Thursday, July 2

Tag: Tirurangadi

വെന്നിയൂർ സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Accident

വെന്നിയൂർ സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : വെന്നിയൂർ സ്വദേശിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കചെന സ്വദേശി പങ്ങിണിക്കാടൻഷാഹുൽ ഹമീദിനെ (60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെന്നിയൂർ സി എച്ച് പ്രസിന് സമീപം ഉള്ള കിണറ്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.കിണറിന് സമീപം ചോരപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആണ് പരിശോധന നടത്തിയത്. താനൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് ആണ് മൃതദേഹം പുറത്തെടുത്തത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി....
Crime, Kerala, Local news, Malappuram, Other

ഡ്രൈവിങ്ങിനിടെ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം ; തിരൂരങ്ങാടി സ്വദേശിക്ക് ആറ് വര്‍ഷം തടവും പിഴയും

പരപ്പനങ്ങാടി: ജീപ്പ് ഓടിക്കുന്നതിനിടെ യാത്രക്കാരിയായ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ തിരൂരങ്ങാടി സ്വദേശിയായ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും. തിരൂരങ്ങാടി പന്താരങ്ങാടിയിലെ അഷ്റഫിനെയാണ് (41) ശിക്ഷിച്ചത്. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 സെപ്റ്റംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ജീപ്പ് ഓടിക്കുന്നതിനിടെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതി ബോധപൂര്‍വം കൈമുട്ടു കൊണ്ട് സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് കേസ്. പിഴ അടച്ചില്ലങ്കില്‍ ഏഴുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി....
Kerala, Local news, Malappuram, Other

ആം ആദ്മി പാര്‍ട്ടി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: ആം ആദ്മി പാര്‍ട്ടി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി തിരൂര്‍ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് കൊടിഞ്ഞി അക്ബര്‍ ഓഡിറ്റോറിയത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ: ഫാത്തിമ നസ്‌റീന്‍ അബ്ദുസ്സലാം കളത്തിങ്ങലിന്റെ രക്തം സ്വീകരിച്ചു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരും മറ്റും രക്തദാനത്തില്‍ പങ്കെടുത്തു. അക്ബര്‍ കൊടിഞ്ഞി, സാദിഖ് തെയ്യാല, അബ്ബാസ് കൊടിഞ്ഞി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ക്യാമ്പ് വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഹീം പൂക്കത്ത് നന്ദി അറിയിച്ചു. 17 തിയ്യതി നടക്കുന്ന പരിപാടിയില്‍ എഎപി സംസ്ഥാന പ്രസിഡണ്ട് രക്തദാതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും....
Kerala, Local news, Malappuram, Other

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ച് പന്താരങ്ങാടി മേഖല

തിരൂരങ്ങാടി : ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പന്താരങ്ങാടി മേഖല സ്ഥാപകദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ചടങ്ങില്‍ തിരുരങ്ങാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റഹീസ് ബാബു സി പതാക ഉയര്‍ത്തി. ചടങ്ങില്‍ കൗണ്‍സിലര്‍ പികെ അബ്ദുല്‍അസീസ്, ഹുസൈന്‍ ഹാജി വിപി, ഗഫൂര്‍ കെ വി ,പികെ അബ്ദുറഹിമാന്‍, റിയാസ് ചെറ്റാലി, അന്‍വര്‍ സാലു എംസി , വഹ്റാസ് റഹ്‌മാന്‍പികെ ,സാകിര്‍ സി, ,സാലിഹ് ടി എം , സലാഹു ആര്‍ വി,കാദര്‍ പികെ, മുഹമ്മദ് സിപി എന്നിവര്‍ സംബന്ധിച്ചു....
Accident

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു കോളേജ് വിദ്യാർത്ഥിനിക്ക് പരിക്ക്

തിരൂരങ്ങാടി : ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു കോളേജ് വിദ്യാർത്ഥിനിക്ക് പരിക്ക്. പി എസ് എം ഒ കോളേജിലെ ബി എസ് സി ബോട്ടണി ഒന്നാം വർഷ വിദ്യാർഥിനിയും കോട്ടക്കൽ ആട്ടീരി സ്വദേശി യുമായ ഫിൽസീന (18) ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4 നാണ് സംഭവം. കോളേജ് വിട്ടു വീട്ടിലേക്ക് പോകാൻ ബസിൽ കയറിയതായിരുന്നു. കോളേജിന് സമീപത്തെ തൂക്കുമരം ഇറക്കവും വളവുമുള്ള സ്ഥലത്ത് വെച്ചാണ് സംഭവം. വളവിൽ മുൻപിലെ വാതിലിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Kerala, Local news, Malappuram

തിരൂരങ്ങാടി സ്മാര്‍ട്ട് വില്ലേജ്, വാഗ്ദാനം നിറവേറ്റി മന്ത്രി ദേവര്‍കോവില്‍

തിരൂരങ്ങാടി: ആയിരക്കണക്കിന് പ്രദേശവാസികളുടെ ആശ്രയകേന്ദ്രമായ തിരൂരങ്ങാടി വില്ലേജ് ഓഫീസ് സൗകര്യപ്രദമായ പുതിയ സ്ഥലത്തേക്ക് മാറുന്നതിന്റെ പ്രഥമഘട്ടം പൂര്‍ത്തിയായി. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഹജൂര്‍ കച്ചേരിക്ക് പടിഞ്ഞാറ് വശമുള്ള ഭൂമി ഡീനോട്ടിഫൈ ചെയ്തു സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സംരക്ഷിത പ്രവൃത്തി പൂര്‍ത്തിയാക്കിയ ഹജൂര്‍ കച്ചേരിയുടെ സമര്‍പ്പണ ചടങ്ങില്‍ സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുവാന്‍ പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള ഭൂമി വിട്ടുനല്‍കുമെന്ന് വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. ഇവിടെ ആധുനിക സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുന്നതിനായിട്ടാണ് ഭൂമി റവന്യുവകുപ്പിന് കൈമാറിയത്. നിലവില്‍ ചെമ്മാട് ബ്ലോക്‌റോഡ് ജംഗ്ഷനില്‍ ചുറ്റുമതിലോ, മതിയായ അടിസ്ഥാന സൗകര്യമോ ഇല്ലാതെ ദുരിത കേന്ദ്രമായിട്ടാണ് വില്ലേജ്...
Local news

തൃക്കുളം ശിവക്ഷേത്രത്തിൽ മഹാ ഗണപതി ഹോമവും സർവൈശ്വര്യ പൂജയും

തൃക്കുളം ശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമവും സർവൈശ്വര്യ പൂജയും നടന്നു. പോത്തായത്ത് മന ഹരി നാരായണൻ നമ്പൂതിരിപ്പാട്, ആട്ടീരി മനക്കൽ വിവേക് നമ്പൂതിരി എന്നിവരുടെ കർമികത്വത്തിൽ ആണ് പൂജകൾ നടന്നത്. മേൽശാന്തി വിനായക ശങ്കരൻ നമ്പൂതിരി, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശശികുമാർ മേനോൻ, ക്ഷേത്ര ജീർണോദ്ധാരണ കമ്മിറ്റി പ്രസിഡന്റ്‌ പി ശങ്കരനുണ്ണി, സെക്രട്ടറി സി.പി. മനോഹരൻ, ജോയിന്റ് സെക്രട്ടറി കെ.വി. ഷിബു , പി ബാലകൃഷ്ണൻ, മാതൃ സമിതി അംഗങ്ങൾ, ക്ഷേത്ര ജീവനക്കാർ, തുടങ്ങിയവരോടൊപ്പം നിരവധി ഭക്തന്മാർ പങ്കെടുത്തു....
Kerala, Malappuram

ഇതര സംസ്ഥാന തൊഴിലാളികളുടെ മുഴുവന്‍ രേഖകളുമായി ഹാജരാകണം ; തിരൂരങ്ങാടി പോലീസ് അറിയിപ്പ്

തിരൂരങ്ങാടി ചേളാരിയില്‍ നാല് വയസുകാരി പീഡനത്തിനിരയായതിന് പിന്നാലെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി തിരൂരങ്ങാടി പൊലീസ്. സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചു വരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ എല്ലാ രേഖകളുമായി സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കി. തിരൂരങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചുവരുന്ന മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ബയോഡേറ്റ, കെട്ടിട ഉടമയുടെ കെട്ടിട നമ്പര്‍ സഹിതം ഞായറാഴ്ചക്കു (6/8/2023) 10 മണിക്ക് മുമ്പായി തിരിച്ചറിയല്‍ രേഖയുമായി കെട്ടിട ഉടമ സ്റ്റേഷനില്‍ ഹാജരാകേണ്ടതാണെന്ന് എസ്എച്ച്ഒ കെടി ശ്രീനിവാസന്‍ അറിയിച്ചു....
Kerala, Local news, Malappuram, Other

തൊഴിൽതീരം ; തിരുരങ്ങാടി നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു

പരപ്പനങ്ങാടി : മത്സ്യത്തൊഴിലാളി വിഭാഗത്തിൽ പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽതീരം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലത്തിൽ നടപ്പാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം പരപ്പനങ്ങാടി മുനിസിപ്പൽ ഹാളിൽ വെച്ച് പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ ഉസ്മാന്റെ അധ്യക്ഷതയിൽ ചേർന്നു . തിരുരങ്ങാടി മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ട തൊഴിലന്വേഷകരെ കേരള നോളജ് ഇക്കണോമി മിഷൻ നൈപുണ്യ പരിശീലനം നൽകി വൈജ്ഞാനിക തൊഴിൽ രംഗത്തേയ്ക്ക് കൊണ്ട് വരാനുള്ള പ്രത്യേക പദ്ധതിയാണ് തൊഴിൽതീരം. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷഹർ ബാനു സ്ഥിരംസമിതി അധ്യക്ഷന്മാർ തുടങ്ങിയവർ സംസാരിച്ചു . യോഗത്തിൽ ജില്ലാ പ്രോഗ്രാം മാനേജർ നൗഫൽ സി ടി സ്വാഗതം പറഞ്ഞു റീജിയണൽ പ്രോഗ്രാം മാനേജർ സുമി പദ്ധതി വിശദീകരണവും ചർച്ചയും ഏകോപിപ്പിച്ചു. യോഗത്തിൽ ഫി...
Kerala, Local news, Malappuram

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം ; മഹിളാമോര്‍ച്ച തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി

തിരൂരങ്ങാടി : ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് മഹിളാമോര്‍ച്ച തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രമ്യാ ലാലു അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ട് ദീപാ പുഴക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു, ചടങ്ങില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് ശ്രീരാഗ് മോഹന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ തുളസീദാസ്, ബേബി സജിത്ത്, വൈസ് പ്രസിഡന്റ് ശ്രീധരന്‍ തറയില്‍, കൗണ്‍സിലര്‍ സുമീറാണി, ജയദേവന്‍, മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശൈലജ, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷണ്മുഖന്‍, എസ് സി മോര്‍ച്ച മണ്ഡലം ജന. സെക്രട്ടറി ഉണ്ണി കാട്ടില്‍, തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നിയോജക മണ്ഡലം പട്ടയ അസംബ്ലി സംഘടിപ്പിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജക മണ്ഡലം പട്ടയ അസംബ്ലി തിരൂരങ്ങാടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ കെ.പി.എ മജീദ് എം. എൽ. എയുടെ അധ്യക്ഷതയിൽ ചേർന്നു. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന പേരിൽ സംസ്ഥാനത്താകെ നടന്നുവരുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് താനൂർ മണ്ഡലം തല യോഗം നടന്നത്. നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി ജനങ്ങൾ അധിവസിക്കുന്ന ഭൂമിക്ക് പട്ടയവും രേഖകളും ലഭിക്കാത്തതിനാൽ പ്രയാസം നേരിടുന്ന വിഷയവും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ തീരദേശ മേഖലയിൽ താമസിക്കുന്ന ആളുകളുടെ പട്ടയം സംബന്ധിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനും യോഗം തീരുമാനിച്ചു. തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ എം. ഉസ്മാൻ, സിദ്ദിഖ്, എൻ. മോഹനൻ, സലീന കരിബിൽ, പി.കെ മൊയ്തീൻ, മൂസക്കുട്ടി വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ , ഗ്രാമ പഞ്ചായത്തംഗങ്ങൾ, വില്ലേജ് ഓഫ...
Kerala, Malappuram

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂരങ്ങാടി സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: തിരൂരങ്ങാടി സ്വദേശി റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മല്‍ റോഡില്‍ താമസക്കാരനുമായ മുണ്ടശ്ശേരി ഖാലിദ്-മൈമൂന ദമ്പതികളുടെ മകന്‍ ചേലുപാടത്ത് ഷഫീഖ് (35) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഷഫീഖ്. താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദ് ഹയാത്ത് നാഷനല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. മരണാനന്തര നടപടികള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ആക്ടിങ് ചെയര്‍മാന്‍ റിയാസ് തിരൂര്‍ക്കാട്, ട്രഷറര്‍ റഫീഖ് ചെറുമുക്ക്, ഇസ്മായില്‍ പടിക്കല്‍, ഇസ്ഹാഖ് താനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാകുന്നു. ഭാര്യ: സുഫൈറ. മക്കള്‍: അഹ്‌സല്‍, ഐയ്‌റ, സൈറ....
Accident

ഓടിക്കൊണ്ടിരുന്നകാറിന് മുകളിൽ മരം വീണു, തിരൂരങ്ങാടി തഹസിൽദാറും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുക്കം : ഓടിക്കൊണ്ടിരുന്നകാറിന് മുകളിൽ മരം വീണു, തിരൂരങ്ങാടി തഹസിൽദാറും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. താഴേക്കോട് വില്ലേജിൽ മുക്കം കോഴിക്കോട് റോഡിൽ മാമ്പാറ്റയിൽ വെച്ചാണ് അപകടം. തഹസിൽദാർ തിരൂരങ്ങാടി സ്വദേശി പി ഒ സാദിക്കും ഭാര്യയും മുക്കം കെ എം സി ടി മെഡിക്കൽ കോളേജിൽ പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ പോയതായിരുന്നു. മകളെയും കൂട്ടി തിരിച്ചു വരുന്നതിനിടെയാണ് അപകടം. ശക്തമായ കാറ്റിൽ മരം വീഴുകയായിരുന്നു. മരം വീഴുന്നത് കണ്ട ഭാര്യ പറഞ്ഞതിനാൽ വാഹനം ഓടിച്ചിരുന്ന തഹസിൽദാർ സഡൻ ബ്രേക്കിട്ടു. അതിനാൽ മുമ്പിൽ ബോണറ്റിലാണ് മരം വീണത്. തൊട്ടു പിറകെ വൈദ്യുതി കാലും വീണു. കാറിലുണ്ടായിരുന്നവർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അഗ്നിശമന രക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു....
Kerala, Local news, Malappuram

മണിപ്പൂരിന് ഐക്യദാര്‍ഢ്യവുമായി എം എസ് എഫ് മൂന്നിയൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി വിങ്

തിരൂരങ്ങാടി : എം എസ് എഫ് മൂന്നിയൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി വിങിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു. ആലിന്‍ചുവട് വെച്ചു നടന്ന സംഗമം മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അന്‍സാര്‍ കളിയാട്ടമുക്ക് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് പി കെ റിഷാദ്, ജനറല്‍ സെക്രട്ടറി ടി സി മുസാഫിര്‍, പഞ്ചായത്ത് ബാല കേരളം ട്രഷറര്‍ അര്‍ഷദ് കുട്ടശ്ശേരി, എം എച്ച് എസ് എസ് യൂണിറ്റ് ഭാരവാഹികളായ ശംസുദ്ധീന്‍, ശാമില്‍, ജിയാദ് റോഷന്‍, ജുമാന, റിഫ, ഫസീന്‍ തങ്ങള്‍, ലദീദ, തമീം, ഹിഷാം, സാബിത്ത്, അജ്‌നാസ് എന്നിവര്‍ സംസാരിച്ചു....
Obituary

തിരൂരങ്ങാടി സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു

തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ( കൊളംമ്പിയ ആർട്ടിസ്റ്റ് ) പരേതനായ കെ.ടി. മുഹമ്മദ് കുട്ടിയുടെ മകനും ഗായകനുമായ കെ.ടി.മുഹമ്മദ് റാഫി (44) ഒമാനിലെ മസ്കറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ഭാര്യ ആയിഷാബി. മക്കൾ : അൽ സാബിത്ത്, അൽ ഫാദി, റിള.മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്...
Kerala, Local news, Malappuram

കക്കാട് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാകുന്നു ; കുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കുമെന്ന് കെഎന്‍ആര്‍സി

തിരൂരങ്ങാടി : ദേശീയ പാതയില്‍ കക്കാട് തൂക്കുമരം, ചിനക്കല്‍ ഭാഗങ്ങളിലെ കുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കുമെന്ന് കെ.എന്‍, ആര്‍, സി അറിയിച്ചു, പ്രവൃത്തി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ എന്‍ ആര്‍ സി പ്രൊജക്ട് മാനേജര്‍ പഴനി സന്ദര്‍ശിച്ച് വിലയിരുത്തി, പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍ദ്ദേശം നല്‍കി. ദേശീയപാതയില്‍ കക്കാട് വാട്ടര്‍ ടാങ്കില്‍ നിന്ന് റോഡ് ക്രോസ് ചെയ്ത് മെയിന്‍പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഒരു ആഴ്ച്ചക്കകം പൂര്‍ത്തിയാകും, നിലവില്‍ കക്കാട് കളത്തില്‍ തൊടു റോഡ് പരിസരം വരെ മെയിന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് എത്തിയിട്ടുണ്ട്, കക്കാട് ജംഗ്ഷന്‍ മുതല്‍പള്ളി പീടിക വരെ ഒരു മാസം മുമ്പ് മെയിന്‍ ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ബന്ധിപ്പിക്കുന്ന ജോലിയാണ് നടന്നു വരുന്നത്. ഇത് ബന്ധിപ്പിക്കുന്നതോടെ ജല വിതരണ...
Kerala, Local news, Malappuram

പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സ്‌കൂളിന് തിലാല്‍ ഗ്രൂപ്പിന്റെ സമഗ്ര കുടിവെള്ള പദ്ധതി സമര്‍പ്പിച്ചു

പെരുവള്ളൂര്‍: പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 'തിലാല്‍' ഗ്രൂപ്പ് നല്‍കുന്ന സമഗ്ര കുടിവെള്ള പദ്ധതി സമര്‍പ്പിച്ചു. 'തിലാല്‍' ഗ്രൂപ്പ് എം.ഡിയും വ്യവസായ പ്രമുഖനുമായ അബ്ദുസ്സലാം ചൊക്ലി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എ.പി.മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്‌ക്കൂള്‍ എസ്.എം.സി ചെയര്‍മാനുമായ കെ.അബ്ദുല്‍ കലാം മാസ്റ്റര്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്ക വേണുഗോപാല്‍,പ്രിന്‍സിപ്പാള്‍ എം.പി.ദിനീഷ് കുമാര്‍,വൈസ് പ്രിന്‍സിപ്പാള്‍ എം.ഗീത,സ്റ്റാഫ് സെക്രട്ടറിമാരായ കെ.ദിപുകുമാര്‍,അന്‍വര്‍ ഷമീം, പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ.മുജീബു റഹ്‌മാന്‍,മെംബര്‍മാരായ ഷാജി ചുള്ളിയാലപ്പുറായ,പി.സി.ബീരാന്‍ കുട്ടി,എം.ഷൈസി സംബന്ധിച്ചു....
Kerala, Local news, Malappuram

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി പരാതി നല്‍കി

തിരൂരങ്ങാടി : ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച നടന്‍ വിനായകനെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയാണ് കോട്ടക്കല്‍ പോലീസിന് പരാതി നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ മരണത്തെക്കുറിച്ച് അപകീര്‍ത്തി പരവും അസഭ്യവുമായ ഭാഷ ഉപയോഗിച്ചും അല്ലാതെയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരണം നടത്തിയെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബുഷുറുദ്ധീന്‍ തടത്തില്‍ , നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീഖ് മങ്കട പെരുമണ്ണക്ലാരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അക്ബര്‍ ചെമ്മിളി എന്നിവരാണ് കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി തല്‍കിയത്. ഫെയ്‌സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ആരാട ഈ ഉമ്മന്‍ചാണ്ടി … എന്തിനാടാ ഈ മൂന്ന് ദിവസമൊക്കെ കബൂറാക്കല്ലെ. നിര്‍ത്തിയിട്ട് പോ … പത്ര കാരോ...
Crime

മുന്നിയൂർ പടിക്കൽ വീട്ടിൽ കവർച്ച; 12 പവൻ കവർന്നു

തിരൂരങ്ങാടി : മുന്നിയൂർ പടിക്കൽ വീട്ടിൽ കവർച്ച. പടിക്കൽ ഉറുമി ബസാറിലെ ചെനാത്ത് ഹംസയുടെ വീട്ടിലാണ് കവർച്ച നടന്നത്. 15 ന് മകൾ വീട്ടിലെത്തിയിരുന്നു. 17 ന് ആശുപത്രിയിൽ പോയിരുന്ന ഇവർ രാത്രി 11.30 നാണ് തിരിച്ചു വന്നത്. പുലർച്ചെ 4.30 ന് ഹംസ പ്രഭാത നമസ്കാരത്തിനായി ഉണർന്നപ്പോൾ വാതിൽ തുറന്ന നിലയിൽ കണ്ടു. അടക്കാൻ മറന്നതാകുമെന്ന് കരുതി ഇദ്ദേഹം വാതിൽ അടച്ച ശേഷം പുറത്തു പോയി. പിന്നീട് നോക്കിയപ്പോൾ ആണ് മോഷണ വിവരം അറിഞ്ഞത്. ഉറങ്ങിക്കിടന്ന മകളുടെ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും ഉൾപ്പെടെ കവർന്നിരുന്നു. 12 പവൻ നഷ്ടപ്പെട്ടതായി ഹംസ തിരൂരങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു....
Accident

തെരുവ് നായ കുറുകെ ചാടി, ബൈക്കിൽ നിന്ന് വീണ് പഞ്ചായത്ത് മെമ്പറുടെ സഹോദരന് പരിക്ക്

തിരൂരങ്ങാടി : തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് പഞ്ചായത്ത് മെമ്പറുടെ സഹോദരന് പരിക്ക്. നന്നമ്പ്ര പഞ്ചായത്ത് ഒന്നാം വാർഡ് അംഗം നടുത്തൊടി മുസ്തഫയുടെ സഹോദരൻ കൊടിഞ്ഞി കുറൂൽ സ്വദേശി നടുത്തൊടി അബ്ദുൽ മജീദിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ചെമ്മാട്ട് നിന്ന് ബുള്ളറ്റിൽ വരുമ്പോൾ കൊടിഞ്ഞി എരും കുളത്തിന് സമീപത്ത് വെച്ച് നായ ചാടുകയായിരുന്നു എന്ന് മജീദ് പറഞ്ഞു. ബൈക്കുമായി റോഡിൽ മറിഞ്ഞ മജീദിന്റെ കയ്യിന് പരിക്കേറ്റു....
Other

ശ്മശാനത്തെ ചൊല്ലി തർക്കം, എ ആർ നഗറിൽ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു

എ ആർ നഗർ : മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം. ഒടുവിൽ തഹസിൽദാറും ജനപ്രതിനിധികളും ഇടപെട്ട് താൽക്കാലികമായി പരിഹരിച്ചു. യാറത്തും പടിയിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ചാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. പുതിയങ്ങാടി തേരി കൊറ്റി ക്കുട്ടി (95) യാണ് മരിച്ചത്. ഇവരുടെ മൃതദേഹം സംസ്കരിക്കാനായി ഞായറാഴ്ച വൈകുന്നേരം കുഴിയെടുക്കാനെത്തിയപ്പോൾ മറു വിഭാഗം തടയുകയായിരുന്നു. ഇവരുടെ കുടുംബ ശ്മശാനം ആണെന്നാണ് ഈ വിഭാഗം പറയുന്നത്. എന്നാൽ ഇപ്പോൾ മരിച്ചവരുടെ ബന്ധുക്കളെ ഉൾപ്പെടെ ഇവിടെ സംസ്കരിച്ചിട്ടുണ്ടെന്നും ഇവർക്കും കൂടി അവകാശപ്പെട്ട താണെന്നും മരിച്ചയാളുടെ ബന്ധുക്കളും പറയുന്നു. വൈകുന്നേരം തർക്കം കയ്യാങ്കളിയോളം എത്തിയപ്പോൾ പോലിസ് ഇടപെട്ടു രണ്ട് കൂട്ടരെയും വിളിപ്പിച്ചു സി ഐ യുടെ നേതൃത്വത്തിൽ രാത്രി ചർച്ച നടത്തിയെങ്കിലും പരിഹാരം ആയില്ല. തുടർന്ന് സംസ്കാരം തടയുമെന്ന് പ്രഖ്യാപിച്ച വിഭാഗം ര...
Kerala, Local news, Malappuram

സീബ്രാലൈനുകള്‍ സ്ഥാപിക്കണം ; പരാതി നല്‍കി മാപ്‌സ്

തിരൂരങ്ങാടി : നാടുകാണി പരപ്പനങ്ങാടി പാത വര്‍ക്കില്‍ പരപ്പനങ്ങാടി മുതല്‍ ചെമ്മാട് കക്കാട് വരെയുള്ള ഭാഗങ്ങളില്‍ സീബ്രലൈന്‍ റോഡുകളില്‍ കാണാത്ത വിധം നിറം മങ്ങിയിരിക്കുന്നു ഇതിനെതിരെ മോട്ടോര്‍ ആക്‌സിഡന്റ് പ്രിവന്‍ഷന്‍ സൊസൈറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി. സെക്രട്ടറി അബ്ദുല്‍ റഹീം പൂക്കത്ത്, പ്രസിഡന്റ് അഷറഫ് മനരിക്കല്‍, സലാം ഹാജി മച്ചിങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത് പരപ്പനങ്ങാടി മുതല്‍ സീബ്ര ലൈനുകള്‍ മാറ്റി സ്ഥാപിക്കുക തിരൂരങ്ങാടി ചന്തപ്പടിയിലെ റോഡിന്റെ മിസ് അലൈന്‍മെന്റ്കള്‍ ക്രമീകരിക്കുക, പതിനാറുങ്ങല്‍ ഭാഗത്ത് റോഡില്‍ രൂപപ്പെട്ട കുഴികള്‍ റിപ്പയര്‍ ചെയ്യിപ്പിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പരാതി നല്‍കിയിട്ടുള്ളത്. സീബ്രാലൈനുകള്‍ അടിയന്തരമായി സ്ഥാപിക്കാത്ത പക്ഷം വാഹനാപകടങ്ങള്‍ക്ക് കാരണമാകുമെന്നും പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്...
Obituary

ഭാര്യാമാതാവും മരുമകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു

തിരൂരങ്ങാടി : ഭാര്യാ മാതാവും മരുമകനും ഒരേ ദിവസം മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശി കാവുങ്ങൽ ഇബ്രാഹിം കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ കുട്ടി (70), ഇവരുടെ മകൾ സക്കീനയുടെ ഭർത്താവ് അരീക്കോട് താഴെ കൊഴക്കോട്ടൂർ AK യൂസ്ഫ് സലഫി (60) എന്നിവരാണ് മണിക്കൂറുകളുടെ വിത്യാസ ത്തിൽ മരിച്ചത്. യൂസുഫ് സലഫി രാവിലെ ഉറക്കത്തിൽ മരിച്ചതായിരുന്നു. രാവിലെ 9 മണിയോടെയാണ് ഫാത്തിമ കുട്ടി മരിച്ചത്. ഫത്തിമകുട്ടിയുടെ മക്കൾ : ഹാരിസ് റഹ്മാൻ , അഷ്റഫ്, റാബിയ, സകീന, താഹിറ. മറ്റ് മരുമക്കൾ : ഖാലിദ് (അരീക്കോട്), അബ്ദുൽ കരീം തിരൂരങ്ങാടി , സനിയ അരീകോട് , നസ്റീൻ പരപ്പനങ്ങാടി , ജംഷീന പാലത്തിങ്ങൽ മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) രാത്രി 9 മണിക്ക് ചെമ്മാട് പഴയ ജുമുഅത്ത് പള്ളിയിൽ . ഫാതിമക്കുട്ടിയുടെ മരുമകൻ അരീക്കോട് താഴെ കൊഴക്കോട്ടൂർ AK യൂസ്ഫ് സലഫി ഇന്ന് (ഞായർ) പുലർച്ചെ ഉറക്കത്തിനിടെ മരണപ്പെട്ടിരുന്നു. മയ്യിത്ത് 5.30 ന് ഖബറടക്കു...
Accident

കണ്ണമംഗലത്ത് യുവാവ് കുളത്തിൽ മരിച്ച നിലയിൽ

വേങ്ങര : കണ്ണമംഗലം പടപ്പറമ്പിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. പടപ്പറമ്പിലെ പടപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് കുട്ടി- സുഹ്റാബി എന്നിവരുടെ മകൻ സൈനുൽ ആബിദ് (27) ആണ് മരിച്ചത്. പെയിന്റിങ് പണിക്കാരൻ ആണ്. പണി കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് 3.30 ന് പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വസ്ത്രങ്ങളും ബൈക്കും കുളത്തിന് സമീപത്തു നിന്നും കണ്ടെത്തിയതിനെ തുടർന്ന് കുളത്തിൽ പരിശോധന നടത്തുക യായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നേരിയ അപസ്മാരം ഉള്ള ആളായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. കബറടക്കം നാളെ പടപ്പറമ്ബ് ജുമാ മസ്ജിദിൽ...
Kerala, Local news, Malappuram

ഇരുമ്പുചോല അങ്കണവാടിക്ക് ഭൂമി വാങ്ങാന്‍ അധ്യാപകരുടെയും കൈത്താങ്ങ്

എ ആര്‍ നഗര്‍: പതിനഞ്ചാം വാര്‍ഡ് ഇരുമ്പുചോല അരിത്തല അംഗനവാടിക്ക് കെട്ടിട നിര്‍മ്മിക്കുന്നതിന് വേണ്ടി ഭൂമി കണ്ടെത്താന്‍ അധ്യാപകരുടെയും കൈത്താങ്ങ്. ഭൂമി വാങ്ങുന്നതിനായി ജനകീയമായി ഫണ്ട് സ്വരൂപിക്കുന്നതിലേക്ക് ഇരുമ്പുചോല എ യു പി സ്‌കൂള്‍ അധ്യാപകര്‍ ശേഖരിച്ച തുക ഫണ്ട് ശേഖരണ ഭാരവാഹികള്‍ക്ക് കൈമാറി. ഫണ്ട് ശേഖരണ ഭാരവാഹികളായ വാര്‍ഡ് മെമ്പര്‍ ഒ സി മൈമൂനത്ത്, ഫൈസല്‍ കാവുങ്ങല്‍ എന്നിവര്‍ക്ക് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാഹുല്‍ ഹമീദ് തറയില്‍ ,സീനിയര്‍ അസിസ്റ്റന്റ് ജി സുഹറാബി ടീച്ചര്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ചെമ്പകത്ത് അബ്ദുല്‍ റഷീദ് വൈസ് പ്രസിഡണ്ട് ഇസ്മായില്‍ തെങ്ങിലാന്‍ അധ്യാപകരായ ടി പി അബ്ദുല്‍ ഹഖ് പി അബ്ദുല്‍ ലത്തീഫ് കെ എം എ ഹമീദ് നൂര്‍ജഹാന്‍ കുറ്റിത്തൊടി നുസൈബ കാപ്പന്‍ സി നജീബ് മുനീര്‍ വിലാശേരി പിടി അനസ്, സി അര്‍ഷദ് പിടിഎ കമ്മറ്റി അംഗങ്ങളായ ഇ കെ ഷറഫുദ്ദീന്‍ ട...
Kerala, Local news, Malappuram

ജിവിഎച്ച്എസ്എസ് ചേളാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിയമ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തിരുരങ്ങാടി : ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി, മഞ്ചേരിയും തിരുരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി ജിവിഎച്ച്എസ്എസ് ചേളാരിയുടെ സഹകരണത്തോടെ നിയമ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടി ഡിഎല്‍എസ്എ സെക്രട്ടറി/സബ് ജഡ്ജ് ഷാബിര്‍ ഇബ്രാഹിം എം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അഡ്വക്കേറ്റ് എം സി അനീഷ് പോക്‌സോ നിയമത്തെ കുറിച്ച് ക്ലാസ്സ് എടുത്തു.സ്‌കൂള്‍ ഹെഡ് മിസ്‌ട്രെസ് ലത ടീച്ചര്‍ അധ്യക്ഷത വഹിച്ചു .100 ഇല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പരിപാടിയില്‍ പാരാ ലീഗല്‍ വോളന്റീര്‍സ് ആയ ഹൈരുന്നിസ, സരിത,സിന്ധു, സജിനി മോള്‍,ശിവദാസന്‍, റഷീദ്, തുടങ്ങിയവരും പങ്കെടുത്തു....
Accident

കരിപ്പൂർ എയർപോർട്ടിലെ കരാർ ജീവനക്കാരൻ ലോറിക്കടിയിൽ പെട്ടു മരിച്ചു

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ ജോലിക്കു പോകുമ്പോൾ യുവാവിന് ലോറിക്കടിയിൽ പെട്ട് ദാരുണാന്ത്യം. വിമാനത്താവളത്തിലെ ബ്ലൂ സ്റ്റാർ കരാർ കമ്പനിക്ക് കീഴിൽ എസ്‌കലേറ്റർ ഓപ്പറേറ്റർ ആയ ചേലേമ്പ്ര സ്വദേശി പി.അജീഷ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. വിമാനത്താവളത്തിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാനായി സ്‌കൂട്ടറിൽ പോകുകയായിരുന്നു. ദേശീയപാതയിൽ കുളത്തൂർ എയർപോർട്ട് റോഡ് ജംകഷന് സമീപം ആയിരുന്നു അപകടം. അതേ ദിശയിൽ പോകുകയായിരുന്ന ചരക്കു ലോറിക്കടിയിൽപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ കൊണ്ടോട്ടി പൊലീസ് അന്വേഷിക്കുന്നു.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ....
Other

പശക്കുപ്പികളിൽ എം.ആർ.പി കൂട്ടി സ്റ്റിക്കർ പതിച്ചു: ഒരു ലക്ഷം രൂപ പിഴയിട്ട് ലീഗൽ മെട്രോളജി വകുപ്പ്

മലപ്പുറം : സർക്കാർ ഓഫീസുകളിലേക്ക് വിതരണത്തിനെത്തിച്ച പശക്കുപ്പികളിൽ എം.ആർ.പി വ്യത്യാസപ്പെടുത്തി കൂടിയ വിലയുടെ സ്റ്റിക്കർ പതിച്ച കമ്പനിക്ക് ലീഗൽ മെട്രോളജി വകുപ്പ് ഒരു ലക്ഷം രൂപ പിഴയിട്ടു. സ്റ്റേഷനറി വകുപ്പ് മുഖേന ലീഗൽ മെട്രോളജി ജില്ലാ ഓഫീസിലേക്ക് വിതരണം 35 രൂപ രേഖപ്പെടുത്തിയതുമായ പശക്കുപ്പികളിൽ 40 രൂപയുടെ സ്റ്റിക്കർ പതിക്കുകയായിരുന്നു. നാഗ്പൂരിലെ കമ്പനിക്കാണ് പിഴയിട്ടത്. മലപ്പുറം ഡെപ്യൂട്ടി കൺട്രോൾ സുജ എസ് മണി, ഇൻസ്‌പെക്ടിങ് അസിസ്റ്റൻറ് കെ.മോഹനൻ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ പൂർത്തിയാക്കിയത്. പാക്കേജുകളിൽ രേഖപ്പെടുത്തിയ എം.ആർ.പി മായ്ക്കുക, മറയ്ക്കുക, തിരുത്തുക, കൂടിയ വിലയുടെ സ്റ്റിക്കർ പതിക്കുക, എന്നിവ കുറ്റകരവും ശിക്ഷാർഹവുമാണെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു....
Kerala, Local news, Malappuram

തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കും :മന്ത്രി സജി ചെറിയാൻ

തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയത്തിൽ തിരൂരങ്ങാടി മണ്ഡലം തീരസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൂന്ന് കോളനികളിലാണ് ഇരട്ട വീടുകളുള്ളത്. കോളനികളുടെ നവീകരണത്തിനായി പ്രത്യേക യോഗം ചേരും. എല്ലാവർക്കും വാസയോഗ്യമായ വീട് ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്ഥലം അളക്കുന്നതിന് വേണ്ടി നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി സർക്കാർ ലക്ഷ്യമാണ്. ഫിഷറീസ് സർവകലാശാലക്ക് കീഴിൽ കൂടുതൽ കോളേജുകൾ ആരംഭിക്കും. അപകട രഹിതമായ മത്സ്യബന്ധനമാണ് സർക്കാർ ലക്ഷ്യം. അതിനായി ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ഇൻഷുറൻസ് എടുത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു. തീരസദസ്സിന് മുന്നോടിയായി മണ്ഡലത്തിലെ ജനപ്രത...
Kerala, Local news, Malappuram

തീരസദസ്സ്: തിരൂരങ്ങാടി മണ്ഡലത്തിൽ ലഭിച്ചത് 404 പരാതികൾ

തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നടത്തിയ തീരസദസ്സിൽ ലഭിച്ചത് 404 പരാതികൾ . ഇതിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 123 പരാതികൾ തീർപ്പാക്കി. ബാക്കിയുള്ളവ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഭവന നിർമ്മാണം, പട്ടയം, കുടിവെള്ളം, സി.ആർ.സെഡ്, റേഷൻ കാർഡ് എന്നിവയുമായി ബന്ധപ്പെട്ടാണ് മറ്റു പരാതികൾ. മത്സ്യത്തൊഴിലാളികളിൽ നിന്നും നൂറിലധികം പുതിയ പരാതികളും സ്വീകരിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിവാഹ ധനസഹായമായി 160 ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതവും മരണാനന്തര സഹായമായി മൂന്ന് പേർക്ക് 15,000 രൂപ വീതവും അപകട ഇൻഷൂറൻസ് ഇനത്തിൽ 17,352 രൂപയും അടക്കം ആകെ 16,62,352 രൂപ ചടങ്ങിൽ വിതരണം ചെയ്തു....
error: Content is protected !!