Tag: Tirurangadi

സ്കൂൾ ബസ് ബൈക്കിലിടിച്ച് കക്കാട് സ്വദേശിക്ക് പരിക്ക്
Local news

സ്കൂൾ ബസ് ബൈക്കിലിടിച്ച് കക്കാട് സ്വദേശിക്ക് പരിക്ക്

തിരൂരങ്ങാടി : സ്കൂൾ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ കക്കാട് സ്വദേശി ചാലിൽ സെയ്ദു (50)ന് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4. 30ന് കൂരിയാട് വെച്ചാണ് സംഭവം. കൂരിയാട് അണ്ടർ പാസിലൂടെ വേങ്ങര ഭാഗത്തേക്ക് മുന്നോട്ട് എടുത്ത സ്കൂൾ ബസ് കൊളപ്പുറത്ത് നിന്ന് കക്കാട്ടേക്ക് വരികയായിരുന്നു ബൈക്കിൽ ഇരിക്കുകയായിരുന്നു. പരിക്കേറ്റ സെയ്ദുവിനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
Local news, Other

തെന്നല ഉസ്താദിന് ജന്മനാടിന്റെ ആദരം : സ്വാഗതസംഘം ഓഫീസ് തുറന്നു, സമ്മേളനം വിജയിപ്പിക്കാൻ വിപുലമായ ഒരുക്കങ്ങൾ

ഫെബ്രുവരി പതിനൊന്നിന് തെന്നല വെസ്റ്റ് ബസാറിൽ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അബൂഹനീഫൽ ഫൈസി തെന്നല ഉസ്താദിനുള്ള ജന്മനാടിന്റെ ആദരവ് സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ചെയർമാൻ പൊതുവത്ത് മരക്കാർ ഹാജി നിർവഹിച്ചു .  ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സമസ്ത പ്രസിഡന്റ്‌ ഇ സുലൈമാൻ മുസ്‌ലിയാർ , സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ , കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ,സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ ,എസ് എസ് എഫ് ദേശീയ പ്രസിഡന്റ്‌ ഡോക്ടർ ഫാറൂഖ്‌ നഈമി അൽ ബുഖാരി , സംസ്ഥാന കായിക വഖഫ് ഹജ്ജ് കാര്യ മന്ത്രി വി അബ്ദു റഹ്മാൻ , രാഷ്ട്രീയ സാമൂഹിക രംഗത്തെ മറ്റു പ്രമുഖർ പങ്കെടുക്കുന്ന ആദരവ് സമ്മേളനം വിജയിപ്പിക്കാൻ വിപുലമായ ഒ...
Local news, Other

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് ; സെന്റ്. തോമസ് കോളേജും ക്രൈസ്റ്റ് കോളേജും ചാമ്പ്യന്‍മാര്‍

തിരൂരങ്ങാടി : കുണ്ടൂര്‍ പി. എം. എസ്. ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വച്ചു നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ സെന്റ്.തോമസ് കോളേജ് തൃശ്ശൂരും വനിതാ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും ചാമ്പ്യന്‍മാരായി. മത്സരങ്ങള്‍ രാവിലെ 6:30 ന് താനൂര്‍ സബ്- ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ജലീല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പുരുഷ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും ഗവണ്മെന്റ് വിക്ടോറിയ കോളേജ് പാലക്കാടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.വനിതാ വിഭാഗത്തില്‍ വിമല കോളേജ് തൃശ്ശൂരും ഗവണ്മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ സെന്റ്. തോമസ് കോളേജിലെ കെ. അജിത്ത് വ്യക്തിഗത ചാമ്പ്യനായി. അതേ കോളേജിലെ എം.പി നബീല്‍ സഹി രണ്ടാം സ്ഥാനവും ക്രൈസ്റ്റ് കോളേജ...
Local news, Other

അനധികൃത ബിൽഡിംഗ് നിർമ്മാണം ; ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി തിരൂരങ്ങാടി ചെമ്മാട് ടൗൺ

തിരൂരങ്ങാടി: ചെമ്മാട് ടൗണില്‍ സ്ഥിരമായി ഗതാഗത കുരുക്ക് രൂപപ്പെടുന്നത് വാഹന യാത്രികര്‍ക്കും കാല്‍നടയാത്രക്കാർക്കും മറ്റും നിത്യദുരിതമാകുന്നു. നാലു വാഹനങ്ങള്‍ ഒരുമിച്ചെത്തിൽ ഗതാഗത കുരുക്ക് രൂപപ്പെടുകയാണ്. കോഴിക്കോട്, കൊടിഞ്ഞി,ബ്ലോക്ക് റോഡ് ജങ്ഷനുകളിൽ ഗതാഗത കുരുക്ക് ഇപ്പോൾ നിത്യസംഭവമാണ്. ശനിയാഴ്ച രാവിലെ മുതൽ ചെമ്മാട് കുരുങ്ങിയും അഴിഞ്ഞും തുടങ്ങിയ ഗതാഗത കുരുക്ക് രാത്രിയോടെയാണ് സാധാരണനിലയിലായത്. നാടുകാണി -പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായി റോഡ് കടന്നു പോകുന്ന ഇരുവശങ്ങളിലും പരമാവധി വീതിയിൽ റീ ടാറിങ് നടത്തിയെങ്കിലും അതിന്റെ പ്രയോജനവും ഇതുവരെ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കോ റോഡരികിലൂടെ സഞ്ചരിക്കുന്ന കാൽനട യാത്രക്കാർക്കോ ഉപകാരപ്രദമായിട്ടില്ല. പതിറ്റാണ്ടുകളായി തുടരുന്ന ഗതാഗത കുരുക്കിന് മാറി മാറി വരുന്ന സംസ്ഥാന,പ്രാദേശിക സർക്കാരുകൾ ചിലപൊടികൈകൾ സ്വീകരിക്കും എന്നല്ലാതെ ശാശ്വത പരിഹാരത്തിന് ഉതകു...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ലാബ് സമയം വെട്ടിക്കുറച്ചത് പുനപരിശോധിക്കണം ; ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ലാബ് സമയം വെട്ടിക്കുറച്ചത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി. പൊതുപ്രവര്‍ത്തകരായ അബ്ദുല്‍ റഹീം പൂക്കത്ത്, എ പി അബൂബക്കര്‍ വേങ്ങര, എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. ആശുപത്രിയിലെ 24 മണിക്കൂര്‍ പ്രവര്‍ത്തന സഹിതമായിരുന്ന ലാബ് സമയം എച്ച് എം സി യുടെ ഇടപെടല്‍ മൂലം വെട്ടിക്കുറച്ചു ഇതു കാരണം രാത്രിയിലും മറ്റും അഡ്മിറ്റ് ആയ രോഗികള്‍ക്കും ടെസ്റ്റിനായി പുറത്തു പോകേണ്ട അവസ്ഥയാണുള്ളതെന്ന് നിവേദനത്തില്‍ ചൂണ്ടികാട്ടി. കഴിഞ്ഞ ദിവസം ഇന്നലെ വേങ്ങരയില്‍ നിന്നും പാലിയേറ്റീവ് രോഗിയുമായി വന്ന രോഗിക്ക് വളരെയധികം ദുരിതം അനുഭവപ്പെട്ടു. ഇതിനെതിരെ സമയം വെട്ടിക്കുറച്ചത് ജനദ്രോഹപരമായ നടപടിയാണെന്നും എച്ച്എംസി തീരുമാനം പുനപരിശോധിക്കണമെന്നും രോഗികള്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ നിയുക്തമായ കമ്മിറ്റി രോഗികള്‍ക്ക് ദോഷമാകുന്ന പ്രവര്‍ത്തി...
Crime

എആർ നഗർ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയവർ തിരൂരങ്ങാടി, പരപ്പനങ്ങാടി ബാങ്കുകളിലും തട്ടിപ്പ് നടത്തി

തിരൂരങ്ങാടി : എ ആർ നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്‌ നടത്തിയ പ്രതികൾ മറ്റു രണ്ടു ബാങ്കുകളിലും തട്ടിപ്പ് നടത്തി. പരപ്പനങ്ങാടി സഹകരണ ബാങ്കിലും തിരൂരങ്ങാടി സഹകരണ ബാങ്കിലും ആണ് തട്ടിപ്പ് നടത്തിയത്. മുന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ സമീർ (47) ആണ് ഈ 2 ബാങ്കുകളിലും തട്ടിപ്പ് നടത്തിയത്. പരപ്പനങ്ങാടി സഹകരണ ബാങ്കിന്റെ പുത്തരിക്കൽ ഹോളിഡേ ബ്രാഞ്ചിലാണ് തട്ടിപ്പ് നടത്തിയത്. ഇവിടെ മുക്കുപണ്ടം പണയം വെച്ച് 215000 രൂപയാണ് തട്ടിപ്പ് നടത്തിയത്. ഇതിന് പുറമെ തിരൂരങ്ങാടി ബാങ്കിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയും ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ട്. എ ആർ നഗർ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ ഇത്തരത്തിൽ 2 പേർ മുക്കുപണ്ടം പണയം വെച്ച് 7 ലക്ഷത്തിലധികം രൂപ തട്ടിയിരുന്നു. തിരൂരങ്ങാടി സ്വദേശി ചൂണ്ടയിൽ ഹാസിമുദ്ധീൻ കൊളപ്പുറം ബ്രാഞ്ചിൽ 50 ഗ്രാം പണയം വെച്ച് 206800 രൂപയും മമ്പുറം ബ്രാഞ്ചി...
Crime

എആർ നഗർ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്

തിരൂരങ്ങാടി : എ ആർ നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്‌. 2 ബ്രാഞ്ചുകളിൽ 2 പേർ മുക്കുപണ്ടം പണയം വെച്ച് 7 ലക്ഷത്തിലധികം രൂപ തട്ടി. തിരൂരങ്ങാടി സ്വദേശി ചൂണ്ടയിൽ ഹാസിമുദ്ധീൻ കൊളപ്പുറം ബ്രാഞ്ചിൽ 50 ഗ്രാം പണയം വെച്ച് 206800 രൂപയും മമ്പുറം ബ്രാഞ്ചിൽ നിന്ന് 134500 രൂപയും പണം തട്ടി. മുന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ സമീർ മമ്പുറം ബ്രാഞ്ചിൽ നിന്ന് 4 ലക്ഷം രൂപ തട്ടി. ബാങ്കുകാർ സംശയം തോന്നി സമീറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇരുവർക്കുമെതിരെ ബ്രാഞ്ച് മാനേജർമാർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ...
Local news

സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി കൊളപ്പുറം സ്വദേശി എക്സ്സൈസിൻ്റെ പിടിയിൽ

തിരുരങ്ങാടി : സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റിൽ. എആർ നഗർ കൊളപ്പുറം സ്വദേശി കോരമ്പാട്ടിൽ വീട്ടിൽ ഉമേഷ്‌ ആണ് അറസ്റ്റിൽ ആയത്. തിരുരങ്ങാടി എക്സ്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ പി പ്രഗേഷും പാർട്ടിയും നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കെഎൽ 65 എൻ 7757 നമ്പർ സുസുക്കി ആക്സസ്സ് സ്കൂട്ടറിൽ കടത്തികൊണ്ടുവരികയായിരുന്ന 6 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി കൊളപ്പുറം അങ്ങാടിക്ക് സമീപം വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിൽ എടുത്തു. അസിസ്റ്റന്റ്എക്സ്സൈസ് ഇൻസ്‌പെക്ടർ കെ എസ് സുർജിത്, പ്രിവന്റീവ് ഓഫീസർ കെ പ്രദീപ്‌ കുമാർ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത് ...
Local news, Other

അനുമതി നല്‍കിയ ശേഷം മത്സ്യകൃഷി തടസ്സപ്പെടുത്തി; കര്‍ഷകര്‍ക്ക് മുന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃ കമ്മീഷന്‍

തിരൂരങ്ങാടി : മത്സ്യകൃഷി തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ മത്സ്യ കര്‍ഷകര്‍ക്ക് മുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെളിമുക്ക് ചാലി ഉള്‍നാടന്‍ മത്സ്യ കര്‍ഷക സംഘം നല്‍കിയ പരാതിയിലാണ് വിധി. രണ്ട് വര്‍ഷത്തേക്ക് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ മത്സ്യകൃഷി നടത്തുന്നതിന് 2018 സെപ്റ്റംബര്‍ 25ന് ഭരണസമിതി അനുമതി നല്‍കുകയും 4,000 രൂപ പരാതിക്കാരായ സഹകരണ സംഘത്തില്‍ നിന്നും ലൈസന്‍സ് ഫീ കൈപ്പറ്റുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ അനുമതി ലഭിച്ചതിനാല്‍ മത്സ്യവകുപ്പിനെ സമീപിച്ച് സര്‍ക്കാര്‍ സഹായവും ഉറപ്പുവരുത്തി. സഹകരണ സംഘം ആറ് ലക്ഷം രൂപ ചെലവഴിച്ച് മൂന്നു മാസത്തിനകം മത്സ്യകൃഷിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പരിസരവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മത്സ്യകൃഷി നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് ഉത്തരവിട്ടു. തുടര്‍ന്ന് ...
Gulf, Obituary

ഉംറക്കെത്തിയ മുന്നിയൂർ സ്വദേശിനി മദീനയിൽ മരിച്ചു

റിയാദ് : ഉംറക്കെത്തിയ മുന്നിയൂർ സ്വദേശിനി മദീനയിൽ മരിച്ചു. മൂന്നിയൂർ ചിനക്കൽ സ്വദേശി കറുത്തേടത്ത് മുഹമ്മദിന്റെ ഭാര്യ മാളിയേക്കൽ റുഖിയ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം താമസസ്ഥലത്തു വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മകൾ ബുഷ്‌റ കൂടെയുണ്ടായിരുന്നു. മക്കൾ: ബുഷ്‌റ, നജ്മുന്നീസ. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ശനിയാഴ്ച മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. ...
Local news, Other

‘ലിതനവ്വുഇൽ വത്വൻ’ സുൽതാനുൽ ഹിന്ദ് (റ) അനുസ്മരണവും പ്രിസം രക്ഷാകർതൃ യോഗവും സംഘടിപ്പിച്ചു

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൽ അസ്മി പ്രിസം കേഡറ്റിന്റെ നേതൃത്വത്തിൽ 'ലിതനവ്വുഇൽ വത്വൻ' സുൽതാനുൽ ഹിന്ദ് (റ) അനുസ്മരണവും രാഷ്ട നന്മയ്ക്കായുള്ള പ്രാർത്ഥനാ സദസ്സും പ്രിസം രക്ഷാകർതൃ യോഗവും സംഘടിപ്പിച്ചു. അൽ മദ്രസത്തുൽ ഇസ്ലാമിയ സ്വദർ മുഅല്ലിം ഹസ്സൻ ഹുദവി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൾ മുഹിയുദ്ദീൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഉസ്താദ് നിസാർ ഫൈസി അൽഹൈത്തമി അനുസ്മരണ പ്രസംഗം നടത്തി. പ്രിസം മെന്റർ ക്യാപ്റ്റൻ ഫൈസൽ ദാരിമി സ്വാഗതം പറഞ്ഞു. ഉസ്താദ് ഹമീദ് നിസാമി, പ്രിസം കോമെന്റർ നാജിഹ, തസ്ലീന, സൈഫുന്നിസ ആശംസ അറിയിച്ചു. ...
Local news

“ജനാധിപത്യവും ന്യൂനപക്ഷ അവകാശങ്ങളും ഇന്ത്യയിൽ ” സെമിനാർ സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഇൻസ്റ്റിറ്റ്യുട്ട് ഓഫ് പാർലമെന്ററി അഫയേർസ് ഗവണ്മെന്റ് ഓഫ് കേരളയുടെ സഹായത്തോടെ പി. എസ്. എം. ഓ കോളേജ്, ചരിത്ര വിഭാഗം "ജനാധിപത്യവും ന്യൂനപക്ഷ അവകാശങ്ങളും ഇന്ത്യയിൽ" എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാറിന് തുടക്കം കുറിച്ചു . പി. എസ്. എം. ഒ. കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് അധ്യക്ഷ്യത വഹിച്ച ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേർസ് ഡയറക്ടർ ഗവണ്മെന്റ് ഓഫ് കേരള, ഡോ: ബീവേഷ് ഉത്ഘാടനം നിർവഹിച്ചു. ചരിത്ര വിഭാഗം മുൻ മേധാവി ഡോ: പി. പി. അബ്ദുൽ റസാഖ് "ദി ഐഡിയ ഓഫ് ഇന്ത്യ" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജനാബ് എം. കെ ബാവ സാഹിബ്‌, ചരിത്ര വിഭാഗം മേധാവി എം സലീന, കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ ഡോ: നിസാമുദ്ധീൻ കുന്നത്ത്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി മർവ മജീദ്, പ്രോഗ്രാം കോർഡിനേറ്റർ കെ ഫഹദ് എന്നിവർ സംസാരിച്ചു. ...
Obituary

കപ്രാട്ട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : വെന്നിയൂർ കപ്രാട്ട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെന്നിയുർ കപ്രാട്ട് പള്ളിയേമ്പിൽ ഷാജിയുടെ മകൻ അശ്വിൻ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ന് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Local news, Other

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന് ഐക്യ ദാര്‍ഡ്യം രേഖപ്പെടുത്തി വൈദ്യുതി ജീവനക്കാര്‍

തിരൂരങ്ങാടി സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് നടത്തിയ പണിമുടക്കിന് ഐക്യ ദാര്‍ഡ്യം രേഖപ്പെടുത്തി വൈദ്യുത ബോഡിലെ ഇലക്ട്രിസിറ്റി എംപ്‌ളോയിസ് കോണ്‍ഫെഡറേഷന്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ഡിവിഷന്‍ തലത്തില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. തിരുരങ്ങാടി ഡിവിഷന്‍ ഓഫീസിന് മുമ്പില്‍ നടത്തിയ ഐക്യദാര്‍ഡ്യ സദസ് കേരള ഇലക്ട്രിസിറ്റി എംപ്‌ളോയിസ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.സുധീര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറ് ഗഡു ഡിഎ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനുണ്ടങ്കില്‍ വൈദ്യുത ബോഡ് ജീവനക്കാര്‍ക്ക് 5 ഗഡു ക്ഷാമബത്ത കിട്ടാനുണ്ട്. അതുപോലെ ലീവ് സറണ്ടറില്ല . പ്രമോഷന്‍ ഇല്ല, നിയമനമമില്ല. സാമ്പത്തീകമായും തകര്‍ത്തിരിക്കുന്നു. പിടിപ്പ് കേടിനാല്‍ കൂടിയ വിലക്ക് കറന്റ് വാങ്ങേണ്ട ഗതികേടും ഇടത് ഭരണത്തില്‍ ഉണ്ടായിയെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ന്യായമാണ്. ഇടത് ജീവനക്കാര്‍...
Local news, Other

തിരൂരങ്ങാടിയുടെ അഭിമാനമായി മാറിയ സിനാനെ മൊമന്റോ നല്‍കി ആദരിച്ച് പിഡിപി

തിരൂരങ്ങാടി : ഇടുക്കിയില്‍ നടന്ന സംസ്ഥാന തല ക്രിക്കറ്റ് മത്സരത്തില്‍ മലപ്പുറം ജില്ലക്കായി മികച്ച പ്രകടനം കാഴ്ച വെച്ച് തിരൂരങ്ങാടിക്ക് അഭിമാനമായി മാറിയ സിനാനെ പിഡിപി തിരുരങ്ങാടി താഴെചിന യുണിറ്റ് മൊമന്റോ നല്‍കി ആദരിച്ചു. മത്സരത്തില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു മലപ്പുറം ജില്ലാ ടീം. തിരൂരങ്ങാടിയിലെ മികച്ച ക്രിക്കറ്റ് താരവുമായ ഇല്ലിക്കല്‍ നാസറിന്റെ മകന്‍ സിനാന് പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടിയുടെ സാന്നിധ്യത്തില്‍ യൂണിറ്റ് ട്രഷറര്‍ വി പി നാസര്‍ മറ്റു ഭാരവാഹികള്‍ക്കൊപ്പം താരത്തിന് മൊമന്റോ സമ്മാനിച്ചു. ഫൈനല്‍ മത്സരം വരെ ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയ താരത്തെ ഭാരവാഹികള്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു. ...
Local news, Other

എൻ്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

തിരൂരങ്ങാടി: വ്യവസായ വകുപ്പും തിരൂരങ്ങാടി മുനിസിപ്പാലിറ്റിയും സംയുക്തമായി എൻ്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. വ്യവസായ വകുപ്പിൻ്റെ സേവനങ്ങളും പദ്ധതികളും സംരഭകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ നടത്തിയത്. പരിപാടി തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ കെ. പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോനാ രതീഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ സി പി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ പി എസ് ബാവ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിപി സുഹറാബി എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അർപ്പിച്ചു. തുടർന്ന് വ്യവസായ വകുപ്പ് ഇ. ഡി. ഇ കുമാരി. ദൃശ്യ.കെ.ടി വ്യവസായ വകുപ്പ് സേവനങ്ങളും പദ്ധതികളും എന്ന...
Local news, Other

കഴിക്കുന്ന ഭക്ഷണത്തില്‍ പോലും മണ്ണും പൊടിയും, വലഞ്ഞ് രോഗികള്‍ ; ദേശീയ പാതയോരത്തെ ദുരിത ജീവിതം, മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു

മൂന്നിയൂര്‍ : ദേശീയ പാതയുടെ നവീകരണം തുടങ്ങിയതോടെ ദുരിത ജീവിതം നയിക്കുന്ന മൂന്നിയൂര്‍ പടിക്കലിലെ ജനങ്ങള്‍ക്ക് വേണ്ടി പടിക്കലെ ജനകീയ കൂട്ടായ്മ പൊതു മരാമത്ത് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. ദേശീയ പാത പാണമ്പ്ര വളവില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി. രണ്ട് വര്‍ഷത്തോളമായി ദേശീയ പാതയുടെ നവീകരണം തുടങ്ങിയ അന്ന് മുതല്‍ തുടങ്ങിയതാണ് പാതയോരത്തെ താമസക്കാരുടെ പ്രയാസങ്ങള്‍. അര കിലോമീറ്റര്‍ ദൂരമുള്ള അങ്ങാടിയിലേക്ക് പോകണമെങ്കില്‍ രണ്ടും മൂന്നും കിലോമീറ്റര്‍ ചുറ്റിവേണം പോകാന്‍. ഒരു വികസനം വരുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും എന്ന് കരുതി അത് നമുക്ക് സഹിക്കാം. പക്ഷെ റോട്ടില്‍ നിന്നും ഇരുപത്തിനല് മണിക്കൂറും പറന്നു വരുന്ന മണ്ണും പൊടിയും തിന്നു കൊണ്ടാണ് ഇവര്‍ ജീവിക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടികാണിച്ചു. ദേശീയ പാത 66ല്‍ പടിക്കല്‍ മുതല്‍ തലപ്പാറ വരെയുള്ള ഭാഗത്ത് ഇനിയും ഡ്രൈനേജ് നിര...
Accident, Local news, Other

വള്ളിക്കുന്നില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

വള്ളിക്കുന്നില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് 13ഓളം പേര്‍ക്ക് പരിക്ക്. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. ഇരുബസ്സുകളിലെയും യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അരിയല്ലൂര്‍ സ്വദേശിനി പുഴക്കാലത്ത് സൈനബ (63) സീത (47) ജസീന (38) നെല്ലിക്കാ പറമ്പില്‍ മുമ്ദാസ് (48) വള്ളിക്കുന്ന് സ്വദേശിനി ഷാനിക. കാവിലക്കാട് സുനി (40) തങ്കമണി (47) ഷിനി (43) കടലുണ്ടി സ്വദേശി പാറയില്‍ മുസ്തഫ (26) ഒഡിഷ സ്വദേശി കമലച്ചന്‍ (30) ആനങ്ങാടി സ്വദേശിനി അഫ്‌ന (16) കൊടക്കാട് സ്വദേശി വൈശാഖ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു കോഴിക്കോട് നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന നിര്‍മാല്യം ബസ്സും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ആയിഷാസ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകട വിവ...
Local news

ആർടിഫിഷ്യൽ ഇൻ്റലിജൻസ് അവബോധ ക്യാമ്പ് നടത്തി

തിരൂരങ്ങാടി : ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കയി ത്രിദിന കൃത്രിമ ബുദ്ധി അവബോധ ക്യാമ്പ് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന ഹലോ എ.ഐ എന്ന സാങ്കേതിക വിദ്യാ കോഴ്സിൻ്റെ ഭാഗമായാണ് ക്യാമ്പ് നടന്നത്. നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അവസരങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാനും, വിവിധ പ്രവർത്തനങ്ങൾ സംയോജിപ്പിക്കാനും ആർട്ടിഫിഷൽ ഇന്റലിജൻസ് പഠന പ്രവർത്തനങ്ങളിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ ആസ്പദമാക്കിയായിരുന്നു ക്ലാസുകൾ. കൂടാതെ വെർച്ചൽ റിയാലിറ്റി സാങ്കല്പിക യാഥാർത്ഥ്യം സൃഷ്ടിക്കുന്ന മായികലോകം അനുഭവിക്കാനും വിദ്യാർഥികൾക്ക് അവസരമൊരുക്കി. എ. ഐ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിപി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം ചുഴലി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എ...
Crime

ചെമ്മാട് ബസ് സ്റ്റാൻഡിൽ കുഴൽപണവുമായി യാത്രക്കാരൻ പിടിയിൽ

തിരൂരങ്ങാടി : കുഴൽപണവുമായി യാത്രക്കാരൻ ചെമ്മാട് ബസ് സ്റ്റാൻഡിൽ പോലീസിന്റെ പിടിയിലായി. കൊടുവള്ളി സ്വദേശി ചെവിടകം പാറക്കൽ അബ്ദുൽ മജീദ് (57) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1495500 രൂപ പിടികൂടി. വിവിധ ആളുകൾക്ക് വിതരണം ചെയ്യാൻ എത്തിച്ച കുഴൽപ്പണം ആണെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ഡാൻസഫ് സംഘവും തിരൂരങ്ങാടി എസ് ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് പിടികൂടിയത്. ...
Local news

മുസാബഖ ; കണ്ണൂർ, കോഴിക്കോട് ജില്ല ഓവറോൾചാമ്പ്യൻമാർ

തിരൂരങ്ങാടി : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ആഭിമുഖ്യത്തിൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച സമസ്ത:മുസാബഖ- ഇസ്ലാമിക കലാസാഹിത്യ മത്സരത്തിൽ353 പോയിന്റുമായി കണ്ണൂർ ജില്ല ചാമ്പ്യൻഷിപ്പ് നേടി344 പോയിന്റുമായി കാസർകോട് ജില്ല രണ്ടാം സ്ഥാനവും നേടിയപ്പോൾ306 പോയിന്റുകളോടെകോഴിക്കോട്, മലപ്പുറം വെസ്റ്റ് ജില്ലകൾ മൂന്നാം സ്ഥാനം പങ്കിട്ടു.മുഅല്ലിം വിഭാഗത്തിൽ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനവും കണ്ണൂർ ജില്ല രണ്ടാം സ്ഥാനവും നേടി. വിവിധ വിഭാഗംമത്സരങ്ങളുടെ പോയിന്റ് നില. ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്: ഒന്നാംസ്ഥാനം മലപ്പുറം വെസ്റ്റ് 82 പോയിൻറ്, രണ്ടാം സ്ഥാനം കണ്ണൂർ ജില്ല 74 പോയിന്റ്. സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്:ഒന്നാംസ്ഥാനം കണ്ണൂർ ജില്ല 86 പോയിന്റ്,രണ്ടാം സ്ഥാനം കോഴിക്കോട് ജില്ല 71പോയിന്റ്. സൂപ്പർ സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്: ഒന്നാംസ്ഥാനം കണ്ണൂർ ജില്ല 93...
Local news

മുസാബഖ; ഹംസ റഹ്‌മാനി മുഅല്ലിം വിഭാഗം കലാപ്രതിഭ

തിരുരങ്ങാടി:സംസ്ഥാന മുസാബഖയിൽ മുഅല്ലിം വിഭാഗത്തിൽ ഹംസ റഹ്‌മാനിയെ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ അക്കിയംപാടം ഹയാത്തുൽ ഇസ്‌ലാം മദ്രസയിലെ അധ്യാപകനാണ്. ഉറുദു പ്രസംഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാവവും നിമിഷ പ്രസംഗത്തിൽ എ ഗ്രേഡോടെ മൂന്നും,അറബി പ്രസംഗത്തിൽ നാലാം സ്ഥാനവും നേടിയാണ് കലാപ്രതിഭ പട്ടത്തിന് അർഹനായത്. അതേസമയം രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന മുസാബഖക്ക് ഇന്ന് സമാപനമാവും.ജൂനിയർ,സീനിയർ,സൂപ്പർ സീനിയർ, ജനറൽ, അലുംനി, മുഅല്ലിം,ഗേൾസ് വിഭാഗങ്ങളിലായി 67 ഇനങ്ങളിലായി ഏഴ് വേദികളിലായി മത്സരങ്ങൾ അരങ്ങേറുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ : ബഹാഉദ്ദീൻ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. കേരള നിയമസഭാ സ്പീക്കർ ഷംസീർ ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫികൾ സമ്മാനിക്കും. മുഅല്ലിം വിഭാഗത്തിൽ കോഴിക്കോട് ജില്ല ചാംപ്യന്മാരായി.83 പോയിന്റ്...
Local news

കലയും സാഹിത്യവും സമൂഹത്തിന് ഉപകരിക്കുന്നത് ആക്കി മാറ്റുക ; സ്വാദിഖലി ശിഹാബ് തങ്ങൾ

തിരൂരങ്ങാടി: കലയുടെ പേരിൽ പല ആഭാസങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കലയും സാഹിത്യവും സമൂഹത്തിന് ഉപകാരപ്രദമാക്കി മാറ്റുവാൻ എല്ലാവരും മുന്നോട്ടു വരണമമെന്നും മത്സരങ്ങളിലേക്ക് എത്തിപ്പെടാൻ നടത്തുന്ന ഒരുക്കങ്ങളാണ് കലോത്സവങ്ങളിലെ വിജയമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന മുസാബഖ സംസ്ഥാന കലാമത്സരത്തിൽ മുഅല്ലിം വിഭാഗം മത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരങ്ങളിൽ ഒന്നാം സ്ഥാനമെന്നുള്ളതല്ല,അവിടേക്ക് സ്വ പ്രയതനം കൊണ്ട് നടന്നടുക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മുഅല്ലിം വിഭാഗത്തിൽ കോഴിക്കോട് ജില്ല ചാംപ്യന്മാരായി.83 പോയിന്റ് നേടിയാണ് കോഴിക്കോട് ഓവറോൾ കിരീടം നേടിയത്.81 പോയിന്റ് നേടിയ ...
Local news

തിരൂരങ്ങാടിയിൽ പാലിയേറ്റീവ് ട്രൈനിംഗ് ക്യാമ്പ് നടത്തി ; പഠിതാക്കൾക്ക് ഡമ്മിയായി മുനിസിപ്പൽ ചെയർമാൻ

തിരൂരങ്ങാടി: തിരൂരങ്ങാടി മുനിസിപ്പാലിറ്റിയും ഗവ: താലൂക്ക് ആശുപത്രിയും സംയുക്തമായി പാലിയേറ്റീവ് വളണ്ടിയർ മാർക്കുള്ള ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നടന്ന ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ട്രൈനിംഗിന് എത്തിയ വളണ്ടിയർമാർക്ക് ഡമ്മിയായി മുനിസിപ്പൽ ചെയർമാൻ തയ്യാറായത് വളണ്ടിയർ മാർക്ക് ആവേശം നൽകി. വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി അദ്ധ്യക്ഷ്യം വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ഡോ: ഹാഫിസ് റഹ്മാൻ, ജെ.എച്ച്. ഐ. കിഷോർ, നഴ്സിംഗ് സുപ്രണ്ട് ലിജാ എസ്. ഖാൻ,പാലിയേറ്റീവ് നഴ്സ് ജൂണി, പാലിയേറ്റീവ് കോ-ഓർഡിനേറ്റർ സജ്ന എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന് നഴ്സ് , ജനിത ഫൈസൽ താണിക്കൽ, സൈഫുന്നീസ എന്നിവർ നേതൃത്വം നൽകി. ...
Local news, Other

അഞ്ച് മാസം കൊണ്ട് ഖുർആൻ മന: പാഠമാക്കിയ ഏഴു വയസ്സുകാരനെ ആദരിച്ചു

മൂന്നിയൂർ: അഞ്ച് മാസം കൊണ്ട് ഖുർആൻ മന: പാഠമാക്കി ഹാഫിളായ ഏഴ് വയസ്സുകാരൻ മൂന്നിയൂരിലെ റയ്യാൻ അഹമ്മദിനെ പാറക്കടവ് - കളത്തിങ്ങൽ പാറ വികസന സമിതി ( പി.കെ. വി.എസ്) ആദരിച്ചു. മൂന്നിയൂർ നെടുംപറമ്പ് സ്വദേശി കെ.എം. അബ്ദു റഊഫിന്റെയും സാജിദയുടെയും മകനായ ഏഴ് വയസ്സുള്ള റയ്യാൻ അഹമ്മദ് മേൽമുറി ചുങ്കത്ത് അബ്ബാസ് ഫൈസി വഴിക്കടവിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഖുത്ബുസ്സമാൻ എജ്യം ലാന്റിൽ നിന്നും അഞ്ച് മാസം കൊണ്ടാണ് ഖുർആൻ മുഴുവൻ മന: പാഠമാക്കിയത്. ഖുർആർ പാരായണ മികവിൽ ശ്രദ്ധേയനായ റയ്യാൻ ചുരുങ്ങിയ കാലം കൊണ്ട് ഖുർആൻ മന: പാഠമാക്കുന്ന ആദ്യ കുട്ടിയാണ്. പി.കെ. വി.എസ്. രക്ഷാധി കാരി സി.എ. കുട്ടി ഹാജി ഉപഹാരം നൽകി. പി.കെ. വി.എസ്. ചെയർമാൻ വി.പി. ചെറീദ് അദ്ധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, പി.കെ. കുഞ്ഞി മുഹമ്മദ് ഹാജി, കെ. എം. ബാവ ഹാജി, വി.പി. പീച്ചു, കെ.എം. ഹനീഫ, കല്ലാക്കൻ കുഞ്ഞ, ചിറക്കൽ ഹസ്സൻ , പി.വി...
Local news, Other

കൊളപ്പുറം ജംഗ്ഷനിലെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമായി ടു വേ അനുവദിക്കും

വേങ്ങര : ദേശീയ പാത പ്രവൃത്തിയുടെ ഭാഗമായി കൊളപ്പുറം ജങ്ഷനിൽ അരീക്കോട്-പരപ്പനങ്ങാടി റോഡ് വൺവേയാക്കി മാറ്റിയത് കാരണമുണ്ടായ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമായി ടു വേ ആക്കി പുന:ക്രമീകരിക്കാൻ തീരുമാനമായി. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ നിയോജക മണ്ഡലം എം.എൽ.എ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും എം.പി അബ്ദുസ്സമദ് സമദാനി എം. പി യുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രത്യേകമായി വിളിച്ച് ചേർത്ത എൻ.എച്ച്‌.എ.ഐ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ദേശീയ പാത പ്രവൃത്തിയുടെ ഭാഗമായി ഇടുങ്ങിപ്പോയ കൊളപ്പുറം ജങ്ഷൻ ഏഴ് മീറ്ററാക്കി വീതി കൂട്ടാനും സംസ്ഥാന സർക്കാരിൽ നിന്നും അനുമതി ലഭ്യമാകുന്ന പക്ഷം എട്ട് മീറ്ററാക്കി ഉയർത്താനും യോഗം തീരുമാനിച്ചു. എട്ട് മീറ്ററിലേക്ക് ഉയർത്തുന്നതിന് സംസ്ഥാന സർക്കാരിൽ നിന്നും അനുമതി ആവശ്യമാണ്. വിഷയം 22-ന് സ്ഥലം സന്ദർശിക്കുന്...
Local news, Other

മണ്ണട്ടാംപാറ ജനറേറ്റര്‍ പൂര്‍ത്തീകരിക്കാന്‍ ഫണ്ട് അനുവദിക്കണം ; അം ആദ്മി ഭാരവാഹികള്‍ നിവേദനം നല്‍കി

തിരൂരങ്ങാടി : തിരൂരങ്ങാടി മണ്ണട്ടാംപാറ അണക്കെട്ടിലെ ജനറേറ്റര്‍ പൂര്‍ത്തീകരിക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന് അവശ്യപ്പെട്ട് അം ആദ്മി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികള്‍ ബ്ലോക്ക് പ്രസിഡണ്ട് കെ ടി സാജിതക്ക് നിവേദനം നല്‍കി. അം ആദ്മി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഹീം പൂക്കത്ത്, ജോ.സെക്രട്ടറി ഫൈസല്‍ ചെമ്മാട് എന്നിവര്‍ ചേര്‍ന്നാണ് അടിയന്തിരമായി പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് നിവേദനം നല്‍കിയത്. മണ്ണട്ടാംപാറ അണക്കെട്ടിലെ 25 കെവിഎ ഡീസല്‍ ജനറേറ്റര്‍ അനുബന്ധ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതാണെങ്കിലും പ്രസ്തുത ജനറേറ്ററില്‍ നിന്നും ഷട്ടറിലേക്കുള്ള ഇലക്ട്രിക്കല്‍ കണക്ഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ നാളിതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല ഇതു കാരണം വെള്ളം കൂടുന്ന സമയങ്ങളില്‍ ഷട്ടര്‍ ഉയര്‍ത്തുവാനും താഴ്ത്തുവാനും വെളിയില്‍ നിന്നും ജനറേറ്റര്‍ വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയാണ്...
Local news

കക്കാട് ജി.എം.യു.പി സ്‌കുളില്‍ സംയുക്ത ഡയറികളുടെ പ്രകാശനം നടന്നു

കക്കാട്: കക്കാട് ജി.എം.യു.പി സ്‌കുളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയ്യാറാക്കിയ സംയുക്ത ഡയറികളുടെ പ്രകാശനം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ ഡയറിയെഴുത്ത് ശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡയറികള്‍ തയ്യാറാക്കിയത്. പിടിഎ പ്രസിഡന്റ് കെ മുഈനുല്‍ ഇസ്‌ലാം അധ്യക്ഷത വഹിച്ചു. എച്ച്.എം എം.ടി അയ്യൂബ് മാസ്റ്റര്‍,കെ.പി ശാന്തി. എ.സി സംഗീത. ലിന്റ ജോസ്, കെ.കെ മിന്നു. ഐ അയിശുമ്മ. എം.ടി ഫവാസ് സംസാരിച്ചു. ...
Local news

തിരൂരങ്ങാടി നഗരസഭ വര്‍ണം ഭിന്നശേഷി കലോത്സവം വര്‍ണാഭമായി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വര്‍ണം ഭിന്നശേഷി കലോത്സവം വര്‍ണാഭമായി. ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ നഗരസഭ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വൈകല്യത്തെ അതിജീവിച്ച് പ്രശ്‌സ്തനായ അസിംവെളിമണ്ണ മുഖ്യാതിഥിയായി. കാലൊടി സുലൈഖ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, ഇപി ബാവ. സിപി സുഹ്‌റാബി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജലജ എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ മാറ്റേകി. സമ്മാനങ്ങള്‍ നല്‍കി. ...
Local news

മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗിൽ പ്രമേയം

തിരൂരങ്ങാടി : മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് വാർഷിക കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചു. മൂന്നിയൂർ വില്ലേജ് വിഭജിച്ച് മൂന്നിയൂർ, വെളിമുക്ക് വില്ലേജ് രൂപീകരിക്കണമെന്ന പ്രമേയം സെക്രട്ടറി യു. ഷംസുദ്ദീൻ അവതരിപ്പിക്കുകയും കൗൺസിൽ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. നിലവിൽ 2195.0928 ഹെക്ടർ ആണ് മൂന്നിയൂർ വില്ലേജിൻ്റെ വിസ്തീർണം. ഇതിൽ 1217.1508 ഹെക്ടർ വെളിമുക്കും 977.9420 ഹെക്ടർ മൂന്നിയൂരുമാണ്. ആകെ ജനസംഖ്യ 75000 ആണ്. അതിനാൽ തന്നെ വില്ലേജ് വിഭജിക്കണം എന്നാണ് ലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. തലപ്പാറ ശാദി ഓഡിറേറാറിയത്തിൽ പ്രസിഡണ്ട് വി.പി.കുഞ്ഞാപ്പുവിന്റെ അദ്ധ്യക്ഷതയിൽ ആണ് കൗൺസിൽ ചേർന്നത്. കൗൺസിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ.ഖാദർ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സയ്യിദ് സലിം ഐദീദ് തങ്ങൾ പ്ര...
error: Content is protected !!