Wednesday, December 24

Tag: Munniyur

മുന്നിയൂർ സ്വദേശി സൗദിയിൽ നിര്യാതനായി
Gulf, Obituary

മുന്നിയൂർ സ്വദേശി സൗദിയിൽ നിര്യാതനായി

തിരൂരങ്ങാടി : മൂന്നിയൂർ കളിയാട്ടമുക്ക് പടിഞ്ഞാറെ പീടിയേക്കൽ ഉമ്മർ ഹാജിയുടെ മകൻ അബ്ദുർറസാഖ് ഹാജി (57) സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ജിദ്ദയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ജിസാനിൻ പോയി തിരിച്ചു വരുമ്പോൾ അൽ ഐത്തിൽ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഐ സി എഫ്. ഖുവൈസ സെക്ടർ മീഡിയ & പബ്ളിക്കേഷൻ സെകട്ടറിയാണ്. കളിയാട്ടമുക്ക് മസ്ജിദ് സ്വഹാബാ , നശ്റുൽ ഉലൂം സുന്നിമദ്രസ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് എന്നിവയുടെ സഹകാരിയും ആയിരുന്നു. ഭാര്യ: ഖദീജ.മക്കൾ :അബ്ദുൽ ഗഫൂർ (സൗദി ), ഡോ : ശഫീഖ് മുസ്ലിയാർ [എസ്എസ്എഫ് തേഞ്ഞിപ്പലം ഡിവിഷൻ സെക്രട്ടറി ], ഫാത്തിമ നൂറ. മരുമക്കൾ : നസ്രുദീൻ , ശാന ശഹ്ബാന , സൽവാ ശാക്കിറ. കബറടക്കം ജിദ്ദയിൽ നടക്കും....
Crime

മന്ത്രവാദ ചികിത്സക്കിടെ യുവതിയെ പീഡിപ്പിച്ച മുന്നിയൂരിലെ സിദ്ധൻ പിടിയിൽ

മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മുന്നിയൂർ പാറേക്കാവ് ശാന്തി നഗർ സ്വദേശി സുബ്രഹ്മണ്യൻ എന്ന ബാബു (43) വിനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. പാരമ്പര്യ ചികിത്സയും മന്ത്രവാദവും വശമുണ്ടെന്നവകാശപ്പെട്ടാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ചികിത്സയ്ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം അതിക്രമം നടത്തുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പമെത്തിയ 27 കാരിയെയാണ് ചികിത്സയുടെ ഭാഗമെന്ന നിലയിൽ പീഡിപ്പിച്ചത്. തുടർന്ന് യുവതി പരാതി നൽകുകയായിരുന്നു....
Other

വെളിമുക്കിൽ 5 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

മുന്നിയൂർ : വെളിമുക്കിൽ 3 വയസ്സുകാരനും വയോധികരും ഉൾപ്പെടെ 5 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വെളിമുക്ക് പാലക്കൽ തോട്ടശ്ശേരി ആഷിഖ് 32, തോട്ടശ്ശേരി ഹവ്വാ ഉമ്മ 70, ചാച്ചുണ്ണി പണിക്കർ 74, കാട്ടുവച്ചിറ അമ്പലത്തിന് സമീപം ബാലേരി രതീഷിന്റെ മകൻ ആഗ്നേയ് 3, കാട്ടിലാക്കൽ ഗോപിദാസ് 65 എന്നിവർക്കാണ് കടിയേറ്റത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HhznY5Ojl9v3HWEFbmd3yU പാലക്കലിൽ ഉച്ചയ്ക്കും കാട്ടുവച്ചിറയിൽ വൈകീട്ടുമായിരുന്നു നായയുടെ പരാക്രമം. എല്ലാവർക്കും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി...
Accident, Breaking news

പടിക്കൽ ബൈക്കിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി: ദേശീയപാതയിൽ പടിക്കൽ ബൈക്കിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. പടിക്കൽ സ്വദേശി പരേതനായ ചക്കാല കുഞ്ഞീന്റെ മകൻ അബ്ദുൽ അസീസ് (50) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6.30 നാണ് അപകടം. കോഹിനൂർ ഓഡിറ്റോറിയത്തിന് മുമ്പിൽ വെച്ചാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
Accident

വെളിമുക്കിൽ കാർ ഡിവൈഡറിൽ ഇടിച്ചു അപകടം; 4 പേർക്ക് പരിക്ക്

തിരൂരങ്ങാടി : കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. ദേശീയപത 66 വെളിമുക്ക് പാലക്കൽ ഇന്ന് രാവിലെ 8:40 ഓടെ ആണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ദേശീയപാതയിൽ പ്രവർത്തിwർ വർക്ക് നടക്കുന്നതിന്റെ ഭാഗമായി നിർമിച്ച താൽക്കാലിക ഡിവൈഡറിൽ ഇടിച്ച് ആണ് അപകടം പുത്തനത്താണി പട്ടർ നടക്കാവ് സ്വദേശി റിയാസ് അദ്ദേഹത്തിന്റെ ഭാര്യ ജുമൈലത്ത്, രണ്ട് കുട്ടികൾ എന്നിവർക്കാണ് പരിക്ക് അപകട വിവരം അറിഞ്ഞെത്തിയ വെളിമുക്ക് ഗ്രീൻ വിഷൻ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ ചേളാരി സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു...
Accident

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി : ബൈക്കപകടത്തിൽപരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേളാരി ചേറക്കോട് പരേതനായ തച്ചേടത്ത് മറ്റോളി അപ്പുക്കുട്ടൻ്റെ മകൻ ഷാജി (45) ആണ് മരിച്ചത്. ഡിസംബർ 12 ന് രാത്രി ചേറക്കോട് വെച്ച് ബൈക്കുകൾ ഇടിച്ചാണ് അപകടം. പരിക്കേറ്റ ഷാജി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച മരിച്ചു. അമ്മ: പരേതയായ ലീല.ഭാര്യ: ഷിജി. മകൻ: തേജ്യൽ.സഹോദരങ്ങൾ: സുനിൽകുമാർ, അനിത. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും....
Crime

യുവതിയെ പീഡിപ്പിച്ച യുവാവ് വിദേശത്ത് നിന്ന് വരുന്നതിനിടെ വിമാന താവളത്തിൽ വെച്ച് പിടിയിൽ

തിരൂരങ്ങാടി : യുവതിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് നിന്നെത്തിയ യുവാവിനെ എയർ പോർട്ടിൽ വെച്ച് പോലീസ് പിടികൂടി. മുന്നിയൂർ ആലിൻ ചുവട് സ്വദേശി പട്ടാണി വീട്ടിൽ ചോനാരി സഫ്‌വാൻ (26) ആണ് പിടിയിലായത്. നേരത്തെ സൗഹൃദമുണ്ടായിരുന്ന യുവതിയയാണ് പീഡിപ്പിച്ചത്. സൗഹൃദം അവസാനിപ്പിച്ച് സഫ്‌വാൻ ചെന്നൈയിൽ പോയിരുന്നു. എന്നാൽ ഇതിനെ തുടർന്ന് യുവതി വീട് വിട്ടിറങ്ങി. വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവതിയെ കണ്ടെത്തിയിരുന്നു. യുവതി പൊലീസിന് നൽകിയ മൊഴിയിൽ മുമ്പ് യുവതിയെ പീഡിപ്പിച്ച കാര്യവും പറഞ്ഞിരുന്നു. ഇതേ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനിടെ ഇയാൾ വിദേശത്തേക്ക് പോയി. കഴിഞ്ഞ ദിവസം തിരിച്ചു വരുന്നതിനിടെയാണ് പ്രതി വലയിലായത്. തിരൂരങ്ങാടി പോലീസ് എയർപേര്ട്ടിലെത്തി പിടികൂടുകയായിരുന്നു....
Accident

മുന്നിയൂർ ആലിൻ ചുവട് സ്കൂട്ടറുകൾ കൂട്ടിയിടിച്ചു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

തിരൂരങ്ങാടി: മൂന്നിയൂർ ആലിൻ ചുവട് ഇറക്കത്തിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചു അപകടം ഒരു കുട്ടി ഉൾപ്പെടെ 3 പേർക്ക് ഗുരുതര പരിക്ക് പരിക്കേറ്റു. ആലിൻ ചുവട് അരീക്കാട്ട് പറമ്പ് മദാരി അസീസ് 45, ബന്ധുക്കളായ മുഹമ്മദ് ജിംഷാദ് (18), 4 വയസ്സുള്ള കുട്ടി എന്നിവർക്ക് പരിക്കേറ്റു. https://youtu.be/k8Mp168unCI മൂന്ന് പെരേയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കൂടുതൽ ചകിത്സക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റു രണ്ടു പേരെ കോട്ടക്കൽ മിംസിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 4:10ന് ആലിൻ ചുവട് കൗമിലെ ഇറക്കത്തിൽ ആണ് അപകടം....
Health,

ഷിഗെല്ല ബാധിച്ചു മരണം; ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കെത്തി

തിരൂരങ്ങാടി : ഷിഗെല്ല ബാധിച്ച് കുട്ടി മരിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കെത്തി. കൊടിഞ്ഞി ദുബായ് പീടിക സ്വദേശിനി കുന്നത്ത് ഫഹദിന്റെ മകൾ ഫാത്തിമ രഹയാണ് ശനിയാഴ്‌ച രാവിലെ മരിച്ചത്. ഷിഗെല്ല ബാധിച്ചതെന്ന് കരുതുന്ന കുട്ടിയുടെ മാതാവിന്റെ വീടായ മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പിലെ വീട്ടിലാണ് ജില്ലാ സർവൈലൻസ് ഓഫിസർ ഡോ. സുബിൻ, ജില്ലാ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. നവ്യ, ജില്ലാ എപ്പിസമിയോളജിസ്റ്റ് കിരൺരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയത്. മരിച്ച കുട്ടിക്ക് എങ്ങനെ രോഗം പിടിപെട്ടു എന്നതിനെ കുറിച്ച്അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സംഘമെത്തിയത്. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറി ഈ വീട്ടിലെ മറ്റൊരു കുട്ടിക്ക് അസുഖമുണ്ടായിരുന്നു. വീട്ടിലെ 7 പേരുടെ മലം പരിശോധന യ്ക്കായി മെഡിക്കൽ കോളജിലെക്ക് അയച്ചിട്ടുണ്ട്. വെള്ളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്....
Breaking news, Health,

നാലാം ക്ലാസുകാരിയുടെ മരണം; ഷിഗല്ല എന്ന് സ്ഥിരീകരിച്ചു

സന്തോഷത്തോടെ പോയ കുട്ടിയുടെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാകാതെ നാട്ടുകാർ തിരൂരങ്ങാടി : ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദ് - വടക്കേപുറത്ത് സമീറ എന്നിവരുടെ മകൾ ഫാത്തിമ റഹ (10) യാണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്.വയറിളക്കവും ഛർദിയും തലവേദന യും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. https://youtu.be/UHHu4xlDzUc വീഡിയോ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് സമീറയും മക്കളും മുന്നിയൂർ...
Obituary

ഛർദി; നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു

തിരൂരങ്ങാടി : ചർദിയെ തുടർന്ന് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദിന്റെ മകൾ ഫാത്തിമ റഹ (9) ആണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HhznY5Ojl9v3HWEFbmd3yU വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് മുന്നിയൂർ കുന്നത്ത് പറമ്പിലെ ഉമ്മയുടെ വീട്ടിൽ പോയതായിരുന്നു. ചർദിയെ തുടർന്നു മുന്നിയൂരിലും തിരൂരങ്ങാടി യിലെയും സ്വകാര്യ ആശുപത്രി കളിൽ കാണിച്ചു. ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ മരിച്ചു. മരണ കാരണം അറിയാൻ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിസൾട്ട് വന്നാലേ രോഗം സ്ഥിരീകരിക്കാൻ ആകൂ.. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർ...
Local news

പൂർവ വിദ്യാർഥി സംഗമത്തിന് ഫണ്ട് കൈമാറി

മൂന്നിയൂർ :1976 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ പഠിച്ച MHS മൂന്നിയൂർ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഗമം ഈ വരുന്ന ഡിസംബർ 18 ന് മൂന്നിയൂർ ആലിൻചുവട് KLM സ്പോർട്സ് അക്കാദമിയിൽ വെച്ച് നടക്കും. സംഗമത്തിന്റെ പ്രചരണാർത്ഥം തയ്യലക്കടവിൽ വെച്ച് 1989ബാച്ചിന്റെ സംഗമം നടന്നു. സംഗമപരിപാടി റസാക്ക് ആംക്കോ യുടെ അദ്യക്ഷതയിൽ ബീരാൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഹാജി ഫേമസ്, സി എം മുഹമ്മദ്‌ അലിഷ, മുജീബ്. പി പി, കോയ വമ്പിഷേരി എന്നിവർ സംസാരിച്ചു.. പരിപാടിയിൽ വെച്ച് ഡിസംബർ 18 നടക്കുന്ന മഹാസംഗമത്തിലേക്ക് 1989,10 സി ക്ലാസ്സ് മഹാ സംഗമ ചെലവിലേക്ക് നൽകുന്ന ഫണ്ട്‌ സിദ്ധീഖ് ഹാജി സ്വാഗത സംഘം ചെയർമാൻ സി എം മുഹമ്മദ്‌ അലിഷാക്ക് കൈമാറി. സുഹ്‌റ മണമ്മൽ, അഷ്‌റഫ്‌ മണമ്മൽ, മുസ്തഫ എരണിക്കൽ, അലി അക്ബർ. CP, ഖാലിദ് എരണിക്കൽ, ഷംസുദ്ധീൻ. എൻ എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി....
Calicut

വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 2 പേർ പിടിയിൽ

പരപ്പനങ്ങാടി : ആന്ധ്രപ്രദേശിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. മുന്നിയൂർ പുഴക്കലകത്ത് മുഹമ്മദ് ജൈസൽ (33), പാലത്തിങ്ങൽ ചപ്പങ്ങത്തിൽ അബ്ദുൾ സലാം. സി, വയസ്സ് (39) എന്നിവരാണ് പിടിയിലായത്. ഇരുവരും മുമ്പ് പല കേസുകളിലും ഉൾപ്പെട്ടവരാണ്. പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി മലപ്പുറം പോലീസ് സംസ്ഥാനത്തിലെ തന്നെ വലിയ കുറെ എൻഡിപിഎസ് നിയമപ്രകാരമുള്ള കേസുകൾ പിടികൂടിയിരുന്നു. അതിനെ തുടർന്നും സർക്കാരിന്റെ യോദ്ധാവ് എന്ന ലഹരിക്കെതിരെ ഉള്ള പ്രോഗ്രാം തുടങ്ങിയതോടുകൂടിയും ലഹരിവസ്തുക്കൾ പൊതുവേ കിട്ടാനില്ലാത്തതുകൊണ്ട് മുൻ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ കഞ്ചാവ് വില്പനയുടെ അനന്തമായ സാധ്യതകൾ മനസ്സിലാക്കി ആന്ധ്രപ്...
Accident

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

തിരൂരങ്ങാടി : മകനെ ആശുപത്രിയിൽ കാണിക്കാൻ പോകുമ്പോൾ നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. പാറക്കാവ് സ്വദേശിയായ കക്കാട് വീട്ടിൽ മുഹമ്മദിന്റെ മകൻ ഫോട്ടോഗ്രാഫർ നൗഷാദ് (33), ഭാര്യ ഉമ്മു സൽമ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7 മുന്നിയൂർ കളിയാട്ടമുക്ക് വെച്ചാണ് സംഭവം.എട്ടു വയസ്സുള്ള മകൻ നൈഷാന് പനിയെ തുടർന്ന് ആശുപത്രിയിൽ കാണിക്കാൻ പോകുമ്പോഴായിരുന്നു അപകടം നടന്നത്.പരിക്കേറ്റ ദമ്പതികൾ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ നേടി.രാവിലെ 11. 30 നാണ് സംഭവം....
Obituary

മുന്നിയൂരിൽ വയോധികൻ വീടിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ

തിരൂരങ്ങാടി : വയോധികനെ വീടിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പടിക്കൽ സ്വദേശി എറക്കുത്ത് മൊയ്‌ദീനെ (67) യാണ് മരിച്ച നിലയിൽ കണ്ടത്. സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഭാര്യ സാബിറ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഴിയിൽ മരിച്ച നിലയിൽ കണ്ടത്. വീടിന്റെ തൊട്ടടുത്ത് തന്നെയാണ് കുഴി. ഇതിന് സംരക്ഷണ ഭിത്തിയില്ല. അസുഖ ബാധിതനായ ഇദ്യേഹം അബദ്ധത്തിൽ വീണാതാകുമെന്നാണ് കരുതുന്നത്. തിരൂരങ്ങാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പടിക്കൽ പള്ളിയിൽ ഖബറടക്കും. ദമ്പതികൾക്ക് മക്കളില്ല. സഹോദരൻ കുഞ്ഞിരായിൻ....
Other

മൂന്നിയൂരിൽ ഫർണിച്ചർ വർക്ക് ഷോപ്പിൽ തീ പിടിച്ചു

മൂന്നിയൂർ: ആലിൻ ചുവട്ടിൽ ഫർണിച്ചർ വർക്ക് ഷോപ്പിൽ തീപിടിത്തം. സുജിത്ത് ഇളയോടത്ത് പടിക്കൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ വർക്ക് ഷോപ്പിലാണ് രാത്രി 11 മണിയോടെ തീ പിടുത്തമുണ്ടായത്. യന്ത്ര സാമഗ്രികളും വൻതോതിൽ മര ഉരുപ്പടികളും വിറകും ശേഖരിച്ചിട്ടുള്ള സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്, താനൂർ അഗ്നി രക്ഷാ നിലയിൽ നിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ ബി ഷാജിമോന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിന്റെ മേൽക്കൂരയും ഭാഗികമായി കത്തി നശിച്ചു. സേനയുടെ അവസരോചിതമായ ഇടപെടൽ കാരണം വൻ അഗ്നിബാധയാണ് ഒഴിവായത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു....
Malappuram

ഓട്ടോമാറ്റിക് ഡിമ്മർ സിസ്റ്റം കണ്ടു പിടിച്ച മൂന്നിയൂർ സ്വദേശിക്ക് ഇന്ത്യാ ബുക്സ് ഓഫ് റെക്കോർഡ്

മുന്നിയൂർ : രാത്രി സമയത്ത് എതിർദിശയിൽ വരുന്ന വാഹനത്തിന്റെ ലൈറ്റ് തനിയെ കുറയുന്ന ഉപകരണം കണ്ടു പിടിച്ചതിന് മൂന്നിയൂർ സ്വദേശി അഫ്‌നാസ് ഇന്ത്യാ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. മൂന്നിയൂർ കുണ്ടംകടവ് സ്വദേശി കർഷകനായ പുത്തൻ പീടിയേക്കൽ അലി-സാബിറ എന്നിവരുടെ രണ്ടാമത്തെ മകൻ അഫ്നാസാ (24)ണ് രാത്രിയാത്ര ഡ്രൈവിംഗ് സുഗമമാക്കാനും ഒട്ടേറെ അപകടങ്ങൾ കുറക്കാനും കഴിയുന്ന രീതിയിൽ ഓട്ടോമാറ്റിക് ഡിമ്മർ എന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ചത്.ഒരു വർഷം മുമ്പ് ലോക്ഡൗൺ സമയത്താണ് ഈ കണ്ടുപിടുത്തത്തിന് അഫ്‌നാസ് സമയം കണ്ടെത്തിയത്. ഈ ഉപകരണം ഘടിപ്പിച്ച വാഹനത്തിന്റെ എതിർദിശയിൽ നിന്നും വരുന്ന വാഹനത്തിലെ ബ്രൈറ്റ് ലൈറ്റ് തനിയെ ഡിമ്മാവുന്നു. വാഹനം കടന്ന് പോയാൽ വീണ്ടും ഇത് ബ്രൈറ്റാവുകയും ചെയ്യും. സെൻസർ വഴിയാണ് ഇതിന്റെ പ്രവർത്തനം. 2500 രൂപയാണ് ഇതിന്റെ നിർമ്മാണചിലവ്. വളവന്നൂർ ബാഫഖി യതീംഖാന ഐ.ടി.കോളേജിൽ നിന്ന് ഇലക്ട്രോണിക് ...
Crime

ബന്ധുവിനെ മർദിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരനെ റിമാൻഡ് ചെയ്തു

തിരൂരങ്ങാടി : തർക്കം തീർക്കാനെന്ന പേരിൽ വിളിച്ചു വരുത്തി മർദിചെന്ന പരാതിയിൽ കെ എസ് ഇ ബി ജീവനക്കാരനെതിരെ കൊലപാതക ശ്രമ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര കെ എസ് ഇ ബിയിലെ ലൈൻമാൻ മുന്നിയൂർ കുണ്ടംകടവ് സ്വദേശി അത്തിക്കകത്ത് അബദുൽ നാസറിനെ യാണ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ ബന്ധുവായ മുന്നിയൂർ ചുഴലിയിലെ അത്തിക്കകത്ത് നസീറിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണ് പരാതി. തർക്കം പറഞ്ഞ് തീർക്കാൻ എന്ന വ്യാജേന വീട്ടിൽ വിളിച്ച് വരുത്തി പ്രതി അക്രമിക്കുകയായിരുന്നു എന്നാണ് പരാതിക്കാരൻ പറയുന്നത്. പരിക്കേറ്റ നസീർ ചികിത്സയിലാണ്. അതേ സമയം, നാസറിനെയും മാതാവിനെയും മർദ്ദിച്ചെന്ന പരാതിയിൽ നസീറിനെതിരെയും കേസുണ്ട്....
Other

പരപ്പനങ്ങാടി സി ഐ യുവാക്കളെ മർദ്ദിച്ചതായി പരാതി, പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരൂരങ്ങാടി: യുവാക്കളെ പരപ്പനങ്ങാടി സി ഐ യുടെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. സാരമായി പരിക്കേറ്റ മൂവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നിയൂർ ചുഴലി പടിക്കപുറത്ത് അക്ഷയ്, ചിട്ടക്കൽ ജിഷ്ണു, ചട്ടിക്കൽ ഇന്ദ്രജിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. ശനിയാഴ്ച വൈകിട്ട് പാലത്തിങ്ങൽ മുരിക്കൽ റോഡിൻ്റെ വശത്ത് ഇരുന്ന് സംസാരിക്കുമ്പോളാണ് എസ്ഐ യുടെ നേതൃത്വത്തിൽ പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമം നടത്തിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9 എന്തിനാണെന്ന് ചോദിച്ചപ്പോൾ ഉത്തരം നൽകിയില്ലെന്ന്‌ യുവാക്കൾ പറഞ്ഞു. നാട്ടുകാരും ഇതിനെ ചോദ്യം ചെയ്തു. ഇതോടെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ വരാൻ തയ്യാറാണെന്ന് യുവാക്കളും വ്യക്തമാക്കി. ഈ സമയം സ്ഥലത്തെത്തിയ സി ഐ ഹണി കെ ദാസ് ബൂട്ടിട്ട് ചവിട്ടി ...
Obituary

റിട്ട: എ ഇ ഒ കോയാമു മാസ്റ്റർ അന്തരിച്ചു

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖിന്റെ പിതാവാണ്    തിരൂരങ്ങാടി : റിട്ട: എ ഇ ഒ വെളിമുക്ക്  മാളിയേക്കൽ കോയാമു മസ്റ്റർ (82) അന്തരിച്ചു.         ഫാറൂഖ് കോളജ് ഹൈസ്കൂൾ, ചേളാരി ഗവൻമന്റ് ഹൈസ്ക്കൂൾ അധ്യാപകൻ, പെരുവള്ളൂർ ഗവ: സ്കൂൾ , പാലക്കാട് വെണ്ണാമല ഗവ: ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും. മൂന്നിയൂർ നിബ്രാസ് ഹൈസ്കൂൾ പ്രഥമ പ്രിൻസിപ്പാൾ , പെരുവള്ളൂർ നജാത്ത് സ്കൂൾ പ്രിൻസിപ്പാൾ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. പരപ്പനങ്ങാടി എ ഇ ഒ ആയാണ് വിരമിച്ചത്.എസ് വൈ എസ് തേഞ്ഞിപ്പലം സോൺ ജനറൽ സെക്രട്ടറിയായും, എസ് എം എ മേഖലവൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ് , മൂന്നിയൂർ നിബ്രാസ് ചാരിറ്റബിൾ ട്രസ്റ്റ് വർക്കിംഗ് ചെയർമാനുമാണ്.ഭാര്യ : സൈനബ . മക്കൾ : അബ്ദുൽ ജലീൽ ,  മുഹമ്മദ് സ്വാദിഖ് (എസ് വൈ എസ് സംസ്ഥാന സെക്രട്ടറി, തെയ്യലിങ്ങൽ...
Malappuram

എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ല സാഹിത്യോത്സവ് സമാപിച്ചു; വേങ്ങര ഡിവിഷൻ ചാമ്പ്യന്മാർ

തിരൂരങ്ങാടി: ഇരുപത്തി ഒൻപതാമത് എസ്എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് പ്രൗഢമായ സമാപ്തി. 581 പോയിന്റുകളുമായി വേങ്ങര ഡിവിഷൻ ഒന്നാം സ്ഥാനം നേടി. തിരൂരങ്ങാടി, കോട്ടക്കൽ ഡിവിഷനുകൾ 498, 439 പോയന്റുകൾ നേടി യഥാക്രമം 2, 3 സ്ഥാനങ്ങൾക്കർഹരായി. തേഞ്ഞിപ്പലം 426 പോയിന്റ്, താനൂർ 357 പോയിന്റ്, പുത്തനത്താണി 327 പോയിന്റ്, പരപ്പനങ്ങാടി 313 പോയിന്റ്, വളാഞ്ചേരി 229 പോയിന്റ്, തിരൂർ 216 പോയിന്റ്, പൊന്നാനി 208 പോയിന്റ്, എടപ്പാൾ 199 പോയിന്റുകൾ നേടി. കാമ്പസ്‌ വിഭാഗം സാഹിത്യോത്സവിൽ പി എസ് എം ഒ കോളേജ് തിരൂരങ്ങാടി ജേതാക്കളായി. സിപിഎ കോളേജ് പുത്തനത്താണി, മലയാളം യൂണിവേഴ്സിറ്റി തിരൂർ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ജില്ലയിലെ 40 കാമ്പസുകളിൽ നിന്നുള്ള മത്സരാർത്ഥികൾ സാഹിത്യോത്സവിൽ സംബന്ധിച്ചു. കോട്ടക്കൽ ഡിവിഷനിൽ നിന്ന് ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച അജ്സൽ സനീൻ കലാപ്രതിഭയായി. വേങ്ങര ഡിവിഷനിൽ നിന്ന് സീനിയർ വിഭാഗത്തിൽ...
Malappuram

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ഇന്ന് ആരംഭിക്കും

മൂന്നിയൂർ: 29-ാമത് എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ഇന്ന് വൈകീട്ട് 4.30 ന് സ്വാഗത സംഘം ചെയർമാൻ കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. മുന്നിയൂർ ആലിൻ ചുവടും പരിസരങ്ങളിലുമുള്ള 12 വേദികളിലായാണ് മത്സരം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KdLMpwHbga454naxMq6D0V പ്രധാന വേദിയായ 'പെരിയാറിൽ'7.30 ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്,അലിഗഢ് മുസ് ലിം യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. എം ശാഫി കിദ്വായ് ഡല്‍ഹി സാഹിത്യോത്സവ് ഉദ്ഘാടനം നിർവ്വഹിക്കും. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ സ്വാദിഖ് സാഹിത്യ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് കെ സ്വാദിഖ് അലി ബുഖാരി അദ്ധ്യക്ഷത വഹിക്കും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എം അബൂബക്കര്‍ പടിക്കല്‍,ഐ.പി.ബി ഡയറക് ടര്‍ എം അബ് ദുല്‍ മജീദ് അ...
Malappuram

മാധ്യമ സ്വാതന്ത്ര്യവും സ്വതന്ത്ര മാധ്യമങ്ങളും ജനാധിപത്യത്തെ കരുത്തുറ്റതാക്കുന്നു :എസ്എസ്എഫ് മീഡിയ സെമിനാർ

ചെമ്മാട്: ജനാധിപത്യം ദുർബലപ്പെടുമ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ പറഞ്ഞു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സാഹിത്യോത്സവിനോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ രാജ്യം നിരന്തരം പിറകിൽ പോകുന്നുവെന്നതിനർത്ഥം ഇന്ത്യയിൽ ജനാധിപത്യം വലിയ വെല്ലുവിളി നേരിടുന്നുവെന്നത് കൂടിയാണ്. സമാന്തര മാധ്യമങ്ങൾ ന്യൂ മീഡിയ എന്നീ സാധ്യതകൾ ഉപയോഗിച്ച് മാധ്യമ അസ്വാതന്ത്ര്യത്തെ മറികടക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സർവ്വകലാശാല പബ്ലിക്ക് റിലേഷൻ ഓഫീസർ സി കെ ഷിജിത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു ജില്ലാ ജില്ലാ...
Local news

പൊതിച്ചോറ് വിതരണത്തിനിടെ ഡി വൈ എഫ് ഐ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : താലൂക് ആശുപത്രിയിൽ ഡി വൈ എഫ് ഐ പൊതിച്ചോറ് വിതരണത്തിനിടെ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം. പൊതിച്ചോറ് വിതരണത്തിനുള്ള വാഹനം പാർക്ക് ചെയ്തതിനെ തുടർന്നാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ഹൗസിങ് ഓഫീസർ സന്ദീപും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ബ്ലോക്ക് ഡി വൈ എഫ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 271 ദിവസമായി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് പൊതിച്ചോറ് നൽകുന്നുണ്ട്. ഉച്ചയ്ക്ക് ഗേറ്റിന് സമീപത്ത് വെച്ചാണ് ചോറ് വിതരണം ചെയ്യുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ചോറ് നൽകുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 5 ന് ചോറ് വിതരണം ചെയ്യുന്നതിനിടെയാണ് തർക്കമുണ്ടായത്. ഗേറ്റിന് സമീപം വാഹനം നിർത്തി വിതരണം ചെയ്യുന്നതിനിടെ ആൾകൂട്ടമുണ്ടായിരുന്നു. ഇത് കണ്ട് എത്തിയ സിഐ ഡി വൈ എഫ് ഐ പ്രവർത്തരോട് ഇക്കാര്യം ചോദിച്ചതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. സി ഐ അസഭ്യം പറഞ്ഞതായി ഡി വൈ എ...
Obituary

വിദ്യാർത്ഥി വയലിൽ മുങ്ങി മരിച്ചു

തിരൂരങ്ങാടി: വിദ്യാർത്ഥി വയലിൽ മുങ്ങിമരിച്ച നിലയിൽ. മുന്നിയൂർ പാറക്കടവ് കല്ലു പറമ്പൻ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുസ്തഫ (11) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം വീടിന് സമീപത്തെ പട്ടിശ്ശേരി വയലിലാണ് സംഭവം. ഉച്ചയ്ക്ക് 3 ന് ശേഷം വീട്ടിൽ നിന്നും പോയതായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയലിൽ ചെരുപ്പ് കാണുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കിട്ടിയത്. താലൂക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. എടരിക്കോട് ദർസ് വിദ്യാർത ഥി യാണ്....
Other

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ സിന്ധു പട്ടേരിവീട്ടിലിന്

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ നേടി പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു പട്ടേരി വീട്ടിൽ. ബിഎഡ് ബിരുദദാരിയായ സിന്ധു മലപ്പുറം മൂന്നിയൂർ സ്വദേശിനിയാണ്.   വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ  കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ പരപ്പനങ്ങാടി എക്സൈസ് രജിസ്ട്രർ ചെയ്ത നിരവധി കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തന മികവാണ് സിന്ധുവിനെ ഈ അവാർഡിന് അർഹയാക്കിയത്. കഴിഞ്ഞവർഷം ചേലാമ്പ്രയിൽ വിവിധ ന്യൂജൻ മയക്കുമരുന്നുകളുടെ ശേഖരം കണ്ടെത്തിയതും തലപ്പാറയിൽ വെച്ച് 175 കിലോ കഞ്ചാവ് പിടിച്ചെടുത്തതും ഉൾപ്പെടെ നിരവധി  കേസുകളാണ് പരപ്പനങ്ങാടി എക്സൈസ് കണ്ടുപിടിച്ചത്. 2015 ലാണ് എക്സൈസ് വകുപ്പിൽ ആദ്യമായി വനിതാ ഉദ്യോഗസ്ഥർ എത്തുന്നത്. ആദ്യ ബാച്ചിൽ പെട്ടയാളാണ് സിന്ധു പട്ടേരി വീട്ടിൽ.  മല...
Local news

മൂന്നിയൂര്‍ പടിക്കലില്‍ സബ് ഹെല്‍ത്ത് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ പടിക്കല്‍ പാറമ്മലില്‍ നവീകരണം പൂര്‍ത്തിയാക്കിയ സബ് ഹെല്‍ത്ത് സെന്റര്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു. വള്ളിക്കുന്ന് എം.എല്‍.എ അബ്ദുല്‍ ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ഒാണ്‍ലൈനായാണ് മന്ത്രി സബ് ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം നടത്തിയത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി, വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുനീര്‍ മാസ്റ്റര്‍, സി.പി സുബൈദ, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ നൗഷാദ് തിരുത്തുമ്മല്‍, രാജന്‍ ചെരിച്ചിയില്‍, എ.രമണി, പി.പി സഫീര്‍, മെഡിക്കല്‍ ഒാഫീസര്‍ ഡോ.ഹര്‍ഷാദ് എന്നിവര്‍ സംസാരിച്ചു....
Local news

വെളിമുക്ക് അധ്യാപക കൂട്ടായ്മ പ്രതിഭകളെ ആദരിച്ചു

മുന്നിയൂർ : വെളിമുക്ക് മഹല്ല് അദ്ധ്യാപക കൂട്ടായ്മക്ക് കീഴിൽ പ്രദേശത്തെ എസ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ പ്രതിഭകളെ ആദരിച്ചു.മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ പ്രതിഭാ സംഗമം ഉൽഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി.പി സുബൈദ,ടീച്ചേഴ്സ് ഫോറം രക്ഷാധികളായ ഡോക്ടർ എ അബ്ദുറഹിമാൻ, സി. ആയമ്മ ടീച്ചർ, പ്രൊഫസർ എം. അബ്ദുസ്സമദ്, എം. അബ്ദുൽ ഹമീദ്, എം. അബ്ദുൽ മജീദ്, എ. അബ്ദുറഹിമാൻ എന്നിവർ ആശംസകൾ നേർന്നു.വിദ്യാർത്ഥികളായ നസ്‌ലി ഫാത്തിമ, ഡെലിൻ റിയോൺ, വിസ്മയ എന്നിവർ സംസാരിച്ചു.ഹമീദ് മാസ്റ്റർ ദേവതിയാൽ കരിയർ ഗൈഡൻസ് ക്ലാസെടുത്തു.ടീച്ചേഴ്സ് ഫോറം പ്രസിഡണ്ട് ഡോകടർ സി.പി മുനീർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് സ്വാഗതവും സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.എം.മുഹമ്മദ് ഷാഫി, സി.പി യൂനുസ്, പി. ഷമീം, പി. ജാഫർ ഷരീഫ്, യു അബ്ദുൽ ഷരീഫ് എന...
Accident

മൂന്നിയൂരും പന്താരങ്ങാടിയിലും ബൈക്ക് അപകടം, 5 പേർക്ക് പരിക്ക്

തിരൂരങ്ങാടി : പരപ്പനങ്ങാടി - ചെമ്മാട് റോഡിൽ പന്താരങ്ങാടി യിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. പതിനാറുങ്ങൽ സ്വദേശിയും ചെമ്മാട് പലചരക്ക് കച്ചവടക്കാരനും ആയ റഷീദ് (55), പന്താരങ്ങാടി സ്വദേശി ലിബിൻ ദാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്. റഷീദ് കോട്ടക്കൽ ആശുപത്രിയിലേക്ക് മാറ്റി. മൂന്നിയൂർ ആലിൻ ചുവട് ഉണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചു കടന്ന മാതാവിനേയും കുട്ടിയെയും ഇടിച്ചു ബൈക്ക് യാത്രക്കാരന് ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു....
Other

യുവതിക്ക് അശ്‌ളീല വീഡിയോയും സന്ദേശങ്ങളും അയച്ച യുവാവ് പിടിയിൽ

തിരൂരങ്ങാടി : യുവതിക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ച സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. കൊണ്ടോട്ടി ഒഴുകൂർ പരമ്പിലാക്കൽ ഹൗസിൽ മുഹമ്മത് നിഷാദിനെയാണ് ( 24 ) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നിയൂർ സ്വദേശിനിയായ വിവാഹിതയായ യുവതിയുടെ വാട്സപ്പിലും ഇൻസ്റ്റഗ്രാമിലുമാണ് ഇയാൾ അശ്ലീല വീഡിയോയും സന്ദേശങ്ങളും അയച്ചത്. ഇതിനെ തുടർന്ന് യുവതി തിരൂരങ്ങാടി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ എസ് ഐ എൻ.മുഹമ്മദ് റഫീഖ് അറസ്റ്റ് ചെയ്തു....
error: Content is protected !!