Friday, August 15

Tag: Tirurangadi

മുഅല്ലിം ഡേ: കൊടിഞ്ഞി റേഞ്ച് തല ഉദ്ഘാടനം നടത്തി
Other

മുഅല്ലിം ഡേ: കൊടിഞ്ഞി റേഞ്ച് തല ഉദ്ഘാടനം നടത്തി

കൊടിഞ്ഞി :സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മുഅല്ലിം ഡേ കൊടിഞ്ഞി റെയിഞ്ച് തല ഉദ്ഘാടനം കടുവള്ളൂർ ബാബുസലാം ഹയർ സെക്കൻഡറിയിൽ മദ്രസയിൽ വെച്ച് നടന്നു.കൊടിഞ്ഞി റെയിഞ്ച് പ്രസിഡണ്ട് സയ്യിദ് അബ്ദുൽ ഹമീദ് ജിഫ്രി ഉദ്ഘാടനം നിർവഹിച്ചു,റെയിഞ്ച് സെക്രട്ടറി നവാസ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി.മഹല്ല് ഖത്തീബ് അത്തീഖ് റഹ്മാൻ ഫൈസി മജ്ലിസുന്നൂർ ആത്മീയ സദസ്സിന് നേതൃത്വം നൽകി പ്രാർത്ഥന നിർവഹിച്ചു.ബാബുസ്സലാം മദ്രസ എസ് കെ എസ് ബി വി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്രസ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'തദ്കിറ' ക്യാമ്പയിനിലെ വിജയികളെ ആദരിച്ചു.കൊടിഞ്ഞി റെയിഞ്ച് മാനേജ്മെന്റ് സെക്രട്ടറി പാട്ടശ്ശേരി സിദ്ദീഖ് ഹാജി, കടവള്ളൂർ മഹല്ല് പ്രസിഡണ്ട് പി കെ മുഹമ്മദ് കുട്ടി ഹാജി, കടുവള്ളൂർ മഹല്ല് സെക്രട്ടറി പത്തൂർ മൂത്തു ഹാജി,കടുവള്ളൂർ മഹല്ല് ട്രഷറർ മറ്റത്ത് അസീസ് ഹാജി, കുറ്റിയത്ത് മൊയ്തീൻ ഹാജി, ഹസൻ അൻവരി പൂക്കോട്ടൂർ, അഷ്ഹദ് ഫൈസി ചുള്ള...
Local news

കൊളപ്പുറം ദേശീയപാതയ്ക്ക് സമീപം വെള്ളക്കെട്ട് : പരിഹാരം കാണണമെന്ന് ആവശ്യം

ഏആര്‍ നഗര്‍ : കൊളപ്പുറം ദേശീയപാതയ്ക്ക് സമീപം രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് കെ എസ് കെ ടി യു ഏആര്‍ നഗര്‍ പഞ്ചായത്ത് കമ്മറ്റി. കൊളപ്പുറം അങ്ങാടിയുടെ പെട്രോള്‍ പമ്പിനു സമീപം ദേശീയപാത നിര്‍മ്മാണത്തിന് മണ്ണെടുത്ത് കുഴിയാക്കിയതിനാല്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കൊതുക് ശല്ല്യം വ്യാപകമാണ്. മഞ്ഞപ്പിത്തരോഗങ്ങള്‍മറ്റുപല രോഗങ്ങള്‍ അടക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്.ഒട്ടേറെ ജനങ്ങള്‍ സന്ധിക്കുന്ന സ്ഥലവുമാണ്.വാഹന ഗതാഗത ബുദ്ധിമുട്ടുകള്‍ അടക്കം നേരിടുന്നു. അടിയന്തിരമായി കുഴി മണ്ണിട്ട് നികത്തി വെള്ളക്കെട്ട് തടയണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. ടി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഇ വാസു . കെ സുബ്രഹ്‌മണ്യന്‍ . കെ.ബാലകൃഷ്ണന്‍. പി ശിവദാസന്‍ .എന്നിവര്‍ സംസാരിച്ചു....
Other

പുഴയിൽ കാണാതായ കുട്ടിയെ കണ്ടത്താനുള്ള ദൗത്യം: രക്ഷാപ്രവർത്തനങ്ങൾക്ക് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുന്നതായി പരാതി

പരപ്പനങ്ങാടി :കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങൽ കീരനെല്ലൂർ പുഴയിൽ കാണാതായ 17കാരന് വേണ്ടിയുള്ള തെരച്ചിലിൽ അധികൃതരുടെ നിസ്സംഗതയെന്നു പരാതി. പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ കാണാതായ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജിനെ കണ്ടത്താനുള്ള രക്ഷാപ്രവത്തനമാണ് അധികൃതരുടെ നിസ്സഹകരണം മൂലം അവതാളത്തിലാവുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള ഫയർഫോഴ്സ്, എൻ.ഡി.ആർ എഫ്, സ്ക്യൂബ ടീമുകൾ എന്നിവക്ക് ചെലവുകൾ വഹിക്കാൻ സർക്കാർ സംവിധാനമുണ്ട്. രാവിലെ 8.30 ഓടെ തിരച്ചിലിനായി എത്തുന്ന സംഘം 4.30 ഓടെ തെരച്ചിൽ നിർത്തുകയുമാണ് പതിവ്. എന്നാൽ പുലർച്ചെ 6 മണിക്ക് തുടങ്ങി രാത്രി 11 മണി വരെ തെരച്ചിൽ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് ചിലവുകൾ ഇതുവരെ വന്യൂ, വിഭാഗമൊ , ഇരു മുൻസിപ്പാലിറ്റികളൊ ഒന്നും തന്നെ പരിമിധിക്കുള്ളിൽ ചെയ്യാൻ തയ്യാറാകാത്തത് കാരണം സർക്കാർ സംവിധാനങ്ങളെക്കാൾ ഏറെ ദൗത്യത്തിൽ ഏർപ്പെടുന്നവരെന്ന നിലയിൽ മുന്...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണം; ഐഎൻഎൽ

തിരുരങ്ങാടി : പ്രതിദിനം ആയിരകണക്കിന് സാധാരണക്കാരായ രോഗികൾ ചികിത്സക്ക് ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ഒഴിവുകൾ അടിയന്തിരമായി നികത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ഐഎൻഎൽ തിരുരങ്ങാടി മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ചെമ്മാട്ടങ്ങാടിയിലെ നിത്യസംഭവമായ ഗതാഗതകുരുക്കിന് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം കാണാൻ സർവ്വകക്ഷി യോഗം വിളിക്കാൻ നഗരസഭ മുൻകയ്യെടുക്കണം.പി.പി ഹസ്സൻ ഹാജി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.2025- 28 കാലയളവിലേക്കുള്ള മണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്ന് ജില്ലാ റിട്ടേണിംഗ് ഓഫീസർ എൻ.പി ശംസുദ്ദീൻ നേതൃത്വം നൽകി. തിരൂരങ്ങാടി മണ്ഡലംഐ.എൻ.എൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.( പ്രസിഡൻ്റ് ) പി.പി. ഹസ്സൻ ഹാജി (വൈസ് പ്രസിഡൻ്റുമാർ)ടി സൈദ്മുഹമ്മദ് , യു. സി ബാവ, ക...
Other

ഒരു തൈ നടാം വൃക്ഷവത്ക്കരണ ക്യാമ്പയിൻ തിരൂരങ്ങാടി ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡന്റ് നിർവഹിച്ചു

തിരൂരങ്ങാടി : ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഒരുകോടി തൈകൾ നട്ടു പിടിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേരളമൊട്ടാകെ നടപ്പിലാക്കുന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഫലവൃക്ഷതൈ നട്ടു കൊണ്ട് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി സാജിദ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ. കെ പ്രേമരാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഫൗസിയ, മെമ്പർമാരായ റംല pk, ബാബുരാജൻ പൂക്കടവത്ത്, ഷെരീഫ മടപ്പിൽ, സുഹ്‌റ ഒള്ളക്കൻ, ജാഹ്ഫർ വെളിമുക്ക്, CT അയ്യപ്പൻ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും, ഹരിത കേരളം മിഷൻ RP ഫായിസ് എന്നവരും പങ്കെടുത്തു....
Other

തൊട്ടിയിൽ ഉണ്ണിക്ക് കർമ്മ ശ്രേഷ്ഠ പുരസ്‌കാരം

വേങ്ങര: 'ഓടി തോൽപ്പിക്കാം നമുക്ക് ലഹരി വിപത്തിനെ'എന്ന മുദ്രാവാക്യത്തിൽ വേങ്ങരയിൽ നടന്ന ലഹരി വിപത്തിനെതിരെയുള്ള ജനകീയ മാരത്തോൺ വിജയ ശില്പികളിൽ മുഖ്യപങ്കാളിത്തം വഹിച്ച തൊട്ടിയിൽ ഉണ്ണിക്ക് വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ സാമൂഹിക,സാംസ്‌കാരിക, ജീവകാരുണ്യ , പ്രവർത്തന മികവിനുള്ള ലീഡർ കെ കരുണാകരൻ സ്മാരക "കർമ്മ ശ്രേഷ്ഠ പുരസ്കാരം "വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ കൈമാറിപരിപാടിയിൽ അസൈനാർ ഊരകം , കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി , വി സി ചേക്കു, ടി മുഹമ്മദ് റാഫി, മുഹമ്മദ് ബാവ എ ആർ നഗർ, എൻ ടി മൈമൂന മെമ്പർ, റൈഹാനത്ത് ബീവി,മണ്ണിൽ ബിന്ദു, ജമീല സി വേങ്ങര, ഷാഹിദ ബീവി,തുടങ്ങിയവർ സംസാരിച്ചുചടങ്ങിന് റഷീദ കണ്ണമംഗലം, ഷക്കീല വേങ്ങര, അസുറ ബീവി, ലുക്മാനുൽ ഹക്കീം, വിജി കൂട്ടിലങ്ങാടി, മുക്രിയൻ മുഹമ്മദ് കുട്ടി , ചന്ദ്രമതി, ഹസീന എകെ, റാബിയ, എന്നിവർ നേതൃത്വം നൽകി...
Local news

അമ്മമാർക്കായി ‘വായനച്ചെപ്പ്’ തുറന്ന് ജിഎംഎൽപിസ്കൂൾ തിരൂരങ്ങാടി

തിരൂരങ്ങാടി : വായന മാസാചരണത്തോടനുബന്ധിച്ച് അമ്മമാർക്കായുള്ള വായനചെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ജി എം എൽ പി സ്കൂൾ വേറിട്ട മാതൃകയായി. വിദ്യാലയത്തിലെ എംടിഎ പ്രതിനിധികളുടെ സഹായത്തോടെ രക്ഷിതാക്കളിലേക്ക് പുസ്തകം എത്തിക്കുന്ന വായനചെപ്പ് പദ്ധതി വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കിയത്. പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വർഷം മുഴുവൻ നീളുന്ന പദ്ധതി വിദ്യാലയം ഈ വർഷം ഏറ്റെടുത്തു നടത്തുന്ന തനത് പ്രവർത്തനമാണ്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം മുഹമ്മദലി മാസ്റ്റർ എം ടി എ പ്രതിനിധി സീനത്തിന് നൽകിക്കൊണ്ട് നിർവഹിച്ചു. കുട്ടികളുടെ വായന പരിപോഷണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പരിപാടിയായ ' 'എന്റെ പുസ്തക മരം' പദ്ധതിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി ബി പി സി കൃഷ്ണൻ മാസ്റ്റർ വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആസിയ മിസ്‌വയ്ക്ക് നൽകി നിർവഹിച്ചു. വിദ്യാരംഗം കോഡിന...
Accident

കൊടിഞ്ഞി ചുള്ളിക്കുന്നിൽ സ്കൂൾ വണ്ടിയുമായി തട്ടി മീൻ വണ്ടി മറിഞ്ഞു

കൊടിഞ്ഞി ചുള്ളിക്കുന്നിൽ സ്കൂൾ വാനും മീനുമായി പോകുകയായിരുന്ന ഗുഡ്സ് വണ്ടിയും തട്ടി അപകടം. മീൻ വണ്ടി മറിഞ്ഞതിനെ തുടർന്ന് മീൻ റോഡിൽ വീണു. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. ചുള്ളിക്കുന്ന് ഇറക്കത്തിൽ പുതുതായി വരുന്ന പെട്രോൾ പമ്പിന് സമീപത്താണ് അപകടം. കൂരിയാട് ജെംസ്‌ സ്കൂളിന്റെ വാനും ഗുഡ്സ് ഓട്ടോയുമാണ് അപകടത്തിൽ പെട്ടത്. വീഡിയോ https://www.facebook.com/share/v/1ZgdPYe997/https://www.facebook.com/share/v/1ZgdPYe997/...
Local news

പ്രതിഭകളെ ആദരിക്കലും നവാഗത സംഗമവും സമുചിതമായി ആഘോഷിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഒന്നാം വർഷം ഏറ്റവും കൂടുതൽ മാർക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റിയ വിദ്യാർത്ഥികളെ ആദരിക്കാനും പുതിയ അധ്യായം ആരംഭിക്കുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനും സ്‌നേഹതുടിപ്പോടെ സംഘടിപ്പിച്ച പ്രതിഭാ ആദരവും നവാഗത സംഗമവും സമുചിതമായി നടന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ മെമന്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. നവാഗതരായി ചേർന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ കുടുംബം ആദരവോടെയും സ്‌നേഹപൂർവ്വമായ വരവേൽപാണ് നൽകിയത്. ഫ്രഷേസ് ഡേയുടെ ഭാഗമായി വിവിധ കലാപരിപാടികളും മധുരവിതരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ നിർവ്വഹിച്ചു. ടി.സി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.വി. സാബിറ, കെ.ഹുസൈൻ കോയ, കെ.കെ. നുസ്റത്ത്, പി. ഇസ്മായിൽ, പി.വി.ഹുസൈൻ, മുനീർ ത...
Local news

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവിന് കൊടിയേറി

തിരൂരങ്ങാടി : എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവിന് കൊടി ഉയര്‍ന്നു. തിരൂരങ്ങാടി വലിയപള്ളി യൂണിറ്റില്‍ സയ്യിദ് പി എം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തി. ഹുസൈന്‍ ബാഖവി പ്രാര്‍ഥന നടത്തി. കെ ഹസന്‍ ബാവ ഹാജി, ശാഹുല്‍ ഹമീദ് മുസ്‌ലിയാര്‍, സി എച്ച് മുജീബുര്‍റഹ്‌മാന്‍, ഹമീദ് തിരൂരങ്ങാടി, കെ ഹുസൈന്‍ ഹാജി, അശ്‌റഫ് തച്ചര്‍പടിക്കല്‍, ഹുസൈന്‍ സഖാഫി, മുസ്തഫ മഹ്‌ളരി, എപി ഉനൈസ്, ഖാലിദ് തിരൂരങ്ങാടി സംബന്ധിച്ചു. സാഹിത്യോത്സവിന്റെ ഭാഗമായുള്ള ബുക്ക് ഫെയര്‍ തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ ഹുസൈന്‍ ഹാജിക്ക് ആദ്യ ബുക്ക് നല്‍കി. നേരത്തെ വലിയ പള്ളി അലി ഹസന്‍ മഖ്ദൂമിന്റെ മഖാം സിയാറത്തിന് ഖത്വീബ് അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി നേതൃത്വം നല്‍കി. രാത്രി നടന്ന ആത്മീയ സമ്മേളനത്തില്‍ അബ്ദുല്‍ ഖാദിര്‍ അഹ്‌സനി പ്രഭാഷണം നടത്തി. തിരൂരങ്ങാടിയില്‍ വലിയ ജുമുഅ മസ...
Local news

മൈലിക്കല്‍ ശ്മശാനത്തില്‍ ആധുനിക വാതക ക്രിമിറ്റോറിയം : ഡി.പി.ആര്‍ അംഗീകരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്താരങ്ങാടി മൈലിക്കല്‍ ശ്മശാനത്തില്‍ നിര്‍മിക്കുന്ന ആധുനിക വാതക ക്രിമിറ്റോറിയത്തിന്റെ വിശദമായ പദ്ധതി നഗരസഭ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നഗരസഭ നേരത്തെ ടെണ്ടര്‍ ക്ഷണിച്ചതില്‍ കോസ്റ്റ് ഫോര്‍ഡ് ആണ് ഡിപിആര്‍ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി മണ്ണ് പരിശോധന നടത്തിയിരുന്നു. ഉടന്‍ ടെണ്ടര്‍ ക്ഷണിക്കും. ഏറെ നാളെത്തെ ആവശ്യമാണ് നഗരസഭ ഇതിലൂടെ പരിഹരിക്കുന്നത്. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ വര്‍ഷം തന്നെ നടപ്പാക്കുന്നതിനു ആവശ്യമായ മുഴുവന്‍ തുകയും നഗരസഭ വകയിരുത്തിയിട്ടുണ്ട്. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍. സോന രതീഷ്, സിപി സുഹ്‌റാബി, സെക്രട്ടറി മുഹ്‌സിന്‍ സംസാരിച്ചു....
Accident

കീരനെല്ലൂർ ന്യൂകട്ട് പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്താനായില്ല, തിരച്ചിൽ പുനരാരംഭിച്ചു

പാലത്തിങ്ങൽ : വിനോദസഞ്ചാര കേന്ദ്രമായ ന്യൂകട്ടിൽ രണ്ട് ദിവസം മുമ്പ് കാണാതായ കുട്ടിയെ ഇതുവരെയും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. താനൂർ എടക്കടപ്പുറം കമ്മാക്കാൻ പുരക്കൽ ജുറൈജിനെ (17) കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് അതിരാവിലെ ആരംഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് കൂട്ടുകാരോടൊന്നിച്ച് കുളിക്കാൻ ഇറങ്ങി വെള്ളത്തിൽ മുങ്ങി കാണാതായത്. ഉടൻ തന്നെ ഊർജിത തിരച്ചിൽ തുടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയാണ് നിർത്തിയത്. ഇന്നലെ രാവിലെ മുതൽ തിരച്ചിൽ തുടങ്ങി. ദേശീയ ദുരന്തനിവാരണ സേനയിലെ 27 അംഗങ്ങളും തിര ച്ചിലിൽ പങ്കാളികളായി. താനൂർ, തിരൂർ, മലപ്പുറം എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനയും : സ്‌കൂബ ടീം, ട്രോമാ കെയർ അം ഗങ്ങൾ, മാലദ്വീപ് വല വീശൽ കൂട്ടായ്മ, നാട്ടുകാർ, ടിഡിആർ എഫ് അംഗങ്ങൾ, മത്സ്യത്തൊഴി ലാളികൾ എന്നിവരെല്ലാം തിരച്ചിലിനായി രംഗത്തുണ്ട്. കോസ്റ്റ് ഗാർഡ് രക്ഷാ ബോട്ട് സർവീസും നേവി ഹെലികോപ്ടറും എത്തി ക്ക...
Crime

40 ഗ്രാം എം ഡി എം എ യുമായി ചേലേമ്പ്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടി : 40 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ. ചെലേമ്പ്ര കുറ്റിപ്പാല സ്വദേശി അഫ്നാസ് (24) നെയാണ് ഒരാഴ്ച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ കെ ടി ഷനൂജും പാർട്ടിയും അയാളുടെ വീട്ടിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ 40ഗ്രാം അതിമാരക മയക്കുമരുന്നായ MDMA പിടിച്ചെടുക്കുകയായിരുന്നു. ഇതിന് വിപണിയിൽ ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കും.പൈങ്ങോട്ടൂർ, ചേട്ട്യാർമാട്, ചേലൂപ്പാടം തുടങ്ങിയ സ്ഥലങ്ങളിലും ടർഫ് കേന്ദ്രീകരിച്ചുമാണ് ഇവൻ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. ബാംഗ്ലൂർ നിന്നുമാണ് ഇവൻ MADMA എത്തിക്കുന്നത് എന്നും എത്തിച്ചുകൊടുക്കുന്ന ആളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും എക്സ്സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികൾ പിടിയിലാകാൻ സാധ്യത ഉണ്ടെന്നും ഇൻസ്‌പെക്ടർ പറഞ്ഞു. അസി.എക്സ്സൈസ് ഇൻസ്‌പെക്ടർ കെ പ്രദ...
Obituary

തട്ടത്തലം സ്വദേശി കാർക്കോളി കുമാരൻ അന്തരിച്ചു

തട്ടത്തലം എസ് എസ് എം ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഹോട്ടൽ കച്ചവടക്കാരൻ ആയിരുന്ന കാർക്കോളി കുമാരൻ (74) അന്തരിച്ചു.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യമാർ, പുഷ്പലത, പരേതയായ ശോഭന.മക്കൾ : ജയപ്രകാശ്, ഉദയൻ,  ജയശ്രീ, ശ്രീഞ്ചു, മരുമക്കൾ,  പ്രബീഷ് , പരേതനായ ശശി.
Local news

പനക്കത്തായം – മങ്കട കുറ്റി റോഡിന്റെ ശോചനീയാവസ്ഥ ; അല്‍ അസ്ഹര്‍ ക്ലബിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം

നന്നമ്പ്ര: നന്നമ്പ്ര പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍, പനക്കത്തായം-മങ്കട കുറ്റി റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രദേശവാസികള്‍ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് അല്‍ അസ്ഹര്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ യോഗത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി റോഡിന്റെ ശോചനീയാവസ്ഥ കാരണം കാല്‍നടയാത്രക്കാര്‍, വാഹന യാത്രക്കാര്‍, വിദ്യാര്‍ഥികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ദൈനംദിന ജീവിതത്തില്‍ ഗുരുതരമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. പനക്കത്തായം-മങ്കട കുറ്റി റോഡ്, പ്രദേശത്തെ പ്രധാന ഗതാഗത പാതകളിലൊന്നാണ്, എന്നാല്‍ കുഴികളും തകര്‍ന്ന ഉപരിതലവും ഡ്രെയിനേജ് സംവിധാനങ്ങളുടെ അഭാവവും ഈ റോഡിനെ യാത്രയ്ക്ക് അനുയോജ്യമല്ലാതാക്കിയിരിക്കുന്നു. മഴക്കാലത്ത് റോഡ് ചെളിക്കുണ്ടുകളാല്‍ നിറയുകയും, കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ പോലും കഴിയാത്തവിധം ദുരിതം വര്‍ധിക്കുകയും ചെയ്യുന്നു. ...
Local news

കാച്ചടി സ്‌കൂളില്‍ നല്ല പാഠം ഒരു തൈ നടാം പദ്ധതിക്ക് തുടക്കമായി

കാച്ചടി: ഹരിതസഭാ നേതൃത്വത്തില്‍ നല്ല പാഠം ഒരു തൈ നടാം എന്ന പരിപാടിക്ക് കാച്ചടി പി എം എസ് എല്‍ പി സ്‌കൂളില്‍ തുടക്കമായി. പദ്ധതി നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പല്‍ ഹരിത മിഷന്‍ കോര്‍ഡിനേറ്റര്‍ ഫായിസ് , തിരൂരങ്ങാടി കൃഷി ഓഫീസര്‍ അപര്‍ണ്ണ, പിറ്റിഎ പ്രസിഡന്റ് സിറാജ് മുണ്ടത്തോടന്‍, പ്രധാന അധ്യാപിക കെ. കദിയുമ്മ, ഹരിതസേന കോര്‍ഡിനേറ്റര്‍ ലേഖ അമ്പിളി, സഹീര്‍ മുഹമ്മദ് മറ്റു അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു....
Crime

72 ഗ്രാം എംഡിഎംഎ യുമായി 3 വേങ്ങര സ്വദേശികൾ പോലീസിന്‍റെ പിടിയില്‍

കോട്ടക്കൽ : 72 ഗ്രാം എംഡിഎംഎ യുമായി വേങ്ങര സ്വദേശികളായ മൂന്നുപേര്‍ കോട്ടക്കല്‍ പോലീസിൽ ഫ്ലാറ്റിൽ നിന്നും പിടികൂടി. വേങ്ങര ചേറൂർ സ്വദേശികളായ ആലുക്കല്‍ സഫ് വാന്‍(29), മിനി കാപ്പിൽ താമസിക്കുന്ന മുട്ടുപറമ്പന്‍ അബ്ദുള്‍ റൗഫ്(28), വേങ്ങര എസ് എസ് റോഡിൽ താമസിക്കുന്ന കോലേരി ബബീഷ് (34) എന്നിവരെയാണ് കോട്ടക്കല്‍ എസ് ഐ. പി.ടി. സെയ്ഫുദ്ദീന്‍, പെരിന്തല്‍മണ്ണ , മലപ്പുറം ഡാന്‍സാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയില്‍ ടൗണില്‍ മൈത്രിനഗര്‍ റോഡിലെ ഫ്ലാറ്റില്‍ നിന്നും പിടികൂടി ....
Accident, Breaking news

ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി തട്ടി മരിച്ചു

വേങ്ങര: ലോഡുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി കയറി മരിച്ചു. കണ്ണമംഗലം എടക്ക പറമ്പ് തീണ്ടേക്കാട് ബദരിയ നഗർ സദേശി പുള്ളാട്ട് കുഞ്ഞീതുവിന്റെ മകൻ കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് കുന്നുംപുറം എടക്കാ പറമ്പിനും വാളക്കുടക്കും ഇടയിൽ വെച്ചാണ് സംഭവം. നിസാൻ ലോറിയിൽ എം സാൻഡ് കൊണ്ടു പോകുകയായിരുന്നു. തിരൂരങ്ങാടി ടുഡേ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ join ചെയ്യുക https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ?mode=r_t ഇതിനിടെ ബ്രേക്ക് തകരാർ കാരണം രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയപ്പോൾ ലോറി തട്ടി പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ....
Other

കൂരിയാട് തകർന്ന തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡും തുറന്നു

കൂരിയാട് : ആരുവരിപ്പാതക്കൊപ്പം തകർന്നിരുന്ന തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് താൽക്കാലികമായി തുറന്നു. ഇന്ന് വൈകീട്ടാണ് തുറന്നത്. കൊളപ്പുറത്ത് കോഴിക്കോട് ഭാഗത്തെ സർവീസ് റോഡിലെ ഡ്രൈനേജിന്റെ സ്ളാബ് തകർന്നിരുന്നു. ഇവിടെ ഇരു ഭാഗത്തേക്കും ഈ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. അശാസ്ത്രീയമായി മേൽപ്പാലം നിര്മിച്ചതിനാൽ ആണ് ഇവിടെ സർവീസ് റോഡിലൂടെ വാഹനങ്ങൾ ഇരു ഭാഗത്തേക്കും പോകേണ്ടി വരുന്നത്. സ്ളാബ് തകർന്നതോടെ വീതി കുറഞ്ഞ റോഡിലൂടെ ഇരു ഭാഗത്തേക്കും സർവീസ് നടത്താൻ പറ്റാത്ത സ്ഥിതി ആയി. ഇതോടെ ഇവിടെ ഗതാഗത കുരുക്കായി. മണിക്കൂറുകളോളം വാഹനങ്ങൾ വഴിയിൽ കിടന്നു. ഇതേ തുടർന്ന് നാട്ടുകാർ ഇടപെട്ട് കെ എൻ ആർ സി അധികൃതരുമായി സംസാരിച്ചാണ് സർവീസ് റോഡ് തുറക്കാൻ തീരുമാനിച്ചത്. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇപ്പോൾ ഇതുവഴിയാണ് പോകുന്നത്. സർവീസ് റോഡ് ഉടനെ തുറക്കാമെന്നു ഇന്നലെ കളക്ടരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ച...
Accident

തലപ്പാറ അപകടം: തോട്ടിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം ലഭിച്ചു

തിരൂരങ്ങാടി : തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം ലഭിച്ചു. കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്റർ താഴ്ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.വലിയ പറമ്പ് സ്വദേശി ചാന്ത് അഹമ്മദ് കോയയുടെ മകൻ മുഹമ്മദ് ഹാശിർ (23) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.35 നായിരുന്നു അപകടം. അന്ന് മുതൽ തിരച്ചിൽ തുടരുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ലഭിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നോമ്പു തുറക്കുള്ള ഭക്ഷണം വാങ്ങി വരുമ്പോൾ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വെച്ചാണ് കാറിടിച്ചത്. ഇടിയെ തുടർന്ന് തോട്ടിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെ തോട്ടിൽ പൊങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു...
Other

എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: 12 പരാതികളില്‍ 20,08,747 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകളായ 12 പേര്‍ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വര്‍ഷങ്ങളായി അക്കൗണ്ട് ഉള്ളവരാണ് പരാതിക്കാര്‍. ബാങ്കില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുള്ളവരാണെന്നും ബാങ്കില്‍ വരണമെന്നുമുള്ള നിരന്തരമായ ഫോൺ വിളിയെത്തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ആവശ്യമില്ലാത്തവര്‍ പോലും ക്രെഡിറ്റ് കാര്‍ഡിനായി ബാങ്കിലെത്തി ബാങ്ക് മാനേജരുടെ നിര്‍ദ്ദേശപ്രകാരം ക്രെഡിറ്റ് കാര്‍ഡ് സര്‍വീസ് നല്‍കുന്ന കൗണ്ടര്‍ മുഖേന അപേക്ഷ നല്‍കി. തുടര്‍ന്ന് കാര്‍ഡ് ആവശ്യമില്ലാത്തവരും ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലൂടെ അധികമായി പണം പോകുന്നു എന്ന് കണ്ടെത്തിയവരും കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് കിട്ടുന്നതിനായി ബാങ്കിനെ സമീപിച്ചു. ക്രെഡിറ്റ് കാര്‍ഡ് സെക്ഷന്‍ ചുമതല വഹിക്കുന്ന സ്റ്റാഫിനെ കാണുന്നതിനാണ് നിര്‍ദ്ദേശിച്ചത്. ബാങ്കില്‍ നിന...
Local news

ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് തുടക്കമിട്ടു

ചെമ്മാട്: വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ലാംഗ്വേജ് കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആവിഷ്കരിച്ച സമഗ്ര പദ്ധതിയായ ഹലോ ഇംഗ്ലീഷ് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹിയുദ്ദീൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി, എന്നിവർ ചേർന്ന് ഏഴാം ക്ലാസ് കൺവീനർ ഹുസൈൻ സാറിന് പ്രോഗ്രാം ചാർട്ട് നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു. യുപി വിഭാഗം എച്ച്.ഒ.ഡി മുസവിർ പദ്ധതി വിശദീകരിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കൺവീനർ അനൂപ്,ഇംഗ്ലീഷ് ക്ലബ്‌ അംഗങ്ങളായ ഷെറിൻ, ഷിബില, സെനിയ, സുജന, നാജിഹ, രമ്യ, സാലിം, റഫീഖ് അലി, പ്രജീഷ് എന്നിവർ സംസാരിച്ചു....
Obituary

പരപ്പനങ്ങാടിയിൽ പനി ബാധിച്ച് 9 വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി: പനി ബാധിച്ച് വിദ്യാർഥി മരിച്ചു. അമ്പാടി നഗറിൽ താമസിക്കുന്ന പഴയ ഒറ്റയിൽ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകൻ മുഹമ്മദ് റസ്സൽ(9) ആണ് മരിച്ചത്. ഖബറടക്കം നാളെ (തിങ്കൾ) പകൽ 9.30ന് ചിറമംഗലം ജുമാ മസ്ജിദിൽ. ഉമ്മ:റസീന. സഹോദരങ്ങൾ: റിഹാൻ, റിസാൻ,
Accident

തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന് വേണ്ടി തിരച്ചിൽ തുടരുന്നു

മുന്നിയൂർ : തലപ്പാറ യിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. വലിയ പറമ്പ് സ്വദേശി ചാന്ത് കോയ ഹാജിയുടെ മകൻ മുഹമ്മദ് ഹാശിർ (22) ആണ് അപകടത്തിൽ പെട്ടത് എന്നറിയുന്നു. ഇന്ന് വൈകുന്നേരം 6.35 നാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വെച്ചാണ് സംഭവം. കൊളപ്പുറം ഭാഗത്തുനിന്ന് തലപ്പാറ ഭാഗത്തേക്ക് പോകുന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ഉടനെ സ്കൂട്ടർ യാത്രക്കാരൻ തോട്ടിലേക്ക് തെറിച്ച് വീണതായാണ് അറിയുന്നത്. ഇടിച്ച യാത്രക്കാരനെ കാണാതായതിനെ തുടർന്ന് നോക്കിയപ്പോൾ തോട്ടിൽ ഒരാൾ മുങ്ങുന്നത് കണ്ടതായാണ് കാർ യാത്രക്കാർ പറയുന്നത്. റോഡിൽ തോടിന്റെ ഭാഗത്തെ കൈവരി ഉയരമില്ല. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്....
Other

സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി, ഇനി അര മണിക്കൂർ വർധിക്കും

തിരുവനന്തപുരം : സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ വർധിക്കും. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് പുതിയ സ്കൂൾ സമയം. മുസ്ലിം മത സംഘടനകൾ സമയം മാറ്റത്തിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. മദ്രസ വിദ്യാഭ്യാസ ത്തെ ബാധിക്കും എന്നതായിരുന്നു പരാതി. സ്കൂൾ ഉച്ചഭക്ഷണം പുതുക്കിയ മെനു അനുസരിച്ച് വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വർദ്ധിപ്പിച്ചു നൽകണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചർച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും സ്കൂൾ ഉച്ചഭക്ഷണത്തിന് ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായുള്ള ചർച്ചയിൽ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി. "അക്കാദമി...
Crime

നിരവധി കളവ് കേസുകളിലെ പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിക്കുക

തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കളവ് നടത്തിയ പ്രതിയെ പോലീസ് തിരയുന്നു. ഈ ഫോട്ടോയിൽ കാണുന്ന ഒഴുർ സ്വദേശിയായ ഷാജഹാൻ എന്ന മണവാളൻ ഷാജഹാൻ എന്നയാളെ പോലീസ് തിരയുന്നു. വിവിധ കേസുകളിൽ പ്രതിയായ ഇദ്ദേഹത്തെ കണ്ടെത്തിയാൽ തിരൂരങ്ങാടി പോലീസിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക. ജില്ലയിലെ. തിരൂരങ്ങാടി, കൽപകഞ്ചേരി ഭാഗത്ത് നിരവധി മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ പല പോലീസ് സ്റ്റേഷനിലും ഇദ്ദേഹത്തിനെതിരെ പരാതി ഉള്ളതിനാൽ ഇദ്ദേഹത്തെ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അറിയിക്കുക. തിരൂരങ്ങാടി CI : 9497987164. 04942460331 https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ?mode=r_t മോഷ്ടാവിന്റെ വിവിധ ഫോട്ടോകൾ...
Other

വി കെ പടിയിൽ വിദ്യാർഥിക്ക് നേരെ തെരുവ് നായകളുടെ ആക്രമണ ശ്രമം, കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

എ.ആർ നഗർ : വി.കെപടിയിൽ വിദ്യാർഥിയെ തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിച്ചു. കുട്ടി ബഹളം വെച്ച് ഓടിയതോടെ കടിയിൽ നിന്നും രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. വി.കെ പടിയിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുന്നതിനിടെയാണ് ഒരു കൂട്ടം നായകൾ കുട്ടിക്ക് നേരെ കുരച്ച് പാഞ്ഞടുത്തത്. ഇതോടെ കുട്ടി ബഹളം വെച്ച് കടയിലേക്ക് തന്നെ ഓടിയതോടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ബൈക്കിൽ എത്തിയ 2 പേർ വന്ന് നായകളെ എറിഞ്ഞതോടെ തിരിച്ചു പോയി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നായകളുടെ ശല്യം രൂക്ഷമാണ്. മദ്രസ, സ്ക്കൂളിലേക്ക് പോവുന്ന വിദ്യാർഥികൾക്കും പുലർച്ചെ പള്ളിയിലേക്കും അങ്ങാടികളിലേക്ക് പോവുന്നവർക്കുമെല്ലാം ഭയമായിരിക്കുകയാണ്. വീഡിയോ https://www.facebook.com/share/v/1C6TkCCeGE/...
Politics

വീണ ജോർജ് രാജിവെക്കുക: യൂത്ത് ലീഗ് കുണ്ടൂരിൽ റോഡ് ഉപരോധിച്ചു

തിരൂരങ്ങാടി: ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് രാജിവെക്കണമാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അത്താണിക്കലില്‍ നടന്ന ഉപരോധം തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിംലീഗ് ജനറൽ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ റഹീം അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ്, യു ഷാഫി, മുസ്തഫ ഊര്‍പ്പായി, കെ അന്‍സാര്‍, അബ്ബാസ് പനയത്തില്‍, നരിമടക്കല്‍ നൗഷാദ് പ്രസംഗിച്ചു. ശിഹാബ് കോഴിശ്ശേരി, തേറാമ്പില്‍ സലാഹുദ്ധീന്‍, വി.വി യഹ് യ, ഖമറുദ്ധീന്‍ പൂക്കയില്‍, തേറാമ്പില്‍ ജുബൈര്‍, എം.സി മുസ്തഫ, മന്‍സൂര്‍ തിലായില്‍, ബാവ കുണ്ടൂര്‍, ഫൈസല്‍ കുഴിമണ്ണില്‍ നേതൃത്വം നല്‍കി. വീഡിയോ https://youtu.be/d4uk33ChtCk?si=lL4Et2mHIJo-XIAg...
Local news

ബേപ്പൂർ സുൽത്താന്റെ ഉജ്ജ്വല ഓർമ്മകളുമായി ബഷീർ ദിനം ആചരിച്ചു

ചെമ്മാട് : ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ ജ്വലിച്ചു നിൽക്കുന്ന ജൂലൈ 6. ബഷീർ ദിനത്തോടനുബന്ധിച്ച് ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം വേദിയുടെ കീഴിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കഥാപാത്ര ആവിഷ്കാരം,അനുസ്മരണം, കഥാപാത്രങ്ങളുടെ ക്ലാസ് സന്ദർശനം, ലൈവ് ക്വിസ്, സ്കൂൾ വിദ്യാർത്ഥികൾ അഭിനയിച്ച ഇമ്മിണി ബല്ല്യ ഒന്ന്, അട്ട എന്നിവയുടെ ഡോക്യുമെന്ററി പ്രദർശനം എന്നിവ അരങ്ങേറി. പാത്തുമ്മയുടെ ആടുമായി കഥാപാത്രങ്ങൾ ക്ലാസ്റൂം സന്ദർശിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. സ്കൂൾ പ്രിൻസിപ്പൾ മുഹിയുദ്ധീൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി എന്നിവർ സംസാരിച്ചു, മലയാളം വേദി അധ്യാപകരായ സാലിം, സുനിത,ബീന ഡി നായർ,ലിനു,ഹുസൈൻ,റാഹില, നാഫിയ ഷെറിൻ, സരിത, നദീറ, ബദ്റുദ്ധീൻ, ബീന എന്നിവർ നേതൃത്വം നൽകി....
Accident

കൊടിഞ്ഞി ചെറുപാറയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

കൊടിഞ്ഞി ചെറുപാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്.വെഞ്ചാലി കണ്ണാടിത്തടം സ്വദേശിയാണ് അബു (60) വിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം. പരിക്ക് പറ്റിയ വ്യക്തിയെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
error: Content is protected !!