Friday, October 16

Tag: Najeeb kanthapuram mla

പകുതി വില തട്ടിപ്പ് : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ പൊലീസ് കേസ് എടുത്തു
Malappuram

പകുതി വില തട്ടിപ്പ് : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ പൊലീസ് കേസ് എടുത്തു

പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസ് എടുത്തു. പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചന കുറ്റത്തിനുള്ള വകുപ്പുകള്‍ ആണ് എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. നേരത്തെ, സിഎസ്ആര്‍ തട്ടിപ്പിന് നേരിട്ട് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ നജീബ് കാന്തപുരമെന്ന് ഡോ പി സരിന്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരാതിപ്രളയം തുടരുന്ന പകുതി വില തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രതി അനന്തുകൃഷണനെ ആലുവ പൊലീസ് ക്ലബില്‍ റേഞ്ച് ഡിഐജിയും റൂറല്‍ എസ് പിയും ഒരുമിച്ച് ചോദ്യം ചെയ്തു. അതേസമയം, 450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ നിഗമനം. സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിന്നത് ബിജെപി - കോണ്‍ഗ്രസ് ബന്ധമുള്ളവര്‍ ആണെങ്കില്‍, അതിന് നേരിട്ട് നേതൃത്വം ക...
ആധുനിക സൗകര്യങ്ങളുമായി പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്ക്
Kerala, Malappuram

ആധുനിക സൗകര്യങ്ങളുമായി പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്ക്

പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കില്‍ ഒരുക്കിയ ആധുനിക സംവിധാനങ്ങള്‍ നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആശുപത്രയുടെ സൗകര്യം മെച്ചപ്പെടുത്താനും ആധുനിക സംവിധാനങ്ങള്‍ ഒരുക്കാനും പൊതുജന പിന്തുണയോടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നടപ്പാക്കുന്ന ' സമഗ്ര' പദ്ധതിയില്‍ ജില്ലാ ആശുപത്രിയുടെ ശുചീകരണവും ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി ബിന്ദു അധ്യക്ഷത വഹിച്ചു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കില്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കിയത്. ലാബ് നവീകരണം, കമ്പ്യൂട്ടര്‍ വത്കരണം തുടങ്ങിയ സംവിധാനങ്ങളാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. നവീകരിച്ച ലാബില്‍ രക്തപരിശോധനയില്‍ എലിസ രീതിക്ക് പകരമായി പരിഷ്‌കരിച്ച ക...
അയ്യപ്പൻകാവ് ക്ഷേത്രം ഉദ്ഘാടനം ചെയ്ത് നജീബ് കാന്തപുരം; അമൂല്യ നിമിഷമെന്ന് എം.എൽ.എ
Other

അയ്യപ്പൻകാവ് ക്ഷേത്രം ഉദ്ഘാടനം ചെയ്ത് നജീബ് കാന്തപുരം; അമൂല്യ നിമിഷമെന്ന് എം.എൽ.എ

അയ്യപ്പൻകാവ് ക്ഷേത്രത്തിന്റെ ഉദ്ഘാടകനായി നജീബ് കാന്തപുരം എം.എൽ.എ. പുതുക്കി പണിത മണലായ അയ്യപ്പൻകാവ് ക്ഷേത്രമാണ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തത്. എം.എൽ.എ എന്ന നിലയിൽ നിരവധി ഉദ്ഘാടനങ്ങൾ നിർവഹിച്ചിട്ടുണ്ടെങ്കിലും പുതുക്കി പണിത ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ അവസരം ലഭിച്ചതിനെ അമൂല്യ നിമിഷമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഓരോ മനുഷ്യരുടെയും ജീവിതത്തോടൊപ്പം നിൽക്കാനാവുക എന്നതിൽ പരം എന്താനന്ദമാണ്‌ വേറെ ലഭിക്കാനുള്ളതെന്നും നജീബ് കാന്തപുരം എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് എം.എൽ.എ. എന്ന നിലയിൽ ഒട്ടനവധി ഉദ്ഘാടനങ്ങൾ നിർവ്വഹിക്കാൻ അവസരമുണ്ടായിട്ടുണ്ട്‌. പുതുക്കി പണിത ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ ഇന്ന് ലഭിച്ച അവസരത്തെ ജീവിതത്തിലെഅമൂല്യ നിമിഷമായി കാണുകയാണ്. നിയോജകമണ്ഡലത്തിലെ മണലായ അയ്യപ്പൻ കാവ്‌ ക്ഷേത്രമാണ് ഇന്ന് വിശ്വ...
Education

രാജ്യത്തെ ആദ്യത്തെ സൗജന്യ സിവിൽ സർവ്വീസ് അക്കാദമി പെരിന്തൽമണ്ണയിൽ ആരംഭിച്ചു

പെരിന്തൽമണ്ണ : കാസർകോടു മുതൽ തൃശ്ശൂർ വരെയുള്ള ഏഴ് ജില്ലകളിലെ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസസ് പരിശീലനം നൽകുന്ന പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസ് നാടിന് സമർപ്പിച്ചു.നജീബ് കാന്തപുരം എം.എൽ.എ. മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണിത്. രാജ്യത്തെ ആദ്യത്തെ സമ്പൂർണ സൗജന്യ സിവിൽ സർവീസ് അക്കാദമി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഓൺലൈനായി ഉദ്ഘാടനംചെയ്തു. ഓഫീസ്‌ക്കെട്ടിടം റവന്യൂമന്ത്രി കെ. രാജനും സ്റ്റുഡന്റ്‌സ് ലോഞ്ച് ഓൺലൈനായി പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഡിജിറ്റൽ സ്റ്റുഡിയോ എം.പി. അബ്ദുസമദ് സമദാനി എം.പി.യും ഉദ്ഘാടനംചെയ്തു. പി.ബി. നായർ സ്മാരക ലൈബ്രറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ.യും ഡിജിറ്റൽ ക്ലാസ് റൂം ഷാഫി പറമ്പിൽ എം.എൽ.എ.യും ഹോസ്റ്റൽ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും റൂഫ് ടോപ്പ് സ്റ്റഡ് സർക്കിൾ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹ...