പരപ്പനങ്ങാടി റെയ്ഞ്ച് സുന്നി ബാല വേദി തഹ്ദീസ് ക്യാമ്പ് സംഘടിപ്പിച്ചു
പരപ്പനങ്ങാടി: കൂട്ടുകൂടാം സുകൃതവീഥിയിൽ എന്ന പ്രമേയത്തിൽ പരപ്പനങ്ങാടി റെയ്ഞ്ച് സമസ്ത കേരള സുന്നി ബാലവേദി തഹ്ദീസ് സംഘടന ശാക്തീകരണ ക്യാമ്പ് പാലത്തിങ്ങൽ ടി.ഐ മദ്റസയിൽ വെച്ച് സംഘടിപ്പിച്ചു. എസ്.ബി.വി റെയ്ഞ്ച് ചെയർമാൻ ജവാദ് ബാഖവി അധ്യക്ഷനായി. റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി കുഞ്ഞിമുഹമ്മദ് മന്നാനി ഉദ്ഘാടനം നിർവഹിച്ചു.
സമസ്ത മുദരിബ് ശമീം ദാരിമി വിഷയാവതരണം നടത്തി.കൺവീനർ ബദ്റുദ്ധീൻ ചുഴലി, ആബിദ് ദാരിമി, ശംസുദ്ധീൻ യമാനി,മുഹമ്മദ് ഫൈസി, അനസ് ദാരിമി ഉള്ളണം ,അബ്ദുറഹ്മാൻ മുസ്‌ലിയാർ നായർ കുളം,ശമീമുദ്ധീൻ ഫൈസി അഞ്ചപ്പുര,ഹമീദ് ദാരിമി ചിറമംഗലം സൗത്ത്, എസ്.ബി.വി സെക്രട്ടറി മുഹമ്മദ് റസൽ, സയ്യിദ് ശാഹിൻ തങ്ങൾ, ശിഫിൻ എന്നിവർ സംസാരിച്ചു.അടുത്ത വർഷത്തേക്കുള്ള എസ്. ബി.വി യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സയ്യിദ് ശാഹിൻ തങ്ങൾ പള്ളിപ്പടി (പ്രസിഡന്റ്), ശാഹിദ് പുത്തിരിക്കൽ, അനസ് ഉള്ളണം, റബിൻ കുന്നത്...