താനൂര്‍ ഉപജില്ലാ സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു
തിരൂരങ്ങാടി : കെ. എസ്. ടി യു സംസ്ഥാന തലത്തില്‍ നടത്തുന്ന സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് താനൂര്‍ ഉപജില്ലാ തല മത്സരം ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂളില്‍ വച്ച് നടന്നു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പൊതുവത്ത് ഫാത്തിമ ഉദ്ഘാടനം ചെയ്തു. കെ. എസ്. ടി യു താനൂര്‍ ഉപജില്ല പ്രസിഡന്റ് ഷറഫുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു'
മലപ്പുറം ജില്ലാ കെ. എസ്. ടി യു ട്രഷറര്‍ കെ.എം ഹനീഫ സി. എച്ച്. അനുസ്മരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് റഹീം കുണ്ടൂര്‍, ജില്ലാ സെക്രട്ടറി കെ.പി ജലീല്‍, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് അസൈനാര്‍ ടി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സാലിം പി.എം, ജംഷാദ് ആദൃശേരി, പി, ടി ഖലീലുല്‍ അമീന്‍ , അഫ്‌സല്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. നൗഫല്‍ എ, ഷബീര്‍ ബാബു ടി, സാഹിര്‍ കല്‍പകഞ്ചേരി, മുജീബ് അരീക്കാട് എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായി.
പെരുമണ്ണ ക്ലാരി ഗ്രാമ പഞ്...

