Monday, September 1

Tag: Local news

ഐ.ഐ.എസ്.ടിയിൽ ബഹിരാകാശ എഞ്ചിനീയറിംഗിന് പ്രവേശനം നേടി നന്നമ്പ്ര സ്വദേശി
Education

ഐ.ഐ.എസ്.ടിയിൽ ബഹിരാകാശ എഞ്ചിനീയറിംഗിന് പ്രവേശനം നേടി നന്നമ്പ്ര സ്വദേശി

പൂനൂർ: മർകസ് ഗാർഡൻ ജാമിഅ മദീനതുന്നൂർ ജൂനിയർ സ്കൂൾ വിദ്യാർത്ഥി ഹംസ സ്വാദിഖ്, ഐ.ഐ.എസ്.ടിയിൽ എയ്റോസ്പേസ് എൻജിനിയറിംഗിനായി ബി.ടെക് പ്രവേശനം നേടി. പത്താം ക്ലാസിലും പ്ലസ്ട്രുവിലും ഫുൾ എ പ്ലസ്, ดู 1200 1195 ๑๖, JEE Main cad 99.10%ile, JEE Advanced å OBC 01659, KEAM 6435-00 (99.85%ile) നേടി. ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച "സയൻസ് ക്വസ്റ്റ്" ഇൻറേൺഷിപ്പിലും പങ്കെടുത്തു. എട്ടാം ക്ലാസ് മുതൽ ജാമിഅയുടെ സയൻസ ് ടെക്നോളജി വിഭാഗത്തിൽ പഠിച്ചു വരികയാണ്. തിരൂരങ്ങാടി ടുഡേ. സ്ഥാപകനായ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാദമിക് കൗൺസിലും ഹംസയെ അഭിനന്ദിച്ചു. തിരൂരങ്ങാടി നന്നമ്പ്ര ദുബായ് പീടിക സ്വദേശിയായ ഹംസ, കൊടിഞ്ഞി ചുള്ളിക്കുന്നിൽ കച്ചവടക്കാരനായ അബ്ദുല്ല - മൈമുന ദമ്പതികളുടെ മകനാണ്. 4 മക്കളിൽ ഇളയ മകനാണ് ഹംസ സ്വാദിഖ്. കൊടിഞ്ഞി പനക്കത്തായം എ എം എൽ പി സ്കൂൾ, എസ് എസ് എം സ്കൂൾ തെയ്യാല എന്നീ സ്കൂളുകളിൽ ആണ് 7 വരെ പഠിച...
Education

തിരൂർ ജെ എം കോളേജിൽ ബിരുദ സമർപ്പണ ചടങ്ങ് നടത്തി

തിരൂർ : ജെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വനിത കോളേജിൽ ബിരുദ സമർപ്പണ ചടങ്ങ് സംഘടിപ്പിച്ചു. തിരൂർ നഗരസഭ ചെയർപേഴ്സൺ എ. പി നസീമ ഉദ്ഘടനം ചെയ്തു. തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര മുഖ്യ അതിഥി ആയിരുന്നു. കോളേജ് ചെയർമാൻ പത്തൂർ ബാവഹാജി അധ്യക്ഷനായി. പ്രിൻസിപ്പൽ രഞ്ജിത്ത്. വി കെ, അബൂബക്കർ, കുഞ്ഞിപ്പ, സൈനുദ്ധീൻ, ലത്തീഫ് കൈനിക്കര, ജൗഹർ, രേഷ്മ, സുബൈദ തുടങ്ങിയവർ പ്രസംഗിച്ചു....
Obituary

തിരൂർ സ്വദേശിയായ യുവാവ് വട്ടപ്പാറ വയഡക്ട് പാലത്തിൽ നിന്ന് ചാടി മരിച്ചു

വളാഞ്ചേരി : യുവാവ് വട്ടപ്പാറ വയഡക്ട് പാലത്തിൽ നിന്ന് ചാടി മരിച്ചു. തിരൂർ ഇരിങ്ങാവൂർ നെല്ലിക്കാട്ടിൽ പ്രഭാകരന്റെ മകൻ സ്വരാജ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി രാത്രി 8 നും 9 നും ഇടയിൽ വട്ടപ്പാറ പാലത്തിന്റെ പത്താം നമ്പർ തൂണിന് മുകളിൽ നിന്നാണ് ചാടിയത്. മാതാവ് ധന്യ. വളാഞ്ചേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി വീരശ്ശേരി നിസാർ (32) എന്ന യുവാവ് കൊച്ചി മെട്രോ പാലത്തിന് മുകളിൽ നിന്ന് ചാടി മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പാണ് മലപ്പുറത്തും പാലത്തിൽ നിന്ന് ചാടി മരണം സംഭവിക്കുന്നത്....
Other

ദാറുൽ ഹുദായിലക്ക് സിപിഎം ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്

തിരൂരങ്ങാടി : കുടിവെള്ളം മലിനമാക്കുന്നു, വയൽ മണ്ണിട്ട് നികത്തുന്നു എന്നാരോപിച്ച് സി പി എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് മാർച്ച് നടത്തും. നാളെ ശനിയാഴ്ച രാവിലെ 10 മണിക്ക് പരപ്പനങ്ങാടി റോഡിലെ താജ് ഓഡിറ്റോറിയം പരിസരത്ത് നിന്നും മാർച്ച് ആരംഭിക്കും. ദാറുല്‍ ഹുദയില്‍ നിന്ന് ഒഴുക്കിവിടുന്ന മലിന ജലത്തിന് പരിഹാരം കാണുക, മാനിപ്പാടം മണ്ണിട്ട് നികത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പടെ രണ്ടായിരത്തിലധികം ആളുകള്‍ ദാറുല്‍ ഹുദയില്‍ താമസിക്കുന്നുണ്ടെന്നും എന്നാല്‍ അതിനനുസരിച്ചുള്ള മാലിന്യ സംസ്‌കരണ സംവിധാനം അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്നും സി പി എം നേതാക്കൾ പറഞ്ഞു. തിരൂരങ്ങാടി ടുഡേ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/EVUP6FE5e0eIIG8rsoyWK8?mode=ac_t ചെമ്മാട് ദാറുൽ ഹുദാ...
Local news

വി ജെ പള്ളി എ എം യു പി സ്കൂളിൽ പ്രതിരോധകുത്തിവെപ്പുകളുടെ ആരോഗ്യ ബോധവൽക്കരണം നടത്തി

തിരൂരങ്ങാടി : അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്ര പാഠഭാഗത്തിലെ പ്രതിരോധ കുത്തിവെപ്പുകളുടെ ബോധവൽക്കരണവും അഭിമുഖവും സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് ഹാഷിക് ചോനാരി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ എം കെ ഫൈസൽ മാസ്റ്റർ അധ്യക്ഷനായി. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എഫ് ജോയ് സാർ വിഷയാവതരണവും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. പ്രതിരോധ കുത്തിവെപ്പുകളുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തി. സമൂഹത്തിൽ നിലനിൽക്കുന്ന കിംവതന്തികളും ആശങ്കകളും അടങ്ങുന്ന കുട്ടികളുടെ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടി ജെ എച്ച് ഐ നൽകി. പരിപാടിക്ക് മൂന്നിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി പി സഫീര്‍, അധ്യാപകരായ സ്റ്റാഫ് സെക്രട്ടറി കെ മുജീബ്, SRG കൺവീനർ വി പി നാസർ, സയൻസ് കൺവീനർ കെ ഫൈറൂസ എന്നിവർ ആശംസാഭാഷണം നടത്തി. എം പി മഹ്റൂഫ് ഖാൻ സ്വാഗതവും നോഡൽ ഓഫീസർ വി വി എം റഷീദ് നന്ദിയും പറഞ്ഞു...
Feature

തെന്നലയുടെ മുല്ലപ്പൂമണം; 60 കുട്ടികളുടെ ‘ഉമ്മ’

തെന്നല : "ഓളൊരു വെല്ല്യ മദര്‍ തെരേസ'' എന്ന് പലരും പരിഹസിക്കുമായിരുന്നു. എന്നാല്‍ യാസ്മിന് അത് അഭിമാനമായിരുന്നു. മദര്‍ തെരേസ ചില്ലറക്കാരിയല്ലല്ലോ…!കളിയാക്കലുകള്‍ക്കിടയിലും യാസ്മിന്റെ ഉള്ളില്‍ തന്റെ സഹജീവികളോട് എങ്ങനെ പെരുമാറണമെന്നും താന്‍ എന്താവണമെന്നും ഉറച്ച തീരുമാനമുണ്ടായിരുന്നു. അവരുടെ ഉറച്ച നിലപാടുകള്‍ക്ക് കരുത്തേകാന്‍ കുടുംബശ്രീയും. 2006 ല്‍ അയല്‍ക്കൂട്ട അംഗം ആയിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് സി.ഡി.എസ് അംഗവും 2010 ല്‍ സി.ഡി.എസ് ചെയര്‍പേഴ്സണുമായി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍സ് മീറ്റിങിനു പോയപ്പോഴാണ് മറ്റ് പല പഞ്ചായത്തുകളിലും മികച്ച സംരംഭങ്ങളുണ്ടെന്ന് മനസ്സിലാക്കിയത്. സ്വന്തം പഞ്ചായത്ത് ആയ തെന്നലയ്ക്ക് ഇനിയും മുന്നോട്ടുപോകാനുണ്ടെന്നും. അന്നുമുതല്‍ കുടുബശ്രീ വഴി എന്തെല്ലാം തന്റെ പഞ്ചായത്തിന് വേണ്ടി ചെയ്യാന്‍ കഴിയും എന്ന ചിന്തയിലായിരുന്നു യാസ്മിന്‍. ആ ചിന്തകളാണ് തെന്നല അഗ്രോ പ്രൊഡ്യൂസര...
Local news

ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതിന് സ്ഥലം ആവശ്യപ്പെട്ട് ദാറുല്‍ ഹുദ അധികൃതര്‍ക്ക് നിവേദനം നല്‍കി

തിരൂരങ്ങാടി : ദേശീയപാതയില്‍ കക്കാട് തങ്ങള്‍ പടിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക്ക് യൂണിവേഴ്‌സിറ്റി ജനറല്‍ സെക്രട്ടറി യു, ഷാഫി ഹാജിക്ക് നിവേദനം നല്‍കി. ദേശീയപാത വിഭാഗം ഒരു ഭാഗത്ത് സമനിരപ്പില്‍ ദേശീയ പാതയുടെ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മറുഭാഗത്ത് സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഒരു ഭാഗത്ത് ദാറുല്‍ ഹുദയുടെ സ്ഥലം ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത് മദ്രസകള്‍, സ്‌കൂള്‍, ക്ഷേത്രം, മസ്ജിദ് തുടങ്ങിയവയിലേക്ക് ബന്ധപ്പെടാന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ആവശ്യമാണ്. നഗരസഭ വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഒ, ഷൗഖത്തലി, കൗണ്‍സിലര്‍മാരായ ആരിഫ വലിയാട്ട്, സുജിനി മുളമുക്കില്‍, കെ, മുഈനുല്‍ ഇസ്ലാം, ടി, കെ, സൈതലവി, പി, ടി, ഖമറുദ്ദീന്‍ പങ്കെടുത്തു....
Local news, Malappuram

കണ്ണമംഗലത്ത് വീട്ടമ്മയയ്ക്ക് മസ്തിഷ്‌ക ജ്വരം ; സുരക്ഷാ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

വേങ്ങര : കണ്ണമംഗലത്ത് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കാപ്പിലാണ് 52കാരിയായ വീട്ടമ്മക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് സ്ഥിരീകരിച്ചത്. രോഗി ഇപ്പോള്‍ തീവ്രപരിചരണത്തിലാണ്. രോഗ ഉറവിടം വ്യക്തമായിട്ടില്ല. പനി ബാധിച്ച് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സതേടിയത്. കഴിഞ്ഞ 31നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് വീട്ടമ്മയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ഈ പ്രദേശത്ത് 200 വീഡുകളില്‍ സര്‍വേ നടത്തിയെങ്കിലും മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. വാര്‍ഡിലെ തോടുകള്‍, കുളങ്ങള്‍ എന്നിവയില്‍ ഇറങ്ങുന്നതും, കുളിക്കുന്നതും നീന്തുന്നതും, അലക്കുന്നതും കര്‍ശനമായി നിരോധിച്ചതായി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍ ...
Crime

വാക്കുതർക്കത്തിനിടെ തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

തിരൂർ : വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. പുറത്തൂർ കൂട്ടായി കാട്ടിലെ പള്ളി ചെറിയകത്ത് മനാഫിന്റെയും സഫൂറയുടെയും മകൻ തുഫൈൽ (25) ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം 5 മണിക്ക് വാടിക്കലിലാണ് സംഭവം. പ്രതികളുടെ കൈവശം ഉണ്ടായിരുന്ന ഒരു വാഹനത്തിൻറെ താക്കോലിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പറയുന്നു. വാടിക്കലിൽ എത്തിയ തുഫൈലുമായി പ്രദേശത്തുള്ള ചിലർ ആദ്യം സംസാരിക്കുകയും പിന്നീട് അത് വാക്കു തർക്കം ആവുകയും ആയിരുന്നു. ഇതിനിടയിലാണ് കൂട്ടത്തിൽ ഒരാൾ തുഫൈലിന്റെ വയറിന് കുത്തിയതെന്നു പൊലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല് പേരാണ് തുഫൈലുമായി സംസാരിച്ചിരുന്നത് ആണ് വിവരം. മറ്റു പ്രതികൾക്ക് വേണ്ടി പോലീസ് വ്യാപകമായി അന്വേഷണത്തിലാണ് കബറടക്കം ഇന്ന് കാട്ടിലെ പള്ളി ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ ഷഫീന അഫ്...
Obituary

തിരൂരങ്ങാടി പിഎസ്എംഒ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രഫ. മഹമൂദ് പാമ്പള്ളി അന്തരിച്ചു

വടകര : ചോമ്പാല സ്വദേശിയും തിരുരങ്ങാടി പിഎസ്എംഒ കോളജ് ഇംഗ്ലിഷ് വിഭാഗം മുൻ മേധാവിയുമായ പ്രഫ. പാമ്പ ള്ളി മഹമൂദ് (64) അന്തരിച്ചു. കബറടക്കം ഇന്നു 10ന് കുഞ്ഞിപ്പള്ളി ജുമു അത്ത് പള്ളിയിൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ലീഗിന്റെ കോളേജ് അധ്യാപക സംഘടനയായ സികെസിടി സംസ്ഥാന വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് വടകര നി യോജക മണ്ഡലം സെക്രട്ടറി, മുസ്ലിം ലീഗ് അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ്, മുക്കാളി ശാഖ സെക്രട്ടറി, ദാറുൽ ഉലും അസോസിയേഷൻ സെക്രട്ടറി, ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി കൺവീനർ, വടകര സിഎച്ച് സെന്റർ രക്ഷാധികാരി, ഹജ് ഹെൽപ് ഡെസ്കെ വടകര മണ്ഡലം കോ ഓർഡിനേറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ പാമ്പള്ളി ഹസ്സൻ ഹാജി - ആയിഷു എന്നിവരുടെ മകനാണ്. ഭാര്യ: സമീറ കല്ലായി. മക്കൾ: ഫമീദ മഹമുദ്, ഡോ. ഫസ്‌ന മഹമുദ്, ഡോ. ഫബ മഹമു ദ്, ഡോ. ഫായിദ് മഹമുദ്. മരുമക്കൾ: അജ്‌മൽ (അസി.എൻജിനീയർ, കെഎസ്ഇബി)...
Other

ദാറുല്‍ഹുദാ ദേശീയ മീലാദ് ക്യാമ്പയിന് തുടക്കമായി, സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു

പ്രവാചകാനുരാഗം എല്ലാവരുടെയും ജീവിതത്തിലുടനീളം പ്രകടമാകണം: സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ തിരൂരങ്ങാടി: പ്രവാചകൻ തിരുമേനി മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് 'ഫബിദാലിക ഫല്‍ യഫ്‌റഹൂ' എന്ന പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന 'ശുഊര്‍' ദേശീയ മീലാദ് ക്യാമ്പയിന് തുടക്കമായി. ചെമ്മാട് താജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നിർവഹിച്ചു. യു.എ.ഇ ഹാദിയ സംഘടിപ്പിക്കുന്ന ഇശ്ഖ് മജ്‌ലിസ് പോസ്റ്റർ പ്രകാശനവും തങ്ങളവർകൾ നിർവഹിച്ചു. യു. മുഹമ്മദ്‌ ശാഫി ഹാജി ചെമ്മാട്, സി. എച്ച് ത്വയ്യിബ് ഫൈസി, കെ.എം സൈദലവി ഹാജി, ഹംസ ഹാജി മൂന്നിയൂർ, അബ്ദുശ്ശക്കൂർ ഹുദവി ചെമ്മാട്, സി യൂസ...
Culture

സ്കൂൾ കലോത്സവം തൃശ്ശൂരിൽ, സ്കൂൾ തല മത്സരങ്ങൾ അടുത്ത മാസം മുതൽ

64-ാമത് കേരള സ്കൂ‌ൾ കലോത്സവം കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കുട്ടുവാൻ വലിയൊരു പങ്ക് വഹിച്ചിട്ടുള്ള ഒരു മേളയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള സ്കൂൾ കലോത്സവം. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഈ മഹാമേള കേരളത്തിൻറെ അഭിമാനമാണ്. കലാകേരളത്തിൻറെ ഏറ്റവും വലിയ പ്രദർശന മാമാങ്കമായ 64-ാമത് കേരള സ്കൂൾ കലോത്സവം 2026 ജനുവരി 07 മുതൽ 11 വരെ തൃശ്ശൂർ ജില്ലയിൽ വച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് സംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. 2018 ലാണ് അവസാനമായി തൃശ്ശൂരിൽ വച്ച് സംസ്ഥാന മത്സരങ്ങൾ നടക്കുന്നത്. കലോത്സവം നടന്നത്. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി അംഗീകൃത അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ആയതുമായി ബന്ധപ്...
Local news

വെളിമുക്ക് യു പി സ്‌കൂള്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

ചേളാരി : വെളിമുക്ക് യു പി സ്‌കൂള്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനവും എല്‍ എസ് എസ്, യുഎസ്എസ് വിജയികള്‍ക്കുള്ള ആദരവും, അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎല്‍എ പി .അബ്ദുല്‍ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് ടി.സി ഫൈസല്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സെര്‍വീസ്, ഡി.എം.ഒ കണ്ണൂര്‍ ഡോ പിയൂഷ്.എം മുഖ്യാതിഥിയായിരുന്നു, വീക്ഷണം മുഹമ്മദ്, എം എ അസീസ്, ഹെഡ്മിസ്ട്രസ്സ് എന്‍.പി നജിയ, തേങ്ങാട്ട് ഉമ്മര്‍ കോയ,കെ.വി ജിഷ തുടങ്ങിയവര്‍സംസാരിച്ചു...
Local news

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ; എല്‍ഡിഎഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിരൂരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ചെമ്മാട് വെച്ച് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സി പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരന്‍, ഏരിയ സെക്രട്ടറി തയ്യില്‍ അലവി, അഡ്വ: സി ഇബ്രാഹിംകുട്ടി, കെ രാമദാസ്, എം പി ഇസ്മായില്‍, സി പി അബ്ദുല്‍ ലത്തീഫ്, തേനത്ത് സെയ്ത് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു....
Crime

പോക്സോ കേസിൽ ചുള്ളിപ്പാറ സ്വദേശി ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി : പോക്സോ കേസിൽ ചുള്ളിപ്പാറ സ്വദേശി ഉൾപ്പെടെ 2 പേര് പിടിയിൽ. വെന്നിയുർ ചുള്ളിപ്പാറ സ്വദേശി വളപ്പിൽ മുഹമ്മദ് സാദിഖ് (32), കോഴിക്കോട് മാളിക്കടവ് എസ് സി ബാബു (66) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. 14 കാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിദ്യാർത്ഥിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പരാതി. വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്....
Crime

ട്രെയിനിൽ മോഷണം; കൊടിഞ്ഞി സ്വദേശി പിടിയിൽ

ഷൊർണുർ : ട്രെയിനിൽ നിന്ന് സ്വർണാഭരണം അടങ്ങിയ ബാഗും മൊബൈലും കവർന്ന പ്രതിയെ ഷൊർണൂർ റെയിൽവേ പൊലീസ് പിടികൂടി. തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ് നഗറിൽ താമസിക്കുന്ന കെ.സക്കീർ (28) ആണ് അറസ്റ്റിലായത്. തിരൂരങ്ങാടി ടുഡേ. ജൂലൈ 31ന് മുരുഡേശ്വർ- കാച്ചിഗൂഢ ട്രെയിനിൽ യാത്രചെ യ്തിരുന്ന ആലപ്പുഴ സ്വദേശിയുടെ ബാഗാണു മോഷണം പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. പോക്സോ കേസിൽ പ്രതിയായ ഇദ്ദേഹം കേസിൽ വക്കീലിന് ഫീസ് കൊടുക്കാനാണ് മോഷണം നടത്തിയത് എന്നാണ് പോലീസിനോട് പറഞ്ഞത്. ചെമ്മാട് ജ്വല്ലറി യിൽ വിറ്റ സ്വർണാഭരണം കണ്ടെടുത്തു....
Crime

ചേളാരിയിൽ വൻ കഞ്ചാവ് വേട്ട; 21 കിലോ കഞ്ചാവ് പിടികൂടി

പരപ്പനങ്ങാടി : ഓണാഘോഷം പൊടിക്കുന്നതിന്റെ മറവിൽ ലഹരി വിൽപ്നക്കായി കരുതിവച്ച കഞ്ചാവ് പിടികൂടി പരപ്പനങ്ങാടി എക്സ്സൈസ്റൈഞ്ച് ടീം. ചേളാരിയിൽ ടർഫിന് സമീപം വാടക ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് എക്സ്സൈസ് കേസ് കണ്ടെടുത്തത്. 21.130 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. വിപണിയിൽ ഇതിന് പത്തുലക്ഷം രൂപ വിലവരുമെന്ന് എക്സ്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ക്വാർട്ടേഴ്‌സ് വാടകക്ക് എടുത്ത കോഴിക്കോട് പൊറ്റമ്മൽ സ്വദേശി ഷബീർ (40) നെ പ്രതിയാക്കി എക്സ്സൈസ് കേസെടുത്തു. 2023 ൽ സമാനമായ കേസിൽ പരപ്പനങ്ങാടി എക്സ്സൈസ് ഷബീറിനെ അറസ്റ്റ് ചെയ്ത് കേസ് എടുത്തിരുന്നു. ടി കേസിൽ ഇയാളിപ്പോൾ ജാമ്മ്യ ത്തിലാണ്. നിരവധി ദിവസങ്ങളായി ഇയാൾ എക്സ്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലയിൽ ചില്ലറ വില്പനക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നവരിൽ പ്രധാനിയാണ് ഇയാളെന്ന് പരപ്പനങ്ങാടി എക്സ്സൈസ് ഇൻസ്‌പെക്ടർ കെ ടി ഷനൂജ് പറഞ്ഞു. തിരൂരങ്ങാടി ടുഡേ വാർത്തകൾ വാട്‌സ്...
Politics

മലപ്പുറത്ത് മുസ്‌ലിം യൂത്ത് ലീഗിന് ആദ്യ വനിതാ പ്രസിഡന്റ്; എ.കെ. സൗദ മരക്കാരുട്ടി ചരിത്രം രചിച്ചു

തിരൂരങ്ങാടി : നിയോജക മണ്ഡലത്തിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രസിഡന്റായി എ.കെ. സൗദ മരക്കാരുട്ടി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയിൽ വനിതാ പ്രസിഡന്റാകുന്ന ആദ്യ വ്യക്തിയാണ് സൗദ. സംസ്ഥാനത്ത് ഇതിന് മുമ്പ് രണ്ട് ശാഖകളിൽ മാത്രമാണ് വനിതകൾ യൂത്ത് ലീഗിന്റെ പ്രസിഡന്റുമാരായിട്ടുള്ളത്, ഇത് സൗദയുടെ നേട്ടത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. നന്നമ്പ്രയിലെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ എ.കെ. സൗദ മരക്കാരുട്ടി, ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് അംഗമാണ്. കർഷക സംഘം നേതാവായ എ കെ മരക്കാരുട്ടിയുടെ ഭാര്യയാണ്....
Obituary

വെളിമുക്കിലെ മണക്കടവൻ ചേക്കുട്ടി മാസ്റ്റർ അന്തരിച്ചു

മുന്നിയൂർ : വെളിമുക്ക് പ്രദേശത്ത് അറിവിൻ്റെ നറുമണം നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ച വിജെ പള്ളി എ എം യു പി സ്ക്കൂൾ റിട്ടയേർഡ് പ്രധാന അധ്യാപകനും പൗരപ്രമുഖനും വലിയ ജുമുഅത്ത് പള്ളി, മുഈനുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്റസ, മറ്റു മതസ്ഥാപനങ്ങളുടെ മുഖ്യകാര്യദർശിയുമായിരുന്ന മണക്കടവൻ ചേക്കുട്ടി മാസ്റ്റർ (92) നിര്യാതനായി. ഭാര്യ നഫീസ. മക്കൾ, ആയിശ ബീവി, ശംസുദ്ദീൻ, ഖമറുന്നിസ , അബ്ദുസലാം, സുഹ്റാബി, മുഹമ്മദ് ശരീഫ്, ആരിഫ , പരേതരായ മുഹമ്മദ് അബ്ദുറഹിമാൻ, ജമീല. മരുമക്കൾ: അബൂബക്കർ മുസ്ലിയാർ, ചേക്കുട്ടി, അബ്ദുലത്തീഫ്, അലവിക്കുട്ടി സഖാഫി, അബ്ദുൽ ഖാദർ, ആമിന, ഖദീജ, ഫഫ്സ, സലീന. സഹോദരങ്ങൾ: മുഹമ്മദ്, ആയിശക്കുട്ടി , മറിയുമ്മ, പരേതയായ ഖദീജ....
Other

സര്‍വകലാശാലാ വിദ്യാര്‍ഥിയൂണിയന്‍ അധികാരമേറ്റു

തേഞ്ഞിപ്പലം : സര്‍വകലാശാലക്കകത്തും പുറത്തുമുള്ള സമൂഹത്തെ ഉള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍ സംഘടനാ പ്രവര്‍ത്തനം മാതൃകാപരമായി നടത്തണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍പേഴ്‌സണ്‍ പി.കെ. ഷിഫാന, ലേഡി വൈസ് ചെയര്‍പേഴ്‌സണ്‍ നാഫിയ ബിറ, വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി. മുഹമ്മദ് ഇര്‍ഫാന്‍, സെക്രട്ടറി വി. സൂഫിയാന്‍, ജോ. സെക്രട്ടറി അനുഷ റോബി, ജില്ലാ എക്‌സിക്യുട്ടീവുമാരായ സഫ്‌വാന്‍ ഷമീര്‍ (കോഴിക്കോട്), സല്‍മാനുല്‍ ഫാരിസ് ബിന്‍ അബ്ദുള്ള (മലപ്പുറം), ഫര്‍ദാന്‍ അബ്ദുള്‍ മുത്തലിഫ് (തൃശ്ശൂര്‍) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി. റഷീദ് അഹമ്മദ്, പി. മധു, മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ. വി.പി. അബ്ദുള്‍ഹമീദ്, സെനറ്റംഗങ്ങളായ വി.കെ.എം. ഷാഫി, വിവിധ സംഘടനാ പ്...
Local news, Malappuram

കുന്നത്ത് മഹല്ല് സ്നേഹ സംഗമം ‘അൽ മവദ്ദ’; ലോഗോ പ്രകാശനം നടത്തി

പെരുവള്ളൂർ : മലബാറിലെ പുരാതനമായ പള്ളികളിൽ ഒന്നായ കുന്നത്ത് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് ശാക്തീകരണവും ധാർമിക മുന്നേറ്റവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന 'അൽമവദ്ദ' സമ്പൂർണ്ണ കുടുംബ സ്നേഹ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ അറക്കൽ മുഹമ്മദലി ഹാജിക്ക് നൽകി മഹല്ല് ഖത്വീബ് അബ്ദുല്ല ബാഖവി പട്ടർകുളം പ്രകാശനം നിർവഹിച്ചു. മഹല്ല് കമ്മിറ്റിയുടെയും നാട്ടുകാരുടെയും ചെറുപ്പക്കാരുടെയും നേതൃത്വത്തിൽ മസ്ജിദ് നവീകരണവും ആധുനികവൽക്കരണവും വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങളും അച്ചടക്കമുള്ള ഒരു സമൂഹ സൃഷ്ടിപ്പുമാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. മമ്പുറത്തു നിന്നും ജലമാർഗ്ഗം സഞ്ചരിച്ചെത്തിയ മഹാനായ ഖുത്വുബുസ്സമാൻ സയ്യിദ് അലവി (ഖ•സി) തങ്ങളുടെ മഹനീയ കരങ്ങളാൽ തുടക്കം കുറിച്ച കുന്നത്ത് പള്ളിയും പരിസരവും പാരമ്പര്യത്തിന്റെ പ്രൗഢിയാലും നിർമ്മിതിയാലും സമ്പന്നവും പ്രസിദ്ധവുമാണ്. ആ...
Accident

ചേളാരി തയ്യിലക്കടവിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പരപ്പനങ്ങാടി : ചെട്ടിപ്പടി - ചേളാരി റോഡിൽ വാഹനാപകടം, ഒരാൾ മരിച്ചു. കൊടക്കാട് സ്വദേശി മങ്ങാട്ട് വെള്ളക്കൽ വേലായുധന്റെ മകൻ എം വി രാജേഷ് (50) ആണ് മരിച്ചത്. ചെട്ടിപ്പടിക്കും ചേളാരിക്കുമിടയിൽ തയ്യിലക്കടവിൽ ആണ് അപകടം. പാലത്തിന് സമീപത്ത് വെച്ചാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി....
Crime

ഗൾഫിലുള്ള സുഹൃത്തിന് നൽകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ എംഡിഎംഎ; യുവാവിന് രക്ഷയായത് പിതാവിന് തോന്നിയ സംശയം

കണ്ണൂർ : ഗൾഫിലുള്ള സുഹൃത്തിന് നൽകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ എം ഡി എം എ ഉൾപ്പെടെയുള്ള ലഹരിമരുന്ന്. ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ നിന്നാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും കിട്ടിയത്. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന്‍ എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മിഥിലാജിന്റെ പിതാവിന് തോന്നിയ സംശയമാണ് ഒളിപ്പിച്ച ലഹരിമരുന്ന് കണ്ടെത്താനും മകന്റെ രക്ഷക്കും കാരണമായത്. തിരൂരങ്ങാടി ടുഡേ. ചക്കരക്കൽ കുളംബസാറിൽ കെ.പി.അർഷാദ് (31), കെ.കെ.ശ്രീലാൽ (24), പി. ജിസിൻ (26) എന്നിവരാണ് അറസ്റ്റിലായത്. മിഥിലാജിനൊപ്പം സൗദിയിൽ ജോലി ചെയ്യുന്ന വഹീൻ എന്നയാൾക്ക് കൊടുക്കാനെന്ന പേരിലാണ് ചിപ്സ്, മസാലക്കടല, അച്ചാർ എന്നിവ പാക്കറ്റിലാക്കി ബുധനാഴ്ച രാത്രി ജിസിൻ...
Kerala

മരം മുറിക്കാന്‍ കയറി മണിക്കൂറുകളോളം കുടുങ്ങി കിടന്ന യുവാവിന് രക്ഷകരായി അഗ്നിശമന സേന

പാലക്കാട്: മരം മുറിക്കാന്‍ കയറി മണിക്കൂറുകളോളം കുടുങ്ങി കിടന്ന യുവാവിന് രക്ഷകരായി അഗ്നിശമന സേന. പാലക്കാട് തച്ചമ്പാറ തെക്കുംപുറത്ത് മരം മുറിക്കാന്‍ കയറിയ എടക്കുറിശ്ശി സ്വദേശി രാജുവിനാണ് അഗ്നിശമന സേന രക്ഷകരായത്. മണിക്കൂറുകളോളം മരത്തില്‍ കുടുങ്ങി കിടന്ന രാജുവിനെ മണ്ണാര്‍ക്കാട് നിന്നും അഗ്‌നിശമനസേന എത്തിയാണ് രക്ഷപ്പെടുത്തിയത്....
Local news

ജീവദ്യുതി പോള്‍ ബ്ലഡ് അവാര്‍ഡ് തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂളിന്

തിരൂരങ്ങാടി: സംസ്ഥാന പോലീസ് വകുപ്പും എന്‍.എസ്.എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജീവദ്യുതി പോള്‍ ബ്ലഡ് സംസ്ഥാന അവാര്‍ഡ് തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഒ. ഷൗഖത്തലി മാസ്റ്ററും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഇസ്മായില്‍ പി യും ചേര്‍ന്ന് സംസ്ഥാന പോലീസ് ഡി ജി പി റവാഡ എ. ചന്ദ്രശേഖര്‍ ഐ പി എസില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ഹീമോ പോള്‍ 2025 ചടങ്ങിന്റെ ഭാഗമായി തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് വിതരണം നടന്നത്. രക്തദാനത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലും പൊതു സമൂഹത്തിലും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പോലീസ് വകുപ്പ് തുടങ്ങിയ പദ്ധതിയുടെ പ്രചാരണത്തില്‍ നടത്തിയ മികച്ച പ്രകടനത്തിനാണ് തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഈ അവാര്‍ഡ് ലഭിച്ചത്. ചടങ്ങില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും എന്...
Local news

ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു

ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡ് ഹരിതസേന , ഫോറസ്ട്രി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് ഔഷധ ത്തോട്ടം ഒരുക്കി, ഔഷധ സസ്യത്തെ തിരിച്ചറിയൽ, പ്രസംഗ മത്സരം, പോസ്റ്റർ നിർമാണം, മാലിന്യ നിർമ്മാജ്ജന ഡ്രൈവ്, പ്രകൃതി സംരക്ഷണ പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ച അന്യം നിന്നു പോകുന്ന ഔഷധ സസ്യങ്ങൾ പ്രഥമാധ്യാപകൻ പി. പ്രസാദിന് കൈമാറി, സീഡ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ് മല, മേഖ രാമകൃഷ്ണൻ, രഞ്ജിത്ത് കീർത്തി,അഫ്സൽ ഹുസൈൻ , അസൈനാർ എടരിക്കോട് എന്നിവർ സംബന്ധിച്ചു...
Local news

ട്രോമാകെയറിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇനി ഫയര്‍ ഫൈറ്റിംഗ് ഓക്‌സിജനും

പരപ്പനങ്ങാടി : മലപ്പുറം ജില്ലാ ട്രോമാകെയര്‍ റസ്‌ക്യൂ ടീമിന് ഇനി തീ പിടുത്തമുണ്ടായാല്‍ പുകപടലങ്ങളില്‍ ശ്വാസതടസ്സം നേരിടാതെ രക്ഷാപ്രവര്‍ത്തനം നടത്താനും ആഴമേറിയ കിണറുകളില്‍ ശ്വാസതടസ്സം നേരിടാതെ രക്ഷാപ്രവര്‍ത്തനം നടത്താനും രണ്ട് ഫയര്‍ ഫൈറ്റിംഗ് മാസ്‌ക് സിലിണ്ടര്‍ വിദേശത്തു നിന്നും എത്തിച്ച് സമീര്‍ കോടാലി മാതൃകയായി. കഴിഞ്ഞ ദിവസം ട്രോമാകെയര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇതിന്റ സമര്‍പ്പണവും പരിശീലനവും സമീര്‍ കോടാലി നിര്‍വഹിച്ചു. ചടങ്ങില്‍ വച്ച് സ്വീഡനില്‍ നടന്ന ഗോത്തിയ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ ജേതാക്കളാക്കാന്‍ എട്ട് ഗോളുകള്‍ സമ്മാനിച്ച പരപ്പനങ്ങാടി സദ്ധാം ബീച്ചിലെ മുഹമ്മദ് സഹീറിന് കാഷ് അവാര്‍ഡും ഉപഹാരവും മുനിസിപ്പല്‍ ചെയര്‍മാന്‍ പിപി ശാഹുല്‍ ഹമീദ് നല്‍കി ആദരിച്ചു. എന്റെ പരപ്പനങ്ങാടി വാട്‌സാപ് കൂട്ടായ്മ അഡ്മിന്‍മാരായ മുനിര്‍ പികെ, നിയാസ് അഞ്ചപ്പുര എംആര്‍കെ എന്നിവരും ട്...
Obituary

പടിക്കൽ കോട്ടായി മുഹമ്മദ് ബഷീർ അന്തരിച്ചു

തിരൂരങ്ങാടി : മുന്നിയൂർ പടിക്കലിലെ പരേതനായ കോട്ടായി എനിക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ബഷീർ (ബാവ-58) നിര്യാതനായി. ഭാര്യ: ലൈല തോട്ടശ്ശേരിയറ. മക്കൾ: ലബീബ് (സഊദി), മുബാരിശ് നൂറാനി (തമിഴ്നാട്), ബാഹിർ, ബാസില. മരുമകൻ: സിറാജ് വേങ്ങര. സഹോദരങ്ങൾ: ഇസ്മാഈൽ, മുജീബ്, സുബൈദ, പരേതനായ മുസ്തഫ. കേരള മുസ്‍ലിം ജമാഅത്ത് ഫറോക്ക് സോണ്‍ ജനറല്‍ സെക്രട്ടറി വി പി മുഹമ്മദ്‌ ശാഫി ഹാജി രാമനാട്ടുകരയുടെ ഭാര്യാസഹോദരനാണ്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് നാലിന് പടിക്കൽ ജുമുഅ മസ്ജിദിൽ....
Crime

എടരിക്കോട് രാസലഹരി വേട്ട, 2 പേർ ആഡംബര കാറുമായി പിടിയിൽ

കോട്ടക്കൽ : എടരിക്കോട് ടൗൺ കേന്ദ്രീകരിച്ച് MDMA വിൽപ്പന നടത്തുന്ന 2 പേരെ പൊലീസ് പിടികൂടി. തെന്നല വാളക്കുളം സ്വേദേശി കോയപ്പ കോലോത്ത് വീട്ടിൽ ശിഹാബ് (30 ) , എടരിക്കോട് മമ്മാലിപ്പടി കാലോടി വീട്ടിൽ ഷഹീദ് (27) എന്നിവരെയാണ് കോട്ടക്കൽ പോലീസ് സബ് ഇൻസ്പെക്ടർ പി.ടി. സൈഫുള്ള യുടെ നേതൃത്വത്തിലുള്ള കോട്ടക്കൽ പോലീസും മലപ്പുറം DANSAF ടീമും ചേർന്ന് ഇന്നലെ അർദ്ധരാത്രി എടരിക്കോട് വലിയ ജുമാ മസ്ജിദിന് സമീപം വെച്ച് പിടികൂടി അറസ്റ്റ്‌ ചെയ്തത്. ചില്ലറ വിപണിയിൽ ഒരു ലക്ഷം രൂപ വരെ വില വരുന്ന 12.200 ഗ്രാം mdma ആണ് ടിയാൻമാരിൽ നിന്ന് കണ്ടെടുത്തത്.പ്രതികൾ mdma വിൽപ്പന നടത്താൻ ഉപയോഗിക്കുന്ന ആഡംബര കാറും mdma തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും mdma വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫ്യൂമും പോലീസ് കണ്ടെടുത്തു. ഒന്നാംപ്രതി ശിഹാബ് 2013ൽ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ 10 ഗ്രാമോളം എംഡിഎമ്മിയുമായി പിടികൂടിയതും കോട്ടക്...
Obituary

മുസ്ലിം ലീഗ് നേതാവ് ഒ.സി.ഹനീഫ അന്തരിച്ചു

തിരൂരങ്ങാടി : മുസ്ലിം ലീഗ് നേതാവും മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യവുമായ എ.ആർ.നഗർ ഇരുമ്പു ചോലയിലെ ഓവുങ്ങൽ ചക്കുംകുളത്ത് ഒ.സി ഹനീഫ (59) അന്തരിച്ചു.വേങ്ങര മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, ന്യൂസ് പേപ്പർ ഏജൻ്റ് അസോസിയേഷൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡൻ്റ്, സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടി, തിരൂരങ്ങാടി ദയ ചാരിറ്റി സെൽ സെക്രട്ടറിഎന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.എ.ആർ. നഗർ ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു.തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജന: സെക്രട്ടറി, പ്രഥമ വേങ്ങര മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി, പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറിതുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ: ആസ്യ.മക്കൾ: ഹാഫിസ് മുഹമ്മദ് (എം.എസ്.എഫ് വൈ.പ്രസിഡൻ്റ് എ.ആർ.നഗർ പഞ്ചായത്ത്), ഹസീന, ഹനീസ, ഹലീമ തസ്നി, ഹസ്ന. മരുമക്കൾ: തൗഫീഖ്‌ ചുള്ള...
error: Content is protected !!