റ് യൂസിങ് പൈത്തൺ, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്സ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ 0494-2697288, 8590605276 എന്ന നമ്പറിൽ ബന്ധപ്പെടണം.
----------------------------------
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ആയൂർവേദിക് പഞ്ചകർമ്മ അസിസ്റ്റൻസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ്സ് ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തപ്പെടുന്ന കോഴ്സിന് ഒരു വർഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ. പ്രാക്ടിക്കൽ ട്...



























