Friday, July 31

Tag: Malappuram

സപ്ലിമെന്ററി പരീക്ഷ എഴുതാനെത്തിയ മുന്‍ വിദ്യാര്‍ത്ഥി നാല് വിദ്യാര്‍ത്ഥികളെ കുത്തി
Malappuram

സപ്ലിമെന്ററി പരീക്ഷ എഴുതാനെത്തിയ മുന്‍ വിദ്യാര്‍ത്ഥി നാല് വിദ്യാര്‍ത്ഥികളെ കുത്തി

കാടാമ്പുഴ: സപ്ലിമെന്ററി പരീക്ഷ എഴുതാനെത്തിയ മുന്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മരവട്ടം ഗ്രേസ് വാലി കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കോളേജിനു സമീപമായിരുന്നു സംഭവം. ബി.ബി.എ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. അക്രമം അഴിച്ചുവിട്ട മുന്‍ വിദ്യാര്‍ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുന്‍ വൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവര്‍ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. കാടാമ്പുഴ പൊലീസ് അന്വേഷണമാരംഭിച്ചു....
Breaking news

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു, നിരവധി പേർക്ക് പരിക്ക്

തിരൂർ : ബിപി അങ്ങാടി യാഹൂം തങ്ങൾ നേർച്ചക്കിടെ ആനയിടഞ്ഞു. ഒരാളെ തുമ്പിക്കയ്യിൽ തൂക്കിയെറിഞ്ഞു. ആളുകൾ ഭയന്ന് ഓടുന്നതിനിടയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. പോത്തന്നൂരിൽ നിന്നുള്ള വരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആന ഇടഞ്ഞത്. 5 ആനകൾ അണി നിരന്നിരുന്നു. ഇതിൽ നടുവിൽ ഉണ്ടായിരുന്ന ആന പെട്ടെന്ന് ഇടഞ്ഞു മുമ്പിലേക്ക് കയറുകയായിരുന്നു. മുമ്പിൽ പെട്ട ഒരാളെ കാലിൽ തുമ്പിക്കൈ ചുറ്റി തൂക്കിയെറിഞ്ഞു. മുമ്പോട്ട് വീണ്ടും വന്നതോടെ ആളുകൾ ചിതറിയോടി. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരങ്ങൾ ഉണ്ടായിരുന്നു. പലർക്കും വീണു പരിക്കേറ്റു. പിന്നീട് പാപ്പാൻ ഇടപെട്ട് തളക്കുകയായിരുന്നു.. https://www.facebook.com/share/v/12KDNiDz4zL/...
Malappuram

നിലമ്പൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമണം ; പിവി അന്‍വറിന് ജാമ്യം

നിലമ്പൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളി. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പി വി അന്‍വറിന്റെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. പി വി അന്‍വര്‍ ഉള്‍പ്പടെ 11 ഓളം പേര്‍ക്...
Malappuram

ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഓട്ടോമാറ്റിക് ക്ലോസറ്റ് മൂന്ന് മാസത്തിനുള്ള പ്രവര്‍ത്തനരഹിതമായി ; കമ്പനിയെ അറിയിച്ചിട്ടും പരിഹാരമായില്ല ; ക്ലോസറ്റിന്റെ വിലയും നഷ്ടപരിഹാരമായി 150,000 രൂപയും കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഓട്ടോമാറ്റിക് ക്ലോസറ്റ് മൂന്ന് മാസത്തിനുള്ള പ്രവര്‍ത്തനരഹിതമായി പ്രശ്‌നം പരിഹരിക്കാതെ ഉപഭോക്താവിനെ വലച്ച കമ്പനിക്കെതിരെ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഓട്ടോമാറ്റിക് റിമോട്ട് കണ്‍ട്രോള്‍ ക്ലോസറ്റിന്റെ വില 2,65,100 രൂപയും നഷ്ടപരിഹാരമായി 1,50,000 രൂപയും നല്‍കാന്‍ കമ്പനിക്കെതിരെ കമ്മീഷന്‍ വിധിച്ചു. തിരൂര്‍ തൃപ്രങ്ങോട് സ്വദേശി രാഘവന്‍ നായര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന മകനു വേണ്ടിയാണ് പരാതിക്കാരന്‍ റിമോട്ട് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലോസറ്റ് സ്ഥാപിച്ചത്. എല്ലാ തരത്തിലുള്ള സേവനവും കാലതാമസമില്ലാതെ ചെയ്തു നല്‍കുമെന്ന ഉറപ്പിലാണ് ക്ലോസറ്റ് വാങ്ങി സ്ഥാപിച്ചത്. മൂന്നു മാസത്തിനുള്ളില്‍ തന്നെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിട്ടു. പരാതി നല്‍കിയതിനെ തുടര്‍ന്നു നന്നാക്കി നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീടും പ...
Other

ഫീൽഡ് സന്ദർശനത്തിനിടെ കണ്ടത് ആത്മഹത്യക്ക് ശ്രമിക്കുന്ന വയോധികനെ; താനൂരിൽ ജീവൻരക്ഷാ പ്രവർത്തനം നടത്തി ആരോഗ്യപ്രവർത്തകർ

താനൂർ : ജില്ലയില്‍ നൂറുദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി ആരോഗ്യ പ്രവര്‍ത്തകര്‍. ആത്മഹത്യാ ശ്രമത്തില്‍ നിന്നാണ് വയോധികനെ രക്ഷപ്പെടുത്തി പരിരക്ഷ ഉറപ്പാക്കിയത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും വീട് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ വൃത്തിയാക്കുകയും തകരാറിലായ വൈദ്യുതി സംവിധാനം ശരിയാക്കി നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ മക്കളേയും മറ്റു ബന്ധുക്കളേയും വിവരമറിയിക്കുകയും അദ്ദേഹത്തെ സാന്ത്വനിപ്പിക്കുകയും ചെയ്തു. മാതൃകാപരമായ പ്രവര്‍ത്തനം നടത്തി ജീവന്‍ രക്ഷിച്ച മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സാധാരണ പോലെയാണ് താനൂര്‍ സമൂഹികാരോരോഗ്യ കേന്ദ്രത്തില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് രമ്യ, സനല്‍ എസ്, എംഎല്‍എസ്പി ഹാജറ പി.കെ, ആശാവര്‍ക്കര്‍ തെ...
Malappuram

മലപ്പുറം ഡിപ്പോയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. ബഡ്ജറ്റ് ടൂറിസം യാത്രകള്‍ സംഘടിപ്പിക്കുന്നു

മലപ്പുറം : കെ.എസ്.ആര്‍.ടി.സി.യുടെ ബഡ്ജറ്റ് ടൂറിസം സെല്‍ മലപ്പുറം ഡിപ്പോയില്‍ നിന്നും ജനുവരി രണ്ടു മുതല്‍ 26 വരെ മിതമായ നിരക്കില്‍ യാത്രകള്‍ സംഘടിപ്പിക്കുന്നു. രണ്ടു ദിവസം വരെ നീണ്ടു നില്‍ക്കുന്ന് യാത്രകളാണ് ഉണ്ടാവുക. തിയതിയും സ്ഥലവും തുകയും ചുവടെ പറയും പ്രകാരമാണ്. ജനുവരി ഒന്നിന് നാലുമണിക്ക് ആലപ്പുഴ ഹൗസ്‌ബോട്ട് യാത്ര (1790), രണ്ടിന് രാവിലെ അഞ്ചുമണിക്ക് നെല്ലിയാമ്പതി (830), മൂന്നിന് രാത്രി ഒമ്പതുമണിക്ക് മറയൂര്‍-കാന്തല്ലൂര്‍-മൂന്നാര്‍ (2860), നാലിന് രാവിലെ അഞ്ചുമണിക്ക് നെല്ലിയാമ്പതി (830), അഞ്ചിന് രാവിലെ നാലുമണിക്ക് വയനാട്-പൂപ്പൊലി (600), നാലുമണിക്ക് ആതിരപ്പിള്ളി- വാഴച്ചാല്‍-മലക്കപ്പാറ (920), 10ന് രാവിലെ ഒമ്പതുമണിക്ക് വാഗമണ്‍-അഞ്ചുരുളി-രാമക്കല്‍മേട്-ചതുരംഗപ്പാറ(3420), 11ന് രാവിലെ അഞ്ചുമണിക്ക് നെല്ലിയാമ്പതി (830), രാവിലെ എട്ടുമണിക്ക് നെഫ്റ്റിറ്റി ക്രൂയിസ് ഷിപ്പ് യാത്ര (3870), 2ന് രാവിലെ നാ...
Malappuram

വി പി അനില്‍ സിപിഐഎം ജില്ലാ സെക്രട്ടറി

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു. താനൂരില്‍ നടക്കുന്ന ജില്ലാ സമ്മേളനമാണ് ഇ എന്‍ മോഹന്‍ദാസിന് പകരം വി പി അനിലിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ചെയര്‍മാനുമാണ്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്നു. കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സഹകരണ കണ്‍സോര്‍ഷ്യം പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിയാന്‍ നിലവിലെ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് തയ്യാറായതോടെയാണ് പുത...
Other

സംസ്ഥാന കലോത്സവം; സ്വർണ കപ്പിന് ജില്ലയിൽ സ്വീകരണം നൽകി

മലപ്പുറം : ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥാന കലോത്സവത്തിന്റെ സ്വർണ കപ്പിന് ജില്ലയിൽ സ്വീകരണം നൽകി. കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരത്തെക്ക് ഘോഷ യാത്രയായി കൊണ്ട് പോകുന്നതിനിടയിലാണ് ഇന്ന് ജില്ലയിൽ സ്വർണക്കപ്പ് എത്തിയത്.. ജില്ലാ അതിർത്തി യായ AMLPS ചെലേമ്പ്ര യിൽ വെച്ച് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്‌ കുമാരിൽ നിന്ന് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ രമേശ്‌ കുമാർ ഏറ്റുവാങ്ങി. കോട്ടക്കൽ രാജസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സ്വീകരണത്തിൽമലപ്പുറം വിദ്യാഭ്യാസ ഉപ ഡയരക്ടർ രമേശ്‌ കുമാർ പരീക്ഷ ഭവൻ ജോ കമ്മീഷണർ ഡോ ഗിരീഷ് ചോലയിൽ, മലപ്പുറം DEO ഗീത കുമാരി, മലപ്പുറം AEO സന്തോഷ് കുമാർ, അരീക്കോട് AEO ജോസ്മി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ സ്വാഗതവും AKM HSS കൊട്ടൂരിലെ ഹെഡ് മിസ്ട്രെസ് സൈബുന്നീസ ടീച്ചർ നന്ദിയും പറഞ്ഞു. ജില്ലാ അതിർത്തി യായ തിരുവേഗപ്പുര u...
Politics

യുഡിഎഫ് ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നു: എ വിജയരാഘവൻ

താനൂർ : കോൺഗ്രസ് പൂർണമായും വർഗീയതയ്ക്ക് കീഴടങ്ങിയതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവൻ പറഞ്ഞു. സിപി എം ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്നത് വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ടയാണ്. അതിന് എല്ലാ വർഗീയതയെയും ഒപ്പം കൂട്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി ഉണ്ടാക്കി. വിമോചന സമര കാലത്തിന് സമാന സാഹചര്യമാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയുടെ വലിപ്പം കൂട്ടാനാണ് ശ്രമം. ഇടതുപക്ഷത്തെ നേരിടാനുള്ള മെച്ചപ്പെട്ട ആശയ ഘടന കോൺഗ്രസിനില്ല. മൂല്യബോധം നഷ്ടമായ നേതൃത്വമാണ് അതിനെ നയിക്കുന്നത്. അതിനാൽ വർഗീയ, ജാതീയ ഘടകങ്ങളെ ഉപയോഗിക്കുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിനെ ഇടതുപക്ഷ വേട്ടയ്ക്ക് ഉപയോഗിക്കുന്നു. കമ്മ്യൂണിസ്റ്റ് അടിത്തറ തകർത്ത് പുരോഗമന ആശയങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വർഗീയതയെ ഉപയോഗിക്കുന്നു. ഓരോ മനുഷ്യനെയും കുടുംബ...
Malappuram

ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി ; റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം

മലപ്പുറം : നിയോജക മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതികള്‍ വഴിയും മറ്റും തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ അവലോകന യോഗത്തില്‍ തീരുമാനം. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മണ്ഡല അവലോകന യോഗം പി. ഉബൈദുള്ള എം.എല്‍. എ. ഉദ്ഘാടനം ചെയ്തു. ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതികള്‍, എം.എല്‍ എയുടെ മണ്ഡലം ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവയില്‍ നിന്നും നടപ്പാക്കി വരുന്ന റോഡുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ , പാസഞ്ചര്‍ ലോഞ്ചുകള്‍, മിനി മാസ്റ്റ് ലൈറ്റുകള്‍ , മലപ്പുറം ടൗണ്‍ സൗന്ദര്യവല്‍ക്കരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ പുരോഗതികള്‍ യോഗം വിലയിരുത്തി. വിവിധ പദ്ധതികളുടെ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കുവാനും ഭരണാനുമതി നല്‍കുവാനും ടെണ്ടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാനും എം.എല്‍.എ നിര്‍ദേശം നല്‍കി. യോഗത്തില്‍ മലപ്പുറം ബ്ലോക്ക് പ്രസിഡന...
Malappuram

ജുമാ നിസ്ക്കാരത്തിന് പള്ളിയിൽ പോകാൻ റോ‍ഡ് മുറിച്ചുകടക്കവെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

മുക്കം: മുക്കത്ത് പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. മുക്കം ഗോതമ്പ്‌ റോഡ് സ്വദേശിനി പാറമ്മല്‍ നഫീസയാണ് (71) മരിച്ചത്. എടവണ്ണ- കൊയിലാണ്ടി സംസ്ഥന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ് റോഡില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ജുമാ നിസ്ക്കാരത്തിന് പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കവെ മുക്കം ഭാഗത്ത് നിന്ന് വന്ന കാറ് വയോധികയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ അതേ കാറില്‍ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Malappuram

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു; കുടുംബ പ്രശ്‌നമെന്ന് സൂചന

തിരൂര്‍ : തിരൂര്‍ മംഗലത്ത് യുവാവിന് പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം ആശാന്‍പടി കോതപ്പറമ്പ് കുപ്പന്റെ പുരക്കല്‍ അഷ്‌കറിനാണ് വെട്ടേറ്റത്. വെട്ടേറ്റ അഷ്‌കര്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണ്. മംഗലം ആശാന്‍ പടിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. തലയ്ക്കും കൈകള്‍ക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്....
Malappuram

യുവതയുടെ രക്തദാനം ; ഈ വർഷവും ഡിവൈഎഫ്ഐ ഒന്നാമത്

മലപ്പുറം : ഏറ്റവും കൂടുതൽ തവണ രക്തദാനം നടത്തിയ യുവജന സംഘടനക്കുള്ള അവാർഡ് ഈ വർഷവും ഡിവൈഎഫ്ഐ മലപ്പുറം ജില്ലാകമ്മിറ്റി സ്വന്തമാക്കി. വിവിധ യൂണിറ്റുകൾ കേന്ദ്രീകരിച്ചും ബ്ലഡ് ബാങ്കിൽ നേരിട്ടു നടത്തിയ ക്യാമ്പെയ്നിംഗിലൂടെയാണ് ഈ നേട്ടം കൈവരിച്ചത് ബ്ലഡ്‌ ബാങ്കിൽ നടന്ന ചടങ്ങിൽ ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ സാലിം ന്റെ കയ്യിൽ നിന്നും ഡിവൈഎഫ്ഐ നേതാക്കളായ ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്, പ്രസിഡണ്ട്‌ പി ഷബീർ, സംസ്ഥാന കമ്മിറ്റി അംഗം കെ പി അനീഷ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ എം ഷഫീഖ്, ബ്ലോക്ക്‌ സെക്രട്ടറി ഇ ഷിജിൽ, പ്രസിഡണ്ട്‌ എം ഷാഹിദ്, ട്രഷറർ കെ ടി ജിജീഷ്, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ ഹരിമോൻ എന്നിവർ പങ്കെടുത്തു....
Malappuram

കോവിഡ് നെഗറ്റിവ് ആയിട്ടും കോവിഡ് ചികിത്സ നടത്തി : അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്റെ വിധി

മലപ്പുറം : കോവിഡ് നെഗറ്റിവാണെന്ന വിവരം മറച്ചുവെച്ച് കോവിഡ് ചികിത്സ നടത്തിയതിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഊര്‍ങ്ങാട്ടിരിയിലെ കക്കാടംപൊയില്‍ മാടമ്പിള്ളിക്കുന്നേല്‍ സോജി റനി എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്ത കമ്മീഷന്റെ വിധി. 2021 മെയ് 26ന് ചില ആരോഗ്യപ്രശ്‌നങ്ങളുമായാണ് പരാതിക്കാരി ഭര്‍ത്താവിനോടൊപ്പമെത്തി ആശുപത്രിയില്‍ ചികിത്സ തേടിയത്. ഉടന്‍തന്നെ ആന്റിജന്‍ ടെസ്റ്റ് നടത്തി. ഫലം ഇന്‍ഡിറ്റര്‍മിനേറ്റഡ് എന്നായിരുന്നു. കോവിഡ് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകാത്ത സ്ഥിതിക്ക് ഉടന്‍തന്നെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി. ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും രോഗിയായ പരാതിക്കാരിയെ അറിയിച്ചില്ല. അതിതീവ്രപരിചരണ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട പരാതിക്കാരിക്ക് ഭര്‍ത്താവുമായോ ...
Local news

ലയണ്‍സ് ക്ലബ് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെക്ക് സ്മാര്‍ട്ട് ടെലിവിഷന്‍ നല്‍കി

തിരൂരങ്ങാടി : ലയണ്‍സ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെക്ക് സ്മാര്‍ട്ട് ടെലിവിഷന്‍ നല്‍കി. കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന നൂറ് കണക്കിന് രോഗികളുടെയും സഹായികളുടെ മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പ് സമയത്തേ മുഷിപ്പ് മാറാന്‍ ടിവി വളരേയധികം ആശ്വാസമായി. ലയണ്‍സ് ക്ലബ് തിരുരങ്ങാടി പ്രസിഡന്റ് സിദ്ധീഖ് എംപി, സെക്രട്ടറി ഷാജു കെടി, ട്രഷറര്‍ അബ്ദുല്‍ അമര്‍, മുന്‍ പ്രസിഡന്റുമാരായ സിദ്ധീഖ് പനക്കല്‍, ഡോ. സ്മിതാ അനി എന്നിവര്‍ ചേര്‍ന്ന് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തസ്ലീനാ ഷാജി പാലക്കാട്ടിന് ടിവി കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് തസലീനാ ഷാജി പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗം സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വികെ ഷമീന, കുടുംബാരോഗ്യ കേന്ദ്...
Malappuram

ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ വീണ നാല് വയസുകാരന് രക്ഷകനായി ലൈഫ് ഗാര്‍ഡ്

മലപ്പുറം : നിലമ്പൂര്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ കുടുംബത്തോടൊപ്പം എത്തിയ നാല് വയസുകാരന്‍ വീണതിന് പിന്നാലെ രക്ഷകനായി ടൂറിസം വകുപ്പിന്റെ ലൈഫ് ഗാര്‍ഡ്. അവധി ദിനത്തില്‍ വെള്ളച്ചാട്ടം കാണാന്‍ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമെത്തിയ നാല് വയസുകാരനാണ് വെള്ളത്തില്‍ വീണത്. കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ തന്നെ ലൈഫ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടതിനാല്‍ ഉടനെ രക്ഷിക്കാനായി. ടൂറിസം വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡ് സുഹൈല്‍ മഠത്തില്‍ ആണ് രക്ഷകനായത്. കുട്ടിയുടെ കുടുംബവും മറ്റ് വിനോദ സഞ്ചാരികളും ലൈഫ് ഗാര്‍ഡുമാരെ അഭിനന്ദിച്ചു....
Malappuram

പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം മലപ്പുറം ജില്ലാ പഞ്ചായത്തിന്

മലപ്പുറം : 2024-25 വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ 44.07 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് സംസ്ഥാനതലത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനത്ത്. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയത്. 2025-26 വാര്‍ഷിക പദ്ധതി രൂപീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും അടിയന്തിരമായി സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു....
Malappuram

ദേശീയ ഉപഭോക്തൃ ദിനാചരണം നടത്തി

മലപ്പുറം : മാറി വരുന്ന ഉപഭോക്തൃവിപണിക്കനുസരിച്ച് ഉപഭോക്തൃ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. ജില്ലാ ഉപഭോക്തൃ കമ്മീഷന്റെയും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന ദേശീയ ഉപഭോക്തൃദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ പ്രസിഡന്റ് കെ.മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. കമ്മീഷന്‍ അംഗം സി.വി. മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. കമ്മിഷന്‍ അംഗം പ്രീതി ശിവരാമന്‍, പ്രസ്സ് ക്ലബ് സെക്രട്ടറി വി.പി. നാസര്‍, തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി പ്രസിഡന്റ് ടി.ടി. അബ്ദുള്‍ റഷീദ്, മേലാറ്റൂര്‍ കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റ് പി.കുഞ്ഞു എന്ന മാനു എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷാജി എ.ടി. സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി. അബ്ദുറഹിമാന്‍ നന്ദ...
Malappuram

മണ്‍മറഞ്ഞ പ്രമുഖരെ അനുസ്മരിച്ച് ‘മലപ്പുറം പെരുമ’

മലപ്പുറം : മലപ്പുറത്തിന്റെ പൈതൃകവും പെരുമയും വിശകലനം ചെയ്ത്, മണ്‍മറഞ്ഞ പ്രമുഖരായ മലപ്പുറത്തുകാരെ അനുസ്മരിച്ച് 'മലപ്പുറം പെരുമ'. മില്‍മ മലപ്പുറം ഡയറിയുടേയും മില്‍ക്ക് പൗഡര്‍ ഫാക്ടറിയുടേയും ഉദ്ഘാടനത്തോടനുബന്ധിച്ച് മൂര്‍ക്കനാട്ടെ മില്‍മ ഡയറി കാമ്പസില്‍ നടന്ന 'മലപ്പുറം പെരുമ' തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി അധ്യക്ഷത വഹിച്ചു, ഇഎംഎസിനെ മകള്‍ ഇ.എം.രാധയും പാണക്കാട് സയ്യിദ് പൂക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റും മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രനുമായ മുനവറലി ശിഹാബ് തങ്ങളും കോട്ടക്കല്‍ ആര്യവൈദ്യശാല മുന്‍ മാനേജിംഗ് ട്രസ്റ്റി പത്മഭൂഷണ്‍ ഡോ.പി.കെ.വാര്യരെ കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. പി. രാംകുമാറും, മോയിന്‍കുട്ടി വൈദ്യരെ മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി അംഗം ഒ.പി....
Other

കെ എസ് ടി എ കലാവേദി നൃത്തശില്പം ശ്രദ്ധേയമായി

താനൂർ : മാറുമറയ്ക്കാനുള്ള അവകാശത്തിനായി പോരാടിയ ധീരദേശാഭിമാനി ചിരുതയുടെ കഥ പറഞ്ഞ് ചിരുത നൃത്തശില്പം അവതരിപ്പിച്ചു. കെഎസ്ടിഎ താനൂർ സബ്ജില്ല കലാവേദിയുടെ നേതൃത്വത്തിലായിരുന്നു നൃത്തശില്പം അവതരിപ്പിച്ചത്. കെ പി ജയശ്രീ, പി രമ്യ, പി രാഖി, ടി പി അശ്വതി, പി ശ്രീജിത, വിജില, ഹൃദ്യ എന്നിവരായിരുന്നു അരങ്ങിൽ....
Politics

സിപിഎം ജില്ലാ സമ്മേളനം: പഴയകാല പ്രവർത്തകരെ ആദരിച്ചു

താനൂർ : സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയകാല സഖാക്കളെ ആദരിച്ചു. മുൻപേ നടന്നവർക്ക് ആദരം എന്ന പേരിൽ നടന്ന പരിപാടി മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷനായി.സജീവൻ ശ്രീകൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ, വള്ളിക്കുന്ന് ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ് തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സമദ് താനാളൂർ സ്വാഗതവും സി പി അശോകൻ നന്ദിയും പറഞ്ഞു.രക്തസാക്ഷി കെ ദാമുവിൻ്റെ പത്നി കെ പി വനജ, മുൻ ജില്ലാ കമ്മിറ്റിയംഗം പി ടി ഉമ്മർ, മുൻ ഏരിയ കമ്മിറ്റി അംഗങ്ങളായ പി ശങ്കരൻ, കെ എസ് കരീം, താനാളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ നഫീസ, ഒട്ടുംപുറത്ത് ശ്രീധരൻ, ഗോവിന്ദൻ കളത്തിങ്ങൽ, പാട്ടേരി അയ്യപ്പൻ, പാട്ടേരി ചാത്തപ്പൻ തുടങ്ങി 103 പേരെ ആദരിച്ചു.തുടർന്ന് ടി പി യൂസഫിൻ്റെ നേതൃത്വത്തിൽ വിപ്ലവഗാനമേളയും കെഎസ്ടിഎ താനൂർ സബ്ജി...
Malappuram

മഴയില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ വഴിതെളിഞ്ഞു ; ചക്കിക്ക് ആശ്വാസത്തോടെ മടക്കം

പെരിന്തല്‍മണ്ണ : കാറ്റിലും മഴയില്‍ മരംവീണ് പൂര്‍ണമായി തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ തുക അനുവദിച്ചതോടെ 65കാരിയായ ചക്കിക്ക് ആശ്വാസത്തോടെ മടക്കം. 'കരുതലും കൈത്താങ്ങും' പെരിന്തല്‍മണ്ണ താലൂക്ക്തല അദാലത്തില്‍ സഹായം തേടിയെത്തിയ ചക്കിക്ക് ജനുവരി അഞ്ചിന് മുമ്പ് തുക കൈമാറാന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശിക്കുകയായിരുന്നു. കീഴാറ്റൂര്‍ വില്ലേജിലെ പറമ്പൂര്‍ വാര്‍ഡിലെ നാല് സെന്റ് ഭൂമിയിലായിരുന്നു പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട പൂവത്തുംപറമ്പില്‍ ചക്കിയുടെ വീട്. 2023 ഒക്‌ടോബറിലുണ്ടായ കനത്ത കാറ്റിലും മഴയിലും പന വീണ് വീട് പൂര്‍ണമായി തകര്‍ന്നതോടെ താമസം ഭര്‍തൃസഹോദരന്റെ വീട്ടിലായി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന തനിക്ക് കയറിക്കിടക്കാനും വിവാഹം ചെയ്തയച്ച മൂന്ന് പെണ്‍മക്കള്‍ക്ക് വരാനും വീടില്ലെന്നും പ്രകൃതിക്ഷോഭ ഫണ്ടില്‍നിന്ന് വീട് നിര്‍മാണത്തിന് ധനസഹായം അനുവദിക്കാന്‍ നടപടി...
Malappuram

മുടി വെട്ടാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മുടി വെട്ടാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട്ട് പാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകന്‍ ഹാഷിം (17) ആണ് മരിച്ചത്. മുടി വെട്ടാന്‍ എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഹാഷിമിനെ കഴിഞ്ഞ ദിവസമാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മുടിവെട്ടാനെന്ന് പറഞ്ഞാണ് ഹാഷിം വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാല്‍ തെന്നി കിണറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പൂക്കോട്ടുപാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്....
Malappuram

4.25 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ ലഹരി വേട്ട. പൊതുവിപണിയില്‍ 4.25 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയില്‍. ബാങ്കോക്കില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി ആമില്‍ ആസാദിനെയാണ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ആമില്‍ ആസാദിന്റെ പക്കലുണ്ടായിരുന്ന ബാഗിനകത്ത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് 14 കിലോഗ്രാം വരുന്ന ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ബാങ്കോക്കില്‍ നിന്ന് തന്നെ ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനിടെ നിരവധി പേരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്. സാധാരണ കഞ്ചാവിനേക്കാള്‍ വീര്യം കൂടിയ ലഹരി വസ്തുവാണ് ഹൈബ്രിഡ് കഞ്ചാവ്. സിന്തറ്റിക് ലഹരിക്ക് സമാനമായ പദാര്‍ത്ഥമായതിനാല്‍ വിപണിയില്‍ വന്‍വിലയാണ് ഇതിന് ലഭിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ നി...
Malappuram

ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം പ്രചരിപ്പിച്ചത് 17 കാരന്‍ ; കസ്റ്റഡിയിലെടുത്ത് പൊലീസ്

മലപ്പുറം : ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായ വൈരംകോട് സ്വദേശിയായ 17 കാരനെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തിയ കൗമാരക്കാരനെ ഉപദേശം നല്‍കി വിട്ടയക്കുകയും ചെയ്തു. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിന് പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കളക്ടറുടെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ജില്ലാ കളക്ടറുടെ ഔദ്യോഗിക അറിയിപ്പ് എന്ന രീതിയില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി സാജു കെ. ...
Local news

സന്തോഷത്തിന്റെ നിമിഷങ്ങൾ തീർത്ത് അവർ സ്നേഹത്തണലിൽ ഒത്തുകൂടി

തിരൂരങ്ങാടി : ആടിയും പാടിയും ഉല്ലസിച്ചും സന്തോഷത്തിന്റെ നിമിഷങ്ങൾ തീർത്ത് അവർ സ്നേഹത്തണലിൽ ഒത്തുകൂടി. വെളിമുക്ക് പാലിയേറ്റീവ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ ആന്റ് സ്കിൽ ട്രെയിനിങ് സെന്ററിലെ ഇരുപത്തിഅഞ്ചോളം വരുന്ന വിഭിന്ന ശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും വളണ്ടിയർമാരും കരുതലിന്റെ കരങ്ങൾ നീട്ടി കുന്നുമ്മൽ അബൂബക്കർ ഹാജിയുടെ നേതൃത്വത്തിൽ കാപ്പാട് ബീച്ചിലും പാർക്കിലുമായി സന്തോഷത്തിന്റെ ഒരു പകൽ കഴിച്ചു കൂട്ടിയത്. ചക്രകസേരയിൽ കടൽത്തീരത്ത് വട്ടമിട്ട് കടലിന്റെ ഓളവും താളവും മതിയാവോളം കണ്ടാണ് അവർ മടങ്ങിയത്.രാവിലെ ഒൻപത് മണിക്ക് സിപി കൺവെൻഷൻ സെന്ററിൽ നിന്നും ഡോക്ടർ മച്ചഞ്ചേരി കബീർ , കുന്നുമ്മൽ അബൂബക്കർ ഹാജി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ബാസ്സ് ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. വെളിമുക്ക് പാലിയേറ്റീവ് സെന്റർ സെക്രട്ടറി സിപി യൂനുസ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് കടവത്ത...
Malappuram

മെക് 7 ന് പിന്നില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും ; ആരോപണങ്ങളുമായി സിപിഎമ്മും സുന്നി സംഘടനകളും : നിഷേധിച്ച് സംഘാടകര്‍

കോഴിക്കോട് : ഇന്ത്യന്‍ പാരാമിലിറ്ററി സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി. സലാഹുദ്ദീന്റെ നേതൃത്വത്തില്‍ മലബാറില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന മെക് 7 എന്ന വ്യായാമ കൂട്ടായ്മക്കെതിരെ സി.പി.എമ്മും സുന്നി സംഘടനകളും. മെക്ക് 7ന് പിന്നില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമെന്ന് സിപിഎം ആരോപിച്ചു. ഈ വ്യായാമ കൂട്ടായ്മക്ക് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണെന്നും സുന്നി വിശ്വാസികള്‍ അതില്‍ പെട്ടുപോകരുതെന്നുമാണ് സമസ്ത എ.പി വിഭാഗം നേതാവിന്റെ മുന്നറിയിപ്പ്. മെക് സെവന്‍ എന്നറിയപ്പെടുന്ന മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍ വ്യായാമത്തിന് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ടില്‍ പെട്ടവരാണ് മെക് 7ന് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ ...
Malappuram

വിരമിച്ച സൈനികന് ചികിത്സാ ചെലവ് നിഷേധിച്ചു : ചികിത്സാ ചെലവും നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : വിരമിച്ച സൈനികന് ചികിത്സാ ചെലവ് നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് തുകയായ 5 ലക്ഷവും നഷ്ടപരിഹാരമായി 2 ലക്ഷം രൂപയും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധിച്ചു. മഞ്ചേരി വലിയട്ടി പറമ്പ് സ്വദേശി ചുണ്ടയില്‍ വിവേക് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരന്‍ 20 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം 2022 ലാണ് റിട്ടയര്‍ ചെയ്തത്. ഡല്‍ഹിയില്‍ സൈനിക വിദ്യാലയത്തില്‍ എല്‍.കെ.ജിയില്‍ പഠിക്കുന്ന കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിന് ഒരു വര്‍ഷം കൂടി സൈനിക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ അനുമതി വാങ്ങിയിരുന്നു. അതിനിടെയാണ് കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആരോഗ്യ പോളിസി എടുത്തത്. രാജ്യത്തുടനീളം പ്രധാന ആശുപത്രികളില്‍ ചികിത്സാ സൗകര്യം ലഭിക്കുമെന്ന് മനസ്സിലാക്കിയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തത്. 2023 ഫെബ്രുവരി 25ന് പരാതിക്കാരന്‍ ഡല്‍ഹിയിലെ സൈനിക ക്വാര്‍ട്ടേഴ്‌സില്‍...
Local news

പത്തൊൻപതാം വയസ്സിൽ ആകാശ വിസ്മയം തീർത്ത മറിയം ജുമാനയെ എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു

മലപ്പുറം: പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി ആകാശ വിസ്മയം തീർത്ത് അഭിമാനമായ മറിയം ജുമാനക്ക് എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നൽകി. ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാഥിയായി. ചടങ്ങിൽ മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.ടി.അഷ്റഫ്,എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്,സെക്രട്ടറി വി.എ വഹാബ്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.എം രാജൻ, ഹരിത ഭാരവാഹികളായ ടി.പി.ഫിദ,റിള പാണക്കാട്,ഷഹാന സർത്തു, ഷൗഫ എ.ആർ നഗർ, ഗോപിക മുസ്ലിയാരങ്ങാടി, ശിറിൽ മഞ്ചേരി, റമീസ ജഹാൻ കാവനൂർ ,ഡോ.സൽമാനി, മറിയം ജുമാനയുടെ മാതാപിതാക്കളും പങ്കെടുത്തു....
Malappuram

പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസ് ; അമിത ആത്മവിശ്വാസം വിനയായി ; പ്രതികളെ പിടികൂടിയത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ

പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണാഭരണങ്ങളും വിദേശമദ്യക്കുപ്പികളുമടക്കം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. പൊലീസിനെ ഏറെ വലച്ച കേസില്‍ 8 മാസത്തിനു ശേഷമാണ് പ്രധാന പ്രതി അടക്കം 3 പേരെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയും പൊന്നാനിയില്‍ താമസക്കാരനുമായ രായര്‍മരക്കാര്‍ വീട്ടില്‍ സുഹൈല്‍ (46), പൊന്നാനി കടവനാട് മുക്കിരിയം കറുപ്പം വീട്ടില്‍ അബ്ദുല്‍ നാസര്‍ (45), പാലക്കാട് കാവശ്ശേരി സ്വദേശി പാലത്തൊടി മനോജ് (41) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം മണപ്പറമ്പില്‍ രാജീവിന്റെ വീട്ടില്‍ കഴിഞ്ഞ ഏപ്രില്‍ 13നു പുലര്‍ച്ചെയാണു മോഷണം നടന്നത്. രാജീവിന്റെ ഭാര്യ ദുബായില്‍ രാജീവിനടുത്തേക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് ആ...
error: Content is protected !!