Friday, January 2

Tag: Latest news

കരിപറമ്പിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

കരിപറമ്പിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിങ്ങിമർൽ കണ്ടെത്തി. കരിപറമ്പ് കോട്ടുവാലക്കാട് ചാനത്ത് അലവിയുടെ മകൾ ജംഷീല (28) ആണ് മരിച്ചത്. വീടിന്റെ ബെഡ് റൂമിലെ കഴുക്കോലിൽ ഷാളിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പെരുവള്ളൂരിലേക്ക് ആണ് യുവതിയെ വിവാഹം ചെയ്തയച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 4...
Job

സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ (SHI) അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026-ലെ ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടറായി സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര/കേരള സർക്കാർ സർവ്വീസിലെ സ്ഥിരം ഉദ്യോഗസ്ഥരിൽ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 13 പ്രകാരം അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommittee.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ മുഖേനയാണ് സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ 2025 ഒക്ടോബർ 15 മുതൽ സമർപ്പിക്കാം. 2025 നവംബർ 3- ആണ് അവസാന തിയ്യതി. അപേക്ഷയിൽ നിശ്ചിത യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ അപ്്‌ലോഡ് ചെയ്യണം. കേന്ദ്ര/കേരള സർക്കാർ സർവ്വീസിലുള്ള സീനിയർ ഓഫീസ്സർമാർ (ക്ലാസ്സ് എ.) അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകർക്ക് 2026 ഡിസംബർ 31 വരെയെങ്കിലും കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം. അപേക്ഷകന് 50 വയസ്സ് കവിയരുത്. അംഗീകൃത യൂനിവേർസിറ്റിയിൽ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാ...
Crime

റിട്ട.അദ്ധ്യാപികയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ യുവാവിന്റെ വനിത സുഹൃത്തും പിടിയിൽ

സ്വർണം വിറ്റത് കുന്നുംപുറത്തെ ജ്വല്ലറിയിൽ മാള: തൃശൂർ: റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി ചോമാട്ടിൽ ആദിത്തിനെ (20) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആദിത്തിന്റെ വനിതാ സുഹൃത്ത് പട്ടേപാടം സ്വദേശിനി തരുപടികയിൽ ഫാത്തിമ തസ്നി (19) യെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. മാളയിലാണ് സംഭവം. മാള പുത്തൻചിറ കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ എന്ന 77 കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വർണ്ണമാല കവരുകയായിരുന്നു ഇവർ. ആദിത്താണ് കേസിലെ മുഖ്യപ്രതി. ഫാത്തിമ കൂട്ടുപ്രതിയാണ്.സെപ്റ്റംബർ 9 ന് രാത്രി 07.15 യോടെയാണ് ആദിത്ത് അയൽവാസിയായ റിട്ട. അധ്യാപികയായ ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറി ജയശ്രീ ടീച്ചറുടെ വായും മൂക്കും പൊത്തിപിടിച്ച് കഴുത്തിൽ ഉണ്ടായിരുന്ന 6 പവൻ തൂക്കം വരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിച്ചു കൊണ്ടു പോയത്. കഴിഞ്ഞ ദിവസം ആദിത്തിനെ തൃശ്ശൂർ റൂ...
Other

എആർ നഗർ, തെന്നല, പറപ്പൂർ, വേങ്ങര, കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുത്തു

വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. വേങ്ങര ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ നൽകുന്നു. അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് പട്ടികജാതി സംവരണം ( 07 പാലമടത്തിൽ ചിന )സ്ത്രീ സംവരണം ( 02 പുകയൂർ കുന്നത്ത് , 04 കൊട്ടംചാൽ , 05 പുതിയങ്ങാടി, 06 പുതിയത്ത്പുറായ , 08 ചെപ്പ്യാലം, 09 കുന്നുംപുറം, 14 ചെണ്ടപുറായ , 15 ഉള്ളാട്ട്പറമ്പ്, 16 വികെ പടി, 17 താഴെ വികെപടി , 18 ഇരുമ്പ്ചോല, 23 വെട്ടത്ത് ബസാർ) പറപ്പൂർ ഗ്രാമ പഞ്ചായത്ത് പട്ടികജാതി സംവരണം (12 കുഴിപ്പുറം)സ്ത്രീ സംവരണം ( 02 എടയാട്ടുപറമ്പ് , 03 ചേക്കാലിമാട് , 05 കോട്ടപറമ്പ്, 06 പുള്ളാട്ടങ്ങാടി, 07 കല്ലക്കയം, 08 കുറ്റിത്തറ, 13 ആസാദ് നഗർ, 14 വീണാലുക്കൽ, 17 തെക്കേകുളമ്പ്, 19 ആലച്ചുള്ളി, 22 വടക്കുംമുറി ) തെന്നല ഗ്രാമ പഞ്ചായത്ത്പട്ടികജാതി സംവരണം (13 കർത്താൽ)സ്ത്രീ സംവര...
Other

ആനക്കയം, മൊറയൂർ, പൊന്മള, പൂക്കോട്ടൂർ, ഒതുക്കുങ്ങൽ, കോഡൂർ പഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ്

മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. മലപ്പുറം ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ നൽകുന്നു. ആനക്കയം ഗ്രാമ പഞ്ചായത്ത് പട്ടികജാതി സംവരണം ( 12 അമ്പലവട്ടം), സ്ത്രീ സംവരണം ( 01 പള്ളിയാളിപ്പടി, 03 കൂളിയോടൻമുക്ക് , 05 ചിറ്റത്തുപാറ, 06 പന്തല്ലൂർ, 07 മുടിക്കോട്, 08 നരിയാട്ടുപാറ, 11 തെക്കുമ്പാട്14 ചേപ്പൂർ, 15 ആനക്കയം, 17 പെരിമ്പലം, 19 ഇരുമ്പുഴി, 20 വളാപറമ്പ് ) മൊറയൂർ ഗ്രാമ പഞ്ചായത്ത് പട്ടികജാതി സംവരണം ( 10 പാലത്തിങ്ങൽ ), സ്ത്രീ സംവരണം ( 01 ഒഴുകൂർ, 06 മോങ്ങം, 08 ഹിൽടോപ്പ്, 09 അരിമ്പ്ര, 11 പുതനപ്പറമ്പ്, 12 ബിരിയപ്പുറം, 13 അരിമ്പ്ര നോർത്ത്, 14 കാരത്തടം, 16 തിരുവാലിപ്പറമ്പ്, 19 എടപ്പറമ്പ്, 21 കുന്നക്കാട് ) പൊന്മള ഗ്രാമപഞ്ചായത്ത് പട്ടികജാതി സംവരണം ( 09 ആക്കപ്പറമ്പ്)സ്ത്രീ സംവരണം ( 02 പൊന്മള, 03 കാഞ്ഞിരമു...
Other

സമസ്ത: 63 മദ്റസകള്‍ക്കു കൂടി അംഗീകാരം നൽകി

സമസ്ത മദ്റസകളുടെ എണ്ണം 11,077 ആയി ചേളാരി :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 63 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 11,077 ആയി.ഹയാത്തുല്‍ ഇസ്ലാം ബ്രാഞ്ച് മദ്റസ മാട്ടൂല്‍ സൗത്ത് (കണ്ണൂര്‍), മക്തബ: ദാറുല്‍ ഖുര്‍ആന്‍ മദ്റസ, ബിലാല്‍ നഗര്‍, കോയമ്പത്തൂര്‍ (തമിഴ്നാട്) എന്നീ മദ്റസകള്‍ക്ക് പുറമെ ഹാദിയയുടെ കീഴില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 61 മദ്റസകള്‍ക്കുമാണ് പുതുതായി അംഗീകാരം നല്‍കിയത്. കേരളം (1), തമിഴ്നാട് (1), ആന്ധ്രപ്രദേശ് (1), ആസാം (25), ബീഹാര്‍ (7), ജാര്‍ഖണ്ഡ് (4), പേപ്പാള്‍ (2), രാജസ്ഥാന്‍ (1), വെസ്റ്റ് ബംഗാള്‍ (21) എന്നിങ്ങനെയാണ് പുതുതായി അംഗീകാരം നല്‍കിയ മദ്റസകളുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍. സമസ്ത 100-ാം വാര്‍ഷിക പദ്ധതികള്‍ക്കും മറ്റും "തഹിയ്യ'' ആപ് വഴിയുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാന്...
Other

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. നിലമ്പൂർ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ നൽകുന്നു. വഴിക്കടവ് പഞ്ചായത്ത്.പട്ടികജാതി സ്ത്രീ ( വാർഡ് 14 ആലപൊയിൽ ), പട്ടികജാതി ( 11, വഴിക്കടവ് ) സ്ത്രീ സംവരണം ( 02 മദ്ദളപ്പാറ, 04 മരുത വേങ്ങാപ്പാടം , 05 മാമാങ്കര, 07 വള്ളിക്കാട്, 08 മണൽപാടം, 10 വെള്ളക്കട്ട, 15 മണിമൂളി, 17 മുണ്ട, 19 ശങ്കുണ്ണിപൊട്ടി, 22 നാരേക്കാവ്, 23 മേക്കോരവ) എടക്കര പഞ്ചായത്ത്പട്ടികജാതി സംവരണം (19 ചാത്തമുണ്ട ) പട്ടികവർഗ്ഗ സംവരണം (17 പാതിരിപ്പാടം ). സ്ത്രീ സംവരണം ( 01 മലച്ചി, 02 കരുനെച്ചി, 04 പാലേമാട് , 06 ശങ്കരംകുളം, 07-പായിമ്പാടം, 08 പാർലി, 09 വെള്ളാരംകുന്ന്, 14 തമ്പുരാൻകുന്ന്, 16 തെയ്യത്തുംപാടം, 18 ഉദ...
Accident

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈവരി ഇടിഞ്ഞു വീണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനുൾപ്പെടെ 3 പേർ മരിച്ചു

കൊല്ലം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവതിയും രക്ഷിക്കാൻ ശ്രമിച്ച ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കിണറിന്റെ കൈവരി ഇടിഞ്ഞാണ് അപകടം. കൊല്ലം നെടുവത്തൂരില്‍ ആണ് അപകടം. മരിച്ചവരില്‍ ഒരാള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. നെടുവത്തൂര്‍ സ്വദേശി അര്‍ച്ചനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അര്‍ച്ചനയ്ക്ക് പുറമെ കൊട്ടാരക്കരയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സ്വദേശി സോണി, അര്‍ച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. മൂന്ന് കൂട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. യുവതി കിണറ്റില്‍ ചാടിയെന്ന സന്ദേശം അനുസരിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയത്. 80 അടിയോളം താഴ്ചയുള്ള കിണറില്‍ ഈ സമയത്ത് യുവതി കിടക്കുകയായിരുന്നു. ഇതിനിടെ, അര്‍ച്ചനയെ രക്ഷിക്കാന്‍ സോണി കിണറിലേ...
Politics

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് മുതൽ. സംവരണം നിശ്ചയിക്കുന്നത് ഇങ്ങനെ

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിന് വാർഡുകളുടെ സംവരണ ക്രമം നിശ്ചയിക്കുന്ന നറുക്കെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും. സംവരണ വാർഡുകൾ തീരുമാനമാകുന്നതോടെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി നിർണയ നടപടികളിലേക്ക് നീങ്ങും. മുന്നണികളിൽ സീറ്റ് ധാരണ ചർച്ചയും ആരംഭിക്കും. പഞ്ചായത്തുകളിലെ സംവരണ വാർഡുകളാണ് ഇന്ന് നറുക്കിട്ട് തീര്യമാനിക്കുക. നിലമ്പൂർ വണ്ടൂർ, മലപ്പുറം, വേങ്ങര ബ്ലോക്കുകൾക്ക് കീഴിലുള്ള പഞ്ചായത്തുകളിലെ വാർഡുകളാണ് ഇന്നു നിർണയിക്കുക.രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് നറുക്കെടുപ്പ്. പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 15വരെ തുട രും. നഗരസഭകളിലെ നറുക്കെടുപ്പ് 16ന് തദ്ദേശ ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ വെച്ചാണ്. ബ്ലോക്ക് പഞ്ചായത്തുകളിലേത് 18നും ജില്ലാ പഞ്ചായത്തിന്റെത് 21 നും കലക്ട‌റേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പകുതി സീറ്റുകൾ വനിതാ സംവരണമാണ്. കഴിഞ്ഞ 2 തവണയും സംവരണ വാർഡുകളായിരുന്നവയെ ഒഴിവാക്...
Other

മാറാക്കരയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായി വിവാഹ ശ്രമം: പ്രതിശ്രുത വരൻ ഉൾപ്പെടെ പത്തോളം പേർക്കെതിരെ കേസ്

കോട്ടക്കൽ: ഒമ്പതാം ക്ലാസുകാരിയെ വിവാഹം ചെയ്യാൻ ശ്രമം. സംഭവത്തില്‍ പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതി ശ്രുത വരനടക്കം പത്തോളം പേർക്കെതിരെ ശൈശവ വിവാഹത്തിന് കേസ്. കാടാമ്പുഴ മാറാക്കര പഞ്ചായത്തിലെ മരവട്ടത്താണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് 22 കാരനായ പ്രതിശ്രുത വരനും കുടുംബവും 14 കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് മിഠായി കൊടുത്തു. ഇരുവിഭാഗവും ബന്ധുക്കളാണ്. വിവരം അറിഞ്ഞതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം തലേദിവസം വീട്ടിലെത്തി വിവാഹം നടത്തരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ കുടുംബം വിവാഹവുമായി മുന്നോട്ടു പോയതോടെ കാടാമ്പുഴ പോലീസ് വീട്ടിലെത്തി നിയമനടപടികൾ സ്വീകരിച്ചു. വരൻ്റെ പിതാവ്, കണ്ടാലറിയുന്ന ഏഴ് പേര് എന്നിവർക്കെതിരെയാണ് കേസ്. പെൺകുട്ടിയെ...
Accident

ഡ്രില്ലിങ് മെഷീൻ തലയില്‍ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

ഡ്രില്ലിങ് മെഷീൻ തലയില്‍ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്തായിരുന്നു സംഭവം.രണ്ടര വയസുകാരൻ ധ്രുവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വീട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. ഇതിന്‍റെ ആവശ്യങ്ങള്‍ക്കായാണ് ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത്. കുട്ടി ഇതെടുത്തപ്പോഴാണ് അപകടമുണ്ടായത്. പിതാവ് ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചശേഷം താഴെ വെച്ച്‌ മറ്റു ജോലിയിലേക്ക് കടക്കുമ്ബോഴായിരുന്നു ധ്രുവ് അബദ്ധത്തില്‍ മെഷീൻ എടുത്തുനോക്കിയത്. ധ്രുവ് കയ്യിലെടുത്തപ്പോള്‍ മെഷീൻ ഓണാവുകയും തുളച്ചുകയറുകയുമായിരുന്നുവെന്നാണ് വിവരം...
Accident

ദേശീയപാതയിൽ കൊളപ്പുറത്തിനടുത്ത് വാഹനാപകടം

തിരൂരങ്ങാടി : കോഴിക്കോട് - തൃശൂർ ദേശിയപാതയിൽ വാഹനാപകടം. 8 പേർക്ക് പരിക്ക്.കോഴിക്കോട് തൃശൂർ ദേശിയപാത വി കെ പടിക്കും കൊളപ്പുറത്തിനും ഇടയിൽ സർവീസ് റോഡിലേക്ക് കയറുന്ന ഭാഗത്ത് സുരക്ഷ ഭിത്തിയിൽ ഇടിച്ചു വാഹനാപകടം. ട്രാവലർ വാഹനമാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രിയാണ് അപകടം. പരിക്ക് പറ്റിയവരെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്നവരാണ് അപകടത്തിൽ പെട്ടത്....
Other

കടയിൽ കയറി മോഷണം നടത്തിയ യുവാവിനെ വീട്ടിൽ പോയി പൊക്കി മീശമാധവൻ പുരസ്‌കാരം നൽകി ‘ആദരിച്ചു’

കടയിൽ കയറി മോഷ്ടിച്ച കള്ളനെ വീട്ടിൽ പോയി പൊക്കി പൊന്നാട അണിയിച്ച് മീശ മാധവൻ പുരസ്‌കാരം നൽകി ആദരിച്ചു. തിരുവനന്തപുരം കടക്കാവൂർ ആദിത്യ ബേക്കറി ആൻഡ് ഫാസ്റ്റ് ഫുഡിൽ എത്തിയ കള്ളൻ 500 രൂപയോളം വില വരുന്ന സാധനം അടിച്ച് മാറ്റി മുങ്ങി. വളരെ വിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും ആളെ cctv കുടുക്കി..കട ഉടമ ആയ അനീഷും ഭാര്യ ശുഭയും വളരെ കഷ്ടപ്പെട്ട് വർക്കല നെടുങ്ങാണ്ടതുള്ള കള്ളന്റെ വീട് കണ്ട് പിടിച്ചു. ഉടൻ തന്നെ പോയി ഒരു പൊന്നാടയും വാങ്ങി മോഷണ ഫോട്ടോ പതിപ്പിച്ച മീശമാധവൻ പുരസ്കാരവും നിർമിച്ചു. എന്നിട്ട് നേരെ കള്ളന്റെ വീട്ടിൽ ചെന്ന്പൊന്നാടയും അണിയിച്ച് മീശമാധവൻ 2025 പുരസ്കാരവും സമ്മാനിച്ചു....
Obituary

ഗർഭിണിയായ മലയാളി യുവതി യു എ ഇയിൽ കുഴഞ്ഞുവീണു മരിച്ചു

ദുബായ്: 9 മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിലെ അജ്മാനില്‍ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകള്‍ അസീബ (35) യാണ് മരിച്ചത്.അജ്മാൻ എമിറേറ്റ്സ് സിറ്റിയില്‍ താമസിക്കുന്ന പുളിക്കല്‍ അബ്ദുസലാമിന്‍റെ ഭാര്യയാണ്. അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. 35 വയസായിരുന്നു. താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയെയും കുഞ്ഞിനേയും രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച ദുബൈ സോനപൂർ ഖബർസ്ഥാനില്‍ ഖബറടക്കും. മകള്‍: മെഹ്റ....
Local news

വിനോദ വിജ്ഞാന പരിപാടികളുമായി തിരൂരങ്ങാടി ഫെസ്റ്റ് 29 മുതൽ

തിരൂരങ്ങാടി ഫെസ്റ്റ് 29 മുതൽ തിരൂരങ്ങാടി നഗരസഭ ആവിഷ്കരിച്ച മിഷൻ 40 പരിപാടികൾക്ക് സമാപനം കുറിച്ച് ഒക്ടോബർ 29 മുതല്‍ നവമ്പർ 2 വരെ തിയ്യതികളിൽ തിരൂരങ്ങാടി ഗവ.ഹയർ സെക്കൻ്ററി ഗ്രൗണ്ടിൽ വെച്ച് തിരൂരങ്ങാടി ഫെസ്റ്റ് സംഘടിപ്പിക്കാൻ തീരുമാനം. വിജ്ഞാന വിനോദ മേഖലകളെ കോര്‍ത്തിണക്കി സംഘടിപ്പിക്കുന്ന മേളയുടെ ഭാഗമായി വിപുലമായ എക്സിബിഷനും ഒരുക്കുന്നു.എക്സിബിഷനിൽ വിപണന സ്റ്റാളുകൾ കൂടാതെ ഡിപ്പാർട്ട്മെൻ്റ് സ്റ്റാളുകൾ, മെഡിക്കൽ കോളേജ് അനാട്ടമി, ഹെറിറ്റേജ് പവലിയനുകൾ, ഭക്ഷ്യമേള, സൗജന്യ മെഡിക്കൽ ടെസ്റ്റ് തുടങ്ങി നിരവധി സ്റ്റാളുകൾ സജ്ജമാകും. കൂടാതെ വിവിധ വിഷയങ്ങളിൽ സെമിനാറും,കലാസാ യാഹ്നവും ഒരുക്കുന്നുണ്ട്,പരിപാടിയുടെ സംഘാടനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.ചെയര്‍മാന്‍ കെ,പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, സോന രതീഷ്. സിപി സുഹ്‌റാബി, ...
Crime

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് ചേളാരിയിലെ സ്ത്രീയിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടി : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞു സ്ത്രീ യിൽനിന്നു പണം തട്ടിയ ആളെ പോലീസ് പിടികൂടി. കാസർകോട് തളങ്കര അൽ അമീൻ ഹൗസിൽ മുഹമ്മദ് മുസ്‌തഫ (48) ആണ് അറസ്‌റ്റിലായത്. ചേളാരിയിൽ തയ്യൽക്കട നടത്തുന്ന സ്ത്രീയിൽനിന്നാണ് പണം തട്ടിയത്. ചേളാരി യിലെ കടയിൽ എത്തിയ മുസ്തഫ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. ഭാര്യയോടൊപ്പം എത്തിയതാണ് എന്നു പറഞ്ഞ ഇദ്ദേഹം ഭാര്യ മറ്റൊരു ഷോപ്പിൽ സാധനങ്ങൾ വാങ്ങുകയാണ് എന്നും പറഞ്ഞു. സ്ത്രീയോട് പരിചയം നടിച്ച മുസ്തഫ, വിവിധ കേസുകളിൽപെട്ട തയ്യൽ മെഷീനുകൾ കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്നും പറഞ്ഞു. 12000 രൂപക്ക് തയ്യൽ മെഷീൻ നൽകാമെന്ന് പറഞ്ഞു. തയ്യൽകട നടത്തിപ്പുകാരിയിൽനിന്ന് 5000 രൂപ അഡ്വാൻസ് ആയി വാങ്ങി. ബാക്കി തുക പിന്നെ നൽകിയാൽ മതി എന്നും പറഞ്ഞു. തയ്യൽ മെഷീനുമായി ഹിന്ദിക്കാരണയ തൊഴിലാളി വരുമെന്നും അദ്ദേഹത്തിന് 100 രൂപ നൽകണമെന്ന് പറഞ്ഞു ഇയാൾ സ്ത്രീയെ 100 ...
Job

കാലിക്കറ്റിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു

കാലിക്കറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ വാക് - ഇൻ - ഇന്റർവ്യൂ കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ വിവിധ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസുകളിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ഒക്ടോബർ 28-ന് നടക്കും. എം.ബി.എ. റഗുലർ, എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്‍മെന്റ് എന്നീ വിഭാഗങ്ങളിലാണ് നിയമനം. യോഗ്യത : അതത് വിഷയത്തിൽ 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം, നെറ്റ് / പി.എച്ച്.ഡി. ഉയർന്ന പ്രായപരിധി 64 വയസ്. താത്പര്യമുള്ളവർ രാവിലെ 9.30-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ . പി.ആർ. 1329/2025 പരീക്ഷാഅപേക്ഷ വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം. (PG - SDE - CBCSS - 2021, 2022, 2023 പ്രവേശനം) ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക...
Obituary

മുന്നിയൂർ കാളങ്ങാടൻ ആലിക്കുട്ടി എന്ന ബാപ്പു അന്തരിച്ചു

മൂന്നിയൂർ : മുട്ടിച്ചിറ ചോനാരിക്കടവ് സ്വദേശി കാളങ്ങാടൻ ആലിക്കുട്ടി എന്ന ബാപ്പു അന്തരിച്ചു. ആലിൻചുവട് സലഫി മസ്ജിദ് സെക്രട്ടറിയാണ്. കോണ്ഗ്രസ് ഭാരവാഹിയും ആയിരുന്നു. മയ്യിത്ത് നമസ്കാരം വൈകീട്ട് 5 മണിക്ക് മുന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ. മക്കൾ: യൂനുസ്, നസീർ ,വഹീദ, ഷഹീദ, അസ്മമരുമക്കൾ: ഹക്കീം, ഷംസുദ്ദീൻ, റിയാസ്...
Other

ഹജ്ജ് 2026 ഫാക്കൽറ്റി ഓറിയന്റേഷൻ നടത്തി

കരിപ്പൂർ : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 ലെ ഹജ്ജിന് പുറപ്പെടുന്നവർക്ക് മൂന്ന് ഘട്ടങ്ങളിലായി സാങ്കേതിക പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന ഫാക്കൽറ്റിമാർക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. 2025 ഓഗസ്റ്റിൽ നടത്തിയ ഇല്ലുമിനേറ്റ് വർക്ക്ഷോപ്പിൻ്റെ തുടർച്ചയായാണ് പരിപാടി ഇന്ന് ഹജ്ജ് ഹൗസിൽ ഒരുക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 35 അംഗങ്ങളാണ് ഓറിയന്റേഷനിൽ പങ്കെടുത്തത്.പരിപാടി ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചള്ളിക്കോട് ഉദ്ഘാടം ചെയ്തു. ഹജ്ജ് കമ്മിറ്റി അംഗം ഒ.വി ജാഫർ അധ്യക്ഷതവഹിച്ചു.ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷക്കീർ ഈരാറ്റുപേട്ട, നൂർ മുഹമ്മദ് നൂർഷ, അഡ്വ. പി. മൊയ്തീൻകുട്ടി, പി പി. മുഹമ്മദ് റാഫി, ഷംസുദ്ദീൻ അരിഞ്ചിറ,അസിസ്റ്റൻറ് സെക്രട്ടറി ജാഫർ കക്കൂത്ത്, നോഡൽ ഓഫീസർ അസ്സയിൻ പി കെ, ട്രെയിനർ ഡോ.അബ്ദുള്ളക്കുട്ടി എപി, കെ ടി അമാനുള്ള മാസ്റ്റർ എ...
Crime

മെത്താഫെറ്റമിനും ഹാഷിഷ് ഓയിലുമായി എ ആർ നഗർ സ്വദേശികൾ പിടിയിൽ

പരപ്പനങ്ങാടി : എം ഡി എം എ യും ഹാഷിഷ് ഓയിലുമായി എ ആർ നഗർ സ്വദേശികളായ യുവാക്കൾ പിടിയിൽ. കുന്നുംപുറം കൊളോത്ത് മുഹമ്മദ് അസറുദ്ധീൻ (28), ആ ആർ നഗർ പുതിയത്ത്പുറായ കൊടശ്ശേരി താഹിർ (27) എന്നിവരെയാണ് പരപ്പനങ്ങാടി എക്സൈസ് പിടികൂടിയത്. വള്ളിക്കുന്ന് കൊടക്കാട് കാര്യാട് കടവ് പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് 13.09 ഗ്രാം മെത്താഫെറ്റമിനും 6.40 ഗ്രാം ഹാഷിഷ് ഓയിലും, മെത്താഫെറ്റമിനും മറ്റു ലഹരി വസ്തുക്കളും തൂക്കുന്നതിന് ആവശ്യമായ ഇലക്ട്രോണിക് തുലാസും പിടികൂടി. NDPS ആക്റ്റ് പ്രകാരം കേസെടുത്തു. ലഹരി വസ്തുക്കൾ കടത്തി കൊണ്ട് വരാൻ ഇവർ ഉപയോഗിച്ച KL 24 P 1182 മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്ന് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ട് വന്ന് കരിപ്പൂർ വിമാനത്താവളത്തിന് സമീപവ...
Politics

കെ ടി ജലീലിനെതിരെ വീണ്ടും ആരോപണം; പെൻഷൻ ലഭിക്കാൻ രേഖ തിരുത്തലിന് പുറമെ ഇരട്ട ശമ്പള ആരോപണവും

തിരൂരങ്ങാടി: മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ ഡോ.കെ.ടി. ജലീലിനെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി യൂത്ത്‌ലീഗ്. എം.എല്‍.എയായിരിക്കെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്നും അധ്യപക ശമ്പളവും കൈപറ്റിയതായി ആണ് ആരോപണം. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് 2006 മെയ് മാസത്തെ ശമ്പളം കോളേജില്‍ നിന്നും കൈപറ്റിയതായി രേഖയുള്ളത്. ഇതോടെ ലഭ്യമായ രേഖകള്‍ പ്രകാരം ജലീല്‍ 2006 മെയ് മാസത്തില്‍ ഒരേസമയം എം.എല്‍.എ ശമ്പളവും പി.എസ്.എം.ഒ കോളേജിലെ അധ്യാപക ശമ്പളവും കൈപ്പറ്റിയതായി തെളിയുകയാണ്.ഡോ. ജലീല്‍ 2006 മെയ് 24-ന് കേരള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ അതിന് ശേഷമുള്ള മെയ് 31 വരെയുള്ള അധ്യാപക ശമ്പളം അദ്ദേഹം സ്വീകരിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഇതിലൂടെ നിയമസഭാ അംഗമായതിനു ശേഷവും ഒ...
Other

തെന്നല സാന്ത്വനം സ്പീച്ച് തെറാപ്പി സെന്റർ നാടിന് സമർപ്പിച്ചു

തെന്നല: പതിമൂന്ന് വർഷമായി ആരോഗ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സാന്ത്വനം പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ സ്പീച്ച് തെറാപ്പി സെന്റർ ആരംഭിച്ചു. സംസാര വൈകല്യങ്ങൾ വർധിച്ച സാഹചര്യത്തിൽ നിർധന രോഗികൾക്ക് വലിയ ഒരാശ്വാസമാകും സാന്ത്വനം സ്പീച്ച് തെറാപ്പി സെന്റർ. നിലവിൽ ന്യൂറോ റീഹാബ് ഫിസിയോ തെറാപ്പി സെന്റർ, പാലിയേറ്റീവ് ഹോം കെയർ, സൈക്കാട്രിക് ഡേ കെയർ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ, സൈക്കാട്രിക് ഒ പി, ഫാമിലി ട്രെയിനിങ് എന്നിവ സാന്ത്വനം പാലിയേറ്റീവ് കെയറിന് കീഴെ സജീവമായി പ്രവർത്തിച്ചു വരുന്നു. സാന്ത്വനം തെന്നല പി ആർ ഡയറക്ടർ ഹുസൈൻ സഖാഫി തെന്നല ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി, മുസ്തഫ ഹാജി പുതിയോടത്ത്, കുഞ്ഞേക്കു ഹാജി, കെ വി മജീദ്, കുഞ്ഞുട്ടി ഹാജി കോഴിച്ചെന, അബ്ദു മാഷ് കാരയിൽ, അബ്ദു ഹാജി മണ്ണിൽ , എന്നിവർ സംബന്ധിച്ചു....
Breaking news

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമിച്ചത് അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച കുട്ടിയുടെ പിതാവ്

കോഴിക്കോട് : താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. . ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ഇയാൾ ആരോപിച്ചിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. അക്രമി എത്തിയത് രണ്ടു മക്കളുമായാണ്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. പനി ബാധിച്ച കുട്ടിയുമായി പിതാവ് എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു....
Other

തെന്നലയിലെ ശ്മശാനം വൈദ്യുതി ശ്മശാനമാക്കി മാറ്റണം: ബി ജെ പി

തെന്നല: പഞ്ചായത്ത് ശ്മശാനം വൈദ്യുതി ശ്മശാനമാക്കി മാറ്റണമെന്ന് ബി ജെ പി പഞ്ചായത്ത് കൺ വെൻഷൻ ആവശ്യപ്പെട്ടു. 3 സെന്റ് ഭൂമികളിലും, ക്വാർട്ടെഴ് സുകളിലും ജീവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് അവരുടെ വീടുകളിൽ മരണപ്പെടുന്നവരെ സംസ്കരിക്കാൻ വലിയ തരത്തിലുള്ള പ്രതിസന്ധിയാണ് നേരിടുന്നതെന്നും വലിയ ദൂരത്തുള്ള പ്രദേശങ്ങളിലേക്കാണ് മൃതശരീരം കൊണ്ടുപോയി സംസ്കരിക്കുന്നതെന്നും അതുകൊണ്ടുതന്നെ അടിയന്തരമായി ശ്മശാനം സംസ്കാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു, ഈ ആവശ്യം ഉന്നയിച്ച് ശക്തമായ പ്രക്ഷോഭം നടത്താനും ബിജെപി തീരുമാനിച്ചു. ബിജെപി തെന്നല പഞ്ചായത്ത് കൺവെൻഷൻ പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സുജേഷ് എൻ അധ്യക്ഷത് വഹിച്ചു മണ്ഡലം പ്രസിഡണ്ട്‌ റിജു സി രാഘവ്, എം ഉദയേഷ്, ശിവദാസൻ എം, വിശ്വനാഥൻ കെ, ഷിജു പി, പ്രജീഷ് എൻ എന്നിവർ പ്രസംഗിച്ചു....
Local news

കുണ്ടൂർ ഏലംകുളം താഴത്ത് സംരക്ഷണ ഭിത്തി ഉദ്ഘാടനം ചെയ്തു

നന്നമ്പ്ര : മലപ്പുറം ജില്ലാ പഞ്ചായത്ത് 2024-25 എസ് സി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് പത്ത് ജയറാം പടി ഏലംകുളം താഴത്ത് പണിപൂർത്തിയാക്കിയ സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് തസ്ലീന പാലക്കാട്ട് അധ്യക്ഷനായി. വാർഡ് മെമ്പറും സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സണും ആയ പി. സുമിത്ര ചന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻ വി കെ ശമീന, മെമ്പർമാരായ ധന ടീച്ചർ, തച്ചറക്കൽ കുഞ്ഞിമുഹമ്മദ് മുഹമ്മദ് കുട്ടി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ, പ്രദേശവാസികളും പങ്കെടുത്തു....
Obituary

കരിപറമ്പ് കണ്ണങ്ങാട്ട് പള്ളിക്കൽ തിത്തിക്കുട്ടി ഹജ്‌ജുമ്മ അന്തരിച്ചു

തിരൂരങ്ങാടി : കരിപറമ്പ് പരേതനായ കെ പി മുഹമ്മദ്‌ ഹാജിയുടെ ഭാര്യ കണ്ണങ്ങാട്ട് പള്ളിക്കൽ തിത്തിക്കുട്ടി ഹജ്ജുമ്മ (84) അന്തരിച്ചു. മക്കൾ: ഷൌക്കത്ത് അലി, അബ്ദുസ്സമദ്, അലി, സൈനബ, സറീന, സുഹറ, സീനത്ത്, നുസ്രത്, ശബ്ന. മരുമക്കൾ : കല്ലാക്കൻ അബൂബക്കർ, അരീക്കൻ മുഹമ്മദ്‌, പഴയില്ലത് അബ്ദുറഹ്മാൻ, വാൽപറമ്പൻ റഫീഖ്, MN ഖാലിദ്‌, അരീക്കൻ ആസിഫ്, സഫിയ ചുണ്ടൻവീട്ടിൽ, റസിയ പുന്നക്കോട്ടിൽ, റഹ്മത്തുന്നീസ കൊടശ്ശേരി....
Obituary

ചെമ്മാട് വെറ്റിലക്കാരൻ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : ചെമ്മാട്: വലിയാട്ട് റോഡ് വെറ്റിലകാരൻ മമ്മുതു ഹാജിയുടെ മകൻ അബ്ദുറഹ്മാൻ ഹാജി (60) അന്തരിച്ചു. മാതാവ്: കുഞ്ഞിമ. ഭാര്യ: സക്കീന,മക്കൾ: ഷഹാന ബാനു, ഷജീഹ ഷെറിൻ, ഫാത്തിമ റജാ, മുഹമ്മദ് മുസ്തഫ.മരുമക്കൾ: ഇബ്രാഹിം, ഹസീബ്, സലീം.സഹോദരങ്ങൾ: സഫിയ, ബിയൂട്ടി, റംല, സുലൈഖ, ആരിഫ, മുംതാസ്, ആയിഷാബി , ഫൈസൽ റഹ്മാൻ, സാജിർ റഹ്മാൻ...
Obituary

ചെമ്മാട് സ്വപ്ന സ്റ്റുഡിയോ രാമചന്ദ്രന്റെ ഭാര്യ ഭാരതി അന്തരിച്ചു

തിരൂരങ്ങാടി : ചെമ്മാട് സ്വപ്ന സ്റ്റുഡിയോ കെ.രാമചന്ദ്രന്റെ ഭാര്യ കുന്നത്ത് ഭാരതി (70) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ : സനീഷ്, സനൂപ, സീനമരുമക്കൾ :സുരേഷ്, സുധീർ, ദൃശ്യ
Other

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന്; ഗായകൻ ഹഖ് തിരൂരങ്ങാടി എംഡിഎഫ് പ്രസിഡന്റ് കെ.എം.ബഷീറിനെതിരെ പരാതി നൽകി

തിരൂരങ്ങാടി: സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതായി പരാതി.മുൻ പ്രവാസി ബിസിനസ്സുകാരനും ഗായകനുമായ തിരൂരങ്ങാടി സ്വദേശി കെ.ടി അബ്ദുൽ ഹഖ് ആണ് മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റും കോഴിക്കോട് കല്ലായി സ്വദേശിയുമായ കെ.എം ബഷീറിനെതിരെ രംഗത്തുവന്നത്. ദുബായിൽ നിന്ന് കേരള സന്ദർശനത്തിനെത്തിയ അബ്ദുൾ ഹഖിന്റെ സുഹൃത്തായ പൊലിസ് ഉദ്യോഗസ്ഥന്റെ ബാഗേജ് കോഴിക്കോട് വിമാനതാവളത്തിൽ നിന്നും കീറിയ നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കരിപ്പൂർ പൊലിസിലും, വിമാനത്താവള അധികൃതർക്കും പരാതി നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലത്രെ.അധികൃതരുടെ നിരുത്തരവാദ സമീപനത്തെ വിമർശിച്ചുകൊണ്ട് അബ്ദുൽ ഹഖ് ഫെയ്‌സ് ബുക്കിൽ വീഡിയോ പോസ്റ്റിയിരുന്നു.വർഷങ്ങൾക്ക് മുമ്പ് ചെയ്ത വീഡിയോയിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് കെ.എം ബഷീർ,തന്നെ അപമാനിക്കുന്ന രീതിയിലുള്ള പദപ്രയോഗങ്ങളും വാചകങ്ങളും ഉപയോഗിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്യുകയായ...
Crime

അമിതലാഭംവാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും മൂന്നര കോടി രൂപ തട്ടിയ ഒരാൾ പിടിയിൽ

തിരുവനന്തപുരം: മൂന്നരക്കോടിയോളം രൂപ നിക്ഷേപത്തട്ടിപ്പിലൂടെ അപഹരിച്ച സംഘത്തിലെ ഒരാളെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തു. അപഹരിച്ച തുകയിലെ ഒരുകോടി ഇരുപതുലക്ഷം രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വീണ്ടെടുക്കുകയും ചെയ്തു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്ന് അമിതലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പിലൂടെ മൂന്നു കോടി 43 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തിലെ കണ്ണിയും ബാംഗ്ലൂര്‍ സ്വദേശിയുമായ ധനുഷ് നാരായണസ്വാമി എന്നയാളാണ് പോലീസ് പിടിയിലായത്. സെപ്റ്റംബര്‍ 29ന് ബാംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തട്ടിയെടുത്ത പണം ക്രിപ്റ്റോകറന്‍സി ആക്കിമാറ്റി വിദേശത്തേക്ക് കടത്തുന്നതാണ് സംഘത്തിന്‍റെ രീതി. ഓണ്‍ലൈന്‍ നിക്ഷേപത്തിലേക്ക് ഇരയുടെ വിശ്വാസം നേടിയെടുത്ത് തട്ടിപ്പുകാര്‍ പലപ്പോഴായി പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായപ്പോ...
error: Content is protected !!