Thursday, September 24

Tag: Local news

തിരൂരങ്ങാടി നഗരസഭ വിവാദത്തിൽ സെക്രട്ടറിക്കെതിരെ ആരോപണവുമായി മുസ്ലിം ലീഗ്
Politics

തിരൂരങ്ങാടി നഗരസഭ വിവാദത്തിൽ സെക്രട്ടറിക്കെതിരെ ആരോപണവുമായി മുസ്ലിം ലീഗ്

തിരൂരങ്ങാടി : നഗരസഭ 1.20 കോടി രൂപയുടെ പദ്ധതി റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ നഗരസഭ സെക്രട്ടറി എം വി.റംസി ഇസ്മയിലിന് എതിരെ ഗുരുതരമായ ആരോപണവുമായി മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി രംഗത്തെത്തി. നഗരസഭക്കെതിരെയുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും സെക്രട്ടറി യുടെ പ്രവർത്തനങ്ങളിൽ അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭ സെക്രട്ടറിയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് തിരൂരങ്ങാടി മുന്‍സിപ്പല്‍ മുസ്്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സുധാര്യമായ നിര്‍വ്വഹണത്തിന് തീരുമാനമെടുത്ത കൗണ്‍സിലിനെതിരെ സി.പി.ഐ.എമ്മിന് വേണ്ടി സെക്രട്ടറി നടത്തുന്ന പരിഹാസ്യമായ സമീപനം ഇതിന് തെളിവാണ്. നഗരസഭ സാങ്കേതിക വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ നിര്‍വ്വഹണം നടത്തേണ്ട പദ്ധതികള്‍ കൗണ്‍സില്‍ തീരുമാനമില്ലാതെ സ്വന്തം നിലക്ക് താന്‍ ...
അന്ന് ജ്വല്ലറി ഉടമ; പിന്നെ അതിദാരിദ്ര്യ കയത്തിൽ; സർക്കാരിന്റെ കൈത്താങ്ങിൽ ജീവിതം തിരിച്ചുപിടിച്ച 65-കാരൻ
Other

അന്ന് ജ്വല്ലറി ഉടമ; പിന്നെ അതിദാരിദ്ര്യ കയത്തിൽ; സർക്കാരിന്റെ കൈത്താങ്ങിൽ ജീവിതം തിരിച്ചുപിടിച്ച 65-കാരൻ

മലപ്പുറം : "രണ്ടു നാലു ദിനം കൊണ്ടൊരുത്തനെതണ്ടിലേറ്റി നടത്തുന്നതും ഭവാൻ" എന്ന പൂന്താനം വരികളുടെ വേദനാജനകമായ അനുഭവസാക്ഷ്യമായിരുന്നു തിരുന്നാവായ നെല്ലോട്ടുപറമ്പിൽ 65-കാരനായ ഉണ്ണിക്കൃഷ്ണന് ജീവിതം. ഒരു നാൾ പ്രവാസി, പിന്നെ ജ്വല്ലറി ഉടമ; അവിടെ നിന്നും ഒന്നുമില്ലായ്മയുടെ അഗാധ ഗർത്തിലേക്ക്.ആ അവസ്ഥയിൽ നിന്നും അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ രക്ഷാതുമ്പിൽ പിടിച്ചു കരകയറിയ സംഭവബഹുലമായ ജീവിതമാണ് നാട്ടുകാർ ഉണ്ണ്യേട്ടൻ എന്ന് വിളിക്കുന്ന ഉണ്ണിക്കൃഷ്ണന്റേത്. 25 വർഷം ഖത്തറിലും ദുബായിലുമായി ജോലി നോക്കിയ ഉണ്ണികൃഷ്ണൻ 2002 ലാണ് പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിൽ വീട് വെച്ച അയാൾ സമ്പാദ്യം കൊണ്ട് കാദനങ്ങാടിയിൽ 'തൃപ്തി ജ്വല്ലറി' എന്ന സ്വർണ്ണക്കട തുടങ്ങി ജുവലറി മുതലാളിയായി. ഭാര്യയും നാല് പെണ്മക്കളുമൊത്ത് നല്ല രീതിയിൽ ജീവിച്ചുവരുന്നതിനിടെ കുടുബാംഗങ്ങളുമായി പ്രശ്നങ്ങൾ ഉടലെടുത്തു. വീടിന്റ...
ഏഷ്യൻ അറബിക് ഡിബേറ്റ് ചാംപ്യൻഷിപ്പ്; ദാറുൽഹുദാ ജേതാക്കൾ
Kerala

ഏഷ്യൻ അറബിക് ഡിബേറ്റ് ചാംപ്യൻഷിപ്പ്; ദാറുൽഹുദാ ജേതാക്കൾ

മസ്കറ്റ് (ഒമാൻ): ഖത്തർ ഡിബേറ്റിന് കീഴിൽ ഒമാനിൽ നടന്ന മൂന്നാമത് ഏഷ്യൻ അറബിക് ഡിബേറ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാല ടീം ജേതാക്കളായി. ഇന്തോനേഷ്യയിലെ ചെണ്ടേക്യ മുസ്ലിം യൂണിവേഴ്സിറ്റിയെ മറികടന്നാണ് ചരിത്രനേട്ടം. പാകിസ്താനിലെ ബിനൊരിയ യൂണിവേഴ്സിറ്റിയായിരുന്നു സെമി ഫൈനലിൽ എതിരാളികൾ. ലെബനാൻ ആർട്സ് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റി, ഖത്തറിലെ ലുസൈൽ യൂണിവേഴ്സിറ്റി, തായ്‌ലൻഡ്, ഒമാൻ, മലേഷ്യ തുടങ്ങിയ ടീമുകളെ മറികടന്നായിരുന്നു നൺ അറബ് കാറ്റഗറിയിൽ സെമി ഫൈനലിൽ പ്രവേശിച്ചത്. ടീമംഗങ്ങളായ ഫഹ്മീദ് ഖാനും മുഹമ്മദ് ശകീബും ബെസ്റ്റ് ഡിബേറ്റേഴ്സായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പതിനെട്ട് രാജ്യങ്ങളിൽ നിന്നും നാൽപ്പതോളം ടീമുകൾ പങ്കെടുത്ത ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ദാറുൽഹുദായുടെ രണ്ട് ടീമുകളാണ് പങ്കെടുത്തത്. ഡിഗ്രി അവസാന വർഷ വിദ്യാർഥികളായഫഹ്മിദ് ഖാൻ അഞ്ചച്...
തെന്നല പഞ്ചായത്ത് ഭിന്നശേഷി സ്കൂളിന് ശിലാസ്ഥാപനം നടത്തി
Local news

തെന്നല പഞ്ചായത്ത് ഭിന്നശേഷി സ്കൂളിന് ശിലാസ്ഥാപനം നടത്തി

തെന്നല : പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും മറ്റുമായി ഭിന്നശേഷി സ്ക്കൂൾ & റീ ഹാബിലിറ്റേഷൻ കേന്ദ്രം തുടങ്ങുന്നതിനായി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനകർമ്മം പഞ്ചായത്ത് പ്രസിഡണ്ട് സലീന കരുമ്പിൽ നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് കെ. അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ജനകീയ ഫണ്ട് സമാഹരണത്തിലൂടെ കമ്മിറ്റി പിരിച്ചെടുത്ത 57 ലക്ഷം രൂപക്ക് വാങ്ങിയ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. 20.55 സെൻ്റ് സ്ഥലം പഞ്ചായത്തിൻ്റെ പേരിൽ കൈമാറിയതാണ്.മെമ്പർമാരായ ബാബു എൻ കെ , നസീമ സി പി , സുലൈഖ പെരിങ്ങോടൻ, റൈഹാനത്ത് പി.ടി, അഫ്സൽ പി.പി, സലീം മച്ചിങ്ങൽ, ബുഷ്റ അക്ബർ പൂണ്ടോളി, മണി കാട്ടകത്ത്, സാജിദ എം കെ, മറിയാമു എം പി, മുഹ്സിന നന്നമ്പ്ര, മറിയാമു. ടി, എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ അബ്ദുഹാജി മണ്ണിൽ, എം പി കുഞ്ഞിമൊയ്തീൻ, പി.ടി. സലാഹു, ഹംസ ചീരങ്ങൻ ,വി.പി. അലി, നാസർ ചീരങ്ങൻ...
കൊട്ടന്തല അങ്കണവാടി വെസ്റ്റ് റോഡ് ഉദ്ഘാടനം ചെയ്തു
Local news

കൊട്ടന്തല അങ്കണവാടി വെസ്റ്റ് റോഡ് ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി : പാർലമെന്റ് മുൻ എംപി ഇ ടി മുഹമ്മദ് ബഷീറിന്റെ എംപി ലാൻഡ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കൊട്ടന്തല അങ്കണവാടി വെസ്റ്റ് റോഡ് ഉദ്ഘാടനം ബഹു എംഎൽഎ കെപിഎ മജീദ് സാഹിബ് നിർവഹിച്ചു നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് ഡെപ്യൂട്ടി ചെയർപേഴ്സൺ ഷാഹിദ ബിപി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹയറുന്നിസ താഹിർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹറ വി, സിഡിഎസ് ചെയർപേഴ്സൺ സുഹറാബി, കൗൺസിലർമാരായ അബ്ദുൽ അസീസ് കൂളത്ത്, ഖദീജത്തുൽ മരിയത്ത്, ബേബി അച്യുതൻ,ഹരീറ ഹസ്സൻ കോയ, ഫൗസിയ മുഹമ്മദ്, ഫാത്തിമ റഹീം, ജുബൈരിയ കുന്നുമ്മൽ, ഉമ്മുകുൽസു, മുൻ മെമ്പർ പിസി ബാലൻ, എ സുബ്രഹ്മണ്യൻ, എ ആർ കെ അബ്ദുറഹ്മാൻകുട്ടി , , ഫൈസൽ കളത്തിൽ, പി കെ കുഞ്ഞുട്ടി, സുബ്രഹ്മണ്യൻ എ, സിഡിഎസ് മെമ്പർ എന്നിവർ പ്രസംഗിച്ചു...
നന്നമ്പ്ര പഞ്ചായത്തിൽ ഓവർസിയർ, ക്ലാർക്ക് നിയമനം നടത്തുന്നു
Job

നന്നമ്പ്ര പഞ്ചായത്തിൽ ഓവർസിയർ, ക്ലാർക്ക് നിയമനം നടത്തുന്നു

നന്നമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഒഴിവുള്ള ഓവര്‍സിയര്‍(1), ക്ലര്‍ക്ക് (2) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥിക‍ള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖക‍ള്‍‍ സഹിതം 03.11.2025 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നു....
വോട്ടർപട്ടികയുടെ എസ് ഐ ആർ പരിഷ്‌ക്കരണം; ജില്ലയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
Other

വോട്ടർപട്ടികയുടെ എസ് ഐ ആർ പരിഷ്‌ക്കരണം; ജില്ലയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

വോട്ടർപട്ടികയുടെ എസ്.ഐ.ആർ.പരിഷ്കരണം: രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു ജില്ലയിലെ വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ചേർന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. യോഗ്യരായ ഒരു പൗരനും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും അതേ സമയം യോഗ്യതയില്ലാത്ത ഏതെങ്കിലും വ്യക്തിയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഉറപ്പ് വരുത്തുക എന്നതാണ് പ്രത്യേക തീവ്ര പരിഷ്കരണം നടപ്പിലാക്കുന്നതിലൂടെ സാധ്യമാകുന്നതെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് യാതൊരു വിധ ആശങ്കയും വേണ്ടെന്നും ജി...
കേന്ദ്രസർക്കാരിന്റെ ഫെലോഷിപ്പിന് അർഹയായി ഷഹാന ഷെറിൻ
Education

കേന്ദ്രസർക്കാരിന്റെ ഫെലോഷിപ്പിന് അർഹയായി ഷഹാന ഷെറിൻ

തേഞ്ഞിപ്പലം : ഫെല്ലോഷിപ്പിന് അർഹയായികടലുണ്ടി നഗരം സ്വദേശിനി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഫിസിക്സിൽ ഗവേഷണം നടത്തുന്ന ഒന്നാംവർഷ വിദ്യാർഥിനി ഷഹാന ഷെറിൻ വി ക്ക് കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പരിമണ ഫെലോഷിപ്പിന് അർഹയായി. നാഷണൽ ക്വാണ്ടം മിഷന്റെ ഭാഗമായി കേന്ദ്രസർക്കാർ നൽകിവരുന്ന ഫെലോഷിപ്പ് ആണിത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്സ് വിഭാഗം തലവനായ ഡോക്ടർ ലിബു കെ അലക്സാണ്ടറുടെ കീഴിലാണ് ഗവേഷണം നടത്തുന്നത്. കേരളത്തിലെ സർവ്വകലാശാലകളിൽ നിന്നും തെരഞ്ഞെടുത്ത ഏക വിദ്യാർഥിനി യാണ്. കടലുണ്ടി നഗരം എ എം യു പി സ്കൂൾ പ്രധാനധ്യാപകനായ വി അബ്ദുൽ ജലീൽ മാസ്റ്ററുടെയും അധ്യാപികയായ റൈഹാനത്ത് ടീച്ചറുടെയും മകളാണ്. ബാംഗ്ലൂർ ഐ.ഐ എസ് സി ഗവേഷക വിദ്യാർഥിയായ മുഹമ്മദ് സജീറിന്റെ ഭാര്യയാണ്....
ദുബായിൽ മരിച്ച റിയാസിന്റെ മയ്യിത്ത് ഇന്ന് നാട്ടിലെത്തും
Obituary

ദുബായിൽ മരിച്ച റിയാസിന്റെ മയ്യിത്ത് ഇന്ന് നാട്ടിലെത്തും

തിരൂരങ്ങാടി : റിയാസ് ഒടുവിൽ തിരിച്ചെത്തുന്നു: ഒമ്പത് വർഷത്തെ പ്രവാസത്തിനൊടുവിൽ നാട്ടിൽ എത്തുന്നത് ജീവനില്ലാത്ത ശരീരമായി. മയ്യിത്ത് ഇന്ന് നാട്ടിലെത്തും. നാടിൻ്റെ പ്രതീക്ഷകളും കുടുംബത്തിൻ്റെ സ്വപ്നങ്ങളുമായി ഒമ്പത് വർഷം മുൻപ് വിദേശത്തേക്ക് പോയ കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പരേതനായ പനക്കൽ മുഹമ്മദിന്റെ മകൻ റിയാസിന്റെ (46) മയ്യിത്ത് ഇന്ന് നാട്ടിലെത്തും. ഉച്ചയ്ക്ക് ദുബായിൽ നിന്നും ഫ്ളൈറ്റിൽ കൊണ്ടുവരുന്ന മയ്യിത്ത് വൈകുന്നേരം 6.30 ന് കരിപ്പൂരിൽ എത്തും. വീട്ടിലെത്തിച്ച് രാത്രി 9 ന് കൊടിഞ്ഞി പള്ളിയിൽ നിസ്കാര ശേഷം ഖബറടക്കും. റിയാസ് ദുബായ് ദേര യിലെ താമസ സ്ഥലത്താണ് മരിച്ചത്. അർധ രാത്രി മുറിയിലെ ശുചിമുറിയിൽ വെച് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. രാവിലെയാണ് കൂടെയുള്ള തമാസക്കാർ അറിഞ്ഞത്. പോലിസ് നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും. അവധി കഴിഞ്ഞ് 9 വർഷം മുമ്പാണ് റിയാസ് ദുബായിലെ ജോലി സ്ഥലത്തേ...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഡ്രോൺ പരിശീലന ശില്പശാല
Education

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഡ്രോൺ പരിശീലന ശില്പശാല

ഡ്രോൺ പരിശീലന ശില്പശാല കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എൻട്രപ്രണർഷിപ്പും (സി.ഐ.ഇ.) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയും (എൻ.ഐ.ഇ.എൽ.ഐ.ടി.) കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും സംയുക്തമായി പഞ്ചദിന “ഡ്രോൺ / യു.എ.എസ്. അലൈഡ് ടെക്‌നോളജി” സ്കിൽ ഡെവലപ്മെന്റ് ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു.. നവംബർ 10 മുതൽ 14 വരെ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എൻട്രപ്രണർഷിപ്പിലാണ് പരിശീലനം. 60 സീറ്റാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8156832705, 8851100290, ഇ-മെയിൽ : [email protected]. രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/BnL6XyCbgBNduvAi9 പി.ആർ. 1417/2025 കാലിക്കറ്റിലെ പെൻഷൻകാർ ജീവൽ പത്രിക സമർപ്പിക്കണം കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിരമിച്ച മുഴുവൻ പെൻഷൻകാരും ജീവൽ പത്രികയും നോൺ എംപ്ലോയ്‌മെ...
സമസ്ത 100-ാം വാര്‍ഷികം ചരിത്ര സംഭവമാക്കാന്‍ സബ്കമ്മിറ്റികളുടെ യോഗം തീരുമാനിച്ചു
Other

സമസ്ത 100-ാം വാര്‍ഷികം ചരിത്ര സംഭവമാക്കാന്‍ സബ്കമ്മിറ്റികളുടെ യോഗം തീരുമാനിച്ചു

ചേളാരി: ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 100ാം വാര്‍ഷിക മഹാ സമ്മേളനം ചരിത്ര സംഭവമാക്കാന്‍ സ്വാഗതസംഘം സബ്കമ്മിറ്റികള്‍ പ്രവര്‍ത്തന സജ്ജം. സമസ്തയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്ക ത്തെ തുടർന്ന് ഇരു വിഭാഗക്കാരെയും ഉൾപ്പെടുത്തി കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചതിനെ തുടർന്ന് ഇരു വിഭാഗവും യോഗത്തിൽ പങ്കെടുത്തിരുന്നു. ചേളാരി സമസ്താലയം മുഅല്ലിം ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘം വൈസ് ചെയര്‍മാന്‍, ജോയിന്റ് കണ്‍വീനര്‍മാര്‍, സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ എന്നിവരുടെ യോഗം സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും തുടര്‍ന്നു നടക്കുന്ന പദ്ധതികള്‍ വിശദീകരിക്കുകയും ചെയ്തു. സ്വാഗത സംഘം വൈസ് ചെയര്‍മാനും എസ്.കെ.ജെ.എം.സി.സി പ്രസിഡണ്ടുമായ വാക്കോട് മൊയ...
പരപ്പനങ്ങാടിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
Crime

പരപ്പനങ്ങാടിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

പരപ്പനങ്ങാടി : ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. പുത്തരിക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നു വൈകുന്നേരം 6 മണിക്കാണ് സംഭവം. പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ - (36 ) ആണ് ഭാര്യമേഘ്നയെ വെട്ടിയത്. ഇവർ തമ്മിൽ തെറ്റി പിരിഞ്ഞിരിക്കുകയായിരുന്നു. ഇവരുടെ കുട്ടികളെ കാണാൻ ഭർത്താവിൻ്റെ വീട്ടിലെത്തിയ മേഘ്നയെ കാണാൻ ഭർത്താവ് സമ്മതിച്ചില്ലത്രെ ഇതിനെ ചൊല്ലി വാക്ക് തർക്കം നടത്തുകയും ഭർത്താവ് വീട്ടിലെ വെട്ട് കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനെ പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു പരിക്കേറ്റ യുവതിയെ തിരൂരങ്ങാടി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
പി.എം ശ്രീ വിദ്യാഭ്യാസ മേഖലയെ തകർക്കും : കെ.എ.ടി.എഫ്
Local news

പി.എം ശ്രീ വിദ്യാഭ്യാസ മേഖലയെ തകർക്കും : കെ.എ.ടി.എഫ്

തിരൂരങ്ങാടി: പി.എം ശ്രീ പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസ വ്യവസ്ഥയെ തകർക്കാനുള്ള നീക്കമാണെന്ന് കെ.എ.ടി.എഫ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി. മുഹമ്മദ് കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് പി. മുസ്തഫ കോഴിച്ചെന അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.എം ശ്രീ പദ്ധതിയുടെ പേരിൽ സർക്കാർ സ്കൂളുകൾ പ്രൈവറ്റൈസേഷനിലേക്കും വിദ്യാഭ്യാസ തുല്യതയുടെ തകർച്ചയിലേക്കും നീങ്ങുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് ചുള്ളിപ്പാറ, ട്രഷറർ വാഹിദ് മൊറയൂർ, ഷറഫുദ്ധീൻ ഹസ്സൻ, മുജാഹിദ് പനക്കൽ, പി.പി. അബ്ദുൽ നാസർ, ഇർഫാൻ ചെറുമുക്ക്, അബ്ദുള്ള ഹുദവി, അബ്ദു റസാഖ് ഹുദവി, ഷിഹാബ് കഴുങ്ങിൽ കെ.കെ. ഹബീബ വെന്നിയൂർ എന്നിവർ പ്രസംഗിച്ചു.മൂന്ന് സബ് ജില്ലകളിലെ സമ്മേളനങ്ങൾ, മാഗസിൻ പുറത്തിറക...
സ്‌കൂൾ ഒളിമ്പിക്‌സ്: സംസ്ഥാന ജേതാക്കളായ ജില്ലയിലെ കായിക താരങ്ങൾക്ക് സ്വീകരണം നൽകി
Sports

സ്‌കൂൾ ഒളിമ്പിക്‌സ്: സംസ്ഥാന ജേതാക്കളായ ജില്ലയിലെ കായിക താരങ്ങൾക്ക് സ്വീകരണം നൽകി

തിരൂർ : സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ ജേതാക്കളായ മലപ്പുറം ജില്ലയിലെ കായികതാരങ്ങൾക്ക് തിരൂരിൽ മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ സ്വീകരണം നൽകി. കുറുക്കോളി മൊയ്‌തീൻ എം.എൽ.എ., ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി. ഹൃഷികേശ് കുമാർ, തിരൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ കെ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് യു. സൈനുദ്ദീൻ, സ്പോർട്സ് കൗൺസിൽ എക്സ‌ിക്യൂട്ടീവ് അംഗം കെ. വത്സല, സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി.ആർ. അർജുൻ, സ്പോർട്‌സ് കൗൺസിൽ പരിശീലകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു....
വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർകാർ, പെൻഷൻ 2000 രൂപയാക്കി, ആശ, അംഗൺവാടി പ്രവർത്തകർക്കും ആനുകൂല്യം കൂട്ടി
Politics

വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർകാർ, പെൻഷൻ 2000 രൂപയാക്കി, ആശ, അംഗൺവാടി പ്രവർത്തകർക്കും ആനുകൂല്യം കൂട്ടി

ക്ഷേമപെൻഷൻ 2000 രൂപ, 1000 രൂപ സ്ത്രീ സുരക്ഷാ പെൻഷൻ വൻ പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച്‌ 2000 രൂപയാക്കി വർധിപ്പിച്ചു. തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ വമ്ബൻ പ്രഖ്യാപനങ്ങള്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ 2016ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ വന്ന സർക്കാരിന് ജനങ്ങൾ നൽകിയ വലിയ പിന്തുണയിലാണ് 2021ൽ തുടർഭരണം ഉണ്ടായത്. 5 വർഷം നടപ്പാക്കിയ വികസന-ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ തുടരാനുള്ള ജനവിധിയാണ് 2021ലേത്. 2016 മുതൽ ഇതുവരെ 10 വർഷത്തോളം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയാണ് സർക്കാർ മുന്നേറുന്നത്. ഒരോ വർഷവും നടപ്പാക്കുന്ന കാര്യങ്ങൾ പ്രോഗ്രസ്സ് റിപ്പോർട്ടായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് രാജ്യത്ത് ഏറ്റവും സുതാര്യവും മാതൃകാപരവുമായ ഭരണ സമീപനം നടപ്പാക്കുന്ന സർ...
ആത്മഹത്യക്ക് ശ്രമിച്ച പുകയൂർ സ്വദേശിനിയായ ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു
Obituary

ആത്മഹത്യക്ക് ശ്രമിച്ച പുകയൂർ സ്വദേശിനിയായ ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു

തിരൂരങ്ങാടി : കോഴിക്കോട് : ഗവ.ഡെൻ്റൽ കോളജ് ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച പുകയൂർ സ്വദേശിയായ ഡെൻ്ൽ പിജി ഒന്നാം വർഷ വിദ്യാർഥിനി മരണപ്പെട്ടു. എ ആർ നഗർ പുകയൂർ ഒളകര സ്വദേശി അണ്ണങ്ങാടൻ മുസ്തഫയുടെ മകൾ സഹല ബീഗം (27) ആണ് മരിച്ചത്. കോഴിക്കോട് ഗവണ്മെന്റ് ഡെന്റൽ കോളേജിലെ എംഡിഎസ് ഒന്നാം വർഷ വിദ്യാർഥിനിയാണ്. 23 ന് ആണ് സംഭവം. ഹോസ്റ്റലിൽ നിന്നു ക്ലാസിലേക്ക് പോയ സഹപാഠികൾ കൂട്ടുകാരിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായ വിദ്യാർഥിനി ഐസിയുവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച്ച 11.30 ന് മരിച്ചു. കഴിഞ്ഞവർഷത്തെ അഖിലേന്ത്യാ ഡെൻ്റൽ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയിരുന്നു. ഈയിടെയാണ് വിവാഹിതയായത്. ഭാര്യയും ഭർത്താവും കോഴിക്കോട് ഡെൻ്റൽ കോളേജിലാണ് ബിഡിഎസിന് പഠിച്ചിരുന്നത്....
പോലീസ് സേനയുടെ സേവന പ്രവർത്തനങ്ങളെ നേരിട്ടറിഞ്ഞ് നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ
Local news

പോലീസ് സേനയുടെ സേവന പ്രവർത്തനങ്ങളെ നേരിട്ടറിഞ്ഞ് നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ

കോഴിച്ചെന : ചെട്ടിയാൻകിണർ ഗവ. ഹൈസ് കൂൾ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ ക്ലാരി റാപിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ആസ്ഥാനം സന്ദർശിച്ചു പോലീസ് സേന യുടെ പ്രവർത്തനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കി,ആയുധ പ്രദർശനം, ദുരന്ത നിവാരണ ബോധ വൽക്കരണ ക്ലാസ്സ് എന്നിവയും സംഘടിപ്പിച്ചിരുന്നു. എകെ-47, മെഷീൻ ഗൺ, -എസ്എൽആർ റൈഫിൾ, റിവോൾവ റുകൾ, ഗ്രനേഡുകൾ എന്നിവ നേരിട്ടു കാണാനും പ്രവർത്തന രീതികൾ,ബ്രീട്ടീഷ് നിർമ്മിത ആയുധപ്പുരയും അതിൻ്റെ സാങ്കേതിക മികവും വിദ്യാർത്ഥികൾ നേരിട്ട് കണ്ടു മനസ്സിലാക്കിഎസ്. ഐ മനോജ് എം. വി, എ.എസ് ഐ മാരായ യാസിർ സി പി , വിനീത് എന്നിവർ നേതൃത്വം നൽകി.ജൂനിയർ റെഡ്ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട്, ജെസ്ന ടീച്ചർ എന്നിവർ പങ്കെടുത്തു....
പരപ്പനങ്ങാടി ഗവ. എൽപി സ്കൂളിലെ അശാസ്ത്രീയ ബാഡ്മിൻ്റൺ കോർട്ട് നിർമ്മാണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
Local news

പരപ്പനങ്ങാടി ഗവ. എൽപി സ്കൂളിലെ അശാസ്ത്രീയ ബാഡ്മിൻ്റൺ കോർട്ട് നിർമ്മാണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പരപ്പനങ്ങാടി : ഗവ. എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ മുൻസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് അശാസ്ത്രീയമായി നിർമ്മിച്ച ബാഡ്മിൻ്റൺ കോർട്ട് കാരണം സ്കൂൾ കോമ്പൗണ്ടിൽ മഴം വെള്ളം കെട്ടി കിടക്കുന്നത് വിദ്യാർത്ഥികൾക്ക് സ്കൂളിൽ പ്രവേശിക്കുന്നതിനും, കായിക പ്രവർത്തനങ്ങൾക്കും തടസം നേരിടുന്നതിന്നെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ ചെട്ടിപ്പടി മേഖല കമ്മറ്റി. കഴിഞ്ഞ ദിവസമാണ് സ്കൂൾ ഗേറ്റിനോട് ചേർന്ന് ബാഡ്മിൻ്റൺ കോർട്ട് നിർമ്മാണം ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി തറ ഭാഗം കോൺഗ്രീറ്റ് ചെയ്ത് ഉയർത്തിയത് കാരണം മഴവെള്ളം സ്കൂൾ കോമ്പൗണ്ടിൽ കെട്ടി കിടക്കുകയാണ്. സ്കൂളിലേക്ക് കെട്ടി കിടക്കുന്ന ജലത്തിൽ ചവിട്ടി വേണം ക്ലാസ് റൂമുകളിലേക്ക് എത്തുവാൻ. ഇതേ സ്കൂൾ കോമ്പൗണ്ടിൽ തന്നെയാണ് ഭിന്ന ശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ. മോഡൽ ലാബ് സ്കൂൾ പ്രവർത്തിക്കുന്നതെന്നും, മഴ വെള്ളം കെട്ടി കിടക്കുന്നത് മൂലം വിദ്യാർത്ഥികൾക്കുള്ള പ്രയാസം അടിയന്തിരമായി പരിഹര...
കോളജ് വിട്ടു നടന്നു പോകുമ്പോൾ വിദ്യാർത്ഥിനി റോഡിൽ കുഴഞ്ഞുവീണു മരിച്ചു
Obituary

കോളജ് വിട്ടു നടന്നു പോകുമ്പോൾ വിദ്യാർത്ഥിനി റോഡിൽ കുഴഞ്ഞുവീണു മരിച്ചു

പുൽപ്പള്ളി: കോളേജിൽ നിന്ന് ക്ലാസ് കഴിഞ്ഞ്‌ കൂട്ടുകാരോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിനി വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു.പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ എംഎസ്‌സി മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനി, വണ്ടൂർ പള്ളിക്കുന്ന് കുളിക്കാട്ടുപടി നീലേങ്ങോടൻ ഇല്യാസിന്റെയും സുലൈഖയുടെയും മകൾ ഹസ്‌നീന ഇല്യാസ് (23) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ക്ലാസ് കഴിഞ്ഞി കൂട്ടുകാരിക്കൊപ്പം റോഡരികിലൂടെ നടന്നു പോകുമ്പോൾ താന്നിത്തെരുവിൽ കുഴഞ്ഞു വീഴുകയായിരുന്നു. സഹപാഠികളും കോളേജ് അധികൃതരും ചേര്‍ന്ന് ഉടൻ പുൽപ്പള്ളി യിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇന്ന് പള്ളിക്കുന്ന് ജുമാ മസ്ജിദിൽ ഖബറടക്കും. സഹോദരൻ, ഇഷാൻ....
പി.എസ്.എം.ഒ കോളേജ് യൂണിയൻ സാദിഖ് മെമ്മോറിയൽ കോളേജ് മാഗസിൻ അവാർഡിന് മാഗസിനുകൾ ക്ഷണിച്ചു
Other

പി.എസ്.എം.ഒ കോളേജ് യൂണിയൻ സാദിഖ് മെമ്മോറിയൽ കോളേജ് മാഗസിൻ അവാർഡിന് മാഗസിനുകൾ ക്ഷണിച്ചു

​ ​തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് (ഓട്ടോണോമസ്) യൂണിയൻ 2025-26 വർഷത്തെ സാദിഖ് മെമ്മോറിയൽ കോളേജ് മാഗസിൻ അവാർഡിന് 2024-25 വർഷങ്ങളിലെ കോളേജ് മാഗസിനുകൾ ക്ഷണിച്ചു . കോളേജ് വിദ്യാർഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച കോളേജ് മാഗസിനുകളെ ആദരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.​2024-25 കാലയളവിൽ പുറത്തിറങ്ങിയ കോളേജ് മാഗസിനുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. മികച്ച മാഗസിനായി തിരഞ്ഞെടുക്കപ്പെടുന്നതിന് 10,000 രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കും.​മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കോളേജ് യൂണിയനുകൾ, മാഗസിന്റെ മൂന്ന് കോപ്പികൾ, കൂടാതെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കത്ത് എന്നിവ സഹിതം താഴെ നൽകിയിട്ടുള്ള വിലാസത്തിൽ അയക്കേണ്ടതാണ്. ​അപേക്ഷകൾ അയക്കേണ്ട വിലാസം:ചെയർമാൻ, ജൂറി കൗൺസിൽ,പി.എസ്.എം.ഒ കോളേജ് (ഓട്ടോണോമസ്),തിരൂരങ്ങാടി, പി.ഒ. മലപ്പുറം,...
പുത്തനത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
Accident

പുത്തനത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

പുത്തനത്താണി : കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. പുത്തനത്താണി ഇഖ്ബാൽ നഗറിൽ ഇന്ന് രാവിലെയാണ് അപകടം. ദമ്പതികൾ ആണ് മരിച്ചത്. ചന്ദനക്കാവിനടുത്തുളള ചേരുരാൽ സ്വദേശികളായ സിദ്ധീഖ്, റീഷ മൻസൂർ എന്നിവരാണ് മരിച്ചവത്. മൃതദേഹം പുത്തനത്താണി സ്വകാര്യ ആശുപത്രിയിൽ ആണ്.
ബസിടിച്ച് പരിക്കേറ്റ മുന്നിയൂർ സ്വദേശി മരിച്ചു
Accident

ബസിടിച്ച് പരിക്കേറ്റ മുന്നിയൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി: ബസ് ഇടിച്ചു പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പേച്ചേരി സൈതലവിയുടെ മകൻ ഫിറോസ് (42) ആണ് മരിച്ചത്. കഴിഞ്ഞ 21ന് രാവിലെ 9 മണിക്ക് മൂന്നിയൂർ ആലിൻ ചുവട് ടാറ്റ ഷോറൂമിന് മുമ്പിൽ വെച്ചായിരുന്നു അപകടം. പറമ്പിൽ പീടിക ചന്തയിൽ നിന്ന് സ്കൂട്ടറിൽ വരുമ്പോൾ പിറകിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഫിറോസിനും കൂടെയുണ്ടായിരുന്ന തുടിശ്ശേരി ജലീലിനും പരിക്കേറ്റു. ഫിറോസ് ആയിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഫിറോസ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു. കബറടക്കം ഇന്ന് കളത്തിങ്ങൾ പാറ ജുമാമസ്ജിദിൽ. മാതാവ് ആയിഷ. ഭാര്യ ഹംജാദ. മക്കൾ: മുഹമ്മദ് ഐദിൻ , മുഹമ്മദ് ഐമൻ, മുഹമ്മദ് അദ്ഹാൻ , മുഹമ്മദ് അസീൻ.സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഹസൈൻ, ഹുസൈൻ, സിദ്ദീഖ്, സാദിഖ്, ഖദീജ...
കാറിന് തീപിടിച്ചു പൊള്ളലേറ്റ തേഞ്ഞിപ്പലം സ്വദേശി മരിച്ചു
Accident

കാറിന് തീപിടിച്ചു പൊള്ളലേറ്റ തേഞ്ഞിപ്പലം സ്വദേശി മരിച്ചു

തേഞ്ഞിപ്പലം : ചെനക്കലങ്ങാടി പള്ളിപ്പടിയിൽവീട്ടു മുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. ചേളാരി ജി ഡി എസ് ഹൈപ്പർ മാർട്ട് ഉടമ ചെനക്കലങ്ങാടി പൊറോളി അബ്ദുള്ള മകൻ ആദിൽ ആരിഫ്ഖാൻ (29) ആണ് മരിച്ചത്. 21 തിങ്കളാഴ്ചയാണ് സംഭവം. രാത്രി 11.45ന് കാർ നിർത്തിയ ഉടനെ എൻജിന്റെ ഭാഗത്തുനിന്ന് തീയും പുകയും പടരുകയും കാറിൽ അകപ്പെടുകയുമായിരുന്നു. ഒരുവിധം കാറിന്റെ വാതിൽ തുറന്ന് സ്വയം പുറത്തുകടന്ന ആദിലിന്റെ നിലവിളി കേട്ടാണ് വീട്ടുകാർ വിവരമറിഞ്ഞത്. ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് കഴിഞ്ഞ ദിവസം വിദഗ്ധ ചികിൽസക്കായി ഡൽഹിയിലെ എയിംസിലേക്ക് കൊണ്ട് പോയിരുന്നെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഷോർട് സർക്യൂട്ട് ആണ് തീപി...
ചേളാരി ജമലുല്ലൈലി ഉറൂസിന് ബുധനാഴ്ച കൊടിയേറും
Other

ചേളാരി ജമലുല്ലൈലി ഉറൂസിന് ബുധനാഴ്ച കൊടിയേറും

തേഞ്ഞിപ്പലം: അൽ ആരിഫ് ബില്ലാഹി അൽ മജ്ദൂബ് അസ്സയ്യിദ് സ്വാലിഹ് ജമലുല്ലൈലി (നൊസ്സൻ തങ്ങളുപ്പാപ്പ)യുടെ നാൽപത്തിയഞ്ചാമതും സയ്യിദ് ഫള്ൽ ബിൻ സ്വാലിഹ് ജമലുല്ലൈലി തങ്ങളുടെ പതിനേഴാമത് ജമലുല്ലൈലി ഉറൂസിന് ഈമാസം 29ന് ബുധനാഴ്ച തുടക്കമാവും. മൂന്നു ദിവസങ്ങളിലായി സിയാറ:, വിഫാദ, പതാകജാഥ, കൊടിയേറ്റം, ഖത്മുൽ ഖുർആൻ, ആദർശ സമ്മേളനം, മജ്ലിസൂൽ മൗലൂദ്, മുഖാമുഖം, അഖില കേരള അറബന മത്സരം, രിഫാഈ മാല ഹിഫ്ള് മത്സരം, സുയൂഫുന്നസ്ർ, പ്രകീർത്തന സമ്മേളനം, ജമലുല്ലൈലി സെമിനാർ, അസ്മാഉൽ ഹുസ്ന, ആത്മീയ സമ്മേളനം തുടങ്ങിയ പ്രധാന പരിപാടികളോടെ തേഞ്ഞിപ്പലം ജമലുല്ലൈലി മഖാം പരിസരത്ത് നടക്കും. ബുധൻ രാവിലെ പത്തിന് കടലുണ്ടി സയ്യിദ് മുഹമ്മദ് ബാ-ഹസൻ ജമലുല്ലൈലി മഖാം സിയാറത്തോടെ ആരംഭിക്കും സയ്യിദ് ഹുസൈൻ കോയ ജമലുല്ലൈലി അസ്സഖാഫി നേതൃത്വം നൽകും. തുടർന്ന് ജമലുല്ലൈലി താവഴിയിലേ വിവിധ മഖാമുകളിൽ സിയാറത്തു ചെയ്തു ചെനക്കലങ്ങാടിയിൽനിന്നു മഖാമിലേക്ക് പതാ...
സ്പോർട്സ് കൗൺസിൽ ഭാരവാഹികളെ വോളിബോൾ പ്രേമികൾ ആദരിച്ചു
Sports

സ്പോർട്സ് കൗൺസിൽ ഭാരവാഹികളെ വോളിബോൾ പ്രേമികൾ ആദരിച്ചു

വള്ളിക്കുന്ന് : സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഋഷികേഷ് കുമാർ (വള്ളിക്കുന്ന് ), വൈസ് പ്രസിഡണ്ട് നാരായണൻ (ഉണ്ണി) ചേലേമ്പ്ര എന്നിവരെ, വള്ളിക്കുന്നിലെ ദേശീയ വോളിബോൾ താരങ്ങളുടെ കൂട്ടായ്മയായ അനുപവും, വോളി ഗ്രാമം വള്ളിക്കുന്നും ചേർന്ന് സംഘടിപ്പിച്ച വോളിബോൾ പ്രേമികളുടെ സംഗമം ആദരിച്ചു. അത്താണിക്കൽ സ്പെയ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ ജോയിന്റ് സെക്രട്ടറികെ. ടി. അബ്ദുറഹ്മാൻ (ബാവ) ഭാരവാഹികളെ പൊന്നാട അണിയിച്ചു. അനുപവ് പ്രസിഡണ്ട് എം. മോഹൻദാസ് അധ്യക്ഷനായി. ബാബു പാലാട്ട് വിശിഷ്ട അതിഥികളെ പരിചയപ്പെടുത്തി.മുതിർന്ന വോളിബോൾ താരം എ പി ബാലൻ, ഇ. നീലകണ്ഠൻ നമ്പൂതിരി, കെ എൻ ചന്തു കുട്ടി മാസ്റ്റർ, എം പ്രേമൻ മാസ്റ്റർ, കെ പി മുഹമ്മദ് മാസ്റ്റർ, സെക്രട്ടറി മുരളീധരൻ പാലാട്ട്, ട്രഷറർ ഇ.വീരമണി പ്രസംഗിച്ചു....
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള നടത്തി
Other

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള നടത്തി

തിരൂരങ്ങാടി : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തിരൂരങ്ങാടി പി. എസ് .എം ഒ കോളേജിൽ വച്ച് മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ടി സാജിത തൊഴിൽമേള ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ. സി.സി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.കെ. പ്രേമരാജൻ സ്വാഗതം പറഞ്ഞു. വിജ്ഞാന കേരളം ജില്ലാ കോ- ഓർഡിനേറ്റർ ഹേമലത വിശദീകരണം നടത്തി. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ എം സുഹറാബി , പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കലാം മാസ്റ്റർ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സ്റ്റാർ മുഹമ്മദ്, ബിന്ദു. പി.ടി, ഭരണ സമിതി അംഗങ്ങളായ പുറ്റേക്കാട്ട് റംല, ഷെരീഫ അസീസ് മേടപ്പിൽ, പി. പി .അനിത, സതി തോട്ടുങ്ങൽ, സി ടി അയ്യപ്പൻ, സുഹ്റ ശിഹാബ്, തിരൂരങ്ങാടി പിഎസ്എംഒ കോളേജ് മാനേജർ എം.കെ .ബാവ, പ്രിൻസിപ്പാൾ ഡോ. നിസാമുദ്ദീൻ, ജില്ലാ പ്രോഗ്രാം മാനേജർ നൗഫ...
പ്രമുഖ പണ്ഡിതൻ മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർക്ക് കർമ്മ നാടിന്റെ ആദരം
Other

പ്രമുഖ പണ്ഡിതൻ മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർക്ക് കർമ്മ നാടിന്റെ ആദരം

 തിരൂരങ്ങാടി : പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ താജു ശ്ശരീഅ: മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർക്ക് കർമ മണ്ണിൻ്റെ ആദരം. മൂന്ന് പതിറ്റാണ്ടിലേറയായി മൂന്നിയൂർ പ്രദേശത്ത് ആത്മീയ വെെജ്ഞാനിക മേഖലയിൽ നേതൃത്വം നൽകി വരുന്ന  ഹംസ മുസ് ലിയാർക്ക് നൽകിയ ആദരവ് ഒരു ദേശത്തിൻ്റെ ആദരവായി .  മൂന്നിയൂർ നിബ്രാസ് ക്യാമ്പസിൽ നടന്ന പരിപാടി ഒരു ദേശത്തിൻ്റെ സ്നേഹാദരവായി.   പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുുദ്ദീൻ ജമലുല്ലെെലി പ്രാർഥന നടത്തി. പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ആദരവ് സമർപിച്ചു. അബ്ദുർറസാഖ് അഹ്സനി ആട്ടീരി ആമുഖ പ്രഭാഷണം നടത്തി.   ഡോ: ദേവർശോല അബ്ദുസലാം മുസ് ലിയാർ, എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, ഊരകം അബ്ദുർറഹ്മാൻ സഖാഫി, , ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര , സയ്യിദ് ഹബീബ് തുറാബ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്,സയ്യിദ് ഇസ്ഹാഖ് ബുഖാരി,, പഞ്ചായത്ത് അംഗ...
ചെട്ടിപ്പടി ക്ഷേത്രത്തിന് സമീപം സ്ഫോടന ശബ്‌ദം; ഫോറൻസിക് പരിശോധന നടത്തി
Breaking news

ചെട്ടിപ്പടി ക്ഷേത്രത്തിന് സമീപം സ്ഫോടന ശബ്‌ദം; ഫോറൻസിക് പരിശോധന നടത്തി

പരപ്പനങ്ങാടി : ചെട്ടിപ്പടി ക്ഷേത്രത്തിന് സമീപം സ്ഫോടന ശബ്ദം ഫോറൻസിക്, ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ചെട്ടിപ്പടി റെയിൽവെ സൈഡിലുള്ള തട്ടാൻകണ്ടി അയ്യപ്പ ക്ഷേത്രത്തിന് മുൻ വശത്തുള്ള ഭൂമിയിലാണ് ഇന്നലെ രാത്രി 9 മണിയോടെ സ്ഫോടന ശബ്ദം കേട്ടത്. പടക്കം പൊട്ടിയതാണന്ന ധാരണയിൽ പ്രദേശവാസികൾ ഗൗനിച്ചിരുന്നില്ലന്ന് പറയുന്നു. പിന്നീട് ഇന്ന് രാവിലെ ക്ഷേത്രം പരിപാലിക്കുന്നവർ സ്ഥലം പരിശോധിച്ചപ്പോഴാണ് ഈ ഭാഗത്ത് പുല്ലുകൾ കത്തി കരിഞ്ഞ നിലയിൽ കണ്ടത്. ഇവർ പരപ്പനങ്ങാടി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറൻസിക് , ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്ഫോടനം നടന്ന സമയം രണ്ട് പേര് ബൈക്കിൽ കടന്ന് പോവുന്നത് കണ്ടന്ന് പരിസരവാസി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പോലീസ് അന്യേഷണം ഊർജ്ജിതപെടുത്തിയിട്ടുണ്ട്. പ്രദേശത്ത് ആരോ അലക്ഷ്യമായി സ്ഫോടക വസ്തു വലിച്ചെറിഞ്ഞ് സ്ഫോടനം നടത്തി എന്നു സ്ഥല...
പാണ്ടികശാല ചെറുകര മലയിൽ മണ്ണിടിച്ചിൽ, ദുരന്ത നിവാരണ സംഘം സ്ഥലം സന്ദർശിച്ചു
Other

പാണ്ടികശാല ചെറുകര മലയിൽ മണ്ണിടിച്ചിൽ, ദുരന്ത നിവാരണ സംഘം സ്ഥലം സന്ദർശിച്ചു

വേങ്ങര : വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡ് പാണ്ടികശാല ചെറുകരമലയിൽ ഇക്കഴിഞ്ഞ കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം ജില്ലാ ദുരന്ത നിവാരണ വിദഗ്ധസംഘം സന്ദർശിച്ചു.ഇവിടെ സൈഡ് ഭിത്തി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് വാർഡ് മെമ്പറായ യൂസുഫലി വലിയോറ നൽകിയ നിവേദനത്തെ തുടർന്നാണ് സംഘം സ്ഥലം സന്ദർശിച്ചത്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് നാലു വീടുകൾ ഭീഷണിയിലാണ്. ഇവിടെ സൈഡ് ഭിത്തിനിർമ്മിച്ച് സംരക്ഷണം നൽകാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് സംഘം പറഞ്ഞു. വിദഗ്ദസംഘത്തിൽ ദുരന്തനിവാരണ സമിതി ജില്ലാ ഹസാർഡ് അനലിസ്റ്റ് ആദിത്യ,ജില്ലാ മണ്ണ് പര്യവേഷണ സംരക്ഷണ ഓഫീസർ പ്രിൻസ് പി കുര്യൻ, ഓവർസിയർ രാമൻ, ജില്ലാ ജിയോളജി ഓഫീസർ അബ്ദുറഹ്മാൻ, വേങ്ങര ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ്എൻജിനീയർ വി.പി വിദ്യാ സുരേഷ്, ഓവർസിയർ പി മനാഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. വാർഡ് മെമ്പർ യൂസുഫലി വലിയോറ സംഘത്തെ അനുഗമിച്ചു....
ദേവധാർ പാലത്തിന് താഴെ മൾട്ടി സ്പോർട്സ് ഫെസിലിറ്റി സെന്റർ നിർമിക്കുന്നു
Sports

ദേവധാർ പാലത്തിന് താഴെ മൾട്ടി സ്പോർട്സ് ഫെസിലിറ്റി സെന്റർ നിർമിക്കുന്നു

താനൂർ : സംസ്ഥാന കായിക വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് താനാളൂർ മൂലക്കൽ-ദേവധാർ പാലത്തിന് കീഴിലായി സ്ഥാപിതമാകുന്ന മൾട്ടി സ്പോർട്സ് ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപന കർമ്മം കായിക- ന്യൂനപക്ഷക്ഷേമ-വഖഫ് -ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സതീശൻ മാസ്റ്റർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ്‌ അഷ്‌റഫ്‌ പദ്ധതി സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്. എൽ.സി,പ്ലസ് ടു,യു.എസ്.എസ്,എൽ. എസ്.എസ്. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കുടുംബശ്രീ,ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവരെയും വേദിയിൽ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കാദർകുട്ടി വിശാരത്ത്,വാർഡ് മെമ്പർമാരായ ഫാത്തിമ, പി.വി. ഷണ്മുഖൻ, പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി. അബ്ദുൾ റസാ...