Thursday, March 26

Tag: Local news

ഒരു തൈ നടാം ; ജനകീയ വൃക്ഷവത്ക്കരണ ക്യാമ്പയിന്‍
Local news

ഒരു തൈ നടാം ; ജനകീയ വൃക്ഷവത്ക്കരണ ക്യാമ്പയിന്‍

വേങ്ങര : ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഒരുകോടി തൈകള്‍ നട്ടു പിടിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേരളമൊട്ടാകെ നടപ്പിലാക്കുന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. ജി. എല്‍. പി, ഊരകം കിഴ്മുറി, കുറ്റാളൂര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഫ്ലഹക്ക് ഫലവൃക്ഷതൈ സമ്മാനിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജി.എല്‍.പി.എസ് ഊരകം കിഴ്മുറി ഹെഡ് മാസ്റ്റര്‍ സുലൈമാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ രാധാ രമേശ് അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍ ശ്രീ ജോഷ്വ ജോണ്‍ പദ്ധതി വിശദീകരണം നടത്തി, വാര്‍ഡ് മെമ്പര്‍ പി.പി സൈദലവി, പിടിഎ പ്രസിഡന്റ് ഹാരി...
Obituary

മകളെ കൊന്ന് മലയാളി യുവതി ഷാർജയിൽ ജീവനൊടുക്കി

ഷാർജ: മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി വലിയവീട്ടിൽ നിതീഷിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും (33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ട‌ർ അറിയിച്ചു. അമ്മയാണ് കുഞ്ഞിൻ്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച‌ ഉച്ചയ്ക്ക് ഷാർജ അൽ നഹ്‌ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല. മാത്രമല്ല, ഇരുവരും വെവ്വേറെ സ...
Accident

കീരനെല്ലൂർ ന്യൂകട്ട് പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്താനായില്ല, തിരച്ചിൽ പുനരാരംഭിച്ചു

പാലത്തിങ്ങൽ : വിനോദസഞ്ചാര കേന്ദ്രമായ ന്യൂകട്ടിൽ രണ്ട് ദിവസം മുമ്പ് കാണാതായ കുട്ടിയെ ഇതുവരെയും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. താനൂർ എടക്കടപ്പുറം കമ്മാക്കാൻ പുരക്കൽ ജുറൈജിനെ (17) കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് അതിരാവിലെ ആരംഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് കൂട്ടുകാരോടൊന്നിച്ച് കുളിക്കാൻ ഇറങ്ങി വെള്ളത്തിൽ മുങ്ങി കാണാതായത്. ഉടൻ തന്നെ ഊർജിത തിരച്ചിൽ തുടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയാണ് നിർത്തിയത്. ഇന്നലെ രാവിലെ മുതൽ തിരച്ചിൽ തുടങ്ങി. ദേശീയ ദുരന്തനിവാരണ സേനയിലെ 27 അംഗങ്ങളും തിര ച്ചിലിൽ പങ്കാളികളായി. താനൂർ, തിരൂർ, മലപ്പുറം എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനയും : സ്‌കൂബ ടീം, ട്രോമാ കെയർ അം ഗങ്ങൾ, മാലദ്വീപ് വല വീശൽ കൂട്ടായ്മ, നാട്ടുകാർ, ടിഡിആർ എഫ് അംഗങ്ങൾ, മത്സ്യത്തൊഴി ലാളികൾ എന്നിവരെല്ലാം തിരച്ചിലിനായി രംഗത്തുണ്ട്. കോസ്റ്റ് ഗാർഡ് രക്ഷാ ബോട്ട് സർവീസും നേവി ഹെലികോപ്ടറും എത്തി ക്ക...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗ്രാജ്വേഷൻ സെറിമണി: കൂടുതൽപ്പേർക്ക് അവസരം ജൂലൈ 15 വരെ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം ( യു.ജി. ) വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള ബിരുദദാന ചടങ്ങായ ‘ഗ്രാജ്വേഷൻ സെറിമണി 2025’ - ന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂലൈ 15 വരെ നീട്ടി. 2022 പ്രവേശനം ബി.വോക്, 2022 അധ്യയന വർഷം സർവകലാശാലയുടെ വിവിധ ഓട്ടോണമസ് കോളേജുകളിൽ പ്രവേശനം നേടിയവർ, 2020 പ്രവേശനം ബി.ആർക്., 2021 പ്രവേശനം ബി.ടെക്. എന്നിവയിൽ യോഗ്യരായ വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. 2500/- രൂപയാണ് ഫീസ്. ചടങ്ങിൽ വിദ്യാർഥികൾക്ക് വൈസ് ചാൻസിലറിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാം. സർട്ടിഫിക്കറ്റ് ഫോൾഡർ, കോൺവൊക്കേഷൻ ഗൗൺ, ക്യാപ്, സർട്ടിഫിക്കറ്റ് സ്വീകരിക്കു ന്നതിന്റെ ഫോട്ടോ, ഗ്രൂപ്പ് ഫോട്ടോ മുതലായവ ചടങ്ങിന്റെ ഭാഗമായി ലഭിക്കും. ചടങ്ങി...
Local news

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ദേശീയ മത്സ്യ കര്‍ഷക ദിനവും മത്സ്യ കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ദേശീയ മത്സ്യ കര്‍ഷക ദിനവും മത്സ്യ കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. വേങ്ങര ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങ് ബ്ലോക്ക് പ്രസിഡണ്ട് മ്രണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസറായ ലി.സി ടി.വി സ്വാഗതം ആശംസിച്ചു. തെന്നല ഗ്രാമ പഞ്ചായത്തിലെ അബ്ദുല്‍ കരീമിനെ മികച്ച മത്സ്യ കര്‍ഷകനായും, പറപ്പൂര്‍ പഞ്ചായത്തിലെ യൂസഫ് കെ.കെ യെ മികച്ച അലങ്കാര മത്സ്യ കര്‍ഷകനായും, എടരിക്കോട് പഞ്ചായത്തിലെ പാത്തുമ്മ തയ്യിലിനെ മികച്ച മുതിര്‍ന്ന മത്സ്യ കര്‍ഷകയായും ആദരിച്ചു. തുടര്‍ന്ന് മത്സ്യ കര്‍ഷകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസല്‍, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മന്‍സൂര്‍ കോയ തങ്ങള്‍, കണ്...
Local news

അപകട ഭീഷണിയുയര്‍ത്തുന്ന ന്യൂക്കട്ടില്‍ സുരക്ഷയൊരുക്കണം : എന്‍എഫ്പിആര്‍

പാലത്തിങ്ങല്‍ : പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂക്കട്ടില്‍ സുരക്ഷയും മുന്നറിയിപ്പും ശക്തമാക്കേണ്ടത് അത്യാവശ്യവും നിര്‍ബന്ധവുമാണന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് സന്ദര്‍ശകരെത്തുന്ന ന്യൂക്കട്ടിലും പരിസരത്തും സുരക്ഷിതമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ജനപ്രതിനിധികള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇത് ഒഴിഞ്ഞുമാറേണ്ടുന്ന കാര്യമല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇന്നലെയും ഒരു ചെറുപ്പക്കാരനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായിരിക്കുന്നത്. ഇതിന് മുന്‍പും പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പലരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.ശക്തമായ ഒഴുക്കും പാറക്കെട്ടുകളുമുള്ള ഇവിടെ ചാടിക്കുളിക്കുന്നത് വലിയ അപകടമാണെന്ന് നാട്ടുകാര്‍ക്കൊക്കെ അറിയാം. പലസ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് അപകടസാധ്യത അത്രയ്ക്ക് മനസ്സില...
Crime

40 ഗ്രാം എം ഡി എം എ യുമായി ചേലേമ്പ്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടി : 40 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ. ചെലേമ്പ്ര കുറ്റിപ്പാല സ്വദേശി അഫ്നാസ് (24) നെയാണ് ഒരാഴ്ച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ കെ ടി ഷനൂജും പാർട്ടിയും അയാളുടെ വീട്ടിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ 40ഗ്രാം അതിമാരക മയക്കുമരുന്നായ MDMA പിടിച്ചെടുക്കുകയായിരുന്നു. ഇതിന് വിപണിയിൽ ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കും.പൈങ്ങോട്ടൂർ, ചേട്ട്യാർമാട്, ചേലൂപ്പാടം തുടങ്ങിയ സ്ഥലങ്ങളിലും ടർഫ് കേന്ദ്രീകരിച്ചുമാണ് ഇവൻ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. ബാംഗ്ലൂർ നിന്നുമാണ് ഇവൻ MADMA എത്തിക്കുന്നത് എന്നും എത്തിച്ചുകൊടുക്കുന്ന ആളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും എക്സ്സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികൾ പിടിയിലാകാൻ സാധ്യത ഉണ്ടെന്നും ഇൻസ്‌പെക്ടർ പറഞ്ഞു. അസി.എക്സ്സൈസ് ഇൻസ്‌പെക്ടർ കെ പ്രദ...
Obituary

നിപ പരിശോധനയിൽ ഫലം നെഗറ്റീവ്; പരപ്പനങ്ങാടി സ്വദേശിനിയുടെ മൃതദേഹം ഖബറടക്കാൻ അനുമതി

പരപ്പനങ്ങാടി : കോട്ടക്കലിൽ നിപ ബാധിച്ച് മരിച്ച യുവതിയോടൊപ്പം ആശുപത്രിയിൽ കഴിഞ്ഞിരുന്ന പരപ്പനങ്ങാടി സ്വദേശിനിയായ വയോധികയുടെ മൃതദേഹം ഖബർ അടക്കാൻ അനുമതി. പരപ്പനങ്ങാടി പുത്തരിക്കൽ പാലശ്ശേരി ബീരാൻ കുട്ടിയുടെ ഭാര്യ കെ വി ഫാത്വിമ ബീവി(78) യുടെ മൃതദേഹം ഖബർ അടക്കാനാണ് അനുമതി. പ്രാഥമിക പരിശോധനയിൽ ഫാത്വിമയ്ക്ക് നിപയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനുമതി. ഫാത്തിമ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെയാണ് നിപ രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതും പിന്നീട് യുവതി മരിക്കുന്നതും. ഇതിനിടെയാണ് ഫാത്വിമ ബീവി മരിച്ചത്. അതിസമ്പർക്ക പട്ടികയിലുള്ള ആളായതിനാൽ പരിശോധന നടത്താതെ മറവ് ചെയ്യരുതെന്നാണ് അധികൃതർ പറഞ്ഞത്. ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് പരപ്പനങ്ങാടി പനയത്തിൽ ജുമാമസ്ജിദിൽ ഖബർസ്ഥാനിൽ നടക്കും മക്കൾ: ആയിശ ബീവി, ബീരാൻകോയ, ഷറഫുദ്ദീൻ, നൗഷാദ്, ഷമീം. മരുമക്കൾ:...
Obituary

തട്ടത്തലം സ്വദേശി കാർക്കോളി കുമാരൻ അന്തരിച്ചു

തട്ടത്തലം എസ് എസ് എം ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഹോട്ടൽ കച്ചവടക്കാരൻ ആയിരുന്ന കാർക്കോളി കുമാരൻ (74) അന്തരിച്ചു.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യമാർ, പുഷ്പലത, പരേതയായ ശോഭന.മക്കൾ : ജയപ്രകാശ്, ഉദയൻ,  ജയശ്രീ, ശ്രീഞ്ചു, മരുമക്കൾ,  പ്രബീഷ് , പരേതനായ ശശി.
Local news

പനക്കത്തായം – മങ്കട കുറ്റി റോഡിന്റെ ശോചനീയാവസ്ഥ ; അല്‍ അസ്ഹര്‍ ക്ലബിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം

നന്നമ്പ്ര: നന്നമ്പ്ര പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍, പനക്കത്തായം-മങ്കട കുറ്റി റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രദേശവാസികള്‍ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് അല്‍ അസ്ഹര്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ യോഗത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി റോഡിന്റെ ശോചനീയാവസ്ഥ കാരണം കാല്‍നടയാത്രക്കാര്‍, വാഹന യാത്രക്കാര്‍, വിദ്യാര്‍ഥികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ദൈനംദിന ജീവിതത്തില്‍ ഗുരുതരമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. പനക്കത്തായം-മങ്കട കുറ്റി റോഡ്, പ്രദേശത്തെ പ്രധാന ഗതാഗത പാതകളിലൊന്നാണ്, എന്നാല്‍ കുഴികളും തകര്‍ന്ന ഉപരിതലവും ഡ്രെയിനേജ് സംവിധാനങ്ങളുടെ അഭാവവും ഈ റോഡിനെ യാത്രയ്ക്ക് അനുയോജ്യമല്ലാതാക്കിയിരിക്കുന്നു. മഴക്കാലത്ത് റോഡ് ചെളിക്കുണ്ടുകളാല്‍ നിറയുകയും, കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ പോലും കഴിയാത്തവിധം ദുരിതം വര്‍ധിക്കുകയും ചെയ്യുന്നു. ...
Malappuram

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ; പരപ്പനങ്ങാടിയില്‍ മരിച്ച വയോധികയുടെ പരിശോധന ഫലം പുറത്ത്

മലപ്പുറം : സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. പരപ്പനങ്ങാടിയില്‍ മരണമടഞ്ഞ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേര്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 46 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ 5 പേരുടെ ഫലം നെഗറ്റീവായി. 2 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 116 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്. സെപ്റ്റംബര്‍ മാസം വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ ...
Local news

കാച്ചടി സ്‌കൂളില്‍ നല്ല പാഠം ഒരു തൈ നടാം പദ്ധതിക്ക് തുടക്കമായി

കാച്ചടി: ഹരിതസഭാ നേതൃത്വത്തില്‍ നല്ല പാഠം ഒരു തൈ നടാം എന്ന പരിപാടിക്ക് കാച്ചടി പി എം എസ് എല്‍ പി സ്‌കൂളില്‍ തുടക്കമായി. പദ്ധതി നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പല്‍ ഹരിത മിഷന്‍ കോര്‍ഡിനേറ്റര്‍ ഫായിസ് , തിരൂരങ്ങാടി കൃഷി ഓഫീസര്‍ അപര്‍ണ്ണ, പിറ്റിഎ പ്രസിഡന്റ് സിറാജ് മുണ്ടത്തോടന്‍, പ്രധാന അധ്യാപിക കെ. കദിയുമ്മ, ഹരിതസേന കോര്‍ഡിനേറ്റര്‍ ലേഖ അമ്പിളി, സഹീര്‍ മുഹമ്മദ് മറ്റു അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു....
Obituary

അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് കുവൈത്തിൽ മരിച്ചു

മലപ്പുറം : അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരുന്ന യുവാവ് കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. വാണിയമ്പലം സ്വദേശി മഠത്തിൽ അബ്ദുല്ലയുടെ മകൻ റിഷാദ് (29) ആണ് മരിച്ചത്. ജോലിക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് വർഷത്തോളമായി കുവൈത്തിൽ പ്രവാസിയാണ്. അടുത്ത ആഴ്ച‌ അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. മാതാവ്: അസ്മാബി. സഹോദരങ്ങൾ: നിസാർ, റിഷാന....
Crime

72 ഗ്രാം എംഡിഎംഎ യുമായി 3 വേങ്ങര സ്വദേശികൾ പോലീസിന്‍റെ പിടിയില്‍

കോട്ടക്കൽ : 72 ഗ്രാം എംഡിഎംഎ യുമായി വേങ്ങര സ്വദേശികളായ മൂന്നുപേര്‍ കോട്ടക്കല്‍ പോലീസിൽ ഫ്ലാറ്റിൽ നിന്നും പിടികൂടി. വേങ്ങര ചേറൂർ സ്വദേശികളായ ആലുക്കല്‍ സഫ് വാന്‍(29), മിനി കാപ്പിൽ താമസിക്കുന്ന മുട്ടുപറമ്പന്‍ അബ്ദുള്‍ റൗഫ്(28), വേങ്ങര എസ് എസ് റോഡിൽ താമസിക്കുന്ന കോലേരി ബബീഷ് (34) എന്നിവരെയാണ് കോട്ടക്കല്‍ എസ് ഐ. പി.ടി. സെയ്ഫുദ്ദീന്‍, പെരിന്തല്‍മണ്ണ , മലപ്പുറം ഡാന്‍സാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയില്‍ ടൗണില്‍ മൈത്രിനഗര്‍ റോഡിലെ ഫ്ലാറ്റില്‍ നിന്നും പിടികൂടി ....
Accident, Breaking news

ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി തട്ടി മരിച്ചു

വേങ്ങര: ലോഡുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി കയറി മരിച്ചു. കണ്ണമംഗലം എടക്ക പറമ്പ് തീണ്ടേക്കാട് ബദരിയ നഗർ സദേശി പുള്ളാട്ട് കുഞ്ഞീതുവിന്റെ മകൻ കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് കുന്നുംപുറം എടക്കാ പറമ്പിനും വാളക്കുടക്കും ഇടയിൽ വെച്ചാണ് സംഭവം. നിസാൻ ലോറിയിൽ എം സാൻഡ് കൊണ്ടു പോകുകയായിരുന്നു. തിരൂരങ്ങാടി ടുഡേ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ join ചെയ്യുക https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ?mode=r_t ഇതിനിടെ ബ്രേക്ക് തകരാർ കാരണം രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയപ്പോൾ ലോറി തട്ടി പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ....
Other

കൂരിയാട് തകർന്ന തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡും തുറന്നു

കൂരിയാട് : ആരുവരിപ്പാതക്കൊപ്പം തകർന്നിരുന്ന തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് താൽക്കാലികമായി തുറന്നു. ഇന്ന് വൈകീട്ടാണ് തുറന്നത്. കൊളപ്പുറത്ത് കോഴിക്കോട് ഭാഗത്തെ സർവീസ് റോഡിലെ ഡ്രൈനേജിന്റെ സ്ളാബ് തകർന്നിരുന്നു. ഇവിടെ ഇരു ഭാഗത്തേക്കും ഈ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. അശാസ്ത്രീയമായി മേൽപ്പാലം നിര്മിച്ചതിനാൽ ആണ് ഇവിടെ സർവീസ് റോഡിലൂടെ വാഹനങ്ങൾ ഇരു ഭാഗത്തേക്കും പോകേണ്ടി വരുന്നത്. സ്ളാബ് തകർന്നതോടെ വീതി കുറഞ്ഞ റോഡിലൂടെ ഇരു ഭാഗത്തേക്കും സർവീസ് നടത്താൻ പറ്റാത്ത സ്ഥിതി ആയി. ഇതോടെ ഇവിടെ ഗതാഗത കുരുക്കായി. മണിക്കൂറുകളോളം വാഹനങ്ങൾ വഴിയിൽ കിടന്നു. ഇതേ തുടർന്ന് നാട്ടുകാർ ഇടപെട്ട് കെ എൻ ആർ സി അധികൃതരുമായി സംസാരിച്ചാണ് സർവീസ് റോഡ് തുറക്കാൻ തീരുമാനിച്ചത്. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇപ്പോൾ ഇതുവഴിയാണ് പോകുന്നത്. സർവീസ് റോഡ് ഉടനെ തുറക്കാമെന്നു ഇന്നലെ കളക്ടരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ച...
Local news, Malappuram

തെന്നല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ 1.26 കോടി രൂപയുടെ കെട്ടിടം നാടിന് സമര്‍പ്പിച്ചു

തെന്നല കുടുംബാരോഗ്യ കേന്ദ്രത്തില്‍ 1.26 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. കെ.പി.എ മജീദ് എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു. ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഈ സര്‍ക്കാറിന്റെ കാലത്ത് ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സുപ്രധാന മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാറിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ഒട്ടുമിക്ക ആരോഗ്യ സ്ഥാപനങ്ങളിലും പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കഴിഞ്ഞെന്നും ശേഷിക്കുന്ന ചുരുക്കം ചില ആരോഗ്യ കേന്ദ്രങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ഓരോ കുടുംബത്തിന്റെയും ആരോഗ്യം ലക്ഷ്യമിട്ടാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ...
Local news

ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്ററും, ഗവ. മോഡൽ ലാബ് സ്കൂളും സംയുക്തമായി ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണം പരപ്പനങ്ങാടി ഗവ. എൽ പി സ്കൂൾ അധ്യാപികയും, എഴുത്തുകാരിയുമായ ദിവ്യ കൊയിലോത്ത്ഉദ്ഘാടനം ചെയ്തു. ലളിതവും സരസവുമായ ഭാഷയിലൂടെ എന്നും നമ്മെ വിസ്മയിപ്പിക്കുന്ന എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. തലമുറകൾ വ്യത്യാസമില്ലാതെ ഏവർക്കും സുപരിചിതനായ എഴുത്തുകാരൻ. ബഷീറിനെ ഇത്രമേൽ സ്വീകാര്യനാക്കിയത് അദ്ദേഹത്തിന്റെ ഭാഷതന്നെയാണ്. ബഷീർ സൃഷ്ടിച്ച ഭാഷ വായനക്കാരന്റെ ഹൃദയവുമായി സംവദിച്ചു. സ്വന്തം അനുഭവങ്ങൾതന്നെയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യവും. ജീവിതത്തിൽ താൻ കണ്ടും കേട്ടും പരിചയിച്ച സത്യങ്ങളുടെ ആവിഷ്കാരമാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം. ഭാഷയുടെ ലാളിത്യവും സാധാരണക്കാരായ കഥാപാത്രങ്ങളും ബഷീർകൃതികളെ കാലത്തിനപ്പുറത്തേക്ക് നയിക്കുന്നുവെന്നും ദിവ്യ കൊയിലോത്ത് ഉദ്ഘാടന ...
Accident

തലപ്പാറ അപകടം: തോട്ടിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം ലഭിച്ചു

തിരൂരങ്ങാടി : തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം ലഭിച്ചു. കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്റർ താഴ്ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.വലിയ പറമ്പ് സ്വദേശി ചാന്ത് അഹമ്മദ് കോയയുടെ മകൻ മുഹമ്മദ് ഹാശിർ (23) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.35 നായിരുന്നു അപകടം. അന്ന് മുതൽ തിരച്ചിൽ തുടരുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ലഭിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നോമ്പു തുറക്കുള്ള ഭക്ഷണം വാങ്ങി വരുമ്പോൾ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വെച്ചാണ് കാറിടിച്ചത്. ഇടിയെ തുടർന്ന് തോട്ടിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെ തോട്ടിൽ പൊങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു...
Other

എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: 12 പരാതികളില്‍ 20,08,747 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകളായ 12 പേര്‍ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വര്‍ഷങ്ങളായി അക്കൗണ്ട് ഉള്ളവരാണ് പരാതിക്കാര്‍. ബാങ്കില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുള്ളവരാണെന്നും ബാങ്കില്‍ വരണമെന്നുമുള്ള നിരന്തരമായ ഫോൺ വിളിയെത്തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ആവശ്യമില്ലാത്തവര്‍ പോലും ക്രെഡിറ്റ് കാര്‍ഡിനായി ബാങ്കിലെത്തി ബാങ്ക് മാനേജരുടെ നിര്‍ദ്ദേശപ്രകാരം ക്രെഡിറ്റ് കാര്‍ഡ് സര്‍വീസ് നല്‍കുന്ന കൗണ്ടര്‍ മുഖേന അപേക്ഷ നല്‍കി. തുടര്‍ന്ന് കാര്‍ഡ് ആവശ്യമില്ലാത്തവരും ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലൂടെ അധികമായി പണം പോകുന്നു എന്ന് കണ്ടെത്തിയവരും കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് കിട്ടുന്നതിനായി ബാങ്കിനെ സമീപിച്ചു. ക്രെഡിറ്റ് കാര്‍ഡ് സെക്ഷന്‍ ചുമതല വഹിക്കുന്ന സ്റ്റാഫിനെ കാണുന്നതിനാണ് നിര്‍ദ്ദേശിച്ചത്. ബാങ്കില്‍ നിന...
Other

ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ള നിർദേശങ്ങൾ

മലപ്പുറം : അടുത്ത വർഷത്തെ- ഹജ്ജ് 2026-ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി് അറിയിച്ചിട്ടുണ്ട്.പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം.കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://www.hajcommittee.gov.in https://www.hajcommittee.gov.in എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. “HajSuvidha”മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുതാണ്.അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കായി കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉടനെ പ്രസിദ്ധീകരിക്കും. ഹജ്ജ്-2026നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. മാർഗ്ഗനിർദ്ദേശങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്.• അപേക്ഷകർക്ക് 31-12-2026 വരെയെങ്കിലും കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കേണ്ടതാണ്...
Local news

ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് തുടക്കമിട്ടു

ചെമ്മാട്: വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ലാംഗ്വേജ് കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആവിഷ്കരിച്ച സമഗ്ര പദ്ധതിയായ ഹലോ ഇംഗ്ലീഷ് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹിയുദ്ദീൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി, എന്നിവർ ചേർന്ന് ഏഴാം ക്ലാസ് കൺവീനർ ഹുസൈൻ സാറിന് പ്രോഗ്രാം ചാർട്ട് നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു. യുപി വിഭാഗം എച്ച്.ഒ.ഡി മുസവിർ പദ്ധതി വിശദീകരിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കൺവീനർ അനൂപ്,ഇംഗ്ലീഷ് ക്ലബ്‌ അംഗങ്ങളായ ഷെറിൻ, ഷിബില, സെനിയ, സുജന, നാജിഹ, രമ്യ, സാലിം, റഫീഖ് അലി, പ്രജീഷ് എന്നിവർ സംസാരിച്ചു....
Local news

വന മഹോത്സവം: തണലൊരുക്കാന്‍ പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി : വനമഹോത്സവത്തിന്റെ ഭാഗമായി പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ കുട്ടികള്‍ 1300 ഓളം ഫലവൃക്ഷത്തൈകള്‍ ഉല്പാദിപ്പിച്ച് സ്‌കൂള്‍ മുറ്റത്തും പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിച്ചു. വനം വന്യജീവി വകുപ്പ് മലപ്പുറം സാമൂഹ്യ വനവല്‍ക്കരണ വിഭാഗവുമായി ചേര്‍ന്നാണ് ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്‌കൂള്‍ നഴ്സറി യോജന പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച സീതപ്പഴം, നെല്ലി, ഇലഞ്ഞി തുടങ്ങിയ വൃക്ഷത്തൈകളാണ് സമീപത്തെ സ്‌കൂളുകള്‍ക്കും സംഘടനകള്‍ക്കും, ക്ലബ്ബുകള്‍ക്കും വിതരണം ചെയ്തത്. വൃക്ഷത്തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലും നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതിലും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വയനാട്ടില്‍ നിന്ന് വിത്ത് വാങ്ങി മുളപ്പിച്ചാണ് തൈകള്‍ ഒരുക്കിയത്. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. അഞ്ച് സെന്റ് സ്ഥലത്...
Obituary

പരപ്പനങ്ങാടിയിൽ പനി ബാധിച്ച് 9 വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി: പനി ബാധിച്ച് വിദ്യാർഥി മരിച്ചു. അമ്പാടി നഗറിൽ താമസിക്കുന്ന പഴയ ഒറ്റയിൽ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകൻ മുഹമ്മദ് റസ്സൽ(9) ആണ് മരിച്ചത്. ഖബറടക്കം നാളെ (തിങ്കൾ) പകൽ 9.30ന് ചിറമംഗലം ജുമാ മസ്ജിദിൽ. ഉമ്മ:റസീന. സഹോദരങ്ങൾ: റിഹാൻ, റിസാൻ,
Accident

തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന് വേണ്ടി തിരച്ചിൽ തുടരുന്നു

മുന്നിയൂർ : തലപ്പാറ യിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. വലിയ പറമ്പ് സ്വദേശി ചാന്ത് കോയ ഹാജിയുടെ മകൻ മുഹമ്മദ് ഹാശിർ (22) ആണ് അപകടത്തിൽ പെട്ടത് എന്നറിയുന്നു. ഇന്ന് വൈകുന്നേരം 6.35 നാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വെച്ചാണ് സംഭവം. കൊളപ്പുറം ഭാഗത്തുനിന്ന് തലപ്പാറ ഭാഗത്തേക്ക് പോകുന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ഉടനെ സ്കൂട്ടർ യാത്രക്കാരൻ തോട്ടിലേക്ക് തെറിച്ച് വീണതായാണ് അറിയുന്നത്. ഇടിച്ച യാത്രക്കാരനെ കാണാതായതിനെ തുടർന്ന് നോക്കിയപ്പോൾ തോട്ടിൽ ഒരാൾ മുങ്ങുന്നത് കണ്ടതായാണ് കാർ യാത്രക്കാർ പറയുന്നത്. റോഡിൽ തോടിന്റെ ഭാഗത്തെ കൈവരി ഉയരമില്ല. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്....
Other

സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി, ഇനി അര മണിക്കൂർ വർധിക്കും

തിരുവനന്തപുരം : സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ വർധിക്കും. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് പുതിയ സ്കൂൾ സമയം. മുസ്ലിം മത സംഘടനകൾ സമയം മാറ്റത്തിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. മദ്രസ വിദ്യാഭ്യാസ ത്തെ ബാധിക്കും എന്നതായിരുന്നു പരാതി. സ്കൂൾ ഉച്ചഭക്ഷണം പുതുക്കിയ മെനു അനുസരിച്ച് വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വർദ്ധിപ്പിച്ചു നൽകണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചർച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും സ്കൂൾ ഉച്ചഭക്ഷണത്തിന് ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായുള്ള ചർച്ചയിൽ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി. "അക്കാദമി...
Crime

നിരവധി കളവ് കേസുകളിലെ പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിക്കുക

തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കളവ് നടത്തിയ പ്രതിയെ പോലീസ് തിരയുന്നു. ഈ ഫോട്ടോയിൽ കാണുന്ന ഒഴുർ സ്വദേശിയായ ഷാജഹാൻ എന്ന മണവാളൻ ഷാജഹാൻ എന്നയാളെ പോലീസ് തിരയുന്നു. വിവിധ കേസുകളിൽ പ്രതിയായ ഇദ്ദേഹത്തെ കണ്ടെത്തിയാൽ തിരൂരങ്ങാടി പോലീസിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക. ജില്ലയിലെ. തിരൂരങ്ങാടി, കൽപകഞ്ചേരി ഭാഗത്ത് നിരവധി മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ പല പോലീസ് സ്റ്റേഷനിലും ഇദ്ദേഹത്തിനെതിരെ പരാതി ഉള്ളതിനാൽ ഇദ്ദേഹത്തെ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അറിയിക്കുക. തിരൂരങ്ങാടി CI : 9497987164. 04942460331 https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ?mode=r_t മോഷ്ടാവിന്റെ വിവിധ ഫോട്ടോകൾ...
Other

വി കെ പടിയിൽ വിദ്യാർഥിക്ക് നേരെ തെരുവ് നായകളുടെ ആക്രമണ ശ്രമം, കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

എ.ആർ നഗർ : വി.കെപടിയിൽ വിദ്യാർഥിയെ തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിച്ചു. കുട്ടി ബഹളം വെച്ച് ഓടിയതോടെ കടിയിൽ നിന്നും രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. വി.കെ പടിയിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുന്നതിനിടെയാണ് ഒരു കൂട്ടം നായകൾ കുട്ടിക്ക് നേരെ കുരച്ച് പാഞ്ഞടുത്തത്. ഇതോടെ കുട്ടി ബഹളം വെച്ച് കടയിലേക്ക് തന്നെ ഓടിയതോടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ബൈക്കിൽ എത്തിയ 2 പേർ വന്ന് നായകളെ എറിഞ്ഞതോടെ തിരിച്ചു പോയി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നായകളുടെ ശല്യം രൂക്ഷമാണ്. മദ്രസ, സ്ക്കൂളിലേക്ക് പോവുന്ന വിദ്യാർഥികൾക്കും പുലർച്ചെ പള്ളിയിലേക്കും അങ്ങാടികളിലേക്ക് പോവുന്നവർക്കുമെല്ലാം ഭയമായിരിക്കുകയാണ്. വീഡിയോ https://www.facebook.com/share/v/1C6TkCCeGE/...
Politics

വീണ ജോർജ് രാജിവെക്കുക: യൂത്ത് ലീഗ് കുണ്ടൂരിൽ റോഡ് ഉപരോധിച്ചു

തിരൂരങ്ങാടി: ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് രാജിവെക്കണമാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അത്താണിക്കലില്‍ നടന്ന ഉപരോധം തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിംലീഗ് ജനറൽ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ റഹീം അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ്, യു ഷാഫി, മുസ്തഫ ഊര്‍പ്പായി, കെ അന്‍സാര്‍, അബ്ബാസ് പനയത്തില്‍, നരിമടക്കല്‍ നൗഷാദ് പ്രസംഗിച്ചു. ശിഹാബ് കോഴിശ്ശേരി, തേറാമ്പില്‍ സലാഹുദ്ധീന്‍, വി.വി യഹ് യ, ഖമറുദ്ധീന്‍ പൂക്കയില്‍, തേറാമ്പില്‍ ജുബൈര്‍, എം.സി മുസ്തഫ, മന്‍സൂര്‍ തിലായില്‍, ബാവ കുണ്ടൂര്‍, ഫൈസല്‍ കുഴിമണ്ണില്‍ നേതൃത്വം നല്‍കി. വീഡിയോ https://youtu.be/d4uk33ChtCk?si=lL4Et2mHIJo-XIAg...
Local news

ബേപ്പൂർ സുൽത്താന്റെ ഉജ്ജ്വല ഓർമ്മകളുമായി ബഷീർ ദിനം ആചരിച്ചു

ചെമ്മാട് : ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ ജ്വലിച്ചു നിൽക്കുന്ന ജൂലൈ 6. ബഷീർ ദിനത്തോടനുബന്ധിച്ച് ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം വേദിയുടെ കീഴിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കഥാപാത്ര ആവിഷ്കാരം,അനുസ്മരണം, കഥാപാത്രങ്ങളുടെ ക്ലാസ് സന്ദർശനം, ലൈവ് ക്വിസ്, സ്കൂൾ വിദ്യാർത്ഥികൾ അഭിനയിച്ച ഇമ്മിണി ബല്ല്യ ഒന്ന്, അട്ട എന്നിവയുടെ ഡോക്യുമെന്ററി പ്രദർശനം എന്നിവ അരങ്ങേറി. പാത്തുമ്മയുടെ ആടുമായി കഥാപാത്രങ്ങൾ ക്ലാസ്റൂം സന്ദർശിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. സ്കൂൾ പ്രിൻസിപ്പൾ മുഹിയുദ്ധീൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി എന്നിവർ സംസാരിച്ചു, മലയാളം വേദി അധ്യാപകരായ സാലിം, സുനിത,ബീന ഡി നായർ,ലിനു,ഹുസൈൻ,റാഹില, നാഫിയ ഷെറിൻ, സരിത, നദീറ, ബദ്റുദ്ധീൻ, ബീന എന്നിവർ നേതൃത്വം നൽകി....
error: Content is protected !!