ബാലാതിരുത്തി പൈപ്പ് പാലത്തിന് ഇനി പുതിയ കൈവരികൾ
വള്ളിക്കുന്ന്: കാലപ്പഴക്കത്താൽ തകർച്ച നേരിട്ട ബാലാതിരുത്തി വെൻ്റ് പൈപ്പ് പാലത്തിൻ്റെ കൈവരി പുതുക്കിപ്പണിയുന്നു. നേരത്തെയുണ്ടായിരുന്ന ഇരുമ്പ് കൈവരികൾ പല ഭാഗത്തും ക്രമേണ തീരത്തെ ഉപ്പുകാറ്റ് ഏറ്റു കൈവരിയുടെ ഇരുമ്പ് ഭാഗം ദ്രവിച്ചു തകർന്നിരുന്നു. പാലത്തിൻ്റെ കൈവരികൾ മാറ്റിസ്ഥാപിക്കുക എന്നത് ഏറെ കാലത്തെ ഈ പ്രദേശത്തുകാരുടെ ആവശ്യമായിരുന്നു.
നേരത്തെ ഉണ്ടായിരുന്ന ഇരുമ്പു കൈവരികൾ പൂർണ്ണമായും നീക്കം ചെയ്തു കോൺക്രീറ്റ് നിർമ്മിത കൈവരികളാണ് ഒരുക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തിയാണ് നിർമാർണം പുരോഗമിക്കുന്നത്. സുനാമി പുനരധിവാസ ഫണ്ടിൽ നിന്ന് 2.5 കോടി രൂപ ചെലവിട്ട് 2008 ൽ ആണ് ബാലാതിരുത്തിയിലേക്ക് വെൻ്റ് പൈപ്പ് പാലം പൂർത്തീകരിച്ചത്. പലയിടത്തും കൈവരികളുടെ ഇരുമ്പ് തകർന്നത് കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരുന്നു. നിരവധി വിനോദ സഞ്ചാരികൾക്കു കൂടി ഭീഷ...