Friday, January 2

Tag: Latest news

തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികളുടെ സമര്‍പ്പണം നാളെ
Other

തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികളുടെ സമര്‍പ്പണം നാളെ

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികളില്‍ പൂര്‍ത്തിയായ കല്ലക്കയം ജലശുദ്ധീകരണശാല. കരിപറമ്പ് വാട്ടര്‍ ടാങ്ക് തുടങ്ങിയവയുടെ ഉദ്ഘാടനം നാളെ (ചൊവ്വ) കാലത്ത് 10 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്ലൈനിൽ നിർവഹിക്കും. കരിപറമ്പ് ടൗണില്‍ നടക്കുന്ന പരിപാടിയില്‍ കെ.പി.എ മജീദ് എം.എല്‍.എ അധ്യക്ഷവഹിക്കും. കരിപറമ്പ് വാട്ടര്‍ ടാങ്ക് തുറന്ന ശേഷം കരിപറമ്പ് ടൗണിലെ വേദിയിലേക്ക് പുറപ്പെടും. ഏറെ നാളെത്തെ സ്വപ്നമാണ് നിറവേറുന്നത്. കക്കാട് വാട്ടര്‍ ടാങ്കും ചന്തപ്പടി ടാങ്കും അന്തിമഘട്ടത്തിലാണ്. പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നു. 500-ഓളം കുടുംബങ്ങള്‍ക്ക് ഇതിനകം സൗജന്യമായി കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്. 10000 മീറ്ററിലേറെ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ചെമ്മാട് വാട്ടര്‍ ടാങ്കിലേക്ക് കല്ലക്കയത്ത് നിന്നും 2800 മീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് വെള്ളമെത...
Other

നന്നമ്പ്ര തട്ടത്തലം റോഡിന് ജനകീയ ഉദ്ഘാടനം നടത്തി

നന്നമ്പ്ര പഞ്ചായത്തിലെ നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള നവീകരിക്കാതെ രാഷ്ട്രീയ അവഗണനയിലായിരുന്ന 16ാം വാർഡിലെ തറയിൽ താഴം തട്ടത്തലം റോഡ് ജനകീയ വിഷയമായി ഏറ്റെടുത്തുകൊണ്ട് 120 മീറ്റർ നീളമുള്ള റോഡ് വാർഡ്മെമ്പർ ടി പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ ജനകീയമായി കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കി. ജനകീയമായി സംഘടിപ്പിച്ച ചടങ്ങിൽ റോഡ് വാർഡ് മെമ്പർ ടി.പ്രസന്നകുമാരി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. മുഖ്യാതിഥിയായി ബിജെപി സംസ്ഥാന സമിതി അംഗം സയ്യിദ് ബാദുഷ തങ്ങൾ, മണ്ഡലം പ്രസിഡണ്ട്‌ റിജു സി രാഘവ്, വാസു കൊടിഞ്ഞിയത്ത്, ഷാജൻ വി വി, ഉദയകുമാർ സി, പരമേശ്വരൻ മച്ചിങ്ങൽ, മുഹമ്മദ് അലി എൻ, സുബ്രഹ്മണ്യൻ കെ, ഷാഫി എൻ, റഹീം എൻ, രാഘവൻ പി, വിനീത് കെ, സൈദലവി സിപി, വർഡ് കോഡിനേറ്റർ മധുസുദൻ എന്നിവർ സംസാരിച്ചു...
Other

തിരൂരങ്ങാടി യൂണിറ്റി ഫൗണ്ടേഷന്റെ വിവിധ സാമൂഹ്യ പദ്ധതികൾക്ക് ചൊവ്വാഴ്ച തുടക്കമാകും

തിരൂരങ്ങാടി: തിരുരങ്ങാടി യൂണിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികളുടെ ഉൽഘാടനം നാളെ (ചൊവ്വ) 12:45 ന് എം പി അബ്ദുസമദാനി എം പി നിർവ്വഹിക്കുന്നു. യൂണിറ്റി പകൽവീട് പദ്ധതി, മുതിർന്ന പൗരന്മാർക്കും വീടകങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കും ഒത്തുചേരലിനും മാനസിക ഉല്ലാസത്തിനുംലക്ഷ്യമിട്ടുള്ളതാണ്. ഡോ: കമാൽ പാഷ ലൈബ്രറി & റീഡിംഗ് റൂം, ഡ്രസ്സ് ബാങ്ക്, റീയൂസിംഗ് സെൻ്റർ, സൗജന്യ മെഡിക്കൽ ക്ലിനിക്ക്, യൂണിറ്റി വെബ്സൈറ്റ് ലോഞ്ചിംഗ് തുടങ്ങിയ പദ്ധതികളും ഇതോടൊപ്പം ഉൽഘാടനം നിർവ്വഹിക്കപ്പെടും. യൂണിറ്റി റീയൂസിങ് സെന്റർ,യൂണിറ്റി ഡ്രസ് ബാങ്ക് എന്നീ പദ്ധതികളിലേക്ക്, വീടുകളിൽ ഉപയോഗശൂന്യമായി കിടക്കുന്നതും മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താവുന്നതുമായ വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, സൈക്കിളുകൾ തുടങ്ങിയവ നൽകാൻ തയ്യാറുള്ളവർ അറിയിച്ചാൽ യൂണിറ്റി പ്രവർത്തകർ വന്ന് കളക്റ്റ് ചെയ്യുമെന്ന് ഭാരവാ...
Politics

തിരൂരങ്ങാടി നഗരസഭ വിവാദത്തിൽ സെക്രട്ടറിക്കെതിരെ ആരോപണവുമായി മുസ്ലിം ലീഗ്

തിരൂരങ്ങാടി : നഗരസഭ 1.20 കോടി രൂപയുടെ പദ്ധതി റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ നഗരസഭ സെക്രട്ടറി എം വി.റംസി ഇസ്മയിലിന് എതിരെ ഗുരുതരമായ ആരോപണവുമായി മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി രംഗത്തെത്തി. നഗരസഭക്കെതിരെയുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും സെക്രട്ടറി യുടെ പ്രവർത്തനങ്ങളിൽ അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭ സെക്രട്ടറിയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് തിരൂരങ്ങാടി മുന്‍സിപ്പല്‍ മുസ്്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സുധാര്യമായ നിര്‍വ്വഹണത്തിന് തീരുമാനമെടുത്ത കൗണ്‍സിലിനെതിരെ സി.പി.ഐ.എമ്മിന് വേണ്ടി സെക്രട്ടറി നടത്തുന്ന പരിഹാസ്യമായ സമീപനം ഇതിന് തെളിവാണ്. നഗരസഭ സാങ്കേതിക വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ നിര്‍വ്വഹണം നടത്തേണ്ട പദ്ധതികള്‍ കൗണ്‍സില്‍ തീരുമാനമില്ലാതെ സ്വന്തം നിലക്ക് താന്‍ ...
Other

അന്ന് ജ്വല്ലറി ഉടമ; പിന്നെ അതിദാരിദ്ര്യ കയത്തിൽ; സർക്കാരിന്റെ കൈത്താങ്ങിൽ ജീവിതം തിരിച്ചുപിടിച്ച 65-കാരൻ

മലപ്പുറം : "രണ്ടു നാലു ദിനം കൊണ്ടൊരുത്തനെതണ്ടിലേറ്റി നടത്തുന്നതും ഭവാൻ" എന്ന പൂന്താനം വരികളുടെ വേദനാജനകമായ അനുഭവസാക്ഷ്യമായിരുന്നു തിരുന്നാവായ നെല്ലോട്ടുപറമ്പിൽ 65-കാരനായ ഉണ്ണിക്കൃഷ്ണന് ജീവിതം. ഒരു നാൾ പ്രവാസി, പിന്നെ ജ്വല്ലറി ഉടമ; അവിടെ നിന്നും ഒന്നുമില്ലായ്മയുടെ അഗാധ ഗർത്തിലേക്ക്.ആ അവസ്ഥയിൽ നിന്നും അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ രക്ഷാതുമ്പിൽ പിടിച്ചു കരകയറിയ സംഭവബഹുലമായ ജീവിതമാണ് നാട്ടുകാർ ഉണ്ണ്യേട്ടൻ എന്ന് വിളിക്കുന്ന ഉണ്ണിക്കൃഷ്ണന്റേത്. 25 വർഷം ഖത്തറിലും ദുബായിലുമായി ജോലി നോക്കിയ ഉണ്ണികൃഷ്ണൻ 2002 ലാണ് പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിൽ വീട് വെച്ച അയാൾ സമ്പാദ്യം കൊണ്ട് കാദനങ്ങാടിയിൽ 'തൃപ്തി ജ്വല്ലറി' എന്ന സ്വർണ്ണക്കട തുടങ്ങി ജുവലറി മുതലാളിയായി. ഭാര്യയും നാല് പെണ്മക്കളുമൊത്ത് നല്ല രീതിയിൽ ജീവിച്ചുവരുന്നതിനിടെ കുടുബാംഗങ്ങളുമായി പ്രശ്നങ്ങൾ ഉടലെടുത്തു. വീടിന്റ...
Kerala

ഏഷ്യൻ അറബിക് ഡിബേറ്റ് ചാംപ്യൻഷിപ്പ്; ദാറുൽഹുദാ ജേതാക്കൾ

മസ്കറ്റ് (ഒമാൻ): ഖത്തർ ഡിബേറ്റിന് കീഴിൽ ഒമാനിൽ നടന്ന മൂന്നാമത് ഏഷ്യൻ അറബിക് ഡിബേറ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാല ടീം ജേതാക്കളായി. ഇന്തോനേഷ്യയിലെ ചെണ്ടേക്യ മുസ്ലിം യൂണിവേഴ്സിറ്റിയെ മറികടന്നാണ് ചരിത്രനേട്ടം. പാകിസ്താനിലെ ബിനൊരിയ യൂണിവേഴ്സിറ്റിയായിരുന്നു സെമി ഫൈനലിൽ എതിരാളികൾ. ലെബനാൻ ആർട്സ് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റി, ഖത്തറിലെ ലുസൈൽ യൂണിവേഴ്സിറ്റി, തായ്‌ലൻഡ്, ഒമാൻ, മലേഷ്യ തുടങ്ങിയ ടീമുകളെ മറികടന്നായിരുന്നു നൺ അറബ് കാറ്റഗറിയിൽ സെമി ഫൈനലിൽ പ്രവേശിച്ചത്. ടീമംഗങ്ങളായ ഫഹ്മീദ് ഖാനും മുഹമ്മദ് ശകീബും ബെസ്റ്റ് ഡിബേറ്റേഴ്സായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പതിനെട്ട് രാജ്യങ്ങളിൽ നിന്നും നാൽപ്പതോളം ടീമുകൾ പങ്കെടുത്ത ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ദാറുൽഹുദായുടെ രണ്ട് ടീമുകളാണ് പങ്കെടുത്തത്. ഡിഗ്രി അവസാന വർഷ വിദ്യാർഥികളായഫഹ്മിദ് ഖാൻ അഞ്ചച്...
Local news

തെന്നല പഞ്ചായത്ത് ഭിന്നശേഷി സ്കൂളിന് ശിലാസ്ഥാപനം നടത്തി

തെന്നല : പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും മറ്റുമായി ഭിന്നശേഷി സ്ക്കൂൾ & റീ ഹാബിലിറ്റേഷൻ കേന്ദ്രം തുടങ്ങുന്നതിനായി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനകർമ്മം പഞ്ചായത്ത് പ്രസിഡണ്ട് സലീന കരുമ്പിൽ നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് കെ. അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ജനകീയ ഫണ്ട് സമാഹരണത്തിലൂടെ കമ്മിറ്റി പിരിച്ചെടുത്ത 57 ലക്ഷം രൂപക്ക് വാങ്ങിയ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. 20.55 സെൻ്റ് സ്ഥലം പഞ്ചായത്തിൻ്റെ പേരിൽ കൈമാറിയതാണ്.മെമ്പർമാരായ ബാബു എൻ കെ , നസീമ സി പി , സുലൈഖ പെരിങ്ങോടൻ, റൈഹാനത്ത് പി.ടി, അഫ്സൽ പി.പി, സലീം മച്ചിങ്ങൽ, ബുഷ്റ അക്ബർ പൂണ്ടോളി, മണി കാട്ടകത്ത്, സാജിദ എം കെ, മറിയാമു എം പി, മുഹ്സിന നന്നമ്പ്ര, മറിയാമു. ടി, എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ അബ്ദുഹാജി മണ്ണിൽ, എം പി കുഞ്ഞിമൊയ്തീൻ, പി.ടി. സലാഹു, ഹംസ ചീരങ്ങൻ ,വി.പി. അലി, നാസർ ചീരങ്ങൻ...
Local news

കൊട്ടന്തല അങ്കണവാടി വെസ്റ്റ് റോഡ് ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി : പാർലമെന്റ് മുൻ എംപി ഇ ടി മുഹമ്മദ് ബഷീറിന്റെ എംപി ലാൻഡ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കൊട്ടന്തല അങ്കണവാടി വെസ്റ്റ് റോഡ് ഉദ്ഘാടനം ബഹു എംഎൽഎ കെപിഎ മജീദ് സാഹിബ് നിർവഹിച്ചു നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് ഡെപ്യൂട്ടി ചെയർപേഴ്സൺ ഷാഹിദ ബിപി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹയറുന്നിസ താഹിർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹറ വി, സിഡിഎസ് ചെയർപേഴ്സൺ സുഹറാബി, കൗൺസിലർമാരായ അബ്ദുൽ അസീസ് കൂളത്ത്, ഖദീജത്തുൽ മരിയത്ത്, ബേബി അച്യുതൻ,ഹരീറ ഹസ്സൻ കോയ, ഫൗസിയ മുഹമ്മദ്, ഫാത്തിമ റഹീം, ജുബൈരിയ കുന്നുമ്മൽ, ഉമ്മുകുൽസു, മുൻ മെമ്പർ പിസി ബാലൻ, എ സുബ്രഹ്മണ്യൻ, എ ആർ കെ അബ്ദുറഹ്മാൻകുട്ടി , , ഫൈസൽ കളത്തിൽ, പി കെ കുഞ്ഞുട്ടി, സുബ്രഹ്മണ്യൻ എ, സിഡിഎസ് മെമ്പർ എന്നിവർ പ്രസംഗിച്ചു...
Other

വോട്ടർപട്ടികയുടെ എസ് ഐ ആർ പരിഷ്‌ക്കരണം; ജില്ലയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

വോട്ടർപട്ടികയുടെ എസ്.ഐ.ആർ.പരിഷ്കരണം: രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു ജില്ലയിലെ വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ചേർന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. യോഗ്യരായ ഒരു പൗരനും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും അതേ സമയം യോഗ്യതയില്ലാത്ത ഏതെങ്കിലും വ്യക്തിയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഉറപ്പ് വരുത്തുക എന്നതാണ് പ്രത്യേക തീവ്ര പരിഷ്കരണം നടപ്പിലാക്കുന്നതിലൂടെ സാധ്യമാകുന്നതെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് യാതൊരു വിധ ആശങ്കയും വേണ്ടെന്നും ജി...
Education

കേന്ദ്രസർക്കാരിന്റെ ഫെലോഷിപ്പിന് അർഹയായി ഷഹാന ഷെറിൻ

തേഞ്ഞിപ്പലം : ഫെല്ലോഷിപ്പിന് അർഹയായികടലുണ്ടി നഗരം സ്വദേശിനി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഫിസിക്സിൽ ഗവേഷണം നടത്തുന്ന ഒന്നാംവർഷ വിദ്യാർഥിനി ഷഹാന ഷെറിൻ വി ക്ക് കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പരിമണ ഫെലോഷിപ്പിന് അർഹയായി. നാഷണൽ ക്വാണ്ടം മിഷന്റെ ഭാഗമായി കേന്ദ്രസർക്കാർ നൽകിവരുന്ന ഫെലോഷിപ്പ് ആണിത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്സ് വിഭാഗം തലവനായ ഡോക്ടർ ലിബു കെ അലക്സാണ്ടറുടെ കീഴിലാണ് ഗവേഷണം നടത്തുന്നത്. കേരളത്തിലെ സർവ്വകലാശാലകളിൽ നിന്നും തെരഞ്ഞെടുത്ത ഏക വിദ്യാർഥിനി യാണ്. കടലുണ്ടി നഗരം എ എം യു പി സ്കൂൾ പ്രധാനധ്യാപകനായ വി അബ്ദുൽ ജലീൽ മാസ്റ്ററുടെയും അധ്യാപികയായ റൈഹാനത്ത് ടീച്ചറുടെയും മകളാണ്. ബാംഗ്ലൂർ ഐ.ഐ എസ് സി ഗവേഷക വിദ്യാർഥിയായ മുഹമ്മദ് സജീറിന്റെ ഭാര്യയാണ്....
Obituary

ദുബായിൽ മരിച്ച റിയാസിന്റെ മയ്യിത്ത് ഇന്ന് നാട്ടിലെത്തും

തിരൂരങ്ങാടി : റിയാസ് ഒടുവിൽ തിരിച്ചെത്തുന്നു: ഒമ്പത് വർഷത്തെ പ്രവാസത്തിനൊടുവിൽ നാട്ടിൽ എത്തുന്നത് ജീവനില്ലാത്ത ശരീരമായി. മയ്യിത്ത് ഇന്ന് നാട്ടിലെത്തും. നാടിൻ്റെ പ്രതീക്ഷകളും കുടുംബത്തിൻ്റെ സ്വപ്നങ്ങളുമായി ഒമ്പത് വർഷം മുൻപ് വിദേശത്തേക്ക് പോയ കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പരേതനായ പനക്കൽ മുഹമ്മദിന്റെ മകൻ റിയാസിന്റെ (46) മയ്യിത്ത് ഇന്ന് നാട്ടിലെത്തും. ഉച്ചയ്ക്ക് ദുബായിൽ നിന്നും ഫ്ളൈറ്റിൽ കൊണ്ടുവരുന്ന മയ്യിത്ത് വൈകുന്നേരം 6.30 ന് കരിപ്പൂരിൽ എത്തും. വീട്ടിലെത്തിച്ച് രാത്രി 9 ന് കൊടിഞ്ഞി പള്ളിയിൽ നിസ്കാര ശേഷം ഖബറടക്കും. റിയാസ് ദുബായ് ദേര യിലെ താമസ സ്ഥലത്താണ് മരിച്ചത്. അർധ രാത്രി മുറിയിലെ ശുചിമുറിയിൽ വെച് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. രാവിലെയാണ് കൂടെയുള്ള തമാസക്കാർ അറിഞ്ഞത്. പോലിസ് നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും. അവധി കഴിഞ്ഞ് 9 വർഷം മുമ്പാണ് റിയാസ് ദുബായിലെ ജോലി സ്ഥലത്തേ...
Education

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഡ്രോൺ പരിശീലന ശില്പശാല

ഡ്രോൺ പരിശീലന ശില്പശാല കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എൻട്രപ്രണർഷിപ്പും (സി.ഐ.ഇ.) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയും (എൻ.ഐ.ഇ.എൽ.ഐ.ടി.) കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും സംയുക്തമായി പഞ്ചദിന “ഡ്രോൺ / യു.എ.എസ്. അലൈഡ് ടെക്‌നോളജി” സ്കിൽ ഡെവലപ്മെന്റ് ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു.. നവംബർ 10 മുതൽ 14 വരെ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എൻട്രപ്രണർഷിപ്പിലാണ് പരിശീലനം. 60 സീറ്റാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8156832705, 8851100290, ഇ-മെയിൽ : [email protected]. രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/BnL6XyCbgBNduvAi9 പി.ആർ. 1417/2025 കാലിക്കറ്റിലെ പെൻഷൻകാർ ജീവൽ പത്രിക സമർപ്പിക്കണം കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിരമിച്ച മുഴുവൻ പെൻഷൻകാരും ജീവൽ പത്രികയും നോൺ എംപ്ലോയ്‌മെ...
Crime

പരപ്പനങ്ങാടിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

പരപ്പനങ്ങാടി : ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. പുത്തരിക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നു വൈകുന്നേരം 6 മണിക്കാണ് സംഭവം. പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ - (36 ) ആണ് ഭാര്യമേഘ്നയെ വെട്ടിയത്. ഇവർ തമ്മിൽ തെറ്റി പിരിഞ്ഞിരിക്കുകയായിരുന്നു. ഇവരുടെ കുട്ടികളെ കാണാൻ ഭർത്താവിൻ്റെ വീട്ടിലെത്തിയ മേഘ്നയെ കാണാൻ ഭർത്താവ് സമ്മതിച്ചില്ലത്രെ ഇതിനെ ചൊല്ലി വാക്ക് തർക്കം നടത്തുകയും ഭർത്താവ് വീട്ടിലെ വെട്ട് കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനെ പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു പരിക്കേറ്റ യുവതിയെ തിരൂരങ്ങാടി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Crime

ബെംഗളൂരുവിൽ ഡെലിവറി ബോയിയെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശിയും ഭാര്യയും പിടിയിൽ

ബെംഗളൂരു : ബെംഗളുരു: ഡെലിവറി ബോയിയെ പിന്തുടർന്ന് മനഃപൂർവം കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയ കേസിൽ മലപ്പുറം സ്വദേശിയായ യുവാവും ഭാര്യയും അറസ്റ്റിൽ. കളരിപ്പയറ്റ് പരിശീലകനായ മലപ്പുറം സ്വദേശി മനോജ് കുമാറും(32) ജമ്മുകശ്മീർ സ്വദേശിയായ ഭാര്യ ആരതി ശർമ(30)യുമാണ് അറസ്റ്റിലായത്. കെമ്പട്ടള്ളി സ്വദേശിയായ ദർശൻ (24) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒക്ടോബർ 25 ന് രാത്രിയിലാണ് സംഭവം. സംഭവത്തില്‍ മരണപ്പെട്ട ദർശൻ തന്റെ സുഹൃത്ത് വരുണിനൊപ്പം മോട്ടോർ സൈക്കിളിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. പ്രതികള്‍ കാറിലാണ് യാത്ര ചെയ്തിരുന്നത്. കാറിന്റെ കണ്ണാടിയില്‍ മോട്ടോർ സൈക്കിള്‍ ഉരസിയതുമായി ബന്ധപ്പെട്ട് ആരംഭിച്ച ചെറിയ തർക്കം പിന്നീട് വലിയ അപകടത്തിനാണ് വഴി വച്ചത്.പ്രതികളായ ദമ്ബതികള്‍ മോട്ടോർ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന യാത്രികരെ 2 കിലോമീറ്ററോളം പിന്തുടർന്ന് മനപൂർവ്വം ഇടിച്ചിട്ടതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്ത...
Local news

പി.എം ശ്രീ വിദ്യാഭ്യാസ മേഖലയെ തകർക്കും : കെ.എ.ടി.എഫ്

തിരൂരങ്ങാടി: പി.എം ശ്രീ പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസ വ്യവസ്ഥയെ തകർക്കാനുള്ള നീക്കമാണെന്ന് കെ.എ.ടി.എഫ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി. മുഹമ്മദ് കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് പി. മുസ്തഫ കോഴിച്ചെന അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.എം ശ്രീ പദ്ധതിയുടെ പേരിൽ സർക്കാർ സ്കൂളുകൾ പ്രൈവറ്റൈസേഷനിലേക്കും വിദ്യാഭ്യാസ തുല്യതയുടെ തകർച്ചയിലേക്കും നീങ്ങുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് ചുള്ളിപ്പാറ, ട്രഷറർ വാഹിദ് മൊറയൂർ, ഷറഫുദ്ധീൻ ഹസ്സൻ, മുജാഹിദ് പനക്കൽ, പി.പി. അബ്ദുൽ നാസർ, ഇർഫാൻ ചെറുമുക്ക്, അബ്ദുള്ള ഹുദവി, അബ്ദു റസാഖ് ഹുദവി, ഷിഹാബ് കഴുങ്ങിൽ കെ.കെ. ഹബീബ വെന്നിയൂർ എന്നിവർ പ്രസംഗിച്ചു.മൂന്ന് സബ് ജില്ലകളിലെ സമ്മേളനങ്ങൾ, മാഗസിൻ പുറത്തിറക...
Sports

സ്‌കൂൾ ഒളിമ്പിക്‌സ്: സംസ്ഥാന ജേതാക്കളായ ജില്ലയിലെ കായിക താരങ്ങൾക്ക് സ്വീകരണം നൽകി

തിരൂർ : സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ ജേതാക്കളായ മലപ്പുറം ജില്ലയിലെ കായികതാരങ്ങൾക്ക് തിരൂരിൽ മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ സ്വീകരണം നൽകി. കുറുക്കോളി മൊയ്‌തീൻ എം.എൽ.എ., ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി. ഹൃഷികേശ് കുമാർ, തിരൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ കെ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് യു. സൈനുദ്ദീൻ, സ്പോർട്സ് കൗൺസിൽ എക്സ‌ിക്യൂട്ടീവ് അംഗം കെ. വത്സല, സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി.ആർ. അർജുൻ, സ്പോർട്‌സ് കൗൺസിൽ പരിശീലകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു....
Obituary

ആത്മഹത്യക്ക് ശ്രമിച്ച പുകയൂർ സ്വദേശിനിയായ ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു

തിരൂരങ്ങാടി : കോഴിക്കോട് : ഗവ.ഡെൻ്റൽ കോളജ് ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച പുകയൂർ സ്വദേശിയായ ഡെൻ്ൽ പിജി ഒന്നാം വർഷ വിദ്യാർഥിനി മരണപ്പെട്ടു. എ ആർ നഗർ പുകയൂർ ഒളകര സ്വദേശി അണ്ണങ്ങാടൻ മുസ്തഫയുടെ മകൾ സഹല ബീഗം (27) ആണ് മരിച്ചത്. കോഴിക്കോട് ഗവണ്മെന്റ് ഡെന്റൽ കോളേജിലെ എംഡിഎസ് ഒന്നാം വർഷ വിദ്യാർഥിനിയാണ്. 23 ന് ആണ് സംഭവം. ഹോസ്റ്റലിൽ നിന്നു ക്ലാസിലേക്ക് പോയ സഹപാഠികൾ കൂട്ടുകാരിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായ വിദ്യാർഥിനി ഐസിയുവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച്ച 11.30 ന് മരിച്ചു. കഴിഞ്ഞവർഷത്തെ അഖിലേന്ത്യാ ഡെൻ്റൽ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയിരുന്നു. ഈയിടെയാണ് വിവാഹിതയായത്. ഭാര്യയും ഭർത്താവും കോഴിക്കോട് ഡെൻ്റൽ കോളേജിലാണ് ബിഡിഎസിന് പഠിച്ചിരുന്നത്....
Local news

പോലീസ് സേനയുടെ സേവന പ്രവർത്തനങ്ങളെ നേരിട്ടറിഞ്ഞ് നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ

കോഴിച്ചെന : ചെട്ടിയാൻകിണർ ഗവ. ഹൈസ് കൂൾ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ ക്ലാരി റാപിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ആസ്ഥാനം സന്ദർശിച്ചു പോലീസ് സേന യുടെ പ്രവർത്തനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കി,ആയുധ പ്രദർശനം, ദുരന്ത നിവാരണ ബോധ വൽക്കരണ ക്ലാസ്സ് എന്നിവയും സംഘടിപ്പിച്ചിരുന്നു. എകെ-47, മെഷീൻ ഗൺ, -എസ്എൽആർ റൈഫിൾ, റിവോൾവ റുകൾ, ഗ്രനേഡുകൾ എന്നിവ നേരിട്ടു കാണാനും പ്രവർത്തന രീതികൾ,ബ്രീട്ടീഷ് നിർമ്മിത ആയുധപ്പുരയും അതിൻ്റെ സാങ്കേതിക മികവും വിദ്യാർത്ഥികൾ നേരിട്ട് കണ്ടു മനസ്സിലാക്കിഎസ്. ഐ മനോജ് എം. വി, എ.എസ് ഐ മാരായ യാസിർ സി പി , വിനീത് എന്നിവർ നേതൃത്വം നൽകി.ജൂനിയർ റെഡ്ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട്, ജെസ്ന ടീച്ചർ എന്നിവർ പങ്കെടുത്തു....
Local news

പരപ്പനങ്ങാടി ഗവ. എൽപി സ്കൂളിലെ അശാസ്ത്രീയ ബാഡ്മിൻ്റൺ കോർട്ട് നിർമ്മാണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പരപ്പനങ്ങാടി : ഗവ. എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ മുൻസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് അശാസ്ത്രീയമായി നിർമ്മിച്ച ബാഡ്മിൻ്റൺ കോർട്ട് കാരണം സ്കൂൾ കോമ്പൗണ്ടിൽ മഴം വെള്ളം കെട്ടി കിടക്കുന്നത് വിദ്യാർത്ഥികൾക്ക് സ്കൂളിൽ പ്രവേശിക്കുന്നതിനും, കായിക പ്രവർത്തനങ്ങൾക്കും തടസം നേരിടുന്നതിന്നെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ ചെട്ടിപ്പടി മേഖല കമ്മറ്റി. കഴിഞ്ഞ ദിവസമാണ് സ്കൂൾ ഗേറ്റിനോട് ചേർന്ന് ബാഡ്മിൻ്റൺ കോർട്ട് നിർമ്മാണം ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി തറ ഭാഗം കോൺഗ്രീറ്റ് ചെയ്ത് ഉയർത്തിയത് കാരണം മഴവെള്ളം സ്കൂൾ കോമ്പൗണ്ടിൽ കെട്ടി കിടക്കുകയാണ്. സ്കൂളിലേക്ക് കെട്ടി കിടക്കുന്ന ജലത്തിൽ ചവിട്ടി വേണം ക്ലാസ് റൂമുകളിലേക്ക് എത്തുവാൻ. ഇതേ സ്കൂൾ കോമ്പൗണ്ടിൽ തന്നെയാണ് ഭിന്ന ശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ. മോഡൽ ലാബ് സ്കൂൾ പ്രവർത്തിക്കുന്നതെന്നും, മഴ വെള്ളം കെട്ടി കിടക്കുന്നത് മൂലം വിദ്യാർത്ഥികൾക്കുള്ള പ്രയാസം അടിയന്തിരമായി പരിഹര...
Accident

പുത്തനത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

പുത്തനത്താണി : കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. പുത്തനത്താണി ഇഖ്ബാൽ നഗറിൽ ഇന്ന് രാവിലെയാണ് അപകടം. ദമ്പതികൾ ആണ് മരിച്ചത്. ചന്ദനക്കാവിനടുത്തുളള ചേരുരാൽ സ്വദേശികളായ സിദ്ധീഖ്, റീഷ മൻസൂർ എന്നിവരാണ് മരിച്ചവത്. മൃതദേഹം പുത്തനത്താണി സ്വകാര്യ ആശുപത്രിയിൽ ആണ്.
Sports

സ്പോർട്സ് കൗൺസിൽ ഭാരവാഹികളെ വോളിബോൾ പ്രേമികൾ ആദരിച്ചു

വള്ളിക്കുന്ന് : സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഋഷികേഷ് കുമാർ (വള്ളിക്കുന്ന് ), വൈസ് പ്രസിഡണ്ട് നാരായണൻ (ഉണ്ണി) ചേലേമ്പ്ര എന്നിവരെ, വള്ളിക്കുന്നിലെ ദേശീയ വോളിബോൾ താരങ്ങളുടെ കൂട്ടായ്മയായ അനുപവും, വോളി ഗ്രാമം വള്ളിക്കുന്നും ചേർന്ന് സംഘടിപ്പിച്ച വോളിബോൾ പ്രേമികളുടെ സംഗമം ആദരിച്ചു. അത്താണിക്കൽ സ്പെയ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ ജോയിന്റ് സെക്രട്ടറികെ. ടി. അബ്ദുറഹ്മാൻ (ബാവ) ഭാരവാഹികളെ പൊന്നാട അണിയിച്ചു. അനുപവ് പ്രസിഡണ്ട് എം. മോഹൻദാസ് അധ്യക്ഷനായി. ബാബു പാലാട്ട് വിശിഷ്ട അതിഥികളെ പരിചയപ്പെടുത്തി.മുതിർന്ന വോളിബോൾ താരം എ പി ബാലൻ, ഇ. നീലകണ്ഠൻ നമ്പൂതിരി, കെ എൻ ചന്തു കുട്ടി മാസ്റ്റർ, എം പ്രേമൻ മാസ്റ്റർ, കെ പി മുഹമ്മദ് മാസ്റ്റർ, സെക്രട്ടറി മുരളീധരൻ പാലാട്ട്, ട്രഷറർ ഇ.വീരമണി പ്രസംഗിച്ചു....
Other

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള നടത്തി

തിരൂരങ്ങാടി : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തിരൂരങ്ങാടി പി. എസ് .എം ഒ കോളേജിൽ വച്ച് മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ടി സാജിത തൊഴിൽമേള ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ. സി.സി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.കെ. പ്രേമരാജൻ സ്വാഗതം പറഞ്ഞു. വിജ്ഞാന കേരളം ജില്ലാ കോ- ഓർഡിനേറ്റർ ഹേമലത വിശദീകരണം നടത്തി. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ എം സുഹറാബി , പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കലാം മാസ്റ്റർ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സ്റ്റാർ മുഹമ്മദ്, ബിന്ദു. പി.ടി, ഭരണ സമിതി അംഗങ്ങളായ പുറ്റേക്കാട്ട് റംല, ഷെരീഫ അസീസ് മേടപ്പിൽ, പി. പി .അനിത, സതി തോട്ടുങ്ങൽ, സി ടി അയ്യപ്പൻ, സുഹ്റ ശിഹാബ്, തിരൂരങ്ങാടി പിഎസ്എംഒ കോളേജ് മാനേജർ എം.കെ .ബാവ, പ്രിൻസിപ്പാൾ ഡോ. നിസാമുദ്ദീൻ, ജില്ലാ പ്രോഗ്രാം മാനേജർ നൗഫ...
Other

പ്രമുഖ പണ്ഡിതൻ മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർക്ക് കർമ്മ നാടിന്റെ ആദരം

 തിരൂരങ്ങാടി : പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ താജു ശ്ശരീഅ: മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർക്ക് കർമ മണ്ണിൻ്റെ ആദരം. മൂന്ന് പതിറ്റാണ്ടിലേറയായി മൂന്നിയൂർ പ്രദേശത്ത് ആത്മീയ വെെജ്ഞാനിക മേഖലയിൽ നേതൃത്വം നൽകി വരുന്ന  ഹംസ മുസ് ലിയാർക്ക് നൽകിയ ആദരവ് ഒരു ദേശത്തിൻ്റെ ആദരവായി .  മൂന്നിയൂർ നിബ്രാസ് ക്യാമ്പസിൽ നടന്ന പരിപാടി ഒരു ദേശത്തിൻ്റെ സ്നേഹാദരവായി.   പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുുദ്ദീൻ ജമലുല്ലെെലി പ്രാർഥന നടത്തി. പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ആദരവ് സമർപിച്ചു. അബ്ദുർറസാഖ് അഹ്സനി ആട്ടീരി ആമുഖ പ്രഭാഷണം നടത്തി.   ഡോ: ദേവർശോല അബ്ദുസലാം മുസ് ലിയാർ, എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, ഊരകം അബ്ദുർറഹ്മാൻ സഖാഫി, , ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര , സയ്യിദ് ഹബീബ് തുറാബ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്,സയ്യിദ് ഇസ്ഹാഖ് ബുഖാരി,, പഞ്ചായത്ത് അംഗ...
Breaking news

ചെട്ടിപ്പടി ക്ഷേത്രത്തിന് സമീപം സ്ഫോടന ശബ്‌ദം; ഫോറൻസിക് പരിശോധന നടത്തി

പരപ്പനങ്ങാടി : ചെട്ടിപ്പടി ക്ഷേത്രത്തിന് സമീപം സ്ഫോടന ശബ്ദം ഫോറൻസിക്, ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ചെട്ടിപ്പടി റെയിൽവെ സൈഡിലുള്ള തട്ടാൻകണ്ടി അയ്യപ്പ ക്ഷേത്രത്തിന് മുൻ വശത്തുള്ള ഭൂമിയിലാണ് ഇന്നലെ രാത്രി 9 മണിയോടെ സ്ഫോടന ശബ്ദം കേട്ടത്. പടക്കം പൊട്ടിയതാണന്ന ധാരണയിൽ പ്രദേശവാസികൾ ഗൗനിച്ചിരുന്നില്ലന്ന് പറയുന്നു. പിന്നീട് ഇന്ന് രാവിലെ ക്ഷേത്രം പരിപാലിക്കുന്നവർ സ്ഥലം പരിശോധിച്ചപ്പോഴാണ് ഈ ഭാഗത്ത് പുല്ലുകൾ കത്തി കരിഞ്ഞ നിലയിൽ കണ്ടത്. ഇവർ പരപ്പനങ്ങാടി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറൻസിക് , ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്ഫോടനം നടന്ന സമയം രണ്ട് പേര് ബൈക്കിൽ കടന്ന് പോവുന്നത് കണ്ടന്ന് പരിസരവാസി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പോലീസ് അന്യേഷണം ഊർജ്ജിതപെടുത്തിയിട്ടുണ്ട്. പ്രദേശത്ത് ആരോ അലക്ഷ്യമായി സ്ഫോടക വസ്തു വലിച്ചെറിഞ്ഞ് സ്ഫോടനം നടത്തി എന്നു സ്ഥല...
Local news

ചെറുമുക്ക് യൂത്ത് ഫെഡറേഷൻ ക്ലബ്ബ് ഓഫീസും മിനി ടർഫ് കോർട്ടും ഉദ്‌ഘാടനം ചെയ്തു

നന്നമ്പ്ര : ചെറുമുക്കിൽ പ്രമുഖ യുവജന സന്നദ്ധ സാംസ്കാരിക സംഘടനയായ യൂത്ത് ഫെഡറേഷൻ ക്ലബ്ബിന്റെ നവീകരിച്ച ക്ലബ്ബ്‌ ഓഫീസും മിനി ടർഫ് കോർട്ടും ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദു രഹിമാൻ ഉദ്‌ഘാടനം ചെയ്തു. പരിപാടിയിൽ ക്ലബ്ബ്‌ പ്രസിഡന്റ്‌ പി പി ജാഫർ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ വി മൂസക്കുട്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർമാൻ സി. ബാപ്പുട്ടിനന്നമ്പ്ര പഞ്ചായത്ത് മെമ്പർമാരായ സി.എം. ബാലൻ, എ കെ. സൗദ മരക്കാരുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അരുൺ ഗോപി, ഷാഫി പൂക്കയിൽ, ഷാഫി ചെറിയേരി, പച്ചായി ബാവ, മരക്കാരുട്ടി എ കെ, വി പി. കാദർ ഹാജി, സിപി റസാക്ക് എന്നിവർ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി സഫ്‌വാൻ കെ വി സ്വാഗതവും നജീബ് കീഴുവീട്ടിൽ നന്ദിയും പറഞ്ഞു...
Job

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വിവിധ ജോലി അവസരങ്ങൾ

അസി. പ്രൊഫസര്‍ വാക് ഇന്‍ ഇന്റര്‍വ്യൂതൃശ്ശൂരില്‍ കേരള പോലീസ് അക്കാദമി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഫോറന്‍സിക് സയന്‍സ് പഠനവകുപ്പില്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കുന്നു. ഇലക്ടീവ് വിഷയങ്ങളായ ബയോളജി, സെറോളജി, ഡി.എന്‍.എ. പ്രൊഫൈലിങ് എന്നിവയാണ് പഠിപ്പിക്കേണ്ട വിഷയങ്ങള്‍. ഒക്ടോബര്‍ 29-ന് രാവിലെ 10.30-ന് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ ലൈഫ് സയന്‍സ് പഠനവകുപ്പിലാണ് വാക് ഇന്‍ ഇന്റര്‍വ്യൂ. സെക്യൂരിറ്റി ഗാര്‍ഡ് നിയമനം കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജില്‍ കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. 15 വര്‍ഷത്തില്‍ കുറയാത്ത സേവനമുള്ള വിമുക്തഭടനായിരിക്കണം. പ്രായം അമ്പത് വയസ്സില്‍ കവിയരുത്. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. സര്‍വകലാശാല...
Crime

നടൻ ദിലീപിന്റെ വീട്ടിലേക്ക് അർധരാത്രി അതിക്രമിച്ചു കയറിയ മലപ്പുറം സ്വദേശി പിടിയിൽ

ആലുവ : നടന്‍ ദിലീപിന്റെ വീ്ട്ടിലേക്ക് അര്‍ധരാത്രിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍. ദിലീപിന്റെ ആലുവയിലെ വസതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മലപ്പുറം മഞ്ചേരി തൃപ്പനച്ചി സ്വദേശി ഗോവിന്ദ നിവാസിൽ കൂടത്തിങ്ങൽ അഭിജിത്ത് (19) നെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിക്കാണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേക്ക് കയറാന്‍ ശ്രമം നടത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി വീടിന്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ആലുവ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുമെന്നാണ് വിവരം...
Other

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

മലപ്പുറം : ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള...
Obituary

4 വയസ്സുകാരൻ മരിച്ചത് പേനയുടെ മൂടി തൊണ്ടയിൽ കുടുങ്ങി

തൃശൂർ : എരുമപ്പെട്ടി ആദൂരില്‍ നാലുവയസ്സുകാരൻ മരിച്ചത് പേനയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ.കണ്ടേരി വളപ്പില്‍ ഉമ്മർ - മുഫീദ ദമ്ബതികളുടെ മകൻ മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങിയാണ് നാല് വയസുകാരൻ മരിച്ചതെന്നായിരുന്നു നേരത്തെ പുറത്ത് വന്നത്. എന്നാല്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടിയുടെ മരണം പേനയുടെ മൂടി കുടുങ്ങിയാണെന്ന് കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടെ പെട്ടെന്ന് കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. അപ്പോള്‍ത്തന്നെ മരത്തംകോട് ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ തൊണ്ടയില്‍ എന്തോ കുരുങ്ങിക്കിടക്കുന്നത് കണ്ടത്. കളിക്കുന്നതിനിടെ അടപ്പ് വിഴുങ്ങി കുഞ്ഞ് ശ്വാസം മുട്ടി മരിച്ചതാകാമെന്നായിരുന്നു ആശുപത്രി അധി...
Crime

വാറന്റുമായി എത്തിയ പൊലീസുകാരെ അക്രമിച്ചു, താനൂർ സ്വദേശി പിടിയിൽ

താനൂർ: പരപ്പനങ്ങാടി കോടതിയുടെ ജാമ്യമില്ല വറന്റ് നടപ്പാക്കാൻ പോയ താനൂർ പോലീസ് സ്റ്റേഷൻ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ആക്രമിച്ചു പരിക്കേല്പിച്ച ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ചീരൻ കടപ്പുറം സ്വദേശി പക്കച്ചിന്റെ പുരക്കൽ അയ്യൂബ് എന്ന ഡാനി അയ്യൂബ് (44) നെയാണ് അറസ്റ്റ് ചെയ്തത്. തെന്നല സ്വദേശിയുടെ കാര് ആയുധവുമായി വന്ന് ആക്രമിച്ച് 2കോടി രൂപ തട്ടിയെടുത്ത നാൽവർ സംഘത്തിൽ പ്രധാനി ആണ് അയ്യൂബ്. അയൂബ് ചീരാൻ കടപ്പുറം ഭാഗത്തു ഉണ്ട് എന്ന് വിവരം കിട്ടിയതിനെ തുടർന്ന് എ എസ് ഐ സലേഷ്, സി പി ഓ മാരായ അനിൽ കുമാർ , പ്രബീഷ്, അനിൽകുമാർ സുധി, സുന്ദർ, ജിതിൻ എന്നിവർ സ്ഥലത്തെത്തി അയൂബിനെ കസ്റ്റഡിയിൽ എടുക്കാൻ പോയ സമയം അയൂബ് പോലീസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി ആക്രമിക്കുകയും തെറി പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു ഡ്യൂട്ടി തടസപെടുത്തുകയായിരുന്നു. തുടർന്ന് താനൂർ ഇൻസ്‌പെക്ടർ ...
error: Content is protected !!