Saturday, September 6

Tag: Local news

താനൂർ കോറാട് സബ്സെൻ്റർ റോഡ് ഉദ്ഘാടനം ചെയ്തു
Local news

താനൂർ കോറാട് സബ്സെൻ്റർ റോഡ് ഉദ്ഘാടനം ചെയ്തു

താനൂർ കോറാട് സബ്സെൻ്റർ റോഡ് നാടിനു സമർപ്പിച്ചു . ന്യൂനപക്ഷ ക്ഷേമ - കായിക- വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ നിന്ന് 16 ലക്ഷം രൂപ വകയിരുത്തിയാണ് കോറാട് സബ്സെൻ്റർ റോഡ് നിർമ്മാണം നടന്നത്. 60 വർഷത്തോളം പഴക്കമുള്ള ഇടവഴിയാണ് ഇതോടെ സൗകര്യപ്രദമായ റോഡ് ആയി മാറിയത്. പഞ്ചായത്ത് പ്രസിഡൻ്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ അലവി മുക്കാട്ടിൽ, പി മൂസക്കുട്ടി, ജലാലുദ്ദീൻ കോറാട്, റാഫി, കാസ്മി ഹാജി, അക്ബർ, ഷാഫി, ഷറഫു ആരിച്ചാലി, പരീത്,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്കർ കോറാട് തുടങ്ങിയവർ സംസാരിച്ചു....
Local news

ഞാറ്റുതൊട്ടിപ്പാറ- നാല്‍ക്കവല- പുത്തന്‍പള്ളി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു

ഒഴൂര്‍ പഞ്ചായത്തിലെ ഞാറ്റുതൊട്ടിപ്പാറ- നാല്‍ക്കവല- പുത്തന്‍പള്ളി റോഡ് ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഓരോ പ്രദേശത്തും കഴിയുന്നത്ര വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ജനപ്രതിനിധികളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജലീല്‍, സ്ഥിരംസമിതി അധ്യക്ഷരായ അഷ്‌കര്‍ കോറാട്, സി.പി മുംതാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തറമ്മല്‍ ബാവു, പഞ്ചായത്തംഗങ്ങളായ നോവല്‍ മുഹമ്മദ്, അലവി മുക്കാട്ടില്‍, കെ.ടി.എസ് ബാബു, വൈസ് പ്രസിഡന്റ് സജ്ന പാലേരി തുടങ്ങിയവര്‍ സംസാരിച്ചു....
Local news

ക്യാമറകളുടെ പ്രദർശനവും അഭിമുഖവും നടന്നു

തോട്ടശ്ശേരിയറ : ബീരാൻ ഹാജി മെമ്മോറിയൽ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ‘cinephile ’എന്ന പേരിൽ വിവിധ കാലങ്ങളിലെ ക്യാമറകളുടെ പ്രദർശനവും അഭിമുഖവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ സി സിന്ധു അധ്യക്ഷത വഹിച്ച പരിപാടി മുൻ മാധ്യമ പ്രവർത്തകനും കാലിക്കറ്റ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറുമായ എ.പി നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. അധ്യാപകൻ പി. വിഘ്‌നേഷ്,എം.ഫവാസ് എന്നിവർ സംസാരിച്ചു.എ പി നൗഷാദിന്റെ ശേഖരത്തിലുള്ള വിവിധ കാലഘട്ടങ്ങളെ അടയാളപ്പെടുത്തിയ വ്യത്യസ്ത തലമുറകളിൽപെട്ടതും കാഴ്ചകാർക്ക് കൗതുകമുണർത്തുന്നതുമായ ക്യാമറകളുടെ പ്രദർശന സ്റ്റാൾ ബി.എച്.എം ടി.ടി.ഐ മാനേജർ ടി.കെ റിയാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൂടാതെ ‘ക്യാമറകളുടെ കല ’എന്ന വിഷയത്തിൽ എ.പി നൗഷാദ് അധ്യാപക വിദ്യാർത്ഥികളുമായി അഭിമുഖസംഭാഷണം നടത്തി.ഫിലിം ക്ലബ്‌ കൺവീനർ എ.പി ത്രേസ്യ സ്വാഗതവും അധ്യാപക വിദ്യാർത്ഥി ശൈത്യ നന്ദിയും പറഞ്ഞു....
Local news

മുഅല്ലിം ദിനം വിപുലമായി ആചരിച്ചു

ചെമ്മാട് : ചെമ്മാട് മഹല്ല് കമ്മിറ്റിക്ക് കീഴിലുള്ള ഖിദ്മത്തുല്‍ ഇസ്ലാം കേന്ദ്ര ബ്രാഞ്ച് മദ്രസകള്‍ സംയുക്തമായി മുഅല്ലിം ദിനം കേന്ദ്ര മദ്രസയില്‍ വിപുലമായി ആചരിച്ചു. ചെമ്മാട് മഹല്ല് പ്രസിഡണ്ട് ഡോ. കെ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് യു. മുഹമ്മദ് ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് പി. മുഹമ്മദ് ഇസ്ഹാഖ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. കുട്ട സിയാറത്തിനു ശേഷം തുടങ്ങിയ പരിപാടിയില്‍ ഇരുപത് വര്‍ഷത്തിലധികമായി മഹല്ലില്‍ സേവനം ചെയ്തു വരുന്ന കെ. കെ മരക്കാര്‍ മൗലവി, സി. ഹംസ മൗലവി, സി. അബ്ദുസലാം ദാരിമി, എം. വി മന്‍സൂര്‍ മൗലവി എന്നിവരെ ആദരിച്ചു. മഹല്ലില്‍ ജോലി ചെയ്യുന്ന മുഅല്ലിമീങ്ങള്‍ക്ക് എസ്.കെ.എസ്.ബി.വി കേന്ദ്ര കമ്മറ്റി സ്‌നേഹോപഹാരം നല്‍കി. മഹല്ല് സെക്രട്ടറി യു. ഇബ്രാഹിം ഹാജി സ്വാഗതം പറഞ്ഞു. ശബിന്‍ ബദ്ര്‍ വാഫി, മുഹമ്മദ് യൂനുസ് വാഫി, സി. അബ്ദുസ്സലാം ദാരിമി, എ...
Other

അഷ്‌റഫ് കൂട്ടായ്മ ലഹരി വിമുക്ത പരിപാടി നടത്തി

മഞ്ചേരി : അഷ്റഫ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംഘട്ട ലഹരി മുക്ത പരിപാടിയുടെ പ്രചരണവുമായി ബന്ധപ്പെട്ട്. മഞ്ചേരി മണ്ഡലം അഷറഫ് കൂട്ടായ്മ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അഷ്റഫ് സെഞ്ച്വറി എന്ന അഷറഫ് മാനു അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പ്രസിഡണ്ട് അഷ്റഫ് കുഞ്ഞുട്ടി നിർവഹിച്ചു. അഷ്റഫ് കൂട്ടായ്മയുടെ സ്ഥാപക നേതാവായ അഷറഫ് മനരിക്കൽ സന്ദേശ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് വായൂര് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് കുഞ്ഞിപ്പ മഞ്ചേരി, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് കാക്കേങ്ങൽ, ജില്ലാ ജോയിൻ സെക്രട്ടറി അഷ്റഫ് ബാവ, മഞ്ചേരി മണ്ഡലം ചാരിറ്റി സെൽ ചെയർമാൻ സംസ്ഥാന കമ്മിറ്റിയിലെ ബിസിനസ് ഗ്രൂപ്പിന്റെ കൺവീനറും ആയ അഷ്റഫ് അലീക്കോ,മണ്ഡലം ചാരിറ്റി സെൽ കൺവീനറും KT, അഷ്റഫ് ഹാജി,. എന്നിവർ സംസ...
Health,

പാലക്കാട്, മലപ്പുറം ജില്ലകളില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക

പാലക്കാട് രണ്ടാമത് റിപ്പോര്‍ട്ട് ചെയ്ത നിപ കേസില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ പാലക്കാട് ജില്ലക്കാരനായ 57 വയസുകാരന് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള കോണ്ടാക്ട് ട്രേസിംഗ് ആരംഭിച്ചു. ഈ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 46 പേരെ കണ്ടെത്തി. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഫാമിലി ട്രീയും തയ്യാറാക്കി. പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഫീവര്‍ സര്‍വൈലന്‍സും തുടരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയെടുത്ത് കൂടുതല്‍ നിരീക്ഷണം നടത്തും. പ...
Obituary

കക്കാട് ചെറുകാട്ട് പടിക്കൽ വേലായുധൻ അന്തരിച്ചു

കക്കാട് സ്വദേശി പരേതനായ ചെറുകാട്ട് പടിക്കൽ കണ്ടൻ്റെ മകൻ ചെറുകാട്ട് പടിക്കൽ വേലായുധൻ (63) നിര്യാതനായി.ഭാര്യ: ചിന്നമ്മുമക്കൾ: അനൂപ്, ഹരീഷ്, അനിത,മരുമക്കൾ: അഖില(ചേളാരി), നീതു (വേങ്ങര)സഹോദങ്ങൾ: സി പി രവി (സിപി എം കക്കാട് ബ്രാഞ്ച്‌ അംഗം) സി പി. അമ്മു. സംസ്കാര ചടങ്ങ് നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Obituary

കുണ്ടൂർ പറങ്ങാം വീട്ടിൽ മുഹമ്മദ് ഹാജി അന്തരിച്ചു

കുണ്ടൂർ സ്വദേശി പരേതനായ പറങ്ങാംവീട്ടിൽ കുഞ്ഞാലൻ എന്നവരുടെ മകൻ മുഹമ്മദ് ഹാജി (89) നിര്യാതനായി. കബറടക്കം നാളെ തിങ്കൾ രാവിലെ 10 ന് കുണ്ടൂർ ജുമാ മസ്ജിദിൽ. കുണ്ടൂർ മർകസ് കമ്മിറ്റി പ്രഥമ ട്രഷറർ, കുണ്ടൂർ മുസ്ലിം ജമാഅത്ത് , കുണ്ടൂർ മഹല്ല് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ.മക്കൾ, സൈതലവി, കുഞ്ഞാലൻകുട്ടി, അബ്ദു സമദ്, സുലൈമാൻ, സകരിയ്യ, ആയിഷുമ്മു, സുലൈഖ മരുമക്കൾ : സൈനബ വെള്ളിയാമ്പുറം, സുഹറാബി കുണ്ടൂർ, ആസിയ കോഴിച്ചെന, മുംതാസ് കൊടിഞ്ഞി, ഹഫ്സത്ത് കരിങ്കപ്പാറ.രാവിലെ 10 മണിക്ക് കുണ്ടൂർ ജുമാമസ്ജിദിൽ...
Other

പരപ്പനങ്ങാടി അറ്റത്തങ്ങാടി- നഴ്സറി റോഡ് ശോച്യാവസ്ഥ; നാട്ടുകാർ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു

പരപ്പനങ്ങാടി: പൊളിഞ്ഞ് തരിപ്പണമായി സഞ്ചാര യോഗ്യമല്ലാതെ കിടക്കുന്ന അറ്റത്തങ്ങാടി- നഴ്സറി റോഡ് ഉടൻ നിർമ്മാണം പൂർത്തീകരിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. റോഡ് പണി തുടങ്ങിയ ഉടനെ മഴ വന്നതു കാരണമാണ് റോഡ് നിർമ്മാണം മുടങ്ങിയത്. എന്നിരുന്നാലും റോഡിലെ കുഴികളിൽ മെറ്റലെങ്കിലും ഇട്ട് താൽക്കാലിക പരിഹാരം കാണാൻ അധികാരികൾ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജനകീയ പ്രക്ഷോഭത്തിന് കറുത്തേടത്ത് മൂസ ഹാജി, എൻ.കെ.റഫീഖ്, മുജീബ് തറയിൽ,എൻ.കെ.യൂസഫ്, സമീർ ലോഗോസ്, ഫസൽ കൊന്നക്കൽ തുടങ്ങിയവർ നേതൃത്വം നൽകി....
Local news

അഴിക്കോട് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ന്യൂ കട്ടിൽ നിന്നും കാണാതായ 17 കാരന്റേത് ; ബന്ധുക്കൾ തിരിച്ചറിഞ്ഞു

പരപ്പനങ്ങാടി : തൃശൂർ ജില്ലയിലെ അഴിക്കോട് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു. മൃതദേഹം പാലത്തിങ്ങൽ പുഴയിൽ കാണാതായ യുവാവിൻ്റെതാണന്ന് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പാലത്തിങ്ങൽ ന്യൂകട്ടിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) നെ കാണാതായത്. അഞ്ച് ദിവസമായി തുടരുന്ന തിരച്ചിലിനിടെയാണ് തൃശൂർ ജില്ലയിലെ അഴിക്കോട് ബീച്ചിൽ രാവിലെ പത്ത് മണിയോടെ അഞ്ച് ദിവസം പഴക്കം തോന്നിക്കുന്ന യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നതിനെയാണ് അഴിക്കോട് കോസ്റ്റൽ പോലീസ് വിവരം അറിയിക്കുന്നത്. പുഴയിൽ കാണാതാവുന്ന സമയത്ത് ധരിച്ച വസ്ത്രങ്ങളുടെ സാദൃശ്യം തോന്നതിനെ തുടർന്നാണ് താൽക്കാലികമായി തെരച്ചിൽ അവസാനിപ്പിച്ച് ബന്ധുക്കൾ മൃതദേഹം സൂക്ഷിച്ച കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടത...
Other

പാലത്തിങ്ങൽ ന്യൂ കട്ടിൽ കാണാതായ കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു, നേവി ഇന്ന് എത്തും

പാലത്തിങ്ങൽ : കീരനെല്ലൂർ പുഴയിൽ കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. തിരയാൻ ഇന്ന് കൊച്ചിയിൽ നിന്ന് നേവിയും എത്തും. കഴിഞ്ഞ ബുധനാഴ്ചയാണ് പാലത്തിങ്ങൽ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി 17 കാരൻ അപകടത്തിൽ പെട്ടത്. താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) ആണ് കഴിഞ്ഞ ബുധനാഴ്ച കടലുണ്ടി പുഴയിൽ ന്യൂ കട്ടിൽ കാണാതായത്. നാല് ദിവസമായി തുടരുന്ന തിരച്ചിലിൽ കുട്ടിയെ ഇതുവരെ കണ്ടത്താൻ കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്ന് താനൂർ മുൻസിപ്പൽ ചെയർമാൻ റഷീദ് മോര്യ ,പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ് എന്നിവർ സംയുക്തമായി മലപ്പുറം ജില്ല കലക്ടറെ സമീപിച്ച് തെരച്ചിൽ ഊർജിതപെടുത്താൻ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നേവി സംഘം എത്തുന്നത്. രാവിലെ 9 മണിയോടെ കൊച്ചിയിൽ നിന്ന് എത്തുന്ന നേവി സംഘവും, ഇപ്പോൾ തിരച്ചിൽ നടത്തി കൊണ്ടിരിക്കുന്ന സംഘത്തെയും ഏകോപിപ്പിച്ചാണ...
Other

മൂന്നിയൂർ പഞ്ചായത്ത് വനിതാ ലീഗ് നേതൃത്വ സംഗമം സംഘടിപ്പിച്ചു

മുന്നിയൂർ : പഞ്ചായത്തിൽ വാർഡ് വിഭജനം നടന്നതിൻ്റെ അടിസ്ഥാനത്തിൽ വാർഡ് തലത്തിൽ വനിതാ ലീഗിൻ്റെ മുഴുവൻ കമ്മറ്റികളും പുനസംഘടിപ്പിച്ച ശേഷം എല്ലാ ഭാരവാഹികളെയും ചേർത്ത് പ്രതീക്ഷ ഭവനിൽ ലീഡേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചു.പ്രസിഡണ്ട് PP മുനീറയുടെ അദ്ധ്യക്ഷതയിൽ വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സറീന ഹസീബ് ഉൽഘാടനം ചെയ്തു. മലപ്പുറം ജില്ലാ വനിതാ ലീഗ് പ്രസിഡണ്ട് K.P ജൽസീമിയ മുഖ്യപ്രഭാഷണം നടത്തി. വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കുട്ടശ്ശേരി ഷരീഫ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് NM സുഹ്റാബി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ.അസീസ്, വൈസ് പ്രസിഡണ്ട് ഹൈദർ കെ. മൂന്നിയൂർ CDS പ്രസിഡണ്ട് വി.കെ. ഷരീഫഎന്നിവർ ആശംസകൾ നേർന്നു. ഭാരവാഹികളായ ഖദീജ അസീസ്, ജംഷീന പൂവാട്ടിൽ, കെ.മുനീറ, AK . നസീബ , ഒ .രമണി , ആയിശുമ്മു. VP , എന്നിവർ നേതൃത്വം നൽകി പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറി എം.എം. ജംഷീന സ്വാഗതവും ട്രഷറർ ജുബൈരിയ നന്ദിയ...
Other

മുഅല്ലിം ഡേ: കൊടിഞ്ഞി റേഞ്ച് തല ഉദ്ഘാടനം നടത്തി

കൊടിഞ്ഞി :സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മുഅല്ലിം ഡേ കൊടിഞ്ഞി റെയിഞ്ച് തല ഉദ്ഘാടനം കടുവള്ളൂർ ബാബുസലാം ഹയർ സെക്കൻഡറിയിൽ മദ്രസയിൽ വെച്ച് നടന്നു.കൊടിഞ്ഞി റെയിഞ്ച് പ്രസിഡണ്ട് സയ്യിദ് അബ്ദുൽ ഹമീദ് ജിഫ്രി ഉദ്ഘാടനം നിർവഹിച്ചു,റെയിഞ്ച് സെക്രട്ടറി നവാസ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി.മഹല്ല് ഖത്തീബ് അത്തീഖ് റഹ്മാൻ ഫൈസി മജ്ലിസുന്നൂർ ആത്മീയ സദസ്സിന് നേതൃത്വം നൽകി പ്രാർത്ഥന നിർവഹിച്ചു.ബാബുസ്സലാം മദ്രസ എസ് കെ എസ് ബി വി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്രസ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'തദ്കിറ' ക്യാമ്പയിനിലെ വിജയികളെ ആദരിച്ചു.കൊടിഞ്ഞി റെയിഞ്ച് മാനേജ്മെന്റ് സെക്രട്ടറി പാട്ടശ്ശേരി സിദ്ദീഖ് ഹാജി, കടവള്ളൂർ മഹല്ല് പ്രസിഡണ്ട് പി കെ മുഹമ്മദ് കുട്ടി ഹാജി, കടുവള്ളൂർ മഹല്ല് സെക്രട്ടറി പത്തൂർ മൂത്തു ഹാജി,കടുവള്ളൂർ മഹല്ല് ട്രഷറർ മറ്റത്ത് അസീസ് ഹാജി, കുറ്റിയത്ത് മൊയ്തീൻ ഹാജി, ഹസൻ അൻവരി പൂക്കോട്ടൂർ, അഷ്ഹദ് ഫൈസി ചുള്ള...
Local news

കൊളപ്പുറം ദേശീയപാതയ്ക്ക് സമീപം വെള്ളക്കെട്ട് : പരിഹാരം കാണണമെന്ന് ആവശ്യം

ഏആര്‍ നഗര്‍ : കൊളപ്പുറം ദേശീയപാതയ്ക്ക് സമീപം രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് കെ എസ് കെ ടി യു ഏആര്‍ നഗര്‍ പഞ്ചായത്ത് കമ്മറ്റി. കൊളപ്പുറം അങ്ങാടിയുടെ പെട്രോള്‍ പമ്പിനു സമീപം ദേശീയപാത നിര്‍മ്മാണത്തിന് മണ്ണെടുത്ത് കുഴിയാക്കിയതിനാല്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കൊതുക് ശല്ല്യം വ്യാപകമാണ്. മഞ്ഞപ്പിത്തരോഗങ്ങള്‍മറ്റുപല രോഗങ്ങള്‍ അടക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്.ഒട്ടേറെ ജനങ്ങള്‍ സന്ധിക്കുന്ന സ്ഥലവുമാണ്.വാഹന ഗതാഗത ബുദ്ധിമുട്ടുകള്‍ അടക്കം നേരിടുന്നു. അടിയന്തിരമായി കുഴി മണ്ണിട്ട് നികത്തി വെള്ളക്കെട്ട് തടയണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. ടി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഇ വാസു . കെ സുബ്രഹ്‌മണ്യന്‍ . കെ.ബാലകൃഷ്ണന്‍. പി ശിവദാസന്‍ .എന്നിവര്‍ സംസാരിച്ചു....
Other

പുഴയിൽ കാണാതായ കുട്ടിയെ കണ്ടത്താനുള്ള ദൗത്യം: രക്ഷാപ്രവർത്തനങ്ങൾക്ക് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുന്നതായി പരാതി

പരപ്പനങ്ങാടി :കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങൽ കീരനെല്ലൂർ പുഴയിൽ കാണാതായ 17കാരന് വേണ്ടിയുള്ള തെരച്ചിലിൽ അധികൃതരുടെ നിസ്സംഗതയെന്നു പരാതി. പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ കാണാതായ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജിനെ കണ്ടത്താനുള്ള രക്ഷാപ്രവത്തനമാണ് അധികൃതരുടെ നിസ്സഹകരണം മൂലം അവതാളത്തിലാവുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള ഫയർഫോഴ്സ്, എൻ.ഡി.ആർ എഫ്, സ്ക്യൂബ ടീമുകൾ എന്നിവക്ക് ചെലവുകൾ വഹിക്കാൻ സർക്കാർ സംവിധാനമുണ്ട്. രാവിലെ 8.30 ഓടെ തിരച്ചിലിനായി എത്തുന്ന സംഘം 4.30 ഓടെ തെരച്ചിൽ നിർത്തുകയുമാണ് പതിവ്. എന്നാൽ പുലർച്ചെ 6 മണിക്ക് തുടങ്ങി രാത്രി 11 മണി വരെ തെരച്ചിൽ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് ചിലവുകൾ ഇതുവരെ വന്യൂ, വിഭാഗമൊ , ഇരു മുൻസിപ്പാലിറ്റികളൊ ഒന്നും തന്നെ പരിമിധിക്കുള്ളിൽ ചെയ്യാൻ തയ്യാറാകാത്തത് കാരണം സർക്കാർ സംവിധാനങ്ങളെക്കാൾ ഏറെ ദൗത്യത്തിൽ ഏർപ്പെടുന്നവരെന്ന നിലയിൽ മുന്...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണം; ഐഎൻഎൽ

തിരുരങ്ങാടി : പ്രതിദിനം ആയിരകണക്കിന് സാധാരണക്കാരായ രോഗികൾ ചികിത്സക്ക് ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ഒഴിവുകൾ അടിയന്തിരമായി നികത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ഐഎൻഎൽ തിരുരങ്ങാടി മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ചെമ്മാട്ടങ്ങാടിയിലെ നിത്യസംഭവമായ ഗതാഗതകുരുക്കിന് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം കാണാൻ സർവ്വകക്ഷി യോഗം വിളിക്കാൻ നഗരസഭ മുൻകയ്യെടുക്കണം.പി.പി ഹസ്സൻ ഹാജി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.2025- 28 കാലയളവിലേക്കുള്ള മണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്ന് ജില്ലാ റിട്ടേണിംഗ് ഓഫീസർ എൻ.പി ശംസുദ്ദീൻ നേതൃത്വം നൽകി. തിരൂരങ്ങാടി മണ്ഡലംഐ.എൻ.എൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.( പ്രസിഡൻ്റ് ) പി.പി. ഹസ്സൻ ഹാജി (വൈസ് പ്രസിഡൻ്റുമാർ)ടി സൈദ്മുഹമ്മദ് , യു. സി ബാവ, ക...
Education

ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-2027 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://cbseitms.rcil.gov.in/nvs എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2025 ഡിസംബര്‍ 13(ശനി)ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകര്‍ 2014 മെയ് ഒന്നിനും 2016 ജൂലൈ 31നും മധ്യേ ജനിച്ചവരും മലപ്പുറം ജില്ലയിലെ സ്ഥിര താമസക്കാരും ആയിരിക്കണം. 2025-26 അധ്യയന വര്‍ഷം മലപ്പുറം ജില്ലയിലെ ഗവണ്‍മെന്റ്/ എയിഡഡ്/അംഗീകൃത സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നവരായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിദ്യാര്‍ഥിയുടെ ഫോട്ടോ, വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും ഒപ്പ്, ആധാര്‍ നമ്പര്‍/ സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. ഒബിസി/എസ്.സി/എസ്ടി വിഭാഗത്തില്‍ പെട്ടവര്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക...
Other

ഒരു തൈ നടാം വൃക്ഷവത്ക്കരണ ക്യാമ്പയിൻ തിരൂരങ്ങാടി ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡന്റ് നിർവഹിച്ചു

തിരൂരങ്ങാടി : ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഒരുകോടി തൈകൾ നട്ടു പിടിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേരളമൊട്ടാകെ നടപ്പിലാക്കുന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഫലവൃക്ഷതൈ നട്ടു കൊണ്ട് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി സാജിദ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ. കെ പ്രേമരാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഫൗസിയ, മെമ്പർമാരായ റംല pk, ബാബുരാജൻ പൂക്കടവത്ത്, ഷെരീഫ മടപ്പിൽ, സുഹ്‌റ ഒള്ളക്കൻ, ജാഹ്ഫർ വെളിമുക്ക്, CT അയ്യപ്പൻ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും, ഹരിത കേരളം മിഷൻ RP ഫായിസ് എന്നവരും പങ്കെടുത്തു....
Other

തൊട്ടിയിൽ ഉണ്ണിക്ക് കർമ്മ ശ്രേഷ്ഠ പുരസ്‌കാരം

വേങ്ങര: 'ഓടി തോൽപ്പിക്കാം നമുക്ക് ലഹരി വിപത്തിനെ'എന്ന മുദ്രാവാക്യത്തിൽ വേങ്ങരയിൽ നടന്ന ലഹരി വിപത്തിനെതിരെയുള്ള ജനകീയ മാരത്തോൺ വിജയ ശില്പികളിൽ മുഖ്യപങ്കാളിത്തം വഹിച്ച തൊട്ടിയിൽ ഉണ്ണിക്ക് വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ സാമൂഹിക,സാംസ്‌കാരിക, ജീവകാരുണ്യ , പ്രവർത്തന മികവിനുള്ള ലീഡർ കെ കരുണാകരൻ സ്മാരക "കർമ്മ ശ്രേഷ്ഠ പുരസ്കാരം "വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ കൈമാറിപരിപാടിയിൽ അസൈനാർ ഊരകം , കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി , വി സി ചേക്കു, ടി മുഹമ്മദ് റാഫി, മുഹമ്മദ് ബാവ എ ആർ നഗർ, എൻ ടി മൈമൂന മെമ്പർ, റൈഹാനത്ത് ബീവി,മണ്ണിൽ ബിന്ദു, ജമീല സി വേങ്ങര, ഷാഹിദ ബീവി,തുടങ്ങിയവർ സംസാരിച്ചുചടങ്ങിന് റഷീദ കണ്ണമംഗലം, ഷക്കീല വേങ്ങര, അസുറ ബീവി, ലുക്മാനുൽ ഹക്കീം, വിജി കൂട്ടിലങ്ങാടി, മുക്രിയൻ മുഹമ്മദ് കുട്ടി , ചന്ദ്രമതി, ഹസീന എകെ, റാബിയ, എന്നിവർ നേതൃത്വം നൽകി...
Local news

അമ്മമാർക്കായി ‘വായനച്ചെപ്പ്’ തുറന്ന് ജിഎംഎൽപിസ്കൂൾ തിരൂരങ്ങാടി

തിരൂരങ്ങാടി : വായന മാസാചരണത്തോടനുബന്ധിച്ച് അമ്മമാർക്കായുള്ള വായനചെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ജി എം എൽ പി സ്കൂൾ വേറിട്ട മാതൃകയായി. വിദ്യാലയത്തിലെ എംടിഎ പ്രതിനിധികളുടെ സഹായത്തോടെ രക്ഷിതാക്കളിലേക്ക് പുസ്തകം എത്തിക്കുന്ന വായനചെപ്പ് പദ്ധതി വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കിയത്. പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വർഷം മുഴുവൻ നീളുന്ന പദ്ധതി വിദ്യാലയം ഈ വർഷം ഏറ്റെടുത്തു നടത്തുന്ന തനത് പ്രവർത്തനമാണ്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം മുഹമ്മദലി മാസ്റ്റർ എം ടി എ പ്രതിനിധി സീനത്തിന് നൽകിക്കൊണ്ട് നിർവഹിച്ചു. കുട്ടികളുടെ വായന പരിപോഷണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പരിപാടിയായ ' 'എന്റെ പുസ്തക മരം' പദ്ധതിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി ബി പി സി കൃഷ്ണൻ മാസ്റ്റർ വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആസിയ മിസ്‌വയ്ക്ക് നൽകി നിർവഹിച്ചു. വിദ്യാരംഗം കോഡിന...
Local news

പരപ്പനങ്ങാടി ടൗണിലെയും പരിസര പ്രദേശത്തെയും റോഡിലെ വെള്ളക്കെട്ട് : നിവേദനം നല്‍കി

പരപ്പനങ്ങാടി : പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗമായ പയനിങ്ങള്‍ ജങ്ഷനിലെയും മറ്റു പ്രദേശത്തുമുള്ള റോഡിലുള്ള വെള്ളക്കെട്ട് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മഴവെള്ളം തളം കെട്ടി നില്‍ ക്കുന്നത് കാരണം ദുര്‍ഗന്ധം വമിക്കുകയും കൊതുകുകളുടെ ശല്യം പെരുകിയിട്ടുമുണ്ട്. ഒഴുകി പോകാനാകാതെ കെട്ടി നില്‍ക്കുന്ന മലിനജലം സമീപത്തെ കച്ചവടക്കാര്‍ക്കും കാല്‍ നട യാത്രികര്‍ക്കും ഗുരുതര മായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. റോഡിലുള്ള വെള്ളക്കെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ സി.എച്ച് റഷിദ് പരപ്പനങ്ങാടി പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥന് നിവേദനം നല്‍കി. ദിവസവും വിവിധ ആവശ്യങ്ങള്‍ക്ക് ആളുകള്‍ കടന്ന് പോകുന്ന പയനിങ്ങല്‍ ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡിനടുത്ത് രൂപപ്പെട്ട കുണ്ടും കുഴിയും നികത്തി വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം വേണമെന്ന് നിവേദ നത്തില്‍ ആവശ്യപ്പെട്ടു. ഈ പ്രശ്‌നത്തിന്...
Accident

കൊടിഞ്ഞി ചുള്ളിക്കുന്നിൽ സ്കൂൾ വണ്ടിയുമായി തട്ടി മീൻ വണ്ടി മറിഞ്ഞു

കൊടിഞ്ഞി ചുള്ളിക്കുന്നിൽ സ്കൂൾ വാനും മീനുമായി പോകുകയായിരുന്ന ഗുഡ്സ് വണ്ടിയും തട്ടി അപകടം. മീൻ വണ്ടി മറിഞ്ഞതിനെ തുടർന്ന് മീൻ റോഡിൽ വീണു. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. ചുള്ളിക്കുന്ന് ഇറക്കത്തിൽ പുതുതായി വരുന്ന പെട്രോൾ പമ്പിന് സമീപത്താണ് അപകടം. കൂരിയാട് ജെംസ്‌ സ്കൂളിന്റെ വാനും ഗുഡ്സ് ഓട്ടോയുമാണ് അപകടത്തിൽ പെട്ടത്. വീഡിയോ https://www.facebook.com/share/v/1ZgdPYe997/https://www.facebook.com/share/v/1ZgdPYe997/...
Local news

പ്രതിഭകളെ ആദരിക്കലും നവാഗത സംഗമവും സമുചിതമായി ആഘോഷിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഒന്നാം വർഷം ഏറ്റവും കൂടുതൽ മാർക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റിയ വിദ്യാർത്ഥികളെ ആദരിക്കാനും പുതിയ അധ്യായം ആരംഭിക്കുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനും സ്‌നേഹതുടിപ്പോടെ സംഘടിപ്പിച്ച പ്രതിഭാ ആദരവും നവാഗത സംഗമവും സമുചിതമായി നടന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ മെമന്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. നവാഗതരായി ചേർന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ കുടുംബം ആദരവോടെയും സ്‌നേഹപൂർവ്വമായ വരവേൽപാണ് നൽകിയത്. ഫ്രഷേസ് ഡേയുടെ ഭാഗമായി വിവിധ കലാപരിപാടികളും മധുരവിതരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ നിർവ്വഹിച്ചു. ടി.സി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.വി. സാബിറ, കെ.ഹുസൈൻ കോയ, കെ.കെ. നുസ്റത്ത്, പി. ഇസ്മായിൽ, പി.വി.ഹുസൈൻ, മുനീർ ത...
Local news

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവിന് കൊടിയേറി

തിരൂരങ്ങാടി : എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവിന് കൊടി ഉയര്‍ന്നു. തിരൂരങ്ങാടി വലിയപള്ളി യൂണിറ്റില്‍ സയ്യിദ് പി എം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തി. ഹുസൈന്‍ ബാഖവി പ്രാര്‍ഥന നടത്തി. കെ ഹസന്‍ ബാവ ഹാജി, ശാഹുല്‍ ഹമീദ് മുസ്‌ലിയാര്‍, സി എച്ച് മുജീബുര്‍റഹ്‌മാന്‍, ഹമീദ് തിരൂരങ്ങാടി, കെ ഹുസൈന്‍ ഹാജി, അശ്‌റഫ് തച്ചര്‍പടിക്കല്‍, ഹുസൈന്‍ സഖാഫി, മുസ്തഫ മഹ്‌ളരി, എപി ഉനൈസ്, ഖാലിദ് തിരൂരങ്ങാടി സംബന്ധിച്ചു. സാഹിത്യോത്സവിന്റെ ഭാഗമായുള്ള ബുക്ക് ഫെയര്‍ തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ ഹുസൈന്‍ ഹാജിക്ക് ആദ്യ ബുക്ക് നല്‍കി. നേരത്തെ വലിയ പള്ളി അലി ഹസന്‍ മഖ്ദൂമിന്റെ മഖാം സിയാറത്തിന് ഖത്വീബ് അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി നേതൃത്വം നല്‍കി. രാത്രി നടന്ന ആത്മീയ സമ്മേളനത്തില്‍ അബ്ദുല്‍ ഖാദിര്‍ അഹ്‌സനി പ്രഭാഷണം നടത്തി. തിരൂരങ്ങാടിയില്‍ വലിയ ജുമുഅ മസ...
Local news

മൈലിക്കല്‍ ശ്മശാനത്തില്‍ ആധുനിക വാതക ക്രിമിറ്റോറിയം : ഡി.പി.ആര്‍ അംഗീകരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്താരങ്ങാടി മൈലിക്കല്‍ ശ്മശാനത്തില്‍ നിര്‍മിക്കുന്ന ആധുനിക വാതക ക്രിമിറ്റോറിയത്തിന്റെ വിശദമായ പദ്ധതി നഗരസഭ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നഗരസഭ നേരത്തെ ടെണ്ടര്‍ ക്ഷണിച്ചതില്‍ കോസ്റ്റ് ഫോര്‍ഡ് ആണ് ഡിപിആര്‍ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി മണ്ണ് പരിശോധന നടത്തിയിരുന്നു. ഉടന്‍ ടെണ്ടര്‍ ക്ഷണിക്കും. ഏറെ നാളെത്തെ ആവശ്യമാണ് നഗരസഭ ഇതിലൂടെ പരിഹരിക്കുന്നത്. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ വര്‍ഷം തന്നെ നടപ്പാക്കുന്നതിനു ആവശ്യമായ മുഴുവന്‍ തുകയും നഗരസഭ വകയിരുത്തിയിട്ടുണ്ട്. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍. സോന രതീഷ്, സിപി സുഹ്‌റാബി, സെക്രട്ടറി മുഹ്‌സിന്‍ സംസാരിച്ചു....
Local news

ഒരു തൈ നടാം ; ജനകീയ വൃക്ഷവത്ക്കരണ ക്യാമ്പയിന്‍

വേങ്ങര : ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഒരുകോടി തൈകള്‍ നട്ടു പിടിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേരളമൊട്ടാകെ നടപ്പിലാക്കുന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. ജി. എല്‍. പി, ഊരകം കിഴ്മുറി, കുറ്റാളൂര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഫ്ലഹക്ക് ഫലവൃക്ഷതൈ സമ്മാനിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജി.എല്‍.പി.എസ് ഊരകം കിഴ്മുറി ഹെഡ് മാസ്റ്റര്‍ സുലൈമാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ രാധാ രമേശ് അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍ ശ്രീ ജോഷ്വ ജോണ്‍ പദ്ധതി വിശദീകരണം നടത്തി, വാര്‍ഡ് മെമ്പര്‍ പി.പി സൈദലവി, പിടിഎ പ്രസിഡന്റ് ഹാരി...
Obituary

മകളെ കൊന്ന് മലയാളി യുവതി ഷാർജയിൽ ജീവനൊടുക്കി

ഷാർജ: മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി വലിയവീട്ടിൽ നിതീഷിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും (33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ട‌ർ അറിയിച്ചു. അമ്മയാണ് കുഞ്ഞിൻ്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച‌ ഉച്ചയ്ക്ക് ഷാർജ അൽ നഹ്‌ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല. മാത്രമല്ല, ഇരുവരും വെവ്വേറെ സ...
Accident

കീരനെല്ലൂർ ന്യൂകട്ട് പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്താനായില്ല, തിരച്ചിൽ പുനരാരംഭിച്ചു

പാലത്തിങ്ങൽ : വിനോദസഞ്ചാര കേന്ദ്രമായ ന്യൂകട്ടിൽ രണ്ട് ദിവസം മുമ്പ് കാണാതായ കുട്ടിയെ ഇതുവരെയും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. താനൂർ എടക്കടപ്പുറം കമ്മാക്കാൻ പുരക്കൽ ജുറൈജിനെ (17) കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് അതിരാവിലെ ആരംഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് കൂട്ടുകാരോടൊന്നിച്ച് കുളിക്കാൻ ഇറങ്ങി വെള്ളത്തിൽ മുങ്ങി കാണാതായത്. ഉടൻ തന്നെ ഊർജിത തിരച്ചിൽ തുടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയാണ് നിർത്തിയത്. ഇന്നലെ രാവിലെ മുതൽ തിരച്ചിൽ തുടങ്ങി. ദേശീയ ദുരന്തനിവാരണ സേനയിലെ 27 അംഗങ്ങളും തിര ച്ചിലിൽ പങ്കാളികളായി. താനൂർ, തിരൂർ, മലപ്പുറം എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനയും : സ്‌കൂബ ടീം, ട്രോമാ കെയർ അം ഗങ്ങൾ, മാലദ്വീപ് വല വീശൽ കൂട്ടായ്മ, നാട്ടുകാർ, ടിഡിആർ എഫ് അംഗങ്ങൾ, മത്സ്യത്തൊഴി ലാളികൾ എന്നിവരെല്ലാം തിരച്ചിലിനായി രംഗത്തുണ്ട്. കോസ്റ്റ് ഗാർഡ് രക്ഷാ ബോട്ട് സർവീസും നേവി ഹെലികോപ്ടറും എത്തി ക്ക...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗ്രാജ്വേഷൻ സെറിമണി: കൂടുതൽപ്പേർക്ക് അവസരം ജൂലൈ 15 വരെ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം ( യു.ജി. ) വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള ബിരുദദാന ചടങ്ങായ ‘ഗ്രാജ്വേഷൻ സെറിമണി 2025’ - ന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂലൈ 15 വരെ നീട്ടി. 2022 പ്രവേശനം ബി.വോക്, 2022 അധ്യയന വർഷം സർവകലാശാലയുടെ വിവിധ ഓട്ടോണമസ് കോളേജുകളിൽ പ്രവേശനം നേടിയവർ, 2020 പ്രവേശനം ബി.ആർക്., 2021 പ്രവേശനം ബി.ടെക്. എന്നിവയിൽ യോഗ്യരായ വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. 2500/- രൂപയാണ് ഫീസ്. ചടങ്ങിൽ വിദ്യാർഥികൾക്ക് വൈസ് ചാൻസിലറിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാം. സർട്ടിഫിക്കറ്റ് ഫോൾഡർ, കോൺവൊക്കേഷൻ ഗൗൺ, ക്യാപ്, സർട്ടിഫിക്കറ്റ് സ്വീകരിക്കു ന്നതിന്റെ ഫോട്ടോ, ഗ്രൂപ്പ് ഫോട്ടോ മുതലായവ ചടങ്ങിന്റെ ഭാഗമായി ലഭിക്കും. ചടങ്ങി...
Local news

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ദേശീയ മത്സ്യ കര്‍ഷക ദിനവും മത്സ്യ കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ദേശീയ മത്സ്യ കര്‍ഷക ദിനവും മത്സ്യ കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. വേങ്ങര ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങ് ബ്ലോക്ക് പ്രസിഡണ്ട് മ്രണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസറായ ലി.സി ടി.വി സ്വാഗതം ആശംസിച്ചു. തെന്നല ഗ്രാമ പഞ്ചായത്തിലെ അബ്ദുല്‍ കരീമിനെ മികച്ച മത്സ്യ കര്‍ഷകനായും, പറപ്പൂര്‍ പഞ്ചായത്തിലെ യൂസഫ് കെ.കെ യെ മികച്ച അലങ്കാര മത്സ്യ കര്‍ഷകനായും, എടരിക്കോട് പഞ്ചായത്തിലെ പാത്തുമ്മ തയ്യിലിനെ മികച്ച മുതിര്‍ന്ന മത്സ്യ കര്‍ഷകയായും ആദരിച്ചു. തുടര്‍ന്ന് മത്സ്യ കര്‍ഷകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസല്‍, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മന്‍സൂര്‍ കോയ തങ്ങള്‍, കണ്...
error: Content is protected !!