മലപ്പുറം താലൂക്ക് ഹെഡ് കോര്‍ട്ടേഴ്‌സ് ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുക ; സിപിഐഎം മലപ്പുറം ഏരിയ സമ്മേളനം
കോട്ടക്കല്‍ : മലപ്പുറം താലൂക്ക് ഹെഡ് കോട്ടേഴ്‌സ് ആശുപത്രി ജനറല്‍ ആശുപത്രി ഉയര്‍ത്തണമെന്ന് സിപിഐഎം മലപ്പുറം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം കെ എസ് ആര്‍ ടി സി ടെര്‍മിനലിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുക, ജില്ലയില്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജ് സ്ഥാപിക്കുക, കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന അവഗണനങ്ങള്‍ക്കെതിരെ യോജിച്ചണിനിരക്കുക, മത രാഷ്ട്രീയ വര്‍ഗീയതയെ ചെറുക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
കോട്ടപ്പടി ഗംഗ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം കെ സുന്ദരരാജന്‍, കെ പി ഫൈസല്‍, കെ ആര്‍ നാന്‍സി, വി വൈ ഹരികൃഷ്ണപാല്‍, വി സുനില്‍കുമാര്‍ എന്നിവര്‍ പ്രമേയങ്ങളും കെ പി അജയന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ഏരിയ സെക്രട്ടറി കെ മജ്‌നു, ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് എന്നിവര്‍ മറുപടി നല്...

