തിരൂരങ്ങാടി നഗരസഭ തൊഴിൽ മേളയിൽ 226 പേർക്ക് വിവിധ കമ്പനികൾ ജോലി നൽകി
തിരുരങ്ങാടി : നഗരസഭ മിഷൻ 40 യുടെ ഭാഗമായി PSMO കോളേജിൽ വച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്.കുടുംബശ്രീയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 465 പേർ കുടികാഴ്ചക്ക് എത്തി. ഹൈ ലൈറ്റ്, മലയിൽ ഗ്രൂപ്പ്, ABM ബിൽഡേഴ്സ്, ആയൂർ ഹെർബൽസ്, കൃഷി ഭവൻ, SBI ലൈഫ്, MKH ഹോസ്പിറ്റൽ, YUVA ഗ്രൂപ്പ്, ഉൾപ്പെടെ 24 വിവിധ കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. 465 പേർ പങ്കെടുത്ത തൊഴിൽ മേളയിൽ 226 പേരെ വിവിധ കമ്പനികളിലായി ജോലിക്കു തെരഞ്ഞെടുത്തു. കൂടാതെ കുടിക്കാഴ്ചയുടെ ഭാഗമായി 211 പേരുടെ ഷോർട്ട് ലിസ്റ്റും കമ്പനികൾ തയ്യാറാക്കിയിട്ടുണ്ട്. അഭിരുചിയുടെയും പരിശീലങ്ങളുടെയും അടിസ്ഥാനത്തിൽ കൂടുതൽ പേർക്ക് സെലക്ഷൻ നോട്ടീസ് അയക്കുന്നതാണെന്ന് കമ്പനികൾ അറിയിച്ചു. നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്...