പ്രൊഫ: പി. മമ്മദ് ഓർമ്മയായിട്ട് രണ്ടു വർഷം: അനുസ്മരണവും ആംബുലൻസ് സമർപ്പണവും ഇന്ന് ചെമ്മാട് നടക്കും.
തിരൂരങ്ങാടി: നിലപാടുകളിലെ ഉറപ്പും വിനയം തുളുമ്പുന്ന പെരുമാറ്റവും കൊണ്ട് സാമൂഹ്യ-വിദ്യാഭ്യാസ-രാഷ്ട്രീയ രംഗങ്ങളിൽ സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. പി. മമ്മദ് വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. മികച്ച അധ്യാപകൻ, വാഗ്മി, സംഘാടകൻ എന്നീ നിലകളിൽ തിരൂരങ്ങാടിയുടെ പൊതുമണ്ഡലത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്.കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയിലൂടെയാണ് അദ്ദേഹം പൊതുരംഗത്തെത്തുന്നത്. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങളിൽ സജീവമായിരുന്ന അദ്ദേഹം, കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ കൗൺസിലർ, എസ്.എഫ്.ഐ ഫാറൂഖ് കോളേജ് യൂണിറ്റ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനകീയമായ ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.1981-ൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ കോമേഴ്സ് വിഭാഗം അധ്യാപകനായി എത്തിയതോടെയാണ് തിക്കോടി സ്വദ...






























