Tag: Tirurangadi

താനൂരില്‍ ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
Local news, Other

താനൂരില്‍ ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

താനൂര്‍ : താനൂര്‍ കാളാട് ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിളിന്റെ ഉള്ളില്‍ കുടുങ്ങി തൊഴിലാളി മരണപ്പെട്ടു. കൊല്‍ക്കത്ത സ്വദേശി ഭാസി ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് അപകടം നടന്നത്. രാജസ്ഥാനില്‍ നിന്നും കണ്ടെയ്‌നര്‍ ലോറിയില്‍ എത്തിച്ച മാര്‍ബിള്‍ പാളികള്‍ അവിടെ നിന്നും ഇറക്കി മറ്റൊരു ലോറിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകമുണ്ടായത്. മാര്‍ബിള്‍ പാളി തൊഴിലാളിയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു പശ്ചിമ ബംഗാള്‍ സ്വദേശിക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. താനൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി...
Local news, Other

റോഡ് പരിസരം ശുചീകരിച്ച് പികെവിഎസ്

തിരൂരങ്ങാടി : മൂന്നിയൂര്‍ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതി ( പി.കെ. വി. എസ്) പ്രവര്‍ത്തകര്‍ പാറക്കടവ് മുതല്‍ കളത്തിങ്ങല്‍ പാറ വരെയുള്ള റോഡ് സൈഡ് ശുചീകരിച്ചു. റോഡിലേക്കിറങ്ങി നിന്നിരുന്ന പുല്ലും പൊന്തക്കാടുകളും മരച്ചില്ലകളും വെട്ടിമാറ്റിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മണമ്മല്‍ ശംസുദ്ധീന്‍ , പി.കെ. വി. എസ്. രക്ഷാധികാരികളായ കൊറ്റിയില്‍ ബാവ, വളപ്പില്‍ കുഞ്ഞ സംബന്ധിച്ചു. ചെയര്‍മാന്‍ വി.പി. ചെറീദ്, കണ്‍വീനര്‍ അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ട്രഷറര്‍ സി.എം. ഷെരീഫ് മാസ്റ്റര്‍, വി.പി. ബാവ, വി.പി. പീച്ചു, കൊല്ലഞ്ചേരി കോയ,കെ.ടി. ജാഫര്‍, സി.എം. ചെറീദ്, വി.പി. മുസ്ഥഫ, വേലായുധന്‍ കുട്ടി, സി.എം. അബൂബക്കര്‍, വി.പി. ഫൈസല്‍, സി.എം. കുഞ്ഞാപ്പു, മുഹമ്മദ് എന്നിവര്‍ നേത്രത്വം നല്...
Local news, Other

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഒക്ടോബർ 21 ന് കൊടിയേറും

തിരൂരങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഒക്ടോബർ 21 ന് കൊടിയേറും. വടംവലി മത്സരത്തോടെയാണ് പരിപാടിക്ക് തുടക്കമാക്കുക. ഒക്ടോബർ 21 മുതൽ 29 വരെയാണ് മത്സരങ്ങൾ നടക്കുക. ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലെ വിവിധ സ്ഥലങ്ങളിലും സ്റ്റേഡിയങ്ങളിലുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ എം എൽ എ മാരായ കെ പി എ മജീദ് അബ്ദുൾ ഹമീദ് മാസ്റ്റർ എന്നിവരും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി സാജിദ, വൈസ് പ്രസിഡന്റ്‌ ഒടിയിൽ പീച്ചു എന്നിവർ സംബന്ധിക്കും. 21ന് ജി യുപിഎസ് കൊടിഞ്ഞിയിൽ വടംവലി മത്സരത്തോടെ കേരളോത്സവത്തിന് തുടക്കമാകും. ഇരുപത്തിരണ്ടിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് മത്സരങ്ങളും ഫുട്ബോൾ മത്സരവും നടക്കും 23ന് ബിഎംഎച്ച്എസ്എസ് പരപ്പനങ്ങാടിയിൽ ക്രിക്കറ്റ് മത്സരവും പെരുവള്ളൂർ ടെറസിൽ വച്ച് കബഡി മത്സരവും നടക്കും. 24ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്വാട്ടിക് സിമ്മിംഗ് പൂളിൽ നീന്...
Accident

കൊടിഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കൊടിഞ്ഞി : ഐ ഇ സി സ്കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ പള്ളിപ്പടി സ്വദേശി നൗഫലിന് (39) ആണ് പരിക്കേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Local news, Other

വലിയപറമ്പ് പുകയൂര്‍ റോഡില്‍ ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എ ആര്‍ നഗര്‍ : തലപ്പാറ വലിയപറമ്പ് പുകയൂര്‍ റോഡില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വലിയപറമ്പ് തലവെട്ടിയില്‍ താമസിക്കുന്ന ചെറ്റാലി മുഹമ്മദ് എന്നവരുടെ മകന്‍ ശിഹാബുദ്ധീന്‍ (23) ആണ് മരണപ്പെട്ടത്. കഴിഞ്ഞ 3 -ാം തിയതി ചൊവ്വാഴ്ചയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് ഉച്ചയോടെ ആണ് മരിച്ചത്....
Other

മഞ്ചേരിയില്‍ മിന്നല്‍ മുരളിയിറങ്ങി ; ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി

മലപ്പുറം: മഞ്ചേരി കോണിക്കല്ലില്‍ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. മൂടേപ്പുറം മുത്തന്‍ ക്ഷേത്രത്തില്‍ വിഗ്രഹം വച്ചിരുന്ന മുറിയിലെ ചുമരില്‍ മിന്നല്‍ മുരളി എന്ന് എഴുതിയാണ് ഒരു ലക്ഷം രൂപയോളം വിലവരുന്ന പഞ്ചലോഹ വിഗ്രഹവുമായി മോഷ്ടാക്കള്‍ കടന്നു കളഞ്ഞത്. ക്ഷേത്രം തുറക്കാനായി എത്തിയ പരികര്‍മിയാണ് ക്ഷേത്ര വാതിലുകള്‍ തുറന്നു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ വിവരം അറിഞ്ഞത്. ക്ഷേത്രത്തിലെ ശ്രീകോവിലില്‍ മാത്രമല്ല ചുറ്റമ്പലത്തിലും മോഷ്ടാവ് കേറിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ചുറ്റമ്പലത്തില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. ശ്രീ കോവിലിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല മോഷണം പോയിട്ടില്ല. സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. മഞ്ചേരി ഇന്‍സ്‌പെക്ടറുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്....
Local news, Other

ഗുരുശ്രേഷ്ഠ പുരസ്‌കാരം കെ.പി. ബിന്ദുവിന്

തിരൂരങ്ങാടി : മുന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും ജെ.ആര്‍.സി കൗണ്‍സിലറുമായ കെ. അനില്‍ കുമാറിന്റെ സ്മരണയ്ക്കായി ജെ ആര്‍ സി. പരപ്പനങ്ങാടി സബ് ജില്ല ഏര്‍പ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് കെ.പി. ബിന്ദു അര്‍ഹത നേടി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ടീച്ചറും ആ മേഖലയില്‍ അവര്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പുരസ്‌കാരം ലഭിച്ചത്.ഒക്ടോബര്‍ 14 ന് സിബി.എച്ച്.എസില്‍ വെച്ച് ഉപഹാരം സമര്‍പ്പിക്കുമെന്ന് ജെ.ആര്‍.സി. പരപ്പനങ്ങാടി സബ് ജില്ലാ ഭാരവാഹികളായ പി.വിനോദ്, ജിനി.എ, ആശിഷ് തുടങ്ങിയവര്‍ അറിയിച്ചു....
Local news, Other

ചെമ്മാട് ടൗണില്‍ ഓട്ടോറിക്ഷകള്‍ വ്യാജ പെര്‍മിറ്റ് നമ്പര്‍ വച്ച് ഓടുന്നതായി പരാതി

തിരൂരങ്ങാടി : ചെമ്മാട് ടൗണില്‍ ഓട്ടോറിക്ഷകള്‍ വ്യാജ പെര്‍മിറ്റ് നമ്പര്‍ വച്ച് ഓടുന്നതായി പരാതി. സംഭവത്തില്‍ സിഐടിയു ചെമ്മാട് യൂണിറ്റ് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി. തിരൂരങ്ങാടി നഗരസഭയും പോലീസും ചേര്‍ന്ന് നടപ്പാക്കിയ ഹാള്‍ടിംഗ് നമ്പര്‍ ഓണ്‍ലൈന്‍ സംവിധാനം ചെമ്മാട് ടൗണില്‍ ഓടുന്ന ചില ഓട്ടോറിക്ഷകള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതിയില്‍ പറയുന്നു. സംഭവം പലതവണ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നാളിതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല ഒരു വണ്ടിയുടെ നമ്പര്‍ മറ്റൊരു വണ്ടിയില്‍ പതിച്ച് റോഡില്‍ കള്ള പെര്‍മിറ്റില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിഐടിയു ചെമ്മാട് യൂണിറ്റ് സെക്രട്ടറി കൊളത്തായി മുഹമ്മദ് ഫാസില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സിഐടിയു ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ നിര്‍ബന്ധിതരാകും എന്നും അദ്ദേഹം പറഞ്ഞു....
Local news, Other

ഫലസ്തീന്‍ ജനതയുടെ സ്വാഭാവിക പ്രതിരോധം ഭീകര പ്രവർത്തനമായി ചിത്രീകരിക്കുന്നത് അപലപനീയം ; തിരൂരങ്ങാടി മണ്ഡലം വിസ്ഡം സമ്മേളനം

തിരൂരങ്ങാടി : ഭൂമി, സ്വയംഭരണം തുടങ്ങി അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ ഇസ്രാഈല്‍ വകവെച്ചു കൊടുക്കണമെന്നും നീതി നിഷേധത്തിനെതിരെയുള്ള ഫലസ്തീന്‍ ജനതയുടെ സ്വാഭാവിക പ്രതിരോധത്തെ ഭീകരാക്രമണമായി ചിത്രീകരിക്കുന്നത് അപലപനീയമെന്നും മമ്പുറത്ത് ചേര്‍ന്ന തിരൂരങ്ങാടി മണ്ഡലം വിസ്ഡം സമ്മേളനം അഭിപ്രായപ്പെടുന്നു. ഫലസ്തീന്‍ വിഷയത്തില്‍ രാഷ്ട്രപിതാവ് ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്റു മുതല്‍ അടല്‍ബിഹാരി വാജ്പേയി വരെയുള്ള പ്രധാനമന്ത്രിമാരും സ്വീകരിച്ച ഇന്ത്യയുടെ പരമ്പരാഗത നയം ഉയര്‍ത്തിപ്പിടിക്കണമെന്നും ഇസ്റാഈലിന്റെ അധിനിവേശ താല്പര്യങ്ങളെ വെള്ള പൂശുന്നതില്‍ നിന്നും ഇന്ത്യന്‍ ഭരണകൂടം വിട്ടുനില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെടുന്നു. ഫലസ്തീന്‍ പ്രശ്നം നീതിപൂര്‍വ്വം പരിഹരിക്കുന്നതില്‍ അന്താരാഷ്ട്രസമൂഹം അടിയന്തിരമായി ഇടപെടണം. യുദ്ധ നടപടികളില്‍ നിന്ന് ഇസ്രായേല്‍ ഉള്‍പ്പെടെയുള...
Local news, Other

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കേരളോത്സവം കബഡി മത്സരത്തില്‍ സൗഹൃദ കുണ്ടൂര്‍ ജേതാക്കള്‍

തിരൂരങ്ങാടി : നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കേരളോത്സവം കബഡി മത്സരത്തില്‍ സൗഹൃദ കുണ്ടൂര്‍ ജേതാക്കളായി. ഒമ്പത് ടീമുകള്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ ശില്പ പയ്യോളിയെ പരാജയപ്പെടുത്തിയാണ് സൗഹൃദ കുണ്ടൂര്‍ ജേതാക്കളായത്. പഞ്ചായത്ത് സെക്രട്ടറി വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. ഫിറ്റ്വല്‍കല്ലത്താണി, ഹീറോസ് പാലാപാര്‍ക്ക്, ശില്പ പയ്യോളി, നൂ ബ്രറ്റ് കൊടിഞ്ഞി, ട്രാക് ഫോഴ്സ് കൊടിഞ്ഞി, നൂ സിറ്റി പാണ്ടിമുറ്റം, ടൌണ്‍ ടീം തെയ്യാല, ടൗണ്‍ ടീം കൊടിഞ്ഞി, സൗഹൃദ മൂലക്കല്‍ കുണ്ടൂര്‍ എന്നീ ഒമ്പത് ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ച്. ആവേശ്വജ്ജലമായ ഫൈനലില്‍ ശില്പ പയ്യോളിയെ പരാജയപ്പെടുത്തിയാണ് സൗഹൃദ കുണ്ടൂര്‍ ജേതാക്കളായത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പികെ റൈഹാനത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വികെ ശമീന തുടങ്ങി പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു....
Local news, Other

നന്നമ്പ്ര പഞ്ചായത്ത് കേരളോത്സവം ; ഫുട്ബോളില്‍ ദിശ തിരുത്തി ജേതാക്കള്‍

തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്ത് കേരളോത്സവത്തില്‍ ഫുട്ബോള്‍ മത്സരത്തില്‍ കൊടിഞ്ഞി തിരുത്തി ദിശ ക്ലബ്ബ് ജേതാക്കളായി. കടുവള്ളൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹീറോസ് പാലാ പാര്‍ക്കിനെ പരാജയപ്പെടുത്തിയാണ് ദിശ ജേതാക്കളായത്. വിജയികള്‍ക്കുള്ള ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റൈഹാനത്ത് വിതരണം ചെയ്തു. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി.മൂസക്കുട്ടി വിതരണം ചെയ്തു. സ്ഥിരസമിതി അധ്യക്ഷരായ സി.ബാപ്പുട്ടി, വി.കെ.ശമീന, മെമ്പര്‍മാരായ ഇ. പി.മുഹമ്മദ് സ്വാലിഹ്, നടുത്തൊടി മുഹമ്മദ് കുട്ടി, പി.പി.ശാഹുല്‍ ഹമീദ്, ഊര്‍പ്പായി സൈതലവി, ടി.കുഞ്ഞിമുഹമ്മദ്, കെ.ധന, കെ.ധന്യാദാസ്, എന്നിവര്‍ സംബന്ധിച്ചു....
Accident

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

തിരൂർ: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മംഗലം ചേന്നര പെരുന്തിരുത്തി തൂക്കുപാലത്തിന് സമീപം പടുന്നവളപ്പിൽ വിഷ്ണുപ്രസാദ് (24) ആണ് മരിച്ചത്. അയൽവാസികളായരോഹിത്ത്, വിഷ്ണു എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ പുറത്തൂർ പുതുപ്പള്ളി ശാസ്താ എഎൽപി സ്കൂളിനു സമീപമാണ് അപകടമുണ്ടായത്. മൂവരും ആലിങ്ങലിൽ നിന്ന് വീട്ടിലേക്കു പോകുകയായിരുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിഷ്ണു പ്രസാദിനെ രക്ഷിക്കാനായില്ല. കാവിലക്കാടുള്ള ടയർ കടയിലെ ജീവനക്കാരനാണ്....
Local news, Other

ഉള്ളാട്ടുകാട്ടില്‍ ഹംസ ഹാജി അനുസ്മരണവും പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഉള്ളാട്ടുകാട്ടില്‍ ഹംസ ഹാജി അനുസ്മരണവും പ്രാര്‍ത്ഥനയും കരുമ്പില്‍ മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ വെച്ച് നടന്നു. എസ്‌ജെഎം ജില്ലാ സെക്രട്ടറിയും സദര്‍ മുഅല്ലിമുമായ മുഹമ്മദ്അലി മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടുകൂടി തുടങ്ങിയ പരിപാടിയില്‍ യുകെ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ആമുഖപ്രഭാഷണം പള്ളി ഖത്തീബ് അബ്ദുറഹ്‌മാന്‍ അഹ്‌സനി വാളക്കുളം നിര്‍വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മോഹനന്‍, മണ്ഡലം പ്രസിഡണ്ട് ഷംസു മച്ചിങ്ങല്‍, സിപിഎം പ്രതിനിധി ഗഫൂര്‍ സിപി, കരുമ്പില്‍ മഹല്ല് മുദരിസ് റഫീഖ് ഫൈസി കൂമണ്ണ, കാച്ചടി പള്ളി സെക്രട്ടറി കുഞ്ഞു മൊയ്തീന്‍ കാച്ചടി മദ്രസ സദര്‍ മുഅല്ലിം സലാം ബാഖവി, മുസ്ലിം ലീഗ് പ്രതിനിധി കെ എം മൊയ്തീന്‍, മുഹമ്മദിയ്യ സ്റ്റാഫ് കൌണ്‍സിലര്‍ സുലൈമാന്‍ സഖാഫി കോറാട്, പി എം എസ് എല്‍ പി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് സിറാജ്...
Other

സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം: നന്നമ്പ്ര മണ്ഡലം കോൺഗ്രസ് നിയുക്ത പ്രസിഡണ്ട് നിയമ നടപടിക്ക്

തിരൂരങ്ങാടി: സോഷ്യൽ മീഡിയയിൽ അപവാദപ്രചരണം നടത്തിയ രണ്ടുപേർക്കെതിരെ നടപടി ആവശ്യപ്പെട്ട് നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നിയുക്ത പ്രസിഡൻറ് ലത്തീഫ് കൊടിഞ്ഞി നിയമനടപടി സ്വീകരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരുടെ പുനഃസംഘടനയിൽ പുതിയ പ്രസിഡണ്ടായി കെപിസിസി നിയമിച്ച ലത്തീഫ് കൊടിഞ്ഞിക്കെതിരെ എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് വാട്സപ്പ് ഗ്രൂപ്പിലും ഐ വൈ സി മലപ്പുറം ഗ്രൂപ്പിലും വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പോസ്റ്റിട്ടവർക്കെതിരെയാണ് നിയുക്ത പ്രസിഡൻറ് തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയത്. സംഭവം അന്വേഷിക്കാൻ സി.ഐ ശ്രീനിവാസൻ നിർദ്ദേശം നൽകി. പോസ്റ്റിട്ട രണ്ടുപേരോടും പോലീസ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എടരിക്കോട് ചുടലപറമ്പ് സ്വദേശി റാഷിദിനോടും കൊണ്ടോട്ടി പുളിക്കൽ സ്വദേശി മിർഷാദിനോടുമാണ് പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജറാവാൻ ആവശ്യപ്പെട്ടിട്ടുള്ളത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരുടെ നിയമനവുമായി ഉണ...
Local news, Other

ഇടത് സര്‍ക്കാരിന്റെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെ മൂന്നിയൂര്‍ പഞ്ചായത്ത് യുഡിഎഫ് രണ്ട് മേഖലകളിലായി പദയാത്ര സംഘടിപ്പിച്ചു

മൂന്നിയൂര്‍ : ഇടത് സര്‍ക്കാരിന്റെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെ, 'റേഷന്‍ കട മുതല്‍ സെക്രെട്ടറിയേറ്റ് വരെ' എന്ന മുദ്രാവാക്യമുയര്‍ത്തി യു ഡി എഫ് നടത്തി വരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ത്ഥം മൂന്നിയൂര്‍ പഞ്ചായത്ത് യുഡിഎഫ് രണ്ട് മേഖലകളിലായി പദയാത്ര സംഘടിപ്പിച്ചു. ചെയര്‍മാന്‍ കെ. മൊയ്തീന്‍ കുട്ടി നേതൃത്വം നല്‍കിയ മൂന്നിയൂര്‍ മേഖല പദയാത്ര പാറക്കടവില്‍ നിന്നും പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് വി.പി.കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എം.എ.അസീസ് നയിച്ച വെളിമുക്ക് മേഖല പദയാത്ര ആറങ്ങാട്ട് പറമ്പില്‍ നിന്നും വള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട് ഡോ വിപി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ജാഥകളും എംഎച്ച് നഗറില്‍ വെച്ച് ഒരുമിച്ച് കളിയാട്ട മുക്കില്‍ സമാപിച്ചു. ഹനീഫ മൂന്നിയൂര്‍, ആലിക്കുട്ടി എറക്കോട്ട്, എന്‍എം അന്‍വര്‍ സാദത്ത്,സലാം പടിക്കല്‍ , സി.ചന്ദ്രമോഹനന്‍ , ജാഫര്‍ ചേളാരി, പി.പി. ...
Local news, Other

കുണ്ടലങ്ങാട് മദ്രസ റോഡ് മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു കേബിള്‍ ലൈന്‍ വലിച്ചു

തിരൂരങ്ങാടി : കുണ്ടലങ്ങാട് മദ്രസ റോഡ് മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു കെ, എസ്, ഇ, ബി ത്രീ ഫെയ്‌സ് കേബിള്‍ ലൈന്‍ വലിച്ചു, ഇത് ആദ്യമായാണ് ഈ മേഖലയില്‍ കേബിള്‍ ത്രീഫെയ്സ് ലൈന്‍ വലിച്ചത്, നിലവിലെ കമ്പികള്‍ മാറ്റിയാണ് കേബിള്‍ ലൈന്‍ സ്ഥാപിച്ചത്, ലൈന്‍ പൊട്ടുന്നതും അപകടങ്ങള്‍ ഉണ്ടാകുന്നതും ഒഴിവാക്കാന്‍ കേബിള്‍ ലൈന്‍ സഹായകമാകും, ത്രീ ഫെയ്‌സ് ലൈന്‍ വലിക്കണമെന്ന പ്രദേശ വാസികളുടെ ആവശ്യം കെ.എസ്.ഇ ബി അധികൃതര്‍ക്ക് വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് കെ, എസ്, ഇ, ബി അസി.എഞ്ചിനിയര്‍ ബിജുവിന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു. ഏറെ നാളെത്തെ ആവശ്യമാണ് ഇഖ്ബാല്‍ കല്ലുങ്ങലിന്റെ ഇടപെടലിലൂടെ പരിഹരിച്ചത്,...
Local news, Other

പ്രതിഭകളുടെ അഭിരുചിക്കനുസരിച്ച് പ്രോൽസാഹനം നൽകിയാൽ അത്ഭുതങ്ങള്‍ സൃഷ്ടിക്കാം ; ഹമീദ് മാസ്റ്റർ എം.എൽ. എ.

മൂന്നിയൂർ: പ്രതിഭകളെ കണ്ടെത്തി അവരുടെ അഭിരുചിക്ക് അനുസൃതമായി അവരെ വളർത്തിയാൽ അത്ഭുതങ്ങള്‍ സൃഷ്ടിക്കാൻ കഴിയുമെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ. എ. പറഞ്ഞു. കലാ-കായിക-വിദ്യാഭ്യാസ മേഖലകളിൽ നമ്മുടെ കുട്ടികൾ പ്രതിഭാശാലികളാണ്. അവർക്ക് ആവശ്യമായ പ്രോൽസാഹനവും പിന്തുണയും നൽകാൻ നമ്മൾ തയ്യാറായാൽ അവർ ഉയരങ്ങളിലെത്തി നാടിന്റെയും രാജ്യത്തിന്റെയും അഭിമാന താരങ്ങളായി തീരുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നിയൂർ പാറക്കടവ് - കളത്തിങ്ങൽ പാറ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കായിക താരങ്ങളെ ആദരിക്കൽ ചടങ്ങ് ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കളത്തിങ്ങൽ പാറ എം.എ. കെ. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്റ്റേറ്റ് ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ 110 മീറ്റർ ഹാർഡിൽസിൽ സ്വർണ്ണ മെഡൽ നേടിയ റാഹിൽ സക്കീർ . വി.പി, ജൂനിയർ മിനി ഫുട്ബോൾ നാഷണൽ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷാനിദ് ബാലേരി, കർണാ...
Local news, Malappuram, Other

തിരൂരങ്ങാടിയിൽ എസ്. ഡി. പി.ഐ ജനകീയമായി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം നടത്തി

തിരൂരങ്ങാടി : എസ്.ഡി.പി.ഐ ജനകീയമായി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മൗലവി മൂവാറ്റുപുഴ നിർവഹിച്ചു. എസ്.ഡി.പി.ഐ തിരൂരങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി പനമ്പുഴക്കലിൽ വീട് നിർമ്മിച്ചത്. സംസ്ഥാന സമിതി അംഗം ഇറാമുൽ ഹഖ്, മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് എ.കെ സൈതലവിഹാജി, ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ജാഫർ ചെമ്മാട്, സിക്രട്ടറി ഉസ്മാൻ ഹാജി, തിരൂരങ്ങാടി മുൻസിപ്പൽ പ്രസിഡന്റ് ഹബീബ്, സിക്രട്ടറി മുഹമ്മദലി, സംബന്ധിച്ചു പ്രാർത്ഥനക്ക് അഷ്റഫ് സഹദി നേതൃത്വം നൽകി....
Accident, Local news

മുന്നിയൂർ പടിക്കലിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് ദാറുൽ ഹുദാ വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി : പടിക്കൽ കുമ്മൻതൊടു പാലത്തിനു സമീപം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. പടിക്കൽ സ്വദേശിയായ സിപി മാർബിളിനു പടിഞ്ഞാറു വശം താമസിക്കുന്ന പെരിക്കാങ്ങൻ അസീസിന്റെ മകൻ ഷഹനാദ് (21 വയസ്സ് ) ആണ് മരണപ്പെട്ടത്. 10 വർഷം മാണൂർ ദാറുൽ ഹിദായ ദങ്ങ് വ കോളേജിൽ പഠനം നടത്തി. നിലവിൽ ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില് പി ജി ആദ്യ വർഷ വിദ്യാർത്ഥിയാണ്.മാതാവ് സാബിറ സഹോദരൻ ശാമിൽ....
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൃതദേഹത്തോട് അനാദരവ് : ഡോക്ടര്‍ക്കെതിരെ നടപടി വേണം : മുസ്‌ലിം യൂത്ത് ലീഗ്

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ആശുപത്രി സുപ്രണ്ട് ഡോ.പ്രഭുദാസിനെ നേരില്‍ കണ്ടാണ് മണ്ഡലം യൂത്ത്ലീഗ് ഭാരവാഹികള്‍ ആവശ്യം ഉന്നയിച്ചത്. ഡോക്ടര്‍മാരുടെ സ്വഭാവത്തെ കുറിച്ച് ജനങ്ങളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളെ കുറിച്ചുള്ള പരാതിയും യൂത്ത് ലീഗ് സുപ്രണ്ടിന് കൈമാറി. ശനിയാഴ്ച്ച രാവിലെ 10.30 മണിയോടെ മരണപ്പെട്ട യുവാവിന്റെ മൃതദേഹം അഞ്ച് മണിയോടെ അനാവശ്യ തടസ്സങ്ങള്‍ പറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത് കാരണം മൃതദേഹം മറവ് ചെയ്യുന്നത് 24 മണിക്കൂറിലേറെ വൈകിപ്പിച്ചത് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയാണെന്നും ഡോ. ഫായിസിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് യൂത്ത് ലീഗ് നല്‍കിയ പരാതിയിലുള്ളത്. അതോടൊപ്പം ആശുപത്രി മോശമാക്കാന്‍ ചില ...
Local news, Other

തിരൂരങ്ങാടി നഗരസഭയെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി: കെ.പി.എ മജീദ് എം.എല്‍.എ

തിരൂരങ്ങാടി: കാര്‍ഷിക കേരഗ്രാമം പദ്ധതിയില്‍ തിരൂരങ്ങാടി നഗരസഭയെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതായി കെ.പി.എ മജീദ് എം.എല്‍.എ അറിയിച്ചു. കേരകര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാകുന്ന പദ്ധതിയാണിത്. വിവിധ ആനുകൂല്യ പദ്ധതികള്‍ കേരകര്‍ഷകര്‍ക്ക് ലഭിക്കും. ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് കൃഷിമന്ത്രി കെ. പ്രസാദിനും കെ, പി, എ മജീദ് എം, എൽ, എ ക്കുംവികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ സിപി ഇസ്മായില്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി ബാവ എന്നിവര്‍ നഗരസഭയുടെ നിവേദനം നല്‍കിയിരുന്നു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കേരഗ്രാമം പദ്ധതിയില്‍ നഗരസഭയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. തെങ്ങുകൃ...
Local news, Other

താനൂര്‍ ഉപജില്ലാ സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു

തിരൂരങ്ങാടി : കെ. എസ്. ടി യു സംസ്ഥാന തലത്തില്‍ നടത്തുന്ന സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് താനൂര്‍ ഉപജില്ലാ തല മത്സരം ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂളില്‍ വച്ച് നടന്നു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പൊതുവത്ത് ഫാത്തിമ ഉദ്ഘാടനം ചെയ്തു. കെ. എസ്. ടി യു താനൂര്‍ ഉപജില്ല പ്രസിഡന്റ് ഷറഫുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു' മലപ്പുറം ജില്ലാ കെ. എസ്. ടി യു ട്രഷറര്‍ കെ.എം ഹനീഫ സി. എച്ച്. അനുസ്മരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് റഹീം കുണ്ടൂര്‍, ജില്ലാ സെക്രട്ടറി കെ.പി ജലീല്‍, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് അസൈനാര്‍ ടി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സാലിം പി.എം, ജംഷാദ് ആദൃശേരി, പി, ടി ഖലീലുല്‍ അമീന്‍ , അഫ്‌സല്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. നൗഫല്‍ എ, ഷബീര്‍ ബാബു ടി, സാഹിര്‍ കല്‍പകഞ്ചേരി, മുജീബ് അരീക്കാട് എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായി. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്...
Kerala, Local news, Other

ഭീഷണിപ്പെടുത്തി പണം വാങ്ങി, എ ആർ നഗർ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : കേസിൽ പെടുത്താതിരിക്കാൻ പൊലീസിന് നൽകാനെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസിൽ യുവാവിനെ പോലിസ് അറസ്റ്റു ചെയ്തു. എ ആർ നഗർ യാറത്തുംപടി പാലമടത്തിൽ പുതുപറമ്പിൽ ഉബൈദിനെ (28) യാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മുന്നിയൂർ തയ്യിലക്കടവ് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളെ കേസിൽ പെടുത്തതിരിക്കാന് പൊലീസിന് നൽകാൻ എന്ന് പറഞ്ഞൂ 20000 രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാൾ നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് 12000 രൂപ ഗൂഗ്ൾ പേ ചെയ്തു വാങ്ങുകയായിരുന്നു. യുവാവ് പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. ഇയാളെ റിമാൻസ് ചെയ്തു...
Accident, Local news, Other

കൂരിയാട് പാലത്തില്‍ കാറും ഓട്ടോയും, കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി : ദേശീയപാത 66 കൂരിയാട് പാലത്തില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്ക്. വേങ്ങര ഭാഗത്തു നിന്നും വരികയായിരുന്നു ഡ്രൈവിംഗ് സ്‌കൂളിന്റെ കാര്‍ ഒരു ഓട്ടോയില്‍ ഇടിക്കുകയും ഓട്ടോ നിയന്ത്രണം വിട്ടു കക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് പാലത്തില്‍ ഉണ്ടായ വാഹനാക്കുരുക്കിനിടെ കൂരിയാട് ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസ് എതിര്‍ ദിശയില്‍ നിന്നും വരുന്ന കാറില്‍ ഇടിക്കുകയും ചെയ്തു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കാര്‍ ഡ്രൈവര്‍ കാറിന്റെ താക്കോല്‍ എടുക്കാതെ പുറത്തിറങ്ങി ഡോര്‍ അടക്കുകയും ചെയ്തതോടെ കാര്‍ ലോക്ക് ആയി. ഇതോടെയാണ് സ്ഥലത്ത് വാഹന ഗതാഗതം സ്തംഭിച്ചത്. തുടര്‍ന്ന് വാഹനങ്ങള്‍ ഓരോന്നായി മാറ്റിയെങ്കിലും ലോക്കായി പോയ കാറും ആദ്യം ഇടിച്ച് ടയര്‍ കേടുവന്ന മറ്റൊരു കാറും പാലത്തില്‍ കുടുങ്ങിയതോടെ ഗതാഗത തടസ്സം വീണ്ടും ത...
Local news, Other

വെളിമുക്ക് സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ എതിരില്ലാതെ യുഡിഎഫ് ; പുതിയ ഭരണ സമിതി നിലവില്‍ വന്നു

വെളിമുക്ക് സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ യുഡിഎഫ്. യുഡിഎഫ് പാനലിലെ വിപി. അഹമ്മദ് കുട്ടി പ്രസിഡണ്ടായും എം.അബ്ദുല്‍ അസിസ് വെളിമുക്ക് വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് ചേമ്പറില്‍ റിട്ടേണിംഗ് ഓഫീസര്‍ സജിതിന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദനചടങ്ങില്‍ സി.ചന്ദ്രമോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ.അസീസ്, എന്‍എം. അന്‍വര്‍, സി.കുഞ്ഞി ബാവമാസ്റ്റര്‍, എം.സൈതലവി, പികെ അബ്ദുറഹിമാന്‍ , ചെനാത് മുഹമ്മദ്, എം.പി.മുഹമ്മദ് കുട്ടി, കടവത്ത് മൊയ്തീന്‍കുട്ടി, കുട്ടശ്ശേരി ഷരീഫ , എം.എം. ജംഷീന,വി.കെ. സുബൈദ,ഹൈദ്രോസ്, കെ.ചുഴലി, കെ.സോമസുന്ദരന്‍,ഗ.ജ. സുന്ദരന്‍,എന്നിവര്‍ പ്രസംഗിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍മാരെ ഇ. ബാവ, കെടി ഫാസില്‍, ചെനാത്ത് അലവി, മലയില്‍ ബീരാന്‍ കോയ , ഇകെ.ഹബീബ്, ഖദീജ അസിസ് എന്നിവര്‍ ഹാരമണിയിച്ചു. അനുമോദന...
Local news

വാക്കോ കിക്ക് ദേശിയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തിരൂരങ്ങാടി സ്വദേശിക്ക് രണ്ടാം സ്ഥാനം

തിരൂരങ്ങാടി : കഴിഞ്ഞ രണ്ടാം തീയതി ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടന്ന വാക്കോകിക്ക് ദേശിയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തിരുരങ്ങാടി താഴെചിന ജീ എം എൽ പി സ്കൂൾ ഒന്നാം ക്ലാസ്സ്‌ വിദ്യർത്ഥി മുഹമ്മദ് മാലികിന് നാളെ താഴെചിന പൗരാവലി വൻ സ്വികരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 8 മണിക്ക് തിരുരങ്ങാടി എത്തുന്ന താരത്തെ ഓറിയന്റൽ ഹൈസ്കൂൾ മുതൽ കുണ്ട്ചിന വരെ തുറന്ന വാഹനത്തിൽ കൊണ്ടു വരും താഴെചിനയിലെ പൗര പ്രമുഖർ ക്ലബ് പ്രതിനിധികൾ തുടങ്ങിയവർ പങ്കാളികൾ ആവുമെന്ന് പൗരാവലി ഭാരവാഹികൾ അറിയിച്ചു...
Local news

പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : മാസ്റ്റർ പ്ലാൻ വിഷൻ 2023-24 നടപ്പാക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണി വളർത്തുന്നതിനായി കക്കാട് ജി.എം യു പി സ്കൂളിൽ പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു. തിരൂരങ്ങാടി നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ എം.ടി അയ്യൂബ് അധ്യക്ഷനായി പി.ടി.എ പ്രസിഡൻ്റ് കെ.മുഈനുൽ ഇസ്ലാം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു ബി.ആർ സി ട്രൈനർ മുഹ്സിന പി.ടി പരിശീലനത്തിന് നേതൃത്വം നൽകി അധ്യാപകരായ അബ്ദുസലാം ടി.പി ,വിബിന വി,റാണി ആർ ,സുഹ്റാബി, സഗിജ, ഷാജി, സജി, ജ്യോൽസ്ന നേതൃത്വം നൽകി...
Other

നന്നമ്പ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് കൊടിഞ്ഞിയിൽ മന്ത്രി നിർവഹിക്കും

നന്നമ്പ്ര : പഞ്ചായത്തിലെ ചിരകാല സ്വപ്നമായിരുന്ന ശുദ്ധജല പദ്ധതി നിർമാണത്തിനു ഇന്ന് തുടക്കമാകുന്നു. പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 98 കോടി രൂപ ചെലവിൽ ജലജിവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കൊടിഞ്ഞി ചുള്ളിക്കുന്നിൽ രാവിലെ 11.30ന് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കും. കെ.പി.എ.മജീദ് എംഎൽഎ ആധ്യക്ഷ്യം വഹിക്കും. ഇ.ടി.മുഹമ്മദ് ബഷീർ എംപി, മുൻ എംഎൽഎ പി.കെ.അബ്ദുറബ്ബ് തുട ങ്ങിയവർ പങ്കെടുക്കും. ഏറ്റവും കൂടുതൽ ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്താണ് നന്നംബ്ര. ജലനിധി ഉൾപ്പെടെ വിവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും വിജയിച്ചില്ല. ജലസ്രോതസ് ഇല്ലാത്തതാണ് തടസ്സമായത്. പിന്നീട് വിവിധ ഭരണസമിതികൾ ശ്രമം നടത്തിയിരുന്നെങ്കികും വിവിധ കാരണ ങ്ങളാൽ മുടങ്ങി. പഞ്ചായത്ത് രൂപീകരിച്ച കാലം മുതൽ ഭരണം നടത്തുന്ന മുസ്ലിം ലീഗിനെതിരെ പൊതുജന...
Local news, Other

അധ്യാപക ദിനത്തില്‍ ഗുരുക്കന്മാര്‍ക്ക് ആദരവര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍

തിരൂരങ്ങാടി : ലോക അധ്യാപക ദിനത്തില്‍ ഗുരു മുദ്രയും കയ്യിലേന്തി സര്‍വ്വ ഗുരുക്കന്‍മാര്‍ക്കും ആദരവ് അര്‍പ്പിച്ച് കൊണ്ട് പുകയൂര്‍ ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാലയാങ്കണത്തില്‍ അണിനിരന്നു. 1994 ഒക്ടോബര്‍ 5 മുതലാണ് ലോക അധ്യാപക ദിനം ആചരിച്ചു തുടങ്ങിയത്. അധ്യാപകരായ സി.ടി അമാനി,ഇ.രാധിക,കെ.റജില,കെ.രജിത എന്നിവര്‍ നേതൃത്വം നല്‍കി....
Local news, Other

പരപ്പനങ്ങാടിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍

പരപ്പനങ്ങാടി: അഞ്ചപ്പുര റെയില്‍വെ ഓവുപാലത്തിനടുത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്ന പതിനേഴ്കാരിക് നേരെ ശാരീരിക കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി പരീന്റെ പുരക്കല്‍ നൗഷാദ് (32) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം ക്ലാസ് കഴിഞ്ഞ് മറ്റൊരു വിദ്യാര്‍ത്ഥിനിയെ അവരുടെ വീട്ടിലാക്കി തിരിച്ചുവരുന്നതിനിടെ അഞ്ചപ്പുര ഒന്നാം റെയില്‍വെ ഓവുപാലത്തിനടുത്ത് വെച്ചാണ് സംഭവം. സമീപത്തെ കോണ്‍ഗ്രീറ്റ് പാതയോരത്ത് തനിച്ചിരുന്ന യുവാവ് കടന്നുപിടിച്ച് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക് കുട്ടിയെ വലിച്ചഴിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി വാവിട്ട് നിലവിളിച്ചതിനാല്‍ സമീപത്ത് നിന്നും ആരോ ഓടിയെത്തിയതിനാല്‍ ഇയാള്‍ പിടിവിട്ട് ഓടിമറിയുകയായിരുന്നു. രക്ഷിതാവ് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്യേ...
error: Content is protected !!