Monday, September 28

Tag: Local news

തിരൂരങ്ങാടി ജി. എൽ. പി .സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Local news, Other

തിരൂരങ്ങാടി ജി. എൽ. പി .സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി ജി. എൽ. പി .സ്കൂളിൽ മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ശുചിത്വ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുൻസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഹ്റാബി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബോധവൽക്കരണ ക്ലാസ് നയിച്ചു. ആരോഗ്യമുള്ള സമൂഹത്തിന് ശുചിത്വമുള്ള പരിസരമാണ് വേണ്ടതെന്നും ശുചിത്വ പരിപാലനത്തിലെ പോരായ്മയാണ് 90% രോഗങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ ശുചിത്വ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു . പരിപാടിയിൽ പി .ടി .എ എക്സിക്യൂട്ടീവ് അംഗം ജാഫർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. പരിപാടിയിൽ രക്ഷിതാക്കളും പി.ടി.എ അഗങ്ങളും പങ്കെടുത്തു. പ്രധാനധ്യാപകൻ സ്വാഗതവും അസ്മാബി ടീച്ചർ നന്ദിയും പറഞ്ഞു....
അറബി കയ്യെഴുത്ത് ശില്പശാലയും കാലിഗ്രാഫി പരിശീലനവും സംഘടിപ്പിച്ചു
Local news, Other

അറബി കയ്യെഴുത്ത് ശില്പശാലയും കാലിഗ്രാഫി പരിശീലനവും സംഘടിപ്പിച്ചു

തിരൂരങ്ങാടി : ലോക അറബി ഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി കക്കാട് ജി .എം.യു.പി സ്കൂൾ അറബി ക്ലബ് സംഘടിപ്പിച്ച അറബി കയ്യെഴുത്ത്- കാലിഗ്രാഫി ശില്പശാല തിരൂരങ്ങാടി നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇക്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു പ്രഥമ അധ്യാപകൻ എം.ടി അയ്യൂബ് അധ്യക്ഷനായി ടി.ടി മുഹമ്മദ് ബദവി പരിശീലനത്തിന് നേതൃത്വം നൽകി. അധ്യാപകരായ ടി.പി അബ്ദുസലാം, ഒ.കെ മുഹമ്മദ് സാദിഖ്, പി.പി സുഹ്റാബി, കെ.ഇബ്രാഹീം, എം.ടി ഫവാസ് ,എ .ഒ പ്രശാന്ത് പ്രസംഗിച്ചു...
വൈദേശികതയുമായുള്ള സമന്വയമാണ് സംസ്കാരങ്ങളെ സമ്പന്നമാക്കുന്നത് : ഡോ. എൻസെങ് ഹോ
Local news, Other

വൈദേശികതയുമായുള്ള സമന്വയമാണ് സംസ്കാരങ്ങളെ സമ്പന്നമാക്കുന്നത് : ഡോ. എൻസെങ് ഹോ

തിരൂരങ്ങാടി: ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള സംസ്കാരങ്ങളുടെ ദേശാന്തര ഗമനങ്ങൾ ചലിച്ചുകൊണ്ടിരിക്കുന്ന വൈദേശികരുടെ സാന്നിധ്യവും അവയുമായുള്ള പ്രാദേശിയതയുടെ സമന്വയവും കൊണ്ട് ആ ദേശങ്ങളെ പരസ്പരം സമ്പന്നമാക്കുകയാണ് ചെയ്തത്. വിദേശികൾ എന്നൊരു വിഭാഗത്തെ ഉൾകൊണ്ടുകൊണ്ടല്ലാതെ ഒരു സമൂഹത്തിനും അവരുടെ വിഭവ-ശേഷീ പൂർണ്ണത ആർജ്ജിക്കുവാൻ കഴിയുകയില്ല എന്ന് അമേരിക്കയിലെ ഡൂക്ക് യൂണിവേഴ്സിറ്റിയിലെ കൾച്ചറൽ ആന്ത്രോപോളജി വിഭാഗം പ്രൊഫെസ്സർ ഡോ. എങ്സെങ് ഹോ അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് നടത്തിയ ദ്വിദിന അന്തർദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ 4, 5 തിയ്യതികളിലായി 'സംസ്കാരങ്ങളുടെ നാല്കവല: ഡായസ്പോറ, ദേശാന്തര പ്രവാഹം, വിജ്ഞാനത്തിന്റെ ദ്രവത്വം എന്നിവയെ അടയാളപ്പെടുത്തൽ' എന്ന വിഷയത്തിൽ നടത്തിയ സെ...
അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
Local news, Other

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പത്താം നമ്പര്‍ അങ്കണവാടിക്ക് വേണ്ടി താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം താനൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. സല്‍മത്ത് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. പി.സി.അഷ്‌റഫ്, ജസ്‌ന ടീച്ചര്‍, പൊതുവത്ത് ഫാത്തിമ, ആബിദ ഫൈസല്‍, സാജിദനാസര്‍, ശംസു പുതുമ, ജുബൈരിയ അക്ബര്‍, കളത്തിങ്ങല്‍ മുസ്ഥഫ, കുഞ്ഞിമൊയ്തീന്‍, ചോലയില്‍ ഇസ്മായില്‍, ഷാജു കാട്ടകത്ത്, സഫുവാന്‍ പാപ്പാലി പ്രസംഗിച്ചു....
ഫുള്‍ ബ്രൈറ്റ് ‘കലോപ്‌സിയ’ ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു
Local news, Other

ഫുള്‍ ബ്രൈറ്റ് ‘കലോപ്‌സിയ’ ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു

പെരുവള്ളൂര്‍: പെരുവള്ളൂര്‍ ഫുള്‍ ബ്രൈറ്റ് അല്‍ബിര്‍ സ്ഥാപനങ്ങളില്‍ നടത്തിയ ആര്‍ട്‌സ് ഫസ്റ്റ് 'കലോപ്‌സിയ' ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പരിപാടികളോടെ സമാപിച്ചു. ഫിയാസ് കലാപരിപാടികളുടെ ഉദ്ഘാടനം പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കലാം മാസ്റ്റര്‍ നിര്‍വഹിച്ചു. ഡോ. ജാബിര്‍ ഹുദവി അധ്യക്ഷനായി. ചടങ്ങില്‍ ഹാഷിം ഹുദവി, ജാഫര്‍ ഫൈസി, അബ്ദുല്‍ സലാം മൗലവി, മുഹമ്മദ് റഹീസ്, സവാദ് ഹുദവി, സഹല്‍ മാസ്റ്റര്‍, അഫ്‌സല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫുള്‍ ബ്രൈറ്റ് കലാ മാമാങ്കത്തിന് സമാപനമായി ബുര്‍ദ, വട്ടപ്പാട്ട്, ദഫ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറി...
ആധാർ കാർഡുകളും പോസ്റ്റുകളും എത്തിച്ചുകൊടുക്കാൻ ആളില്ലാതെ പന്താരങ്ങാടി പോസ്റ്റ് ഓഫീസ് : പരാതി നൽകി
Local news, Other

ആധാർ കാർഡുകളും പോസ്റ്റുകളും എത്തിച്ചുകൊടുക്കാൻ ആളില്ലാതെ പന്താരങ്ങാടി പോസ്റ്റ് ഓഫീസ് : പരാതി നൽകി

തിരൂരങ്ങാടി : തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ പന്താരങ്ങാടി പോസ്റ്റ് ഓഫീസിൽപോസ്റ്റുമാനില്ല തായിട്ട് 15 ദിവസത്തിലേറെ ആയിരക്കണക്കിന് ആധാർ കാർഡുകളും പോസ്റ്റുകളും വന്ന് കൊടുക്കാനാളില്ലാതെ കെട്ടിക്കിടക്കുകയാണ് ഇതിനെതിരെ പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് തിരൂർ പോസ്റ്റൽ സൂപ്രണ്ടിനു പരാതി നൽകി. പന്താരങ്ങാടി മുതൽ പള്ളിപ്പടി വരെയുള്ള ഭാഗങ്ങളിലെ കത്തുകൾ വിതരണം ചെയ്യുന്നതിന്ന് തടസ്സം നേരിട്ടിരിക്കുന്നത് കോട്ടക്കൽ മേൽ ഉദ്യോഗസ്ഥനും ആയി വിഷയം സംസാരിച്ചപ്പോൾ പന്താരങ്ങാടിയിലേക്ക് ഒരു പോസ്റ്റുമാനെ വേണമെന്നും ആവശ്യമുള്ളവർ കോട്ടക്കൽ ഓഫീസുമായി ബന്ധപ്പെടുവാനും അറിയിച്ചു...
ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കുരുന്നുകളുടെ സൗഹൃദ മതിൽ
Local news, Other

ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കുരുന്നുകളുടെ സൗഹൃദ മതിൽ

തിരൂരങ്ങാടി: പുകയൂർ ജിഎൽപി സ്കൂൾ വിദ്യാർത്ഥികൾ ലോക ഭിന്നശേഷി ദിനം ആചരിച്ചു.വെല്ലുവിളി നേരിടുന്ന സഹോദരങ്ങളുടെ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലൂന്നി സൗഹൃദ മതിൽ തീർത്തുകൊണ്ടാണ് കുരുന്നുകൾ ദിനാചരണത്തിന്റെ ഭാഗമായത്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പരിപാടിയുടെ ഭാഗമായി.അധ്യാപകരായ കെ.റജില, സി.ശാരി, കെ.രജിത, പി.ഷഹന, സി.ടി അമാനി, പി.വി ത്വയ്യിബ, എ.കെ ഷാക്കിർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി....
സലാലയിൽ വാഹനമോടിക്കുന്നതിനിടെ പക്ഷാഘാതം; ചികിത്സയിലായിരുന്ന മൂന്നിയൂർ സ്വദേശി മരിച്ചു.
Obituary, Other

സലാലയിൽ വാഹനമോടിക്കുന്നതിനിടെ പക്ഷാഘാതം; ചികിത്സയിലായിരുന്ന മൂന്നിയൂർ സ്വദേശി മരിച്ചു.

മൂന്നിയൂർ: ഒമാനിലെ സലാലയിൽ വാഹനമോടിക്കുന്നതിനിടെ പക്ഷാഘാതം ഉണ്ടായ മൂന്നിയൂർ സ്വദേശി മരിച്ചു. മൂന്നിയൂർ ആലിൻചുവട് സ്വദേശി പരേതനായ തട്ടാഞ്ചേരി സൈതുവിന്റെ മകൻ യൂനുസ് (40) ആണ് മരിച്ചത്. നവംബർ 26 ന് സലാല ടൗണിൽ അൽ മഷൂറിന് സമീപത്തുവച്ചാണ് സംഭവം. വാഹനത്തിൽ വെച്ച് പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടവും ഉണ്ടായിരുന്നു. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. 2007 മുതൽ സലാലയിൽ ഉണ്ട്. മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൂന്നുമാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ഭാര്യ: സഹ് ലമക്കൾ : ഫാത്തിമ തസ്‌നി, മുഹമ്മദ്‌ നിയാസ്, യമിൻ ഹൈസിൻ .സഹോദരങ്ങൾ: കരീം, ശംസുദ്ദീൻ, താഹിർ , ഇൽയാ...
എസ് വൈ എസ് ‘സ്കഫോൾഡ് ‘ ഭിന്നശേഷി സംഗമം സമാപിച്ചു
Local news, Other

എസ് വൈ എസ് ‘സ്കഫോൾഡ് ‘ ഭിന്നശേഷി സംഗമം സമാപിച്ചു

തിരൂരങ്ങാടി: ഭിന്നശേഷി വിഭാഗത്തെ ശാക്തീകരിക്കുകയും മുഖ്യധാരയിലേക്ക് കൊണ്ടു വരികയും ചെയ്യുന്നതിനായി ഡിസംബർ 3 ന് ആചരിക്കുന്ന ലോക ഭിന്നശേഷി ദിനത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം തിരൂരങ്ങാടി സോൺ കമ്മിറ്റി സ്കഫോൾഡ് എന്ന പേരിൽ ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു. ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പരിപാടി ലൈബ്രറി പ്രവർത്തകൻ ഹനീഫ ചെറുമുക്ക് ഉദ്ഘാടനം ചെയ്തു. ഭിന്ന ശേഷിക്കാരനായ താൻ വായനയിലൂടെ ലോകത്തെക്കുറിച്ച് ധാരാളം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത അനുഭവം അറിയപ്പെട്ട വായനക്കാരൻ കൂടിയായ ഹനീഫ ശ്രോതാക്കളുമായി പങ്കുവെക്കുകയും വായന ഒരു ശീലമാക്കി മാറ്റണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു. സോണിന്റെ വ്യത്യസ്ത യൂണിറ്റുകളിൽ നിന്നായി പരിപാടിയിൽ പങ്കെടുത്ത ഭിന്നശേഷിക്കാർ അവരുടെ കലാ സാഹിത്യ കഴിവുകൾ പ്രദർശിപ്പിച്ചു. സംഘാടകർ മധുരം നൽകിയും ഭക്ഷണം വിതരണം ചെയ്തും സമ്മാനം നൽകിയും ഭിന്നശേഷിക്കാർക്ക...
പി എസ് എം ഒ കോളേജ് അധ്യാപകർക്ക് യൂണിവേഴ്സിറ്റി ഓഫ് കേലെനിയയുടെ കോൺഫറൻസിലേക്ക് ക്ഷണം
Local news, Other

പി എസ് എം ഒ കോളേജ് അധ്യാപകർക്ക് യൂണിവേഴ്സിറ്റി ഓഫ് കേലെനിയയുടെ കോൺഫറൻസിലേക്ക് ക്ഷണം

തിരൂരങ്ങാടി : പി എസ് എം ഒ കോളേജ് അധ്യാപകർക്ക് യൂണിവേഴ്സിറ്റി ഓഫ് കേലെനിയയുടെ കോൺഫറൻസിലേക്ക് ക്ഷണം. ശ്രീലങ്കയിലെ കേലെനിയ യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിലേക്ക് പ്രബന്ധം അവതരിപ്പിക്കാൻ പി എസ് എം ഒ കോളേജ് അധ്യാപകരായ ഡോ. ഷിബിനു എസ്, മുഹമ്മദ് ഹസീബ് എൻ എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. മലബാറിൽ നിന്നുള്ള കുടിയേറ്റവും, പ്രവാസി ജീവിതവും ഇന്ന് കാണുന്ന കേരളത്തെ എങ്ങനെ വാർത്ത എടുത്തു എന്നതും, കേരളത്തിന്റെ വികസന മാതൃകയിൽ സ്ത്രീകളുടെ സ്വാധീനവും, മാപ്പിള സാഹിത്യം പ്രവാസ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും ,ഇന്ത്യൻ മഹാസമുദ്ര പശ്ചാത്തലത്തിൽ മാപ്പിളപ്പാട്ടിന്റെയും, മാപ്പിള കലകളുടെയും സഞ്ചാരവും പ്രബന്ധത്തിൽ ചർച്ച ചെയ്യും. ഡിസംബർ 4 മുതൽ 9 വരെ നടക്കുന്ന സമ്മേളനത്തിലേക്കാണ് ഗവേഷകർക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ശബ്ദം, സംഗീതം, ന്യൂനപക്ഷം എന്ന വിഷയത്തിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. തദ്ദ...
തൃക്കുള൦ ശിവക്ഷേത്രത്തിൽ അഖണ്ഡ നാമയജ്ഞ൦ സമാപിച്ചു
Local news, Other

തൃക്കുള൦ ശിവക്ഷേത്രത്തിൽ അഖണ്ഡ നാമയജ്ഞ൦ സമാപിച്ചു

തിരൂരങ്ങാടി : തൃക്കുള൦ ശിവക്ഷേത്രത്തിൽമണ്ഡല മഹോത്സവത്തോടനുബന്ധിച്ചുള്ള ശനിയാഴ്ച രാവിലെ ആരംഭിച്ച അഖണ്ഡ നാമയജ്ഞ൦ സമാപിച്ചു. ഭൂതനാഥ മന്ത്രത്തിന്റെ അകമ്പടിയോടെയുള്ള സ്വാമിമാരുടെ നൃത്തം 24 മണിക്കൂർ നീണ്ടു നിന്നു. അതിന് ശേഷം പാറക്കടവ് പുഴയിലേക്ക് നടന്ന ആറാട്ട് ഘോഷയാത്രയെ താലപ്പൊലി, വാദ്യഘോഷങ്ങൾ തുടങ്ങിയവ അകമ്പടി സേവിച്ചു. യജ്ഞത്തിന്റെ ഭാഗമായി മുഴുവൻ സമയ അന്നദാനവും നടന്നു..ഗുരുസ്വാമിമാരായ പി ശങ്കരനുണ്ണി, കുന്നത്ത് ചന്ദ്രൻ, വി പി ശങ്കരൻ, ജീർണ്ണോദ്ധാരണ കമ്മിറ്റി അംഗങ്ങളായ സി പി മനോഹരൻ, പി രാജാഗോപാലൻ, കെ വി ഷിബു, തുടങ്ങിയവർ നേതൃത്വം വഹിച്ചു....
“ക്രിയാത്മക കൗമാരം- കരുത്തും കരുതലും” ;  ഹൈസ്ക്കൂൾ അധ്യാപകർക്കുള്ള ത്രിദിന ശില്പശാല സംഘടിപ്പിച്ചു
Local news, Other

“ക്രിയാത്മക കൗമാരം- കരുത്തും കരുതലും” ; ഹൈസ്ക്കൂൾ അധ്യാപകർക്കുള്ള ത്രിദിന ശില്പശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാകേരള പരപ്പനങ്ങാടി ബി.ആർ.സിക്ക് കീഴിൽ ക്രിയാത്മക കൗമാരം- കരുത്തും കരുതലും" ഹൈസ്ക്കൂൾ അധ്യാപകർക്കുള്ള ത്രിദിന ശില്പശാല - സംഘടിപ്പിച്ചു. നവംബർ 30, ഡിസംബർ 1, 2 തിയതികളിലായി നടക്കുന്ന പരിശീലനം തിരൂരങ്ങാടി ഡി ഇ ഒ വിക്രമൻ . ടി.എം ഉദ്ഘാടനം ചെയ്തു . ബി പി സി സുരേന്ദ്രൻ .വി .എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രോഗ്രാം ഓഫീസർ സുരേഷ് കൊളശ്ശേരി മുഖ്യാതിഥി ആയി. പ്രധാനാധ്യാപിക ബീനാ റാണി വി, ബി ആർ സി ട്രെയിനർമാരായ കൃഷ്ണൻ.പി , സുധീർ.കെ.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ട്രെയിനർ റിയോൺ ആന്റണി . എൻ സ്വാഗതവും ക്ലസ്റ്റർ കോഡിനേറ്റർ റീജിത്ത് .പി നന്ദിയും പറഞ്ഞു ....
ത്രിദിന മീഡിയ ഫെസ്റ്റിന് പി.എം.എസ്‌.ടിയിൽ തുടക്കമായി
Local news, Other

ത്രിദിന മീഡിയ ഫെസ്റ്റിന് പി.എം.എസ്‌.ടിയിൽ തുടക്കമായി

തിരൂരങ്ങാടി : കുണ്ടൂർ പി.എം.എസ്‌.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ത്രിദിന മീഡിയഫെസ്റ്റിന് തുടക്കമായി. മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം ഉദ്ഘാടനം ചെയ്ത ഫെസ്റ്റിന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സത്യവും നിലപാടുമുള്ള മാധ്യമപ്രവർത്തനത്തിന് നല്ല മനുഷ്യരാകേണ്ടതുണ്ട് എന്ന് ദീപക് ധർമ്മടം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് റേഡിയൊ പ്രോഗ്രാം എക്സിക്യൂട്ടീവ് സുജ പി - റേഡിയൊ പരിപാടികളും വർത്തമാനവും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കുണ്ടൂർ മർക്കസ് സെക്രട്ടറി എൻ പി ആലിഹാജി, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഭാഗം മേധാവി ആർ.കെ മുരളീധരൻ, സൈക്കോളജി വിഭാഗം മേധാവി ഡോ.എം. കൃഷ്ണകുമാർ, സോഷ്യോളജി വിഭാഗം മേധാവി നജ്മുന്നീസ, ഇംഗ്ലീഷ് വിഭാഗം മേധാവി ഫാത്തിമത്ത് ഷഹല എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അറിയിച്ചു. മീഡിയ ഫെസ്റ്റിന്റെ...
തെന്നല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം
Job, Local news, Other

തെന്നല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം

തെന്നല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഓ.പിയില്‍ ഡോക്ടര്‍ ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നതിന് 08-12-2023 ന് രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വച്ച് അഭിമുഖം നടത്തുന്നതാണെന്ന് തെന്നല ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എംബിബിഎസ് ബിരുദവും, ടിസിഎംസി രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരീകേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു. പ്രതിമാസ നിശ്ചിത വേതനം 57525 രൂപ...
പരപ്പനങ്ങാടിയില്‍ 19 കാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി
Local news, Other

പരപ്പനങ്ങാടിയില്‍ 19 കാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി

പരപ്പനങ്ങാടി : കാറിലെത്തിയ സംഘം 19 കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ കൊടപ്പാളി മലയമ്പാട്ട് റോഡില്‍ വെച്ചാണ് സംഭവം. വെള്ള ഷിഫ്റ്റ് കാറില്‍ എത്തിയ സംഘം യുവതിയെ കടന്നു പിടിക്കുകയും ആക്രമിക്കുകയും പിടിച്ചുവലിച്ചു കാറില്‍ കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. ചെറുത്തുനിന്നതോടെ യുവതിയെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് എത്തി യുവതിയില്‍ നിന്ന് മൊഴിയെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സി.സി.ടി.വി. പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു....
നവകേരള സദസ് ; എസ്എംഎ ബാധിച്ച 18 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ ചികിത്സ ; നന്ദി അറിയിക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം ജുവല്‍ റോഷന്‍ എത്തി
Local news, Other

നവകേരള സദസ് ; എസ്എംഎ ബാധിച്ച 18 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ ചികിത്സ ; നന്ദി അറിയിക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം ജുവല്‍ റോഷന്‍ എത്തി

തിരൂരങ്ങാടി : എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് 18 വയസ്സു വരെയുള്ള ചികിസ സൗജന്യമാക്കിയ സര്‍ക്കാര്‍ നടപടിക്ക് മുഖ്യമന്ത്രിയെ കണ്ട് നന്ദി അറിയിക്കാന്‍ ജുവല്‍ റോഷന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തി. പരപ്പനങ്ങാടി പുത്തന്‍ പീടിക സ്വദേശിയാണ്. നവകേരള സദസ്സിന്റെ ഭാഗമായി പരപ്പനങ്ങാടി എത്തിയപ്പോള്‍ നവകേരള സദസ് തിരുരങ്ങാടി മണ്ഡലം ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തിന്റെ വീട്ടില്‍ വച്ചായിരുന്നു പ്രസ്തുത കൂടികാഴ്ചക്ക് അവസരമൊരുങ്ങിയത്. ജനിതക ഘടനയിലെ തകരാറു മൂലം ജന്‍മനാ സംഭവിക്കുന്ന ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിലെ എസ്എംഎ (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) രോഗികളായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഏറെ ആശ്വാസം നല്‍കുന്ന നടപടിയാണ് നവകേരള സദസ്സിലെ ചര്‍ച്ചകള്‍ക്കിടയില്‍ ഗവണ്‍മെന്റ് കൈകൊണ്ട ഈ തീരുമാനം. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് അപൂര്‍വ്വ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 18 വയസ്സുവരെയുള്ളവരുടെ ചികിത്...
നവകേരള സദസ്സ്: ജില്ലയില്‍ രണ്ടുദിവസം കൊണ്ട് ലഭിച്ചത് 31,582 നിവേദനങ്ങള്‍
Local news, Malappuram, Other

നവകേരള സദസ്സ്: ജില്ലയില്‍ രണ്ടുദിവസം കൊണ്ട് ലഭിച്ചത് 31,582 നിവേദനങ്ങള്‍

തിരൂരങ്ങാടി : നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍ രണ്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ ആകെ 31,582 നിവേദനങ്ങളാണ് ലഭിച്ചത്. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,850 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,732 നിവേദനങ്ങളുമാണ് ലഭിച്ചത്. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി- 4314, കോട്ടയ്ക്കല്‍-3673, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച നടന്ന സദസ്സുകളില്‍ ലഭിച്ച നിവേദനങ്ങളുടെ എണ്ണം. 14775 നിവേദനങ്ങളാണ് ആദ്യദിനം നവകേരള സദസ്സ് സംഘടിപ്പിച്ച പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍ നിയോജക മണ്ഡലങ്ങളില്‍ നിന്നായി സ്വീകരിച്ചത്. പൊന്നാനി -4193, തവനൂര്‍-3674, തിരൂര്‍ -4094, താനൂര്‍ -2814 എന്നിങ്ങനെയാണ് മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍....
മഞ്ഞപ്പിത്തം ; ചെമ്മാട് സ്വകാര്യ ബസ് സ്റ്റാന്റിനെതിരെയും നഗരസഭക്കെതിരെയും നവ കേരള സദസ്സില്‍ പരാതി നല്‍കി എസ്ഡിപിഐ
Local news, Other

മഞ്ഞപ്പിത്തം ; ചെമ്മാട് സ്വകാര്യ ബസ് സ്റ്റാന്റിനെതിരെയും നഗരസഭക്കെതിരെയും നവ കേരള സദസ്സില്‍ പരാതി നല്‍കി എസ്ഡിപിഐ

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയുടെ പരിസര പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ മലിന ജലം ഒഴുക്കി വിടുന്നതായി കണ്ടെത്തിയ ചെമ്മാട് സ്വകാര്യ ബസ്റ്റാന്റിനെതിരെയും നടപടിയെടുക്കാത്ത തിരൂരങ്ങാടി നഗരസഭക്കെതിരെയും മുഖ്യമന്ത്രിയുടെ നവ കേരള സദസ്സില്‍ പരാതി നല്‍കി എസ്ഡിപിഐ. മലിന ജലം ഒഴുക്കി നാടിനെ ദുരിതത്തിലാക്കുന്ന സ്വകാര്യ ബസ് സ്റ്റാന്റിനെതിരെ അതിനു കൂട്ടുനില്‍ക്കുന്ന തിരൂരങ്ങാടി മുനിസിപ്പാലിറ്റിക്കെതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് തിരുരങ്ങാടി ഡിവിഷന്‍ 30 പരിസരവാസികളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ജാഫര്‍ ചെമ്മാട് നവകേരള സദസ്സില്‍ പരാതി നല്‍കിയത്. ചെമ്മാട്ടെ ബസ് സ്റ്റാന്റായി സ്വകാര്യവ്യക്തി നിര്‍മ്മിച്ച തട്ടി കൂട്ട് നാടകത്തിന് കൂട്ട് നിന്ന തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി നടപടി അന്യേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. ബസ് സ്റ്റാന്റ് നിര്‍മ്മിക്കുന്നതിന്...
വഴിയെന്ന സ്വപ്നം പൂർത്തീകരിക്കാൻ നവകേരള സദസ്സിൽ പ്രതീക്ഷയോടെ ഷൈലജയെത്തി
Local news, Other

വഴിയെന്ന സ്വപ്നം പൂർത്തീകരിക്കാൻ നവകേരള സദസ്സിൽ പ്രതീക്ഷയോടെ ഷൈലജയെത്തി

വേങ്ങര : വാഹനങ്ങൾ വീട്ടിലേക്ക് എത്താൻ പാകത്തിലുള്ള വഴി എന്ന സ്വപ്നവുമായാണ് കണ്ണമംഗലം മേമ്മാട്ടുപാറ സ്വദേശി ഷൈലജ വേങ്ങര മണ്ഡലം നവ കേരള സദസ്സിലെത്തിയത്. ജന്മനാ ഭിന്നശേഷികാരിയായ ഷൈലജ വർഷങ്ങളായി വീൽചെയറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. പരസഹായമില്ലാതെ സഞ്ചരിക്കാൻ ഒരു ഇലക്ട്രിക്ക് വീൽചെയറും ഇവർക്കാവശ്യമുണ്ട്. തന്റെ ആവശ്യങ്ങൾ നവകേരള സദസ്സിൽ പരിഗണിക്കുമെന്ന ഉറച്ച പ്രതീക്ഷയോടെയാണ് പരിപാടിയിലെത്തിയത്. പരാതി കൊടുത്ത ശേഷം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നേരിട്ട് കണ്ടാണ് ശൈലജ വീട്ടിലേക്ക് മടങ്ങിയത്. ഷൈലജയുമായി സംസാരിച്ച ആരോഗ്യമന്ത്രി വീണ ജോർജ് ഇവരുടെ പ്രയാസങ്ങൾ ഉടനടി പരിഹരിക്കാമെന്ന ഉറപ്പും നൽകി....
തിരൂരങ്ങാടിയിൽ നടന്നത് വികസന വിപ്ലവം: മന്ത്രി സജി ചെറിയാൻ
Local news, Other

തിരൂരങ്ങാടിയിൽ നടന്നത് വികസന വിപ്ലവം: മന്ത്രി സജി ചെറിയാൻ

തിരൂരങ്ങാടി : കഴിഞ്ഞ ഏഴര വർഷത്തിനിടെ തിരൂരങ്ങാടി മണ്ഡലത്തിൽ നടന്നത് വികസനത്തിന്റെ വിപ്ലവമാണെന്ന് മന്ത്രി സജി ചെറിയാൻ. പരപ്പനങ്ങാടി അവുക്കാദർകുട്ടി നഹാ സ്റ്റേഡിയത്തിൽ നടന്ന തിരൂരങ്ങാടി മണ്ഡല നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കക്ഷി രാഷ്ട്രീയത്തിനതീതമായ വികസനമാണ് തിരൂരങ്ങാടി മണ്ഡലത്തിൽ നടപ്പാക്കിയത്. ഇതു വരെ ലഭിക്കാത്ത സഹായമാണ് മലപ്പുറം ജില്ലയ്ക്ക് ഈ സർക്കാർ നൽകിയത്. 113 കോടി രൂപ ചെലവിലാണ് പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ നടപ്പാക്കുന്നത്. 58 ലക്ഷം രൂപ ചെലവിൽ മലബാർ വിപ്ലവത്തിന്റെ നിത്യ സ്മാരകമായി ജില്ലാ പൈതൃക മ്യൂസിയം ആരംഭിച്ചു. 96.8 കോടി രൂപയുടെ കുടിവെള്ള പദ്ധതിയും നടപ്പാക്കി. തിരൂരങ്ങാടി നഗരസഭയിൽ 14.3 കോടി രൂപയുടെ കുട്ടി വെള്ള പദ്ധതി അനുവദിച്ചു. 25.57 കോടി രൂപയ്ക്ക് പരപ്പനങാടിയിൽ കോടതി കെട്ടിടം, പൂക്കിപ്പറമ്പ്- പതിനാറുങ്ങൽ ബൈപ്പാസ് നിർമ്മാണത്തിന് 100 കോടി രൂപ, സ്ക...
നവകേരള സദസ്സ് നാടിനു വേണ്ടി: മന്ത്രി കെ.കൃഷ്ണൻ കുട്ടി
Local news, Malappuram, Other

നവകേരള സദസ്സ് നാടിനു വേണ്ടി: മന്ത്രി കെ.കൃഷ്ണൻ കുട്ടി

തിരൂരങ്ങാടി : കക്ഷിരാഷ്ട്രീയഭേദമില്ലാതെയാണ് പിണറായി വിജയൻ സർക്കാർ സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി. നവകേരള സദസ്സ് നാടിന് വേണ്ടിയുള്ളതാണെന്നും ഇതിൽ നിന്ന് വിട്ടു നിൽക്കുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം വിവിധ വികസന പദ്ധതികൾക്കായുള്ള വിഹിതം ബോധപൂർവ്വം കുറക്കുകയാണ്. കേന്ദ്ര വിഹിതത്തിൽ ഭീമമായ കുറവാണ് ഉണ്ടായത്. കാർഷിക മേഖലയിൽ ബജറ്റ് വിഹിതത്തിൽ 7468 കോടിയുടെ കുറവുണ്ടായി. കൃഷിക്കാരെ ഇതു കാര്യമായി ബാധിക്കും. ഗ്രാമവികസന വിഹിതത്തിൽ 32418 കോടിയുടെയും തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ 38000 കോടിയുടെ കുറവാണുണ്ടായത്. ഇതൊക്കെ ബോധപൂർവമായാണ് കേന്ദ്രം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു....
വെറും വാക്കുകളല്ല, ചരിത്രനേട്ടങ്ങളാണ് സർക്കാരിന് അവതരിപ്പിക്കാനുള്ളത്: മന്ത്രി അഹമ്മദ് ദേവർ കോവിൽ
Local news, Other

വെറും വാക്കുകളല്ല, ചരിത്രനേട്ടങ്ങളാണ് സർക്കാരിന് അവതരിപ്പിക്കാനുള്ളത്: മന്ത്രി അഹമ്മദ് ദേവർ കോവിൽ

മലപ്പുറം: വെറും വാക്കുകളല്ല, വികസനത്തിന്റെ ചരിത്രനേട്ടങ്ങളാണ് സർക്കാരിന് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ളതെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. തിരൂരങ്ങാടി മണ്ഡലത്തിലെ നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയ പാത തുടങ്ങിയ വികസന പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് 25% ചെലവ് സംസ്ഥാന സർക്കാർ വഹിക്കാമെന്ന ഉറപ്പിൽ ദേശീയ പാത 66 പദ്ധതിക്ക് പുതുജീവൻ വെച്ചത്. വിഴിഞ്ഞം തുറമുഖം പദ്ധതി യാഥാർഥ്യമായതോടെ വിപുലമായ രീതിയിൽ കണ്ടെയ്നറുകൾ എത്തിക്കാൻ കഴിയുന്ന സ്ഥിതിയുണ്ടായിരിക്കുകയാണ്. മൂന്നു കപ്പലുകളാണ് ഇതുവരെ തുറമുഖത്ത് അടുപ്പിക്കാൻ കഴിഞ്ഞത്. ഈ രീതിയിലുള്ള ചരിത്രനേട്ടങ്ങളാണ് സർക്കാരിന് അവതരിപ്പിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും നിരവധി വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. അ...
വസ്തുതകൾ പൊതുജനം മനസ്സിലാക്കുന്നതിന്റെ നേർസാക്ഷ്യമാണ് നിറഞ്ഞ നവകേരള സദസ്സ്: മുഖ്യമന്ത്രി
Local news, Other

വസ്തുതകൾ പൊതുജനം മനസ്സിലാക്കുന്നതിന്റെ നേർസാക്ഷ്യമാണ് നിറഞ്ഞ നവകേരള സദസ്സ്: മുഖ്യമന്ത്രി

വള്ളിക്കുന്ന് : വസ്തുതകൾ പൊതുജനം മനസ്സിലാക്കുന്നതിന്റെ നേർസാക്ഷ്യമാണ് നവകേരള സദസ്സിന് ലഭിക്കുന്ന മികച്ച വരവേൽപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലിക്കറ്റ് സർവകലാശാല ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ഉന്നമനത്തിന് സ്വീകരിച്ച നടപടികൾക്ക് തടസ്സം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനങ്ങൾ ജനങ്ങൾ അറിയിക്കേണ്ടതുണ്ട്. സർക്കാർ പരിപാടി ബഹിഷ്കരിക്കേണ്ട ആവശ്യം ആർക്കുമില്ല. 2006- 2011 വർഷം സംസ്ഥാനത്തെ നികുതി വളർച്ച 23.24 % ആയിരുന്നു. ഇത് 2011ലെ സർക്കാർ വന്നപ്പോൾ കുത്തനെ കുറഞ്ഞു. അധികവായ്പ എടുക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടമായത്. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ മുൻ സർക്കാർ വരുത്തിവെച്ച സാമ്പത്തിക കുടിശ്ശിക അടക്കമുള്ള ബാധ്യതകളാണ് ഏറ്റെടുക്കേണ്ടി വന്നത്. ആ അവസ്ഥയിൽ നിന്നാണ് ഓഖി, പ്രളയം, നി...
സർക്കാരിന്റേത് കാലാനുസൃതമായ വികസന സമീപനം: മന്ത്രി ആർ ബിന്ദു
Other

സർക്കാരിന്റേത് കാലാനുസൃതമായ വികസന സമീപനം: മന്ത്രി ആർ ബിന്ദു

താനൂർ : സംസ്ഥാനം ഉയർത്തിപ്പിടിച്ച മികച്ച മാതൃകകളുടെ ചുവടുപിടിച്ച് പുതിയ ലോകം ആവശ്യപ്പെടുന്ന കാലാനുസൃതമായ വികസന സമീപനമാണ് സർക്കാരിന്റേതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. താനൂർ ഉണ്ണ്യാൽ സ്റ്റേഡിയത്തിൽ നടന്ന താനൂർ മണ്ഡലതല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യം രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം - 0.71%. ഈ പട്ടികയിൽ ഉൾപ്പെട്ട ഏകദേശം 64000 കുടുംബങ്ങളെ സമ്പൂർണ്ണമായി പുനരുദ്ധരിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതികൾ പുരോഗമിക്കുന്നു. ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുന്നതിനുള്ള എല്ലാവിധ പിന്തുണയും സർക്കാർ നൽകും. ഭവന രഹിതർ ഇല്ലാത്ത കേരളത്തെ സൃഷ്ടിക്കും. വയോജനക്ഷേമം, ഭക്ഷ്യസുരക്ഷ, ടൂറിസം, സ്റ്റാർട്ട്‌ അപ്പ് മിഷൻ, ദേശീയ - സംസ്ഥാനപാത വികസനം തുടങ്ങി ഒട്ടേറെ മേഖലകളിൽ കേരളം ഒന്നാമതാണ്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും മ...
ചെമ്മാട് വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ
Local news, Other

ചെമ്മാട് വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ

തിരൂരങ്ങാടി: ചെമ്മാട് വീട്ടില്‍ നിന്നും മോഷണം നടത്തിയ ആള്‍ പിടിയില്‍. എക്‌സ്ചേഞ്ച് റോഡിലെ അര്‍ച്ചനയില്‍ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് 11 പവനും 10,000 രൂപയും കവര്‍ന്ന മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ കെട്ടുങ്ങല്‍ സ്വദേശിയും ഒഴൂരില്‍ താമസക്കാരനുമായ കുട്ടിയമ്മക്കാനകത്ത് ഷാജഹാനെ (58)യാണ് അറസ്റ്റ് ചെയ്തത്. 13ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. ബാലകൃഷ്ണന്റെ സഹോദരിയുടെ സ്വർണവും ആണ് മോഷ്ടിച്ചത്. ബാഗിൽ സൂക്ഷിച്ചതായിരുന്നു. മേശക് മുകളിൽ സൂക്ഷിച്ചിരുന്ന ബാഗ് ജനലിലൂടെ കൈയിട്ട് കവരുകയായിരുന്നു. ജനലിന്റെ ഒരു പാളി അടക്കാൻ മറന്നതായിരുന്നു. ഇതിലൂടെയാണ് മോഷ്ടിച്ചത്. ബാഗ് മുറ്റത്ത് വെച്ച് തുറന്നു പരിശോധിച്ച ശേഷം സ്വർണവും പണവും എടുത്ത് ബാക്കിയുള്ളവ അവിടെ ഉപേക്ഷിച്ചു പോകുകയായിരുന്നു. കൊളത്തൂരില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി....
മഞ്ഞപ്പിത്തം ; നഗരസഭ അധികൃതരുടെ പ്രസ്താവന വാസ്തവ വിരുദ്ധം, ജനങ്ങളെ വിഡ്ഢികളാക്കുന്നു ; എന്‍.എഫ്.പി.ആര്‍
Local news, Other

മഞ്ഞപ്പിത്തം ; നഗരസഭ അധികൃതരുടെ പ്രസ്താവന വാസ്തവ വിരുദ്ധം, ജനങ്ങളെ വിഡ്ഢികളാക്കുന്നു ; എന്‍.എഫ്.പി.ആര്‍

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ പരിധിയില്‍ മഞ്ഞപ്പിത്തം പടരുന്നതിനെതിരെ അടിയന്തിര നടപടിയെടുക്കാത്ത നഗരസഭ വാര്‍ത്താ മാധ്യമങ്ങളിലൂടെ ഒളിച്ചോട്ടം നടത്തുകയാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എന്‍.എഫ്.പി.ആര്‍. ഭാരവാഹികള്‍ ആരോപിച്ചു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം അടിയന്തര നടപടിയെടുക്കേണ്ട നഗരസഭ പത്രമാധ്യമങ്ങളിലൂടെ ഫോട്ടോക്ക് പോസ് ചെയ്തു വാര്‍ത്താമാധ്യമങ്ങളിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് എന്‍.എഫ്.പി.ആര്‍. ഭാരവാഹികള്‍ ആരോപിച്ചു. പുതിയ ബസ്റ്റാന്റ് ഭാഗത്തുള്ള (കമ്പത്ത് റോഡ്) പരിസരത്തുള്ള അമ്പതോളം വീടുകളില്‍ ഉള്ളവര്‍ സ്വന്തം കിണറിലെ വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുമ്പോഴാണ് അടിയന്തരമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട നഗരസഭ പത്രമാധ്യമങ്ങളിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുന്നത്. തിങ്കളാഴ്ച നടത്താന്‍ ഉദ്ദേശിക്കുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന മനുഷ്യാവകാശ ല...
പരപ്പനങ്ങാടി കോടതിയുടെ പുതിയ കെട്ടിടം നിർമാണമാരംഭിച്ചു
Local news, Other

പരപ്പനങ്ങാടി കോടതിയുടെ പുതിയ കെട്ടിടം നിർമാണമാരംഭിച്ചു

പരപ്പനങ്ങാടി കോടതിക്ക് നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഹൈകോടതി ജസ്റ്റിസ് എൻ.നാഗരേഷ് നിർവഹിച്ചു. ജനങ്ങൾക്ക് വേഗത്തിൽ നീതി നൽകാൻ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോടതി ജീവനക്കാരും അഭിഭാഷകരും അവരുടെ ബാധ്യത നിറവേറ്റണം. കേസുകൾ കൂടിയെങ്കിലും ജനസംഖ്യാനുപതമായി ജഡ്ജിമാരുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെഷൻ കോടതി ജഡ്ജി കെ. സനിൽ കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.എ. മജീദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ പ്രധാന കോടതികളിൽ ഒന്നായിരുന്നു പരപ്പനങ്ങാടിയിലേത്. ജില്ലയിൽ കൂടുതൽ സ്ഥല സൗകര്യമുള്ള കോടതിയാണിത്. മുൻസിഫ് കോടതി, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, ഫാസ്റ്റ് ട്രാക്ക് കോടതി എന്നിവയാണ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്. കോടതിയുടെ പഴയ തനിമ നിലനിർത്തി, പ്രകൃതി സൗഹൃദ അന്തരീക്ഷം നിലനിർത്തി നൂതന രൂപകൽപന ചെയ്തതാണ് പുതിയ ബഹുനില കെട്ടിടം.27.5...
പെരുവള്ളൂര്‍ സി എച്ച് സി കെട്ടിട നിര്‍മാണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണം ; ആര്‍ ജെ ഡി
Local news, Other

പെരുവള്ളൂര്‍ സി എച്ച് സി കെട്ടിട നിര്‍മാണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണം ; ആര്‍ ജെ ഡി

പെരുവള്ളൂര്‍ :ദിനേന അഞ്ഞൂറിലധികം രോഗികള്‍ പരിശോധനക്കെത്തുന്ന പെരുവള്ളൂര്‍ സി എച്ച് സിയില്‍ ബദല്‍ സംവിധാനമൊരുക്കാതെ നിലവിലെ പഴയതും പുതിയതുമായ ചില കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയത് മൂലം പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ പുതിയ കെട്ടിടങ്ങളുടെയും ഐസൊലേഷന്‍ ബ്ലോക്കിന്റെയും നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) പെരുവള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കിടത്തി ചികിത്സ ലഭ്യമാക്കാനെന്നു പറഞ്ഞു ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സി എച്ച് സി യെ വര്‍ഷങ്ങള്‍ക്കു മുമ്പ് കുടുംബാരോഗ്യ കേന്ദ്രമായി തരം താഴ്ത്തിയിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അതിനുള്ള തസ്തിക സൃഷ്ടിക്കാതിരുന്നതിനാല്‍ ഈ ആരോഗ്യ കേന്ദ്രം വീണ്ടും സി എച്ച് സി ആയി അറിയപ്പെടുകയായിരുന്നു. നിലവിലെ കെട്ടിടങ്ങള്‍ ദീര്‍ഘ വീക്ഷണമില്ലാതെ പൊളിച്ചു മാറ്റിയതിനാല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും...
ത്രിദിന പാത്ത് വേ -സോഷ്യല്‍ ലൈഫ് വെല്‍നെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു
Local news, Other

ത്രിദിന പാത്ത് വേ -സോഷ്യല്‍ ലൈഫ് വെല്‍നെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു

തിരൂരങ്ങാടി : കേരളസര്‍ക്കാര്‍-ന്യൂനപക്ഷക്ഷേമകാര്യ വകുപ്പ് പദ്ധതിയായ പാത്ത് വേ -സോഷ്യല്‍ ലൈഫ് വെല്‍നെസ്സ് പ്രോഗ്രാമിന്റെ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കുണ്ടൂര്‍ പി. എം. എസ്. ടി കോളേജില്‍ തിരുരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ കെ. പി. എ മജീദ് നിര്‍വഹിച്ചു. കോളേജ് വുമണ്‍ ഡെവലപ്‌മെന്റ് സെല്ലിന്റേയും വേങ്ങര മൈനോറിറ്റി യൂത്ത് കോച്ചിങ് സെന്ററിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ഇബ്രാഹിം അധ്യക്ഷനായി. കുണ്ടൂര്‍ മര്‍ക്കസ് ജനറല്‍ സെക്രട്ടറി എന്‍. പി ആലി ഹാജി, പി ടി എ വൈസ് പ്രസിഡന്റ് കെ. കുഞ്ഞിമരക്കാര്‍, എം.സി ബാവ ഹാജി എന്നിവര്‍ ആശംസ അറിയിച്ചു. വുമണ്‍ ഡെവലപ്‌മെന്റ് സെല്‍ കോഓര്‍ഡിനേറ്റര്‍ ജാബിറ ഫര്‍സാന സ്വാഗതവും മൂന്നാം സെമസ്റ്റര്‍ സൈക്കോളജി വിദ്യാര്‍ത്ഥി നവ്യ കൃഷ്ണ നന്ദിയും അറിയിച്ചു....
നവകേരളസദസ്സ്: വള്ളിക്കുന്ന് മണ്ഡലം കൂട്ടയോട്ടം സംഘടിപ്പിച്ചു
Local news, Other

നവകേരളസദസ്സ്: വള്ളിക്കുന്ന് മണ്ഡലം കൂട്ടയോട്ടം സംഘടിപ്പിച്ചു

വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കൂട്ടയോട്ടം സംഘടിപ്പിച്ചു. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കോർണറിൽ നിന്നും ആരംഭിച്ച കൂട്ടയോടം കോഹിനൂരിൽ സമാപിച്ചു. യുണിവേഴ്‌സിറ്റി സിൻഡികേറ്റ് അംഗം വസുമതി ടീച്ചർ ഫ്‌ലാഗ് ഓഫ് ചെയ്തു. സംഘാടക സമിതി നോഡൽ ഓഫീസർ വിവിധ സബ് കമ്മറ്റി അംഗങ്ങൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു....