Tag: Thenhipalam

റിയാദില്‍ വാഹനാപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി മരണപ്പെട്ടു
Local news, Obituary

റിയാദില്‍ വാഹനാപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി മരണപ്പെട്ടു

തേഞ്ഞിപ്പലം: റിയാദില്‍ വാഹനപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി മരിച്ചു. നീരോല്‍പാലം സ്വദേശി പറമ്പാളില്‍ വീട്ടില്‍ പൊന്നച്ചന്‍ അബ്ദുല്‍ ലത്തീഫിന്റെയും, സുലൈഖയുടെയും മകന്‍ ഷെഫീഖ് (26) ആണ് മരണപ്പെട്ടത്. ഈ മാസം ഒന്നിന് പുലര്‍ച്ചെയാണ് അപകടം നടന്നത്. റിയാദ് അല്‍ കര്‍ജ് റോഡില്‍ ഷഫീഖ് റഹിമാന്‍ ഓടിച്ച ട്രൈലര്‍ ലോറിയും, മറ്റൊരു ട്രൈലറും കൂട്ടിയിടിച്ച് തീ പൊള്ളലേറ്റ് നാഷണല്‍ ഗാഡ് സൈനിക ഹോസ്പിറ്റലില്‍ തീവ്ര പരിചരണത്തില്‍ ചികിത്സയില്‍ ആയിരുന്നു. അവിവാഹിതനാണ്. ഷഫീഖ് റഹിമാന്‍ ഓടിച്ച ട്രൈലര്‍ ലോറി മഴയെ തുടര്‍ന്ന് തെന്നിയപ്പോള്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രൈലര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ ഡീസല്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് പുറത്തു ചാടിയ ഷഫീഖ് പതിച്ചത് മുന്നിലെ വണ്ടിയില്‍ നിന്ന് പടര്‍ന്ന തീയിലേക്കായിരുന്നു. രാസവസ്തുക്കളുമായി പോവുകയായി...
Malappuram

തേഞ്ഞിപ്പലത്ത് ജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം തെരുവിലേക്ക് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മലപ്പുറം : തേഞ്ഞിപ്പലം പോക്സോ കേസിൽ ജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം വാടക നൽകാൻ കഴിയാത്തതിനാൽ തെരുവിലിറങ്ങേണ്ടി വരുമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു അധികൃതർക്ക് നോട്ടീസയച്ചു. മലപ്പുറം വിമൻ ആന്റ് ചൈൽഡ് ഡവലപ്പമെന്റ് ഓഫീസർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. മൂന്നു വർഷമായി ഇവർ വാടകകെട്ടിടത്തിലാണ് ഇവർ താമസിക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന മകനുമൊത്താണ് അതിജീവിതയുടെ ഉമ്മ താമസിക്കുന്നത്. ആരോഗ്യ കാരണങളാൽ ജോലിക്ക് പോകാൻ കഴിയുന്നില്ല. അയൽ വീടുകളിൽ നിന്നും നൽകുന്ന ഭക്ഷണം കഴിച്ചാണ് ഇവർ ജീവിക്കുന്നത്. മകൾ ആത്മഹത്യ ചെയ്ത സമയത്ത് വീടും സ്ഥലവും നൽകുമെന്ന് അധികൃതർ വാഗ്ദാനം നൽകിയിരുന്നു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപ...
Local news, Other

തേഞ്ഞിപ്പലത്ത് വ്യവസായ കേന്ദ്രത്തിന്റെ 2 കെട്ടിട സമുച്ചയത്തിന് തീപിടിച്ച സംഭവം, പഞ്ചായത്ത് യോഗത്തിന് ശേഷം പ്രസിഡന്റും അസി. സെക്രട്ടറിയും തമ്മില്‍ കയ്യാങ്കളി ; അസി. സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

തേഞ്ഞിപ്പലം : തേഞ്ഞിപ്പലം പഞ്ചായത്തിലെ വ്യവസായ കേന്ദ്രത്തിന്റെ 2 കെട്ടിട സമുച്ചയത്തിന് തീപിടിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റും അസി. സെക്രട്ടറിയും തമ്മില്‍ കയ്യാങ്കളി. അസി. സെക്രട്ടറി വി.എന്‍. അഷ്‌റഫിന് സസ്‌പെന്‍ഷന്‍. വ്യവസായ കേന്ദ്രത്തിന്റെ 2 കെട്ടിട സമുച്ചയങ്ങള്‍ ഞായര്‍ പുലര്‍ച്ചെ കത്തി നശിച്ചതിനു പിന്നിലെ നിഗൂഡത തുടരവെയാണ് അവിടുത്തെ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിന്റെ നിര്‍വഹണ ഉദ്യോഗസ്ഥനായ പഞ്ചായത്ത് അസി. സെക്രട്ടറി വി.എന്‍. അഷ്‌റഫിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. അജൈവ മാലിന്യം ഏറ്റെടുക്കാന്‍ പഞ്ചായത്തുമായി ഉടമ്പടിയുള്ള ഗ്രീന്‍ വേംസ് ഇക്കോ സൊലൂഷന്‍സ് സ്ഥാപന ഭാരവാഹികള്‍ക്ക് നല്‍കാനുള്ള 5.88 ലക്ഷം രൂപ കുടിശികയാക്കിയതിനാലാണ് 15 ടണ്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് കിടക്കാന്‍ ഇടയാക്കിയെന്നും അത് ഞായര്‍ പുലര്‍ച്ചെ കത്തി നശിച്ചത് ഗുരുതര വിഷയമാണെന്നും കണ്ടാണ് പഞ്ചായത്ത് ഭരണ സമിതി അസി. സ...
Local news, Other

വള്ളിക്കുന്ന് മണ്ഡലത്തിൽ മൂന്ന് ഹോമിയോ ഡിസ്പെൻസറികൾ അനുവദിച്ചു

തേഞ്ഞിപ്പലം:വള്ളിക്കുന്ന് മണ്ഡലത്തിൽ മൂന്ന് ഹോമിയോ ഡിസ്പെൻസറികൾ അനുവദിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു.മണ്ഡലത്തിൽ ഹോമിയോ ഡിസ്പെൻസറി യില്ലാത്ത തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ പഞ്ചായത്തുകളിലാണ് പുതുതായി ഹോമിയോ ഡിസ്പെൻസറി അനുവദിച്ചത്. 2017 ൽ പെരുവള്ളൂർ,മൂന്നിയൂർ എന്നീ പഞ്ചായത്തുകളിൽ ഹോമിയോ ഡിസ്പെൻസറി അനുവദിച്ച് ഉത്തരവിറങ്ങിയെങ്കിലും തസ്തിക സൃഷ്ടിക്കാതെ ഡിസ്പെൻസറി അനുവദിച്ച ഉത്തരവ് ധനകാര്യ വകുപ്പിൻ്റെ എതിർപ്പ് കാരണമായി മരവിപ്പിക്കുകയായിരുന്നു. പിന്നീട് 2023 ആഗസ്റ്റ് മാസത്തിൽ ഡോക്ടർ തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കിയതിനെ തുടർന്നാണ് പുതിയ നീക്കവുമായി ആയുഷ് വിഭാഗം രംഗത്ത് വന്നത്. ഹോമിയോ ഡിസ്പെൻസറി അനുവദിക്കുന്ന മുറക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാമെന്ന തേഞ്ഞിപ്പലം, മൂന്നിയൂർ , പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനം സർക്കാറിനെ അറിയിച്ചതിനെ തുടർന്നാണ് ആയുഷ് വിഭാഗം പ...
Information

ഓർമ്മപ്പൂമരച്ചോട്ടിൽ
ഒരിക്കൽ കൂടി

തേഞ്ഞിപ്പലം : മുപ്പത്തിയാറ് വർഷത്തിന് ശേഷം കളിയും ചിരിയും തമാശകളുമായി അവർ കലാലയ അങ്കണത്തിൽ ഒരിക്കൽ കൂടി ഒത്തുചേർന്നു. ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സൂളിലെ 1987 ( കളിവീട് എസ് എസ് സി ) ബാച്ച് സ്നേഹ സംഗമ മൊരുക്കിയത്. 1987 ലെഅധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന സംഗമം ഒരിക്കൽ കൂടിസ്കൂൾ ജീവിതത്തിലക്കുളള തിരിച്ചെത്തിച്ചു.സ്കൂളിൽ വെച്ച് നടത്തിയ പരിപാടി റിട്ട. അധ്യാപിക സതീദേവി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് അധ്യക്ഷനായി. റിട്ട. അധ്യാപകരായ സതീദേവി, കുഞ്ഞിരാമൻ, സൈതലവി, മുഹമ്മദ്, സുകുമാരൻ , നാരായണൻ കുട്ടി, വാസുദേവൻ, പ്രേമകുമാരി , സ്വർണ്ണലത, പാർവതി, വിജയലക്ഷ്മി, സുശീല , മായ . സ്കൂൾ പ്രധാന അധ്യാപിക ലത എന്നിവരെ ചടങ്ങിൽ ആദരിച്ചു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളുടെ മക്കളായ അഫ് നിദ എം, മേടപ്പിൽ അഹമ്മദ് ഫാസിൽ, മുഹമ്മദ് ജാസിം, ടി വി സച്ചിൻ , ഫാത്തിമ ദിസ്ന ടി പി, റനീഷ് കെ.പി എന്നിവർക്...
Education, Information

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു*
വിജയം 98.59%. 3,448 പേര്‍ക്ക് ടോപ് പ്ലസ്

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 4,5,6 തിയ്യതികളില്‍ ഇന്ത്യയിലും 10,11 തിയ്യതികളില്‍ വിദേശങ്ങളിലും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്. രജിസ്തര്‍ ചെയ്ത 2,68,888 വിദ്യാര്‍ത്ഥികളില്‍ 2,64,470 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,741 പേര്‍ വിജയിച്ചു (98.59 ശതമാനം). ആകെ വിജയിച്ചവരില്‍ 3,448 പേര്‍ ടോപ് പ്ലസും, 40,152 പേര്‍ ഡിസ്റ്റിംഗ്ഷനും, 87,447 പേര്‍ ഫസ്റ്റ് ക്ലാസും, 44,272 പേര്‍ സെക്കന്റ് ക്ലാസും, 85,422 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.ഇന്ത്യയിലും വിദേശത്തുമായി 7,582 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിരുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,601 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുത്തത്. മാര്‍ച്ച് 4ന് സി.ബി.എസ്.ഇ പൊ...
Feature, Information

മത്സ്യത്തൊഴിലാളികൾക്ക്
ബൈക്കും ഐസ്സ് ബോക്സും വിതരണം ചെയ്ത് വളളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2022-23വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം വിപണനം നടത്തുന്നതിന് ഇരുചക്രവാഹനവും ഐസ്സ് ബോക്സും വിതരണം ചെയ്തു, വിതരണ ഉദ്ഘാടനം വളളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് കോട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിർവ്വഹണ ഉദ്ദ്യോഗസ്ഥ ബിസ്ന വി ചടങ്ങിന് സ്വാഗതം അർപ്പിച്ചു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എം ശശികുമാർ, എ കെ രാധ, എപി സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ചു 4.80 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിക്കായി ചെലവഴിച്ചത് ...
Local news

ശ്രദ്ധേയമായി തേഞ്ഞിപ്പാലത്തെ കൗമാര സൗഹൃദ ക്ലബ്ബ് രൂപീകരണം

നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിന്റെയും തേഞ്ഞിപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേവതിയാൽ സബ് സെൻററിന് കീഴിൽ വരുന്ന വാർഡുകളെ ഉൾപ്പെടുത്തി കൗമാര സൗഹൃദ ക്ലബ്ബ് രൂപീകരിച്ചു. 85 ഓളം കുട്ടികളെ ഉൾപ്പെടുത്തി രൂപീകരിച്ച ക്ലബ്ബിൻറെ ഏകദിന ക്യാമ്പും ഔപചാരിക ഉദ്ഘാടന പരിപാടികളും പകിട്ടാർന്ന പരിപാടികളോടെ വർണ്ണാഭമായി ഇന്ന് നടത്തപ്പെട്ടു. തേഞ്ഞിപ്പലം സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച വർണ്ണാഭമായ ബാൻഡ് മേളത്തോടൊപ്പമുള്ള ഘോഷയാത്ര ജനകീയ ശ്രദ്ധ പിടിച്ചുപറ്റി. നീരോൽപാലം അങ്ങാടിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഉദ്ഘാടന വേദിയായ എ എം എൽ പി നീരോൽപാലം സ്കൂളിൽ കൃത്യം 11 മണിക്ക് എത്തിച്ചേരുകയും തുടർന്ന് ഉദ്ഘാടന പരിപാടികൾ ആരംഭിക്കുകയും ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ യൂനസ് പരിപാടിക്ക് സ്വാഗതം പറഞ്ഞു. തുട...
error: Content is protected !!