Saturday, August 30

Tag: Malappuram

ദാറുല്‍ഹുദായെ അപകീര്‍ത്തിപ്പെടുത്തുന്ന ഛിദ്രശക്തികളെ കരുതിയിരിക്കുക
Other

ദാറുല്‍ഹുദായെ അപകീര്‍ത്തിപ്പെടുത്തുന്ന ഛിദ്രശക്തികളെ കരുതിയിരിക്കുക

തിരൂരങ്ങാടി : മര്‍ഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണ ശേഷം 2022 ല്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ ദാറുല്‍ഹുദാ പ്രസിഡന്റായി തെരഞ്ഞെടുത്ത നടപടിയെ പൊതുവേദിയില്‍ പരിഹസിക്കുകയും സമസ്ത വിരുദ്ധ നീക്കമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഛിദ്രശക്തികളെ കരുതിയിരിക്കണമെന്ന് ദാറുല്‍ഹുദായും ഹാദിയ സെന്‍ട്രല്‍ കമ്മിറ്റിയും സംയുക്തമായി ആവശ്യപ്പെട്ടു.പാണക്കാട് സയ്യിദുമാര്‍ നേതൃത്വത്തിലുണ്ടാകണമെന്ന സ്ഥാപന നേതാക്കളുടെ ഉദ്ദേശ്യ ശുദ്ധിയെ പരസ്യമായി അവഹേളിക്കുന്ന നിലപാടിനോട് ശക്തമായി പ്രതിഷേധിക്കുന്നു. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നന്മ ഉദ്ദേശിച്ച് നിയമാവലിയില്‍ സമയോചിതമായി മാറ്റങ്ങള്‍ വരുത്തുന്നത് സ്വാഭാവിക നടപടിയാണ്. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.ഇന്ത്യയിലെ മുസ്്‌ലിം ഉമ്മത്തിനും പൊതുസമൂഹത്തിനും വലിയ സംഭാവനകള്‍ നല്‍കി സമസ്തയുടെ അഭിമാനമുയര്‍ത്തുന്ന സ്ഥ...
Malappuram

ജില്ലയിലെ സ്കൂളുകളിലേക്കായി കൈറ്റിന്റെ 3083 റോബോട്ടിക് കിറ്റുകൾ

മലപ്പുറം : ജില്ലയിലെ 201 ഹൈസ്‌കൂളുകളിലായി 3083 റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയിൽ പഠനവും, പ്രായോഗിക പരിശീലനവും നടത്തുന്നതിനായാണ് കിറ്റുകൾ വിന്യസിച്ചത്. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്ത‌കത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായത്തിലാണ് സർക്കീട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും മാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്. സ്കൂ‌ളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ, ബ്രഡ് ബോർഡ്, ഐ ആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടു...
Accident

നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു 4 പേർക്ക് പരിക്ക്

കൊണ്ടോട്ടി - രാമനാട്ടുകര റൂട്ടിൽ ഐക്കരപ്പടിയീൽ ദേവസ്വം പറമ്പിൽ പണി നടന്നുകൊണ്ടിരിക്കുന്ന തിനിടെ ബിൽഡിംഗ് തകർന്നുവീണു. നാലുപേർക്ക് പരിക്ക്. മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും ഒരാളെ ഫറോക്ക് ക്രസന്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
Business, Fashion

ഫാഷൻ ഡിസൈനിങ്ങിൽ മികവ് തെളിയിച്ച് അശ്വതി

അവാന ഡിസൈന്‍ വസ്ത്രങ്ങള്‍ വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനം ഫാഷന്‍ ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി അശ്വതി ബാലകൃഷ്ണന്‍. ആറ് ലക്ഷം രൂപ മുടക്കുമുതലും രണ്ട് സഹായികളുമായി തുടങ്ങിയ അവാന ഡിസൈനേഴ്‌സ് സ്റ്റുഡിയോ ഇന്ന് സ്വന്തമായി 1500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവും 12 ജീവനക്കാരുമായി വളര്‍ന്നു. അഞ്ച് രാജ്യങ്ങളില്‍ വിപണിയും കണ്ടെത്തി.തൃശൂര്‍ തൈക്കാട്ടുശ്ശേരി സ്വദേശിയായ അശ്വതിക്ക് ചെറുപ്പം മുതലേ ചിത്രരചനയിലായിരുന്നു താല്പര്യം. ക്രിയേറ്റിവായ മേഖലയില്‍ തൊഴില്‍ കണ്ടെത്തണമെന്നായിരുന്നു മോഹം. ജന്തുശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടുന്നതും ആ വിഷയങ്ങള്‍ പഠിക്കാനുള്ള താല്പര്യം കൊണ്ട് മാത്രമായിരുന്നു. സുവോളജിയില്‍ ഡിഗ്രി നേടിയ ശേഷം ഇരിങ്ങാലക്കുട ഡ്രീം സോണ്‍ എന്ന സ്ഥാപനത്തില്‍ നിന്ന് ഫാഷന്‍ ഡിസൈനിങില്‍ ഡിപ്ല...
Malappuram

മലപ്പുറം ജില്ലാ പഞ്ചായത്ത് വീല്‍ചെയര്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലാ പഞ്ചായത്ത് ബഹുവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു. 2023 ല്‍ തുടങ്ങിയ പദ്ധതിയില്‍ ഇതുവരെ 251 പേര്‍ക്ക് വീല്‍ചെയര്‍ നല്‍കിയിട്ടുണ്ട്. ആകെ 288 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ശേഷിക്കുന്നവര്‍ക്ക് വരും ദിവസങ്ങളില്‍ നല്‍കും. ജില്ലാ - ബ്ലോക്ക് പഞ്ചായത്ത് 25 ശതമാനം വീതവും ഗ്രാമ പഞ്ചായത്ത് 50 ശതമാനവും ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷരായ സെറീന ഹസീബ്, എന്‍.എ. കരീം, അംഗങ്ങളായ പി.കെ.സി. അബ്ദുറഹ്‌മാന്‍, കെ.ടി. അഷറഫ്, ടി.പി.എം ബഷീര്‍, ശരീഫ ടീച്ചര്‍, റൈഹാനത്ത് കുറുമാടന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, സാമൂഹിക നീതി വകുപ്പ് ഹെഡ് അക്കൗണ്ടന്റ് മനോജ് മേനോന്‍, ക്ലാര്‍ക്ക് കെ.സി. അബൂബക്കര്‍ എന്നിവര്‍ പങ്...
Obituary

തെന്നല മഹല്ല് പ്രസിഡന്റ് കളത്തിങ്ങൽ ബാവ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : തെന്നല മഹല്ല് പ്രസിഡണ്ടും തറയിൽ ജുമുഅ മസ്ജിദ് പ്രസിഡണ്ടുമായിരുന്ന  കളത്തിങ്ങൽ ബാവ ഹാജി (75) നിര്യാതനായി.ഭാര്യ: സെെനബ. മക്കൾ: മൊയ്‌ദീൻ എന്ന കുഞ്ഞിമോൻ, ഫൈസൽ ,ശറഫുദ്ദീൻ ,അഹമദ്, നൗശാദ് ,നുസൈബ , ഖദീജ, സമീറ .മരുമക്കൾ : യൂനുസ്, ബഷീർ, അബൂബക്കർ, സുഹറ,നാദിറ ,നിഹ്മത്, ജൗഹറ,ജംഷി,
Local news

സമുദായത്തിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് അറബി അധ്യാപകർ ; അറബിക് അധ്യാപക ശിൽപശാല നടത്തി

പരപ്പനങ്ങാടി:സമുദായത്തിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് അറബി അധ്യാപകരാണെന്നും അറബി ഭാഷക്ക് വേണ്ടി രക്തസാക്ഷികളായ വരെ അപ്പോഴും നന്ദിയോടെ സ്മരിക്കണമെന്ന് പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ പി പി ഷാഹുൽഹമീദ് അഭിപ്രായപ്പെട്ടു. ഉപജില്ലാ അറബിക് അധ്യാപക കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻസ്പെക്ടർ ഓഫ് മുസ്ലിം എജുക്കേഷൻ മലപ്പുറം വി ഷൗക്കത്ത് അധ്യക്ഷനായിരുന്നു. എടിസി അറബിക് ആപ്പ് ലോഞ്ചിംഗ് ജി യു പി സ്കൂൾ അരിയല്ലൂർ പ്രധാന അധ്യാപകൻ ഫസലുൽ റഹിമാൻ മാടമ്പാട്ട് നിർവഹിച്ചു. എസ് എൻ എം എച്ച് എസ് പരപ്പനങ്ങാടി പ്രധാനാധ്യാപകൻ ഫൈസൽ ഇ. ഒ., എ ടി സി സെക്രട്ടറി മുസ്തഫ അരിയല്ലൂർ, മുഹമ്മദ് അബ്ദുനാസർ മാസ്റ്റർ ബി ഇ എം ഹൈസ്കൂൾ പരപ്പനങ്ങാടി, മുജാഹിദ് പരപ്പനങ്ങാടി, അബ്ദുൾ നാസർ പാലപ്പെട്ടി, സുഹൈൽ മാസ്റ്റർ തിരുരങ്ങാടി, റനീസ് പാലത്തിങ്ങൽ, അദീബ് മാസ്റ്റർ പരപ്പനങ്ങാടി, അബ്ദുൽ റഊഫ് മാസ്റ്റർ വെന്നിയൂർ തുടങ്ങിയവർ സംസാ...
Malappuram

സാങ്കേതിക തകരാര്‍ ; കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

മലപ്പുറം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദോഹയിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യയുടെ IX 375 എകസ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. അതേസമയം മറ്റു പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തില്‍ 175 യാത്രക്കാരാരും ഏഴ് കുട്ടികളും വിമാന ജീവനക്കാരും ഉള്‍പ്പെടെ 188 പേരാണ് ഉണ്ടായിരുന്നത്. രാവിലെ 9.07നാണ് വിമാനം പുറപ്പെട്ടത്. രണ്ട് മണിക്കൂറിന് ശേഷം 11.12 ന് അതേ വിമാനത്താവളത്തില്‍ തന്നെ വിമാനം തിരിച്ചെത്തിയതായി വിമാനത്താവള ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന്റെ ക്യാബിന്‍ എസിയില്‍ എന്തോ സാങ്കേതിക പ്രശ്നമുണ്ടായിരുന്നുവെന്നും എന്നാല്‍ അടിയന്തര ലാന്‍ഡിംഗ് അല്ലായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ വ്യക്ത...
Local news

കൊളപ്പുറം സ്‌കൂളിനെ സ്മാര്‍ട്ടാക്കാന്‍ കോണ്‍ഗ്രസ് കമ്മിറ്റി ടി വി വിതരണം ചെയ്തു

കൊളപ്പുറം : ജി എച്ച് എസ് കൊളപ്പുറം സ്‌കൂളിന്റെ എല്‍ പി ക്ലാസ്സുകള്‍ സ്മാര്‍ട്ട് ക്ലാസ്‌റും ആക്കുന്നതിന് വേണ്ടി കൊളപ്പുറം 16 -ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സ്മാര്‍ട്ട് ടിവി വിതരണം ചെയ്തു. പ്രധാന അധ്യാപിക ഗീത ടീച്ചര്‍ ക്ക് മുസ്തഫ പുള്ളിശ്ശേരി ഹംസ തെങ്ങിലാന്‍ എന്നിവര്‍ കൈമാറി. പതിനാറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളായ ഉബൈദ് വെട്ടിയാടന്‍,ഫൈസല്‍ കാരാടന്‍, ബഷീര്‍ പുള്ളിശ്ശേരി, റഷീദ് വി , ശ്രീധരന്‍ കെ, ബാബു എം എന്നിവര്‍ സംബന്ധിച്ചു . വിദ്യാര്‍ത്ഥികളും പിടിഎ അംഗങ്ങളും കമ്മിറ്റിക്ക് നന്ദിഅറിയിച്ചു....
Accident

നിർത്തിയിട്ട പിക്കപ്പ്‌ലോറിയുടെ പിറകിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു

വേങ്ങര : റോഡിൽ നിർത്തിയിട്ട കോഴി ലോഡുമായി വന്ന പിക്കപ്പ് ലോറിയുടെ പിറകിൽ സ്കൂട്ടർ ഇടിച്ച് 18 കാരൻ മരിച്ചു. ഊരകം കീഴ്മുറി സ്വദേശി യും ബാറ്ററി ഷോപ്പ് നടത്തുന്ന ആളുമായ കാപ്പിൽ കുണ്ട് അമ്മുക്കിനി പാടത്ത് ശ്രീകുമാർ എന്ന കുട്ടന്റെ മകൻ ഗൗരി പ്രസാദ് (18) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിക്ക് ഊരകം പുത്തൻ പീടിക യിൽ വെച്ചാണ് അപകടം. പിക്കപ്പ് റോഡിൽ നിർത്തി കോഴി ലോഡ് ഇറ ക്കുന്നതിനിടെ , മലപ്പുറം ഭാഗത്ത് നിന്ന് വേങ്ങര ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ ഇടിക്കുക യായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു....
Obituary

മുട്ടിച്ചിറ പള്ളി മുൻ സെക്രട്ടറി കൈതകത്ത് അലവി ഹാജി അന്തരിച്ചു

തലപ്പാറ :മുട്ടിച്ചിറ മഹല്ല് സ്വദേശിയും മത രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്ന കൈതകത്ത് അലവി ഹാജി ( 71) നിര്യാതനായി മൂന്നിയൂർ മുട്ടിച്ചിറ ജുമാഅത്ത് പള്ളി പരിപാലന കമ്മിറ്റി ജനറൽ സെക്രട്ടറിയും പത്തൊമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്നു. തലപ്പാറ ഇസ്സത്തുൽ ഇസ്ലാം മദ്രസ ,മുട്ടിച്ചിറ ഇർഷാദുസ്സിബ് യാൻ മദ്രസ എന്നിവയുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ജനാസ നിസ്കാരം ഇന്ന് (ബുധൻ) രാവിലെ പത്ത് മണിക്ക് മുട്ടിച്ചിറ ജുമാഅത്ത് പള്ളിയിൽ ഭാര്യ ആയിഷ. മക്കൾ: നസീർ ,അനസ് ,അൻസാരി,ഷാഫി,സൽമാൻ ഫാരിസ് ,അസ്മാബി,സമീറ കുന്നുംപുറം , സുനൈനത്ത്മരുമക്കൾ സുൽഫത്ത് ചെമ്മാട് , ഫസില കച്ചേരിപടിസമീറ , ഹംനാ ഷെറിൽ പടിക്കൽ, ഫൈസൽ കൂഫഫൈസൽ കുളപ്പുറം,സൈനൂൽആബിദ് കൊടിഞ്ഞി...
Obituary

മുന്നിയൂർ വി കെ അബൂബക്കർ അന്തരിച്ചു

മൂന്നിയൂർ: കുണ്ടംകടവ് പരേതനായ വെട്ടിക്കുത്തി ഇസ്മായിലിൻ്റെ മകൻ വി കെ അബൂബക്കർ (57) ഇന്ന് (22/7/25 ) പുലർച്ചെ 2 മണിക്ക് മരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 11 മണിക്ക് കളത്തിങ്ങൽ പാറ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.ഭാര്യ: നഫീസ. മക്കൾ: ബഹജത്, ബാസിത്, ഹന്നത്ത്, സാബിത്ത്. മരുമാക്കൽ: സുലൈമാൻ, ബഷീർ, മുഫീദ,.
Information

തദ്ദേശ തിരഞ്ഞെടുപ്പ്: പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും 

ആഗസ്റ്റ്  7  വരെ പട്ടികയില്‍ പേര് ചേര്‍ക്കാം തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കുമെന്നും അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. കരട് വോട്ടർപട്ടികയിൽ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാൻസ്ജെൻഡറും) വോട്ടർമാരാണുള്ളത്.  2024ൽ സംക്ഷിപ്ത പുതുക്കൽ നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.2020ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും പുതുക്കൽ നടത്തിയിരുന്നു. 2023 ഒക്ടോബറിലെ കരടിൽ 2,76,70,536 വോട്ടർമാരാണുണ്ടായിരുന്നത്. പട്ടികയിൽ പുതുത...
Job

വള്ളിക്കുന്ന് കുടുംബരോഗ്യ കേന്ദ്രത്തിൽ നിയമനം

വള്ളിക്കുന്ന് : അത്താണിക്കൽ കൂടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡോക്‌ടർ, ഫാർമസിസ്റ്റ് ഗ്രേഡ് 2 എന്നീ തസ്‌തികകളിലേക്കുള്ള നിയമനം നടത്തുന്നു. കൂടികാഴ്ച്ച 23/07/2025 നു ബുധനാഴ്‌ച രാവിലെ 11.00 മണിക്ക് ആശുപത്രി ഓഫീസിൽ വച്ചു നടത്തപ്പെടുന്നു. നിശ്ചിത യോഗ്യത ഉള്ളവർ അസ്സൽ രേഖകളും പകർപ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ്. യോഗ്യത: മെഡിക്കൽ ഓഫീസർ ഗവൺമെന്റ് അഗികൃത MBBS, കേരള മെഡിക്കൽ കൌൺസിൽ രജിസ്ട്രേഷൻ ഫാർമസിസ്റ്റ് ഗ്രേഡ് 2 ഗവൺമെന്റ് അഗീകൃത Bpharm / D pharm കേരള ഫാർമസി കൌൺസിൽ രജിസ്ട്രേഷൻ...
Local news

തിരൂരങ്ങാടി താലൂക്ക് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസ് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. വേങ്ങര വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. 60 നിക്ഷേപകരടക്കം 82 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. മലപ്പുറം ജില്ലാ വ്യവസായി കേന്ദ്രം ജനറല്‍ മാനേജര്‍ ദിനേശ് മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, ലേബര്‍ വകുപ്പ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി, ജി.എസ്.ടി തുടങ്ങിയ വകുപ്പുകളില്‍ ഉദ്യോഗസ്ഥ പ്രതിനിധികളുമായി സംരംഭകര്‍ സംവദിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക് തുടങ്ങിയ ബാങ്ക് പ്രതിനിധികളുമായി സംരംഭങ്ങളുടെ പ്രൊജക്ടുകള്‍ക്ക് ബാങ്ക് സഹായത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു. ...
Local news

കുടുംബശ്രീയുടെ മാ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

വേങ്ങര : ഊരകം എം.യു.എച്ച്. എസ്. സ്‌കൂളില്‍ ആരംഭിച്ച ജില്ലയിലെ കുടുംബശ്രീയുടെ ഒമ്പതാമത്തെ മാ കെയര്‍ സെന്റര്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്നില്‍ ബെന്‍സീറ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറി ഐറ്റങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിങ്ങനെ കുട്ടികള്‍ക്ക് ആവശ്യമായതെല്ലാം സ്‌കൂളുകള്‍ക്കുള്ളില്‍ തന്നെ ലഭ്യമാക്കുക, കുട്ടികള്‍ പുറത്തുനിന്നുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരിപദാര്‍ത്ഥങ്ങളും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ തടയുക, കുടുംബശ്രീ സംരംഭകര്‍ക്ക് ഉപജീവനം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സി.ഡി.എസ് പ്രസിഡന്റ് കെ.സി. സജിനി, പി. നിഷി, പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മന്‍സൂര്‍ കോയ തങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, സ്‌കൂള്‍ എച്ച്.എം കെ. അബ്ദുള്‍ റഷീദ്, കുടുംബശ്രീ ജില്ലാ പ്രേ...
Local news

കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു

പരപ്പനങ്ങാടി : കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് സമ്മേളനം പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. മുതിര്‍ന്ന പ്രവാസി ടി.പി. കുഞ്ഞാലന്‍ കുട്ടി പതാക ഉയര്‍ത്തി. സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി. സെക്കീര്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി ആലുങ്ങല്‍ ശശികുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം നൗഷാദ് താനൂര്‍, തിരൂരങ്ങാടി ഏരിയ സെക്രട്ടറി അബ്ദുറഹ്‌മാന്‍ മച്ചിങ്ങല്‍, ഏരിയ പ്രസിഡന്റ് ലത്തീഫ് തെക്കെപ്പാട്ട് എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് സംസാരിച്ചു. സമ്മേളനം ഭാരവാഹികളായി എ.വി വിജയകൃഷ്ണന്‍ പ്രസിഡന്റ്, കെ. സുരേഷ് സെക്രട്ടറി, കെ. മുരളി ട്രഷറര്‍, പി.പി. മാജിദ്, ഇ. അസ്‌ക്കര്‍ വൈ. പ്രസിഡന്റ്, എ.വി. ജിത്തു വിജയ്, സലീം എലിമ്പാടന്‍ ജോ. സെക്രട്ടറി എന്നിവരെയും എക്‌സിക്യുട്ടിവ് കമ്മറ്റി അംഗങ്ങളായി ശശികുമാര്‍ ആലുങ്ങല്‍, എം....
Malappuram

തൊഴില്‍ സുരക്ഷ ഉറപ്പാക്കണം ; ഹോം നഴ്‌സിംഗ് സര്‍വീസ്

മലപ്പുറം : തൊഴില്‍ സുരക്ഷ ഉറപ്പാക്കണം, ഹോം നഴ്‌സിംഗ് മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും പ്രത്യേക ക്ഷേമനിധിയും ആഘോഷവേളകളില്‍ ബോണസും അനുവദിക്കണമെന്ന് ഹോം നഴ്‌സിംഗ് സര്‍വീസ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം വാത്സല്യം ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് അഷ്‌റഫ് മനരിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റൈഹാനത്ത് ബീവി അധ്യക്ഷത വഹിച്ചു. അസൈനാര്‍ ഊരകം, ബേബി എസ് പ്രസാദ്, റാഹില എസ്, ഷാഹിദാ ബീവി , നൗഷാദ് വി കെ , അസൂറ ബീവി, ഹസീന എ കെ, ആമിന പി കെ. തുടങ്ങിയവര്‍സംസാരിച്ചു...
Other

സമസ്ത സെന്റിനറി മുഅല്ലിം അവാർഡ് കൊടിഞ്ഞി ഹസൻ മുസ്ലിയാർക്ക്

തിരൂരങ്ങാടി: സമസ്ത സെൻ്റിനറി മുഅല്ലിം അവാർഡ് പി ടി ഹസൻ മുസ്ലിയാർക്ക്. സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ തുടക്കം മുതൽ സേവന രംഗത്തുള്ള മദ്റസാധ്യാപകർക്ക് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് .ജെ .എം) നൽകുന്ന അവാർഡിനാണ് കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയായ പാണർ തൊടിക ഹസൻ മുസ്ലിയാർ അർഹനായത്. കൊടിഞ്ഞി ഫാറൂഖ് നഗർ മദ്റസതുൽ ഹിദായ ഹയർ സെക്കണ്ടറി മദ്റസ അധ്യാപകനാണ്. 40 വർഷത്തിലേറെയായി ഹസൻ മുസ്ലിയാർ മദ്റസാധ്യാപന രംഗത്ത് പ്രവർത്തിക്കുന്നു. ജൂലെെ 22 ന് മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന മുഅല്ലിം സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും....
Obituary

പനങ്ങാട്ടൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

താനൂർ : പനങ്ങാട്ടൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ജിസാൻ സബിയയിൽ ജോലി ചെയ്തിരുന്ന പനങ്ങാട്ടൂർ സ്വദേശി വെള്ളയിൽ അലി (46) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സബിയയിലെ ബൂഫിയയിൽ ജോലി ചെയ്ത്‌ കൊണ്ടിരിക്കെ ഞായറാഴ്ച രാവിലെ കുഴഞ്ഞ്‌ വീഴുകയും സബിയ ജനറൽ ഹോസ്പിറ്റലിൽ വെച്ച്‌ ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം സൗദിയിൽ മറവ്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക്‌ ജിസാൻ കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്‌ സംശു പൂക്കോട്ടൂർ,സബിയ കെ.എം.സി.സി ആക്ടിംഗ്‌ പ്രസിഡണ്ട്‌ സാലിം നെച്ചിയിൽ, ആരിഫ്‌ ഒതുക്കുങ്ങൽ, ബഷീർ ഫറോക്ക്‌, കരീം മുസ്ലിയാരങ്ങാടി തുടങ്ങിയവർ രംഗത്തുണ്ട്‌....
Other

സംസ്ഥാനത്ത് നാളെ മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

https://chat.whatsapp.com/CdbgPWSUMQi2OjbDeYOkNO?mode=r_t സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.ദീര്‍ഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക, ഇ ചലാന്‍ വഴി പൊലീസ് അനാവശ്യമായി പിഴയിടാക്കി ബസ്സുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ് കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പികെ പവിത്രന്‍, കെ വിജയന്‍ എന്നിവര്‍ അറിയിച്ചു.ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള...
Other

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം ചരിത്ര സംഭവമാക്കുക: സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

ചേളാരി : 2026 ഫെബ്രുവരി 04 മുതൽ 08 വരെ കാസർഗോഡ് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം ചരിത്ര സംഭവമാക്കാൻ കർമ്മ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. സമസ്തയുടെ പ്രവർത്തനം സമൂഹത്തിന് എന്നും ആവേശമാണ്. അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ ആശയാദർശം സമൂഹത്തിൽ പ്രചരിപ്പിക്കുക എന്നതാണ് സമസ്തയുടെ  മുഖ്യ ലക്ഷ്യം. പ്രസ്തുത ആദർശത്തിൽ അടിയുറച്ച് നിന്ന് കൊണ്ട് ഐക്യത്തോടെ സമ്മേളന പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമാകണമെന്ന് തങ്ങൾ പറഞ്ഞു.  പ്രചരണം, മീഡിയ, പഠന ക്യാമ്പ്  എന്നീ സബ്ബ് കമ്മിറ്റികളുടെ ശിൽപശാല ചേളാരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളന പ്രചരണവുമായി ബന്ധപ്പെട്ട് നേതിക്കളുടെ ഗ്ലോബൽ പര്യടനം, സന്ദേശ യാത്രകൾ, ജില്ലാ സംഗമങ്ങൾ , വിപണന മേളകൾ തുടങ്ങിയവ പഠനക്യാമ്പിൽ  ഓൺലൈൻ രജിസ്ട്രേഷനിലൂടെ 33000 പേർ പങ്കെടുക്കും പ്രചരണ സമിതി ...
Crime

കരിപ്പൂരിൽ കോടിക്കണക്കിന് രൂപയുടെ എംഡിഎംഎ യുമായി യുവതിയും മുന്നിയൂർ സ്വദേശികളും പിടിയിൽ

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ഒമാനിൽ നിന്ന് എത്തിയ യുവതിയിൽ നിന്ന് ഏകദേശം ഒരു കിലോ എംഡിഎംഎ കരിപ്പൂർ പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി സൂര്യ ( 31)യാണ് വിമാനത്താവളത്തിന് പുറത്ത് പിക്കിംഗ് പോയിന്‍റിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ ലഹരി മരുന്നുമായി എയർ ഇന്ത്യ എക്‌സ്പ്രസിലാണ് (IX 338) സൂര്യ ഞായറാഴ്ച 8 മണിക്ക് നാട്ടിലെത്തിയത്.സൂര്യ കഴിഞ്ഞ പതിനാറാം തീയതിയാണ് ഒമാനിലേക്ക് ജോലിക്കായി പോയത് തിരികെ നാല് ദിവസം കൊണ്ട് നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. തിരൂരങ്ങാടി ടുഡേ ചോക്ലേറ്റ് പാക്കറ്റുകളും ഭക്ഷണസാധനങ്ങളുടെ മറവിലുമാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് 9.30 മണിയോടെ സൂര്യ പുറത്ത് എത്തിയെങ്കിലും, ഇന്‍റലിജന്‍സിന്‍റെ അടിസ്ഥാനത്തില്‍ പോലീസിന്‍റെ എയര്‍പോര്‍ട്ട് ഇന്‍റലിജന്‍സ് സ്ക്വാഡും കരിപ്പൂർ പൊലീസും സൂര്യയെ നിരീക്ഷിച്ച് പുറത്തുണ്ടായിരുന്നു. യ...
Obituary

ഷാർജയിൽ വീണ്ടും മലയാളി യുവതിയുടെ ആത്‍മഹത്യ, മരണത്തിൽ ദുരൂഹത

ഷാർജ: യുവതിയും കുഞ്ഞും മരിച്ചതിന്റെ ആഘാതം മാറും മുമ്പ് വീണ്ടും മറ്റൊരു മലയാളി യുവതി കൂടി ആത്‍മഹത്യ ചെയ്തു. കൊല്ലം സ്വദേശിനിയായ യുവതിയെയാണ് ഇന്നലെ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതും ഭർതൃ പീഡനം കാരണം കൊണ്ട് തന്നെയാണ് എന്നറിയുന്നത്. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ 'അതുല്യ ഭവന' ത്തിൽ അതുല്യ ശേഖറി(30)നെയാണ് ഷാർജയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച‌ പുലർച്ചെയായിരുന്നു ഷാർജ റോള പാർക്കിനുസമീപത്തെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്‌ച സഫാരി മാളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോൺട്രാക്‌ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരു...
Education

കിക്മ: എം.ബി.എ സീറ്റ് ഒഴിവ്

തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് (കിക്മ) മാനേജ്മെന്റില്‍ എം.ബി.എ 2025-27 ബാച്ചില്‍ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ലോജിസ്റ്റിക്സ് , ബിസിനസ് അനലിറ്റിക്സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, എന്നിവയില്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണവും എസ്.സി./എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍/യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 21 ന് രാവിലെ 10 ന് കോളേജ് ക്യ...
Other

സ്വാശ്രയയുടെ കൈത്താങ്ങില്‍ ബിന്ദുവും കുടുംബവും തളരാതെ മുന്നോട്ട്

മലപ്പുറം: മാറഞ്ചേരി പരിച്ചകത്തെ കൊച്ചു വീട്ടില്‍ ഇനി ഒരിക്കലും ആശ്രയമില്ലാത്തവളായിരിക്കില്ല ഇപ്പൂട്ടിലയില്‍ ബിന്ദു. അവര്‍ക്കിപ്പോള്‍ സ്വാശ്രയയുടെ കൈത്താങ്ങുണ്ട്. ഭിന്നശേഷിക്കാരായ രണ്ട് മക്കളുമായി കഴിയുന്ന ബിന്ദുവിന് ജീവിക്കാന്‍ കരുത്ത് നല്‍കുകയാണ് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന സ്വാശ്രയ പദ്ധതി.സന്തോഷം നിറഞ്ഞ നാളുകള്‍ സ്വപ്‌നം കാണാന്‍ പോലും സാഹചര്യമില്ലാത്ത അവസ്ഥയിലായിരുന്നു ബിന്ദു. മക്കളായ നിഖിലയ്ക്കും വിഷ്ണുവിനും കാഴ്ചയില്ല. ചെറു പ്രായത്തിലേ പ്രമേഹം ബാധിച്ച് കാഴ്ചശക്തി നഷ്ടമാവുകയായിരുന്നു. ഭര്‍ത്താവ് അശോകന്‍ കൂലി വേല ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടുപോയത്. ഭിന്നശേഷിക്കാരായ രണ്ട് കുട്ടികള്‍ക്കും 1600 രൂപ വീതം ഭിന്നശേഷി പെന്‍ഷന്‍ കിട്ടിത്തുടങ്ങിയതും അല്പം ആശ്വാസമായിരുന്നു. മൂത്തമകള്‍ അഖിലയെ വിവാഹം കഴിച്ചയച്ച ശേഷം, രണ്ടുവര്‍ഷം മുന്‍പാണ് അശോകന്‍ മരിച്ചത്. ഹൃദയസ...
Accident

ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും കുട്ടി പുറത്തേക്ക് തെറിച്ചുവീണു

തിരൂരങ്ങാടി : ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും കുട്ടി തെറിച്ചു റോഡിലേക്ക് വീണു. കുണ്ടൂർ അത്താണിക്കൽ വെച്ചാണ് സംഭവം. തെയ്യാല ഭാഗത്തേക്ക് കുടുംബ സമേതം പോകുന്ന ഓട്ടോയിൽ നിന്നാണ് കുട്ടി വീണത്. ഇന്നലെ ഉച്ചയ്ക്ക്1.30 നാണ് സംഭവം. വലിയ പാസഞ്ചർ ഓട്ടോയുടെ പിറകിൽ നിന്ന് ഡോർ തനിയെ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട, റോഡ് മുറിച്ചു കടക്കാൻ കാത്തു നിൽക്കുകയായിരുന്ന യുവാവ് ഓടിയെത്തി റോഡിൽ നിന്നും കുട്ടിയെ എടുക്കുകയായിരുന്നു. ഇതിനിടെ സ്കൂട്ടറിൽ പിറകിൽ നിന്ന് വന്ന 2 വിദ്യാർത്ഥി കളും ഇറങ്ങി വന്നു. കുട്ടിയുടെ തലയിൽ മുറിവേറ്റതായി നാട്ടുകാർ പറഞ്ഞു. വീഡിയോ https://www.facebook.com/share/v/1CYBareMBq/...
Local news

ലഹരി മരുന്ന് ഉപയോഗ വിപത്തുകള്‍ ; കെ.എസ്.എസ്.പി.യു ലഘുലേഖ വിതരണം ചെയ്തു

തിരൂരങ്ങാടി : ലഹരി മരുന്ന് ഉപയോഗ വിപത്തുകളെ കുറിച്ച് കെ എസ് എസ് പി യു തിരൂരങ്ങാടി യുണിറ്റ് തയ്യാറാക്കിയ ലഘുലേഖ വിതരണം ചെയ്തു. പി ശ്രീധരന്‍ നായര്‍ക്ക് ലഘു ലേഖ നല്‍കി കൊണ്ട് തൃക്കുളം കൃഷ്ണന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് ഐ അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സെക്രട്ടറി കെ യു അനില്‍കുമാര്‍ സ്വാഗതവും വി ഭാസ്‌കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു....
Local news, Malappuram

സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകുന്നില്ല : യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ പാതിവഴിയില്‍ തടഞ്ഞു നിര്‍ത്തി അറസ്റ്റ് ചെയ്തു

മലപ്പുറം : തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പാലക്കാട്‌കോഴിക്കോട് റൂട്ടില്‍ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് പാതിവഴിയില്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ എം.എം.സന്തോഷിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടു മൂന്നോടെ കൂട്ടിലങ്ങാടിയില്‍ വച്ചാണ് സംഭവം. സന്തോഷ് സ്വകാര്യ ബസിലെ ഡ്രൈവറായിരിക്കെ, 2012ല്‍ നെടിയിരുപ്പ് സ്വദേശി മരിച്ച കേസില്‍, മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട്, പലവട്ടം സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് ഉണ്ട്. അതിനെത്തുടര്‍ന്നാണ് അറസ്റ്റെന്നു പൊലീസ് അറിയിച്ചു. കൂട്ടിലങ്ങാടിയില്‍ വണ്ടി തടഞ്ഞ പൊലീസ്, ബസ് യാത്രക്കാരുമായി തിരിച്ചു മലപ്പുറം ഡിപ്പോയിലേക്കു വിടാന്‍ ആവശ്യപ്പെട്ടു. അവിട...
Malappuram

നിപ ; സമ്പര്‍ക്കപ്പട്ടികയില്‍ 648 പേര്‍, ജില്ലയില്‍ 110 പേര്‍

തിരുവനന്തപുരം: വിവിധ ജില്ലകളിലായി ആകെ 648 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 97 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 21 പേരേയും പാലക്കാട് നിന്നുള്ള 12 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 30 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 97 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എ...
error: Content is protected !!