Monday, September 28

Tag: Tirurangadi

കാസർകോട് പിതാവിന്റെ വെട്ടേറ്റു മകൾ മരിച്ചതിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു
Crime

കാസർകോട് പിതാവിന്റെ വെട്ടേറ്റു മകൾ മരിച്ചതിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു

കാസര്‍കോട് മഞ്ചേശ്വരത്ത് പിതാവ് മകളെ കുത്തി കൊലപ്പെടുത്തിയതിന് പിന്നാലെ ആക്രമണത്തില്‍ പരിക്കേറ്റ ബന്ധുവും മരിച്ചു.മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. ആക്രമണത്തില്‍ കുത്തേറ്റ ഷേഖ് അബ്ബ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതിയായ ഉമര്‍ ഫാറൂഖിനെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ വൈകിട്ട് ഷേഖ് അബ്ബയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. ഉമര്‍ ഫാറൂഖും ഭാര്യ താഹിറയും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇയാള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. ബന്ധം വേർപിരിയുന്നതെങ്കില്‍ തനിക്ക് കുടുംബസ്വത്തായി ലഭിച്ചതും പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെന്റ് തിരികെ തരണമെന്ന് പ്രതി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സംബന്ധിച്ച്‌ വീണ്ടും തർക്കമുണ്ടായി. ഇതില്‍ പ്രകോപിതനായ ...
വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
Local news

വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് കമ്മറ്റി വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും അധ്യക്ഷ മ്മാർക്കും സ്വീകരണം നൽകി. വ്യാപാരഭവനിൽ നടന്ന സ്വീകരണം KVVES സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് വിവിധ ആവശ്യങ്ങളുന്നയിക്കുന്ന നിവേദനങ്ങളും ത്രിതല അധ്യക്ഷ മാർക്ക് സമർപ്പിച്ചു.വേങ്ങര ടൗണിലെ രൂക്ഷമായ ഗതാഗത ക്കുരുക്കിന് ശാശ്വത പരിഹാരമായി ബൈപാസ് നിർമ്മിക്കണമെന്നാണ് ഒരാവശ്യം. കൂടാതെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ കിടത്തി ചികിൽസ ലഭ്യമാക്കുക ഡയാലിസിസ് സൗകര്യ മൊരുക്കാനായി 4 കോടി രൂപ ചെലവിട്ട് നിർമ്മിച്ച കെട്ടിടത്തിൽ ഡയാലിസിസ് സൗകര്യം ഒരുക്കുകഊരകം സിനിമാ ഹാൾ ജംഗ്ഷൻ, വേങ്ങര ബ്ലോക്ക് റോഡ് ജംഗ്ഷൻ, എസ് എസ് റോഡ് ജംഗ്ഷൻ എന്നിവടങ്ങളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുക അനധികൃത തെരുവുകച്ചവടങ്ങളും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വിഷം ചേർത്ത...
പരപ്പനങ്ങാടിയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Accident

പരപ്പനങ്ങാടിയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : യുവാവിനെ തോട്ടിൽ വീണ മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി ഉള്ളണം മുങ്ങാത്തം തറ മുതുവാലത്തിങ്കൽ പരേതനായ വേലായുധന്റെ മകൻ സുരേഷ് ബാബു ആണ് മരിച്ചത് ഉച്ചയ്ക്ക് രണ്ടുമണിക്ക് പുത്തരിക്കൽ കോട്ടത്തറ പല്ലവി തോട്ടിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിചെങ്കിലും മരണപ്പെട്ടിരുന്നു....
വെട്ടിച്ചിറ അനധികൃത ടോൾപിരിവ്ജില്ലാ കലക്ടർക്കു പരാതി നൽകി
Malappuram

വെട്ടിച്ചിറ അനധികൃത ടോൾപിരിവ്ജില്ലാ കലക്ടർക്കു പരാതി നൽകി

തിരൂരങ്ങാടി :- നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റൂൾസ് ആൻഡ് റെഗുലേഷൻ പ്രകാരം ഒരു ടോൾ പ്ലാസ മുതൽ അടുത്ത ടോൾ പ്ലാസക്ക് ഇടയിലുള്ള മിനിമം ദൂരം 60 കിലോമീറ്റർ ആയിരിക്കണമെന്ന നിയമം നിലനിൽക്കെ മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ ടോൾ പ്ലാസ മുതൽ പന്തീരങ്കാവ് ടോൾ പ്ലാസ വരെ 48 കി.മീ. മാത്രമെ ദൂരം വരികയുള്ളൂ ആയത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2008 റൂൾസ് ആൻഡ് റെഗുലേഷന് വിരുദ്ധവുമാണെന്നും റോഡിൻറെ മുഴുവൻ വർക്കുകളും തീർക്കാതെയും സർവീസ് റോഡുകളുടെ പണികൾ പൂർത്തിയാക്കാതെയും ടോൾ സാധാരണക്കാരായ പൊതുജനങ്ങൾക്ക് അധിക നികുതിഭാരം വരുത്തുന്നതും, മനുഷവകാശ ലംഘനവുമാണെന്ന് കാണിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകർ അബ്ദുറഹീം പൂക്കത്ത് പള്ളിപ്പടി, കൊട്ടന്തല,സാമൂഹിക പ്രവർത്തകൻ പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, നസറുദ്ധീൻ തങ്ങൾ, ഷുക്കൂർ പി. എം. എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ വി.ആർ വിനോദിന് നിവേദനം നല്കി.പരാതി NHAI യിലേക്ക് കൈമാറ...
യാത്രക്കാർക്ക് ആശ്വാസം; ഇടവേളക്ക് ശേഷം കരിപ്പൂരിൽ സൗദി എയര്‍ലൈൻസ് സർവീസ് പുനരാരംഭിച്ചു
Gulf

യാത്രക്കാർക്ക് ആശ്വാസം; ഇടവേളക്ക് ശേഷം കരിപ്പൂരിൽ സൗദി എയര്‍ലൈൻസ് സർവീസ് പുനരാരംഭിച്ചു

സൗദി എയര്‍ലൈൻസ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്തു. പത്തുവര്‍ഷത്തിനുശേഷം ഇടവേളയ്ക്കുശേഷമാണ് സൗദി എയര്‍ലൈന്‍സ് സർവീസ് പുനരാരംഭിക്കുന്നത്. കോഴിക്കോട് നിന്ന് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് വിമാന സര്‍വീസുകളുണ്ടാകുക. ഇന്ന് രാവിലെയാണ് വിമാനം സര്‍വീസ് പുനരാരംഭിച്ചത്. 185 മുതൽ 239 വരെ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. രാവിലെ 8.35ന് കോഴിക്കോട് എത്തുന്ന വിമാനം 9.45ന് കോഴിക്കോട് നിന്ന് റിയാദിലേക്ക് പുറപ്പെടും. തുടക്കത്തിൽ ആഴ്ചയിൽ നാല് സര്‍വീസുകളാണ് സൗദി എയര്‍ലൈൻസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഫെബ്രുവരി ഒന്ന് മുതൽ മാര്‍ച്ച് 14വരെയാണ് ഈ സമയക്രമം. മാര്‍ച്ച് 15 മുതൽ ആഴ്ചയിൽ ആറു ദിവസവും സര്‍വീസുണ്ടാകും. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. മാര്‍ച്ച് 28വരെയുള്ള സമയക്രമമാണ് നിലവിൽ ...
ശാസ്ത്രയാനില്‍ ശ്വാനപ്പടയെ കാണാൻ വൻ ജനാവലി
university

ശാസ്ത്രയാനില്‍ ശ്വാനപ്പടയെ കാണാൻ വൻ ജനാവലി

തേഞ്ഞിപ്പാലം : കാലിക്കറ്റ് സര്‍വകലാശാലാ ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള പോലീസ് ശ്വാനസേനയുടെ പ്രകടനം കാണാന്‍ വന്‍ ജനാവലി. ശരീരത്തിലും ബാഗുകളിലുമൊളിപ്പിച്ച ലഹരിവസ്തുക്കളും സ്‌ഫോടക വസ്തുക്കളും മണത്ത് കണ്ടെത്തിയും പരിശീലകരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചും ശ്വാനസേന കാഴ്ചക്കാരുടെ കൈയടി നേടി. ലഹരിവസ്തുക്കൾ, സ്‌ഫോടക വസ്തുക്കൾ എന്നിവ കണ്ടെത്തല്‍, ട്രാക്കര്‍ എന്നീ വിഭാഗങ്ങളിലായി പരിശീലനം നേടിയ പോലീസ് നായ്ക്കളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ലാബ്രഡോര്‍ ഇനത്തിൽപെട്ട ബെറ്റി ബെല്‍ജിയം മെലിനോയിസ് ഇനങ്ങളിൽപെട്ട അര്‍ജുന്‍, ഇവ, അസ്ത്ര, അന്നി, ലാറ എന്നിവയാണ് അഭ്യാസങ്ങള്‍ അവതരിപ്പിച്ചത്. പാലക്കാട്, എറണാകുളം റൂറല്‍, ഇടുക്കി, കണ്ണൂര്‍ റൂറല്‍, തൃശ്ശൂർ സിറ്റി എന്നീ യൂണിറ്റുകളില്‍ നിന്നുള്ളവയാണ് ഇവ. ഡോഗ് ട്രെയിനിങ് സ്‌കൂളിലെ പരിശീലകരായ മോഹന്‍ കുമാര്‍, ആർ. വിജു നായര്‍, ടി. പ്രജോദ് എ...
കൂരിയാട് വീട്ടിൽ മോഷണം; പണവും വച്ചുകളും കവർന്നു
Crime

കൂരിയാട് വീട്ടിൽ മോഷണം; പണവും വച്ചുകളും കവർന്നു

വേങ്ങര : കൂരിയാട് വീട്ടിൽ മോഷണം. കൂരിയാട് ദേശീയപാതയുടെ സൈഡിൽ ഉള്ള കൂരിയാട് കാട്ടുമുണ്ടക്കൽ രവീന്ദ്രൻ്റെ വീട്ടിൽ ആണ് മോഷണം. വീടിൻ്റെ മുൻ വശത്തെ ഡോർ തകർത്ത് ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50000 രൂപയും 4 വച്ചുകളും മോഷ്ടിച്ചു. വേങ്ങര പൊലീസിൽ സഹോദരൻ പരാതി നൽകി.
സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച്‌ ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ റെയില്‍വെ പോലീസ് പിടികൂടി
Crime

സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച്‌ ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ റെയില്‍വെ പോലീസ് പിടികൂടി

സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം മാലപൊട്ടിച്ച്‌ ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയില്‍വെ പോലീസ് പിടികൂടി. സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച്‌ ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയില്‍വെ പൊലീസ് പിടിക്കൂടി.ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28) ആണ് അറസ്റ്റിലായത്. ട്രെയിനില്‍ നിന്ന് ചാടി പരിക്കേറ്റ യുവാവ് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തെങ്ങില്‍നിന്ന് വീണതാണെന്നാണ് പറഞ്ഞത്. കോയമ്പത്തൂർ ഇന്റർസിറ്റി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷൻ വിടുന്ന സമയത്താണ് മാലപൊട്ടിച്ച്‌ പ്രതി പുറത്തേക്കുചാടിയത്. പ്രതിക്ക് പരിക്കുപറ്റാൻ സാധ്യതയുണ്ട് എന്നു മനസ്സിലാക്കിയ റെയില്‍വേ പോലീസും ആർപിഎഫും സമീപത്തെ ആശുപത്രിയില്‍ പരിശോധനനടത്തിയപ്പോഴാണ് പിടിയിലായത്. പൊട്ടിച്ച മാല മുക്കുപണ്ടമായിരുന്നു. പ്രതിയുടെപേരില്...
കൊടിഞ്ഞി കളരിക്കൽ രവീന്ദ്രൻ അന്തരിച്ചു
Obituary

കൊടിഞ്ഞി കളരിക്കൽ രവീന്ദ്രൻ അന്തരിച്ചു

കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയും ക്ഷീര കർഷകനുമായ കളരിക്കൽ രവീന്ദ്രൻ( 68) അന്തരിച്ചു. ഭാര്യ പ്രസന്ന. മക്കൾ : രതി, രജിത, രഞ്ജിത്ത്, രമ്യ, രാജേഷ്. മരുമക്കൾ രഘുപതി സനൽകുമാർ, ഷിജു. ദിവ്യ, ശാലിനി. സംസ്കരം നാളെ ശനി കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ
സംസ്ഥാന ബഡ്ജറ്റില്‍ ജില്ലാ മള്‍ട്ടി യൂട്ടിലിറ്റി സ്പോര്‍ട്‌സ് കോംപ്ലക്‌സിന് അഞ്ച് കോടി അനുവദിച്ചു
Malappuram

സംസ്ഥാന ബഡ്ജറ്റില്‍ ജില്ലാ മള്‍ട്ടി യൂട്ടിലിറ്റി സ്പോര്‍ട്‌സ് കോംപ്ലക്‌സിന് അഞ്ച് കോടി അനുവദിച്ചു

ജില്ലയുടെ കായിക മുന്നേറ്റത്തിന് വിപ്ലവകരമായ മാറ്റം വരുത്താന്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് ജില്ലാ മള്‍ട്ടി യൂട്ടിലിറ്റി സ്പോര്‍ട്‌സ് കോംപ്ലക്‌സ് വരുന്നു. മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ 2.29 ഏക്കര്‍ റവന്യൂ ഭൂമിയില്‍ മള്‍ട്ടി യൂട്ടിലിറ്റി സ്പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് 2026-27 വര്‍ഷത്തെ ബഡ്ജറ്റില്‍ ആദ്യ ഗഡുവായി അഞ്ച് കോടി രൂപ വകയിരുത്തി. നിലവില്‍ അഞ്ച് നിലകളിലായി വ്യത്യസ്ത കായിക ഇനങ്ങളുടെ പരിശീലനങ്ങള്‍ക്കും, മത്സരങ്ങള്‍ക്കുമായി പ്രയോജനപ്പെടുത്താന്‍ ഈ സ്പോര്‍ട്‌സ് കോംപ്ലക്‌സിന് കഴിയും. സ്വിമ്മിംഗ് പൂള്‍, റൈഫിള്‍ ഷൂട്ടിംഗ് റേഞ്ച്, വിവിധ ഗെയിംസ് ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് തുടങ്ങിയ 20 ല്‍ അധികം ഇന്‍ഡോര്‍ കായിക ഇനങ്ങള്‍ക്ക് പരിശീലനത്തിനുള്ള സൗകര്യം അടങ്ങിയതാണ് ഈ സമുച്ചയം. ബഡ്ജറ്റില്‍ തുക വകയിരുത്തിക്കൊണ്ടുള്ള ഈ പ്രഖ്യാപനത്തെ മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്...
ബി.എസ്എഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൈനുൽ ആബിദീനെ പിഡിപി താഴെചിന കമ്മറ്റി ആദരിച്ചു
Local news

ബി.എസ്എഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൈനുൽ ആബിദീനെ പിഡിപി താഴെചിന കമ്മറ്റി ആദരിച്ചു

തിരുരങ്ങാടി രാജ്യതിന്റെ അതിർത്തി കാക്കാൻകാവലാളയി ബി.എസ്എഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തിരുരങ്ങാടി താഴെ ചിന സ്വദേശി ഇല്ലിക്കൽ അബ്‌ദുൽ ഹമീദിന്റെ മകൻ സൈനുൽ ആബിദീനെ പിഡിപി താഴെചിന കമ്മറ്റി മെമോന്റോ നൽകി ആദരിച്ചു. രാഷ്ട്ര സേവനത്തിന്റെ പുതിയ പാതയിലേക്ക് ചുവടുവെക്കുന്ന .​സൈനുൽ ആബിദീനെയും കുടുംബത്തിനെയും ഭാരവാഹികൾ പ്രേത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.. ഇല്ലിക്കൽ വസന്തിയിൽ വെച്ച് ചേർന്ന ആദരവ് ചടങ്ങിന് പിഡിപി മുനിസിപ്പൽ പ്രസിഡന്റ് യാസീൻ തിരുരങ്ങാടി നേതൃത്വം നൽകി,ഇർഷാദ് കൂളത്ത് നാസർ വി പി ബാപ്പു തടത്തിൽ ഹാറുന് എന്നിവർ പങ്കെടുത്തു.ഇന്നത്തെ യുവകൾക്ക്ആബിദിന്റെ വിജയം വലിയ മാതൃകയാണെന്നും ആബിദിന്റെ രാഷ്ട്ര കാവലാൾ എന്ന മികവ് തിരുരങ്ങാടി താഴെ ചിനക്ക് എക്കാലവും അഭിമാനിക്കാവുന്ന ഒന്നാണെന്നും പിഡിപി അഭിപ്രായപെട്ടു!...
കൊടിഞ്ഞി ചെറുപ്പാറ ജുമാ മസ്ജിദ് പാണക്കാട് സാദിഖലി ശിഹാബ്  തങ്ങൾ ഉദ്ഘാടനം ചെയ്തു
Other

കൊടിഞ്ഞി ചെറുപ്പാറ ജുമാ മസ്ജിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

പള്ളികൾ സാമൂഹിക സുരക്ഷിതത്വത്തിന്റെ കേന്ദ്രങ്ങളാവണം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തിരൂരങ്ങാടി: മസ്ജിദുകൾ വെറും പ്രാർത്ഥനാ കേന്ദ്രങ്ങൾ മാത്രമല്ലെന്നും, അവ അതത് പ്രദേശങ്ങളിലെ സാമൂഹിക സുരക്ഷിതത്വത്തിന്റെ കേന്ദ്രങ്ങളായി മാറണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നവീകരിച്ച കൊടിഞ്ഞി ചെറുപ്പാറ മുഹിയുദ്ദീൻ മസ്ജിദിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹല്ലുകളിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ നിരീക്ഷിക്കാനും, അവർക്ക് ആവശ്യമായ സഹായങ്ങൾ ക്രിയാത്മകമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും പള്ളികൾക്ക് സാധിക്കണമെന്ന് തങ്ങൾ ഓർമ്മിപ്പിച്ചു.മതസൗഹാർദ്ദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു.ഇതര സമുദായങ്ങളിൽ ഉള്ളവരും നമ്മുടെ സഹോദരങ്ങളാണ്. റമദാൻ മാസത്തിൽ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളിലും മറ്റും അവരെക്കൂടി ചേർത്തുപിടിക്കാൻ നാം തയ്യാറാകണം.റമദാൻ മു...
തെന്നലയിൽ പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയെ ആക്രമിച്ച് സ്വർണം കവർന്നു
Crime

തെന്നലയിൽ പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയെ ആക്രമിച്ച് സ്വർണം കവർന്നു

തിരൂരങ്ങാടി : പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി ആക്രമിച്ചു മോഷണം. തെന്നല സിഎം മർകസിന് സമീപത്തെ പൂണ്ടോളി അബ്ദുൽ മാലിക്കിന്റെ ഭാര്യ സുഹൈല (22) യെയാണ് ആക്രമിച്ചത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12.30 ന് ആണ് സംഭവം സുഹൈലയും സഹോദരിയും ഉമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. സുഹൈല ഡൈനിങ് ഹാളിലായിരുന്നു. പെട്ടെന്ന് അകത്തു കയറിയയാൾ കണ്ണിലേക്ക് മുളക് പൊടി വിതറി ചവിട്ടി നിലത്തിട്ട ശേഷം കൈപിടിച്ച് തിരിച്ച ശേഷം കയ്യിൽ ധരിച്ചിരുന്ന ഒരു പവൻ്റെ സ്വർണ ബ്രേസ് ലെറ്റ് എടുക്കുകയായിരുന്നു. ഇതിനിടെ സുഹൈലയുടെ ബഹളം കേട്ട് വീട്ടിലുണ്ടായിരുന്നവർ ഓടിയെത്തിയപ്പോഴേക്കും മോഷ്‌ടാവ് രക്ഷപ്പെട്ടു. പിന്നീട് തിരച്ചലിൽ വീടിൻ്റെ മുകൾ നിലയിൽ സ്വർണാഭരണവും മുളക് പൊടിയും വീണു കിടക്കുന്ന നിലയിൽ കണ്ടെത്തി. വീടിന്റെ മുകൾ നില വഴിയാണ് മോഷ്‌ടാവ് അകത്തു കയറിയത് എന്നാണ് സംശയം. താഴ്ന്ന ഭാഗത്തുള്ള വീടിൻ്റെ മുകൾ നിലയാണ് റോഡിന് സമാ...
തേങ്ങയിടുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു
Accident

തേങ്ങയിടുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു

തേഞ്ഞിപ്പാലം : തേങ്ങയിടാൻ തെങ്ങിൽ കയറിയ തൊഴിലാളി തെങ്ങിനൊപ്പം വീണ് മരിച്ചു. ചെനക്കലങ്ങാടി മാതാപ്പുഴ സ്വദേശി ഗിരീഷ് കുമാർ (55) ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് സംഭവം. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടുന്നതിനായി തെങ്ങിൽ കയറിയതായിരുന്നു. ഇതിനിടെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഗിരീഷും വീണു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
വിദ്വേഷ രാഷ്ട്രീയത്തിനും ദുർ ഭരണത്തിനുമെതിരെ വള്ളിക്കുന്ന് മണ്ഡലം മുസ്ലിംലീഗ് ജനമുന്നേറ്റ യാത്ര ഫെബ്രുവരി 9 മുതൽ 15 വരെ
Politics

വിദ്വേഷ രാഷ്ട്രീയത്തിനും ദുർ ഭരണത്തിനുമെതിരെ വള്ളിക്കുന്ന് മണ്ഡലം മുസ്ലിംലീഗ് ജനമുന്നേറ്റ യാത്ര ഫെബ്രുവരി 9 മുതൽ 15 വരെ

വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് സപ്ത ദിന ജന മുന്നേറ്റ യാത്രക്ക് സ്വാഗതസംഘം , രൂപീകരിച്ചുവള്ളിക്കുന്ന് : വിദ്വേഷ രാഷ്ട്രീയത്തിനും ദുർ ഭരണത്തിനുമെതിരെ വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ഫെബ്രുവരി 9 മുതൽ 15 വരെ നടത്തുന്ന സപ്തദിന ജനമുന്നേറ്റയാത്രയുടെ സ്വാഗതസംഘ രൂപീകരണം തിങ്ങി നിറഞ്ഞ സദസിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ. ഖാദർ ഉൽഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് Dr VP അബ്ദുൽ ഹമീദ് ക്യാപ്റ്റനും ജനറൽ സെക്രട്ടറി എം.എ. അസിസ് വൈസ് ക്യാപ്റ്റനും ട്രഷറർ KP മുഹമ്മദ് മാസ്റ്റർ ഡയരകടറുമായാണ് സപ്തദിന ജനമുന്നേറ്റയാത്ര.വി.പി. സൈതലവി എന്ന കുഞ്ഞാപ്പു ചെയർമാനും മുസ്തഫ തങ്ങൾ ജനറൽ കൺവീനറും CK ഷരീഫ് ട്രഷററുമായി 301 അംഗ കമ്മറ്റി രൂപീകരിച്ചു . സ്വാഗത സംഘ രൂപീകരണ കൺവെൻഷനിൽ PM ഷാഹുൽ ഹമീദ്, സവാദ് കള്ളിയിൽ, ഹനീഫ മൂന്നിയൂർ, pp അബ്ദുറഹ്മാൻ, എം. സൈതലവി, KP അമീർ, ഉമ്മർ കരിപ്പൂർ,വി.പി. ഫാറൂഖ് ഇ.കെ ബഷീർ എന...
കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാം: ഡി-ഡാഡ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
Other

കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാം: ഡി-ഡാഡ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാനും സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം പരിശീലിപ്പിക്കുന്നതിനുമായി കേരള പോലീസ് ആവിഷ്‌കരിച്ച 'ഡി ഡാഡ്' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഡി ഡാഡ്' സെന്ററിന്റെയും പദ്ധതിയുടെയും ഉദ്ഘാടനം മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് നിര്‍വഹിച്ചു. കുട്ടികളിലെ അമിത മൊബൈല്‍ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ ഗെയിം ആസക്തി, അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കല്‍, സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കല്‍, വ്യാജ ഷോപ്പിങ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടല്‍ തുടങ്ങിയവ കൗണ്‍സലിങ്ങിലൂടെ മാറ്റിയെടുക്കലാണ് ഡി ഡാഡിന്റെ ലക്ഷ്യം. ദേശീയ തലത്തില്‍ ആദ്യമായി ഇത്തരത്തില്‍ ഒരു പദ്ധതി ആദ്യമായി നടപ്പിലാക്കിയത് കേരളത്തിലാണ്. കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും പദ്ധതിയില്‍ ഉറപ്പാക്കുന്നുണ്ട്. പദ്ധതിയിലൂടെ സ...
ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്: വിദ്യാഭ്യാസ ജില്ലാതല മത്സരം നടന്നു
Education

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്: വിദ്യാഭ്യാസ ജില്ലാതല മത്സരം നടന്നു

മലപ്പുറം: കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂള്‍തല വിദ്യാഭ്യാസ ജില്ലാ മത്സരം നടന്നു. മലപ്പുറം ജില്ലയിലെ മലപ്പുറം, തിരൂരങ്ങാടി, തിരൂര്‍, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലകളിലെ മത്സരങ്ങള്‍ യഥാക്രമം മലപ്പുറം ജി.ജി.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വേങ്ങര ജി.എം.വി.എച്ച്.എസ്.എസ്, തിരൂര്‍ ജി.ബി.എച്ച്.എസ്.എസ്, മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് നടന്നത്. സ്‌കൂള്‍തല പ്രാരംഭഘട്ട മത്സരത്തില്‍ വിജയികളായ രണ്ട് ടീമുകള്‍ വീതമാണ് വിദ്യാഭ്യാസ ജില്ലാ മത്സരത്തില്‍ പങ്കെടുത്തത്. വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് മേലാറ്റൂര്‍ ആര്‍എംഎച്ച്എസ്എസില്‍ നടന്നു. 74 സ്‌കൂളുകളില്‍ നിന്നായി 118 ടീമുകള്‍ പങ്കെടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമത്തില്‍ ടി.പി. മുഹമ്മദ് അഫ്നാന്‍, എം. സിനോവ് (തുവ്വൂര്‍ ...
ക്ലിനിക്കിൽ നിന്നും സ്ത്രീയുടെ സ്വർണാഭരണം മോഷണം പോയതായി പരാതി
Crime

ക്ലിനിക്കിൽ നിന്നും സ്ത്രീയുടെ സ്വർണാഭരണം മോഷണം പോയതായി പരാതി

തിരൂരങ്ങാടി : ക്ലിനിക്കിൽ നിന്നും സ്ത്രീയുടെ സ്വർണാഭരണം മോഷണം പോയതായി പരാതി. കണ്ണമംഗലം മേമാട്ടുപാറ തടത്തിൽ എടക്കാട്ട് മൂക്കമ്മൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞിക്കദിയയുടെ രണ്ടര പവൻ്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം കുന്നുംപുറത്തെ സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് സംഭവം. ബാങ്കിൽ പോയി മടങ്ങുന്നതിനിടെ അസ്വസ്ഥത തോന്നിയതിനെ തുടർന്ന് പരിശോധനക്കായി ക്ലിനിക്കിൽ എത്തിയതായിരുന്നു. ബാഗ് വെച്ച് ഡോക്ടറുടെ പരിശോധനയും മറ്റും കഴിഞ്ഞ ശേഷം തിരിച്ചുപോരുമ്പോഴാണ് സ്വർണാഭരണം നഷ്ടപ്പെട്ടത് അറിയുന്നത്. രണ്ടര പവൻ കാതിൽ അണിയുന്ന ചിറ്റാണ് നഷ്ടപ്പെട്ടത്. തിരുവങ്ങാടിയിൽ പോലീസിൽ പരാതി നൽകി....
കൊളപ്പുറത്ത് മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ
Crime

കൊളപ്പുറത്ത് മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ

തിരൂരങ്ങാടി: വാഹനത്തിൽ മെത്താഫിറ്റമിൻ കടത്തിക്കൊണ്ടു വന്നതിന് കൊളപ്പുറത്ത് യുവാവ് എക്സൈസ്സ് പരിശോധനയിൽ പിടിയിലായി. കുന്നുംപുറം സ്വദേശി അമ്പിളിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് റഫീഖ് (40) എന്നയാളെയാണ് പരപ്പനങ്ങാടി എക്സ്സൈസ്സ് ഇൻസ്പെക്ടർ കെ. ടി. ഷനൂജും സംഘവും പിടികൂടിയത്. വൈകുന്നേരം ആറ് മണിക്ക് കൊളപ്പുറത്ത് വെച്ചാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 6.095 ഗ്രാം മെത്താഫിറ്റമിനാണ് പിടികൂടിയത്. കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച KL 39 G 5577 ടാറ്റാ നാനോ കാറും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ, എക്സ്സൈസ്സ് ഇൻസ്പെക്ടറോടൊപ്പം അസ്സി: എക്സ്സൈസ്സ് ഇൻസ്പെക്ടർ അജിത് കുമാർ, പ്രിവന്റീവ് ഓഫീസർ രാഗേഷ്, സിവിൽ എക്സ്സൈസ്സ് ഓഫീസർ ജിഷ്നാദ്, സിവിൽ എക്സ്സൈസ്സ് ഡ്രൈവർ കെ. അഖിൽദാസ് എന്നിവരും പങ്കെടുത്തു....
പറമ്പിൽ പീടിക അപകടം; പരിക്കേറ്റയാളും മരിച്ചു
Accident

പറമ്പിൽ പീടിക അപകടം; പരിക്കേറ്റയാളും മരിച്ചു

പെരുവള്ളൂർ : പറമ്പിൽ പീടികയിൽ ബൈക്കിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നാൾ മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ മരണം രണ്ടായി. വേങ്ങര പാക്കടപ്പുറയ മാടൻചിന സ്വദേശി കൊട്ടേക്കാടൻ നിസാറാണ് മരണപ്പെട്ടത്. ഈ മാസം 11 ന് ഞായറാഴ്ച പറമ്പിൽ പീടികയിൽ വെച്ചായിരുന്നു അപകടം. ഈ അപകടത്തിൽ നിസാറിൻ്റെ സുഹൃത്ത് വേങ്ങര പാക്കടപ്പുറയ മാടൻചിന സ്വദേശി സി പി അപകട സമയത്ത് തന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ നിസാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിസാർ ഗൾഫിൽ നിന്നെത്തി ഏതാനും ആഴ്ചകൾ ആയപ്പോഴാണ് അപകടം....
കൊളപ്പുറം ഫുട്ബോൾ ലീഗിൻ്റെ ലോഗോ പ്രകാശനം മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു
Sports

കൊളപ്പുറം ഫുട്ബോൾ ലീഗിൻ്റെ ലോഗോ പ്രകാശനം മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു

തിരൂരങ്ങാടി : കൊളപ്പുറം സെവൻസ്റ്റാർ സംഘടിപ്പിക്കുന്ന കൊളപ്പുറം ഫുട്ബോൾ ലീഗിൻ്റെ ലോഗോ പ്രകാശനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് മുസ്ഥഫ ചാലിൽ, മുഖ്യ രക്ഷാധികാരി മജീദ് PK , സിറാജുദ്ധീൻ C, ലത്തീഫ് K K, ഹബീബ് C, ഷംസുദ്ധീൻ TP, അനസ് C, സിനാൻ K, ഷാഫി ചോലക്കൽ എന്നിവർ പങ്കെടുത്തു....
മമ്പുറം ചെമ്മങ്ങാട്ട് പാരിപറമ്പൻ അബ്ദുലത്തീഫ് അന്തരിച്ചു
Obituary

മമ്പുറം ചെമ്മങ്ങാട്ട് പാരിപറമ്പൻ അബ്ദുലത്തീഫ് അന്തരിച്ചു

എ ആർ നഗർ : മമ്പുറം വെട്ടത്ത് നടുവിലങ്ങാടിക്ക് സമീപം പരേതനായ ചെമ്മങ്ങാട്ട് പാരിപറമ്പൻ മൊയ്‌തീൻ ഹാജിയുടെ മകൻ അബ്ദുലത്തീഫ് (52).മയ്യിത്ത് നമസ്കാരം ഇന്ന് ( വെള്ളി) രാവിലെ 10.30 ന് മമ്പുറം ഒറ്റക്കാൽ ജുമാമസ്ജിദിൽ. മാതാവ്: തച്ചറമ്പൻ മറിയം.ഭാര്യ: തലപ്പാറ മൊയ്‌തീൻ കുട്ടി മുസ്‌ലിയാരുടെ മകൾ ബരീറ.മക്കൾ: മുൻജിദ മർജാന,ബഹ്ജാ മർജാന,സ്വാലിഹ്.മരുമകൻ: റഷീദ് വാഫി വെളിമുക്ക്. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് ഫൈസി, അബൂബക്കർ, ഇബ്രാഹീം, ഉസ്മാൻ സഖാഫി, അബ്ദുറഹിമാൻ കുട്ടി,റുഖിയ തിരൂരങ്ങാടി, സഫിയ കുറ്റൂർ....
നന്നമ്പ്ര പുളിക്കൽ പറമ്പിൽ നാരായണൻ അന്തരിച്ചു
Obituary

നന്നമ്പ്ര പുളിക്കൽ പറമ്പിൽ നാരായണൻ അന്തരിച്ചു

നന്നമ്പ്ര : വെള്ളിയാമ്പുറം മേലേപ്പുറം സ്വദേശി പരേതനായ പുളിക്കൽ പറമ്പിൽ വേലായുധന്റെ മകൻ സജീവ കോൺഗ്രസ് പ്രവർത്തകനായ നാരായണൻ (70) അന്തരിച്ചു.ദീർഘകാലം അബുദാബി വീക്ഷണം റീഡേഴ്സ് ഫോറം, പ്രവാസി കോൺഗ്രസ് എന്നിവയിൽ സജീവമായി പ്രവർത്തിച്ചിരുന്നു.ഭാര്യ: സുജമക്കൾ- വിനീത് നാരായണൻ, വിപിൻ നാരായണൻ. മരുമക്കൾ: ഹരിത, ഡോ.നവീനസഹോദരങ്ങൾ: വാസുദേവൻ, ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ, വിശ്വനാഥൻ, ശിവദാസൻ, കല്യാണി, ശാരദ, വത്സല.സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ...
മഹ്ദിയ്യ ഷീ ഫെസ്റ്റ്: കലാവസന്തത്തിന് പ്രൗഢ സമാപ്തി
Other

മഹ്ദിയ്യ ഷീ ഫെസ്റ്റ്: കലാവസന്തത്തിന് പ്രൗഢ സമാപ്തി

അൽ ഫാറാബി ഗേൾസ് അക്കാദമി വളപട്ടണം ചാമ്പ്യന്മാര്‍ തിരൂരങ്ങാടി (ഹിദായ നഗര്‍): അഞ്ചാമത് മഹ്ദിയ്യ ഷീ ഫെസിറ്റിന് ഇന്നലെ ഹിദയാ നഗറില്‍ പ്രൗഢ സമാപ്തി. ഥാനവിയ്യ, ആലിയ, കുല്ലിയ വിഭാഗങ്ങളിലായി നടന്ന ഫെസ്റ്റില്‍ 147  പോയിന്റുമായി അൽ ഫാറാബി ഗേൾസ് അക്കാദമി വളപട്ടണം ചാമ്പ്യന്മാരായി. 112, 91  പോയിന്റുകളുമായി അൽ വർദ വിമൻസ് കോളേജ് മൂന്നിയൂർ, എം.ഐ.സി വിമൻസ് അക്കാദമി കോട്ടോപ്പാടം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.ഥാനവിയ്യ വിഭാഗത്തില്‍ 14 പോയന്റുമായി ഫാത്തിമ ഫർഹാന ടി.എ( കെ. എസ്. എ മഹ്ദിയ്യ കോളേജ്, എടത്തല),  ആലിയ വിഭാഗത്തില്‍  27 പോയിന്റുമായി ഫാത്തിമ ഷംല (ശീറാസ് റെസിഡൻഷൽ ക്യാമ്പസ്‌, ആലച്ചുള്ളി)  എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.  സംസ്ഥാനത്തെ നാല്‍പതിലധികം സ്റ്റഡി സെന്ററുകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ത്ഥിനികളാണ് ഫെസ്റ്റില്‍ മാറ്റുരച്ചത് ഇന...
പാലമഠത്തിൽ എരണിപ്പുറത്ത് അഹമ്മദ് ഹാജി അന്തരിച്ചു
Obituary

പാലമഠത്തിൽ എരണിപ്പുറത്ത് അഹമ്മദ് ഹാജി അന്തരിച്ചു

എആർ നഗർ: കുന്നുംപുറം ഗവ. ആശുപത്രിക്ക് മുൻവശം മലബാർ പ്ലൈവുഡ്സ് ആൻ്റ് ഗ്ലാസ് മാർട്ട് ഉടമ പാലമഠത്തിൽ എരണിപ്പുറത്ത് അഹമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യ: പാലമഠത്തിൽ കോഴിശ്ശേരി സൈനബ. മക്കൾ: ഹബീബ് റഹ്മാൻ, അൻവർ (അബുദാബി കെഎംസിസി വേങ്ങര മണ്ഡലം സെക്രട്ടറി), അബ്ദുൽ നാസർ, മുഹമ്മദ് അശ്റഫ്, ഷാഹിന , ഡോ. സൈഫുന്നിസ . മരുമക്കൾ: നൗഷാദ് കൊടിഞ്ഞി , ഡോ.അഹമ്മദ് മുക്താർ പുതു പറമ്പ്, റുക്സാന , ആയിഷാബി , നാദിയ ....
കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഉറുദു അസിസ്റ്റന്റ് പ്രൊഫസർ നിയമനം മഞ്ചേരിയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ( സി.യു.ടി.ഇ.സി. ) കരാറടിസ്ഥാനത്തിലുള്ള ഉറുദു അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ - ഉറുദുവിലുള്ള ബിരുദാനന്തര ബിരുദം, എം.എഡ്. ഉയർന്ന പ്രായപരിധി 64 വയസ്. താത്പര്യമുള്ളവർക്ക് ജനുവരി 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാകും. പി.ആർ. 51/2026  എൻ.എസ്.എസ്. ഗ്രേസ് മാർക്ക് അഫിലിയേറ്റഡ് കോളേജുകളിലെ (CBCSS - V - UG - 2023 പ്രവേശനം) വിവിധ ബി.വോക്. വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവർക്ക് സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം വഴിൽ ജനുവരി 15 മുതൽ ഗ്രേസ് മാർക്ക് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ജനുവരി 28. ഒറ്റത്തവണ...
പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം
Other

പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം

തേഞ്ഞിപ്പാലം : പാമ്പുകളെ സുരക്ഷിതമായും ശാസ്ത്രീയമായും പിടികൂടുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി കാലിക്കറ്റ് സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് വിഭാഗം. കേരള പോലീസ് അക്കാദമിയുമായി സഹകരിച്ചാണ് പഠനവകുപ്പിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍പ്പ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലൂടെ പരിശീലനം നല്‍കിയത്. വിദഗ്ധ പരിശീലകരായ ഡോ. സന്ദീപ്ദാസ്, സി.ടി. ജോജു എന്നിവര്‍ നേതൃത്വം നല്‍കി. കോഴ്സ് കോ - ഓര്‍ഡിനേറ്റര്‍ ഡോ. എം.എസ്. ശിവപ്രസാദ്, പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു....
വെളിമുക്ക് പണിക്കോട്ടുംപടി തളിയിൽ ചിരുതക്കുട്ടി അന്തരിച്ചു
Obituary

വെളിമുക്ക് പണിക്കോട്ടുംപടി തളിയിൽ ചിരുതക്കുട്ടി അന്തരിച്ചു

മൂന്നിയൂർ : വെളിമുക്ക് പണിക്കോട്ടുംപടി തളിയിൽ ചിരുതക്കുട്ടി (77) അന്തരിച്ചു. ഭർത്താവ്: പരേതനായ നായടി. മക്കൾ: പരേതയായ പത്മിനി, രാമചന്ദ്രൻ, പ്രകാശൻ, ശാന്ത, പ്രേമ, സുരേന്ദ്രൻ, ഗംഗാധരൻ. മരുമക്കൾ: മോഹനൻ (ഒലിപ്രം), ഗംഗാധരൻ (കാക്കഞ്ചേരി), ബാബു ( ഇടിമുഴിക്കൽ), ബിന്ദു, ഷാനി, സജിനി,രേഷ്മ. സഞ്ചയനം ശനിയാഴ്ച.
തിരൂരങ്ങാടി എരണിക്കൽ ആലി മുസ്ലിയാർ അന്തരിച്ചു
Obituary

തിരൂരങ്ങാടി എരണിക്കൽ ആലി മുസ്ലിയാർ അന്തരിച്ചു

തിരുരങ്ങാടി : ഈസ്റ്റ് ബസാറിലെ പള്ളിപറമ്പ് മദ്രസക്ക് സമീപം താമസിക്കുന്ന എരണിക്കൽ ആലി മുസ്ലിയാർ (75) നിര്യാതനായി.ഭാര്യ സഫിയ നടക്കൽ. മക്കൾ : ഒസ്ക്കാർ റഷീദ്, മുജീബ് റഹ്മാൻ (ജിദ്ദ), മുനീർ (എഡ്ജസ് മെമ്പൈൽ, ചെമ്മാട് ), ജസീന, മുബഷിർ (അൽ ബിർറ് ട്രാവൽസ്, കരുവാൻ കല്ല് ), മരുമക്കൾ : പൊക്ളാശേരി മുസ്തഫ കൊടിഞ്ഞി (ബ്രൂണ), സെമീറ തെയ്യാല - പുൽ പറമ്പ്, സൈഫുന്നിസ- വെള്ളിമുക്ക്, മുഫീന - തോട്ടശേരിയാറജഫ്ന - വേങ്ങരകബറടക്കം 14.1.26 ബുധൻ രാവിലെ 9 മണിക്ക് തിരുരങ്ങാടി നടുവിലെ പള്ളിയിൽ....
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു
Accident

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

തിരൂരങ്ങാടി: മുലപ്പാൽ ശ്വാസകോശത്തിൽ കയറി മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു. എ ആർ നഗർ കക്കാടംപുറം കെഎം സുഹൈർ ഷാബിയ ദമ്പതികളുടെ മകൻ ദഖ്‌വാൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പാൽ കൊടുത്തു ഉറക്കിയതായിരുന്നു. രാവിലെ അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ മരിച്ചിരുന്നു. മയ്യിത്ത് ഇന്ന് ഊക്കത്ത് പള്ളി മസ്ജിദിൽ കബറടക്കും....