Tag: Tirur

ക്രൂയിസർ വണ്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
Accident

ക്രൂയിസർ വണ്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

വിദ്യാര്‍ത്ഥികളുമായി അമിത വേഗമോടിയ ക്രൂയിസറിടിച്ച് കാല്‍നടക്കാരനായ മദ്‌റസ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൂട്ടായിയിലാണ് ക്രൂയിസറിന്റെ അമിത വേഗം കുരുന്നിന്റെ ജീവന്‍ തട്ടിയെടുത്തത്. അപകടം കുട്ടിയുടെ വീടിന്റെ വാരകള്‍ക്കകലെ കൂട്ടായി പാലത്തുംവീട്ടില്‍ അബ്ദുറസാക്ക് എന്ന ബാബുവിന്റെ മകന്‍ മുഹമ്മദ് റസാന്‍ ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. മദ്‌റസ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ കൂട്ടായി ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ ക്രൂയിസര്‍ റസാനെ ഇടിക്കുകയായിരുന്നു. വാഹനം റസാന്റെ ദേഹത്ത് കയറിയിറങ്ങി. തിരൂരിലെ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 11മണിയോടെ മരണപ്പെടുകയായിരുന്നു. വീടിന്റെ വാരകള്‍ക്കകലെയായിരുന്നു അപകടം. കൂട്ടായി കെ.കെ.എച്ച്.എസ്.എം മദ്‌റസയിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിയായിരുന്നു. തിരൂരിലെ വിവിധ സ്‌കൂളുകളിലേക...
Obituary

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു

തിരൂർ : കളിക്കുന്നതിനിടെ തോട്ടിൽ വീണ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. പുറത്തൂർ പള്ളിക്കടവിന് സമീപം കുര്യന്‍ വീട്ടില്‍ സന്ദീപിന്റെ മകന്‍ ശിവരഞ്ജനാണ് മരണപ്പെട്ടത്. അമ്മ തോട്ടില്‍ ചാടി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ട്മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം.
Accident

തിരൂരിൽ കണ്ടയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂരിൽ കണ്ടയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരൂർ ആലത്തിയൂർ അമ്പലപ്പടിസ്വാദേശി മജീദ് ആണ് മരിച്ചത്. തിരൂർ പുളിഞ്ചോട് വെച്ചാണ് അപകടം. കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് യുവാവിനെ ഇമ്പിച്ചി ബാവ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും  മരണപ്പെട്ടു....
Crime, Malappuram

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

തിരൂർ: റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവും 5 കിലോ നിരോധിത ലഹരി ഉൽപ്പന്നങ്ങളും പിടികൂടി. വ്യാഴാഴ്ച രാവിലെ ഏഴോടെ യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവും നിരോധിത ലഹരി ഉൽപ്പന്നങ്ങളും പിടികൂടിയത്. എന്നാൽ, ആളെ കണ്ടെത്താനായില്ല. സംസ്ഥാന സർക്കാരിന്റെ എൻഡിപി എസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധന നടത്തിയത്.ആറുലക്ഷം രൂപ വിലവരുന്ന കഞ്ചാവും അരലക്ഷം രൂപ വില വരുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങളുമാണ് പരിശോധനയിൽ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ പ്രദുൽ ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി നടത്തുമെന്ന് ഉദ്യോഗസ്ഥസംഘം അറിയിച്ചു....
Crime

കല്യാണം മുടക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പള്ളി ഇമാമിനെ വധിക്കാൻ ശ്രമം; 2 പേർ അറസ്റ്റിൽ

തിരൂർ : മസ്ജിദിലെ ഇമാമിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. പടിഞ്ഞാറേക്കരയിലെ പള്ളിയിലെ ഇമാമിനെ മുൻ വൈരാഗ്യത്താൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂട്ടായി സ്വദേശികളായ രണ്ടുപേരെ തിരൂർ പോലീസ് പിടികൂടി. കൂട്ടായി വാടിക്കൽ സ്വദേശികളായ ചക്കപ്പന്റെ പുരക്കൽ മുബാറക്ക്(26), അസനാര് പുരക്കൽ ഇസ്മായിൽ(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/FEZB8dQxwieEKgfmBJHLd1 കഴിഞ്ഞദിവസം രാത്രിയിലാണ് കാട്ടിലെ പള്ളി ബീച്ചിൽ വച്ച് പ്രതികൾ ഇമാമിനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തലയ്ക്കു പിറകിൽ ഗുരുതരമായി പരിക്കേറ്റ ഇമാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവിൽ ആയിരുന്ന പ്രതികളെ പെരുന്തുരുത്തി തൂക്കുപാലത്തിനു സമീപം വെച്ചാണ് പോലീസ് പിടികൂടിയത്. മുബാറക്കിന്റെ വിവാഹാലോചനയുമ...
Other

മതിയായ നഷ്ടപരിഹാരം നല്‍കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പിഴയിട്ടു

വെള്ളപ്പൊക്കത്തില്‍ കെട്ടിടത്തിന് നാശനഷ്ടം സംഭവിച്ചിട്ടും മതിയായ നഷ്ടപരിഹാരം നല്‍കാതിരുന്ന ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. യഥാര്‍ത്ഥ നഷ്ടത്തിന് പുറമെ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാന് നല്‍കാനാണ് വിധി.തിരൂരിലെ സംഗമം റസിഡന്‍സി കെട്ടിട ഉടമയാണ് പരാതിക്കാരന്‍. 2018 ആഗസ്റ്റ് മാസം രണ്ടാമത്തെ ആഴ്ചയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തിരൂര്‍ പുഴ നിറഞ്ഞ് മൂന്ന് ദിവസം കെട്ടിടം വെള്ളത്തില്‍ മുങ്ങിയിരുന്നു. കെട്ടിടത്തിനകത്തുള്ള കുഴല്‍ കിണര്‍, മോട്ടോര്‍ തുടങ്ങിയവക്ക് സാരമായ കേടുപാടുകള്‍ പറ്റി. കെട്ടിടത്തിന്റെ വരാന്ത വേര്‍പെട്ട നിലയിലായി. ഒരു കോടി എണ്‍പത് ലക്ഷത്തിന് ഇന്‍ഷര്‍ ചെയ്ത കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ക്കായി 453928 രൂപയാണ് കമ്പനിയോട് പരാതിക്കാരന്‍ ആവശ്യപെട്ടത്. കെട്ടിടത്തിന്റെ ഇന്‍ഷുറന്‍സില്‍ കേ...
Accident

ഓട്ടോ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു ഡ്രൈവർ മരിച്ചു

വൈലത്തൂർ : ഓട്ടോ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു ഡ്രൈവർ മരിച്ചു. താനാളൂർ പകര സ്വദേശി കടയാക്കോട്ടിൽ മമ്മി ഹാജിയുടെ മകൻ മുയ്തുപ്പ (46) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 നാണ് സംഭവം. വൈലത്തൂർ - താനാളൂർ റോഡിൽ ചുരങ്ങര ജുമാ മസ്ജിദിന് സമീപത്ത് വെച്ചാണ് അപകടം. അയൽവാസിയുടെ ട്രിപ്പ് പോയി മടങ്ങുകയായിരുന്നു മുയ്തുപ്പ. നിയന്ത്രണം വിട്ട് മറിഞ്ഞു മരത്തിലിടിക്കുകയായിരുന്നു. കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നാളെ....
Local news

താനൂർ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കൽ പ്രഖ്യാപനം 30 ന്

താനൂർ നഗരസഭയിലെ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കുന്ന പ്രവൃത്തിയുടെയും പൊൻമുണ്ടം പി.എച്ച്.സിയുടെ പുതിയ കെട്ടിടത്തിന്റെയും ശിലാസ്ഥാപനം ആരോഗ്യ വനിതാ- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് സെപ്റ്റംബർ 30 ന് നിർവഹിക്കുമെന്ന് ഫിഷറീസ് , കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. പത്രസമ്മേളനത്തിലാണ് ഈ കാര്യം മന്ത്രി അറിയിച്ചത്. ചടങ്ങിൽ മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ഒന്നാം പിണറായി സർക്കാരിന്റെ 2020-21ലെ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയാണ് സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് തീരുമാനിച്ചത്. നാല് നിലയിൽ ഡിസൈൻ ചെയ്ത ആശുപത്രിയുടെ പുതിയ ഡി.എസ്.ഒ.ആർ റിവിഷൻ പ്രകാരം ഒരു നിലയിലുള്ള കെട്ടിടമാണ് ഇപ്പോൾ പണിയുന്നത് . 2021-22ലെ ബഡ്ജറ്റിൽ ആശുപത്രിക്ക് മറ്റൊരു 10 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട് . ഒന്നരവർഷത്തിനുള്ളിൽ ഈ പ്രവൃത്തി പൂർത്തീകരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. 10 ഒ....
Other

തിരൂരങ്ങാടിയിൽ ആലി മുസ്‌ലിയാർ സ്മാരക കവാടം നിർമിക്കുമെന്ന് നഗരസഭ ചെയർമാൻ

മലബാർ സമരം 101-ാം വാർഷികാചരണം നടത്തിതിരൂരങ്ങാടി : ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമായ 1921 ലെ മലബാർ സമരത്തിൻ്റെ സിരാകേന്ദ്രമായിരുന്ന തിരൂരങ്ങാടിയിൽ ആലി മുസ്ലീലാർ സ്മാരക കവാടം നിർമ്മിക്കുമെന്ന് തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി പ്രഖ്യാപിച്ചു. മലബാർ സമരത്തിൻ്റെ 101-ാം വാർഷികാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. അന്തരിച്ച വലിയാട്ട് ബാപ്പുട്ടി ഹാജിക്ക് അനുശോചനം രേഖപ്പെടുത്തി യോഗനടപടികൾ ആരംഭിച്ചു . പി. എം. അഷ്റഫ് ലൈബ്രറി ഡെവലെപ്മെൻ്റ്റ് സ്കീം അവതരിപ്പിച്ചു. ഡോ. പി.പി. അബദുറസാഖ് മുഖ്യ പ്രഭാഷണം ചെയ്തു. എളം പുലാശ്ശേരി മുഹമ്മദ്, കൊളക്കാട്ടിൽ മരക്കാർ ഹാജി, കാരാടൻ കുഞ്ഞാപ്പു എന്നിവരെ ആദരിച്ചു. ഇക്ബാൽ കല്ലുങ്ങൽ, സി.പി.ഇസ്മായിൽ, എ.കെ.മുസ്തഫ, പി.ഒ.ഹംസ മാസ്റ്റർ, കെ.മൊയ്തീൻ കോയ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. എം.പി.അബ്ദുൽ വഹാബ് സ്വഗതവുംഅരിമ്പ്ര മുഹമ്മദ് മാസ്...
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

തിരൂർ: ആലത്തിയൂരില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. തൃപ്രങ്ങോട് കൈനിക്കര സ്വദേശി ഇബ്രാഹിം ബാദുഷയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കാണ് അപകടം. ആലത്തിയൂരിന്റെയും തിരൂരിന്റെയും ഇടയിൽ കുട്ടിച്ചാത്ത പടിക്കൽ വെച്ചാണ് അപകടം.
Accident

തിരൂരിൽ ലോറിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു, ലോറി നിർത്താതെ പോയി

തിരൂർ: ചമ്രവട്ടം പാതയിലെ വടക്കേ അങ്ങാടിയില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. തിരൂര്‍ പാട്ടുപറമ്പ് ഭഗവതിക്കാവിലെ ശാന്തിക്കാരന്‍ അരീക്കോട് ഉഗ്രപുരം സ്വദേശി പെരിഞ്ചീരി ഹരി നമ്പൂതിരി (54) ആണ് മരിച്ചത്. ക്ഷേത്രത്തിലെ ജോലി കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ലോറി ഇടിക്കുകയായിരുന്നു. നിര്‍ത്താതെ പോയ ലോറി ചമ്രവട്ടത്ത് വച്ച് പൊലീസ് പിടികൂടി....
Malappuram

നാടനും നല്ലതും ഇനി ഒരു കുടക്കീഴില്‍; കുടുംബശ്രീ ഷോപ്പി തിരൂരില്‍ തുടങ്ങി

മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു കുടുംബശ്രീ വനിതകളുടെ സംരംഭങ്ങള്‍ തയ്യാറാക്കുന്ന വിഷരഹിത ഭക്ഷ്യ ഉത്പന്നങ്ങളും നിത്യോപയോഗ സാധനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന കുടുംബശ്രീ ഷോപ്പിക്ക് തിരൂര്‍ പൂക്കയില്‍ തുടക്കം. നാടനും നല്ലതും ഒരുമിക്കുന്ന കുടുംബശ്രീയുടെ വിപണന സ്റ്റോറിന്റെ ഉദ്ഘാടനം കായിക, വഖഫ്, ഹജ്ജ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കഴുകി ഉണക്കിപ്പൊടിച്ച ധാന്യങ്ങള്‍, പാല്‍, പച്ചക്കറികള്‍, അവില്‍ മില്‍ക്ക് കൂട്ട്, അച്ചാറുകള്‍, സോപ്പുകള്‍, മണ്‍പാത്രങ്ങള്‍, മുള ഉല്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ഓര്‍ഗാനിക്ക് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങി വിവിധ ശ്രേണിയിലുള്ള നിത്യോപയോഗ സാധനങ്ങളാണ് കുടുംബശ്രീ ഷോപ്പിയിലുള്ളത്. അരിപ്പൊടി, മഞ്ഞള്‍, മല്ലി, മുളക് പൊടികള്‍, നാടന്‍ കറിക്കൂട്ടുകള്‍, സാമ്പാര്‍ പൊടി, രസപ്പൊടി, ഗരം മസാല, സസ്യ-സസ്യേതര അച്ചാറുകള്‍, ക...
Other

മന്ത്രിക്കൊപ്പം കോൽക്കളി കളിച്ച് ഗവർണ്ണർ

തിരുർ. : സൗഹൃദ സന്ദർശനത്തിനായിസംസ്ഥാന ഫിഷറിസ്, കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ തിരുർ പോരൂറിലെ വസതിയിൽ എത്തിയകേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്മന്ത്രി വി.അബ്ദുറഹിമാനൊപ്പം കോൽക്കളി കളിച്ചു. മന്ത്രിയുടെ വസതിയിലെത്തിയ ഗവർണ്ണർക്ക്തിരുർ പാരാവലിക്ക് വേണ്ടി മുജീബ് താനാളു രാണ് കോൽക്കളി ക്കോൽ ഉപഹാരമായി നൽകിയത്. മലബാറിന്റെ തനത് കലയായ കോൽക്കളിയുടെ 20 കോലുകളാണ് ഉപഹാരമായി നൽകിയത്.കോൽക്കളിയെ കുറിച്ച് ഗവർണർ കൂടുതൽമന്ത്രിയോട് ചോദിച്ചറിഞ്ഞു. കോട്ടക്കൽ ആര്യ വൈദ്യശാലയിലെ പരിപാടിക്കെത്തിയഗവർണ്ണർ തിരുവനന്തപുരത്തേക്ക്തിരിച്ചു പോകും വഴിയാണ്മന്ത്രിയുടെ വസതിയിലെത്തിയത്.മന്ത്രിയും കുടുംബാംഗങ്ങളുംഗവർണ്ണറെ വസതിയിൽ സ്വീകരിച്ചു.മലപ്പുറം ജില്ലാ കളക്ടർപ്രേംകുമാർ , സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.ജയൻ, കേരള ഫുട്ബോൾ ഫെഡറേഷൻ അംഗംആഷിഖ് കൈനിക്കര കേരള ഹജ്ജ് കമ്മിറ്റി അംഗം പി.ടി. അക്ബർ , തിരുർ ഡി....
Accident

ടയർപൊട്ടി നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ചു ഡ്രൈവർക്ക് ഗുരുതര പരിക്ക്

തിരൂർ: ടയർ പൊട്ടി നിയന്ത്രണം വിട്ട കാറിടിച്ചു ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ തിരൂർ ചെറു മൂച്ചിക്കൽ വെച്ചാണ് അപകടം. താനൂരിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ആൾട്ടോ കാറിന്റെ ടയർ പൊട്ടി എതിരെ വന്ന ഓട്ടോയിൽ ഇടിക്കുക യായിരുന്നു. ഇടിയുടെ ആഘാതത്തിൽ തല കീഴായി മറിഞ്ഞ ഓട്ടോ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി ഓട്ടോ ഡ്രൈവർ പൂക്കയിൽ സ്വദേശി അസീസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
Accident

കുവൈത്തിൽ ലിഫ്റ്റിൽ കുടുങ്ങി തിരൂർ സ്വദേശി മരിച്ചു

കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മലയാളി യുവാവ് മരിച്ചു. മലപ്പുറം ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി ആണു മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ മംഗഫില്‍ ആണ് സംഭവം നടന്നത്‌. മംഗഫിലെ ബ്ലോക്ക്‌ 4 ലെ ബക്കാല ജീവനക്കാരനായ ഇദ്ദേഹം അപകടം സംഭവിച്ച കെട്ടിടത്തില്‍ ഹോം ഡെലിവറിക്കായി എത്തിയതായിരുന്നു. ഇദ്ദേഹം കയറിയ ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണു അപകടം ഉണ്ടായത്‌. അഗ്നി രക്ഷാസേന എത്തിയാണു മൃതദേഹം പുറത്തെടുത്തത്‌. മൃതദേഹം ഫോറന്‍സിക്‌ പരിശോധനക്കായി മോര്‍ച്ചറിയിലേക്ക്‌ മാറ്റി....
Accident

തിരൂരിൽ നിന്ന് പച്ചക്കറിക്കായി പൊള്ളാച്ചിയിൽ പോയ ലോറി അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു

തിരൂരിൽ നിന്നും പച്ചക്കറി എടുക്കാൻ വേണ്ടി പൊള്ളാച്ചിയിൽ പോയ വാഹനം അപകടത്തിൽപ്പെട്ടു രണ്ടു പേർ മരിച്ചു.  തിരൂർ പൊയ്ലിശ്ശേരി സ്വദേശി പേരുള്ളിപ്പറമ്പിൽ മമ്മുണ്ണിയുടെ മകൻ അബ്ബാസ്, തമിഴ്നാട് സ്വദേശിയും തിരൂരിൽ സ്ഥിരതാമസക്കാരനായ രാമകൃഷ്ണൻ എന്നിവരാണ് മരിച്ചത്.  രണ്ടു പേരുടെയും മൃതദേഹം ഉദുമൽപേട്ട ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി   തിരൂരിൽ നിന്നും പച്ചക്കറി എടുക്കാൻ വേണ്ടി പൊള്ളാച്ചിയിലേക്ക് പോയതായിരുന്നു.  ഒതിമംഗലം തിരുപ്പൂർ റൂട്ടിൽ വച്ച്  രാത്രി 12മണിക്ക് ശേഷം  ഇവർ ഓടിച്ചിരുന്ന ദോസ്ത്ത്‌  സിമന്റ്   മായി പോകുന്ന ലോറിയിൽ കൂട്ടിയിടിച്ച്  രണ്ടു പേരും തൽക്ഷണം മരണപ്പെട്ടു...
Other

ട്രാൻസ് ജെൻഡേഴ്സിനായി ജില്ലയിൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ തീരുമാനം

തിരൂർ: ജില്ലയിലെ ട്രാൻസ് ജെൻഡേഴ്സ് സമൂഹത്തിന്റെ പുനരധിവാസവും ക്ഷേമവും ലക്ഷ്യം വെച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനമായി. തിരൂർ ഡിവൈഎസ്പി വിവി ബെന്നി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാമൂഹ്യ പ്രവർത്തകരുടെയും യോഗത്തിലാണ് വിവിധ തീരുമാനങ്ങൾ കൈകൊണ്ടത്. ഇതിന്റെ ഭാഗമായി ഇവർക്കായി ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഷെൽറ്റർ ഹോമുകൾ നിർമ്മിക്കും. തൊഴിൽ പരിശീലനത്തിനും വിപണനത്തിനും ആവശ്യമായ കേന്ദ്രങ്ങൾ സ്ഥാപിക്കും.ജില്ലാ ആശുപത്രികളിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും.ഇതോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ താമസിക്കുന്ന 146 ട്രാൻസ്ജെൻഡർസിന് ഇതിന്റെ പ്രയോജനം ലഭിക്കും. യോഗത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ, അംഗങ്ങളായ ഫൈസൽ എടശ്ശേരി, ഇ അഫ്സൽ, നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.യു. സൈനുദ്ധീൻ , അസി: ജില്ലാ പോലിസ് മേധാവി എ.ഷാഹുൽ ഹമ...
Accident, Breaking news

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കുകളിലും ഇടിച്ചു ഒരാൾ മരിച്ചു

തിരൂര്‍ പയ്യനങ്ങാടിയില്‍ വാഹനാപകടം. ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ ഒരു ഓട്ടോറിക്ഷയിലും 2 ബൈക്കിലും ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ കുടുങ്ങിയ രണ്ടു പേരെ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രക്കാരൻ ആയ ചെറിയമുണ്ടം തലക്കടത്തൂരിലെ മേനാത്തിയിൽ ഹരിസിന്റെ മകൻ മുഹമ്മദ് ഹർഷാഖ് (20) ആണ് മരിച്ചത്....
Health,

ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ശക്തി പകരും: മുഖ്യമന്ത്രി

തിരൂര്‍: സംസ്ഥാനത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്ത് ഇതു തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ തീരദേശത്തെ ഏറ്റവും വലിയ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലായ തിരൂര്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ആശുപത്രിക്കു ശേഷം പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിൽസ നൽകുന്ന സ്ഥാപനങ്ങളാണ് സഹകരണ ആശുപത്രികൾ. കുറഞ്ഞ ചെലവിൽ മൾട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങൾ നൽകാൻ കഴിയുന്നതാണ് ശിഹാബ് തങ്ങൾ ആശുപത്രിയുടെ പ്രസക്തി. തങ്ങളുടെ മാനവിക അനുഭാവം ആശുപത്രിയ്ക്കും കാത്തു സൂക്ഷിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വൻ ജന വലിയാണ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തത്. തീരമേഖലയുടെ പൊതു മനസാകെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു .ചടങ്ങിൽ ആശുപത്രി ചെയര്‍മാന്‍ ...
Other

നാട്ടിലെ മുസ്ലിം കാരണവർ മരിച്ചു; ഉത്സവഘോഷം വേണ്ടെന്ന് വെച്ച് ക്ഷേത്ര കമ്മിറ്റി

തിരൂര്‍: ബാൻഡ് വാദ്യവും ചെണ്ടമേളവുമായി ക്ഷേത്രോൽസവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങളാണ് മരണത്തെ തുടര്‍ന്ന് ഒഴിവാക്കിയത്. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചെറാട്ടില്‍ ഹൈദര്‍ എന്നയാളാണ് മരിച്ചത്. മരണവിവരം അറിഞ്ഞതോടെ ഉത്സവം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു. മറ്റ് ആഘോഷങ്ങളെല്ലാം ഒഴിവാക്കി കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ക്ഷേത്രത്തിലെത്തിയവരും പങ്കുചേര്‍ന്നു. ആഘോഷത്തിനായി ബാന്‍ഡുമേളവും ശിങ്കാരിമേളവും മറ്റ് കലാരൂപങ്ങളും ഒരു്ക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം വേണ്ടെന്ന് വെ്ച്ചു. ഹൈദറിന്റെ മയ്യത്ത് നമസ്‌കാരത്തിന് മുമ്പ് ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ മഹല്ല് ഭാരവാഹികള്‍ അഭിനന്ദിച്ചു...
Accident

പുല്ലൂരില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

തിരൂര്‍: പുല്ലൂര്‍ കോര്‍ട്ടേഴ്‌സ് പടിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു. ഓട്ടോ ഡ്രൈവര്‍ മരിച്ചു.രണ്ടത്താണി വട്ടപ്പറമ്പില്‍ നെല്ലിക്കപ്പറമ്പില്‍ പരേതനായ അലവിയുടെ മകന്‍ മൂസ (49) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിക്കാണ് അപകടം. പുല്ലൂരില്‍ നിന്നും തുവ്വക്കാട് ഭാഗത്തേക്ക് പോകുന്ന കാറും എതിര്‍ ദിശയില്‍ വരുന്ന ഓട്ടോയും തമ്മിലാണ് ഇടിച്ചത്. ഇരുവാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സുബൈദയാണ് മരിച്ച മൂസയുടെ ഭാര്യ. മക്കള്‍ നജ്മുന്നീസ, നാജിയ , സ്വാലിഹ്മരുമക്കള്‍ സമീര്‍ , മുഹ്‌സിന്‍സഹോദരങ്ങള്‍ . മുഹമ്മദ് കുട്ടി . മുസ്ഥഫ, ഷറഫുദ്ധീന്‍ . ഷിഹാബ്ഫാത്തിമ, കദിയാമു , മൈമൂന, ഹഫ്‌സത്ത്...
Other

സില്‍വര്‍ലൈന്‍ പദ്ധതി: മലപ്പുറം ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി

131 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥ സംസ്ഥാനത്തിന്റെ ബഹുമുഖ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കാസര്‍ഗോഡ്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി. ജില്ലയില്‍ 54 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ ലൈന്‍ പാത. വള്ളിക്കുന്ന്, അരിയല്ലൂര്‍, നെടുവ, താനൂര്‍, താനാളൂര്‍, നിറമരുതൂര്‍, പരിയാപുരം, തിരൂര്‍, തൃക്കണ്ടിയൂര്‍, തലക്കാട്, തിരുന്നാവായ, തവനൂര്‍, വട്ടംകുളം, കാലടി, ആലങ്കോട് എന്നീ വില്ലേജുകളിലൂടെയാണ് ജില്ലയില്‍ സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നത്. ഈ വില്ലേജുകളിലെ പദ്ധതി പ്രദേശങ്ങളില്‍ സാമൂഹികാഘാത പഠനത്തിനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. 2013ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമം  അനുസരിച്ചുള്ള നടപടിക്രമങ്...
Crime

മർദനമേറ്റ 3 വയസ്സുകാരൻ മരിച്ചു, രണ്ടാനച്ഛനെ തിരയുന്നു

കുട്ടിയുടെ ദേഹത്ത് മർദ്ദനമേറ്റ പാടുകൾ; പൊലീസ് കേസെടുത്തു തിരൂർ: തിരൂരിൽ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച മൂന്ന് വയസുകാര​ൻ മരിച്ചു. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മകന്‍ ഷെയ്ഖ് സിറാജാണ് (3) ബുധനാഴ്ച രാത്രി ഏഴോടെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ച രണ്ടാനച്ഛൻ അര്‍മാൻ, മരണ വിവരമറിഞ്ഞതോടെ മുങ്ങി. കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ട്. ഇതോടെ മരണത്തിൽ ദുരൂഹതയേറി. ഒരാഴ്ച മുമ്പാണ് ഈ കുടുംബം ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്. ബുധനാഴ്ച മുംതാസ് ബീവിയും രണ്ടാം ഭര്‍ത്താവ് അര്‍മാനും തമ്മിൽ തർക്കമുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുട്ടിയുടെ മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തിരൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭ...
Accident

പിതാവും മകളും ട്രെയിൻ തട്ടി മരിച്ച നിലയിൽ

താനൂര്‍: വട്ടത്താണി വലിയപാടത്ത് പിതാവും മകളും ട്രെയിൻ തട്ടി മരിച്ച നിലയിൽ. തലക്കടത്തൂര്‍ സ്വദേശി കണ്ടംപുലാക്കല്‍ അസീസ് (46), മകള്‍ അജ്‌വ മര്‍വ (9) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോകവെ റെയില്‍പാളം മുറിച്ച് കടക്കുന്നതിന് ഇടയില്‍ മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM സഹോദരിയുടെ വീട്ടിൽ വന്നതായിരുന്നു ഇരുവരും. അവിടെ നിന്ന്​ സാധനങ്ങൾ വാങ്ങാൻ മകളുമൊന്നിച്ച് കടയിലേക്ക് പോയതായിരുന്നു അസീസ്​. റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെയാണ്​ അപകടം.അസീസിന്റെ ഭാര്യയും മറ്റൊരു മകളും നേരത്തെ അസീസിന്റെ സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. ഇവരെ കൊണ്ട് പോകാൻ കാറിൽ എത്തിയ അസീസ് ഭാര്യക്ക് ഫോൺ ചെയ്ത് താൻ ഇവിടെ എത്തിയിട്ടുണ്ടെന്നും...
Malappuram

തിരൂർ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കും

തിരൂരിൽ പ്രവൃത്തി പൂർത്തിയായ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.2012 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തിയ ഇ സഹകരണ ആശുപത്രി ക്ക് 80 കോടിയോളം രൂപ ചെലവഴിച്ച് ആണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ജില്ലയിലെ അയ്യായിരത്തോളം വരുന്ന സഹകാരികളിൽ നിന്നും ആണ് ഇ തുക സമാഹരിച്ചത്. പ്രവാസി മലയാളികൾ അടക്കമുള്ള സംഘത്തിന്റെ ഷെയർ ഉടമകൾ ക്ക് ചികിത്സ ആനുകൂല്യങ്ങളും ലാഭ വിഹിതവും ലഭ്യമാക്കുന്ന വിധമാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ആരോഗ്യ മേഖലയിലെ അതി നൂതനമായ സംവിധാനങ്ങളും ചികിത്സാ രീതികളും ലഭ്യമാകുന്ന ആശുപത്രികളിൽ ഒന്നാകും ഇത്. യുകെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്ൽ നിന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ആയി വിരമിച്ച ഡോ. രാജു ജോർജ്ജ്, സിഇഒ ആയിട്ടുള്ള മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ വിവിധ വിദേശ യൂണിവേഴ്സിറ്റി കളുമായി സഹകരിച്ച് പ...
Kerala

സിൽവർ ലൈൻ കേരളത്തെ വിഭജിക്കില്ല; പദ്ധതി 5 വർഷംകൊണ്ട് പൂർത്തീകരിക്കും: കെ- റെയിൽ എം.ഡി.

തിരുവനന്തപുരം: അർധ അതിവേഗതപാതയായ സിൽവർ ലൈൻ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ. സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിന് എതിരാണെന്ന മെട്രോമാൻ ഇ. ശ്രീധരന്റെ പ്രതികരണംകൂടി പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കെ. റെയിൽ എം.ഡി. വി. അജിത്കുമാറിന്റെ പ്രതികരണം. തണ്ണീർത്തടങ്ങളെയും നീർച്ചോലകളെയും റെയിൽവേ ലൈൻ നഷ്ടമാക്കില്ല. ഇത്തരം സ്ഥലങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ തൂണുകളിലാണ് പാത നിർമിക്കുന്നത്. നിലവിലെ പാളങ്ങൾക്കുള്ള മൺതിട്ട മാത്രമാണ് സിൽവർലൈൻ പാതയ്ക്കുമുള്ളത്. ഇപ്പോഴുള്ള ബ്രോഡ് ഗേജ് സംവിധാനത്തിൽ 160 കിലോമീറ്ററിനു മുകളിൽ വേഗം കൈവരിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ടാണ് പുതിയ പാത വേണ്ടി വരുന്നത്. തിരക്കില്ലാത്ത സമയങ്ങളിലാണ് റോറോ സംവിധാനത്തിൽ ചരക്കു ലോറികൾ സിൽവർ ലൈൻ ഉപയോഗിക്കുക. ട്രാക്കിന്റെ അറ്റക്കുറ്റപ്പണികൾക്കു ശേഷമുള്ള സമയത്താകും ...
Malappuram, university

തുഞ്ചത്തെഴുത്തച്ഛൻ ഫോട്ടോ അനാച്ഛാദനത്തെച്ചൊല്ലി വിവാദം

ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച എഴുത്തച്ഛന്റെ ഫോട്ടോ മലയാളസർവകലാശാലയിൽ പ്രകാശനംചെയ്ത ചടങ്ങ് വിവാദമായി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവായിരുന്നു ഉദ്ഘാടക. തിരൂർ എം.എൽ.എ. കുറുക്കോളി മൊയ്തീൻ അധ്യക്ഷനും വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ സ്വാഗതവും. എന്നാൽ പരിപാടിക്ക് മന്ത്രി വന്നില്ല. മന്ത്രി വന്നില്ലെങ്കിൽ എം.എൽ.എ ഉദ്ഘാടകനാകുകയാണ് പതിവെന്നും അതിനുപകരം വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്തെന്നുമാണ് ആക്ഷേപം. എം.എൽ.എ.യെ അവഗണിച്ചെന്നും പ്രോട്ടോക്കോൾ ലംഘിച്ചെന്നുമാണ് പരാതി. എം.എൽ.എ. അധ്യക്ഷതവഹിച്ചു തിരിച്ചുപോയശേഷം വിഷയം യു.ഡി.എഫ്. കമ്മിറ്റി ഏറ്റെടുത്തു. വി.സി.ക്കെതിരേ പത്രസമ്മേളനം നടത്തി. എം.എൽ.എ. വിദ്യാഭ്യാസ മന്ത്രിക്കും സ്പീക്കർക്കും പരാതിനൽകി. മന്ത്രി പറഞ്ഞതനുസരിച്ചാണ് താൻ ഉദ്ഘാടനം ചെയ്തതെന്നും വൈസ് ചാൻസലർ എം.എൽ.എ.യ്ക്ക് മുകളിലാണെന്നുമായിരുന്നു വി.സി.യുടെ ആദ്യപ്രതികരണം. വി.സി.യോട് ഉദ്ഘാടനംചെയ്യാൻ പറഞ്ഞ...
error: Content is protected !!