കേന്ദ്ര ഹജ്ജ് ട്രെയ്നേഴ്സ് ട്രെയ്നിങിൽ മുഖ്യ പരിശീലകനായി ഹജ്ജ് കമ്മിറ്റി ചെയർമാൻ
കേന്ദ്ര ഹജ്ജ് കമ്മിറ്റി ട്രെയ്നേഴ്സ് ട്രെയ്നിങിൽ മുഖ്യ വിഷയ അവതരണം നടത്തി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ.
മുംബൈ: രണ്ടു ദിവസം നീളുന്ന ഹജ്ജ് കമ്മിറ്റി ഓഫ് ഇൻഡ്യയുടെ ട്രെയ്നേഴ്സ് ട്രെയ്നിങ് പ്രോഗ്രാമിൽ മുഖ്യ വിഷയ അവതരണം നടത്തി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്. ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 850 ലേറെ പേരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സേവന സന്നദ്ധരായ ആയിരക്കണക്കിന് സേവന തൽപരരായവർ അപേക്ഷ നൽകുകയും കമ്പ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷയിൽ പങ്കെടുത്ത് വിജയിക്കുകയും ചെയ്തവരെ പ്രത്യേക കൂടിക്കാഴ്ചയിലൂടെ 1:150 അനുപാതത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് രണ്ടുദിവസത്തെ മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിലെ പരിശീലനത്തിൽ പങ്കെടുക്കുന്നത്. ഹജ്ജ്, ഉംറ കർമങ്ങൾ, മദീന സന്ദർശനം ഉൾപ്പെടെ ഹജ്ജിൻ്റെ പ്രധാന കർമങ്ങളിലൂടെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ ...

