Tag: Plus two student

പ്ലസ് ടു വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala, Other

പ്ലസ് ടു വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പ്ലസ്ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് ആനാട് വെള്ളരിക്കോണം ധന്യ ഭവനില്‍ അനില്‍സിന്ധു ദമ്പതികളുടെ മകന്‍ ധനുഷാണ് (17) മരിച്ചത്. ആനാട് എസ്എന്‍വി എച്ച്എസിലെ പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെ ധനുഷിന്റെ അമ്മയാണ് മകനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെടുമങ്ങാട് പൊലീസ് കേസെടുത്തു. ...
Information

ടോപ്പേഴ്സ് മീറ്റും ഫ്രെഷേഴ്സ് ഡെയും സംഘടിപ്പിച്ചു

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായന വർഷത്തിലെ കെ. ജി വിദ്യാർത്ഥികളുടെ ഫ്രെഷേഴ്സ് ഡേയും പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിലും സമസ്ത പൊതു പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ ടോപ്പേഴ്സ് മീറ്റും സംഘടിപ്പിച്ചു.ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ദാറുൽ ഹുദ ഇസ്ലാമിക യൂണിവേഴ്സിറ്റി വൈസ് ചാൻസ് ലർ ഡോക്ടർ ബഹാഉദ്ധീൻ മുഹമ്മദ്‌ നദ്‌വി പുതിയ വിദ്യാർത്ഥികളുടെ പഠനാരംഭം കുറിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ.മുഹയിദ്ധീൻ അധ്യക്ഷനായി.തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ. പി മുഹമ്മദ്‌ കുട്ടി പ്രതിഭകളെ അവാർഡ് നൽകി ആദരിച്ചു. ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ശാഫി ഹാജി ചെമ്മാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു,ട്രസ്റ്റ്‌ ഭാരവാഹികളായ യൂസുഫ് ചോനാരി,ശംസുദ്ധീൻ ഹാജി, ഷാമൂൺ, ഹസൈൻ ഹാജി, മുഹമ്മദ്‌ കുട്ടി ഹാജി,തിരൂരങ്ങാടി...
Education

പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ജി.എസ്.ടി കോഴ്‌സുമായി ജില്ലാപഞ്ചായത്ത്

ജില്ലയിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ഏറ്റവും മൂല്യമേറിയ ഇന്ത്യന്‍ പാര്‍ലമെന്റ് സ്റ്റാറ്റിയൂട്ടറി ബോഡിയായ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ജി.എസ്.ടി കോഴ്‌സ് സൗജന്യമായി ലഭ്യമാക്കുകയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്. ഐ.സി.എ.ഐയുമായി ധാരണാപത്രം ഒപ്പു വെച്ച് നേരിട്ട് കോഴ്‌സ് നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്ത് എന്ന ഖ്യാതിയും നേട്ടവും ഇതിലൂടെ മലപ്പുറത്തിന് സ്വന്തം. ഐ.സി.എ.ഐയുടെ ജില്ലാ സപ്പോര്‍ട്ട് സെന്ററായ ഐ.സി.എം.എസ് സി.എ/ സി.എം.എ കോളജാണ് ബൃഹത്തായ ഈ പദ്ധതി ജില്ലാ പഞ്ചായത്തിന് പ്രാവര്‍ത്തികമാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്ലസ്ടു പഠനം കഴിയുന്നതിന് മുന്‍പ് തന്നെ ജി.എസ്.ടി കോഴ്‌സ് പഠിപ്പിച്ച് രാജ്യത്തെ ഏറ്റവും മികച്ച സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക എന്നതാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.  പ്ലസ്ടു കഴിയുന്നതോടെ ജി.എസ്.ടി, റിട്ടേര...
Crime

5 പേർ ചേർന്ന് പീഡിപ്പിച്ചെന്നത് വിദ്യാർത്ഥിനിയുടെ കെട്ടുകഥ, സ്കൂളിൽ പോകാനുള്ള മടിയാണ് കഥയുണ്ടാക്കാൻ കാരണം

എടത്വാ: സ്‌കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ്ടു വിദ്യാർഥിനിയുടെ പരാതി സ്‌കൂളിൽ പോകാനുള്ള മടികാരണം പറഞ്ഞതാണെന്നു സൂചന. നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗത്തിലൂടെ പെൺകുട്ടി മൊബൈൽ ഗെയ്‌മുകൾക്ക് അടിമയായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ക്ലാസ് തുടങ്ങുന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഇനി സ്‌കൂളിൽ പോകുന്നില്ലെന്നു കുട്ടി വീട്ടിൽ പറഞ്ഞു. എന്നാൽ, മൊബൈൽ തിരികെ നൽകി സ്‌കൂളിലേക്കു പോകണമെന്നു വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. രണ്ടുവർഷമായി കുട്ടിയുടെ കൈയിൽ എപ്പോഴും മൊബൈൽ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈൽ ഒപ്പം കാണും. സ്‌കൂൾ തുറന്നതോടെ മൊബൈൽ കൈയിൽനിന്നു പോകുമെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്നാണു കരുതുന്നത്. ഇതു വലിയ മാനസിക ആഘാതത്തിനു കാരണമായിട്ടുണ്ടാകാം. ഇതിൻറെ ഫലമായി പീഡനകഥ കുട്ടി മെനഞ്ഞതെന്നാണു കരുതുന്നത്. സ്കൂൾ തുറന്ന ദിവസം വീട്ടിലേക്കു മടങ്...
Breaking news, Malappuram

പീഡനത്തിനിരയായ പ്ലസ്‌ടു വിദ്യാർത്ഥിനി യുട്യൂബ് നോക്കി ആരുമറിയാതെ റൂമിനുള്ളിൽ പ്രസവിച്ചു, അയൽവാസി അറസ്റ്റിൽ

സംഭവം കോട്ടക്കലിൽ മലപ്പുറം: പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി വീട്ടിലെ മുറിയ്ക്കുള്ളിൽ പരസഹായമില്ലാതെ പ്രസവിച്ചു. കോട്ടയ്ക്കലിലാണ് അവിശ്വസനീയമെന്ന് തോന്നുന്ന സംഭവം. സംഭവത്തിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ 21-കാരനാണ് പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. എന്നാൽ ഗർഭിണിയായ വിവരം വീട്ടുകാരിൽനിന്ന് മറച്ചുവെച്ച് 17-കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഒക്ടോബർ 20-നാണ് വീട്ടിലെ മുറിയ്ക്കുള്ളിൽവെച്ച് പ്രസവിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. യൂട്യൂബ് നോക്കിയാണ് പ്രസവരീതികൾ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിൾകൊടി മുറിച്ചുമാറ്റുന്നതുൾപ്പെടെ ചെയ്തതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. 23-ാം തീയതിയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയും കുഞ്ഞും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യന...
error: Content is protected !!