ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി ; റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം
മലപ്പുറം : നിയോജക മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതികള്‍ വഴിയും മറ്റും തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ അവലോകന യോഗത്തില്‍ തീരുമാനം. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മണ്ഡല അവലോകന യോഗം പി. ഉബൈദുള്ള എം.എല്‍. എ. ഉദ്ഘാടനം ചെയ്തു.
ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതികള്‍, എം.എല്‍ എയുടെ മണ്ഡലം ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവയില്‍ നിന്നും നടപ്പാക്കി വരുന്ന റോഡുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ , പാസഞ്ചര്‍ ലോഞ്ചുകള്‍, മിനി മാസ്റ്റ് ലൈറ്റുകള്‍ , മലപ്പുറം ടൗണ്‍ സൗന്ദര്യവല്‍ക്കരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ പുരോഗതികള്‍ യോഗം വിലയിരുത്തി. വിവിധ പദ്ധതികളുടെ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കുവാനും ഭരണാനുമതി നല്‍കുവാനും ടെണ്ടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാനും എം.എല്‍.എ നിര്‍ദേശം നല്‍കി.
യോഗത്തില്‍ മലപ്പുറം ബ്ലോക്ക് പ്രസിഡന...





























