കള്ളന്മാര്‍ എന്ന് ഉമര്‍ ഫൈസി മുക്കം ; യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി ജിഫ്രി തങ്ങള്‍
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുശാവറ യോഗത്തില്‍ നിന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയി. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ജോ.സെക്രട്ടറി ഉമര്‍ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കുപിതനായത്. ഉമര്‍ഫൈസി മുക്കത്തിനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. ഉമര്‍ഫൈസി മുക്കം നടത്തിയ 'കള്ളന്‍മാര്‍' എന്ന പ്രയോഗത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. അധ്യക്ഷന്‍ ഇറങ്ങിപ്പോയതിന് പിന്നാലെ ഉപാധ്യക്ഷന്‍ മുശാവറ യോഗം പിരിച്ചുവിട്ടു.
മുക്കം ഉമര്‍ഫൈസി മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചു പ്രസംഗിച്ചെന്നു സമസ്ത നേതൃത്വത്തിനു പരാതി ലഭിച്ചിരുന്നു. ഈ പരാതിയില്‍ ചര്‍ച്ച നടക്കുന്നതിനു മുന്നോടിയായി ഉമര്‍ഫൈസി മുക്കത്തിനോട് യോഗത്തില്‍നിന്നു പുറത്തു നില്‍ക്കാന്‍ ജിഫ്രി തങ്ങ...