Tag: Ponnani

Crime

പൊന്നാനിയിൽ മയിലിനെ കൊന്നു കറിവെച്ച സംഭവത്തിൽ ഒരാളെ റിമാൻഡ് ചെയ്തു

പൊന്നാനി: മയിലിനെ കൊന്നു കറിവെച്ച സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി അയ്യപ്പനെ (32) വനംവകുപ്പ് അധികൃതർ അറസ്റ്റുചെയ്തു. വ്യാഴാഴ്‌ച വൈകീട്ടാണ് സംഭവം. എടപ്പാൾ തുയ്യത്തെ വീടുകളിൽ ഒരു ആൺമയിലും പെൺമയിലും എത്താറുണ്ട്. ഇതിൽ പെൺമയിലിനെയാണ് അയ്യപ്പനും ബന്ധുക്കളും ചേർന്ന് പിടികൂടിയത്. വൈകുന്നേരമായതോടെ ആൺമയിൽ ഇണയെ കാണാതെ ഉച്ചത്തിൽ കരയാൻ തുടങ്ങി. നാടോടികളായ അയ്യപ്പനും സംഘവും ഈ പ്രദേശത്ത് കറങ്ങിനടന്ന വിവരമറിഞ്ഞ നാട്ടുകാർ ഇവർ താമസിക്കുന്ന പൊന്നാനി കുണ്ടുകടവ് ജങ്‌ഷനിലെത്തി അയ്യപ്പനെ പിടികൂടി. കൂടെയുണ്ടായിരുന്ന അയ്യപ്പന്റെ അമ്മാവന്റെ മകനും ഭാര്യയും ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് പോലീസും വനം വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധിച്ചു. മയിലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വലിയ ചട്ടിയിൽ മയിലിനെ കറിവെച്ചതും കണ്ടെടുത്തു. ആളുകളുമായി ഇണങ്ങി ജീവിക്കുന്ന മയിലുകളായതിനാൽ ഇവയെ പിടികൂടാൻ എളുപ്പമായിരുന്നുവെന്ന്...
Crime, Malappuram

പൊന്നാനിയിൽ മയിലിനെ പിടികൂടി കറി വെച്ചു, ഒരാൾ പിടിയിൽ

പൊന്നാനി: കുണ്ടുകടവ് താമസിക്കുന്ന ആന്ധ്ര സ്വദേശികളായ നാടോടി സംഘങ്ങളാണ് പൊന്നാനി തുയ്യത്ത് നിന്ന് പിടികൂടിയ മയിലിനെ കറി വെച്ചത്.എടപ്പാൾ റോഡിൽ തുയ്യത്ത് ജനവാസ മേഖലയിൽ ഇറങ്ങി നടന്ന മയിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ നാട്ടുകാരാണ് നാലംഗസംഘം മയിലിനെ കറി വെക്കുന്നത് കണ്ടത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM സംഭവമറിഞ്ഞ നാട്ടുകാർ പൊന്നാനി പോലീസിനെയും, ഫോറസ്റ്റിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസിനെ കണ്ട് സംഘം ഓടി രക്ഷപ്പെട്ടു..ആന്ധ്ര സ്വദേശിയായ ശിവ എന്നയാളെ പിടികൂടി. ഇയാളെ ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ടവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ...
Other

കപ്പലും ഹെലികോപ്റ്ററും വരെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല, രക്ഷകരായത് പരപ്പനങ്ങാടിയിലെ ‘ഖുദ്ധൂസ്’ ബോട്ടുകാർ

ഒഴുകിയത് 58 കിലോമീറ്റർ ദൂരം, ജലപാനമില്ലാതെ മരണത്തെ മുഖമുഖം കണ്ടു പരപ്പനങ്ങാടി: അപകടത്തിൽപെട്ട വള്ളം നിയന്ത്രണം വിട്ട് 3 തൊഴിലാളികളെയും കൊണ്ട് കടലിൽ ഒഴുകിയത് 53 കിലോമീറ്റർ ദൂരം. മൂന്ന് ജീവനുകൾ കരയിലേക്ക് തിരിച്ചെത്തിയത് മത്സ്യത്തൊഴിലാളികളുടെ സ്നേഹക്കൂട്ടായ്മയിൽ. അപകടം സംഭവിച്ചത് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെ. ഒരു കിലോ പഴം മാത്രം ഭക്ഷണമായി കരുതി 3 തൊഴിലാളികളും വെള്ളിയാഴ്ച വൈകിട്ട് കടലിലിറങ്ങിയതാണ്. ജലപാനമില്ലാതെ മരണം മുന്നിൽ ക്കണ്ട് ഉൾക്കടലിൽ കഴിയുകയായിരുന്നു. പൊന്നാനി ഭാഗത്ത് 10 നോട്ടിക്കൽ മൈൽ അകലെ വച്ച് അപകടമുണ്ടായശേഷം വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കായി വള്ളം കാറ്റിനനുസരിച്ച് ഒഴുകുകയായിരുന്നു.  ഇന്നലെ ഉച്ചയോടെ താനൂർ ഭാഗത്ത് മീൻപിടിത്തത്തിനിറങ്ങിയ പരപ്പനങ്ങാടി സ്വദേശികളുടെ ‘ഖുദ്ദൂസ്’ വള്ളം ഇവരെ കണ്ടുമുട്ടിയതോടെയാണ് ജീവിതത്തിലേക്കുള്ള വഴിതുറന്നത്. മത്സ്യത്തൊഴിലാളികളിൽ രണ്ടുപേരുടെ മൊ...
Malappuram

പൊന്നാനിയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, ആഴക്കടലിൽ കുടുങ്ങി കിടന്നത് 2 രാത്രി

പരപ്പനങ്ങാടി: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ആഴക്കടലിൽ 2 രാത്രി കുടുങ്ങിക്കിടന്ന പൊന്നാനി മീൻതെരുവ് സ്വദേശി കളരിക്കൽ ബദറു, കല്ലിങ്ങൽ ജമാൽ, ആല്യമാക്കാനകത്ത് നാസർ എന്നിവരെയാണ് ഇന്നലെ കരയ്ക്കെത്തിച്ചത്. താനൂർ ഭാഗത്ത് 23 നോട്ടിക്കൽ മൈൽ അകലെവച്ച് പരപ്പനങ്ങാടി സ്വദേശികളുടെ ‘കുദ്ദൂസ്’ എന്ന മീൻപിടിത്ത വള്ളം ഇവരെ കണ്ടെത്തുകയായിരുന്നു. ‘കുദ്ദൂസി’ലെ തൊഴിലാളികൾ അറിയിച്ചതനുസരിച്ച്  ഫിഷറീസ് സുരക്ഷാ ബോട്ട് സ്ഥലത്തെത്തി. ഇന്നലെ രാത്രിയോടെ ഇവരെ പൊന്നാനി ഹാർബറിലെത്തിച്ചു.  മീൻപിടിത്തത്തിനിടെ വെള്ളം കയറി വള്ളത്തിന്റെ 2 എൻജിന്റെയും പ്രവർത്തനം നിലച്ചതാണ് അപകട കാരണം. ഇതോടെ വള്ളം നിയന്ത്രണംവിട്ട് കടലിൽ ഒഴുകാൻ തുടങ്ങി. പൊന്നാനി ഭാഗത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്. തൃശൂരിൽനിന്നുള്ള ഫിഷറീസ് വകുപ്പിന്റെ പട്രോൾ ബോട്ട്, ബേപ്പൂരിൽനിന്നുള്ള മറൈൻ ആംബുലൻസ്...
Other

പൊന്നാനിയിൽ നിന്ന് കാണാതായ ഫൈബർ ബോട്ട് കണ്ടെത്താനായില്ല, 3 മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ

പൊന്നാനിയിൽ നിന്ന് വെള്ളിയാഴ്‌ച (31 ന്) മൽസ്യബന്ധനത്തിനായി പോയ ഫൈബർ ബോട്ട് കാണാതായതിനെ തുടർന്ന് തിരച്ചിൽ തുടരുന്നു. ബദറു കളരിക്കൽ, ജമാൽ പൊന്നാനി, അളിയ മാക്കാനകത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ നാസർ , എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഫിഷറീസും കോസ്റ്റ് ഗർഡും പരിശോധന നടത്തുന്നുണ്ട്. ഹെലികോപ്ടറിലും തിരച്ചിൽ നടത്തുന്നുണ്ട്. ...
Breaking news, Obituary

പുഴയിൽ വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു.

മാറഞ്ചേരി- പുഴയിൽ വീണ സഹോദരിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ മുങ്ങി മരിച്ചു. പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് പുറങ് സ്വദേശി പണിക്കവീട്ടിൽ ഫൈസലിന്റെ മകൻ സിനാൻ (14) ആണ് മരണപെട്ടത്. ഇന്ന് ഉച്ചയോടെ പൊന്നാനി പുളിക്കകടവ് തൂകുപാലത്തിനു സമീപം കാഞ്ഞിരമുക്ക് പുഴയിലേക്ക് കാൽ വഴുതിവീണ സഹോദരി ഫാത്തിമ ദിയയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സിനാൻ മുങ്ങിതാവുകയായിരുന്നു. മാതാവ് :സമീറസഹോദരങ്ങൾ : ഫാത്തിമ്മ ദിയ, ഫിദ. ...
Crime, Local news, Malappuram

14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ പിടിയിൽ

പൊന്നാനി: പതിനാലു വയസ്സുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. പൊന്നാനി പരീകുട്ടിക്കാനകത്ത് മുഹമ്മദ് അഷ്‌ഫാഖ് (19) ആണ് അറസ്റ്റിലായത്. മാസങ്ങൾക്കുമുൻപാണ് പീഡനം നടന്നത്. എന്നാൽ ഭയപ്പെട്ട പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ദിവസങ്ങൾക്കുമുൻപ്‌ അസ്വസ്ഥതകൾ പ്രകടനമായതിനെത്തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കുട്ടി ഗർഭിണിയാണെന്നു തെളിഞ്ഞു. ഇതേത്തുടർന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊന്നാനി പോലീസിൽ പരാതിനൽകി. തുടർന്ന് അഷ്‌ഫാഖിനെ സി.ഐ. വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിക്കെതിരേ പോക്സോ പ്രകാരം കേസെടുത്ത് റിമാൻഡ്ചെയ്തു. ...
Local news, Obituary

മൊബൈല്‍ ഫോണ്‍ താഴെ വീണു പൊട്ടി, ഉപ്പ വഴക്കുപറയുമെന്ന പേടിയില്‍ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു

പൊന്നാനി സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകന്‍ നിഷാം (16) ആണ് ജീവനൊടുക്കിയത്. മൊബൈലിനായി സഹോദരിയുമായി പിടിവലി നടത്തുന്നതിനിടെയാണ് ഫോണ്‍ താഴെ വീണ് പൊട്ടിയത്. ഫോണ്‍ പൊട്ടിയ കാര്യം ഉപയോട് പറയുമെന്ന് സഹോദരി പറഞ്ഞതിന് പിന്നാലെയാണ് നിഷാം ആത്മഹത്യ ചെയ്തത്. പോസറ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊന്നാനി എം ഐ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന നിഷാം പ്ലസ് വണ്‍ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു. മാതാവ്: റഹ്മത്ത്. സഹോദരങ്ങള്‍: നിഷാന, നിയ. ...
Malappuram

മലപ്പുറം മത്സ്യമാര്‍ക്കറ്റില്‍ നിന്നും 300 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി

മലപ്പുറം നഗരസഭ മൊത്ത മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ, ഫിഷറീസ്, നഗരസഭ നടത്തിയ സംയുക്ത പരിശോധനയില്‍ ഉപയോഗശൂന്യമായ പഴകിയ 300 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയിരുന്ന ഓപ്പറേഷന്‍ സാഗര്‍റാണി പദ്ധതിയുടെ ഭാഗമായിട്ടാണ് മലപ്പുറത്ത് മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വില്‍പ്പനക്കായി വച്ചിരുന്ന സൂത, മാന്തള്‍, അയല എന്നിവ അഴുകിയതായി കണ്ടതിനെ തുടര്‍ന്ന് പിടികൂടി നശിപ്പിച്ചു. ബന്ധപ്പെട്ട കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പൊന്നാനി, തിരൂരങ്ങാടി ഭാഗങ്ങളിലും മത്സ്യ പരിശോധന നടത്തിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ശ്രീകുമാര്‍ അറിയിച്ചു. പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ബിബി മാത്യു, കെ.ജി രമിത, ഫിഷറീസ് ഓഫീസര്‍ അബ്ദുള്‍ ഖാസി...
error: Content is protected !!