Tag: Muslim leegue

നന്നമ്പ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു; സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
Local news

നന്നമ്പ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു; സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

നന്നമ്പ്ര: പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു എന്നാരോപിച്ച് നന്നമ്പ്ര പഞ്ചായത്ത് യുഡിഫ് ഭരണസമിതിക്കെതിരെ സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. താനൂർ ഏരിയ കമ്മറ്റി അംഗം കെ.ടി. ശശി ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതി വേഗത്തിലാക്കാനോ തകർന്ന റോഡുകൾ നന്നാക്കാനോ പഞ്ചായത്തോ എം എൽ എ യോ ഇടപെട്ടില്ലെന്നു അദ്ദേഹം ആരോപിച്ചു. ഇതേ പദ്ധതി മറ്റു പഞ്ചായത്തുകളിൽ നന്നായി നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഇവിടത്തെ ഭരണ പരാജയം സർക്കാരിന്റെ മേൽ ആരോപിച്ചു രക്ഷപ്പെടാനാണ് പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോക്കൽ സെക്രട്ടറി കെ.ഗോപാലൻ അധ്യക്ഷനായി.പഞ്ചായത്തംഗം പി പി ഷാഹുൽഹമീദ്, കെ പി കെ തങ്ങൾ എന്നിവർ സംസാരിച്ചു. കെ ബാലൻ സ്വാഗതവും കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.പിഎംഎസ്ടി കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് ...
Local news

നന്നമ്പ്ര പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്, അട്ടിമറി ഉണ്ടാകുമോ ?

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 ന് ആണ് തിരഞ്ഞെടുപ്പ്. അഡീഷണൽ തഹസിൽദാർ എൻ.മോഹനൻ ആണ് വരണാധികാരി. 19 ആം വാർഡ് മെമ്പർ തസ്‌ലീന ഷാജി ആണ് പ്രസിഡന്റ് സ്ഥാനാർഥി. മുസ്ലിം ലീഗ് 12, കോണ്ഗ്രസ് 5, വെൽഫെയർ പാർട്ടി 1, എൽ ഡി എഫ് 1, ബി ജെ പി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷത്ത് അംഗബലം ഇല്ലാത്തതിനാൽ മത്സരം ഉണ്ടാകാൻ സാധ്യതയില്ല. ബി ജെ പി അംഗം വനിതയാണെങ്കിലും എൽ ഡി എഫ്, സ്വതന്ത്രൻ എന്നിവർ പിന്തുണക്കില്ലെന്നതിനാൽ മത്സരിക്കില്ല. യു ഡി എഫിൽ അട്ടിമറി ഉണ്ടെങ്കിൽ മാത്രമാകും മത്സരം. കോണ്ഗ്രെസിന് 2 വനിത അംഗങ്ങൾ ഉണ്ട്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അസംതൃപ്തി ഉള്ള പി.കെ.റഹിയാനത്തിനെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനേയും ഉപയോഗപ്പെടുത്തി അട്ടിമറി നടത്തുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. മുൻ പ്രസിഡന്റ് ലീഗിന്റെ മെമ്പർമാർമാരുടെ യോഗത്തിൽ പങ്കെടുക...
Other

അനുഗ്രഹം തേടി സമദാനി ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു

കൊണ്ടോട്ടി: പൊന്നാനി ലോക്സഭ യു.ഡി.എഫ് സ്ഥാനാർഥി ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു.സമദാനിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി തങ്ങൾ പ്രാർത്ഥിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു. ഏറെനേരം സമകാലിക വിഷയങ്ങൾ പരസ്പരം സംസാരിക്കുകയും ചർച്ച നടത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ച്‌ അന്വേഷിച്ച തങ്ങൾ വലിയ വിജയാശംസകൾ നേർന്നു. ...
Politics

നന്നമ്പ്ര പ്രസിഡന്റിനെ മാറ്റൽ; ലീഗിലെ ഒരു വിഭാഗം ഒപ്പുശേഖരണം തുടങ്ങി

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റിനെ തൽസ്ഥാനത്ത് നിന്നും മാറ്റുന്നത് സംബന്ധിച്ച് ചർച്ച സജീവമായതോടെ പ്രസിഡന്റിനെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഒപ്പുശേഖരണം തുടങ്ങി. മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും ഭരണ രംഗത്ത് ഇടപെടൽ നടത്തുന്നില്ല തുടങ്ങിയ ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചാണ് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെ മാറ്റുന്നത് ചർച്ചക്കെടുത്തത്. നേരത്തെ നിരവധി തവണ താക്കീത് നൽകിയിട്ടും ഇനി ആവർതിക്കില്ലെന്ന ഉറപ്പിൽ പ്രശ്നം പരിഹരിച്ചതായിരുന്നു. ഇനിയും ആവർത്തിച്ചാൽ മാറ്റുമെന്ന് അവസാന മുന്നറിയിപ്പ് നൽകിയതായിരുന്നു. എന്നാൽ തുടരെ തുടരെ വീണ്ടും ഉറപ്പ് ലംഘിച്ചതോടെയാണ് മാറ്റുന്നത് ചർച്ചക്കെടുത്തത്. പ്രസിഡന്റിന്റെ വാർഡ് കമ്മിറ്റിക്ക് കത്തു നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പഞ്ചായത്ത് വർക്കിങ് കമ്മിറ്റി കൂടി നിലനിർത്തണോ രാജി വെപ്പിക്കണോ എന്നത് സംബന്...
Politics

നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് തുടരുമോ, അതോ രാജി വെക്കുമോ ? ഇന്ന് തീരുമാനം

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് മുസ്ലിം ലീഗിലെ പി.കെ.റഹിയാനത്ത് തുടരുമോ ഇല്ലയോ എന്ന കാര്യം ഇന്നറിയാം. ഇവരെ സ്ഥാനത്ത് നില നിർത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന പഞ്ചായത്ത് മുസ്ലിം ലീഗ് വർക്കിങ് കമ്മിറ്റി തീരുമാനം എടുക്കും. ഏറെ കാലമായി പുകഞ്ഞു കൊണ്ടിരുന്നതാണ് പഞ്ചായത്ത് പ്രെസിഡന്റുമായുള്ള പ്രശ്നങ്ങൾ. കൊടിഞ്ഞി തിരുത്തി 21 വാർഡിൽ നിന്നുള്ള അംഗമാണ് ഇവർ. പ്രീ പ്രൈമറി സ്കൂൾ അധ്യാപികയായ ഇവർ ആദ്യമായാണ് പഞ്ചായത്ത് അംഗം ആകുന്നതും പ്രസിഡന്റ് ആകുന്നതും. വലിയ ഭൂരിപക്ഷതിനാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ഓരോ പ്രദേശത്തിന് നൽകാൻ മുൻകൂർ ധാരണയുള്ളതിന്റെ അടിസ്ഥാനത്തിൽ കൊടിഞ്ഞിക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. ലീഗിന് 2 വനിത അംഗങ്ങൾ ഉള്ളതിൽ റൈഹാനത്തിന് ആണ് നറുക്ക് വീണത്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇവരെ കുറിച്ച് പരാതികൾ ഉയർന്നിര...
Politics

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് ലീഗ് തീരുമാനം

മലപ്പുറം : ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ല. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് യോഗത്തിലാണ് തീരുമാനം. യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം സെമിനാറില്‍ ക്ഷണിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ലീഗിലെ എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിച്ചിരുന്നു. ഈ വിഭാഗത്തിന്റെ നിലപാടിനെ ശരിവയ്ക്കുന്ന വിധത്തിലാണ് യോഗത്തില്‍ ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡിനെ മുസ്ലീം വിഷയമായി കാണരുതെന്നും ഇതൊരു പൊതുവിഷയമാണെന്നുമാണ് ലീഗ് നിലപാടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചു. യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ല. തങ്ങളുടെ അധ്യക്ഷതയില്‍ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. ഏകീകൃത സിവില്‍ കോഡ് വിഷയം ഒ...
Information

മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി : മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. സമാന ഹര്‍ജി ദില്ലി ഹൈക്കോടതിയില്‍ ഉണ്ടെന്ന് എംഐഎമ്മിന്റെ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുള്ള ഹര്‍ജിക്കാരന്റെ ആവശ്യം കോടതി പരിഗണിച്ചു. ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് യുപിയിലെ ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സൈദ് വസീം റിസ്വി എന്നയാളാണ് ഹര്‍ജി നല്‍കിയത്. സമാന ഹര്‍ജി ദില്ലി ഹൈക്കോടതിയിലുണ്ടെന്ന് എംഐഎമ്മിന് വേണ്ടി ഹാജരായ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ ഹ...
Information

പതിവ് തെറ്റിക്കാതെ എട്ടാം വര്‍ഷവും യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ സൗകര്യമൊരുക്കി എആര്‍ നഗര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

എ ആര്‍ നഗര്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷവും വഴി യാത്രക്കാരായ നോമ്പുകാര്‍ക്ക് നോമ്പുതുറക്കാന്‍ സൗകര്യം ഒരുക്കി എആര്‍ നഗര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. കൊളപ്പുറം നാഷണല്‍ ഹൈവേയില്‍ നോമ്പുതുറ കിറ്റ് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് നിയാസലീ ശിയാബ് തങ്ങള്‍ നിര്‍വഹിച്ചു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് യാസര്‍ ഒള്ളക്കന്‍ അധ്യക്ഷത വഹിച്ചു. രണ്ടാം ദിവസത്തില്‍ മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ മാട്ര കമ്മുണ്ണി ഹാജി, ഒ.സി ഹനീഫ ,പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എ പി ഹംസ , ഇസ്മായില്‍ പൂങ്ങാടന്‍ ,സി കെ മുഹമ്മദ് ഹാജി,കെ ഖാദര്‍ ഫൈസി , ഇബ്രാഹിംകുട്ടി കുരിക്കള്‍,എം എ മന്‍സൂര്‍, മലപ്പുറം ജില്ല എം.എസ്.എഫ് ട്രഷറര്‍ പി.എ. ജവാദ് ,വേങ്ങര മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് കെ കെ സെയ്തലവി, വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീ...
Obituary

മുസ്ലിം ലീഗ് നേതാവ് കെ കെ നഹ അന്തരിച്ചു

പരപ്പനങ്ങാടി : മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയുമായ ചെട്ടിപ്പടിയിലെ കുട്ടിക്കമ്മു നഹ എന്ന കെ കെ നഹ (73) അന്തരിച്ചു.കബറടക്കം ഇന്ന് 11 ന് ആനപ്പടി ജുമാ മസ്ജിദിൽ.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, മുസ്ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി, കർഷക സംഘം സംസ്‌ഥാന സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ, പാലക്കാട്ട് തിത്തീമ കൊടിഞ്ഞി.മക്കൾ: സാജിത് (കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ- സി ഒ എ ജില്ലാ സെക്രട്ടറി, സി ടി വി ചാനൽ ഡയറക്ടർ), സഹീർ (ചെമ്മാട് ഇലക്ട്രിക്കൽസ്, ചെമ്മാട്), ഷമീം (സേവാ മന്ദിർ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകൻ), സബീന, സുഫീത.മരുമക്കൾ: ഹംസ കൂമണ്ണ, അബൂബക്കർ സിദ്ധീഖ് വാഴക്കാട്, എ. പി.റുബീന എ ആർ നഗർ, റംല ചെട്ടിപ്പടി. ...
Other

സഹകരണ ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണം: സി.ഇ.ഒ

തിരൂരങ്ങാടി: സഹകരണ ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) തിരൂരങ്ങാടി താലൂക്ക് കൗണ്‍സില്‍ മീറ്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സി.ഇ.ഒ ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്ത അനീസ് കൂരിയാടനും ഹുസൈന്‍ ഊരകത്തിനും താലൂക്ക് കമ്മിറ്റിയുടെ സ്നേഹോപഹാരം സി.ഇ.ഒ സംസ്ഥാന കൗണ്‍സില്‍ അംഗം ഇസ്മായീല്‍ കാവുങ്ങല്‍ നല്‍കി ആദരിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/LD5Mnj8Lojq778BsrSQbcq കെ.കുഞ്ഞിമുഹമ്മദ്,അനീസ് കൂരിയാടന്‍,ഹുസൈന്‍ ഊരകം, ഷാഫി പരി,കെ.ടി.മുജീബ് പ്രസംഗിച്ചു. താലൂക്ക് ഭാരവാഹികളായി : ഷാഫി പരി (പ്രസിഡൻ്റ്) കെ.ടി.മുജീബ് (ജന.സെക്രട്ടറി) അമീന്‍ കള്ളിയത്ത് (ട്രഷറർ)സി.വി.സെമീര്‍,പി.കെ.ഹംസ,സുബൈര്‍ ചട്ടിപ്പടി,എം.എം.ബഷീര്‍,കെ.ടി.ഷംസുദ്ധീന്‍ (വൈസ് പ്രസിഡൻ്റുമാർ)വി.പി.സുബൈര്‍,വി.മുഹമ്മദ് ആസിഫ്...
Other

നന്നമ്പ്ര ലൈഫ് വിവാദം; പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടെന്ന് സിപിഎം

നന്നമ്പ്ര :അനാഥരായ മൂന്ന് പെൺകുട്ടികൾക്ക് ലൈഫ് ഭവനപദ്ധതിയിൽ വീട് അനുവദിക്കാതിരുന്നത് നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടന്ന് സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.കേരളത്തിൽ ഒരു പഞ്ചായത്തിലും സർക്കാർ നേരിട്ട് ലൈഫ് ഭവനപദ്ധതിക്കുള്ള ലിസ്റ്റ് തയ്യാറാക്കിയിട്ടില്ല. ലൈഫ് ഭവനപദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരം പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും പരിശോധന നടത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യലിസ്റ്റിൽ പെടാത്ത കുടുംബങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ബ്ലോക്കിലും, കലക്ടറേറ്റിലും പരാതി നൽകാൻ സർക്കാർ അവസരം നൽകിയിരുന്നു.മാത്രമല്ല ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യകുടുംബങ്ങളുടെ പട്ടിക തയ്യാറാക്കാൻ പഞ്ചായത്തുകളോട് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇത് തയ്യാറാക്കേണ്ടത് പഞ്ചായത്തംഗവും, ഗ്രാമസഭയുമാണ്.ഇത്രയും അവസരങ്ങൾ ഉണ്ട...
Other

പോപ്പുലർഫ്രണ്ട് ഹർത്താൽ അക്രമം; ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടുകെട്ടി

തിരൂരങ്ങാടി : പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളെ തുടർന്ന് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്തപ്പോൾ ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടു കെട്ടി. എടരിക്കോട് അഞ്ചാം വാർഡ് അംഗം ക്ലാരി സ്വദേശി ചെട്ടിയംതൊടി അഷ്‌റഫിന്റെ സ്വത്താണ് കണ്ടു കെട്ടിയത്. ഇദ്ദേഹത്തിന്റെ 6.46 ആർസ് സ്ഥലമാണ് കണ്ടുകെട്ടിയത്. തിരൂരങ്ങാടി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ സംഘവും കോട്ടക്കൽ പോലീസും എത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. യഥാർത്ഥത്തിൽ ഇതേ അഡ്രസിലുള്ള മറ്റൊരു അഷ്റഫ് ആണത്രേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ. ഇദ്ദേഹം എസ് ഡി പി ഐ സ്ഥാനർത്ഥിക്കെതിരെ മത്സരിച്ചാണ് വിജയിച്ചത് പോലും. റവന്യു അധികൃതർക്ക് ലഭിച്ച രേഖ പ്രകാരമാണ് നടപടി സ്വീകരിച്ചത് എന്ന് തഹസിൽദാർ പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്ന് അഷ്റഫ് പറഞ്ഞു. നടപടികൾക്കായി എത്തിയപ്പോൾ തന്നെ അധികൃതരോട് അഷ്‌റഫും നാട്ടുകാരും വിവരം ധരിപ്പിച്ചിരുന്നു. നിയമ നടപടി സ്വീകരിക...
Politics

മുസ്ലിം ലീഗിന് ആരുടെയും ക്ഷണം ആവശ്യമില്ല; ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാടില്‍ മറുപടിയുമായി സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗിന് ആരുടെയും ക്ഷണം ആവശ്യമില്ലെന്ന് ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കി. ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് തെളിയിക്കപ്പെട്ട വസ്തുതയാണ്. ഗോവിന്ദന്‍ മാഷ് ഒരു സത്യം പറഞ്ഞു. അത്രയേ ഉള്ളൂ. ലീഗ് ഒരു മതേതര പാര്‍ട്ടിയാണെന്ന് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും മനസിലാകും. ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും വേണ്ടിയാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. മതേതരത്വം, മതസൗഹാര്‍ദം, ജനാധിപത്യം എന്നിവ ശക്തിപ്പെടുത്തുന്നതാണ് ലീഗിന്റെ പ്രവര്‍ത്തന രീതികള്‍. അത് മനസിലായവര്‍ കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നുപറഞ്ഞെന്നേയുള്ളൂ. സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. അതേസമയം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന...
Local news

താനൂർ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കൽ പ്രഖ്യാപനം 30 ന്

താനൂർ നഗരസഭയിലെ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കുന്ന പ്രവൃത്തിയുടെയും പൊൻമുണ്ടം പി.എച്ച്.സിയുടെ പുതിയ കെട്ടിടത്തിന്റെയും ശിലാസ്ഥാപനം ആരോഗ്യ വനിതാ- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് സെപ്റ്റംബർ 30 ന് നിർവഹിക്കുമെന്ന് ഫിഷറീസ് , കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. പത്രസമ്മേളനത്തിലാണ് ഈ കാര്യം മന്ത്രി അറിയിച്ചത്. ചടങ്ങിൽ മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ഒന്നാം പിണറായി സർക്കാരിന്റെ 2020-21ലെ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയാണ് സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് തീരുമാനിച്ചത്. നാല് നിലയിൽ ഡിസൈൻ ചെയ്ത ആശുപത്രിയുടെ പുതിയ ഡി.എസ്.ഒ.ആർ റിവിഷൻ പ്രകാരം ഒരു നിലയിലുള്ള കെട്ടിടമാണ് ഇപ്പോൾ പണിയുന്നത് . 2021-22ലെ ബഡ്ജറ്റിൽ ആശുപത്രിക്ക് മറ്റൊരു 10 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട് . ഒന്നരവർഷത്തിനുള്ളിൽ ഈ പ്രവൃത്തി പൂർത്തീകരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. 10 ഒ...
Local news

തെയ്യാല ഗേറ്റ്: റെയിൽവേയ്ക്കും സർക്കാരിനും കോടതി നോട്ടീസ് അയച്ചു.

താനൂർ : തെയ്യാല റെയിൽവേഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. പ്രാഥമിക വാദം കേട്ടശേഷം കോടതി റെയിൽവേ, സംസ്ഥാന സർക്കാർ, റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷൻ എന്നിവർക്ക് നോട്ടീസ് അയച്ചു. അഡ്വ. പി.പി. റഊഫ്, അഡ്വ. പി.ടി. ശിജീഷ് എന്നിവർ മുഖേന മുസ്‍ലിംലീഗ് താനൂർ നിയോജകമണ്ഡലം ജനറൽസെക്രട്ടറി എം.പി. അഷ്റഫാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വാദം കേൾക്കാൻ സർക്കാർ പ്ലീഡർമാർ കൂടുതൽ സമയം ചോദിച്ചെങ്കിലും ഹർജിയുടെ ഗൗരവം കണക്കിലെടുത്ത് കോടതി കേസ് ഈ മാസം 31-ലേക്ക് മാറ്റി.ഡിസംബർ 22-ന് ആർ.ഡി.ഒ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മേൽപ്പാലം നിർമാണത്തിന് 40 ദിവസത്തേക്ക് താത്കാലികമായി ഗേറ്റ് അടയ്ക്കാൻ തീരുമാനിച്ചത്. പൈലിങ് പ്രവൃത്തികൾ പൂർത്തീകരിച്ചാൽ ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ റെയിൽവേഗേറ്റ് തുറന്നുകൊടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. ഗേറ്റ് അടച്ചത് നാട്ടുകാർക്ക് വലിയ ...
Local news

മണ്ണട്ടാംപാറ ഡാം പുതുക്കിപണിയണം: മുസ്ലിം ലീഗ് താലുക്ക് ഓഫീസ് മാർച്ച് നടത്തി

തിരുരങ്ങാടി : അറുപത് വർഷത്തിലേറെ പഴക്കമുള്ളതും ജീർണാവസ്ഥയിലുള്ളതുമായ മൂന്നിയുരിലെ മണ്ണട്ടാം പാറ അണക്കെട്ട് പുതുക്കി പണിയണമാവശ്യപ്പെട്ട് മൂന്നിയുർ പഞ്ചായത്ത് മുസ്ലിം ലീഗ് തിരുരങ്ങാടി താലൂക്ക് ഓഫീസ് മാർച്ച് നടത്തി. അണക്കെട്ടിന്റെ കൈവരികൾ തകരുകയും സ്ലാബുകൾ അടർന്നു വീഴുകയും, കാലുകൾക്ക് ബലക്ഷയം സംഭവിക്കുകയും അടിഭാഗം ചോർച്ച അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിലാണ് മുസ്ലിം ലീഗ് മാർച്ച് നടത്തേണ്ടി വന്നത്. പാറക്കടവിൽ നിന്നും പ്രവർത്തകർ പ്രകടനമായാണ് മാർച്ചിനെത്തിയത്. പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ എ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് വി.പി.സൈതലവി എന്ന കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ സമര പ്രമേയം അവതരിപ്പിച്ചു. ഹനീഫ മൂന്നിയൂർ എം എ അസീസ്, ഹൈദർ കെ. മൂന്നിയൂർ, എൻ എം....
Gulf

റിയാദ് കെ.എം.സി.സി നാട്ടിലൊരു പെരുന്നാള്‍ നാളെ, ഒരു കോടിയോളം രൂപയുടെ ധനസഹായം വിതരണം ചെയ്യും

തിരൂരങ്ങാടി: റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബ സംഗമവും ധനസഹായ വിതരണവും വെള്ളിയാഴ്ച്ച നടക്കുമെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ഞൂറിലേറെ കുടുംബങ്ങള്‍ പങ്കെടുക്കും. മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും. മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, അഡ്വ.പി.എം.എ സലാം, എം എൽ എ മാരായ കെ.പി.എ മജീദ്, അഡ്വ.എന്‍ ഷംസുദ്ധീന്‍, മഞ്ഞളാംകുഴി അലി, കെ പി സി സി സെക്രട്ടറി വി.ടി ബല്‍റാം, അഡ്വ.വി.എസ്. ജോയ് മറ്റു പ്രമുഖരും പങ്കെടുക്കും. വൈകീട്ട് ഏഴ് മുതല്‍ പട്ടുറുമാന്‍ ഫെയിമുകളുടെ നേതൃത്വത്തില്‍ ഇശല്‍ വിരുന്നും അരങ്ങേറും.വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം 2.30 മുത...
Politics

പാറക്കടവ് ഉപ തിരഞ്ഞെടുപ്പ് നാളെ

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് നാളെ (വ്യാഴാഴ്ച ) നടക്കും. മുന്നിയൂർ പഞ്ചായത്തിലെ 6 വാർഡുകൾ ഉൾപ്പെട്ടതാണ് പാറക്കടവ് ഡിവിഷൻ. ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന യു ഡി എഫിലെ കെ പി രമേഷ്ന്റെ മരണത്തെ തുടർന്നാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. സി.ടി.അയ്യപ്പൻ ലീഗ് (കോണി), കെ.ഭാസ്കരൻ എൽ ഡി എഫ് സ്വതന്ത്രൻ (ഓട്ടോ), പ്രേമദാസൻ ബി ജെ പി- (താമര) എന്നിവരാണ് സ്ഥാനാർഥികൾ. 6 പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടിങ്ങ്. 22 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ...
Local news

ഡോക്ടർമാർ അവധിയിൽ: മുസ്ലിം ലീഗ് ആശുപത്രിയിലേക്ക് മാർച്ച് നടത്തി

നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ആശുപത്രി കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ച് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്്‌ലിംലീഗ് വൈസ് പ്രസിഡന്റ് ഊര്‍പ്പായി മുസ്തഫ അധ്യക്ഷനായിരുന്നു.നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുക, ജിവനക്കാരുടെ കുറവ് പരിഹരിക്കുക, ഇടത് സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നി ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. നാല് ഡോക്ടര്‍മാരുണ്ടായിരുന്ന നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇപ്പോള്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. വൈകീട്ട് ആറ് മണി വരെ പ്രവര്‍ത്തിക്കേണ്ട അശുപത്രിയുടെ പ്രവര്‍ത്തനം ഡോക്ടര്‍മാരില്ലാത്ത...
Other

എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ളവികസനമെന്ന് മന്ത്രി റിയാസ്

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു എളമരം കടവ് പാലം ഉദ്ഘാടനം സംബന്ധിച്ചുള്ള വിവാദം അനാവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എല്ലാവരെയും സംയോജിപ്പിച്ച് കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നത്. നിശ്ചയദാർഢ്യത്തോടെയുള്ള മുന്നേറ്റമാണ് സർക്കാറിനെ മുന്നോട്ട് നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേന്ദ്ര റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് (സി.ആര്‍.ഐ.എഫ്) നിന്നുമാണ് പാലത്തിന് തുക അനുവദിച്ചത്. സി.ആര്‍.ഐ.എഫില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് തുക വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാറാണ്. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ് ഈ ഫണ്ട് ലഭിക്കുന്ന സാഹചര്യമുണ്ടായത്. ഇതില്‍ 104 പദ്ധതികള്‍ പൂര്‍ത്തികരിക്കുകയും 2143.54 കോടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി ചെലവഴിക്ക...
Local news

ഓവർസിയറുട നിയമനം: നന്നമ്പ്രയിൽ ലീഗും കോണ്ഗ്രെസും ഇടയുന്നു

നന്നംബ്ര: തൊഴിലുറപ്പ് പദ്ധതിയിൽ താൽക്കാലിക ഓവർസീയരെ നിയമിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയിൽ ഭിന്നത. എം എസ് എഫ് മണ്ഡലം നേതാവിന് നിയമനം നൽകുന്നതിനെതിരെ കോൺഗ്രസ് അംഗങ്ങൾ യോഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. സി പി എമ്മും ബി ജെ പി യും കോണ്ഗ്രെസിനൊപ്പം വിയോജിപ്പ് പ്രകടിപ്പിച്ചു. അതേ സമയം മുസ്ലിം ലീഗ് തീരുമാനത്തെ വെൽഫെയർ പാർട്ടി അംഗവും സ്വതന്ത്ര അംഗവും പിന്തുണച്ചു. തീരുമാനത്തിൽ പ്രതി ഷേധിച്ച് സി പി എം അംഗം പി പി ശാഹുൽ ഹമീദ് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. അക്രെഡിറ്റ് ഓവർസീയരെ നിയമിക്കാൻ ഏതാനും ദിവസം മുമ്പ് ഇന്റർവ്യൂ കഴിഞ്ഞിരുന്നു. അതിൽ നിയമനം അംഗീകരിക്കാൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് തർക്കം ഉണ്ടായത്. ഇന്റർവ്യൂ വില എം എസ് എഫ് നേതാവായ കൊടിഞ്ഞി സ്വദേശിക്ക് 106 മാർക്ക് ലഭിച്ചു. വെള്ളിയാമ്പുറം സ്വദേശിനിയായ യുവതിക്ക് 105 മാർക്കും മറ്റൊരു യുവതി...
Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ യൂത്ത് ലീഗിന്റെ ഇഫ്താർ

തിരൂരങ്ങാടി: പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ.സലാം പറഞ്ഞു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി നടത്തുന്ന ഇഫ്താര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കഴിഞ്ഞ 17 വര്‍ഷമായി മുനിസിപ്പല്‍ കമ്മിറ്റി ഈ ആശുപത്രിയില്‍ നടത്തിവരുന്ന ഇഫ്താര്‍ രോഗികള്‍ക്കും കുട്ടിയിരപ്പുകാര്‍ക്കും വലിയ ആശ്വാസകരവും മാത്യകാപരവുമാണെന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് സി.എച്ച്.അബൂബക്കര്‍ സിദ്ധീഖ് അധ്യക്ഷനായി.തിരൂരങ്ങാടി താലൂക്ക് അശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കുമായി മുസ്‌ലിം യൂത്ത്‌ലീഗ് നടത്തുന്ന ഇഫ്താര്‍ പതിനേഴാം വര്‍ഷത്തിലേക്കാണ് കടക്കുന്നത്. നൂറിലേറെ രോഗികളു...
Other

താമരപ്പൂ സമരം; സാദിഖലി തങ്ങൾ നിലപാട്‌ വ്യക്തമാക്കണം: സിപിഎം

മലപ്പുറം: കെ റെയിൽ വിരുദ്ധ സമരത്തിന്റെ മറവിൽ ബിജെപിയുമായുണ്ടാക്കിയ അവിശുദ്ധ സഖ്യത്തെക്കുറിച്ച്‌ മുസ്ലിംലീഗ്‌ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ്‌ തങ്ങൾ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപി എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ആവശ്യപ്പെട്ടു. ബിജെപി ആസൂത്രണം ചെയ്‌ത സമരം ലീഗ്‌ ഏറ്റെടുക്കുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ ദിവസം തിരുനാവായയിൽ കണ്ടത്‌. കുറുക്കോളി മൊയ്‌തീൻ എംഎൽഎയും ലീഗ്‌ ജില്ലാ പഞ്ചായത്തംഗവും തദ്ദേശ സ്ഥാപന മേധാവികളുമാണ്‌  ജില്ലാ പ്രസിഡന്റ്‌ രവി തേലത്ത്‌ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി വേദി പങ്കിട്ടത്‌. കെ പി എ മജീദ്‌ എംഎൽഎയാണ്‌ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഉൾപ്പെടെ മതമൗലികവാദ സംഘടനകളുമായി കൈകോർത്താണ്‌ സമരം. ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ചിഹ്നമായ താമരപ്പൂവും പിടിച്ചുള്ള ലീഗ്‌ നേതാക്കളുടെ ചിത്രം കൗതുകമുണർത്തുന്നതാണ്‌.  രാജ്യത്ത്‌ ന്യൂനപക്ഷങ്ങളെയാകെ അരക്ഷിതാവസ്ഥയില...
Other

അബ്ബാസലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഉണ്ടായ ഒഴിവുകളിലേക്കുള്ള പിൻഗാമികളെ മുസ്ലിം ലീഗ് ഇന്ന് തീരുമാനിക്കും. സാദിഖലി തങ്ങൾ സംസ്ഥാന പ്രസിഡന്റ് ആയതോടെ ഒഴിവ് വന്ന മലപ്പുറം ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് സഹോദരൻ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുക്കും. ചന്ദ്രികയുടെ എക്സിക്യൂട്ടീവ് കം ഡയറക്ടർ ജനറലായി സയ്യിദ് റശീദലി ശിഹാബ് തങ്ങളെയാണ് പരിഗണിക്കുന്നത്. മുൻ വഖഫ് ബോർഡ് ചെയർമാനായ റശീദലി തങ്ങൾ പരേതനായ പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ മകനാണ്. ഇന്ന് തീരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ പ്രഖ്യാപനം നടത്തും. അബ്ബാസലി ശിഹാബ് തങ്ങൾ നിലവിൽ മലപ്പുറം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രെസിഡന്റാണ്. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്നാണ് ജില്ലാ പ്രസിഡന്റ് ആയിരുന്ന ഹൈദരലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. അതിന്റെ കീഴ് വഴക്കം തുടർന്ന് സാദിഖലി തങ്ങളും ഹൈദരലി ...
Local news

അവാർഡ് വിവാദം; മുൻ ചെയർപേഴ്സണ് മറുപടിയുമായി മുസ്ലിം ലീഗ്

തിരൂരങ്ങാടി: നഗരസഭക്ക് ലഭിച്ച സ്വരാജ് അവാർഡിന്റെ അവകാശ തർക്കത്തിൽ മറുപടിയുമായി മുസ്ലിം ലീഗ് കമ്മിറ്റി. 2020-21 വർഷത്തെ പ്രവർത്തനം പരിഗണിച്ചു സംസ്ഥാന സർക്കാർ ആരംഭിച്ച സ്വരാജ് പുരസ്കാരം സംസ്ഥാന തലത്തിൽ തിരൂരങ്ങാടി ക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഈ അവാർഡ് , കഴിഞ്ഞ ഭരണ സമിതിയുടെ പ്രവർത്താന ത്തിന് ലഭിച്ച അംഗീകരമാണെന്നും പുതിയ ഭരണ സമിതി മറ്റുള്ളവർക്ക് അവകാശപ്പെട്ടത് തട്ടിയെടുക്കുക ആണെന്നും മുൻ ചെയർപേഴ്സൻ കെ.ടി.റഹീദ ആരോപിച്ചിരുന്നു. അവാർഡ് വിവരം മുൻ ഭരണസമിതിക്ക് നേതൃത്വം കൊടുത്ത ആൾ എന്ന നിലക്ക് തന്നെ അറിയിക്കാനുള്ള മര്യാദപോലും കാണിച്ചില്ലെന്നും അവാർഡ് തങ്ങളുടേതാക്കി മാറ്റാനാണ് നിലവിലെ ഭരണസമിതി ശ്രമിച്ചതെന്ന്ഉം ഇവർ ആരോപിച്ചിരുന്നു. ഇതിന് മറുപടി ആയാണ് മുസ്ലിം ലീഗ് കമ്മിറ്റി രംഗത്തെത്തിയത്. അവാർഡ് നിലവിലെ. ഭരണ സമിതിക്ക് ലഭിച്ചതാണ് എന്നു കമ്മിറ്റി പറഞ്ഞു. കഴിഞ്ഞ 5 വർഷം ഭരണമുണ്ടായപ്പോൾ ഈ ആവേ...
Local news

സ്വരാജ് അവാർഡ്: മറ്റുള്ളവരുടെ അംഗീകാരം തട്ടിയെടുക്കുന്നു. ഭരണസമിതിക്കെതിരെ മുൻ ചെയർപേഴ്സൻ

തിരൂരങ്ങാടി: മുന്സിപാലിറ്റിക്ക് ആദ്യമായി ലഭിച്ച സംസ്ഥാന സർക്കാരിന്റെ അവാർഡിന്റെ അവകാശത്തെ ചൊല്ലി വിവാദം. നിലവിലെ ഭരണസമിതിക്കെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ചെയർപേഴ്സൻ. മികച്ച പ്രവർത്തനത്തിന് , സംസ്ഥാന സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ സ്വരാജ് അവാർഡിൽ സംസ്ഥാന തലത്തിൽ തിരൂരങ്ങാടി നഗരസഭക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. 2020-21 വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്. അവാർഡ് ഈ ഭരണ സമിതിയുടെ നേട്ടമായി ഉയർത്തി പിടിക്കുകയും , അതിനേക്കാൾ ഉപരി ഈ നേട്ടം കഴിഞ്ഞ ഭരണ സമിതിക്ക് നേതൃത്വം കൊടുത്ത ചെയര്പേഴ്സണെ ഈ ഭരണസമിതിയിലെ ആരും അറിയിക്കാതിരിക്കുകയും ചെയ്തതോടെയാണ് മുൻ ചെയർ പേഴ്സൻ കെ.ടി . റഹീദ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ഭരണസമിതി അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇത് സംഭന്ധമായി അവർ രൂക്ഷമായ രീതിയിൽ പ്രതിഷേധിച്ചു. ഡയറക്ടറേറ്റിൽ നിന്നും അവാർഡ് വിവരം വിളിച്ചറിയിച്ചത് മുൻ സെക്രെട്ടറി ആയിരുന്ന ഇ. ...
Obituary

മുസ്ലിം ലീഗ് നേതാവും വ്യവസായിയും മുൻ എംഎൽഎയുമായ യൂനുസ് കുഞ്ഞ് നിര്യാതനായി

കൊല്ലം: മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എ. യൂനുസ് കുഞ്ഞ് (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയാണ്. 1991ൽ മലപ്പുറത്ത് നിന്നാണ് നിയമസഭയിൽ എത്തിയത്. ഇരവിപുരത്തും പുനലൂരും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ മഹല്ല് ജമാഅത്ത് ആയ കൊല്ലൂർവിള മഹല്ലിന്റെ ദീർഘ കാലമായി പ്രസിഡന്റ് ആണ്. അറിയപ്പെടുന്ന കശുവണ്ടി വ്യവസായിയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളും ഉണ്ട്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശീയ കൗൺസിൽ അംഗം, കൊല്ലം ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ല കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ഭാരവാഹിയും ആയിരുന്നു. ഖബറടക്കം വൈകീട്ട് നാലിന് കൊല്ലുവിള ജുമാമസ്ജ...
Other

സ്ത്രീകളുടെ വിവാഹപ്രായം: പൊതുജനങ്ങൾ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സമസ്ത

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള 'ദപ്രൊഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് (അമന്റ്‌മെന്റ്) ബില്‍-2021' പിന്‍വലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസ്സായി ഉയര്‍ത്തുന്നതിനുള്ള ബില്ല് പരിശോധിക്കുന്നതിന്റെ ഭാഗമായി പാര്‍ലിമെന്റ് സ്ഥിരം സമിതി പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും സാമൂഹ്യ വിപത്തുമാണെന്നിരിക്കെ ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതു ജനങ്ങളുടെ ബാദ്ധ്യതയാണ്. 15 ദിവസത്തിനകം ഇത് സംബന്ധമായ അഭിപ്രായം രേഖപ്പെടുത്താനാണ് പാര്‍ലിമെന്റ് സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. rajyasabha. nic.in ...
Other

സി ഡി എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നന്നമ്പ്രയിൽ ലീഗിന് തോൽവി,വിവാദം

ഇന്നലെ നടന്ന കുടുംബശ്രീ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലീഗ് നിർദേശിച്ച സ്ഥാനാർഥിക്ക് കനത്ത തോൽവി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച നന്നംബ്ര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന തേറാമ്പിൽ ആസിയയാണ് പരാജയപ്പെട്ടത്. ഇവർക്കെതിരെ മത്സരിച്ച കൈതക്കാട്ടിൽ ഷൈനി 16 വോട്ട് നേടി വിജയിച്ചു. ആസിയക്ക് 5 വോട്ട് മാത്രമാണ് ലഭിച്ചത്. എ ഡി എസ് തിരഞ്ഞെടുപ്പിൽ ലീഗിന് ഭൂരിപക്ഷം ലഭിച്ചിട്ടും സി ഡി എസ് തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഉണ്ടായത് ലീഗ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. കോണ്ഗ്രസ്, എൽ ഡി എഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് ഷൈനി തിരഞ്ഞെടുക്കപ്പെട്ടത്. ലീഗിലെ ഒരു വിഭാഗവും സഹായിച്ചു എന്നാണ് അറിയുന്നത്. കുടുംബശ്രീയിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്ന ആസിയ മുമ്പ് ഒന്നിലേറെ തവണ സി ഡി എസ് പ്രസിഡന്റ് ആയിട്ടുണ്ട്. 3 തവണ പഞ്ചായത്ത് അംഗമായിരുന്ന ഇവർ കഴിഞ്ഞ തവണ പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡന്റ് ആയിരുന്നു. വനിത ലീഗ്. ഭാരവാഹി കൂടി...
Kerala

വഖഫ് സമ്മേളനത്തിൽ മന്ത്രി റിയാസിനെതിരായ മോശം പരാമർശം, സാദിഖലി തങ്ങൾ ഖേദം പ്രകടിപ്പിച്ചു

വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും സ്വാദിഖലി തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മുസ്‌ലിം ലീഗിന്റെ വഖഫ് സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമർശനമുന്നയിച്ച അബ്ദുറഹ്‌മാൻ കല്ലായിയുടെ പ്രസംഗത്തെ തള്ളി ലീഗ്. വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും സ്വാദിഖലി തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ആരും രാഷ്ട്രീയ വിമർശനങ്ങൾക്കതീതരല്ല, പക്ഷെ വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്‌. ഇന്നലെ കോഴിക്കോട് നടന്ന വഖഫ്‌ സംരക്ഷണ റാലിയിൽ പ്രസംഗിച്ചവരിൽ നിന്നും ചില വ്യക്തിപരമായ പ...
error: Content is protected !!