Thursday, July 17

Tag: Local news

താനൂര്‍ കസ്റ്റഡി മരണം : മമ്പുറത്ത് വനിതാ ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം : മമ്പുറത്ത് വനിതാ ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

തിരൂരങ്ങാടി : താമിര്‍ ജിഫ്രിയുടെ താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ചും ആക്ഷന്‍ കൗണ്‍സിലുമായി ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചും വേങ്ങര മണ്ഡലം വനിത ലീഗും എആര്‍ നഗര്‍ പഞ്ചായത്ത് വനിത ലീഗും സംയുക്തമായി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മമ്പുറം സൈനാസ് ഇന്‍ പള്ളിപ്പാടം വെച്ച് നടന്ന പ്രതിഷേധ സായാഹ്നം വനിത ലീഗ് സംസ്ഥാന സെക്രട്ടറി ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു. വനിത ലീഗ് വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി ജുസൈറ മന്‍സൂര്‍ സ്വാഗതം പറഞ്ഞ പ്രതിഷേധ പരിപാടിയില്‍ വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ സമീറ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ആസിയ, പഞ്ചായത്ത് വനിത ലീഗ് പ്രസിഡന്റ് സഫൂറ, സെക്രട്ടറി നൂര്‍ജഹാന്‍ കാട്ടീരി മറ്റു പഞ്ചായത്ത്, വാര്‍ഡ് ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു....
Kerala, Local news, Malappuram, Other

2024 ൽ ‘ഇന്ത്യാ സഖ്യം’ മോഡിയെ താഴെയിറക്കും : വിനോദ് മാത്യു വിൽസൺ

തിരൂരങ്ങാടി : കെജ്രിവാളും രാഹുൽഗാന്ധിയും അടങ്ങുന്ന ഇന്ത്യാസഖ്യം മോഡിയെയും അമിത് ഷായെയും ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻറ് വിനോദ് മാത്യു വിൽസൺ പ്രസ്താവിച്ചു. തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടിയുടെ സ്വതന്ത്ര വാരാഘോഷ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം പ്രയാസത്തിൽ ആവുന്ന സമയത്തെല്ലാം നിശബ്ദനാകുന്ന നരേന്ദ്രമോഡി വർഗീയതയും വിഭജന രാഷ്ട്രീയവും വെച്ച് രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഹംസക്കോയ. വി.എം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ദിലീപ് മൊടപ്പിലാശ്ശേരി, ജില്ലാ പ്രസിഡൻറ് അബ്ദുൾ നാസർ മങ്കട എന്നിവർ മുഖ്യാതിഥികളായിരുന്നു. ഷൗക്കത്തലി ഇരോത്ത്, ശബീറലി മുല്ലവീട്ടിൽ, സമീർ കുറ്റൂർ, ഇന്ത്യാ സഖ്യത്തിന്റെ പ്രതിനിധികളായ മോഹനൻ വെന്നിയൂർ, റഫീഖ് പാറക്കൽ , സിദ്ദീഖ് ...
Kerala, Local news, Malappuram, Other

ട്രെൻഡ് ദേശീയ വിദ്യാഭ്യാസ സമ്മേളനം; രജിസ്‌ട്രേഷൻ മേഖലാ തല ഉദ്‌ഘാടനം

പരപ്പനങ്ങാടി:എസ്.കെ.എസ്.എസ്.എഫ് 35ആം വാർഷികത്തിന്റെ ഭാഗമായി ട്രെൻഡിന്റെ കീഴിൽ സെപ്തംബർ 23ന് കണ്ണൂരിൽ വെച്ച്നടക്കുന്ന ട്രെൻഡ് ദേശീയ വിദ്യാഭ്യാസ സമ്മേളന രജിസ്‌ട്രേഷന്റെ പരപ്പനങ്ങാടി മേഖലാ തല ഉദ്ഘാടനം കടലുണ്ടിനഗരം എ.എം.യു.പി സ്‌കൂൾ അധ്യാപകൻ ഇബ്രാഹിം മാസ്റ്റർ രജിസ്ട്രേഷൻ നടത്തി നിർവഹിച്ചു. സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ജമലുല്ലൈലി, അനീസ് ഫൈസി മാവണ്ടിയൂർ, മുഹമ്മദലി മാസ്റ്റർ പുളിക്കൽ, റഊഫ് മാസ്റ്റർ കാച്ചടിപ്പാറ, നൗഷാദ് ചെട്ടിപ്പടി, സയ്യിദ് ജലാൽ തങ്ങൾ ഹുദവി, സലാം ഫൈസി ആദൃശേരി, സുലൈമാൻ ഫൈസി കൂമണ്ണ, പി.പി.എം ശാഫി ഫൈസി നിറമരുതൂർ, ഹസീബ് ഓടക്കൽ, ദാവൂദ് മരവട്ടം, ഇബ്രാഹിം മാസ്റ്റർ, പഞ്ചായത്ത് മെംബർ ആസിഫ് മശ്ഹൂദ്, ബദറുദ്ധീൻ ചുഴലി, കോയമോൻ ആനങ്ങാടി, ഇസ്മായിൽ പുത്തിരിക്കൽ, മുസ്തഫ മഠത്തിൽ പുറായി, സുൽഫിക്കർ അലി, സജൽ, ഇല്യാസ് ദാരിമി, ഇസ്ഹാഖ് മാഹിരി, സവാദ് ദാരിമി, പി. പി നൗഷാദ്, ശുഹൈബ് ആവിയിൽബീച്ച്, യഅഖൂബ് ഫൈസി,...
Kerala, Local news, Malappuram, Other

മൂന്നിയൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാൺമാനില്ല

മലപുറം ജില്ലയിലെ മൂന്നിയൂർ ആലിൻചുവട് സ്വദേശി സി.പി. അഷ്റഫ് ചക്കി പറമ്പത്ത് ഹൗ |സ് എന്നവരുടെ മകൻ മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് ഫവാസ് (15 വയസ്സ്)എന്ന കുട്ടിയെ 20-8-2023 വൈകുന്നേരം മുതൽ കാണാതായിട്ടുണ്ട്. രാത്രി 7.30 ന് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ കണ്ടവരുണ്ട്. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പറിലോ അറിയിക്കണം. കാണാതാവുമ്പോൾ നീല ടീ ഷർട്ടും ജീൻസ് പാന്റുമാണ് ധരിച്ചിട്ടുള്ളത്.ഫോൺ നമ്പർ: 9895511531, 88489737290494 2460 331 ( തിരൂരങ്ങാടി പോലീസ്)...
Kerala, Malappuram, Other

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യം: പി. അബ്ദുൽ ഹമീദ് എം.എൽ.എ

മലപ്പുറം : കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യമാണെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ. കോഡൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വുമൺ വൈബ് കോട്ടേജ് ഇന്റസ്്ട്രീസ് യൂണിറ്റിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും മൈക്രോ സംരംഭങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ വട്ടോളി, സ്ഥിരം സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, ബ്ലോക്ക് മെമ്പർ എം....
Accident

കണ്ണമംഗലത്ത് യുവാവ് കുളത്തിൽ മരിച്ച നിലയിൽ

വേങ്ങര : കണ്ണമംഗലം പടപ്പറമ്പിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. പടപ്പറമ്പിലെ പടപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് കുട്ടി- സുഹ്റാബി എന്നിവരുടെ മകൻ സൈനുൽ ആബിദ് (27) ആണ് മരിച്ചത്. പെയിന്റിങ് പണിക്കാരൻ ആണ്. പണി കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് 3.30 ന് പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വസ്ത്രങ്ങളും ബൈക്കും കുളത്തിന് സമീപത്തു നിന്നും കണ്ടെത്തിയതിനെ തുടർന്ന് കുളത്തിൽ പരിശോധന നടത്തുക യായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നേരിയ അപസ്മാരം ഉള്ള ആളായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. കബറടക്കം നാളെ പടപ്പറമ്ബ് ജുമാ മസ്ജിദിൽ...
Other

കണ്ണമംഗലത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

വേങ്ങര: യുവാവിനെ കുളത്തിൽ മുങ്ങിമരിച്ചു. കൈത വളപ്പിൽ സൈതലവിയുടെ മകൻ സഫീർ (21) ആണ് മരിച്ചത്. കണ്ണമംഗലം മേമാട്ടുപ്പാറ വെരണ്ണ്യേങ്ങര കുളത്തിലാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം. കബറടക്കം ഇന്ന്.മാതാവ് ഉമ്മുകുൽസു. സഹോദരങ്ങൾ : ഷമീം, സബ്രീന, സുഹയ്യ, ഷിദിൻ.
Accident

തോട്ടിൽ ഒഴുകി വരുന്ന സാമഗ്രികൾ എടുക്കാൻ ശ്രമിക്കവേ തോട്ടിൽ വീണയാൾ മരിച്ചു

മഞ്ചേരി : കാൽ വഴുതി തോട്ടിൽ വീണയാൾ ഒഴുക്കിൽ പെട്ട് മരിച്ചു. മുട്ടിയറ തോട്ടില്‍ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് അത്താണിക്കല്‍ സ്വദേശി മരിച്ചു. അത്താണിക്കല്‍ പടിഞ്ഞാറേപറമ്പില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധന്‍(52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30തോടെ അപകടം. വീടിന് സമീപത്തെ തോട്ടിലൂടെ ഒഴുകിവരുന്ന സാമഗ്രികള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി തോടിലേക്ക് വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും മഞ്ചേരി ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരിച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
Accident

കരിപ്പൂർ എയർപോർട്ടിലെ കരാർ ജീവനക്കാരൻ ലോറിക്കടിയിൽ പെട്ടു മരിച്ചു

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ ജോലിക്കു പോകുമ്പോൾ യുവാവിന് ലോറിക്കടിയിൽ പെട്ട് ദാരുണാന്ത്യം. വിമാനത്താവളത്തിലെ ബ്ലൂ സ്റ്റാർ കരാർ കമ്പനിക്ക് കീഴിൽ എസ്‌കലേറ്റർ ഓപ്പറേറ്റർ ആയ ചേലേമ്പ്ര സ്വദേശി പി.അജീഷ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. വിമാനത്താവളത്തിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാനായി സ്‌കൂട്ടറിൽ പോകുകയായിരുന്നു. ദേശീയപാതയിൽ കുളത്തൂർ എയർപോർട്ട് റോഡ് ജംകഷന് സമീപം ആയിരുന്നു അപകടം. അതേ ദിശയിൽ പോകുകയായിരുന്ന ചരക്കു ലോറിക്കടിയിൽപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ കൊണ്ടോട്ടി പൊലീസ് അന്വേഷിക്കുന്നു.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ....
Other

പശക്കുപ്പികളിൽ എം.ആർ.പി കൂട്ടി സ്റ്റിക്കർ പതിച്ചു: ഒരു ലക്ഷം രൂപ പിഴയിട്ട് ലീഗൽ മെട്രോളജി വകുപ്പ്

മലപ്പുറം : സർക്കാർ ഓഫീസുകളിലേക്ക് വിതരണത്തിനെത്തിച്ച പശക്കുപ്പികളിൽ എം.ആർ.പി വ്യത്യാസപ്പെടുത്തി കൂടിയ വിലയുടെ സ്റ്റിക്കർ പതിച്ച കമ്പനിക്ക് ലീഗൽ മെട്രോളജി വകുപ്പ് ഒരു ലക്ഷം രൂപ പിഴയിട്ടു. സ്റ്റേഷനറി വകുപ്പ് മുഖേന ലീഗൽ മെട്രോളജി ജില്ലാ ഓഫീസിലേക്ക് വിതരണം 35 രൂപ രേഖപ്പെടുത്തിയതുമായ പശക്കുപ്പികളിൽ 40 രൂപയുടെ സ്റ്റിക്കർ പതിക്കുകയായിരുന്നു. നാഗ്പൂരിലെ കമ്പനിക്കാണ് പിഴയിട്ടത്. മലപ്പുറം ഡെപ്യൂട്ടി കൺട്രോൾ സുജ എസ് മണി, ഇൻസ്‌പെക്ടിങ് അസിസ്റ്റൻറ് കെ.മോഹനൻ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ പൂർത്തിയാക്കിയത്. പാക്കേജുകളിൽ രേഖപ്പെടുത്തിയ എം.ആർ.പി മായ്ക്കുക, മറയ്ക്കുക, തിരുത്തുക, കൂടിയ വിലയുടെ സ്റ്റിക്കർ പതിക്കുക, എന്നിവ കുറ്റകരവും ശിക്ഷാർഹവുമാണെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു....
Malappuram

വിദ്യാലയ പരിസരങ്ങളിലെ ലഹരി വില്‍പ്പന തടയാന്‍ പോലീസ്-എക്സൈസ് സംയുക്ത പരിശോധന നടത്തും

മലപ്പുറം : വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ വില്‍പ്പന തടയാന്‍ പരിശോധന കര്‍ശനമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ലഹരി വില്‍പ്പന കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്താതെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങളില്‍ പി.ടി.എയുമായി ചേര്‍ന്ന് ലഹരിക്കെതിരെ ബോധവത്കരണവും കൗണ്‍സലിങ്ങും നടത്തണമെന്നും യോഗം ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.  ലഹരി വില്‍പ്പന തടയുന്നതിനായി പൊലീസ്- എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ ജൂലൈ 15 നുള്ളില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും സംയുക്ത പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിച്ച് ഇതിനകം 4 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും പൊതുജനങ്ങൾ പ്രതിരോധ സംവിധാനങ്ങൾ  സ്വീകരിച്ചുകൊണ്ട് ജാഗ്രത പാലിക്കണമെന്നും ജില്ലാ...
Breaking news, Crime

തിരൂർ ബസ് സ്റ്റാൻഡിൽ പറവണ്ണ സ്വദേശി കൊല്ലപ്പെട്ട നിലയിൽ

തിരൂർ: ബസ് സ്റ്റാൻഡിന് സമീപം യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പറവണ്ണ സ്വദേശിയും ചില കേസുകളിൽ പ്രതിയുമായ പള്ളാത്ത് ആദം (49) ആണ് മരിച്ചത്. ബസ് സ്റ്റാൻഡ് പരിസരത്തെ കെട്ടിടവരാന്തയിലാണ് രക്തം വാർന്ന് മൃതദേഹം കണ്ടെത്തിയത്. കട വരാന്തയിൽ ഉറങ്ങി കിടക്കുമ്പോൾ ചെങ്കല്ല് തലയിലിട്ട ശേഷം വെട്ടി കൊന്നതാണെന്നാണ് പോലീസ് പറയുന്നത്. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. രാവിലെ നാട്ടുകാരാണ് വിവരമറിയിച്ചത്. പൊലീസ് എത്തി നടപടികൾ ആരംഭിച്ചു....
Malappuram

സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം: നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പെരുവള്ളൂരിലെ കുടുംബങ്ങൾക്ക് പട്ടയം

പെരുവള്ളൂർ : 40 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ അഞ്ച് കുടുംബങ്ങളുടെ സ്വപ്നം പൂവണിഞ്ഞു. ഇനി ഇവർക്ക് സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം. തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ വില്ലേജിലെ തളപ്പിൽ കോളനിയിലെ ചന്ദ്രൻ, റിയാസ്, ലാലു, സാജൻ, നാസർ എന്നിവരുടെ കുടുംബങ്ങൾക്കാണ് ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പായിരുന്നു പട്ടയത്തിനായുള്ള അപേക്ഷ സമർപ്പിച്ചത്. സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും മാറിവരുന്ന സർക്കാർ കാരണം യാതൊരു ഫലവും കണ്ടില്ല. ഒടുവിൽ മച്ചിങ്ങലിൽ നടന്ന പട്ടയമേളയിൽ റവന്യൂ മന്ത്രി കെ രാജന്റെ കൈയ്യിൽ നിന്നും പട്ടയം ഏറ്റുവാങ്ങിയപ്പോൾ ഇവരുടെ മനസ്സ് ആഗ്രഹസഫലീകരണത്താൽ നിറഞ്ഞിരുന്നു. നാല് സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പട്ടയമെന്ന സ്വപ്നം യാഥാർത്ഥ്യമായതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു. സ്വന്തമായുള്ള ഭൂമിയിൽ വീട് നിർമിക്കണം. പട്ടയമില്ലാതിരുന്നത് മുമ്പ് ചില...
Breaking news

മലപ്പുറത്ത് നേരിയ ഭൂചലനം

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി 8.10ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞത്. ഭൂചലനം അനുഭവപ്പെട്ടവർ അയൽവാസികൾക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളിൽ സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്. അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് ഈ പ്രദേശത്തുള്ളവർ പറയുന്നത്. ആദ്യം മഴയോടൊപ്പമുള്ള ഇടിയാണെന്നാണ് വിചാരിച്ചിരുന്നതായും കട്ടിൽ അടക്കമുള്ള അനങ്ങി മാറിയതായും പ്രദേശവാസികൾ പറഞ്ഞു. എന്നാൽ മറ്റു കാര്യമായ പ്രശ്‌നങ്ങളൊന്നും ഇവിടങ്ങളിൽ ഉണ്ടായിട്ടില്ല. സംഭവത്തിൽ ഭയപ്പെടാനില്ലെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു....
Accident

തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

വളാഞ്ചേരി : ഇരിമ്പിളിയം തൂതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വലിയ കുന്ന് കൊട്ടപ്പുഞ്ചയിൽ നൗഫലിന്റെ മകൻ നഹാൽ [12] ആണ് മരിച്ചത്. തെക്കൂത്ത് പമ്പ് ഹൗസിനു സമീപം കടവിലാണ് അപകടം. പൂക്കാട്ടിരി സഫ ഇംഗ്ലിഷ് സ്കൂൾ 8-ാം ക്ലാസ് വിദ്യാർഥിയാണ്
Accident

കൊളപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ കൊളപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കോതമംഗലം തച്ചംവള്ളി താഴം അഷ്‌റഫിന്റെ മകൻ ശഹദ് (20) ആണ് മരിച്ചത്. കഴിഞ്ഞ 23 ന് കൊളപ്പുറം അത്താണിക്കൽ വെച്ചായിരുന്നു അപകടം. ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ശഹദിനും ബന്ധു ജിഷാനും, ഓട്ടോയിൽ ഉണ്ടായിരുന്ന മുന്നിയൂർ ആലിൻ ചുവട് സ്വദേശികളായ 6 പേർക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ശഹദ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രി മരിച്ചു....
Accident

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു

എടപ്പാൾ : ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. എടപ്പാൾ നടുവട്ടം നെല്ലിശ്ശേരി റോഡിലാണ് അപകടം. എരുവപ്രക്കുന്ന് കുണ്ടുകുളങ്ങര സജീഷിൻ്റെ ഭാര്യ രജിത (36)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. ഇടിച്ച ടോറസ് ലോറി നിർത്താതെ പോവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനത്തെ പിടികൂടുകയും ചെയ്തു.എടപ്പാൾ കോവിഡ് തീയറ്ററിന് സമീപം വർക്ക് ഷോപ്പ് നടത്തുന്നയാളാണ് സജീഷ്. മക്കൾ: ആകാശ, ആരാധ്യ. പത്തിരിപ്പാല സ്വദേശികളായ ചന്ദ്രൻ, വസന്ത എന്നിവരാണ് മാതാപിതാക്കൾ....
Obituary

മുസ്‌ലിം ലീഗ് നേതാവ് ചേറൂരിലെ ചാക്കീരി കുഞ്ഞുട്ടി നിര്യാതനായി

വേങ്ങര : മുസ്ലിം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റുമായിരുന്ന ചേറൂരിൽ ചാക്കീരി അബ്ദുൽ ഹഖ്‌ എന്ന കുഞ്ഞുട്ടി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിരുന്നു. നിയമസഭ സ്പീക്കറും വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന ലീഗ് നേതാവ് ചാക്കീരി അഹമ്മദ് കുട്ടിയുടെ മകനാണ്. കബറടക്കം ഇന്ന് വൈകുന്നേരം 4.30ന് ചേറൂർ വലിയ ജുമുഅത്ത് പള്ളിയിൽ....
Other

കുണ്ടൂരിൽ തെരുവ് നായയുടെ ആക്രമണം: കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

കുണ്ടൂർ : തെരുവ് നായയുടെ ആക്രമണത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. കുണ്ടൂർ അത്താണിക്കലിൽ വ്യാഴാഴ്‌ച വൈകുന്നേരമാണ് സംഭവം. അയ്യാട്ടു പീടിയേക്കൽ മുഹമ്മദ് (55), കടവത്ത് വീട്ടിൽ മുജീബിന്റെ മകൻ അഫ്‌സിൻ (4), കോട്ടയ്ക്കൽ കാലോടി മുതുവിൽ ഷാഫിയുടെ മകൾ നഷ്‌വ ഖദീജ (മൂന്നര), എന്നിവർക്കും കൊടക്കൽ സ്വദേശികുമാണ് കടിയേറ്റത്. ആദ്യം കൊടക്കൽ സ്വദേശിക്കാണ് കടിയേറ്റത്. അവിടെ നിന്നും ഓടി വന്ന നായ കുണ്ടൂരിൽ പഞ്ചായത്ത് ഓഫീസിന് സമീപത്ത് മറ്റൊരു നായയെ കടിച്ചു പാലിക്കേല്പിച്ച ശേഷമാണ് മറ്റു മൂന്നുപേരെയും കടിച്ചത്. നഷ്‌വ ഖദീജ കോട്ടക്കലിൽ നിന്നും ബന്ധു വീട്ടിലേക്ക് വന്നതായിരുന്നു. ഈ കുട്ടിയെ കടിക്കുന്നത് കണ്ട് റോഡിലൂടെ പോകുകയായിരുന്ന മുഹമ്മദ് രക്ഷപ്പെടുത്താൻ വന്നതായിരുന്നു. ഇദ്ദേഹത്തിന്റെ മുഖത്താണ് കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നൽകി....
Obituary

വല്യൂമ്മയോടൊപ്പം പോകുമ്പോൾ തെങ് മുറിഞ്ഞു വീണു 2 വയസ്സുകാരൻ മരിച്ചു

കല്പകഞ്ചേരി: പിതൃമാതാവിന്റെ കൈ പിടിച്ചു പോകുകയായിരുന്ന രണ്ടു വയസുകാരൻ തെങ്ങ് മുറിഞ്ഞു വീണ് മരിച്ചു. കൽപ്പകഞ്ചേരിയിലാണ് സംഭവം. കൽപ്പകഞ്ചേരി പറവന്നൂരിലെ പരിയാരത്ത് അഫ്സൽ - ഷാനിബ ദമ്പതികളുടെ ഇളയമകൻ അഹമ്മദ് സയാനാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് വീടിന്റെ പിറക് വശത്ത് ദാരുണമായ അപകടം സംഭവിച്ചത്. വീടിനോട് ചേർന്നുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു സയാൻ. ഇതിനിടെ തെങ്ങ് മുറിഞ്ഞു തലയിൽ വീഴുകയായിരുന്നു. ഉടൻ സയാനെ കോട്ടക്കൽ ആസ്റ്റർ മിംസിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. വലിയുമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സഹോദരങ്ങൾ : അംന, സജ....
Other

വീണുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരിച്ചേല്പിച്ച് ഓട്ടോഡ്രൈവർമാർ മാതൃകയായി

തിരൂരങ്ങാടി : വീണുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരിച്ചേല്പിച്ച് ഓട്ടോഡ്രൈവർമാർ മാതൃകയായി. ചെമ്മാട്ടെ ഓട്ടോ ഡ്രൈവർമാരാണ് ഉടമയെ കണ്ടെത്തി പണം തിരിച്ചേല്പിച്ചത്. ഉള്ളണം സ്വദേശി മുഹമ്മദ് ഫാരിസിന്റേതായിരുന്നു പണവും രേഖയും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JCRK2ZAbgIX79pZnbRDe3p ചെമ്മാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരായഫൈസൽ കുന്നത്തേരി, സലാം കല്ലുപറമ്പൻ, മുഹമ്മദലി പൂക്കിപ്പറമ്ബ്, സലാഹുദ്ദീൻ ചെമ്മാട് , ഷൗക്കത്ത് കൊടിഞ്ഞി എന്നിവരാണ് കൈമാറിയത്....
Other

തിരൂരങ്ങാടി നഗരസഭയില്‍ 46 കോടിരൂപയൂടെ സമഗ്ര കുടിവെള്ള പദ്ധതി ഒരുങ്ങുന്നു

കരിപറമ്പ്, ചന്തപ്പടി, കക്കാട്, എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണികള്‍, തിരൂരങ്ങാടി: അമൃത് മിഷന്‍ ജലപദ്ധതിയില്‍ 15.56 കോടിരൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ദിവസം അമൃത് മിഷന്‍ സംസ്ഥാന തല ഉന്നതതലയോഗം ഭരണാനുമതി നല്‍കിയതോടെ തിരൂരങ്ങാടി നഗരസഭയില്‍ വിവിധ പദ്ധതികളിലൂടെ ഒരുങ്ങുന്നത് 46 കോടിരൂപയൂടെ സമഗ്ര കുടിവെള്ള പദ്ധതി. കല്ലക്കയം ശുദ്ധ ജല പദ്ധതിയില്‍ അന്തിമഘട്ടത്തിലെത്തിയ പത്ത് കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് പുറമെ സ്റ്റേറ്റ് പ്ലാനില്‍ 14 കോടി രൂപയുടെ കല്ലക്കയം രണ്ടാം ഘട്ട പ്രവര്‍ത്തികള്‍ സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചു തുടങ്ങി. നഗരസഞ്ചയം പദ്ധതിയില്‍ 4 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചെമ്മാട് ടാങ്കിലേക്ക് പുതിയ പമ്പിംഗ് മെയിന്‍ ലൈന്‍ സ്ഥാപിക്കുന്നതിനു ഒന്നര കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു. താലൂക്ക് ആസ്പത്രിയിലേക്ക് നേരിട്ട് ലൈൻ വലിക്കുന്നതിന് 50 ലക്ഷം രൂപയുടെ ടെണ്ടറും ക്ഷണിച്ചിട്ടുണ്ട്,കല്ലക്കയത്തു ന...
Other

ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിഗ്: സൗകര്യം നിഷേധിച്ചതിന് 15,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ഓണ്‍ലൈന്‍ വഴി ഹോട്ടല്‍ ബുക്കിംഗ് സ്വീകരിക്കുകയും ഹോട്ടലിലെത്തിയപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് സൗകര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തതിന് ഹോട്ടല്‍ ഉടമയ്ക്ക് 15000 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ഗോ ഇബിബോ വഴി കണ്ണൂരിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത  മലപ്പുറം മക്കരപറമ്പ് സ്വദേശി അരുണാണ് ഹോട്ടലിനെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 2019 ഡിസംബര്‍ 12 ലേക്കായി നവംബര്‍ മാസത്തിലാണ് 637 രൂപ അടച്ച് അരുണ്‍ മുറി ബുക്ക് ചെയ്തത്. ബുക്കിംഗ് പ്രകാരം സൗജന്യ ബ്രേക്ക് ഫാസ്റ്റും ഹോട്ടല്‍ ഉറപ്പു നല്‍കിയിരുന്നു. ഡിസംബര്‍ 12 ന് രാത്രി ഹോട്ടലിലെത്തിയ അരുണിനോട് ബുക്ക് ചെയ്ത നിരക്കില്‍ മുറി അനുവദിക്കാനാവില്ലെന്നും 1300 രൂപ വാടകയായും 80 രൂപ ബ്രേക്ക് ഫാസ്റ്റിനായും നല്‍കിയാല്‍ മാത്രമേ മുറി അനുവദിക്കാനാവൂ എന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന്  ഈ തുക പരാതിക്കാരന്‍ നല്‍കി. ...
Local news

രാജ്യത്തെ നിയമ ഭേദഗതികളും നികുതി നിര്‍ദേശങ്ങളും സഹകരണ മേഖലക്ക് തിരിച്ചടി: സി.ഇ.ഒ

തിരൂരങ്ങാടി : രാജ്യത്തെ നിയമ ഭേദഗതികളും നികുതി നിര്‍ദേശങ്ങളും സഹകരണ മേഖലക്ക് തിരിച്ചടിയാണെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) താലൂക്ക് സമ്മേളനം ആരോപിച്ചു.  പുതിയ ബേങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി  സഹകരണ മേഖലക്ക് ആശക ഉയര്‍ത്തുന്നതാണെന്നും പൊതുസമൂഹത്തെ തെറ്റിദ്ധാരണ പരത്തി സഹകരണ മേഖലയെ തകര്‍ക്കാന്‍ ആസുത്രിതവും ബോധപൂര്‍വ്വമായ ശ്രമം നടത്താന്‍  ശ്രമിക്കുന്നവരെ  തിരിച്ചറിയണമെന്നും സമ്മേളന പ്രമേയം ആവശ്യപ്പെട്ടു.   ചെമ്മാട് സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന  സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യ്തു. പ്രസിഡന്‍റ് ഹുസൈന്‍ ഊരകം അധ്യക്ഷനായി. സഹകരികള്‍ക്കുള്ള ആദരം മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ.പി.എം.എ.സലാമും  സപ്ലിമെന്‍റ് പ്രകാശണം മുന്‍ വിദ്യാഭ്യാസ മന്ത്രി  പി.കെ.അബ്ദുറബ്ബും നിര്‍വഹിച്ചു.സി.ഇ.ഒ സംസ്ഥാന ജന സെക്രട്ടറി എ.കെ.മുഹമ്മദലി മുഖ്യപ്രഭാഷ...
Accident

തിരൂരിൽ കണ്ടയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂരിൽ കണ്ടയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരൂർ ആലത്തിയൂർ അമ്പലപ്പടിസ്വാദേശി മജീദ് ആണ് മരിച്ചത്. തിരൂർ പുളിഞ്ചോട് വെച്ചാണ് അപകടം. കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് യുവാവിനെ ഇമ്പിച്ചി ബാവ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും  മരണപ്പെട്ടു....
Other

കൊണ്ടോട്ടി ബഡ്‌സ് സ്കൂളിന്റെ കനിവ് ട്രസ്റ്റ്‌ ഷോപ്പ് പ്രവർത്തനമാരംഭിച്ചു

കുടുംബശ്രീ ജില്ലാമിഷന്റെ സഹകരണത്തോടെ കൊണ്ടോട്ടി നഗരസഭ ബഡ്‌സ് സ്കൂളിലെ വിദ്യാർഥികൾ നിർമിക്കുന്ന ഉൽപന്നങ്ങൾ വിപണനം ചെയ്യാനായി കനിവ് ട്രസ്റ്റ്‌ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം കൊണ്ടോട്ടി താലൂക്ക് ഹോസ്പിറ്റലിൽ നഗരസഭ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹ്‌റാബി നിർവഹിച്ചു.   ആവശ്യമുള്ള സാധനങ്ങളെടുത്ത് അതിന്റെ വിലയോ ഇഷ്ടമുള്ള തുകയോ നൽകുന്ന സെൽഫ് സർവീസ് സംവിധാനത്തിലാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. ഓരോ ഉൽപന്നങ്ങളുടെ വിലകൾ അതിന്റെ കള്ളികളിൽ രേഖപെടുത്തിയിട്ടുണ്ട്. ഉത്പന്നം എടുത്ത ശേഷം നിശ്ചിത തുകയോ അതിൽ കൂടുതലോ ഇവിടെ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കാം. സമൂഹത്തിൽ സാധാരണ ജീവിതം നയിക്കുന്നതിലേക്ക് വരുമാനം കണ്ടെത്താൻ ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  നഗരസഭ സ്ഥിരം സമിതി ചെയർമാൻ അഷ്‌റഫ്‌ മടാൻ അധ്യക്ഷനായി. ചടങ്ങിൽ ട്രസ്റ്റ്‌ ഷോപ്പിന്റെ ആദ്യ വില്പന നഗ...
Crime

ഇന്‍സ്റ്റഗ്രാമിലൂടെ കെണിയൊരുക്കി പോലീസ്; MDMA കച്ചവടക്കാരായ കൊണ്ടോട്ടി സ്വദേശിയും യുവതിയും കുടുങ്ങി

തൃപ്പൂണിത്തുറ: എം.ഡി.എം.എ.യുമായി യുവാവിനെയും യുവതിയെയും പോലീസ് പിടികൂടി. തൃപ്പൂണിത്തുറ വടക്കേകോട്ട താമരംകുളങ്ങര ശ്രീനന്ദനത്തിൽ മേഘന (25), മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി ഗവ. വി.എച്ച്.എസ്.എസിനു സമീപം തടിയകുളം വീട്ടിൽ ഷാഹിദ് (27) എന്നിവരെയാണ് 1.40 ഗ്രാം എം.ഡി.എം.എ.യുമായി തൃപ്പൂണിത്തുറ ഹിൽപ്പാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. മേഘനയും ഊബർ ടാക്സി ഓടിക്കുന്ന ഷാഹിദും ഒരുമിച്ച് ഒരു വർഷത്തിലധികമായി കാക്കനാട് ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിൽ ഒന്നാം പ്രതിയായ മേഘനയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് മയക്കുമരുന്ന് ആവശ്യക്കാർ എന്ന വ്യാജേന കെണിയൊരുക്കിയാണ് ഇരുവരെയും പോലീസ് പിടികൂടിയത്. തൃപ്പൂണിത്തുറ ചാത്താരി വൈമീതി ഭാഗത്തുനിന്നാണിവരെ പിടികൂടിയത്. ബെംഗളൂരുവിൽനിന്നു മയക്കുമരുന്ന് കൊണ്ടുവന്ന് ഇവർ താമസിക്കുന്ന...
Crime

മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തടങ്കലിലാക്കിയ പ്രതികൾ പിടിയിൽ

പരപ്പനങ്ങാടി : കടത്തുസ്വർണം തട്ടിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി 30 ലക്ഷംരൂപ ആവശ്യപ്പെട്ട കേസിൽ എട്ടുപേർ അറസ്റ്റിൽ. താനൂർ താഹാ ബീച്ച് കോളിക്കലകത്ത് ഇസ്ഹാഖിനെ(30) ചിറമംഗലത്തുനിന്ന് വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിലാണിത്. തിരുവാമ്പാടി പുല്ലൂരാംപാറ വൈത്തല ഷാൻഫാരി (29), പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27), താനൂർ കാട്ടിലങ്ങാടി കളത്തിങ്ങൽ തഫ്സീർ (27), താമരശ്ശേരി വലിയപറമ്പ് പാറക്കണ്ടിയിൽ മുഹമ്മദ് നജാദ് (28), കൊടുവള്ളി വലിയപറമ്പ് വലിയപീടിയേക്കൽ മുഹമ്മദ് ആരിഫ് (28), താമരശ്ശേരി തച്ചാംപൊയിൽ പുത്തൻതെരുവിൽ ഷാഹിദ് (36), പുല്ലൂരാംപാറ മാടമ്പാട്ട് ജിതിൻ (38), തിരുവാമ്പാടി വടക്കാട്ടുപാറ കാവുങ്ങൽ ജസിം (27) എന്നിവരാണ് പിടിയിലായത്. പരപ്പനങ്ങാടി സി.െഎ. ഹണി കെ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് തിരുവമ്പാടി പുല്ലൂരാംപാറയിൽനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. https://youtu.be/RL7iugjLe5...
Other

എ ആർ നഗറിൽ പോസ്റ്റർ നിർമാണ മത്സരവും ശുചിത്വ വിളംബര റാലിയും നടത്തി

കുന്നുംപുറം : ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരവും ശുചിത്വ വിളമ്പര റാലിയും പ്രസിഡന്റ് കെ. ലിയാഖത്തലി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.ശ്രീജ സുനിൽ അധ്യക്ഷ്യം വഹിച്ചു. ആരോഗ്യം വിദ്യാഭ്യാസ സ്ഥിരം സമിതി ചെർപേഴ്സൺ സി.ജിഷ, ക്ഷേമ കാര്യ ചെയർമാൻ അബ്ദുൽ റഷീദ് കൊണ്ടാനത്ത്, വാർഡ് അംഗങ്ങളായ കെ എം പ്രദീപ്കുമാർ, പി ശംസുദ്ധീൻ, സി.മുഹമ്മദ്‌ ജാബിർ, ഷൈലജ പുനത്തിൽ, മെഡിക്കൽ ഓഫിസർ ഡോ. എ കെ റഹീന, അസിസ്റ്റന്റ് സർജൻ ഡോ. ഹരിത മോഹൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ് ഫൈസൽ,പബ്ലിക് ഹെൽത്ത്‌ നഴ്‌സ് പി. തങ്ക, ജെ എച്ച് ഐ മാരായ സി കെ നാസർ അഹമ്മദ്, ടി. ഗിരീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ അസീസ്, നഴ്സിംഗ് ഓഫീസർ കെ. ജിനു എന്നിവർ പ്രസംഗിച്ചു. ശുചിത്വം നാടിൻ മഹത്വം എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ നിർമാണ മത്സരത്തിൽ വിജയികളായ സ്കൂളുകൾക്ക് ട്...
Local news

“സ്നേഹ പൂർവ്വം ബാപ്പുജിക്ക്”: ചിത്ര പ്രദർശനം നടത്തി

തിരൂരങ്ങാടി: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി 'സൃമ്തി പഥം' എന്നപേരിൽ ചിത്ര പ്രദർശനം നടത്തി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/FYvO97IDbE76AuHNrNyVqHമഹാത്മാഗാന്ധിയുടെ അപൂർവ്വങ്ങളായ നൂറിൽ പരം ചിത്രങ്ങളും, ഗാന്ധി സൂക്തങ്ങളും പ്രദർശിപ്പിച്ചു. ഗാന്ധിജിയുടെ ശൈശവ കാല ചിത്രങ്ങളും, അദ്ദേഹം വധിക്കപ്പെടുന്നതിന് രണ്ടു മണിക്കൂർ മുമ്പ് എടുത്ത ചിത്രവും പ്രദർശനത്തിനുണ്ടായിരുന്നു. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും ,കുട്ടികൾക്കായി ഗാന്ധി ക്വിസും സംഘടിപ്പിക്കും.പ്രഥമധ്യാപിക പി.ഷീജ, അധ്യാപകരായ കെ.സഹല,ഇ.രാധിക,മുനീറ,രജിത,ശാരി എന്നിവർ നേതൃത്വം നൽകി....
error: Content is protected !!