മാലിന്യ സംസ്കരണ പദ്ധതി സർവ്വകാല റെക്കോർഡ് വേഗത്തിൽ പൂർത്തീകരിച്ച് മലപ്പുറം നഗരസഭ
മലപ്പുറം : സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ ലോക ബാങ്കിൻ്റെ സാമ്പത്തിക സഹായത്തോടുകൂടി മലപ്പുറം നഗരസഭയിൽ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ബയോ മൈനിങ് പദ്ധതി പൂർത്തീകരണ ഘട്ടത്തിലേക്ക്. മലപ്പുറം നഗരസഭയുടെ പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായി കിടന്നിരുന്ന പുളിയേറ്റുമ്മൽ ട്രെഞ്ചിങ് ഗ്രൗണ്ടിലെ 4.5 ഏക്കർ ഭൂമിയിൽ നിന്ന് 9786 മെട്രിക് ടൺ മാലിന്യം വേർതിരിച്ചെടുത്ത് ഭൂമി പഴയ രീതിയിലേക്ക് തിരിച്ചെത്തിക്കുന്ന ബയോ മൈനിങ് പദ്ധതിയാണ് മൂന്നാഴ്ചകൊണ്ട് സർവകാല റെക്കോർഡ് വേഗത്തിൽ പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിയത്.
ട്രെഞ്ചിങ് ഗ്രൗണ്ടിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ യന്ത്ര സാമഗ്രികൾ കൊണ്ട് കോരിയെടുത്ത് 24 മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിച്ചുകൊണ്ടാണ് കമ്പി, മണൽ, കല്ല് തുടങ്ങിയ വിവിധ ഇനങ്ങളായി വേർതിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടുകൂടി മാലിന്യ സംസ്കരണ പ്ലാൻ്റായി ഉപയോഗിച്...






























