Tag: Nss

എന്‍എസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Local news, Other

എന്‍എസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിപ്പിച്ചു. കോട്ടക്കല്‍ അല്‍-മാസ് ഹോസ്പിറ്റലുമായി സഹകരിച്ച് കക്കാട് ജി എം യു പി സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിപ്പിച്ചത്. ഡോ. അഹ്‌മദ് ഷിബിലി രോഗികളെ പരിശോധിച്ചു. നേത്ര പരിശോധന, സൗജന്യ ചെക്കപ്പുകള്‍ എന്നിവ ഉള്‍പ്പെട്ട ക്യാമ്പിന് തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, വാര്‍ഡ് കൗണ്‍സിലര്‍ ആരിഫ വലിയാട്ട്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി സിറാജ്ജുദ്ധീന്‍, പി ടി എ പ്രസിഡണ്ട് മുഹീനുല്‍ ഇസ്ലാം, ജൈസല്‍ എം കെ, എന്‍ എസ് എസ് സെക്രട്ടറിമാരായ മുഹമ്മദ് ഫായിസ്, സൈനബ ജസ്ലി എന്നിവര്‍ നേതൃത്വം നല്‍കി. ...
Calicut, Kerala, Malappuram, Other, university

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ എന്‍.എസ്.എസ്. സ്ഥാപകദിനാഘോഷം

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നാഷണല്‍ സര്‍വീസ് സ്‌കീം സ്ഥാപകദിനാഘോഷം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.എം. ആതിര മുഖ്യപ്രഭാഷണം നടത്തി. സിണ്ടിക്കേറ്റ് അംഗം ഡോ. ടി. വസുമതി, സെനറ്റ് അംഗം ഡോ. കെ.എം. മുഹമ്മദ് ഹനീഫ, ചരിത്ര പഠനവകുപ്പ് മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍, ഡോ. റീഷ കാരാളി, എന്‍.എസ്.എസ്. യൂണിറ്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ഡോ. എന്‍.എസ്. പ്രിയലേഖ, എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നൗഫല്‍, അഭിയ ക്രിസ്പസ് എന്നിവര്‍ സംസാരിച്ചു. ...
Information

ആഗോള പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു

കുണ്ടൂർ: പി എം എസ് ടി കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം തിരൂരങ്ങാടി നിയോജകമണ്ഡലം എംഎൽഎ കെ പി എ മജീദ് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം പരിസ്ഥിതി ദിന സന്ദേശം കൈമാറി. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ. കെ. ഇബ്രാഹിം അധ്യക്ഷനായ ചടങ്ങിൽ എൻഎസ്എസ് കോർഡിനേറ്റർ .പി.സിറാജുദ്ദീൻ സ്വാഗതവും, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞിമരക്കാർ, എംസി ഹംസക്കുട്ടി ഹാജി, എംസി ബാവ ഹാജി, പി ഹമീദ് ഹാജി എന്നിവരും, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളും, ഊർപ്പായി മുസ്തഫ, ടി കെ നാസർ എന്നിവരും പങ്കെടുത്തു. കൊമേഴ്സ് വിഭാഗം അധ്യാപകൻ അബ്ദുള്ള മൻസൂർ. പി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ക്യാമ്പസ് ശുചീകരണവും, വൃക്ഷത്തൈ നടലും, അയൽ വീടുകളിലേക്ക് വൃക്ഷത്തൈ ദാനവും, ശുചീകരണ ബോധവൽക്കരണവും നടത്തി. ...
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി: സോഷ്യൽ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് അസി. പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 11-ന് രാവിലെ ഒമ്പതരക്ക് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.   പരീക്ഷ അദിബി ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷം,  (2016 സിലബസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (ഏപ്രില്‍/മെയ് 2023) പരീക്ഷകള്‍ മെയ് 15-നും,  പ്രിലിമിനറി രണ്ടാം വര്‍ഷം മെയ് 26 നും തുടങ്ങും.അദിബി ഫാസില്‍ അവസാന വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ (ഏപ്രില്‍/മെയ് 2023) പരീക്ഷകള്‍ മെയ്  26 നും ആരംഭിക്കും.  വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍   പി.ആര്‍. 511/2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി അവസരങ്ങള്‍ എല്ലാം കഴിഞ്ഞ യഥാക്രമം ഒന്ന് (2019 പ്രവേശനം),  രണ്ട് (2018), മൂ...
university

എ പ്ലസില്‍ തിളങ്ങിയ കാലിക്കറ്റിന് സര്‍ക്കാര്‍ സമ്മാനമായി മൂന്ന് കോഴ്‌സുകളും കായിക പഠന കേന്ദ്രവും

' നാക് ' എ പ്ലസ് ഗ്രേഡ് നേട്ടത്തില്‍ തിളങ്ങിയ കാലിക്കറ്റ് സര്‍വകലാശാലക്ക് സംസ്ഥാന സര്‍ക്കാറിന്റെ വകയായി മൂന്ന് പുതിയ കോഴ്‌സുകളും സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും. ഉന്നത വിദ്യാഭ്യാസവകുപ്പും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ അഭിനന്ദനച്ചടങ്ങ് ഉദ്ഘാടനത്തിനിടെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വി. അബ്ദുറഹ്‌മാനുമാണ് കാമ്പസ് സമൂഹത്തിന് മുന്നില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ പ്രൊഡക്ഷന്‍, ഡാറ്റാസയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, കമേഴ്‌സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ്  അഗ്രിഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് കോപ്‌സ് എന്നീ പ്രൊജക്ട് മോഡ് കോഴ്‌സുകളാണ് പുതുതായി അനുവദിച്ചതെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. 250 മുറികളോടു കൂടിയ ഹോസ്റ്റല്‍ സമുച്ചയം ഇതിന്റെ ഭാഗമായി ലഭിക്കും. നൂതനാശയങ്ങള്‍ പ്രയോഗവത്കരിക്കുന്നതിനായി ഇന്‍ക്യുബേഷന്‍ കേന്ദ്രവും ...
Malappuram

പി എസ് എം ഒ കോളേജിൽ വിദ്യാർത്ഥികൾക്ക് പ്രാഥമിക ജീവൻ രക്ഷാ പരിശീലനം നൽകി

തിരുരങ്ങാടി: പി.എസ്.എം.ഒ കോളേജ് അലുംനി അസോസിയേഷൻ്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടി, എയ്ഞ്ചൽസ് മലപ്പുറം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, പി എസ് എം ഒ എൻ.എസ്.എസ് യൂണിറ്റ്, എന്നിവരുടെ സഹകരണത്തോടെ കോളേജ് വിദ്യാർത്ഥികൾക്ക് പ്രാഥമിക ജീവൻ രക്ഷാ ട്രൈനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് താനൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ ഉൽഘാടനം ചെയ്തു.എയ്ഞ്ചൽസ് ട്രൈനർമാരായ ഡോ. ശ്രീബിജു. എം.കെ, അബുബക്കർ എം.കെ.എച്ച്, നൗഷാദ് കൽപ്പകഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ അടിയന്തിര സാഹചര്യങ്ങളിൽ പ്രഥമ സുശ്രൂഷ നടത്തി ജീവൻ രക്ഷിക്കാനുള്ള പ്രായോഗിക പരിശീലന ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി.ചടങ്ങിൽ അലുംനി സെക്രട്ടറി ഷാജു കെ.ടി, ഡോ. ഷിബ്നു, അഡ്വ. കെ.പി സൈതലവി, ഐ.എം.എ പ്രസിഡൻ്റ് ഡോ. സജീവൻ, ലയൺസ് ക്ലബ് ഭാരവാഹിക...
Local news

എന്‍.എസ്.എസ്. അഭയമായി; ആറു മാസത്തിനുള്ളില്‍ നിര്‍ധന കുടുബത്തിന് വീടായി

ഹൃദ്രോഗിയായ മുജീബിനും കുടുംബത്തിനും വേണ്ടി ആറുമാസം കൊണ്ട് അടച്ചുറപ്പുള്ള വീട് നിര്‍മിച്ച് നിലമ്പൂര്‍ ഗവ. കോളേജ് എന്‍.എസ്.എസ്. യൂണിറ്റ്. പന്നിപ്പാറ തെക്കേത്തൊടിക കുണ്ടില്‍ വീട്ടില്‍ മുജീബ് മൂന്ന് പെണ്‍മക്കളടങ്ങുന്ന കുടുംബത്തിനൊപ്പം ഷീറ്റുകൊണ്ട് മറച്ച കൂരയിലായിരുന്നു താമസം. കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസിന്റെ 'അഭയം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. സഞ്ജയ് കുമാര്‍ അധ്യക്ഷനായി. സര്‍വകലാശാലാ എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.പി. മുജീബ് റഹ്‌മാന്‍, ഡോ. എസ്. ഗോപു, പ്രൊഫ. ശ്രീലേഷ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എം.പി. സമീറ, യൂണിറ്റ് സെക്രട്ടറി അശ്വിന്‍ എന്നിവര്‍ സംസാരിച്ചു. ...
error: Content is protected !!