Thursday, October 29

Tag: Latest news

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

കറവപ്പശു, കാട വളർത്തൽ പരിശീലനം ആതവനാട് മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഡിസംബർ നാല്, അഞ്ച് തീയതികളിൽ കറവപ്പശു, കാട വളർത്തൽ എന്നിവയിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ 04942962296 എന്ന നമ്പറിൽ ബന്ധപ്പെടുക. -------------- രജിസ്റ്റർ ചെയ്യണം കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്്മെന്റ് (രജിസ്ട്രേഷൻ ആൻഡ് റഗുലേഷൻ) ആക്ട് 2018 പ്രകാരം രജിസ്റ്റർ ചെയ്യാത്തതോ പുതുക്കാത്തതോ ആയ എല്ലാ സ്ഥാപനങ്ങളും അടിയന്തിരമായി രജിസ്റ്റർ ചെയ്യണം. അല്ലാത്ത പക്ഷം പ്രസ്തുത നിയമ പ്രകാരം രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പടെ ഉള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ------------------ പ്രവാസികൾക്കായി സംരംഭകത്വ പരിശീലന പരിപാടി പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിൽ സൗജന്യ ഏകദിന സംരംഭകത്വ ...
പരപ്പനങ്ങാടിയില്‍ 19 കാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി
Local news, Other

പരപ്പനങ്ങാടിയില്‍ 19 കാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി

പരപ്പനങ്ങാടി : കാറിലെത്തിയ സംഘം 19 കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ കൊടപ്പാളി മലയമ്പാട്ട് റോഡില്‍ വെച്ചാണ് സംഭവം. വെള്ള ഷിഫ്റ്റ് കാറില്‍ എത്തിയ സംഘം യുവതിയെ കടന്നു പിടിക്കുകയും ആക്രമിക്കുകയും പിടിച്ചുവലിച്ചു കാറില്‍ കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. ചെറുത്തുനിന്നതോടെ യുവതിയെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് എത്തി യുവതിയില്‍ നിന്ന് മൊഴിയെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സി.സി.ടി.വി. പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു....
സ്വന്തമായൊരു സ്‌കൂള്‍ കെട്ടിടമെന്ന മോഹവുമായി വിദ്യഭ്യാസ മന്ത്രിയെ കാണാന്‍ കുരുന്നുകളെത്തി ; ചേര്‍ത്ത് നിര്‍ത്തി, ഒടുവില്‍ സ്വപ്‌ന സാഫല്യം
Malappuram, Other

സ്വന്തമായൊരു സ്‌കൂള്‍ കെട്ടിടമെന്ന മോഹവുമായി വിദ്യഭ്യാസ മന്ത്രിയെ കാണാന്‍ കുരുന്നുകളെത്തി ; ചേര്‍ത്ത് നിര്‍ത്തി, ഒടുവില്‍ സ്വപ്‌ന സാഫല്യം

സ്വന്തമായൊരു സ്‌കൂള്‍ കെട്ടിടമെന്ന മോഹവുമായി നവകേരള സദസില്‍ വിദ്യഭ്യാസ മന്ത്രിയെ കാണാന്‍ എത്തിയ കുരുന്നുകള്‍ മനസ് നിറഞ്ഞാണ് മടങ്ങി പോയത്. ഏറനാട് നിയോജക മണ്ഡലം നവകേരള സദസ്സില്‍ പങ്കെടുക്കുമ്പോള്‍ ആണ് അരീക്കോട് ജി എം എല്‍ പി സ്‌കൂളിലെ കുഞ്ഞുങ്ങള്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ കാണാന്‍ എത്തിയത്. നാരായണന്‍ മാഷിനൊപ്പമാണ് കുട്ടികള്‍ മന്ത്രിയെ കാണാന്‍ വേദിയിലെത്തിയത്. കുട്ടികള്‍ ഒരു നിവേദനവും കൊണ്ടുവന്നിരുന്നു. നിവേദനം സ്വീകരിച്ച മന്ത്രി കുട്ടികളില്‍ നിന്നും സ്‌കൂളിലെ അധ്യാപകരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 1931 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ആണ് അരീക്കോട് ജി എം എല്‍ പി സ്‌കൂള്‍. തങ്ങളുടെ സ്‌കൂളിന് സ്വന്തമായൊരു കെട്ടിടം വേണം. 93 വര്‍ഷമായി വാടക കെട്ടിടത്തിലാണ് അരീക്കോട് വെസ്റ്റ് ജി.എം.എല്‍.പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് 400 ഓളം കുട്ടികള്‍ പഠ...
ചോലനായ്ക്കരുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തിച്ച് വിനോദ് മാഞ്ചീരി
Malappuram, Other

ചോലനായ്ക്കരുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തിച്ച് വിനോദ് മാഞ്ചീരി

പെരിന്തൽമണ്ണ : ആദിവാസി മേഖലയിലെ വികസന വിഷയങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തിച്ച് പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത സദസ്സിൽ വിനോദ് മാഞ്ചീരി. ചോലനായ്‌ക്ക ആദിവാസിവിഭാഗത്തിലെ ബിരുദധാരിയും കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നരവംശ ശാസ്ത്ര ഗവേഷക വിദ്യാർത്ഥിയുമാണ് വിനോദ്. ഗാഢവനങ്ങളുടെ ഉൾത്തടങ്ങളിലെ പ്രകൃതിജീവിതത്തിൽനിന്ന്‌ പുറത്തുകടന്ന്‌, ഒട്ടേറെ വെല്ലുവിളികളെ മറികടന്നാണ്‌ വിനോദ്‌ തന്റെ യാത്ര തുടരുന്നത്‌. ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ, അമ്മമാരിലും കുഞ്ഞുങ്ങളിലും കാണുന്ന വിളർച്ച പ്രശ്നങ്ങൾക്ക് പരിഹാരം, ഇ ഗ്രാന്റ് വിഷയം, പുതുക്കിയ ബദൽ സ്കൂൾ സംവിധാനം, പ്രീ മെടിക് സംവിധാനം തുടങ്ങിയ കാര്യങ്ങൾ പ്രഭാത സദസ്സിൽ അദ്ദേഹം ഉന്നയിച്ചു. നിലവിൽ ഡിഗ്രി വിദ്യാർത്ഥികൾക്കായി നൽകി വരുന്ന ഇ ഗ്രാന്റ് കൃത്യമായി നൽകുന്നതിനും, അമ്മമാരിലെയും കുഞ്ഞുങ്ങളിലെയും വിളർച്ചയും ...
ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളിയായ യുവ എന്‍ജിനീയര്‍ മരിച്ചു
Malappuram, Obituary, Other

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളിയായ യുവ എന്‍ജിനീയര്‍ മരിച്ചു

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കേ യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളിയായ യുവ എന്‍ജിനീയര്‍ മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് എയുപി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ചക്കാലക്കുത്ത് റോഡില്‍ പുല്‍പയില്‍ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും മകന്‍ സച്ചിന്‍ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. അബുദാബിയില്‍നിന്ന് ഷാര്‍ജയിലെ താമസസ്ഥലത്തേക്ക് കാര്‍ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം നടന്നത്. സച്ചിന്റെ ഭാര്യ ഷാര്‍ജയിലായിരുന്നു. ഷാര്‍ജയിലുള്ള ഭാര്യ അപൂര്‍വയെയുംകൂട്ടി ഇന്ന് നാട്ടിലേക്ക് വരേണ്ട ദിവസം ആയിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. അതിന് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്...
നവകേരള നിർമ്മിതിക്ക് ക്രിയാത്മക നിർദ്ദേശങ്ങളുമായി പ്രഭാത സദസ്സ്
Malappuram, Other

നവകേരള നിർമ്മിതിക്ക് ക്രിയാത്മക നിർദ്ദേശങ്ങളുമായി പ്രഭാത സദസ്സ്

പെരിന്തൽമണ്ണ : നവകേരളത്തിനായുള്ള ആശയങ്ങളും ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ച് പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത സദസ്സ്. പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളാണ് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമൊപ്പം പ്രഭാത യോഗത്തിൽ പങ്കെടുത്തത്. അതിഥികൾക്കൊപ്പമിരുന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് യോഗം ആരംഭിച്ചത്. പെരിന്തൽമണ്ണയുടെ വികസനത്തിന് ഗതാഗത കുരുക്കിന് പരിഹാരമായി റെയിൽവേ മേൽപ്പാലത്തോട് കൂടിയ മാനത്ത്മംഗലം ഓരാടം ബൈപ്പാസ് നിർമാണം സംബന്ധിച്ച് ആവശ്യമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് മുൻ എംഎൽഎ വി. ശശികുമാർ അഭ്യർത്ഥിച്ചു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സർക്കാർ ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലേക്കുള്ള ത...
മരിച്ച നിലയിൽ എത്തിച്ചിട്ടും ആശുപത്രിയിലെ രേഖകളിൽ ഉൾപ്പെടുത്താത്തത് ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷിക്കണം : മനുഷ്യാവകാശ കമ്മീഷൻ
Kerala, Other

മരിച്ച നിലയിൽ എത്തിച്ചിട്ടും ആശുപത്രിയിലെ രേഖകളിൽ ഉൾപ്പെടുത്താത്തത് ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷിക്കണം : മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ : പുതുക്കാട് താലൂക്ക് ആശുപത്രിയിൽ മരിച്ച നിലയിൽ ബന്ധുക്കൾ കൊണ്ടുവന്നയാളുടെ വിവരങ്ങൾ ആശുപത്രി രേഖകളിൽ ഉൾപ്പെടുത്താത്തത് സംബന്ധിച്ച് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അംഗം വി. കെ. ബീനാകുമാരിയുടേതാണ് ഉത്തരവ്. 2019 ഡിസംബർ 6 നാണ് മനോഹരൻ എന്നയാളെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചത്. മനോഹരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരൻ അഞ്ചേരി കോലോത്ത് വളപ്പിൽ ശിവദാസൻ സമർപ്പിച്ച പരാതിയിലാണ് നടപടി. എന്നാൽ തൃശൂർ ജില്ലാ പോലീസ് മേധാവി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ മരണത്തിൽ ദുരൂഹതയില്ലെന്ന് മൂത്ത സഹോദരൻ മൊഴി നൽകിയിട്ടുള്ളതായി പറയുന്നു. എന്നാൽ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് പരാതിക്കാരൻ വാദിച്ചു. തുടർന്ന് കമ്മീഷന്റെ മുഖ്യ അന്വേഷൻ ഉദ്യോഗസ്ഥനെ കമ്മീഷൻ അന്വേഷണത്തിന് ചുമതലപ്പെടുത്തി. 2019 ഡിസംബർ 6 ന് നെഞ്ചുവേദനയെ തുടർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയി...
സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്കും എടുക്കുന്ന തെളിഞ്ഞ നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് ജനങ്ങളുടെ ഈ വികാരം ; മുഖ്യമന്ത്രി
Malappuram, Other

സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്കും എടുക്കുന്ന തെളിഞ്ഞ നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് ജനങ്ങളുടെ ഈ വികാരം ; മുഖ്യമന്ത്രി

മലപ്പുറം : സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്കും എടുക്കുന്ന തെളിഞ്ഞ നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് ജനങ്ങളുടെ ഈ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നാല് ദിവസത്തെ പര്യടനം ഇന്ന് പൂര്‍ത്തിയാവുമ്പോള്‍ ജില്ലയിലൂടെയുള്ള യാത്ര ഈ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയുടെ കാഴ്ച കൂടിയാണ് കാണുന്നതെന്ന് അദ്ദേഹം പെരിന്തല്‍മണ്ണയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് മലപ്പുറം ജില്ലയില്‍ നാല് ദിവസത്തെ പര്യടനം ഇന്ന് പൂര്‍ത്തിയാവുകയാണ്. പൊന്നാനിയില്‍ തുടങ്ങി ഇന്ന് പെരിന്തല്‍മണ്ണയില്‍ എത്തി നില്‍ക്കുന്ന മലപ്പുറം ജില്ലയിലൂടെയുള്ള യാത്ര ഈ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയുടെ കാഴ്ച കൂടിയാണ്. വഴിനീളെ ജനങ്ങള്‍ സ്വയമേവ കാത്തു നില്‍ക്കുകയാണ്. ആവേശത്തോടെ അഭിവാദ്യം ചെയ്യുന്നു. സര്‍ക്കാര്‍ ചെയ്ത ...
സംസ്ഥാനത്തെ ക്രമസമാധനപാലനം ഏറ്റവും മികച്ച നിലയിൽ: മന്ത്രി മുഹമ്മദ് റിയാസ്
Malappuram, Other

സംസ്ഥാനത്തെ ക്രമസമാധനപാലനം ഏറ്റവും മികച്ച നിലയിൽ: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ക്രമസമാധാനപാലനം ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കൊല്ലത്തെ സംഭവം അതിന് ഉദാഹരണമാണ്. ഏഴ് വർഷത്തിനിടയിൽ ജന സൗഹൃദ സമീപനത്തിൽ രാജ്യത്തിന് മാതൃകയാവുന്ന സമീപനമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മങ്കട നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വർഗീയ കലാപങ്ങളുണ്ടാക്കാൻ പലരും ശ്രമിച്ചിട്ടും നടക്കാത്തത് ഇവിടുത്തെ ആഭ്യന്തരവകുപ്പിന്റെ കൃത്യമായ ഇടപെടൽമൂലമാണ്. ഇവിടെ കേരള പോലീസിനെ ശരിയായ ദിശയിലാണ് നയിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു വരുകയാണ്. മാനവീക ഐക്യത്തിന്റെ നാടായ മങ്കടയിൽ രണ്ട് വർഷം കൊണ്ട് 129 കിലോമീറ്റർ റോഡ് ബി.എം ആൻഡ് ബി.സി പൂർത്തിയാക്കി. ഇത് 70 ശതമാത്തിലധികം വരും. സംസ്ഥാന ശരാശരിയേക്കാളധികം മങ്കട മണ്ഡലത്തിൽ നടപ്പിലാക്കിയതാ...
ആരോഹി 2023′ ഒളവട്ടൂർ ഡി.എൽ.എഡ്​ കലോത്സവം സമാപിച്ചു
Malappuram, Other

ആരോഹി 2023′ ഒളവട്ടൂർ ഡി.എൽ.എഡ്​ കലോത്സവം സമാപിച്ചു

കൊണ്ടോട്ടി: ഒളവട്ടൂർ ഡി.എൽ.എഡ്​ അദ്ധ്യാപക വിദ്യാർഥികളുടെ 2023 _2024 വർഷത്തെകോളേജ് കലോത്സവം ആരോഹി 2023' ഭിന്നശേഷി അവാർഡ് ജേതാവ് അമൽ ഇഖ്ബാൽ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ്.കെ.കെ അധ്യക്ഷത വഹിച്ചു. സമാപന ചടങ്ങിൽ ആരോഹി 2023 ലെ ഓവറോൾ ചാമ്പ്യൻമാർക്കുള്ള ട്രോഫി പ്രിൻസിപ്പൽ മുഹമ്മദ്.കെ.കെ നൽകി. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ചു സർട്ടിഫിക്കറ്റുകളും ,മെഡലും നൽകി ആദരിച്ചു.ചടങ്ങിൽ സംസ്ഥാന കലോത്സവത്തിലെ വിജയികൾ ശിബില ശെറിൻ.എം ,റാഷിദ്.പിഎന്നിവർ മുഖ്യാതിഥികളായി. യൂണിയൻ അഡ്വൈസർ വിനോദിനി .കെ.കെ,ആർട്സ് കോർഡിനേറ്റർ ഷാഹിന.ടി,സൗദ.ബി ,ശ്രുതി.കെ.കെ, സുഹറ.എ,അബ്ദു റസാഖ്,അൽത്താഫ്.സി,നജ്മുദ്ധീൻ .പി ,കെ.എം.ഇസ്മായിൽ, യൂണിയൻ ചെയർമാൻ സനൂബ്. ട്ടി ,മുഹമ്മദ് റിസ്‌വാൻ .പി,രതീഷ്,ഹംസ കൊണ്ടോട്ടി എന്നിവർ പ്രസംഗിച്ചു....
മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ആരോഗ്യ കേരളം: വിവിധ തസ്തികകളിൽ ഒഴിവ് ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴിൽ ജി.ബി.വി.എം കോർഡിനേറ്റർ, ലാബ് ടെക്‌നീഷ്യർ, ജെ.എച്ച്.ഐ തുടങ്ങിയ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഡിസംബർ രണ്ടിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. https://forms.gle/zN7YmsgddeeQy4hR6 എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതല് വിവരങ്ങൾ ആരോഗ്യകേരളത്തിന്റെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 8589009377, 98467 --------------------- പാലിയേറ്റീവ് കെയർ നഴ്‌സിങ് കോഴ്‌സിന് അപേക്ഷിക്കാം ബേസിക്ക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റീവ് കെയർ നഴ്‌സിങ് (ബി.സി.സി.പി.എൻ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ/ബി.എസ്.സി നഴ്‌സിങ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ഒന്നര മാസമാണ് കോഴ്‌സ് ൈദർഘ്യം. താത്പര്യമുള്ളവർ ഡിസംബർ നാലിന് രാവിലെ 11ന് പെരിന്തൽമണ്ണ ജില്ലാ ആശുപ്രതി പാലിയേറ്റീവ് കെയർ ട്രൈനിങ് സെന്ററിൽ...
നവകേരള സദസ്സ്: ജില്ലയില്‍ മൂന്നു ദിവസം കൊണ്ട് ലഭിച്ചത് 53,446 നിവേദനങ്ങള്‍
Malappuram, Other

നവകേരള സദസ്സ്: ജില്ലയില്‍ മൂന്നു ദിവസം കൊണ്ട് ലഭിച്ചത് 53,446 നിവേദനങ്ങള്‍

മലപ്പുറം : നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍ മൂന്ന് ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ 53,446 നിവേദനങ്ങളാണ് ലഭിച്ചത്. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,735 നിവേദനങ്ങളും ഇന്നലെ 21,845 നിവേദനങ്ങളും ലഭിച്ചു. ഇന്നലെ മഞ്ചേരി - 5683, കൊണ്ടോട്ടി -7259, മങ്കട - 4122, മലപ്പുറം -4781 എന്നിങ്ങനെ നിവേദനങ്ങള്‍ ലഭിച്ചു. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി-4317, കോട്ടയ്ക്കല്‍-3673, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. പൊന്നാനി-4192, തവനൂര്‍-3766, തിരൂര്‍-4094, താനൂര്‍-2814 എന്നിങ്ങനെയാണ് തിങ്കളാഴ്ച നിവേദനങ്ങള്‍ ലഭിച്ചത്....
കോട്ടക്കൽ പോലീസ് സ്റ്റേഷൻ ആക്രമം : മുഴുവൻ പ്രതികളേയും വെറുതെ വിട്ടു
Other

കോട്ടക്കൽ പോലീസ് സ്റ്റേഷൻ ആക്രമം : മുഴുവൻ പ്രതികളേയും വെറുതെ വിട്ടു

മലപ്പുറം : കോട്ടക്കൽ പോലീസ് സ്റ്റേഷൻ ആക്രമത്തിൽ മുഴുവൻ പ്രതികളേയും മലപ്പുറം ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതി വെറുതെ വിട്ടു. 2007 ൽ ഏറെ കോളിളക്കം സൃഷ്ടിച്ച ജില്ലയിൽ നടന്ന ആർ.എസ് സംഘർഷത്തിൽ നിരവധി അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. പരപ്പനങ്ങാടിയിൽ മാധ്യമ പ്രവർത്തകനായ ഹമീദ് പരപ്പനങ്ങാടിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ തിരിച്ചടി ഭയന്ന് എൻ.ഡി.എഫ് നേതാക്കളായ എ.സഇദ്, അബ്ദുറഹിമാൻ ബാഖവി എന്നിവരെ അറസ്റ്റ് ചെയ്ത് കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചതിനെ തുടർന്ന് സംഘടിച്ചെത്തിയ എൻ.ഡി.എഫ് പ്രവർത്തകർ ആയുധങ്ങളുമായി പോലീസ് സ്റ്റേഷൻ ആക്രമിച്ചെന്നായിരുന്നു കേസ്. കൊടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് സംഭവങ്ങൾ അരങ്ങേറിയത്. 51 ഓളം പ്രതികളുണ്ടായിരുന്ന കേസിൽ 153 (A )അടക്കം ചാർത്തിരുന്നു. ഇതിൽ ഇരുപത്തി ഒന്നാം പ്രതി വിചാരണ വേളയിൽ മരണപെട്ടിരുന്നു. 2 പേർ വിദേശത്തുമാണ് ബാക്കിയുള്ള 48...
നവകേരള സദസ് ; എസ്എംഎ ബാധിച്ച 18 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ ചികിത്സ ; നന്ദി അറിയിക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം ജുവല്‍ റോഷന്‍ എത്തി
Local news, Other

നവകേരള സദസ് ; എസ്എംഎ ബാധിച്ച 18 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ ചികിത്സ ; നന്ദി അറിയിക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം ജുവല്‍ റോഷന്‍ എത്തി

തിരൂരങ്ങാടി : എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് 18 വയസ്സു വരെയുള്ള ചികിസ സൗജന്യമാക്കിയ സര്‍ക്കാര്‍ നടപടിക്ക് മുഖ്യമന്ത്രിയെ കണ്ട് നന്ദി അറിയിക്കാന്‍ ജുവല്‍ റോഷന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തി. പരപ്പനങ്ങാടി പുത്തന്‍ പീടിക സ്വദേശിയാണ്. നവകേരള സദസ്സിന്റെ ഭാഗമായി പരപ്പനങ്ങാടി എത്തിയപ്പോള്‍ നവകേരള സദസ് തിരുരങ്ങാടി മണ്ഡലം ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തിന്റെ വീട്ടില്‍ വച്ചായിരുന്നു പ്രസ്തുത കൂടികാഴ്ചക്ക് അവസരമൊരുങ്ങിയത്. ജനിതക ഘടനയിലെ തകരാറു മൂലം ജന്‍മനാ സംഭവിക്കുന്ന ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിലെ എസ്എംഎ (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) രോഗികളായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഏറെ ആശ്വാസം നല്‍കുന്ന നടപടിയാണ് നവകേരള സദസ്സിലെ ചര്‍ച്ചകള്‍ക്കിടയില്‍ ഗവണ്‍മെന്റ് കൈകൊണ്ട ഈ തീരുമാനം. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് അപൂര്‍വ്വ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 18 വയസ്സുവരെയുള്ളവരുടെ ചികിത്...
ചക്രക്കസേരയിലെ അമലിന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് മുഖ്യമന്ത്രി
Malappuram, Other

ചക്രക്കസേരയിലെ അമലിന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് മുഖ്യമന്ത്രി

മലപ്പുറം : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറം വുഡ്ബൈൻ ഹോട്ടലിൽ നടന്ന പ്രഭാത യോഗത്തിൽ താൻ അടക്കമുള്ള ഭിന്നശേഷി വിഭാഗം ആളുകൾ അനുഭവിക്കുന്ന ദുരിതങ്ങൾ ചുണ്ടിക്കാട്ടാനും പുതിയ കാര്യങ്ങൾ നിർദേശിക്കാനുമായി എത്തിയതായിരുന്നു കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമൽ ഇഖ്ബാൽ. മുഖ്യമന്ത്രിയെ നേരിട്ട് കാണാനും സംവധിക്കാനുമായതിന്റെ സന്തോഷത്തിലാണ് ഈ 18കാരൻ. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ശാസ്ത്രീയമാക്കണമെന്നും സ്പെഷ്യൽ സ്‌കൂൾ ടീച്ചർമാരെ സ്‌കൂളുകളിൽ സ്ഥിരപ്പെടുത്തണമെന്നും ഭിന്നശേഷിക്കാർ വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ വിൽപ്പന നടത്താൻ സർക്കാറുമായി സഹകരിച്ച് സ്റ്റാർട്ടപ്പ് തുടങ്ങണമെന്നും അമൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ജന്മനാ സെറിബ്രൽ പാൾസി ബാധിതനായ ഇദ്ദേഹം പത്താം വയസ്സുവരെ എഴുതാനോ വായിക്കാനോ കഴിയാത്ത അവസ്ഥ...
രാജ്യത്തിനാകെ സന്തോഷം പകര്‍ന്ന ദിനം ; മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala, Malappuram, Other

രാജ്യത്തിനാകെ സന്തോഷം പകര്‍ന്ന ദിനം ; മുഖ്യമന്ത്രി പിണറായി വിജയന്‍

മലപ്പുറം ; രാജ്യത്തിനാകെ സന്തോഷം പകര്‍ന്ന ദിനമായിരുന്നു ഇന്നലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് ആശ്വാസ വാര്‍ത്തകളാണ് നമുക്ക് മുന്നിലുള്ളതെന്നും ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍ എല്ലാവരേയും രക്ഷപ്പെടുത്താനായി എന്നതാണ് ഒരു കാര്യമെന്നും രണ്ടാമത്തേത് കൊല്ലം ഓയൂര്‍ കാറ്റാടി മുക്കില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ട് പോയ ആറു വയസുകാരി അബിഗേല്‍ സാറയെ സുരക്ഷിതമായി കണ്ടെത്താന്‍ കഴിഞ്ഞതാണെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് രാജ്യത്തിനാകെ സന്തോഷം പകര്‍ന്ന ദിനമായിരുന്നു ഇന്നലെ. രണ്ട് ആശ്വാസ വാര്‍ത്തകളാണ് നമുക്ക് മുന്നിലുള്ളത്. ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍ എല്ലാവരേയും രക്ഷപ്പെടുത്താനായി എന്നതാണ് ഒരു കാര്യം. 400 മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിജയകരമായി ഇന്നലെ പ...
നവകേരള സദസ്സ്: ജില്ലയില്‍ രണ്ടുദിവസം കൊണ്ട് ലഭിച്ചത് 31,582 നിവേദനങ്ങള്‍
Local news, Malappuram, Other

നവകേരള സദസ്സ്: ജില്ലയില്‍ രണ്ടുദിവസം കൊണ്ട് ലഭിച്ചത് 31,582 നിവേദനങ്ങള്‍

തിരൂരങ്ങാടി : നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍ രണ്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ ആകെ 31,582 നിവേദനങ്ങളാണ് ലഭിച്ചത്. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,850 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,732 നിവേദനങ്ങളുമാണ് ലഭിച്ചത്. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി- 4314, കോട്ടയ്ക്കല്‍-3673, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച നടന്ന സദസ്സുകളില്‍ ലഭിച്ച നിവേദനങ്ങളുടെ എണ്ണം. 14775 നിവേദനങ്ങളാണ് ആദ്യദിനം നവകേരള സദസ്സ് സംഘടിപ്പിച്ച പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍ നിയോജക മണ്ഡലങ്ങളില്‍ നിന്നായി സ്വീകരിച്ചത്. പൊന്നാനി -4193, തവനൂര്‍-3674, തിരൂര്‍ -4094, താനൂര്‍ -2814 എന്നിങ്ങനെയാണ് മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍....
മഞ്ഞപ്പിത്തം ; ചെമ്മാട് സ്വകാര്യ ബസ് സ്റ്റാന്റിനെതിരെയും നഗരസഭക്കെതിരെയും നവ കേരള സദസ്സില്‍ പരാതി നല്‍കി എസ്ഡിപിഐ
Local news, Other

മഞ്ഞപ്പിത്തം ; ചെമ്മാട് സ്വകാര്യ ബസ് സ്റ്റാന്റിനെതിരെയും നഗരസഭക്കെതിരെയും നവ കേരള സദസ്സില്‍ പരാതി നല്‍കി എസ്ഡിപിഐ

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയുടെ പരിസര പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ മലിന ജലം ഒഴുക്കി വിടുന്നതായി കണ്ടെത്തിയ ചെമ്മാട് സ്വകാര്യ ബസ്റ്റാന്റിനെതിരെയും നടപടിയെടുക്കാത്ത തിരൂരങ്ങാടി നഗരസഭക്കെതിരെയും മുഖ്യമന്ത്രിയുടെ നവ കേരള സദസ്സില്‍ പരാതി നല്‍കി എസ്ഡിപിഐ. മലിന ജലം ഒഴുക്കി നാടിനെ ദുരിതത്തിലാക്കുന്ന സ്വകാര്യ ബസ് സ്റ്റാന്റിനെതിരെ അതിനു കൂട്ടുനില്‍ക്കുന്ന തിരൂരങ്ങാടി മുനിസിപ്പാലിറ്റിക്കെതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് തിരുരങ്ങാടി ഡിവിഷന്‍ 30 പരിസരവാസികളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ജാഫര്‍ ചെമ്മാട് നവകേരള സദസ്സില്‍ പരാതി നല്‍കിയത്. ചെമ്മാട്ടെ ബസ് സ്റ്റാന്റായി സ്വകാര്യവ്യക്തി നിര്‍മ്മിച്ച തട്ടി കൂട്ട് നാടകത്തിന് കൂട്ട് നിന്ന തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി നടപടി അന്യേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. ബസ് സ്റ്റാന്റ് നിര്‍മ്മിക്കുന്നതിന്...
വഴിയെന്ന സ്വപ്നം പൂർത്തീകരിക്കാൻ നവകേരള സദസ്സിൽ പ്രതീക്ഷയോടെ ഷൈലജയെത്തി
Local news, Other

വഴിയെന്ന സ്വപ്നം പൂർത്തീകരിക്കാൻ നവകേരള സദസ്സിൽ പ്രതീക്ഷയോടെ ഷൈലജയെത്തി

വേങ്ങര : വാഹനങ്ങൾ വീട്ടിലേക്ക് എത്താൻ പാകത്തിലുള്ള വഴി എന്ന സ്വപ്നവുമായാണ് കണ്ണമംഗലം മേമ്മാട്ടുപാറ സ്വദേശി ഷൈലജ വേങ്ങര മണ്ഡലം നവ കേരള സദസ്സിലെത്തിയത്. ജന്മനാ ഭിന്നശേഷികാരിയായ ഷൈലജ വർഷങ്ങളായി വീൽചെയറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. പരസഹായമില്ലാതെ സഞ്ചരിക്കാൻ ഒരു ഇലക്ട്രിക്ക് വീൽചെയറും ഇവർക്കാവശ്യമുണ്ട്. തന്റെ ആവശ്യങ്ങൾ നവകേരള സദസ്സിൽ പരിഗണിക്കുമെന്ന ഉറച്ച പ്രതീക്ഷയോടെയാണ് പരിപാടിയിലെത്തിയത്. പരാതി കൊടുത്ത ശേഷം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നേരിട്ട് കണ്ടാണ് ശൈലജ വീട്ടിലേക്ക് മടങ്ങിയത്. ഷൈലജയുമായി സംസാരിച്ച ആരോഗ്യമന്ത്രി വീണ ജോർജ് ഇവരുടെ പ്രയാസങ്ങൾ ഉടനടി പരിഹരിക്കാമെന്ന ഉറപ്പും നൽകി....
തിരൂരങ്ങാടിയിൽ നടന്നത് വികസന വിപ്ലവം: മന്ത്രി സജി ചെറിയാൻ
Local news, Other

തിരൂരങ്ങാടിയിൽ നടന്നത് വികസന വിപ്ലവം: മന്ത്രി സജി ചെറിയാൻ

തിരൂരങ്ങാടി : കഴിഞ്ഞ ഏഴര വർഷത്തിനിടെ തിരൂരങ്ങാടി മണ്ഡലത്തിൽ നടന്നത് വികസനത്തിന്റെ വിപ്ലവമാണെന്ന് മന്ത്രി സജി ചെറിയാൻ. പരപ്പനങ്ങാടി അവുക്കാദർകുട്ടി നഹാ സ്റ്റേഡിയത്തിൽ നടന്ന തിരൂരങ്ങാടി മണ്ഡല നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കക്ഷി രാഷ്ട്രീയത്തിനതീതമായ വികസനമാണ് തിരൂരങ്ങാടി മണ്ഡലത്തിൽ നടപ്പാക്കിയത്. ഇതു വരെ ലഭിക്കാത്ത സഹായമാണ് മലപ്പുറം ജില്ലയ്ക്ക് ഈ സർക്കാർ നൽകിയത്. 113 കോടി രൂപ ചെലവിലാണ് പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ നടപ്പാക്കുന്നത്. 58 ലക്ഷം രൂപ ചെലവിൽ മലബാർ വിപ്ലവത്തിന്റെ നിത്യ സ്മാരകമായി ജില്ലാ പൈതൃക മ്യൂസിയം ആരംഭിച്ചു. 96.8 കോടി രൂപയുടെ കുടിവെള്ള പദ്ധതിയും നടപ്പാക്കി. തിരൂരങ്ങാടി നഗരസഭയിൽ 14.3 കോടി രൂപയുടെ കുട്ടി വെള്ള പദ്ധതി അനുവദിച്ചു. 25.57 കോടി രൂപയ്ക്ക് പരപ്പനങാടിയിൽ കോടതി കെട്ടിടം, പൂക്കിപ്പറമ്പ്- പതിനാറുങ്ങൽ ബൈപ്പാസ് നിർമ്മാണത്തിന് 100 കോടി രൂപ, സ്ക...
മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അറിയിപ്പുകള്‍ ==================== വൈദ്യുതി മുടക്കം എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (നവംബർ 29) രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ എടരിക്കോട് സബ്‌സ്റ്റേഷനിൽ നിന്നുള്ള 33 കെ.വി ഒതുക്കുങ്ങൽ ഫീഡറിലും 33 കെ.വി കൂരിയാട് ഫീഡറിലും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ------------------- തുക അനുവദിച്ചു മഞ്ചേരി നഗരസഭയിലെ വലിയട്ടിപറമ്പ് റോഡ് പ്രവൃത്തിക്ക് വെള്ളപ്പൊക്ക ദുരിതശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 4.9 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ------------ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് 2022ന് അപേക്ഷ ക്ഷണിച്ചു സംസ്ഥാന സര്‍ക്കാരിന്റെ 2022ലെ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ച വികസനോന്‍മുഖ റിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്, വാര്‍ത്താചി...
നവകേരള സദസ്സ്: ഇന്ന് മലപ്പുറത്ത് ഗതാഗത ക്രമീകരണം
Malappuram, Other

നവകേരള സദസ്സ്: ഇന്ന് മലപ്പുറത്ത് ഗതാഗത ക്രമീകരണം

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മലപ്പുറം നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി ഇന്ന് (നവംബർ 29ന്) മലപ്പുറം നഗരത്തിൽ വൈകീട്ട് നാല് മുതൽ രാത്രി എട്ട് വരെ ഗതാഗത ക്രമീകരണം. നവകേരള സദസ്സിനായി മഞ്ചേരി റോഡിലൂടെ വരുന്ന വാഹനങ്ങൾ മലപ്പുറം മൂന്നാംപടി ജൂബിലി റോഡിലൂടെ പെരിന്തൽമണ്ണ റോഡിലെ നവകേരള സദസ്സ് പ്രധാന കവാടത്തിന് മുന്നിൽ ആളെ ഇറക്കി ബസുകൾ എം.എസ്.പി ഹൈസ്‌കൂൾ ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ എം.എസ്.പി വർക്ക്‌ഷോപ്പ് ഗേറ്റിലൂടെ എം.എസ്.പി പരേഡ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. കോഴിക്കോട് റോഡിലൂടെ വരുന്ന വാഹനങ്ങൾ മച്ചിങ്ങൽ മുണ്ടുപറമ്പ് ബൈപാസിലെത്തി മൂന്നാംപടി ജൂബിലെ റോഡിലൂടെ പെരിന്തൽമണ്ണ റോഡിലെ പ്രധാന കവാടത്തിന് മുന്നിൽ ആളെ ഇറക്കി ബസുകൾ എം.എസ്.പി ഹൈസ്‌കൂൾ ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ എം.എസ്.പി വർക്ക്‌ഷോപ്പ് ഗേറ്റിലൂടെ എം.എസ്.പി പരേഡ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. തിരൂർ റോഡിലൂടെ വരുന്ന വാഹനങ്ങൾ...
നവകേരള സദസ്സ് നാടിനു വേണ്ടി: മന്ത്രി കെ.കൃഷ്ണൻ കുട്ടി
Local news, Malappuram, Other

നവകേരള സദസ്സ് നാടിനു വേണ്ടി: മന്ത്രി കെ.കൃഷ്ണൻ കുട്ടി

തിരൂരങ്ങാടി : കക്ഷിരാഷ്ട്രീയഭേദമില്ലാതെയാണ് പിണറായി വിജയൻ സർക്കാർ സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി. നവകേരള സദസ്സ് നാടിന് വേണ്ടിയുള്ളതാണെന്നും ഇതിൽ നിന്ന് വിട്ടു നിൽക്കുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം വിവിധ വികസന പദ്ധതികൾക്കായുള്ള വിഹിതം ബോധപൂർവ്വം കുറക്കുകയാണ്. കേന്ദ്ര വിഹിതത്തിൽ ഭീമമായ കുറവാണ് ഉണ്ടായത്. കാർഷിക മേഖലയിൽ ബജറ്റ് വിഹിതത്തിൽ 7468 കോടിയുടെ കുറവുണ്ടായി. കൃഷിക്കാരെ ഇതു കാര്യമായി ബാധിക്കും. ഗ്രാമവികസന വിഹിതത്തിൽ 32418 കോടിയുടെയും തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ 38000 കോടിയുടെ കുറവാണുണ്ടായത്. ഇതൊക്കെ ബോധപൂർവമായാണ് കേന്ദ്രം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു....
വെറും വാക്കുകളല്ല, ചരിത്രനേട്ടങ്ങളാണ് സർക്കാരിന് അവതരിപ്പിക്കാനുള്ളത്: മന്ത്രി അഹമ്മദ് ദേവർ കോവിൽ
Local news, Other

വെറും വാക്കുകളല്ല, ചരിത്രനേട്ടങ്ങളാണ് സർക്കാരിന് അവതരിപ്പിക്കാനുള്ളത്: മന്ത്രി അഹമ്മദ് ദേവർ കോവിൽ

മലപ്പുറം: വെറും വാക്കുകളല്ല, വികസനത്തിന്റെ ചരിത്രനേട്ടങ്ങളാണ് സർക്കാരിന് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ളതെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. തിരൂരങ്ങാടി മണ്ഡലത്തിലെ നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയ പാത തുടങ്ങിയ വികസന പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് 25% ചെലവ് സംസ്ഥാന സർക്കാർ വഹിക്കാമെന്ന ഉറപ്പിൽ ദേശീയ പാത 66 പദ്ധതിക്ക് പുതുജീവൻ വെച്ചത്. വിഴിഞ്ഞം തുറമുഖം പദ്ധതി യാഥാർഥ്യമായതോടെ വിപുലമായ രീതിയിൽ കണ്ടെയ്നറുകൾ എത്തിക്കാൻ കഴിയുന്ന സ്ഥിതിയുണ്ടായിരിക്കുകയാണ്. മൂന്നു കപ്പലുകളാണ് ഇതുവരെ തുറമുഖത്ത് അടുപ്പിക്കാൻ കഴിഞ്ഞത്. ഈ രീതിയിലുള്ള ചരിത്രനേട്ടങ്ങളാണ് സർക്കാരിന് അവതരിപ്പിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും നിരവധി വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. അ...
വസ്തുതകൾ പൊതുജനം മനസ്സിലാക്കുന്നതിന്റെ നേർസാക്ഷ്യമാണ് നിറഞ്ഞ നവകേരള സദസ്സ്: മുഖ്യമന്ത്രി
Local news, Other

വസ്തുതകൾ പൊതുജനം മനസ്സിലാക്കുന്നതിന്റെ നേർസാക്ഷ്യമാണ് നിറഞ്ഞ നവകേരള സദസ്സ്: മുഖ്യമന്ത്രി

വള്ളിക്കുന്ന് : വസ്തുതകൾ പൊതുജനം മനസ്സിലാക്കുന്നതിന്റെ നേർസാക്ഷ്യമാണ് നവകേരള സദസ്സിന് ലഭിക്കുന്ന മികച്ച വരവേൽപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലിക്കറ്റ് സർവകലാശാല ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ഉന്നമനത്തിന് സ്വീകരിച്ച നടപടികൾക്ക് തടസ്സം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനങ്ങൾ ജനങ്ങൾ അറിയിക്കേണ്ടതുണ്ട്. സർക്കാർ പരിപാടി ബഹിഷ്കരിക്കേണ്ട ആവശ്യം ആർക്കുമില്ല. 2006- 2011 വർഷം സംസ്ഥാനത്തെ നികുതി വളർച്ച 23.24 % ആയിരുന്നു. ഇത് 2011ലെ സർക്കാർ വന്നപ്പോൾ കുത്തനെ കുറഞ്ഞു. അധികവായ്പ എടുക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടമായത്. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ മുൻ സർക്കാർ വരുത്തിവെച്ച സാമ്പത്തിക കുടിശ്ശിക അടക്കമുള്ള ബാധ്യതകളാണ് ഏറ്റെടുക്കേണ്ടി വന്നത്. ആ അവസ്ഥയിൽ നിന്നാണ് ഓഖി, പ്രളയം, നി...
കാത്തിരിപ്പിനൊടുവില്‍ സന്തോഷ നിമിഷം വന്നെത്തി ; അഭിഗേല്‍ സുരക്ഷിതം ; കുട്ടിയെ കണ്ടെത്തി
Kerala, Other

കാത്തിരിപ്പിനൊടുവില്‍ സന്തോഷ നിമിഷം വന്നെത്തി ; അഭിഗേല്‍ സുരക്ഷിതം ; കുട്ടിയെ കണ്ടെത്തി

കൊല്ലം ഒഴൂരില്‍ നിന്ന് തട്ടികൊണ്ടുപോയ ആറുവയുകാരിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു. പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി....
കുസാറ്റ് ദുരന്തം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Kerala, Other

കുസാറ്റ് ദുരന്തം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് നാലു പേർ മരിക്കാനിടയായ സാഹചര്യം വിശദമായി പരിശോധിച്ച് രണ്ടാഴ്ചക്കം അടിയന്തര റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ കേസെടുത്തു. സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കണം. ആലുവ റൂറൽ എസ്.പിക്കും കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കുമാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നോട്ടീസയച്ചത്. സർവകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. ഒറ്റ വാതിൽ മാത്രമാണ് ഹാളിനകത്തേക്ക് കയറാൻ ഉണ്ടായിരുന്നത്. 2500 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ ഒരു വാതിൽ മാത്രം ഉണ്ടായത് പിഴവാണ്. പോലീസിന്റെ സുരക്ഷ ഉണ്ടായിരുന്നില്ല. ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമി ആവശ്യപ്പെട്ടു....
തിരൂരിൽ ചേർന്ന മന്ത്രിസഭായോഗ തീരുമാനങ്ങൾ
Malappuram, Other

തിരൂരിൽ ചേർന്ന മന്ത്രിസഭായോഗ തീരുമാനങ്ങൾ

പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും തിരുവനന്തപുരം, പാലക്കാട് തൃശ്ശൂർ എൻജിനീയറിങ് കോളേജുകളിൽ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും. എംടെക് കോഴ്സുകൾ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്:സ്ട്രക്ച്ചറൽ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ) പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ്: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് ഡാറ്റാ സയൻസ് ഇൻറർനെറ്റ് ഓഫ് തിങ്സ് തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജ്: റോബോട്ടിക്സ് ആന്റ് ഓട്ടോമേഷൻ എൻജിനീയറിങ് ഡിസൈൻ 18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും എം ടെക്കിന് ഉണ്ടാവുക. ബിടെക് കോഴ്സുകൾ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് : ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ) തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്: സൈബർ ഫിസിക്കൽ സിസ്റ്റം ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ) ബി.ടെക് വിഭാഗത്തിൽ...
സർക്കാരിന്റേത് കാലാനുസൃതമായ വികസന സമീപനം: മന്ത്രി ആർ ബിന്ദു
Other

സർക്കാരിന്റേത് കാലാനുസൃതമായ വികസന സമീപനം: മന്ത്രി ആർ ബിന്ദു

താനൂർ : സംസ്ഥാനം ഉയർത്തിപ്പിടിച്ച മികച്ച മാതൃകകളുടെ ചുവടുപിടിച്ച് പുതിയ ലോകം ആവശ്യപ്പെടുന്ന കാലാനുസൃതമായ വികസന സമീപനമാണ് സർക്കാരിന്റേതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. താനൂർ ഉണ്ണ്യാൽ സ്റ്റേഡിയത്തിൽ നടന്ന താനൂർ മണ്ഡലതല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യം രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം - 0.71%. ഈ പട്ടികയിൽ ഉൾപ്പെട്ട ഏകദേശം 64000 കുടുംബങ്ങളെ സമ്പൂർണ്ണമായി പുനരുദ്ധരിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതികൾ പുരോഗമിക്കുന്നു. ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുന്നതിനുള്ള എല്ലാവിധ പിന്തുണയും സർക്കാർ നൽകും. ഭവന രഹിതർ ഇല്ലാത്ത കേരളത്തെ സൃഷ്ടിക്കും. വയോജനക്ഷേമം, ഭക്ഷ്യസുരക്ഷ, ടൂറിസം, സ്റ്റാർട്ട്‌ അപ്പ് മിഷൻ, ദേശീയ - സംസ്ഥാനപാത വികസനം തുടങ്ങി ഒട്ടേറെ മേഖലകളിൽ കേരളം ഒന്നാമതാണ്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും മ...
6 വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; 3 പേര്‍ കസ്റ്റഡിയില്‍
Kerala, Other

6 വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; 3 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ 3 പേര്‍ കസ്റ്റഡിയിലെടുത്തെന്ന് സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി. ഇവര്‍ക്ക് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. അതേസമയം തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്ററില്‍ പൊലീസ് പരിശോധന നടത്തി. കാര്‍ വാഷിംഗ് സെന്ററില്‍ നിന്ന് നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ശ്രീകണ്ഠാപുരത്തെ കാര്‍ വാഷിങ് സെന്ററില്‍ പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ഉടമ ഉള്‍പ്പടെ രണ്ടുപേരെ കസ്റ്റഡിയിലെടത്തത്. ഇതിന് മുമ്പ് ശ്രീകാര്യത്ത് നിന്ന് ഒരാളെ കസ്റ്റഡിയില്‍ എടുത്തിയിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് ശ്രീകണ്ഠാപുരത്തെ കാര്‍ വാഷിങ് സെന്ററില്‍ പരിശോധന നടത്തിയത്. ...