മമ്പുറം ആണ്ടുനേര്‍ച്ചക്ക് ജൂലൈ ഏഴിന് തുടക്കമാവും
തിരൂരങ്ങാടി (മമ്പുറം): ആത്മീയാചാര്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരു ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ 186-ാം ആണ്ടുനേര്‍ച്ചക്ക് ജൂലൈ ഏഴിന് ഞായറാഴ്ച അസ്റ് നിസ്‌കാരാനന്തരം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ട സിയാറത്തോടെ തുടക്കമാവും.
മമ്പുറം സയ്യിദ് അഹ്്മദ് ജിഫ്രി തങ്ങള്‍ കൊടി ഉയര്‍ത്തും. മുസ്ഥഫാ ഹുദവി ആക്കോട്, അന്‍വറലി ഹുദവി പുളിയക്കോട്, അഹ്്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവരുടെ മതപ്രഭാഷണങ്ങള്‍, മജ്ലിസുന്നൂര്‍, മമ്പുറം സ്വലാത്ത്, ചരിത്ര സെമിനാര്‍, മമ്പുറം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സനദ് ദാനം, അനുസ്മരണ ദുആ സംഗമം, അന്നദാനം, ഖത്മ് ദുആ മജ്ലിസ്, ആത്മീയസംഗമങ്ങള്‍, മൗലിദ് മജ്്ലിസ് തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അന്നദാന...