മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
കുടിശ്ശിക നിവാരണ കാലാവധി ദീർഘിപ്പിച്ചു
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽനിന്നും പാറ്റേൺ /സി.ബി.സി പദ്ധതികൾ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക ആയിട്ടുള്ളവർക്ക് ആകർഷകമായ ഇളവുകളോടെ കുടിശ്ശിക ഒറ്റത്തവണയായി ഒടുക്കി തീർപ്പാക്കുന്നതിനുള്ള കാലാവധി ജനുവരി 31 വരെ ദീർഘിപ്പിച്ചു. വായ്പാ കുടിശ്ശികക്കാർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഫോൺ: 0483 2734807.
-----------------
അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം
നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫീസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫീസ്, പി.ഒ താനൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഐ.സി.ഡി.എസ് ഓഫീസിലും നിറമരുതൂർ പഞ്ചായത്ത് ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കും. 18 മുതൽ 46 വരെയാണ് പ്രായപരിധി. ഫോൺ: 0494 2442981.
------------
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം
...

