Tag: Palathingal

ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
Breaking news

ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : പാലത്തിങ്ങൽ സ്വദേശി ഷോക്കേറ്റ് മരിച്ചു. പരേതനായ പാലത്തിങ്ങൽ കൊട്ടംതല വലിയപീടിയേക്കൽ മൂസക്കുട്ടി മകൻ ഹബീബ് റഹ്മാൻ(49) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടിൽ നിന്നാണ് സംഭവം. വീട്ടിലെ ഫ്രിഡ്ജിന്റെ പ്ലഗിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് അറിയുന്നത്. ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ...
Obituary

ഉംറക്ക് പോയ പാലത്തിങ്ങൽ സ്വദേശി മക്കയിൽ മരിച്ചു

പരപ്പനങ്ങാടി: ഉംറക്ക് പോയ പാലത്തിങ്ങൽ സ്വദേശി മക്കയിൽ മരിച്ചു.  പാലത്തിങ്ങൽ മുരിക്കൽ സ്വദേശി ചീരൻകുളങ്ങര സി.കെ. മുഹമ്മദ് കുട്ടി (72) ആണ് മരിച്ചത്. ബന്ധുക്കളോടൊപ്പം ഉംറക്ക് പോയതായിരുന്നു. ഇന്ന് വൈകുന്നേരം ഹറമിൽ അസർ നിസ്കാരം കഴിഞ്ഞു റൂമിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. മുരിക്കൽ ബദരിയ്യഃ പള്ളി മുൻ പ്രസിഡന്റ് ആയിരുന്നു ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തുമ്മ. മക്കൾ: മുഹമ്മദലി, ഖദിജ, അസ്മാബി, ജസിറ, സുഹൈല. മരുമക്കൾ: ഹസ്ന, റഷീദ്, നാസർ, കബീർ, അബ്ദുറഹ്മാൻ. ...
Accident

ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ പാലത്തിങ്ങൽ സ്വദേശി മരിച്ചു

പരപ്പനങ്ങാടി : ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പാലത്തിങ്ങൽ കൊട്ടന്തല അച്ചമ്പാട്ട് പ്രസാദ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ പാലത്തിങ്ങലിൽ വെച്ചാണ് ഇദ്ദേഹത്തിന്റെ ബൈക്കിൽ നിന്നും വീണത്. സ്വകാര്യാശുപത്രിയിൽ കാണിച്ച് വീട്ടിൽ പോയ പ്രസാദിന് ബുധനാഴ്ച ഉച്ചയോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ഇന്നലെ കോട്ടക്കൽ സ്വകാര്യാശുപത്രിയിൽ നിന്ന് കോഴിക്കോട്ടെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിമധ്യേ മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ചിറമംഗലം ശ്മശാനത്തിൽ സംസ്കരിക്കും. പിതാവ് : പരേതനായ നായാടി കുട്ടി. മാതാവ് : പരേതയായ ഓമല.ഭാര്യ : ഷീബ. മക്കൾ: ജിതിൻ, അർച്ചന. സഹോദരങ്ങൾ : ഷൺമുഖൻ, പ്രഭി കുമാർ, ജിതേഷ്, ബിന്ദു, സുമി, ജിഷ. ...
Other

പ്രളയത്തില്‍ വ്യാപാര സ്ഥാപനം നശിച്ച സംഭവം; പാലത്തിങ്ങലെ സ്ഥാപനത്തിന് 12,27,522 രൂപ നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

മലപ്പുറം : ഒരു കോടി രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്ത വ്യാപാര സ്ഥാപനം വെള്ളപ്പൊക്കത്തില്‍ നശിച്ചിട്ടും ഇന്‍ഷുറന്‍സ് കമ്പനി മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന പരാതിയില്‍ 12,27,522 രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. പരപ്പനങ്ങാടി പാലത്തിങ്ങൽ മെട്രോ ട്രേഡിങ് എന്ന സ്ഥാപനം ഉപഭോക്തൃ കമ്മിഷൻ മുമ്പാകെ നൽകിയ പരാതിയില്‍ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരെയാണ് കമ്മീഷന്റെ വിധി. പരാതിക്കാരുടെ സ്ഥാപനം 2018 ആഗസ്റ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ട് പൂർണ്ണമായി നശിച്ചു. പെയിന്റും അനുബന്ധ സാധനങ്ങളും വ്യാപാരം നടത്തിയിരുന്ന സ്ഥാപനം ഒരു കോടി രൂപക്ക് ഇൻഷുർ ചെയ്തിരുന്നതാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് നാശനഷ്ടമായി കണക്കാക്കിയത് 15,98,882 രൂപയായിരുന്നു. എന്നാൽ നഷ്ടപരിഹാരമായി അനുവദിച്ചത് 2,57,899 രൂപ മാത്രമായിരുന്നു. തുടർന്നാണ് സ്ഥാപനം കമ്മീഷൻ മുമ്പാകെ ഹരജി ബോധിപ്പിച്ചത്.നഷ്ടമായി കണക്കാക്കിയ വസ്ത...
Local news, Other

ശിശുദിനത്തിൽ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കായികതാരത്തെ ആദരിച്ച് അംഗൻവാടി ടീച്ചറും കുട്ടികളും

പാലത്തിങ്ങൽ : ശിശുദിനത്തിൽ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കായികതാരത്തെ ആദരിച്ച് അംഗൻവാടി ടീച്ചറും കുട്ടികളും. ശിശുദിനത്തോടുബന്ധിച്ച് കൊട്ടന്തല അംഗൻ വാടിയിലെ ഗിരിജ ടീച്ചറും കുട്ടികളുമാണ് ദുബായിൽ വെച്ച് നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നാല് സ്വർണ്ണമെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കിയ അംഗൻവാടിയിലെ പൂർവ്വ വിദ്യാർത്ഥിയായ കെ.ടി. വിനോദിനെ ആദരിച്ചത്. ഗിരിജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരത പ്രേരകും സാമൂഹ്യ പ്രവർത്തകനുമായ എ. സുബ്രഹ്മണ്യൻ , അംഗൻവാടി വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ കെ.കെ സുലൈമാൻ ,ലക്ഷ്മി കെ.ടി, ഇന്ദിര. എ ,പി.സി ശോഭന , സുനന്ദ പി , എന്നിവർ സംസാരിച്ചു. ആശ വർക്കർ മിനി നന്ദിയും അറിയിച്ചു.കൂടാതെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഗോപിക, ബിനി എന്നിവരുടെ നേതൃത്വത്തിൽ സ്ക്രീനിംഗും സംഘടിപ്പിച്ചു. ...
Kerala, Local news, Malappuram, Other

കിടന്നുറങ്ങുകയായിരുന്ന 13 കാരിക്കു നേരെ ലൈംഗികാതിക്രമം ; പോക്‌സോ കേസില്‍ പാലത്തിങ്ങല്‍ സ്വദേശി പിടിയില്‍, പ്രതി പ്രദേശത്തെ നിരന്തരം ശല്യക്കാരന്‍

പരപ്പനങ്ങാടി കിടന്നുറങ്ങുകയായിരുന്ന പതിമൂന്നുകാരിക്കു നേരെ ജനലിലൂടെ ലൈംഗികാതിക്രമം കാണിച്ച പാലത്തിങ്ങല്‍ സ്വദേശിയെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. പാലത്തിങ്ങല്‍ സ്വദേശി ചക്കിട്ടകണ്ടി മജീദ് (34) ആണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. നാലുദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. കിടന്നുറങ്ങുകയായിരുന്ന പതിമൂന്നുകാരിക്കു നേരെ പ്രതി ജനലിലൂടെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് മജീദിനെ വ്യാഴാഴ്ച രാവിലെയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ...
Other

പാലത്തിങ്ങലെ വീട്ടിൽ നിന്നും യുവതിയെയും 2 മക്കളെയും കാണാതായി

പരപ്പനങ്ങാടി : യുവതിയെയും 2 മക്കളെയും കാണാതായി.പരപ്പനങ്ങാടി പാലത്തിങ്ങല്‍ റൂബിയ (30), മക്കളായ മുഹമ്മദ് നസല്‍ (10), മുഹമ്മദ് ഹിഷാം (6) എന്നിവരെ 2023 ജൂലൈ ആറാം തിയ്യതി പാലത്തിങ്ങലെ വീട്ടില്‍ നിന്നും കാണാതായി. പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0494 2410260, 9497947225, 9497980674 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പരപ്പനങ്ങാടി എസ്.എച്ച്.ഒ അറിയിച്ചു. ...
Malappuram

പാലത്തിങ്ങൽ ന്യൂക്കട്ട് പാലത്തിന് 19.80 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു

തിരൂരങ്ങാടി : മണ്ഡലത്തിലെ പാലത്തിങ്ങൽ ന്യൂക്കട്ട് പാലം നിർമ്മാണത്തിനു 19.80 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി കെ. പി. എ മജീദ് എം. എൽ. എ അറിയിച്ചു. നേരത്തെ പി. കെ അബ്ദു റബ്ബിന്റെ ശ്രമഫലമായി 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ പാലത്തിന്റെ അലൈണ്മെന്റിൽ ചെറിയ മാറ്റങ്ങൾ വന്നതിനാൽ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കേണ്ടതായി വന്നു. അതിനിടക്ക് PWD എസ്റ്റിമേറ്റ് റേറ്റിൽ മാറ്റം വരികയും, GST നിരക്ക് വർദ്ധിക്കുകയും ചെയ്തതിനാൽ 15 കോടി എന്ന എസ്റ്റിമേറ്റ് തുക 19.80 കോടി രൂപയിലേക്ക് മാറി. ഈ തുക സർക്കാർ അംഗീകരിച്ചു ഭരണാനുമതി ഉത്തരവ് ഇറങ്ങി. ന്യൂക്കട്ട് ഭാഗത്ത് നിലവിലുള്ള വീതി കുറഞ്ഞ പാലത്തിനു സമാന്തരമായാണ് പുതിയ വീതിയും, ഉയരവും കൂടിയ പാലം നിർമ്മിക്കുക. നാവിഗേഷൻ റൂട്ട് ഉള്ള പുഴയായതിനാൽ നിശ്ചിത ഉയരവും അനിവാര്യമായി വന്നു. പാലത്തിങ്ങൽ പാലത്തിന്റെ അതെ മാതൃകയിലാണ് ഡിസൈൻ രൂപകൽപന ചെയ്തിട്ടുള്ളത്....
Information

കാല്പന്തിന്റെ സൗന്ദര്യവും വീറും വാശിയും നേരില്‍ കാണാന്‍ വീ കാനിലെ മാലാഖ കുട്ടികള്‍ എത്തി

തിരൂരങ്ങാടി :- കാല്പന്തിന്റെ സൗന്ദര്യവും വീറും വാശിയും നേരില്‍ കാണാന്‍ വീ കാനിലെ മാലാഖ കുട്ടികള്‍ എത്തി. ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന ഡി.ഡി സൂപ്പര്‍ സോക്കറിലാണ് അതിഥികളായി വീ കാന്‍ ഗ്രൂപ്പിലെ മാലാഖ കുട്ടികള്‍ എത്തിയത്. കൂടാതെ സംസ്ഥാന ശിശുക്ഷേമ വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവും ഭിന്നശേഷി ദേശീയ പഞ്ചഗുസ്തി ഗോള്‍ഡ് മെഡല്‍ വിന്നറുമായ അമല്‍ ഇഖ്ബാല്‍ ചടങ്ങിലെ മുഖ്യാതിഥിയായി. എല്ലാവരുടെയും കൂടെ ഗാലറിയില്‍ ഇരുന്ന് നാട്ടിലെ കളി കാണാന്‍ കിട്ടിയതില്‍ അതിയായ സന്തോഷത്തില്‍ മതിമറന്ന് ആഹ്‌ളാദിക്കുകയായിരുന്നു മാലാഖ കുട്ടികള്‍. കുട്ടികളോടൊപ്പം വീ കാന്‍ പ്രവത്തകരായ അലിഷാ, അഷ്‌റഫ് എം, ഖാലിദ്, ഡി.ഡി ഗ്രൂപ്പ് പ്രവര്‍ത്തകരായ കെ.ടി വിനോദ്, അഫ്‌സല്‍ കെ.വി.പി, ഫിറോസ് കെ.പി, സിറാജ് എം, ഷിഹാബ് വി.പി, അഷ്‌റഫ് കെ എന്നിവരും പങ്കെടുത്തു. ...
Local news

അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നൽകി മുൻ എം എൽ എ യുടെ കുടുംബം

തിരൂരങ്ങാടി: നഗരസഭയിലെ ഒന്നാം ഡിവിഷൻ പതിനാറുങ്ങൽ ചെറാത്ത് അങ്കണവാടിക്ക് സ്വന്തം കെട്ടിടം പണിയുന്നതിന് സൗജന്യമായി സ്ഥലം വിട്ടുനൽകി. മുസ്‌ലിംലീഗ് നേതാവും മുൻ എം.എൽ.എയുമായ പരേതനായ അഡ്വ. എം. മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പരേതയായ സി.എച്ച്. ഫാത്തിമ ഹജ്ജുമ്മയുടെ പേരിലാണ് അവരുടെ കുടുംബം മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. അഡ്വ. മൊയ്തീൻകുട്ടി ഹാജിയുടെ മകൻ എം.വി. നജീബ്, നഗരസഭാ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങലിന് സ്ഥലത്തിന്റെ രേഖ കൈമാറി. ഡിവിഷൻ കൗൺസിലർ സമീന മൂഴിക്കൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ചെമ്പ വഹീദ, എം. സുജിനി, കൗൺസിലർമാരായ മുസ്തഫ പാലാത്ത്, പി.കെ. അബ്ദുൽ അസീസ്, അരിമ്പ്ര മുഹമ്മദലി എന്നിവരും എം. അഹമ്മദലി ബാവ, സി.ടി. അബ്ദുള്ളക്കുട്ടി, എം.വി. ഹബീബ് റഹ്‌മാൻ, മൂഴിക്കൽ കരീം ഹാജി, എം..പി. ഇസ്മായീൽ, എ.ടി. വത്സല, മൂച്ചിക്കൽ സൈതലവി തുടങ്ങിയവർ പ്രസംഗിച്ചു. ...
Local news

പാലത്തിങ്ങൽ പള്ളിപ്പടിയിൽ സി.സി.ടി.വി. കാമറകള്‍ സ്ഥാപിച്ചു

തിരൂരങ്ങാടി: കടലുണ്‌ടിപ്പുഴയിലും റോഡ്‌പരിസരങ്ങളിലും മാലിന്യം തള്ളുന്നത്‌ അടക്കമുള്ള സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭ സി.സി.ടി.വി. കാമറകള്‍ സ്ഥാപിച്ചു. ഒന്നാം ഡിവിഷന്‍ പള്ളിപ്പടിയില്‍ പാലത്തിങ്ങല്‍ പഴയപാലത്തിന്‌ സമീപമാണ്‌ കാമറകള്‍ സ്ഥാപിച്ചത്‌. നഗരസഭാ ഉപാധ്യക്ഷ സി.പി. സുഹ്‌റാബി ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലർ സമീന മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഇഖ്‌ബാല്‍ കല്ലുങ്ങല്‍, ചെമ്പ വഹീദ, എം.സുജിനി, കൗണ്‍സിലർമാരായ പി.കെ. അബ്‌ദുല്‍ അസീസ്‌, മുസ്‌തഫ പാലാത്ത്‌, ജെ.എച്ച്‌.ഐ . സുഭാഷ്‌ തുടങ്ങിയവർ പങ്കെടുത്തു. ...
Malappuram

പാലത്തിങ്ങലിൽ ആവേശം വിതറി കാളപൂട്ട് മത്സരം

തിരൂരങ്ങാടി: വലിയ ഇടവേളക്കുശേഷം കാളപൂട്ട് പ്രേമികൾക്ക് ആവേശം വിതറി പാലത്തിങ്ങൽ പള്ളിപ്പടിയിൽ കാളപൂട്ട് മത്സരം നടന്നു. ഞായറാഴ്ച നടന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50 ജോഡി കന്നുകൾ പങ്കെടുത്തു. കാർഷിക പാരമ്പര്യം വിളിച്ചോതിയുള്ള കാളപൂട്ട് മത്സരം കാണാൻ വൻജനക്കൂട്ടമാണ് പാലത്തിങ്ങലിൽ എത്തയിരുന്നത്. വിജയികൾക്ക് പടുകൂറ്റൻ ട്രോഫികൾ സമ്മാനമായി നൽകി. കെ.വി. സക്കീർ അയിലക്കാടിന്റെ കന്നുകൾ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി. പാലത്തിങ്ങൽ ജനകീയ കാളപൂട്ട് കമ്മറ്റി നടത്തിയ മത്സരത്തിനിടെ പ്രദേശത്തെ രോഗികളായ രണ്ടുപേർക്കുള്ള ചികിത്സാ ധനസഹായവും സ്വരൂപിച്ചു. ...
Local news

റോഡിന്റെ ശോചനീയാവസ്ഥ, പിഡിപി പ്രവര്‍ത്തകര്‍ വാഴ നട്ടു പ്രതിഷേധിച്ചു.

നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂള്‍ പടി- എസ്എന്‍യുപി സ്‌കൂള്‍ റോഡില്‍ ഓട്ടോ നിയന്ത്രണം വിട്ടു ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയയില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ വാഴ നട്ടു. നെറ്റ് വര്‍ക്ക് കേബിളിനായി റോഡ് കീറിയവരെ കൊണ്ട് നന്നാക്കണമെന്നും ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് അംഗങ്ങളേയും അധികൃതരെയും കണ്ടിട്ട് പരിഹാരം കണ്ടില്ലെന്നും ഇവര്‍ ആരോപിച്ചു.15,16 വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ കൂടിയാണ റോഡ് പോകുന്നത്. ഭരണ സമിതിയാണ് റോഡ് കീറാന്‍ അനുമതി നല്‍കിയത്. അത് നന്നാക്കിക്കേണ്ട ഉത്തരവാദിത്വവും ഇവര്‍ക്കാണെന്ന് പിഡിപി ആരോപിച്ചു.വാര്‍ഡ് മെമ്പര്‍മാരും ഭരണ സമിതിയും മനുഷ്യജീവന് വില കല്‍പിക്കണം എന്ന് ആവശ്യപ്പെട്ട് തയ്യാല ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. ഭാരവാഹികളായ, ഹനീഫ, എം.മുനീര്‍, നൗഷാദ്, സുബൈര്‍, ഷബീബ്, താജുദ്ദീന്‍, സമീര്‍, അമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി...
Accident

നന്നമ്പ്രയിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു

നന്നംബ്ര സ്കൂൾ പടിയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു പാലത്തിങ്ങൽ കൊട്ടന്തല ചെക്കട്ടി കണ്ടി കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്.വ്യാഴാഴ്‌ച വൈകുന്നേരം 3.30 ന് ആണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞു. ഓട്ടോ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. യാത്രക്കാരായ മണലിപ്പുഴ സ്വദേശികൾക്കും ഗുരുതര പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ...
error: Content is protected !!