Monday, June 8

Tag: Malappuram

കർഷക ദിനത്തിൽ പ്രതിഷേധവുമായി കർഷകർ
Other

കർഷക ദിനത്തിൽ പ്രതിഷേധവുമായി കർഷകർ

തിരൂരങ്ങാടി: കർഷക ദിനത്തിൽ പ്രതിഷേധവുമായി കർഷകർ. ആറു മാസം മുമ്പ് സപ്ലൈകോ നെല്ല് സംഭരിച്ചതിന്റെ തുക ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. കക്ഷിഭേദമന്യേ പാടശേഖര സമിതികളുടെ നേതൃത്വത്തിൽ ആയിരുന്നു സമരം. കർഷകരുടെ നേതൃത്വത്തിൽ ചെറുമുക്ക് ടൗണിൽ നിന്നും ചെറുമുക്കിലെ നന്നമ്പ്ര കൃഷി ഭവനിലേക്ക് കരിങ്കൊടിയുമായി ജാഥ നടത്തി.നന്നമ്പ്ര പഞ്ചായത്ത് മൂൻ വൈസ് പ്രസിഡണ്ട്‌ നീലങ്ങത്ത് അബ്ദുസലാം ഉദ്ഘാടനം ചെയ്തു. കെ വി രവി, മോര്യ കാപ്പ് പാട ശേഖര സമിതി കൺവീനർ കെ.വി.രവി അധ്യക്ഷത വഹിച്ചു. തുടർന്ന് കർഷകരെ ആദരിക്കുന്ന ചടങ്ങിലേക്ക് കർഷകർ കരിങ്കടിയുമായി ചെന്ന് മുദ്രാവാക്യം വിളിച്ചത് ബഹളത്തിനിടയാക്കി.വിവിധ പാടശേഖരസമിതി അംഗങ്ങളായ എ കെ മരക്കാരുട്ടി, ടി.എം.എച്ച്. സലാം, കെ.കരീം, മജീദ് വെട്ടിയാട്ടിൽ, യൂനുസ് വെഞ്ചാലി, കുഞ്ഞുട്ടൻ കുണ്ടുർ, നാസർ പയ്യോളി തുടങ്ങിയവർ പ്രസംഗിച്ചു. കെ. കെ. നാസർ, കെ സൈദലവി, . ഇ.പി അഷറഫ്, കെ. ഹംസ,...
Crime

ബൈക്ക് മോഷ്ടിക്കുന്നതിനിടെ യുവാവിനെ കയ്യോടെ പിടികൂടി

തിരൂരങ്ങാടി : ക്വാർട്ടെഴ്സിൽ അടുത്ത താമസക്കാരന്റെ ബൈക്ക് മോഷ്ടിക്കുന്നതിനിടെ യുവാവിനെ കയ്യോടെ പിടികൂടി. കക്കാട് കാച്ചടി യിൽ ആണ് സംഭവം. തിരൂർ കൂട്ടായി വാക്കാട് കാക്കച്ചിന്റെ പുരക്കൽ സഫ്‌വാൻ (30) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സഫ്‌വാൻ കാച്ചടിയിൽ ക്വാർട്ടെഴ്സിൽ താമസിക്കുന്ന മറ്റൊരാളുടെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. രാത്രി ഉരുട്ടി കൊണ്ടു പോകുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു. തിരൂർ, താനൂർ, ഇരിങ്ങാലക്കുട, പന്തീരാങ്കാവ്, കോഴിക്കോട്, റയിൽവേ പോലീസ് ഉൾപ്പെടെ 16 സ്റ്റേഷനുകളിൽ കേസുണ്ട്....
Local news

ദാറുല്‍ഹുദക്കെതിരായ സി.പി.എം നീക്കം അപലപനീയം ; കൃഷ്ണന്‍ കോട്ടുമല

തിരൂരങ്ങാടി: ദേശീയ അന്തര്‍ദേശിയ തലത്തില്‍ പ്രശസ്തിയാര്‍ജിച്ചതും നാല് പതിറ്റാണ്ടിലേറെയായി മാതൃകാപരമായി പ്രവര്‍ത്തിച്ചു വരുന്നതുമായ ചെമ്മാട്ടെ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്കെതിരെ സി.പി.എം നടത്തിയ സമരം അപലപനീയമാന്നെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല പ്രസ്താവനയില്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്‌നത്തിന്റെ പേര് പറഞ്ഞ് സി.പി.എം നടത്തിയ പ്രതിഷേധ സമരത്തില്‍ സ്ഥാപനത്തിന്റെ വൈസ് ചാന്‍സലറെ വ്യക്തിപരമായി അധിക്ഷേപിച്ച് നടത്തിയ പ്രസംഗങ്ങള്‍ അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. ദാറുല്‍ ഹുദയുടെ തൊട്ടടുത്ത് സി.പി.എം പ്രവര്‍ത്തകന്റെ ഉള്‍പ്പെടെ നിരവധി സ്വകാര്യ വ്യക്തികള്‍ വയല്‍ നികത്തി നിര്‍മിച്ച കെട്ടിടങ്ങളും ഉണ്ടെന്നിരിക്കെ കേരളത്തിനകത്തും പുറത്തുമുള്ള അശരണരായ പാവപ്പെട്ട ഇസ്ലാം മത വിശ്വാസികളായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മത വിദ്യാഭ്യാസത്തോ...
Local news

ചരിത്ര വിദ്യാർത്ഥികളിൽ ആവേശമുണർത്തി ഫ്രീഡം ഹെറിറ്റേജ് വാക്ക്

തിരൂരങ്ങാടി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇസ്‌റ്റോറിയ എന്ന പേരിൽ ഫ്രീഡം ഹെരിറ്റേജ് വാക്ക് സംഘടിപ്പിച്ചു. തിരൂരങ്ങാടിയുടെ പോരാട്ട, സാംസ്കാരിക പൈതൃകങ്ങളെ നേരിട്ടു കാണാനും അസ്തമിച്ചുകൊണ്ടിരിക്കുന്ന ചരിത്രശേഷിപ്പുകളെ അടുത്തറിയാനും പുതുതലമുറയെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പഠന പൈതൃക യാത്ര സജ്ജീകരിച്ചത്. വേരറ്റു കൊണ്ടിരിക്കുന്ന പോരാളികളുടെ പിൻ തലമുറയിൽ നിന്ന് പ്രസ്തുത കഥകൾ നേരിട്ടു കേട്ടറിയാനും സ്വാതന്ത്ര്യസമരത്തിലും വൈജ്ഞാനിക സാംസ്കാരിക നവോത്ഥാനത്തിലും ഈ ദേശത്തിന്റെ മഹത്തായ സംഭാവനകളെ ആഴത്തിൽ പരിചയപ്പെടാനും യാത്ര ഏറെ ഉപകരിച്ചു. മുട്ടിച്ചിറ മുതൽ പി എസ് എം ഓ കോളേജ് വരെ ഇരുപതോളം ചരിത്ര കേന്ദ്രങ്ങളിലൂടെ ആയിരുന്നു യാത്ര. ചരിത്ര ഗവേഷകരായ ഡോ. മോയിൻ ഹുദവി മലയമ്മ, അനീസ് കമ്പളക്കാട് എന്നിവർ യാത്രക്ക് നേതൃത്വം നൽകി. വളവന്നൂർ വാഫഖി യതീം ഖാന ഹയർ സെക്കന്ററി ചരിത്ര വിഭാഗം അധ്യാപകനായ സിദ്ദീഖ് മൂന...
Local news

കിണറ്റിൽ വീണ യുവാവിന്റെ ഐഫോൺ എടുത്തു നൽകി കെ ഇ ടി എമർജൻസി ടീം

തിരൂരങ്ങാടി.കിണറ്റിൽ വീണ യുവാവിന്റെ ഐഫോൺ എടുത്തു നൽകി കെ ഇ ടി എമർജൻസി ടീം. തെന്നല തറയിൽ സ്വദേശി മഞ്ഞണ്ണിയിൽ ഇസ്മായിലിന്റെ ഐഫോൺ ഇന്നലെ രാത്രി വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു. ഉടനെ കിണറ്റിൽ ഇറങ്ങുന്ന ആളുകളെ സമീപിച്ചെങ്കിലും കിണറ്റിൽ വെള്ളം കൂടുതൽ ഉള്ളതിനാൽ ജോലിക്കാർ വിസമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് റസ്ക്യൂ പ്രവർത്തകരായ കെ ഇ ടി പ്രവർത്തകരെ ബന്ധപ്പെടുന്നത്. കെ ഇ ടി ഉപദേശക സമിതി അംഗവും സിവിൽ ഡിഫൻസ് അംഗവുമായ കെ ടി അഷ്റഫ് കൊളപ്പുറത്തിന്റെ നേതൃത്വത്തിൽ മുങ്ങൽ പരിശീലനം ലഭിച്ച ആഷിക് കാച്ചടി കിണറ്റിൽ ഇറങ്ങുകയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫോൺ മുങ്ങിയെടുക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് ഫിർദൗസ് മൂപ്പൻ തെന്നല. റസ്ക്യൂ കോഡിനേറ്റർ ഫൈസൽ താണിക്കൽ. മെമ്പർമാരായ ഷെഫീക്ക് ചോലക്കുടൻ. ഇസഹാക്ക് കാച്ചടി. മൻസൂർ കക്കാട്. അഷ്റഫ് തിരൂരങ്ങാടി. ഷറഫു കൊടിമരം. അർഷദ് കാച്ചടി. എന്നിവർ പങ്കെടുത്തു....
Malappuram

ആശുപത്രിയിൽ ഇന്‍ഷുറന്‍സ് നിഷേധിച്ചു: പരാതിക്കാരന് 2,26269 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : ആശുപത്രിയിൽ ഇന്‍ഷുറന്‍സ് നിഷേധിച്ചു: പരാതിക്കാരന് 2,26269 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി ഇല്ലാത്ത ചികില്‍ത്സാ രേഖ ആവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരന് 2,26269 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. എടവണ്ണ സ്വദേശി മുളങ്ങാടന്‍ മുഹമ്മദ് റാഫി ബോധിപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്ന പരാതിക്കാരന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ നേടി. തുടര്‍ന്ന് ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനായി സമീപിച്ചപ്പോള്‍ നിഷേധിച്ചു. ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന രോഗവിവരം മറച്ചു വെച്ചുവെന്നും ചികിത്സാ രേഖകള്‍ ഹാജരാക്കിയില്ലെന്നും പറഞ്ഞാണ് ഇന്‍ഷുറന്‍സ് നിഷേധിച്ചത്. ഇന്‍ഷ...
Obituary

നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂര്‍ മണലോടിയിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും അമൃതയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികളാരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു....
Kerala

മുസ്ലിം ലീഗ് മുസ്ലിം വിശ്വാസത്തിന്റെ സംരക്ഷകരാകേണ്ടവര്‍ ; മുസ്ലിം ലീഗുമായി ചേര്‍ന്നു പോകാന്‍ സമസ്തയില്‍ സമവായം

കോഴിക്കോട്: സിഐസി ഒഴികെയുള്ള വിഷയങ്ങളില്‍ മുസ്ലിം ലീഗുമായി ചേര്‍ന്നു പോകാന്‍ തീരുമാനിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സംഘടനയുടെ 100-ാം വാര്‍ഷികാഘോഷങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ലീഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കുന്നതിനാണ് സമസ്ത ശ്രമം. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കേ സമസ്തയുമായി പിണങ്ങി മുന്നോട്ടുപോവാന്‍ ലീഗിനും താല്‍പര്യമില്ല. സമസ്തയില്‍ ഭൂരിഭാഗവും ലീഗ് പ്രവര്‍ത്തകരെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ഞാനും ലീഗ് അനുഭാവിയാണ്. മുസ്ലിം വിശ്വാസത്തിന്റെ സംരക്ഷരാകേണ്ടവരാണ് ലീഗ്. നേരത്തെ അങ്ങനെ ആയിരുന്നു, ഇപ്പോഴുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നീക്കം നടക്കുകയാണ്. മുസ്ലിം-ന്യൂനപക്ഷ പ്രശ്നങ്ങളില്‍ മുജാഹിദ്-ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സിഐസി വിഷയത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ...
Kerala, Malappuram

സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവര്‍ സംഘടിക്കുന്നു

സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവര്‍ സംഘടിക്കുന്നു. തട്ടിപ്പിനിരയായ നിക്ഷേപകരെ ഒരുമിപ്പിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി കൂട്ടായ്മ രൂപവത്കരിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ബി എസ് എന്‍ എല്‍ എംപ്ലോയീസ് സഹകരണ സംഘം, , കരുവന്നൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, തെന്നല തുടങ്ങി മുന്നൂറോളം സഹകരണ ബേങ്കുകളിലെ നിക്ഷേപകരാണ് ഇതിന് മുന്നോട്ടുവന്നിരിക്കുന്നത്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടവര്‍ പതിനായിരങ്ങള്‍ വരും. ഭൂരിപക്ഷവും കൃഷിക്കാരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും സ്വയംതൊഴില്‍ ചെയ്യുന്നവരുമാണ്. ജീവിത പ്രാരബ്ധങ്ങള്‍ക്കിടയില്‍ മിച്ചം പിടിച്ച് ചികിത്സക്കോ മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കോ ഉപയോഗപ്പെടുമെന്ന് കരുതിയ നിക്ഷേപമാണ് സഹകരണ ബേങ്കുകളില്‍ ഉപയോഗത്തിനില്ലാതെ കിടക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്ക...
Crime

തെയ്യാല ഹൈസ്‌കൂൾ പടിയിൽ കാർ യാത്രക്കാരെ ആക്രമിച്ച് 2 കോടി കവർന്നു

നന്നമ്പ്ര : തെയ്യാല തട്ടത്തലം ഹൈസ്ക്കൂൾ പടിയിൽ കാർ യാത്രക്കാരിൽ നിന്ന് 2 കോടി കവർന്നു. കാർ യാത്രക്കാരായ തെന്നല അറക്കൽ സ്വദേശി മുഹമ്മദ് ഹനീഫയിൽ നിന്നാണ് പണം തട്ടിയത്. നന്നമ്പ്ര തെയ്യാലിങ്ങൾ ഹൈസ്കൂൾ പടിയിൽ വെച്ച് ഇന്നലെ രാത്രി 9.50 നാണ് സംഭവം. തെന്നല അറക്കൽ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കൊടിഞ്ഞിയിൽ നിന്ന് സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട 1.95 കോടി രൂപ വാങ്ങി വരുമ്പോൾ മേലേപ്പുറം ഇറക്കത്തിൽ വെച്ച് നീല കാർ ബ്ലോക്ക് ചെയ്ത്, കാറിൽ നിന്ന് ഇറങ്ങി വന്ന നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി വണ്ടി അടിച്ചു തകർത്ത് ബാഗിൽ സൂക്ഷിച്ച പണം കവർന്നു രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കാർ കൊടിഞ്ഞി ഭാഗത്തേക്ക് ഓടിച്ചു പോയി. അഷ്റഫ് ആണ് ഡ്രൈവ് ചെയ്തിരുന്നത്. ഹനീഫയുടേതാണ് പണം. ഹനീഫയുടെ കയ്യിന് പരിക്കേറ്റു....
Crime

ബസ് യാത്രക്കിടെ കുണ്ടൂർ സ്വദേശിനിയുടെ മൂന്നര പവൻ മോഷണം പോയി

തിരൂരങ്ങാടി : ബസ് യാത്രക്കിടെ കുണ്ടൂർ സ്വദേശിനിയുടെ മൂന്നര പവന്റെ സ്വർണ മാല മോഷണം പോയി. കണ്ടൂർ മലേഷ്യ റോഡ് സ്വദേശി തിലായിൽ മൂസയുടെ ഭാര്യ റഷീദയുടെ മൂന്നര പവന്റെ സ്വർണ മാലയാണ് നഷ്ടമായത്. കോട്ടക്കൽ അൽ മാസ് ആശുപത്രിയിൽ പോയി ബന്ധുക്കളോടൊപ്പം തിരിച്ചു വരുമ്പോഴാണ് സംഭവം. വൈകുന്നേരം 5 മണിക്കാണ് സംഭവം. ബസ്സിൽ നല്ല തിരക്കു ണ്ടായിരുന്നു. കോഴിച്ചെന എത്തിയപ്പോൾ ആണ് മാല നഷ്ടപ്പെട്ടത് അറിയുന്നത്. ബസ് ജീവനക്കാരോട് പറഞ്ഞെങ്കിലും അവർ ബസ്സ് നിർത്തി അന്വേഷിക്കാൻ തയ്യാറായില്ലെന്ന് ഇവർ പറഞ്ഞു. തിരൂരങ്ങാടി പോലീസിൽ പരാതി നൽകി....
Local news

പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് ലിറ്റിൽ കൈറ്റ്സ് ടീം

തിരൂരങ്ങാടി: എസ്.എസ്.എം.ഒ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യൂക്കേഷനിലെ മുഴുവൻ ലാപ്‌ടോപ്പുകളിലും, ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ Little Kites അംഗങ്ങളുടെ നേതൃത്വത്തിൽ Ubuntu 22.04 ഓപ്പറേറ്റിംഗ് സിസ്റ്റം വിജയകരമായി ഇൻസ്റ്റാൾ ചെയ്തു. വിദ്യാർത്ഥികൾ സ്വന്തമായി നിർവഹിച്ച ഈ പ്രവർത്തനം, സ്കൂളിന്റെ സാങ്കേതിക പരിശീലന രംഗത്ത് ഒരു ശ്രദ്ധേയ നേട്ടമായി മാറി. പ്രവർത്തനങ്ങൾക്ക് ഐ.ടി.ഇ. പ്രിൻസിപ്പാൾ യു. മുഹമ്മദ് ഷാനവാസ്, ഒ.എച്ച്.എസ്.എസ് തിരൂരങ്ങാടിയിലെ എസ്.ഐ.ടി.സി അധ്യാപകൻ കെ. നസീർ ബാബു മാസ്റ്റർ, Little Kites മെൻ്റർമാരായ ഷംസുദ്ധീൻ കാനാഞ്ചേരി, പി. റസീന ടീച്ചർ എന്നിവർ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും നൽകി. Ubuntu 22.04 ഇൻസ്റ്റലേഷൻ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവും പ്രായോഗിക പരിചയവും വർധിപ്പിക്കുന്നതിന് മികച്ച അവസരമായി.ഇത് ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങൾക്ക് ...
Local news

കുണ്ടിനചിനക്കാട് മലയില്‍കോളനി നിവാസികളുടെ ഗതാഗത പ്രശ്‌നം ; ആരോഗ്യ വകുപ്പിന്റെ സ്ഥലം വിട്ടു കിട്ടാന്‍ നിവേദനം നല്‍കി

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ കിഴക്കുവശമുള്ള കുണ്ടിനചിനക്കാട് മലയില്‍കോളനി ഇടവഴി നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തിന് വാഹന ഗതാഗതത്തിന് വേണ്ടി ആരോഗ്യവകുപ്പിന്റെ അതീനതയിലുള്ള ഭൂമി വിട്ടു കിട്ടുന്നതിന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിന് നിവേദനം നല്‍കി. നഗരസഭ 32-ാം ഡിവിഷന്‍ കൗണ്‍സിലര്‍ കക്കടവത്ത് അഹമ്മദ് കുട്ടി പ്രദേശവാസികളുടെ നേതൃത്വത്തിലാണ് വകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്. ഈ വിഷയം ഉന്നയിച്ചുകൊണ്ട് കൗണ്‍സിലര്‍ എന്നുള്ള നിലയില്‍ നഗരസഭ കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്ത് സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടെന്ന് അഹമ്മദ് കുട്ടി പറഞ്ഞു. ചടങ്ങില്‍ മണ്ഡലം എംഎല്‍എ കെപിഎ മജീദ്, നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി പി ഇസ്മായില്‍, ആശുപത്രി എച്ച് എം സി മെമ്പര്‍മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു....
Local news

നെടുവ ആരോഗ്യ കേന്ദ്രം ശോചനീയാവസ്ഥ പരിഹരിക്കണം ; എൻ എഫ് പി ആർ ആരോഗ്യമന്ത്രി വീണ ജോർജ്ജിനു നിവേദനം നൽകി

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭക്ക് കീഴിലുള്ള നെടുവ ആരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റേറ്റ്സ് (എൻ എഫ് പി ആർ) കേരള സംസ്ഥാന ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിന് നിവേദനം നൽകി. കടലോര ഭാഗത്തെ പാവപ്പെട്ട സാധാരണക്കാരായ ആളുകളും മൂന്നിയൂർ ചെട്ടിപ്പടി ഭാഗങ്ങളിൽ ഉള്ളവരും ആശ്രയിച്ചിരുന്ന കിടത്തി ചികിത്സ അടക്കം ഉണ്ടായിരുന്ന സാധാരണക്കാർ ആശ്രയിച്ചിരുന്ന ആശുപത്രിയുടെ പരിതാപകരമായ അവസ്ഥയെ ആരോഗ്യമന്ത്രിയെ ബോധ്യപ്പെടുത്തി ആവശ്യമുള്ള ഡോക്ടർമാരെ നിയമിക്കുക അപകടസാധ്യതയുള്ള ബിൽഡിങ്ങുകൾ പുതുക്കിപ്പണിയുക ഇനി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു എൻ എഫ് പി ആർ മലപ്പുറം ജില്ല പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത് , താലൂക്ക് ഭാരവാഹികളായ എം സീ അറഫാത്ത് , അഷ്റഫ് കളത്തിങ്ങൽപ്പാറ, സമീറ കൊളപ്പുറം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നിവേദനം ...
Malappuram

സംസ്ഥാന കർഷക അവാർഡ്: മലപ്പുറം ജില്ലയ്ക്ക് അഭിമാന നേട്ടം

സംസ്ഥാനത്തെ മികച്ച കൃഷിഭവനായി താനാളൂർ കൃഷിഭവൻ മലപ്പുറം : ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡ് പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയ്ക്ക് വിവിധ ഇനങ്ങളിലായി 10 അവാർഡുകൾ ലഭിച്ചു. മികച്ച കൃഷി ഭവൻ - താനാളൂർ കൃഷിഭവൻ, മികച്ച തേനീച്ച കർഷകൻ - ഉമറലി ശിഹാബ് ടി.എ, മികച്ച കൃഷിക്കൂട്ടം- (ഉത്പാദന മേഖല) വെളളൂർ കൃഷിക്കൂട്ടം, മികച്ച ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി – പി. എസ്. സ്റ്റെയ്ൻസ്, മികച്ച സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് – ചുങ്കത്തറ എസ്.സി.ബി, മികച്ച സ്കൂൾ -(രണ്ടാം സ്ഥാനം) - എ.എം.എം.എൽ. പി. സ്കൂൾ, പുളിക്കൽ, മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ (രണ്ടാംസ്ഥാനം) - എം. വി വിനയൻ പെരുമ്പടപ്പ്, മികച്ച കൃഷി അസിസ്റ്റന്റ് (രണ്ടാംസ്ഥാനം) – കെ. കെ.ജാഫർ വാഴയൂർ, മികച്ച ജില്ലാ കൃഷി ഓഫീസർ - ടി. പി അബ്ദുൾ മജീദ്, മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടർ - പി. ശ്രീലേഖ. 2024-25 വർഷത്തെ കാർഷിക രംഗത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡുകൾ ന...
Other

ദാറുൽഹുദായുടെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം: ഐ എൻ എൽ

തിരൂരങ്ങാടി : സമന്വയ വിദ്യാഭ്യാസ രംഗത്തെ മാതൃകസ്ഥാപനമായ ദാറുൽഹുദായുമായിബന്ധപ്പെട്ടുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഐ എൻ എൽ ആവശ്യപ്പെട്ടു. പരിസര പ്രദേശങ്ങളിലെ കിണറുകളും ജലസ്രോതസ്സുകളുംമലിനമാകുന്നതുമായി ബന്ധപ്പെട്ട പരാതിയിൽചെമ്മാട് ദാറുൽ ഹുദയിലേക്ക് നടത്തിയ മാർച്ചും അനുബന്ധമായ പ്രസംഗവും വിവാദമായിനിലനിർത്തുന്നതിൽ നിന്നും തൽപരകക്ഷികൾപിന്തിരിയണം. മാർച്ചിന് ആധാരമായവിഷയങ്ങളും ആവശ്യങ്ങളും ന്യായമാണ്. എന്നാൽ വിഷയാധിഷ്ടിതമല്ലാത്ത ചില പരാമർശങ്ങൾ അനുചിതവുംഒഴിവാക്കേണ്ടതുമായിരുന്നു. ദാറുൽ ഹുദാ വി.സിയുടെപരിധിവിട്ട രാഷ്ട്രീയ വിമർശനങ്ങളും ഇതിന്ന് കാരണമായിട്ടുണ്ട്. വിഷയത്തെ പർവ്വതീകരിച്ചും വർഗ്ഗീയ വൽകരിച്ചും നടക്കുന്ന വാദ- പ്രദിവാദങ്ങൾ ദാറുൽഹുദായുടെ യശ്ശസ്സിനെ ബാധിക്കാതിരിക്കേണ്ട ജാഗ്രതയാണ് ഉണ്ടാവേണ്ടത്. ജമാഅത്തെ ഇസ്ലാമിയും, പോപ്പുലർ ഫ്രണ്ടും, ലീഗും ചേർന്ന് ദാറുൽഹുദാക്ക് വേണ്ടിയെന്ന പേരിൽ നടത്തുന്ന...
Education

ഒരേ സമയം രണ്ട് ബിരുദം: നിര്‍ദേശം സമര്‍പ്പിക്കാന്‍ കാലിക്കറ്റില്‍ സമിതി

തേഞ്ഞിപ്പലം : യു.ജി.സിയുടെ പുതുക്കിയ നിയമാവലിപ്രകാരം ടു ഡിഗ്രി പ്രോഗ്രാമുകള്‍ തുടങ്ങുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് കണ്‍വീനറായ സമിതിയില്‍ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. കെ. പ്രദീപ് കുമാര്‍, ഡോ. പി. സുശാന്ത്, ഡോ. ടി. മുഹമ്മദ് സലീം, ഡോ. സാബു ടി. തോമസ് എന്നിവര്‍ അംഗങ്ങളാണ്. ഒരേ സമയം റഗുലറായോ വിദൂര ഓണ്‍ലൈന്‍ വഴിയോ ഈ രണ്ടു വിഭാഗത്തിലുമായോ ബിരുദപഠനത്തിന് അവസരം നല്‍കുന്നതാണ് ടു ഡിഗ്രി പ്രോഗ്രാം. വയനാട് വൈത്തിരിയിലെ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ പ്ലസ്ടു യോഗ്യതയില്ലാതെ ബിരുദപ്രവേശനം നേടിയ വിദ്യാര്‍ഥിയുടെ പ്രവേശനത്തിന് അംഗീകാരം നല്‍കേണ്ടെന്ന് യോഗം തീരുമാനിച്ചു. അനധികൃത പ്രവേശനം നല്‍കിയ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാന്‍ സിന്‍ഡിക്കേറ്റിനെ ചുമതലപ്പെടുത്തി. 2014-15 അധ്യ...
Local news

വാഹനമിടിച്ച് ചത്തുകിടന്ന നായയെ സ്വന്തമായി സംസ്കരിച്ച് വാർഡ് മെമ്പർ

തിരൂരങ്ങാടി : റോഡിൽ ചത്തുകിടന്ന നായയെ സ്വന്തമായി കുഴിച്ചുമൂടി വാർഡംഗം..നന്നമ്പ്ര പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഊർപ്പായി സൈതലവിയാണ് റോഡിൽ ചത്തുകിടന്ന നായയെ സ്വന്തം റിസ്കിൽ സംസ്കരിച്ചത്. ചെമ്മാട്-പാണ്ടിമുറ്റം റോഡിൽ ഏരുകുളത്തിനടുത്ത് വാഹനം ഇടിച്ചാണ് നായ ചത്തത്. ദുർഗന്ധം വന്നുതുടങ്ങിയിട്ടും ആരും തിരിഞ്ഞുനോക്കിയിരുന്നില്ല.സംഭവം ശ്രദ്ധയിൽപെട്ട സൈദലവി ഉടൻതന്നെ സംസ്കരിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.സഹായത്തിന് സുഹൃത്ത് എഴുവൻതൊടി ഉസ്മാനെയും കൂടെ കൂട്ടി.ഏരുകുളത്തിന് സമീപം പഞ്ചായത്തിന്റെ ഭൂമിയിൽ കുഴിയെടുത്ത് സംസ്കരിക്കുകയായിരുന്നു.കോറ്റത്ത് ക്രസന്റ് റോഡിൽ താമസിക്കുന്ന സൈതലവി കടുവള്ളൂർ മൂന്നാംവാർഡിൽ മത്സരിച്ചാണ് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആനുകൂല്യങ്ങൾ വീട്ടുവാതിൽക്കൽ എത്തിച്ചുനൽകുന്ന സൈതലവി കുറഞ്ഞകാലം കൊണ്ടുതന്നെ ജനപ്രിയനായി മാറിയിരുന്നു.....
Accident

എടരിക്കോട്ട് ചരക്ക് ലോറിക്ക് പിറകിൽ മിനിലോറി ഇടിച്ച് അപകടം; മിനിലോറി ഡ്രൈവർ മരിച്ചു, സഹയാത്രികന് ഗുരുതര പരിക്ക്

കോട്ടക്കൽ: ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട് മമ്മാലിപ്പടിയിൽ ചരക്ക് ലോറിക്ക് പിറകിൽ മിനിലോറി ഇടിച്ച് അപകടം. അപകടത്തിൽ മിനി ലോറിയുടെ ഡ്രൈവർക്ക് ദാരുണാന്ത്യം. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. താനൂർ ചിറക്കൽ സ്വദേശി കൊന്നത്ത് ചന്ദ്രന്റെ മകൻ അഖിൽ (35) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേളാരി സ്വദേശി ഷാനിദിന് (17) പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. വണ്ടി ക്കുള്ളിൽ കുടുങ്ങിയ ഇരുവരെയും ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പുറത്തെടുത്തത്.പരിക്കേറ്റ ഷാനിദിനെ കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു....
Politics

ദാറുൽഹുദാ സിപിഎം സമരം; മുസ്ലിം ലീഗ് സംരക്ഷണ വലയം ഇന്ന്

തിരൂരങ്ങാടി : ചെമ്മാട് ദാറുല്‍ഹുദാ ഇസ്്ലാമിക് യൂനിവേഴ്‌സിറ്റിക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പ്രതിഷേധിച്ച് തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന സംരക്ഷണ വലയം ഇന്ന് ഓഗസ്റ്റ് 13 ന് ബുധനാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക് റാലി ദാറുല്‍ഹുദാ പരിസരത്ത് ആരംഭിച്ച് ചെമ്മാട് ടൗണില്‍ സമാപിക്കും. കുടിവെള്ളം മലിനമാകുന്നു, വയൽ മണ്ണിട്ട് നികത്തുന്നു എന്നിവ ആരോപിച്ചായിരുന്നു ദാറുൽ ഹുദക്കെതിരെയുള്ള സമരം. എന്നാൽ വിഷയത്തിൽ നിന്നും മാറി യുള്ള പ്രസംഗം വിമർശ നത്തിന് ഇടയാക്കിയിരുന്നു. സി പി എം സമരത്തിൽ വൈസ് ചാന്സലരും സമസ്ത നേതാവുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയെയും സ്ഥാപനത്തെയും രൂക്ഷമായി വിമർശി ച്ചിരുന്നു. ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. സി ഇബ്രാഹിം കുട്ടി, പരപ്പനങ്ങാടി നഗരസഭ കൗണ്സിലർ കൂടിയായ ടി കാർത്തികേയൻ എന്നിവരാണ് രൂക്ഷ വിമർ ശനം നടത്തിയിരുന്നത്. ഡോ...
Obituary

കൊടിഞ്ഞി പനക്കൽ മരക്കാരുട്ടി ഹാജി അന്തരിച്ചു

കൊടിഞ്ഞി: പൗര പ്രമുഖനും കോണ്ഗ്രസ് നേതാവുമായ കോറ്റത്തങ്ങാടി സ്വദേശി GMUP സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ പനക്കൽ ചേക്കു ഹാജി മകൻ മരക്കാരുട്ടി ഹാജി (77) അന്തരിച്ചു. മുൻ പഞ്ചായത്ത് മെമ്പറുംനന്നമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. ഭാര്യ: നഫീസമക്കൾ:അബ്ദുറസാഖ്,ഷെയ്ഖ് മുഹമ്മദ്,അൻവർ,റഹ്മത്ത്,ഹാജറ,താഹിറ.മരുമക്കൾ:ഷൗക്കത്ത് കാമ്പ്ര(ചെറുമുക്ക്),വി.വി അബ്ദുൽ മജീദ്(പന്താരങ്ങാടി), അബ്ദുറസാഖ് നഹ(ചെട്ടിപ്പടി),റുബീന പലേക്കോടൻ (തയ്യാല),ഫൗസിയ(വേങ്ങര),മുനീറ (പറമ്പിൽപീടിക)സഹോദരങ്ങൾ:നഫീസ,ആയിഷ, മുഹമ്മദ് കുട്ടി,പരേതരായ ബീരാൻകുട്ടിഹാജി,പരേതയായ പാത്തുമ്മു,കുഞ്ഞിപ്പാത്തുട്ടി.ജനാസ നിസ്കാരം ബുധൻ കാലത്ത് 11മണിക്ക് കൊടിഞ്ഞിപ്പള്ളിയിൽ. ആർ എസ് പി മുൻ ജില്ലാ സെക്രട്ടറി പരേതനായ പനക്കൽ ബീരാൻ കുട്ടി ഹാജി, മുഹമ്മദ് കുട്ടി എന്നിവർ സഹോദരന്മാർ ആണ്....
Malappuram

പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചെന്ന് കരുതിയ സംഭവത്തില്‍ ട്വിസ്റ്റ് ; വീട്ടുടമ അറസ്റ്റില്‍

തിരൂര്‍: ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചെന്ന് കരുതിയ സംഭവത്തില്‍ ട്വിസ്റ്റ്. പൊലീസ് അന്വേഷണത്തില്‍ വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്ക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് തെളിഞ്ഞു. ഇതോടെ വീട്ടുടമ തിരൂര്‍ തെക്കന്‍കുറ്റൂര്‍ മുക്കിലപ്പീടിക അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ധീഖിനെ (34) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് ഓട്ടോ ഡ്രൈവറായ സിദ്ധീഖിന്റെ വീട് കത്തിനശിച്ചത്. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനിട്ട് കുടുംബം പുറത്ത് പോയതാണ് അപകട കാരണമായത് എന്നായിരുന്നു പ്രാഥമിക നിഗമനം. വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരിസരവാസികളും നാട്ടുകാരും ചേര്‍ന്ന് കിണറുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. തിരൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്...
Malappuram

വിവാദങ്ങൾക്കിടയിലും ദേശീയ അംഗീകാര നിറവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി

തിരുരങ്ങാടി : പരിമിതികൾക്കും വിവാദങ്ങൾക്കും ഇടയിൽ നേട്ടത്തിന്റെ നെറുകയിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി. തിരുരങ്ങാടി നാഷനൽ ക്വാളി റ്റി അഷുറൻസ് സ്റ്റാൻഡേഡ് (എൻക്യുഎഎസ്) പ്രകാരം ദേശീയതല അംഗീകാരം നേടി താലൂക്ക് ആശുപത്രി. ജില്ലയിൽ എൻക്യുഎഎസ് നേടുന്ന ആദ്യ താലൂക്ക് ആശുപത്രിയാണ് തിരുരങ്ങാടി. എൻക്യുഎഎസ് നിലവാര പ്രകാരം 92 ശതമാനം മാർക്ക് നേടിയാണ് ആശുപ്രതി ദേശീയതലത്തിൽ അംഗീകാരം നേടിയത്. 2024 നവംബറിലാണ് സംസ്ഥാന അസസ്മെന്റിൽ 88 ശതമാനം മാർക്ക് നേടി ആശുപത്രി ദേശീയതലത്തിലേക്ക് പ്രവേശനം നേടിയത്. ഈ വർഷം മേയിലാണ് ദേശീയ അസസ്മെന്റ് നടന്നത്. മൂന്നു തല അസസ്മെന്റ് കഴി ഞ്ഞാണ് ദേശീയതലത്തിലേക്ക് പ്രവേശിക്കുന്നത്.1. ആശുപത്രിയിലെതന്നെ,ക്വാളിറ്റി കമ്മിറ്റി നത്തുന്ന സ്വയം പരിശോധന.2. സ്വയം പരിശോധനയുടെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാതല അസസ്മെന്റ്. 3. ജില്ലാ തല, അസസ്മെന്‍റ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ സംസ്...
Local news

ദാറുല്‍ഹുദായിലേക്ക് സിപിഎം മാര്‍ച്ച് ; സമരങ്ങളെ വര്‍ഗീയവത്കരിക്കരുതെന്ന് പി ഡി പി

തിരൂരങ്ങാടി : നഗരസഭ പരിതിയില്‍ വ്യാപകമായി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ വിവിധ ഇടങ്ങളില്‍ കൃഷിയിടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നതിന് നഗരസഭയുടെയും ചില ഉദ്യോഗസ്ഥന്മാരുടെ യും മൗന അനുവാദം ഒന്ന് കൊണ്ട് മാത്രമാണ് എന്ന് പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് വ്യാപകമായി മാലിന്യം പരിസര വാസികളിടെ കിണറുകളിലേക്ക് എത്തി അത് ശാസ്ത്രീയമായി തെളിഞ്ഞിട്ടും വിഷയം ഗൗരവത്തില്‍ എടുക്കാത്ത ഉദ്യോഗസ്ഥ മൗനം അപകടമെന്നും മതസ്ഥാപനം ആയാലും ആതുരാലയം ആയാലും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇത്തരം വിഷങ്ങളില്‍ സമരം ചെയ്യുന്നവരെ അപകിര്‍ത്തിപെടുത്തി വിഷയം വര്‍ഗിയവത്കരിക്കാന്‍ ശ്രമിക്കുന്നത് നഗരസഭയുടെ പരാജയം മറച്ചു വെച്ച് വിഷയം ആളി കത്തി ക്കാന്‍ ആണ് ചിലര്‍ ശ്രമിക്കുന്നതായും ഇത് കൂടുതല്‍ അപകടത്തിലേക്ക് പോകുമെന്നും പിഡിപി മുന്‍സിപ്പല്‍ കമ്മറ്റിക്ക് വേണ്ടി...
Local news

അറബിക് അധ്യാപകർക്ക് ഐ.ടി. ശിൽപശാല സംഘടിപ്പിച്ചു

പരപ്പനങ്ങാടി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പരപ്പനങ്ങാടി സബ്ജില്ല കമ്മിറ്റി ‘മാറിയ പാഠപുസ്തകവും മാറേണ്ട അധ്യാപകരും’ എന്ന വിഷയത്തെ ആസ്പദമാക്കി സബ്ജില്ലയിലെ അറബിക് അധ്യാപകർക്ക് വേണ്ടി ഐ.ടി. ശിൽപശാല സംഘടിപ്പിച്ചു. പാഠപുസ്തകങ്ങളിൽ വന്ന മാറ്റങ്ങൾക്ക് അനുസരിച്ച് അധ്യാപകരുടെ അധ്യാപനരീതിയും സാങ്കേതിക പ്രാപ്തിയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശിൽപശാലയിൽ, സ്കൂളിന് അവധിയായിട്ടും നിരവധി അധ്യാപകർ ആവേശത്തോടെ പങ്കെടുത്തു. പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകി, പുതിയ പാഠ്യപദ്ധതിയുടെ അധ്യാപനത്തിൽ സാങ്കേതിക വിദ്യയെ ഫലപ്രദമായി വിനിയോഗിക്കുന്ന മാർഗങ്ങൾ, ഓൺലൈൻ ഉപകരണങ്ങൾ, ഡിജിറ്റൽ കണ്ടന്റ് സൃഷ്ടി, ക്ലാസ്റൂം മാനേജ്മെന്റ് സോഫ്റ്റ്‌വെയർ മുതലായ വിഷയങ്ങളിൽ പരിശീലനം നൽകി. അധ്യാപകർക്ക് കൈകൊണ്ടു ചെയ്യാവുന്ന രീതിയിൽ ക്ലാസ്‌റൂം അധ്യാപനം നവീകരിക്കുന്നതിന് ആവശ്യമായ മാതൃകാപരമായ അവതരണങ്ങളും നടത്തി. പ...
Local news

തിരൂരങ്ങാടി ഓറിയൻ്റലിൽ അറബിക് ക്ലബ്ബും അറബിക് ടൈപ്പിംഗ് പദ്ധതിയും ആരംഭിച്ചു

തിരൂരങ്ങാടി : ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ അറബിക് ഭാഷാ പഠനത്തിന് പുതുചൈതന്യം നൽകുന്നതിനായി, അറബിക് ക്ലബ്ബ് രൂപീകരിക്കുകയും അറബിക് ടൈപ്പിംഗ് പരിശീലന പദ്ധതി ആരംഭിക്കുകയും ചെയ്തു. സ്കൂൾ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി ഡോ. ടി.ടി.റിസ്‌വാൻ നിർവഹിച്ചു. വിദ്യാർത്ഥികളിൽ അറബിക് ഭാഷാപ്രാവീണ്യം വളർത്തുകയും, സാങ്കേതിക വിദ്യയുടെ സഹായത്തോടെ അറബിക് എഴുത്ത് കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ക്ലബ്ബിന്റെയും ടൈപ്പിംഗ് പദ്ധതിയുടെയും ലക്ഷ്യം. ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ കൊടിയത്തൂർ മുഖ്യ പ്രഭാഷണം നടത്തി. ഡിജിറ്റൽ കാലഘട്ടത്തിൽ ഭാഷയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾ സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടണമെന്നും അറബിക് ടൈപ്പിംഗ് വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യതകൾ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.പി.അലവി മാസ്റ്...
Other

മന്ത്രി വരുന്നു… താലൂക്ക് ആശുപത്രി റോഡിന് ശാപമോക്ഷം

തിരൂരങ്ങാടി : ഏറെക്കാലമായി തകർന്നു കിടക്കുന്ന താലൂക്ക് ആശുപത്രി റോഡ് നന്നാക്കി. ആശുപത്രിയുടെ പ്രധാന വഴിയിലെ റോഡണ് ഇന്ന് രാത്രി അടിയന്തി രമായി നന്നാക്കിയത്. റോഡിലെ ടാർ പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. കഴിഞ്ഞ വർഷം നന്നാക്കാൻ നഗരസഭ ഫണ്ട് വെച്ചിരുന്നെങ്കിലും പ്രവൃത്തി നടന്നില്ല. രോഗികളെയും കൊണ്ട് വാഹന ത്തിലും ആംബുലൻസിലും വരുമ്പോൾ കുഴിയിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകാൻ കാരണമാകുന്നു. നിരവധി തവണ അധികൃതരെ പരിഹാരം ഉണ്ടായിട്ടില്ല. ഇന്ന് രാത്രി പെട്ടെന്നാണ് പ്രവൃത്തി ആരംഭിച്ചത്. മന്ത്രി വീണ ജോർജ് വിവിധ പദ്ധതികൾ ഉദ്‌ഘാടനം ചെയ്യാനായി ചൊവ്വാഴ്ച താലൂക്ക് ആശുപത്രിയിൽ വരുന്നുണ്ട്. ഇതേ തുടർന്നാണ് റോഡ് നന്നാക്കിയത് എന്നാണ് അറിയുന്നത്. കാലങ്ങളായി നാട്ടുകാർ മുറവിളി കൂട്ടിയിട്ടും നടക്കാത്തത് മന്ത്രിയുടെ ഒറ്റ വരവോടെ പരിഹാരമായി എന്നതാണ് നാട്ടുകാർ ആശ്വാസത്തോടെ പറയുന്നത്....
Local news, Malappuram

മമ്മാലിപ്പടി കുളമ്പിൽ പാറ റോഡിൽ കൽപകഞ്ചേരി പോലീസ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

മമ്മാലിപ്പടി : പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ മമ്മാലിപ്പടി കുളമ്പിൽ പാറ റോഡിൽ കല്പകഞ്ചേരി പോലീസ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ക്യാമറകളുടെ ഉദ്ഘാടനം കൽപകഞ്ചേരി എസ്ഐ ദാസ്, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡണ്ട് ഷംസു പുതുമയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പറും, സാമൂഹിക സാംസ്കാരിക നേതാക്കന്മാരും,നാട്ടുകാരും പങ്കെടുത്തു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കണ്ടുപിടിക്കുന്നതിനും അനധികൃത വാഹന പാർക്കിങ്ങുകൾ കണ്ടുപിടിക്കുന്നതിനും വേണ്ടിയാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ലഹരി വിപത്തിനെതിരെ കല്പകഞ്ചേരി പോലീസ് പെട്രോളിങ്ങും നിരീക്ഷണങ്ങളും ശക്തിപ്പെടുത്തും എന്ന് എസ് ഐ പറഞ്ഞു.വൈകുന്നേരങ്ങളിൽ ലഹരി മാഫിയയുടെ പിടിയിൽ അമർന്ന സ്ഥലങ്ങളിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്....
Malappuram

ദാറുല്‍ ഹുദയെ എന്ത് വില കൊടുത്തും സംരക്ഷിക്കും ; പ്രക്ഷോഭത്തിലൂടെ വ്യക്തമായത് സിപിഎമ്മിന്റെ മനസിലിരുപ്പ് ; മുസ്ലിം ലീഗ്

മലപ്പുറം: ദേശീയ തലത്തില്‍ ശ്രദ്ധേയമായ ചെമ്മാട് ദാറുല്‍ ഹുദാ സര്‍വകലാശാലയ്ക്കെതിരെ നടത്തിയ പ്രക്ഷോഭത്തിലൂടെ സിപിഐഎമ്മിന്റെ മനസ്സിലിരുപ്പ് സമൂഹത്തിന് വ്യക്തമായതായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ. എന്ത് വിലകൊടുത്തും ദാറുല്‍ഹുദയെ മുസ്ലിം ലീഗ് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി സ്വകാര്യ വ്യക്തികളുടെ കച്ചവടസ്ഥാപനങ്ങള്‍ നിലംനികത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ അവയ്ക്കു നേരെ കണ്ണടയ്ക്കുകയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ മുസ്ലിം സാംസ്‌കാരിക സ്ഥാപനത്തിന് നേരെ പ്രക്ഷോഭം നടത്തുകയും ചെയ്യുന്നതിലൂടെ കേരളത്തില്‍ ആര്‍എസ്എസിന്റെയും ബജ്റംഗ്ദളിന്റെയും ആവശ്യമില്ലെന്ന് സിപിഐഎം തെളിയിച്ചിരിക്കുന്നു. എന്തുവിലകൊടുത്തും ദാറുല്‍ഹുദയെ മുസ്ലിം ലീഗ് സംരക്ഷിക്കുമെന്നും പി അബ്ദുല്‍ഹമീദ് പറഞ്ഞു. ദാറുല്‍ഹുദക്കെതിരായ ഏതു നീക്കത്തെയും ചെറുത്തുതോല്‍പിക്കും. ഇത്തരം ഇ...
Other

താലൂക്ക് ആശുപത്രിയിൽ മലിനജല സംസ്കരണ പ്ലാന്റ് നാളെ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ എൻ എച് എം ന്റെയും നഗരസഭയുടെയും സംയുക്ത പദ്ധതിയായ മലിന ജല സംസ്കരണ പ്ലാന്റിന്റെയും, 360 ഡിഗ്രി മെറ്റ ബൊളീക് കെയർ സെന്ററിന്റെയും, കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെയും ഉത്ഘാടനങ്ങൾ നാളെ (ചൊവ്വ) ഉച്ചക്ക് 12.00 മണിക്ക് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നാടിന് സമർപ്പിക്കും. ആശുപത്രിയിലെ മലിന ജലം സംസ്കരിക്കുന്നതിന് വേണ്ടി നിർമിച്ചതാണ് പ്ലാന്റ്. ജീവിത ശൈലി രോഗ പരിശോധനക്ക് ഉള്ളതാണ് 360 ഡിഗ്രി മെറ്റ ബൊളീക് കെയർ സെന്റർ. വിലക്കുറവിൽ മരുന്ന് ലഭിക്കുന്നതിന് വേണ്ടിയുള്ളതാണ് കാരുണ്യ ഫാർമസി. ഉദ്‌ഘാടന ചടങ്ങിൽ അബ്ദുസ്സമദ് സമദാനി എംപി, കെ പി എ മജീദ് എം എൽ എ, നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ്‌ കുട്ടി, ഡി എം ഒ. ഡോ:രേണുക, ഡി പി എം ഡോ: അനൂപ് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും....
error: Content is protected !!