Tag: Trichur

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി: ഡിഗ്രി പ്രവേശനം, രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി: ഡിഗ്രി പ്രവേശനം, രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബിരുദ പ്രവേശനം 2024 2024 - 25 വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച എല്ലാ വിദ്യാർഥികളും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി കോളേജിൽ ഹാജരായി നിര്‍ബന്ധമായും സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപ് നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് മൂന്നാം അലോട്ട്മെന്റ് ലഭിച്ചാല്‍ നിര്‍ബന്ധമായും സ്വീകരിക്കണം. ഇതോടെ മുൻപ് ലഭിച്ച അലോട...
Politics

വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ, തൃശ്ശൂരിൽ മുരളീധരനും വടകരയിൽ ഷാഫിയും

കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കെ. സി വേണുഗോപാൽ ആണ് പ്രഖ്യാപനം നടത്തിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കെ സുധാകരന്‍ കണ്ണൂരിലും മത്സരിക്കും. വടകരയിൽ ഷാഫി പറമ്പില്‍ ആണ് സ്ഥാനാർഥി. കെ.മുരളീധരൻ തൃശൂരിൽ മത്സരിക്കും. വടകരയിലും മത്സരിക്കും. കോണ്‍ഗ്രസ് നേതാവും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിന്റെ ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം. എല്ലാ സിറ്റിംഗ് എം പി മാർക്കും സീറ്റ് നൽകിയപ്പോൾ തൃശൂരിലെ ടി എൻ പ്രതാപന് മാത്രം സീറ്റ് ഇല്ലാതായി. ഇവിടേക്ക് വടകരയിലെ സിറ്റിംഗ് എം പി മുരളീധരനെ നിയോഗിച്ചതോടെയാണിത്. വടകരയിൽ ആണ് കോണ്ഗ്രസിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാര്ഥിയുള്ളത്. പാലക്കാട് എം എൽ എ യായ അദ്ദേഹത്തെ വടകരയിൽ സ്ഥാനാര്ഥിയാക്കുകയായിരുന്നു. പാലക്കാട് നിയമസഭ സീറ്റിൽ ബി ജെ പി യിലെ മെട്രോമാൻ ഇ ശ്രീധരനോട് ഇഞ്ചോടിഞ്ച് പ...
Politics

പൊന്നാനിയിൽ നിവേദിത, മലപ്പുറത്ത് ഡോ.അബ്ദുസ്സലാം, ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അബ്ദുസ്സലാമും പൊന്നാനിയിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യനുമാണ് സ്ഥാനാർഥികൾ. കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരത്ത് രാജ്യസഭ എംപി രാജീവ് ചന്ദ്ര ശേഖറും തൃശൂരിൽ നടൻ സുരേഷ് ഗോപിയും മത്സരിക്കും. മന്ത്രി വി.മുരളീധരൻ ആറ്റിങ്ങലിൽ ആണ് മത്സരിക്കുക.എ കെ ആന്റണിയുടെ മകൻ അനിൽ കെ.ആന്റണി പത്തനംതിട്ട യിലും ശോഭ സുരേന്ദ്രൻ ആലപ്പുഴയിലും മത്സരിക്കും. തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർആറ്റിങ്ങൽ - വി.മുരളീധരൻപത്തനംതിട്ട - അനിൽ കെ ആൻ്റണിആലപ്പുഴ - ശോഭ സുരേന്ദ്രൻപാലക്കാട് - സി.കൃഷ്ണകുമാർതൃശ്ശൂർ - സുരേഷ് ഗോപികോഴിക്കോട് - എംടി രമേശ്മലപ്പുറം - ഡോ. അബ്ദുൾ സലാംപൊന്നാനി- നിവേദിത സുബ്രഹ്മണ്യൻവടകര - പ്രഫുൽ കൃഷ്ണൻകാസർഗോഡ് - എംഎൽ അശ്വിനികണ്ണൂർ - സി.രഘുനാഥ് ...
Crime

68 കാരനെ ഹണിട്രാപ്പിൽ പെടുത്തി 23 ലക്ഷം തട്ടി, വ്ലോഗറും ഭർത്താവും അറസ്റ്റിൽ

കല്പകഞ്ചേരി : ഉന്നത കുടുംബതിലെ 68 കാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്ലോഗറായ 28 വയസ്സുകാരിയും ഭർത്താവും അറസ്റ്റിൽ. വ്ലോഗർ റാഷിദ (28), ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദ് എന്നിവരെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കൽപകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് വ്ലോഗറായ റാഷിദ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭർത്താവ് നിഷാദ് കണ്ടതായി നടിച്ചില്ല. രഹസ്യമായി ഭർത്താവ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു.  ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിൽ സജീവമായ ദമ്പതികൾ 23 ലക്ഷം രൂപ തട്ടിയെടുത്തത്. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള  68കാരന്റെ പണം നഷ്ട മാകു...
Crime

16 കാരനെ മദ്യം നൽകി പീഡിപ്പിച്ച ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്തു

തൃശ്ശൂരില്‍ പതിനാറുകാരനായ വിദ്യാർഥിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്തു.  തൃശൂർ മണ്ണുത്തിയിലാണ് സംഭവം. വിദ്യാർഥി മാനസികപ്രശ്നങ്ങൾ കാണിച്ചപ്പോൾ വീട്ടുകാര്‍ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലറോടാണ് വിദ്യാർഥി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു.  ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്.  അധ്യാപകിയെ ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ  റിമാൻഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്താണ് ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍‌ ട്യൂഷന്‍ എടുത്ത് തുടങ്ങി...
Other

പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു

തൃശൂര്‍: നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. പാലാപ്പിള്ളി എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവാണ് പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നത്. വ്യാഴാഴ്ച രാവിലെ പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ്, വെറ്ററിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ പശുവിനെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിച്ചു. വെറ്റിനറി ഡോക്ടര്‍ പശുവിന് പേവിഷബാധയേറ്റതായി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും തുടര്‍ന്ന് വെടിവെക്കാന്‍ ലൈസന്‍സുള്ള വടക്കൊട്ടായി സ്വദേശി ആന്റണിയെത്തി പശുവിനെ വെടിവെക്കുകയായിരുന്നു. വരന്തരപ്പിള്ളി എസ്.ഐ. എ.വി. ലാലു, വെറ്റിനറി സര്‍ജന്‍ ഡോ. റോഷ്മ, ചിമ്മിനി റേഞ്ച് ഓഫീസര്‍ അജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ചത്. കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി മനയ്ക്കല്‍ പാറു പേവി...
Crime

സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ വിഷം കൊടുത്തു കൊന്ന യുവതി അച്ഛനും വിഷം നൽകി

തൃശ്ശൂർ: സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ വിഷം കൊടുത്തു കൊന്ന യുവതി അച്ഛനെയും സമാന രീതിയിൽ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു എന്നു വെളിപ്പെടുത്തി. ചായയിൽ എലിവിഷം കലർത്തി അമ്മയെ കൊലപ്പെടുത്തിയ യുവതി പിതാവ് ചന്ദ്രനും വിഷം നൽകിയിരുന്നതായി സമ്മതിച്ചു. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി നൽകുകയായിരുന്നു. രുചിവ്യത്യാസം തോന്നിയതിനാൽ ചന്ദ്രൻ ചായ കുടിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. കിഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) കഴിഞ്ഞ ദിവസം മരിച്ച സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തൽ. രുഗ്മിണിയുടെ മരണത്തിൽ മകൾ ഇന്ദുലേഖയെ (39) പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. ഭർത്താവ് അറിയാതെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് 8 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ട്. ഭർത്താവിന് വിദേശത്താണ് ജോലി. കഴിഞ്ഞ 18ന് ഭർത്താവ് അവധിക്ക് നാ...
Crime

സ്ത്രീധന പീഡനം: യുവതി ആത്മഹത്യ ചെയ്തു

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യ അഫ്‌സാന (21) ആണ് മരിച്ചത്.ഓഗസ്റ്റ് ഒന്നിനാണ് മൂന്ന്പീടികയിൽ ഉള്ള, ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ വെച്ച് അഫ്‌സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.സംഭവത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്ന ഭർത്താവ് അമലിനെ കോടതി റിമാൻഡ് ചെയ്തു. കരൂപടന്ന സ്വദേശി കളാംപുരക്കൽ റഹീമിന്റെ മകൾ ആണ് അഫ്‌സാന. ഒന്നരവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. മൂന്നുപീടികയിലെ ഫ്‌ലാറ്റിലായിരുന്നു അമലും അഫ്‌സാനയും താമസിച്ചിരുന്നത്. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. സ്ത്രീധനം വേണമെന്ന് പറഞ്ഞ് അമല്‍ അഫ്‌സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് ...
Crime

കുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ നടൻ ശ്രീജിത്ത് രവിയെ റിമാൻഡ് ചെയ്തു

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് നടനെതിരെ കേസെടുത്തത്. അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി 14ഉം 9ഉം വയസുള്ള കുട്ടികള്‍ക്കു മുന്നിൽ അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. ശ്രീജിത്ത് രവിയുടെ കാറും പൊലീസ് പിടിച്ചെടുത്തിരുന്നു. കാറ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്. 14 ദിവസത്തിന് ശേഷം പ്രതിയുടെ ജാമ്യ ഹരജി കോടതി പരിഗണിക്കും. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കുറ്റകൃത്യത്തിന് പ്രോത്സാഹനം നൽകുന്ന നിലപാടായിരിക്കും അതെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ രോഗം മൂലമാണ് കുറ്റം ചെയ്തതെന്നും കൂടുതൽ ചികിത്സ തേടേണ്ടതുണ്ടെന്നുമായിരുന്നു കോടതിയിൽ ശ്രീജിത്ത് രവി...
Kerala, Obituary

കടന്നൽ കുത്തേറ്റ് റോഡില്‍ ബോധരഹിതനായി വീണ ബൈക്ക് യാത്രികന്‍ മരിച്ചു

തൃശ്ശൂർ: കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കിൽ പോവുന്നതിനിടെ ഷാജിയെ കടന്നൽകൂട്ടം ആക്രമിച്ചെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് ബൈക്കിന്റെ ഇൻഷുറൻസ് അടച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എളനാട് വെച്ചാണ് സംഭവമുണ്ടായത്. കടന്നൽകുത്തേൽക്കുന്നത് കണ്ടവരാരും ഇല്ല. ബൈക്കിൽ നിന്ന് ഒരാൾ താഴെവീണു ബോധരഹിതനായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഷാജിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. ഷാജിയുടെ തലയിലും മുഖത്തും ദേഹത്തും കടന്നൽ കുത്തേറ്റ പാടുകളുണ്ട്. ...
Feature, National

അപൂർവ രക്ത ഗ്രൂപ്പ്: ചെന്നൈ സ്വദേശിനിക്ക് തൃശൂരിൽ നിന്നെത്തി ഫാറൂക്ക് രക്തം നൽകി

ജീവൻ രക്ഷിക്കാൻ ജാതിയോ മതമോ ഭാഷയോ ദേശമോ വിത്യാസമില്ലെന്നു തെളിയിക്കുകയാണ് മലയാളി. കഴിഞ്ഞ ദിവസം ചെന്നൈ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ ആയിരുന്നു ഇതിന് സാക്ഷ്യം വഹിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ചെന്നൈ സ്വദേശിനി ആർ. ഗിരിജയ്ക്ക് അത്യാവശ്യമായി രക്തം വേണമായിരുന്നു. പക്ഷെ രക്ത ഗ്രൂപ്പ് പരിശോധിച്ചപ്പോൾ ബന്ധുക്കളും ആശുപത്രി ജീവനക്കാരും പ്രതിസന്ധിയിലായി. അപൂർവ രക്തഗ്രൂപ്പ് ആയ ബോംബെ ഒ പോസ്റ്റീവ് എന്ന ഗ്രൂപ്പ് ആയിരുന്നു. പല നിലക്കും അന്വേഷണം നടത്തിയെങ്കിലും ആ ഗ്രൂപ്പുകരെ കണ്ടെത്താനായില്ല. ഇതിനിടെയാണ് ബ്ലഡ് ഡൊണേഴ്‌സ് സംഘടന ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ മുന്നിയൂർ വെളിമുക്ക് സ്വദേശി മുഹമ്മദ് ഷാഫി ആലുങൽ ഗിരിജയുടെ ബന്ധുക്കളിൽ നിന്ന് വിവരമറിയുന്നത്. അദ്ദേഹം നാട്ടിലെ രക്ത ദാന സേനയുമായി ബന്ധപ്പെട്ടു വിവരം അറിയിച്ചു. തൃശൂർ പഴുവിൽ വെസ്റ്റ് സ്വദേശി പതിയശ്ശേരി മുഹമ്മദ് ഫാറൂഖ് തയാറായി. അദ്യേഹവും സുഹൃ...
Education

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ

ബിരുദപ്രവേശനത്തിന് എസ്.സി.-എസ്.ടി. വിദ്യാർഥികൾക്ക് സ്പെഷ്യൽ അലോട്ട്മെന്റ് കാലിക്കറ്റ് സർവകലാശാലയുടെ 2021-22 അധ്യയനവർഷത്തെ ബിരുദപ്രവേശനത്തിൽ എസ്.സി.-എസ്.ടി. സീറ്റൊഴിവുകൾ നികത്താൻ സ്പെഷ്യൽ അലോട്ട്മെന്റ് നടത്തുന്നു. ഈ വിഭാഗക്കാർക്ക് ഒക്ടോബർ 21 മുതൽ 23-ന് വൈകീട്ട് നാല് വരെ നിലവിലെ സീറ്റൊഴിവ് അനുസരിച്ച് കോളേജ് ഓപ്ഷനുകൾ സ്റ്റുഡന്റ് ലോഗിൻ വഴി മാറ്റി നൽകാം. കോളേജുകളിലെ ഒഴിവുകൾ പ്രവേശവിഭാഗത്തിന്റെ വെബ്സൈറ്റിൽ ( admission.uoc.ac.in ) ലഭ്യമാണ്. ഇപ്രകാരം റീ ഓപ്ഷൻ നൽകുവരെയും പുതുതായി രജിസ്റ്റർ ചെയ്തവരെയും മാത്രമേ സ്പെഷ്യൽ അലോട്ട്മെന്റിന് പരിഗണിക്കൂ. സ്പെഷ്യൽ അലോട്ട്മെന്റ് ലഭിക്കുവർക്ക് നിലവിലെ അഡ്മിഷൻ നഷ്ടമാകും. പരീക്ഷാ ഫലം അവസാന വർഷ എം.എ. ഹിസ്റ്ററി ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സി.സി.എസ്.എസ്. രണ്ടാം വർഷ എം.എസ് സി എൻവയോൺമെന്റൽ സയൻസ് ഏ...
error: Content is protected !!